മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് കുടുങ്ങി. മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍ കുമാറിനെ ആണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുടെ പരാതിയിന്‍മേലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുമായി ഇയാള്‍ വളരെ നാളായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇവര്‍ മാസങ്ങളോളം ലിവിംഗ് ടുഗദറില്‍ താമസിക്കുകയും ചെയ്ത ഇവരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ യുവതി ഇയാളെ വിട്ടുപോവുകയായിരുന്നു. തിരിച്ചുവരാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി എങ്കിലും ഇനിയൊരു മടക്കം ഇല്ല എന്ന് യുവതി തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. ഇതോടെയാണ് അനില്‍ പ്രതികാരം ചെയ്യാനുറച്ച് രംഗത്തെത്തിയത്. ആദ്യം പെണ്‍കുട്ടിയെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാം എന്ന ചിന്ത കടന്നു വരികയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ചിത്രങ്ങള്‍ ഇയാള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയി പ്രചരിപ്പിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏട്ട്…
Read MoreTag: love
കൊറോണക്കാലത്തെ പ്രണയം ! കാമുകനെ കാണാന്‍ തമിഴ്‌നാട്ടിലേക്ക് പോയ വിദ്യാര്‍ഥിനി കാട്ടുവഴികളിലൂടെ സഞ്ചരിച്ചത് കിലോമീറ്ററുകള്‍; ഒടുവില്‍ പോലീസ് കണ്ടെത്തിയത് മറ്റൊരിടത്തു നിന്ന്…
കൊറോണക്കാലത്ത് പോലീസിന് പിടിപ്പത് പണിയാണ്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാതെ പെരുമാറുന്ന നിരവധി ആളുകളാണ് ഓരോ ദിവസവും പോലീസിന് തലവേദനയാകുന്നത്. അതിനിടയ്ക്ക് ചില പ്രണയങ്ങളും പോലീസിനെ വലയ്ക്കുകയാണ്. അമ്മയോടു വഴക്കിട്ട ശേഷം കാമുകനെത്തേടി കേരള- തമിഴ്നാട് അതിര്‍ത്തിയിലെ കാട്ടുവഴിയിലൂടെ കിലോമീറ്ററുകള്‍ നടന്ന വിദ്യാര്‍ഥിനിയാണ് പോലീസിന്റെ വലച്ചത്. പെണ്‍കുട്ടി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.പിന്നീട് പോലീസ് സഹായത്തോടെ കൂട്ടുകാരിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ… ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പാണു തമിഴ്നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനി പാറത്തോട്ടിലെ വീട്ടിലെത്തിയത്. എന്തോ കാര്യത്തിന് അമ്മയോടു പിണങ്ങിയ പെണ്‍കുട്ടി വീടു വിട്ടിറങ്ങുകയായിരുന്നു. ഇതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സി.ഐ: പി.കെ.ശ്രീധരന്‍, കെ. ദിലീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരത്തുള്ളതായി…
Read Moreഅമല പോളിന്റെ ‘നായകന്‍’ ഈ ഗായകന്‍ ? അമലപോളും പ്രമുഖ ഗായകനും തമ്മില്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്; ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും പുറത്ത്…
അമല പോളും മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നീന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗായകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു. ആടൈ എന്ന ചിത്രം തിരഞ്ഞെടുത്തത് അയാളുമായി ചര്‍ച്ച ചെയ്തിട്ടാണെന്നും അമല പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും അന്ന് അമല വ്യക്തമാക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് അമലയുടെ ആദ്യ ഭര്‍ത്താവും സംവിധായകനുമായ എ. എല്‍ വിജയ് വിവാഹിതനായത്. മുമ്പ് നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അമല വിജയ്‌യെ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. ഒരു അഭിമുഖത്തില്‍ താന്‍ വീണ്ടും വിവാഹിതയാവുമെന്നും സന്യാസിനിയായി ഹിമാലയത്തില്‍ പോകാന്‍ ഉദ്ദേശ്യമൊന്നുമില്ലെന്നും അമല വ്യക്തമാക്കിയിരുന്നു. മാത്രമല്ല വിവാഹം പ്രണയവിവാഹമായിരിക്കുമെന്നും അമല അന്നു പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ്…
Read Moreആയിരം കണ്ണുമായി കാത്തിരുന്നു എന്നിട്ടും ! മുന്‍ കാമുകിയില്‍ നിന്ന് ജന്മദിനാശംസ ലഭിക്കാഞ്ഞതില്‍ മനംനൊന്ത് യുവാവ് ജീവിതം അവസാനിപ്പിച്ചു..
പ്രേമത്തിന് കണ്ണും കാതുമില്ലെന്നു പറയുന്നത് എത്ര ശരി. മുന്‍കാമുകി ജന്മദിനാശംസ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവിതം അവസാനിപ്പിച്ചു.കര്‍ണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ്(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഫെബ്രുവരി 26 ബുധനാഴ്ചയായിരുന്നു സംഭവം. 2017 മുതല്‍ 2019 വരെ ബെംഗളൂരുവില്‍ ടാക്സി ഡ്രൈവറായിരുന്ന ശിവകുമാര്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ബംഗളൂരുവിലെ വീടിനടുത്ത് താമസിച്ചിരുന്ന ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ശിവകുമാര്‍ ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ഇക്കാര്യം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശിവകുമാര്‍ ബെംഗളൂരു വിട്ടതോടെ പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാല്‍ കാമുകിയുടെ അകല്‍ച്ച ഇയാളെ മാനസികമായി തകര്‍ത്തു. ഫെബ്രുവരി 26-ന്, തന്റെ ജന്മദിനത്തില്‍ കാമുകി തന്നെ വിളിക്കുമെന്നും ആശംസ നേരുമെന്നും ശിവകുമാര്‍ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷ അസ്ഥാനത്തായതോടെ ഇയാള്‍ കിടക്കുമുറിയില്‍ തന്നെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
Read Moreപ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ തുടലില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു, പട്ടിയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു; പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍…
പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ തുടലില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു, പട്ടിയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു; പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോല്‍ യുവാവ് തന്നെ ജയിലിലായി വാദി പ്രതിയായി ! പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ തുടലില്‍ കെട്ടിയിട്ട് പട്ടിയെപ്പോലെ മര്‍ദ്ദിച്ച് ഭാര്യയുടെ ബന്ധുക്കള്‍; പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസ് യുവാവിനെ അകത്താക്കി… പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഭാര്യയുടെ ബന്ധുക്കള്‍. ഇയാളെ തുടലില്‍ കെട്ടിയിട്ട ശേഷം പട്ടിയോടെന്ന പോലെ പെരുമാറിയ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണുയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സംഭവം നടന്നത്. എന്നാല്‍ കൊടും ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഗസിയാബാദിലെ കല്ലു ഗാര്‍ഹി ഗ്രാമവാസിയായ ഇക്രാമുദ്ദീന്‍ എന്ന യുവാവാണ്…
Read Moreഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം ഉറപ്പിച്ചു ! എന്നാല്‍ വിവാഹത്തിനു തലേ രാത്രി വരന്‍ മുങ്ങി; മൂന്നു വര്‍ഷത്തിനു ശേഷം പൊങ്ങിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്; കൊച്ചിയില്‍ നടന്നത്…
ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഉറപ്പിച്ച വിവാഹത്തിന്റെ തലേ രാത്രിയില്‍ മുങ്ങിയ വരനെ മൂന്നു വര്‍ഷത്തിനു ശേഷം കണ്ടെത്തി. ഉദയത്തും വാതില്‍ സ്വദേശിയായ യുവാവിന്റേയും ചേപ്പനം സ്വദേശിനിയുടേയും പ്രേമവിവാഹം 2017ല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് തലേ ദിവസം യുവാവ് മുങ്ങുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നെടുങ്കണ്ടത്തു നിന്നുമാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ഇരുവരുടെയും പ്രേമം ഇരുവീട്ടുകാരും അംഗീകരിച്ചായിരുന്നു വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. കല്ല്യാണപ്പന്തലും സദ്യയും തുടങ്ങി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് വരന്‍ മുങ്ങിയ വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കുകയും ചെയ്തിരുന്നു. ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടക്കുമ്പോഴാണ് നെടുങ്കണ്ടത്തു നിന്നും കണ്ടെത്തിയത്. വീട്ടുകാര്‍ക്ക് താല്‍പര്യം ഇല്ലാത്തതിനാലാണ് വിവാഹം കഴിക്കാതെ മുങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു. ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
Read Moreപൊരിച്ച കോഴിയില്‍ തുടങ്ങിയ പ്രണയം ! ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയ ഉടന്‍ കോഴി വിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധനായ സലിമിക്കയ്‌ക്കൊപ്പം ഒപ്പം ഒളിച്ചോടി ഭാര്യ; ക്ലൈമാക്‌സ് ഇങ്ങനെ…
ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയതിന്റെ തൊട്ടുപിന്നാലെ രണ്ടു കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ കുളത്തൂപ്പുഴ സ്വദേശിയായ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അഞ്ചും ഒന്നരയും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് 25-കാരിയായ യുവതിക്കെതിരെ കുളത്തൂപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പ്രേരണാ കുറ്റത്തിന് കാമുകനെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ഇത്തവണ നാട്ടിലെത്തിയപ്പോള്‍ കുടുംബവീട്ടില്‍ നിന്നും ഭാര്യയെയും കുട്ടികളെയും കൂട്ടി വാടക വീട്ടിലേക്ക് മാറുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇദ്ദേഹം ഗള്‍ഫിലേക്ക് മടങ്ങുകയും ചെയ്തു. വാടക വീടിന്റെ എതിര്‍വശത്തായിരുന്ന കോഴിയിറച്ചിയുടെ വിവിധ വിഭവങ്ങള്‍ വില്‍ക്കുന്ന കടയുടമയായ 32-കാരന്‍ സലീമുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. പ്രണയബന്ധം യുവതിയുടെ പിതാവ് നേരിട്ട് കാണുകയും എതിര്‍ത്തെങ്കിലും, ഇരുവരും ഇത് തുടര്‍ന്ന് പോകുകയായിരുന്നു. പലരും ഇക്കാര്യം വിദേശത്തുള്ള ഭര്‍ത്താവിനെ അറിയിച്ചെങ്കിലും സൗഹൃദബന്ധമായിരിക്കുമെന്ന് വിചാരിച്ച് അയാള്‍…
Read Moreഇതാവണമെടാ കാമുകന്‍ ! കാമുകിയെ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന്‍ ഒടുവില്‍ കുടുങ്ങി;പരീക്ഷാ ഹാളില്‍ കയറാന്‍ യുവാവ് പയറ്റിയ തന്ത്രമിങ്ങനെ…
പ്ലസ്ടു പരീക്ഷയെഴുതുന്ന കാമുകിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന്‍ ഒടുവില്‍ കുടുങ്ങി. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ കാമറാമാന്‍ എന്ന പേരിലാണ് ഇയാള്‍ പരീക്ഷാഹാളില്‍ കയറിയത്. നരേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ അര്‍വാലിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്‌ക്കെത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ നേരത്തെയും കാമുകിയെ ഇത്തരത്തില്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേ സ്‌കൂളില്‍ നിന്ന് ഏഴു വിദ്യാര്‍ഥികളെ കോപ്പിയടിക്കു പിടികൂടിയതായി ഫ്ളൈയിങ് സ്‌ക്വാഡ് അറിയിച്ചു. നാല് പേര്‍ പെണ്‍കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം ബിഹാറിലെ പരീക്ഷാ കോപ്പിയടി വന്‍ വാര്‍ത്തയായതോടെ പരീക്ഷാ ഹാളുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്ന സ്‌കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ വിദ്യാര്‍ഥികളല്ലാതെ ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല. പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളെ ദേഹപരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. എന്തായാലും ഇത്തരത്തില്‍ ത്യാഗം…
Read Moreഅന്ന് അനാഥ ബാലനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി ! ഇന്ന് അവന്‍ വച്ചു നല്‍കിയ കൊട്ടാരത്തില്‍ സസുഖം വാഴുന്നു; സ്‌നേഹത്തിന്റെ സന്ദേശം പകരുന്ന കഥയിങ്ങനെ…
ഒരു കുന്നിക്കുരുവോളം സ്‌നേഹം ഒരാള്‍ക്ക് നല്‍കിയാല്‍ ഒരു കുന്നോളം തിരിച്ചു കിട്ടുമെന്നാണ് ചൊല്ല്. ഫിലീപ്പീന്‍സിലെ ഒരു ദമ്പതികളുടെ കാര്യത്തില്‍ ഒരു കുന്നോളം സ്‌നേഹം കൊടുത്ത് ഒരു മഹാപര്‍വതത്തോളം സ്‌നേഹമാണ് അവര്‍ തിരിച്ചു വാങ്ങിയത്. അനാഥനായ ബാദയിലിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് എല്ലാ സ്‌നേഹവും നല്‍കി വളര്‍ത്തുമ്പോള്‍ ഈ ദമ്പതികള്‍ അറിഞ്ഞിരുന്നില്ല തങ്ങളുടെ വളര്‍ത്തുമകന്‍ ഫിലിപ്പീന്‍സിനെ അറിയപ്പെടുന്ന ഒരു വ്യക്തിയായിത്തീരുമെന്ന്. ഇന്ന് ഫിലിപ്പീന്‍സിലെ ഇന്‍ഷുറന്‍സ് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് മാനേജറാണ് അവന്‍. കൈവിട്ടു പോകുമായിരുന്ന ജീവിതം കയ്യില്‍ വച്ചുതന്നെ അമ്മയ്ക്കും അച്ഛനും അവന്‍ നല്‍കിയ സമ്മാനമാണ് ഇന്ന് ലോകത്തിന്റെ മാതൃകയാവുന്നത്. ഫിലിപ്പിന്‍സ് സ്വദേശികളായ ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ബാദയിലൊരു കൈകുഞ്ഞായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന തങ്ങളുടെ ഇടയിലേക്ക് പക്ഷേ ബാദയിലിനെ അവര്‍ ഏറ്റെടുത്തു.കഷ്ടപ്പാടുകള്‍ക്ക് ഇടയിലും ബാദയിലിനു അവര്‍ നല്ല വിദ്യാഭ്യാസം നല്‍കി. അവന്റെ ഓരോ കാല്‍വയ്പ്പിലും അവരുടെ…
Read Moreഒരു വൈറസിനും തകര്‍ക്കാനാവാത്ത പ്രണയം ! കൊറോണയെ മറികടന്ന് ഒരു ഇന്തോ-ചൈനീസ് വിവാഹം; അപൂര്‍വ പ്രണയകഥ ഇങ്ങനെ…
കൊറോണ വൈറസ് എന്നല്ല ഒരു ശക്തിയ്ക്കും തോല്‍പ്പിക്കാനാവില്ല യഥാര്‍ഥ പ്രണയത്തെ. ജി ഹോ എന്ന ചൈനക്കാരിയുടെയും സത്യാര്‍ത്ഥ് എന്ന ഇന്ത്യക്കാരന്റെയും വിവാഹം ഇരു കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ നടന്നപ്പോള്‍ വിജയിച്ചത് പ്രണയമാണ്. അഞ്ച് വര്‍ഷം മുന്‍പ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്രയെ കണ്ട് മുട്ടുന്നത്. തുടര്‍ന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം. അങ്ങനെ സത്യാര്‍ത്ഥിന്റെ നാട്ടില്‍ വെച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വധുവിന്റെ മാതാപിതാക്കള്‍ ജനുവരി 29ന് തന്നെ എത്തി. പിന്നീട് നിശ്ചയിച്ച ദിവസം തന്നെ വിവാഹിതരായി. ചൈനയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും കൊറോണ കാരണം വിവാഹം നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ സംസ്‌കാരവും ഭക്ഷണവും ഇഷ്മായെന്ന് ജി…
Read More