കേ​ര​ള​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രെ ക​രാ​റു​കാ​ര​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ക​രാ​റു​കാ​ര​ന്‍റെ പ​രാ​തി. കേ​ര​ള​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ത്ത് 2 കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് 2004-ലെ ​എം.​സി റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ക​രാ​റു​കാ​ര​ൻ വി.​ഒ. സാ​ജ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

പ​തി​ബെ​ൽ ക​ന്പ​നി​യി​ലെ മ​ലേ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റാ​യി​രു​ന്ന ലീ ​സീ ബെ​ന്നി​നോ​ട് ഗ്യാ​നേ​ഷ് കു​മാ​ർ 2 കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് ആ​രോ​പ​ണം. കൃ​ത്യ​മാ​യി ബി​ല്ലു​ക​ൾ പാ​സാ​ക്കാ​തെ ത​ട​ഞ്ഞു​വെ​ച്ചെ​ന്നും, കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​മാ​ണ് ആ​ക്ഷേ​പം.

പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തും ബി​ല്ലു​ക​ൾ മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ച്ച​തും മൂ​ല​മു​ണ്ടാ​യ ബാ​ധ്യ​ത​ക​ൾ നി​മി​ത്തം മ​ലേ​ഷ്യ​യി​ൽ പോ​യി ആ​ത്മ​ഹ​ത്യ ചെ​യ്ത ലീ ​സീ ബെ​ന്നി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

ഈ ​സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​ര​ൻ വി.​ഒ. സാ​ജ​നു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് പു​തി​യ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ത​ന്‍റെ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ളും തെ​ളി​വു​ക​ളും വി​ജി​ല​ൻ​സി​ന് കൈ​മാ​റു​മെ​ന്നും സാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

ലോ​ക​ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ​യു​ള്ള കെ.​എ​സ്.​ടി.​പി റോ​ഡ് ന​വീ​ക​ര​ണ ക​രാ​റി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക്ര​മ​ക്കേ​ടു​ക​ൾ മൂ​ലം സ​ർ​ക്കാ​രി​ന് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​യ​താ​യി നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ലീ ​സീ ബെ​ന്‍ ആ​ത്മ​ഹ​ത്യ​ചെ​യ്‌​തി​ട്ട്‌ ഇ​രു​പ​തു വ​ര്‍​ഷ​ങ്ങ​ള്‍; ഗ്യാ​നേ​ഷി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​വും അ​ന്വേ​ഷ​ണ​വും ലീ ​സീ ബെ​ന്നി​ന്‌ നീ​തി​യാ​കു​മോ..‍?

” ചെ​യ്‌​ത​തി​നൊ​ക്കെ​യും ന​ന്ദി, ഇ​നി ഞാ​ന്‍ മ​രി​ക്ക​ട്ടെ. ഈ ​ക​ടു​ത്ത സ​മ്മ​ര്‍​ദം താ​ങ്ങാ​ന്‍ വ​യ്യ. ഇ​നി കേ​ര​ള​ത്തി​ലേ​ക്കി​ല്ല. അ​വി​ട​ത്തെ ഉ​ദ്യാ​ഗ​സ്‌​ഥ​രു​മാ​യി ജോ​ലി ചെ​യ്യു​ക ശ്ര​മ​ക​ര​മാ​ണ്‌.”
ഇ​ങ്ങ​നെ എ​ഴി​തി​വ​ച്ചി​ട്ടാ​ണ് കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് പ്രോ​ജ​ക്ട് റോ​ഡ് നി​ർ​മ്മാ​ണ പ​ദ്ധ​തി​യു​ടെ ചീ​ഫ് പ്രോ​ജ​ക്ട് മാ​നേ​ജ​രാ​യി​രു​ന്ന മ​ലേ​ഷ്യ​ൻ എ​ഞ്ചി​നീ​യ​ർ ലീ ​സി ബെ​ൻ, മ​ലേ​ഷ്യ​യി​ലെ സു​ബാ​ങ്‌ റി​യ പാ​ര്‍​ക്കി​ലെ ത​ടാ​ക​ത്തി​നു സ​മീ​പ​ത്തെ ഇ​രു​മ്പു ന​ട​പ്പാ​ല​ത്തി​ന്‌ കീ​ഴി​ല്‍ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​തെ​ങ്കി​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ളൊ​ന്നും അ​ധി​കം മു​ന്നോ​ട്ടു പോ​യി​ട്ടി​ല്ല. കെ.​എ​സ്.​ടി.​പി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ലേ​ഷ്യ​ൻ ക​മ്പ​നി​യാ​യ ‘പ​തി-​ബെ​ൽ’ ക​ൺ​സോ​ർ​ഷ്യ​ത്തി​ന് റോ​ഡ് നി​ർ​മ്മാ​ണ​ത്തി​നു​ള്ള തു​ക കൈ​മാ​റു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന​പ്പൂ​ർ​വ്വം കാ​ല​താ​മ​സം വ​രു​ത്തു​ക​യും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തി​ന്‍റെ സ​മ്മ​ർ​ദ്ദം താ​ങ്ങാ​നാ​വാ​തെ​യാ​ണ്, 2006 ന​വം​ബ​റി​ൽ മ​ലേ​ഷ്യ​യി​ൽ വ​ച്ച് ലീ ​സി ബെ​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്. കേ​ര​ള​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​മാ​ണ് മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് മ​ലേ​ഷ്യ​ന്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ര​ണ്ടു ക​ത്തു​ക​ള്‍ എ​ഴു​തി​വ​ച്ചി​ട്ടാ​ണ് അ​ദ്ദേ​ഹം ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​ത്. അ​തി​ലൊ​ന്ന് പ​തി​ബെ​ല്‍ ക​മ്പ​നി മേ​ധാ​വി റോ​സ്‌ ലീ​യോ​ട്‌ ക്ഷ​മാ​പ​ണം ന​ട​ത്തി​ക്കൊ​ണ്ടു​ള്ള​തും ര​ണ്ടാ​മ​ത്തേ​ത് സ്വ​ന്തം കു​ടും​ബ​ത്തി​നു​ള്ള​തു​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത്‌ വ​കു​പ്പി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ക​ത്തു​ക​ളി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പു​റ​മെ സ​ര്‍​ക്കാ​രു​മാ​യി ക​ത്തു മു​ഖേ​ന​യും അ​ല്ലാ​തെ​യും അ​ദ്ദേ​ഹം ന​ട​ത്തി​യ ഔ​ദ്യോ​ഗി​ക ഇ​ട​പാ​ടു​ക​ളി​ലും അ​ഴി​മ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ല്‍ കൈ​ക്കൂ​ലി ന​ല്‍​ക​ണ​മെ​ന്ന ധാ​ര​ണ​യി​ല്ലാ​തെ​യാ​ണ് ലീ ​സീ ബെ​ന്‍ ഇ​ങ്ങോ​ട്ടെ​ത്തു​ന്ന​ത്. മ​രി​ക്കു​ന്പോ​ൾ12,000 രൂ​പ​യ്‌​ക്ക്‌ തു​ല്യ​മാ​യ മ​ലേ​ഷ്യ​ന്‍ റി​ങ്ക​റ്റ്‌ 1000 മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ കു​ടും​ബ​ത്തി​നാ​യി ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട​ര​ല​ക്ഷം രൂ​പ പ്ര​തി​മാ​സ ശ​മ്പ​ള​മു​ണ്ടാ​യി​രു​ന്ന ലീ ​സീ ബെ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക്‌ ശ​മ്പ​ളം ന​ല്‍​കാ​നാ​യി ത​ന്‍റെ ശ​മ്പ​ളം പോ​ലും വി​നി​യോ​ഗി​ച്ചി​രു​ന്നു. പ്രോ​ജ​ക്ടി​നു ന​ൽ​കേ​ണ്ടി​യി​രു​ന്ന പ​ന്ത്ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ പൊ​തു​മ​രാ​മ​ത്ത്‌ വ​കു​പ്പ്‌ പി​ടി​ച്ചു വ​ച്ച​തി​നാ​ലാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ച്ച​ത്. വ​കു​പ്പി​ലെ അ​ഴി​മ​തി നി​മി​ത്ത​മാ​ണ് 2006 ഏ​പ്രി​ലി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന പ​ദ്ധ​തി പാ​തി പോ​ലും തീ​ര്‍​ക്കാ​നാ​കാ​തെ വ​ന്ന​തെ​ന്നും അ​ക്ഷേ​പ​മു​ണ്ട്.

ഇ​പ്പോ​ഴ​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌ കു​മാ​റാ​യി​രു​ന്നു അ​ക്കാ​ല​ത്ത് പൊ​തു​മ​രാ​മ​ത്ത്‌ സെ​ക്ര​ട്ട​റി. ലീ ​സി ബെ​ന്നി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഇ​ക്കാ​ല​മ​ത്ര​യും ക​ത്തു​ക​ളും തെ​ളി​വു​ക​ളും ക​ണ്ടെ​ത്തെ​ലു​ക​ളു​മെ​ല്ലാം മാ​റി​മാ​റി​വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്കു മു​ൻ​പി​ലു​ണ്ടാ​യി​രു​ന്നി​ട്ടും ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കാ​നാ​വാ​തെ പോ​യ​ത്, ഫ​ല​ത്തി​ല്‍ ലീ ​സീ ബെ​ന്നി​നോ​ടു​ള്ള നീ​തി നി​ഷേ​ധ​മാ​യി മാ​റി​യെ​ന്നാ​ണി​പ്പോ​ൾ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment