ആഹാ അത്രയ്ക്കായോ..എങ്കില്‍ കാണിച്ചു തരാം ! ഫ്രിഡ്ജിനു മുകളില്‍ വച്ച ബിസ്‌ക്കറ്റ് എടുക്കുന്ന കുട്ടിയുടെ വീഡിയോ വൈറല്‍…

കുട്ടികളുടെ കണ്ണുവെട്ടിച്ച് മധുരപലഹാരങ്ങള്‍ ഒളിച്ചു വയ്ക്കാന്‍ മാതാപിതാക്കള്‍ പല പണികളും പയറ്റാറുണ്ട്. കുട്ടികള്‍ക്ക് കൈയെത്താത്ത ഉയരത്തില്‍ വച്ചാണ് പലപ്പോഴും ഇക്കാര്യത്തില്‍ പരിഹാരം കാണുന്നത്. എന്നാലിപ്പോള്‍ ഉയരമൊന്നും ഒരു പ്രശ്നമല്ലെന്ന് കാണിച്ച് ഫ്രിഡ്ജിന് മുകളില്‍ സൂക്ഷിച്ചിരുന്ന ബിസ്‌ക്കറ്റ് കവര്‍ കൈക്കലാക്കിയ കുറുമ്പി പെണ്‍കുട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ടിക്ക് ടോക്കിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലെല്ലാം സംഗതി വൈറലാണ്. 22സെക്കന്‍ഡുള്ള വിഡിയോ ഇതിനോടകം നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു. ബിസ്‌ക്കറ്റ് കവര്‍ ഫ്രിഡ്ജിന് മുകളിലെ സ്ലാബില്‍ ഉണ്ടെന്നറിഞ്ഞ് ഒട്ടും പേടിയില്ലാതെയാണ് കുട്ടി ഇതിലേക്ക് വലിഞ്ഞുകയറിയത്. നിഷ്പ്രയാസം ഫ്രിഡ്ജിന് മുകളിലെത്തി പാക്കറ്റ് കൈക്കലാക്കി ഒറ്റ ഇറക്കത്തിന് താഴെയുമെത്തി. വീഡിയോ കണ്ട് കൗതുകത്തോടെയാണ് പലരും പ്രതികരിച്ചതെങ്കിലും ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള ആശങ്കയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

Read More

ഒരുപാട് നായകന്മാരുടെ നായികയായെങ്കിലും ആ വേഷം ചെയ്യാന്‍ സാധിച്ചിട്ടില്ല ! ഇപ്പോഴും അതില്‍ ഖേദിക്കുന്നുവെന്ന് നടി മീന…

മോഹന്‍ലാല്‍ നായകനായ സിനിമ ദൃശ്യം 2 മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. മീനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ ഭാര്യയായി അഭിനയിച്ചത്. മികച്ച പ്രകടനമാണ് താരം ആ സിനിമയില്‍ കാഴ്ചവച്ചത്. ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം കരസ്ഥമാക്കിയ നടിയാണ് മീന. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച അഭിനയ പ്രകടനം കാഴ്ച്ച വെക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു. ബാലതാരമായി അഭിനയം ആരംഭിച്ച താരം പിന്നീട് സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍സ്റ്റാര്‍ നടന്മാരുടെ ഒപ്പം നായികവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി സൂപ്പര്‍താരങ്ങളുടെ നായികയാകാന്‍ ഭാഗ്യം ലഭിച്ചെങ്കിലും നെഗറ്റീവ് വേഷം കൈകാര്യം ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തില്‍ മീന പറഞ്ഞു. മീനയുടെ വാക്കുകള്‍ ഇങ്ങനെ…” മുപ്പതോളം നടന്‍മാരുടെ ഒപ്പം നായിക വേഷം…

Read More

പക്വതയില്ലാത്ത 15-ാം വയസില്‍ ജിഹാദിവധുവായി സിറിയയിലേക്ക് പോയി ! ജന്മം നല്‍കിയ മൂന്നു കുട്ടികളും മരിച്ചു; ഐഎസിന്റെ തകര്‍ച്ചയോടെ ജന്മനാട്ടിലേക്ക് മടങ്ങാമെന്ന ഷമീമ ബീഗത്തിന്റെ മോഹം തകര്‍ത്ത് ബ്രിട്ടീഷ് സുപ്രീം കോടതി…

15-ാം വയസില്‍ ജിഹാദിവധുവായി സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോയ ഷമീമ ബീഗത്തിന് ഇനിയൊരിക്കലും ബ്രിട്ടീഷ് പൗരയാകാന്‍ കഴിയില്ല. പൗരത്വം റദ്ദാക്കിയ കേസ് വാദിക്കാന്‍ ഷമീമയ്ക്ക് ജന്മനാട്ടിലേക്ക് തിരിച്ചു വരാനാകില്ലെന്ന് ബ്രിട്ടീഷ് സുപ്രിം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. ഇവരുടെ തിരിച്ചുവരവ് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും ഇത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിധി. ഇപ്പോള്‍ സിറിയയിലെ അല്‍റോജ് അഭയാര്‍ഥി ക്യാമ്പിലുള്ള ഷമീമ ഈ വിധി കേട്ട് പൊട്ടിക്കരഞ്ഞു. നേരത്തെ മതമനുശാസിക്കുന്ന വസ്ത്രങ്ങളുപേക്ഷിച്ച് ജീന്‍സും ലെഗ്ഗിന്‍സും അടക്കമുള്ള പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞ് ബ്രിട്ടനിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന ഷമീമയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും ബ്രിട്ടീഷ് ജനതയുടെ സഹതാപം നേടിക്കൊടുക്കാന്‍ പര്യാപ്തമായില്ല. തനിക്ക് ബ്രിട്ടനിലെത്താനാകില്ലെന്നറിഞ്ഞ ബീഗം അതീവ ദുഃഖിതയും കോപവതിയുമാണെന്ന വിവരമാണ് അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ലഭിക്കുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുവാനുള്ള ഹോം…

Read More

ഇതു വെറും സാമ്പിള്‍ ! യഥാര്‍ഥ വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളൂ; മുകേഷ് അംബാനിയ്‌ക്കെതിരേ വീണ്ടും ഭീഷണിയുമായി തീവ്രവാദ ഗ്രൂപ്പ്…

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ കാറില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ജയ്ഷ് അല്‍ ഹിന്ദ്. സോഷ്യല്‍ മെസേജിംഗ് ആപ്പായ ടെലഗ്രാം വഴിയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സന്ദേശം എത്തിയത്. ‘അംബാനിയുടെ വീടിനടുത്ത് വാഹനം എത്തിച്ച തങ്ങളുടെ സഹോദരന്‍ സുരക്ഷിതമായി വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു, വലിയത് വരാനിരിക്കുന്നു’ എന്ന സന്ദേശമാണ് പുറത്തുവിട്ടത്. വ്യാഴാഴ്ചയാണ് അംബാനിയുടെ അഡംബര വസതിയായ അന്റിലയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പിയോയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഒപ്പം ഭീഷണിക്കത്തും കണ്ടെടുത്തിരുന്നു. ടെലിഗ്രാം ആപ്പിലെ സന്ദേശത്തില്‍ ബിറ്റ്കോയിന്‍ വഴി പണം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ആവശ്യങ്ങള്‍ അംഗീകരിക്കില്ലെങ്കില്‍ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക’ എന്ന് സന്ദേശത്തില്‍ പറയുന്നു. മുകേഷ്…

Read More

അടിക്കാതെ ചേട്ടാ ! മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരനെ മര്‍ദ്ദിച്ച് ബിജെപി കൗണ്‍സിലര്‍…

മാസ്‌ക് ധരിക്കാതെ ഷോപ്പിലെത്തിയ ബിജെപി കൗണ്‍സിലറെയും സംഘത്തെയും ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരന് മര്‍ദ്ദനവും ഭീഷണിയും. ശ്രീകാര്യത്തെ ബാറ്റാ ഷോറൂമിലെത്തിയ ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ഉദയനും സംഘവുമാണ് ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ചത്. മാസ്‌ക് ധരിക്കാതെ കടയില്‍ കയറിയ കൗണ്‍സിലറുടെ സംഘത്തോട് ജീവനക്കാരനായ യുവാവ് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഘം പ്രകോപിതരായത്. തുടര്‍ന്ന് ഉദയനും സംഘവും യുവാവിനെ ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അടിക്കാതെ ചേട്ടാ എന്ന് ബിജെപി നേതാവിനോട് യുവാവ് ദയനീയമായി അഭ്യര്‍ഥിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നെ തടയുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഉദയന്റെ മര്‍ദ്ദനം.സംഭവത്തിന്റെ യുവാവിന്റെ പരാതിയില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിഷ്ണു, അജയ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ നടി മന്യ ! നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഇടതുകാല്‍ ചലനമറ്റ നിലയില്‍; താരത്തിന്റെ ദുരവസ്ഥയില്‍ മനംനൊന്ത് ആരാധകര്‍…

ഒരു കാലത്ത് മലയാളികളുടെ പ്രിയ നായികയായിരുന്ന മന്യയ്ക്ക് ഇപ്പോള്‍ വന്നു ഭവിച്ചിരിക്കുന്ന ദുരവസ്ഥയാണ് ഏവരുടെയും കണ്ണു നിറയ്ക്കുന്നത്. നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ മന്യ പിന്നീട് സിനിമജീവിതം ഉപേക്ഷിക്കുകയായിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ തനിക്ക് പരിക്ക് പറ്റിയതിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും മന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഏവരുടെയും കണ്ണു നിറയ്ക്കുന്നത്. നടുവിന് പരിക്ക് പറ്റുകയും മൂന്ന് ആഴ്ച ആയി നടക്കാനോ ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് മന്യ തന്റെ പോസ്റ്റില്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ജീവിതത്തില്‍ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് മൂന്നു ആഴ്ച മുന്‍പ് എനിക്ക് ഒരു പരിക്ക് പറ്റി. അത് എന്റെ ഇടതു കാലിനു കൂടുതല്‍ പ്രശ്നം വരുത്തി. കടുത്ത വേദനയും ഇടതു കാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ ആയി. എമര്‍ജന്‍സി റൂമിലേക്ക് പോകേണ്ടി…

Read More

പണ്ടൊക്കെ എല്ലാവരെയും വിശ്വസിക്കുന്ന ഒരു മീനയുണ്ടായിരുന്നു എന്നാല്‍ ഇന്ന് അങ്ങനെയല്ല ! തുറന്നു പറച്ചിലുമായി നടി മീന…

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച നടിയാണ് മീന. മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് മീന തിളങ്ങിയത് എങ്കിലും മലയാളത്തില്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു മീന തിരഞ്ഞെടുത്തത്. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ ഭാഗ്യജോഡിയാണ് മീന. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇരുവരും നായികാ നായകന്‍മാരായി എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം ദൃശ്യം 2 എന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരിക്കുകയാണ് നടി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യം 2ലെ റാണിയായുള്ള മീനയുടെ പ്രകടനം ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. റാണിയെ പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താന്‍ എന്നാണ് മീന പറയുന്നത്. മുന്‍പ് അങ്ങനെ ആയിരുന്നെന്നും ഇപ്പോള്‍ അങ്ങനെയല്ലെന്നും നടി പറയുന്നു. ഒരു അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചില്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ…

Read More

22കാരിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് ടിവി അവതാരകന്‍ ബലാല്‍സംഗം ചെയ്തതായി പരാതി ! പ്രതി പ്രമുഖ വ്യവസായിയുടെ മകന്‍…

22 വയസുള്ള യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ച് ടിവി അവതാരകന്‍ പീഡിപ്പിച്ചതായി പരാതി. ഡല്‍ഹിയിലെ ചാണക്യപുരിയിലെ ഹോട്ടലില്‍ വച്ചായിരുന്നു പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സംഭവം. 28 കാരനായ പ്രതി യുവതിയെ ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. തുടര്‍ന്ന് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഹോട്ടലിലേക്ക് യുവതിയെ കൂട്ടുകയും ചെയ്തിരുന്നു. അവിടെ വച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഹോട്ടലിലെത്തിയ ശേഷം ഇയാള്‍ യുവതിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ ശേഷം അവിടെവച്ച് ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പരിചിതരാണെന്നും ടിവി അവതാരകനായ യുവാവ് മുംബൈയിലെ ഒരു വ്യവസായിയുടെ മകനാണെന്നും പൊലീസ് പറഞ്ഞു

Read More

ഇന്ത്യ നല്‍കിയ കോവിഡ് വാക്‌സിന്‍ ഈ രാജ്യത്ത് ആദ്യം നല്‍കിയത് ലൈംഗിക തൊഴിലാളികള്‍ക്ക് ! ഇതിന് വ്യക്തമായ കാരണവുമുണ്ട്…

വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും നിരവധി രാജ്യങ്ങളാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളും ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതെങ്കില്‍ നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശ് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച ബംഗ്ലാദേശ് രാജ്യത്തെ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന ദൗലത്ത് ദിയ പട്ടണത്തിലാണ് വാക്സിനേഷന് തുടക്കം കുറിച്ചിരിക്കുന്നത്. ഇവിടെ മാത്രമുള്ളത് രണ്ടായിരത്തില്‍ അധികം ലൈംഗിക തൊഴിലാളികളാണ്. നൂറില്‍ അധികം പേര്‍ക്ക് ഇവിടെ കുത്തിവെയ്പ്പെടുത്തു. വരും ദിവസങ്ങളിലും ഇത് തുടരും. തൊഴിലാളികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് കുത്തിവെയ്പ്പ്. ഇന്ത്യയില്‍ നിന്നും സൗജന്യമായി ലഭിച്ചതും വാങ്ങിയതുമായ വാക്സിനാണ് കുത്തിവയ്ക്കുന്നത്. ഇന്ത്യ ബംഗ്ലാദേശിന് സൗജന്യമായി വാക്സിന്‍ നല്‍കിയത് വാക്സിന്‍ മൈത്രിയുടെ ഭാഗമായാണ്. ഇത് കൂടാതെ മുപ്പത് ദശലക്ഷം വാക്സിനുകള്‍ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശ് വാങ്ങുകയും ചെയ്തു. രാജ്യത്തെ കോവിഡ് വ്യാപനം…

Read More

റാഗിംഗിന്റെ പേരില്‍ റൂമില്‍ വിളിച്ചു വരുത്തി കൂട്ടമായി ലൈംഗികമായി പീഡിപ്പിച്ചു ! ഒടുവില്‍ ഉടുതുണിയില്ലാതെ ജനല്‍വഴി ഇഴഞ്ഞു രക്ഷപ്പെടേണ്ടി വന്നു; കുറിപ്പ് ചര്‍ച്ചയാകുന്നു…

റാഗിംഗ് എന്ന പേരില്‍ കലാലയങ്ങളില്‍ നടക്കുന്ന അഭാസത്തിന് ഇന്നും പലയിടത്തും കുറവില്ല. ചിലര്‍ക്ക് ഈ ക്രൂരവിനോദത്തിന്റെ പേരില്‍ ജീവന്‍ തന്നെ നഷ്ടമായ അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ അനുരാധ കൃഷ്ണന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. റാഗിംഗിന്റെ പേരില്‍ ലൈംഗിക പീഡനത്തിനിരയായ സുഹൃത്തിന്റെ അനുഭവവും അനുരാധ കുറിപ്പിലൂടെ പറയുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം… റാഗിംഗ് എന്ന ക്രൂര വിനോദം…നിയമങ്ങള്‍ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളില്‍ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളില്‍ പറഞ്ഞ സംഭവം. ഒന്നാംവര്‍ഷ കോളേജ്, ഹോസ്റ്റല്‍ ജീവിതം ഒക്കെ പലര്‍ക്കും ഇന്ന് ഒരു ട്രോമ ആണ്. റാഗിംഗ് ഒരു അട്ടിപ്പേറവകാശമായി കൊണ്ടുനടക്കുന്നവര്‍ ആണ് ഭൂരിപക്ഷം വരുന്ന സീനിയര്‍ മാരും. കോളേജ് ക്യാമ്പസുകള്‍ പൊതുവെ സേഫ് ആണെങ്കിലും ഹോസ്റ്റല്‍ ഇടിമുറികള്‍ ആകാറുണ്ട്. സീനിയര്‍ ആളുകളോടൊപ്പം ഇരുന്ന് ഫുഡ് കഴിക്കാനോ, ടീവീ കാണനോ പാടില്ല, അവരുടെ നേരെ നോക്കാന്‍…

Read More