വെറും നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങന് മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ദുങ്ക ഗ്രാമത്തിലാണ് സംഭവം. വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബറേലി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ലളിത് വര്‍മ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് നിര്‍ദേഷ് ഉപാധ്യായയും ഭാര്യയും നാലു മാസം പ്രായമായ മകനൊപ്പം മൂന്നു നിലയുള്ള വീടിന്റെ ടെറസിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു കൂട്ടം കുരങ്ങന്മാര് അവിടേക്കു വന്നത്. കുരങ്ങന്മാരെ ഓടിക്കാന്‍ നിര്‍ദേഷ് പരമാവധി ശ്രമിച്ചെങ്കിലും കുരങ്ങന്മാര് ഇവര്‍ക്കു ചുറ്റും കൂടി. ദമ്പതികള്‍ കുഞ്ഞുമായി കോണിപ്പടി വഴി താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് അവരുടെ കയ്യില്‍നിന്നും നിലത്തു വീണു. കുഞ്ഞിനെ നിര്‍ദേഷ് എടുക്കാന്‍ നോക്കിയപ്പോഴേക്കും ഒരു കുരങ്ങന് കുട്ടിയെ നിലത്തു നിന്ന് എടുത്ത് താഴേക്ക് എറിയുകയായിരുന്നെന്നാണ് വിവരം. മൂന്നു നില കെട്ടിടത്തില്‍നിന്നു താഴെ…
Read MoreCategory: All News
ഇന്ത്യയിലെത്തിയത് കാമുകനൊപ്പം അര്മാദിക്കാന് ! പണം അടിച്ചു പൊളിച്ച് തീര്‍ത്തപ്പോള്‍ ‘തരികിട പരിപാടി’; അമേരിക്കന്‍ യുവതി പിടിയില്‍…
കാമുകനൊപ്പം കറങ്ങാന്‍ ഇന്ത്യയിലെത്തിയ യുവതി ഒടുവില്‍ കൈയ്യിലെ പണം തീര്‍ന്നപ്പോള്‍ കളിച്ചത് തട്ടിക്കൊണ്ടുപോകല്‍ നാടകം. തന്നെ ആരോ റാഞ്ചിയെന്നും ഉടന്‍ പണം അയച്ച് മോചിപ്പിക്കണമെന്നും അമേരിക്കക്കാരിയായ യുവതി വീട്ടില്‍ വിളിച്ചറിയിക്കുകയായിരുന്നു. നൈജീരിയന്‍ സ്വദേശിയായ കാമുകന്റെ സഹായത്തോടെയായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. ക്ലോ മാഗ്ലിന്‍ എന്ന യുവതിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മെയ് മൂന്നിനാണ് ഡല്‍ഹിയിലെത്തിയത്. അമേരിക്കന്‍ ബിരുദധാരിയായ ഇവര്‍ വാഷിങ്ടണ്‍ ഡിസിയിലാണ് താമസമെന്നും പിതാവ് മുന്‍ സൈനികോദ്യോഗസ്ഥനാണെന്നും പോലീസ് പറഞ്ഞു. ജൂലായ് ഏഴിനാണ് താന്‍ സുരക്ഷിതയല്ലെന്നും തന്നെ ഒരാള്‍ മര്ദ്ദിച്ചിക്കുകയും ചെയ്താതായി യുവതി പോലീസിനെ വിളിച്ചറിയിച്ചത്. എന്നാല്‍ താന്‍ എവിടെയാണെന്ന് പറയാന്‍ യുവതി തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. ജൂലായ് പത്തിന് യുവതി യുഎസിലുള്ള അമ്മയെ വീഡിയോ കോള്‍ വിളിച്ച് തന്നെ തട്ടിക്കൊണ്ടുപോയ കാര്യം അറിയിക്കുകയായിരുന്നു. മകളുടെ ജീവന് അപകടത്തിലാണെന്ന് മനസിലാക്കിയ യുവതിയുടെ അമ്മ ഇന്ത്യന്‍ എംബസിയെ…
Read Moreമസാജ് റൂമില്‍ വെച്ച് ഉടമയും കസ്റ്റമര്‍മാരും ലൈംഗികമായി പീഡിപ്പിച്ചു ! സ്പാ സെന്ററിനെതിരെ പരാതിയുമായി ജീവനക്കാരി…
കൊച്ചിയിലെ മസാജ് സെന്ററില്‍ വച്ച് മസാജ് സെന്റര്‍ ഉടമയും കസ്റ്റമര്‍മാരും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ജീവനക്കാരിയുടെ പരാതി. പൊന്നുരുന്നിയിലെ സ്പാ കം മസാജ് സെന്ററിനെതിരെയാണ് ജീവനക്കാരി വൈക്കം പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം നടക്കുന്നതായി സംശയം പ്രകടിപ്പിച്ചു. സെന്ററില്‍ ടെലികോളര്‍ ആയി ജോലി ചെയ്തിരുന്ന യുവതി മെയ് പത്തിനു നല്കിയ പരാതി വൈക്കം പോലീസ് കടവന്ത്ര സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് സ്പാ സെന്ററിന്റെ ഉടമകളില്‍ ഒരാള്‍ തന്നോട് അശ്ലീല സംഭാഷണത്തിനു മുതിര്‍ന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇതില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നപ്പോള്‍ മോശമായി പെരുമാറുകയായിരുന്നു. മറ്റൊരു ഉടമയായ സ്ത്രീയോട് ഇതേക്കുറിച്ചു പരാതി പറഞ്ഞപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഇങ്ങനെയൊക്കെയാണ് എന്നായിരുന്നു മറുപടിയെന്ന് പരാതിയില്‍ പറയുന്നു. മസാജ് റൂമിലേക്കു ചെല്ലാന്‍ ഉടമകള്‍ തന്നെ…
Read Moreബീജദാനത്തിനായി പറക്കാനൊരുങ്ങി ആദം ! ബീജം കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകള്‍…
രക്തദാനം പോലെതന്നെ മഹത്തായ ഒരു കാര്യമായാണ് ബീജദാനവും കണക്കാക്കുന്നത്. ഇത്തരത്തില്‍ ബീജം ദാനം ചെയ്യാനായി ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും ബ്രിസ്ബെയിനിലേക്ക് പറക്കാനൊരുങ്ങുകയായിരുന്നു 37കാരനായ ആദം ഹൂപ്പര്‍. 10 ദിവസത്തെ ടൂറിനായി എത്തുന്ന ആദത്തെ കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകളാണ്. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കും സ്വവര്‍ഗ ദമ്പതികള്‍ക്കും ബീജം ദാനം ചെയ്യുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണ് ആദം. ആദത്തിന്റെ വരവില്‍ ഒരു കുഞ്ഞെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ബീജദാനത്തിന് പണം വാങ്ങുന്നത് ഓസ്ട്രേലിയയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ ആദത്തിന്റെ യാത്ര, താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ബീജം കാത്തിരിക്കുന്നവര്‍ വഹിക്കണം. ആവശ്യക്കാര്‍ക്ക് ഒരു കപ്പിലാക്കി ആദം ബീജം നല്‍കും. ബീജദാതാവിന്റെ വിവരങ്ങള്‍ 18 വര്‍ഷം വരെ സംരക്ഷിക്കപ്പെടുന്ന രാജ്യമാണ് ഓസ്ട്രേലിയ. അതായതു കുഞ്ഞുങ്ങള്‍ അവരുടെ അച്ഛന് ആരാണെന്ന് 18 വയസ്സ് കഴിഞ്ഞേ അറിയൂ. എന്നാല്‍ ഇക്കാര്യത്തില്‍ ആദത്തിന് നിര്‍ബന്ധങ്ങളില്ല.…
Read Moreവിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് എട്ടിന്റെ പണി കൊടുത്ത് ഇൻഡിഗോ
കൊച്ചി: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ നടപടി. ഇൻഡിഗോ വിമാനത്തിൽ ജയരാജന് മൂന്നാഴ്ചത്തെ വിലക്കേർപ്പെടുത്തി. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും ഏർപ്പെടുത്തി. എന്നാൽ ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജയരാജന്റെ പ്രതികരണം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം നടത്തിയത്. പിന്നാലെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി. ജയരാജൻ പ്രതിഷേധക്കാരെ തള്ളി വീഴ്ത്തുകയും ചെയ്തു.
Read MoreHelping Others Recognize Some Great Benefits Of Best Dog Seat Cover
SubaruRiding shotgun isn’t really helpful for pets, but sometimes owners don’t have some other alternative. Whatever the explanation, Urpower Dog Front Seat Covers for Cars can be found. If you’re purchasing this one, make sure to get a safety harness to keep your friend secure. Moreover, the cover is obtainable in black, gray, and khaki, and it’s fully machine washable. It’ll mix proper in with your front seat and pop out for washing when essential. Additionally, this cover will work for the captain’s chairs within the rear. The straps that…
Read Moreപ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ അശ്ലീല ഫോട്ടോ പോണ്‍സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സഹപാഠി തട്ടിയത് 15 ലക്ഷം ! പരാതി നല്കി വിദ്യാര്‍ഥിനിയുടെ അമ്മ…
വിദ്യാര്‍ഥിനിയുടെ അശ്ലീല ഫോട്ടോ പോണ് സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയതായി പരാതി. പ്ലസ്വണ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് സഹപാഠിയായ പെണ്‍കുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി പണം തട്ടിയതായാണ് പരാതി. പരാതിക്കാരിയുടെ മകളും പണം തട്ടിയെടുക്കാന്‍ കൂട്ടുനിന്ന പെണ്‍കുട്ടിയും ഞീഴൂരിലെ ഒരു സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ത്ഥികളും കൂട്ടുകാരികളുമാണ്. കൂട്ടുകാരിയുടെ അശ്ലീല ഫോട്ടോകള്‍ ചിലരുടെ കൈവശമുണ്ടെന്നും ഇത് മോശം സൈറ്റുകളില്‍ ഇടാതിരിക്കാന്‍ അവര്‍ക്ക് പണം നല്‍കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയെ പലതവണ ഫോണില്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു പരാതിയില്‍ പറയുന്നു. ഭയന്നുപോയ കുടുംബം പ്രശ്നങ്ങള്‍ ഒഴിവാക്കാനായി പണം നല്കി. പലതവണയായി 15 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിച്ചെടുത്തതായി പരാതിയില്‍ പറയുന്നു. മാഞ്ഞൂര്‍ പഞ്ചായത്തിലെ അപ്പന് കവലയ്ക്കു സമീപം താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും മാതാപിതാക്കള്‍ക്കും എതിരെയാണ് സഹപാഠിയുടെ മാതാവ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം…
Read Moreമങ്കിപോക്സ്, കേരളത്തിന് ആശങ്കയേറുന്നു ! വിദേശത്തു നിന്നു വന്ന കണ്ണൂര്‍ സ്വദേശിയില്‍ കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍…
മങ്കിപോക്സ് ഭീതി സംസ്ഥാനത്ത് വ്യാപിക്കുന്നു. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയ്ക്കു പിന്നാലെ വിദേശത്തു നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയെയും രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരത്തുള്ള ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഗള്‍ഫില്‍ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാള്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോള്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച കുരങ്ങുപനി കേസ് യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ 35 വയസുള്ള കൊല്ലം സ്വദേശി ആയിരുന്നു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ രോഗം സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ ഇയാളെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (എംസിഎച്ച്) ചികിത്സയ്ക്കായി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പരിശോധന നടത്തിയത്.…
Read Moreഅടിവസ്ത്രത്തില്‍ തിരിമറി ! ലഹരിക്കടത്തു കേസില്‍ തൊണ്ടിമുതലായിരുന്നു ‘ജട്ടി’ മാറ്റിയ ആന്റണിരാജു 28 വര്‍ഷത്തിനു ശേഷം കുടുങ്ങുമോ ?
ലഹരിക്കടത്തു കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ടു നീക്കി കൊണ്ടു പോകുന്ന വിവരങ്ങള്‍ പുറത്തെത്തിയതോടെയാണ് ആന്റണി രാജു ആപ്പിലായത്. 2014 ഏപ്രില്‍ 30നാണ് കേസ് വിചാരണക്കായി പരിഗണിക്കാന്‍ തുടങ്ങുന്നത്. ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചുവെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. 1994 ല്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇതിനെല്ലാം ആധാരമായത്. ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയതിന് 1994ല്‍ എടുത്ത കേസില്‍, ഇതുവരെ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറായിട്ടില്ല. 2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാന്‍പോലുമാകാത്ത രീതിയില്‍ കേസ് നീട്ടിക്കൊണ്ടുപോവുകയാണ്. ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍…
Read Moreസിവിക് ചന്ദ്രന് എതിരെ ലൈംഗികാതിക്രമ കേസ് ! പരാതി നല്‍കിയത് യുവ എഴുത്തുകാരി…
യുവ എഴുത്തുകാരി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ സാഹിത്യകാരന് സിവിക് ചന്ദ്രനെതിരേ കൊയിലാണ്ടി പോലീസ് കേസെടുത്തു. ഏപ്രിലിലാണ് സംഭവമുണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിനു കൊയിലാണ്ടിയിലെ ഒരു വീട്ടില്‍ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ കിടപ്പുമുറിയിലെത്തി സിവിക് ചന്ദ്രന് ബലമായി പിടിച്ച് ചുംബിച്ചെന്നാണ് പരാതി. പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി നേരത്തേ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനുശേഷം യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചും മെസേജ് അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയില്‍ പറയുന്നു. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന ജാമ്യമില്ലാ വകുപ്പു കൂടി ചേര്‍ത്താണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നു കൊയിലാണ്ടി പോലീസ് അറിയിച്ചു.
Read More