ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ സിഐഎ എന്ന സിനിമയിലെ നായികയായി മലയാളത്തില്‍ എത്തിയ നടിയാണ് കാര്‍ത്തിക മുരളീധരന്. പിന്നീട് ഏതാനും ചിത്രങ്ങളില്‍ കൂടി താരം വേഷമിട്ടു. പശസ്ത ഛായാഗ്രഹകന് സി കെ മുരളീധരന്റെ മകളാണ് കാര്‍ത്തിക മുരളീധരന്. ബാംഗ്ലൂര്‍ സൃഷ്ടി സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ബിരുദം ചെയ്തു കൊണ്ടിരിക്കുന്നതിനിടയാണ് താരത്തിന് മലയാളസിനിമയില്‍ അരങ്ങേറാനുള്ള അവസരം ലഭിച്ചത്. പൊതുവേ ശരീരഭാരം കൂടുതല്‍ ആയിരുന്ന കാര്‍ത്തിക ഇടയ്ക്ക് ശരീര ഭാരം കുറച്ച് ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. പലപ്പോഴും താന്‍ ബോഡി ഷെയിമിംഗിന് ഇരയായിട്ടുണ്ടെന്ന് മുന്‍പ് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. ഒരു ഡോക്യുമെന്ററി ഫോട്ടോ താരം അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചുവപ്പു ലുക്കിലുള്ള താരത്തിന്റെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ വെയിറ്റ്ലോസ്…
Read MoreCategory: All News
16കാരിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍ ! സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. 30 വര്‍ഷമായി മയ്യനാട്ട് ഡിജെഎം. എന്ന ക്ലിനിക് നടത്തുന്ന മയ്യനാട് ജാനുവിലാസത്തില്‍ ഡോ. ജയപ്രകാശിനെ(71)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാംപ്രതിയാണ് ഡോ. ജയപ്രകാശ്. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയശേഷം ഗര്‍ഭഛിദ്രം നടത്തിച്ച പെരിനാട് ഇടവട്ടം ചൂഴംചിറവയലില്‍ വാടകയ്ക്കു താമസിക്കുന്ന മാമൂട് സ്വദേശി അനന്ദു നായരെ (22) മൂന്നുദിവസംമുമ്പ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഡോക്ടറെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഡോക്ടറെ റിമാന്‍ഡ് ചെയ്തു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ പെണ്‍കുട്ടി പിതാവിന്റെ രണ്ടാംഭാര്യയോടൊപ്പമായിരുന്നു താമസം. അനന്ദു നായര്‍ ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ പ്രേമത്തിലാകുകയും വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയുമായിരുന്നു. പിന്നീട് മയ്യനാട്ടെ ക്ലിനിക്കിലെത്തിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചു. പെണ്‍കുട്ടി മാതാവിന്റെ വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്നാണ്…
Read Moreഇല്ലാത്ത കമ്പനിയുടെ പേരില്‍ തട്ടിയെടുത്തത് 100 കോടിയോളം രൂപ ! മണിച്ചെയിന്‍ മോഡല്‍ തട്ടിപ്പു നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍…
മണിച്ചെയിന്‍ മോഡല്‍ തട്ടിപ്പിലൂടെ 100 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് ഇന്‍സ്പെക്ടര്‍ വി.എ.ബിനുമോഹനും സംഘവും അറസ്റ്റുചെയ്തത്. ഇല്ലാത്ത കമ്പനിയുടെ പേരില്‍ സംസ്ഥാനത്തുടനീളമുള്ള ആളുകളില്‍ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിക്കുകയായിരുന്നു. ഇയാളുടെ വാക്കു വിശ്വസിച്ച് നിരവധി ആളുകളാണ് പണം നിക്ഷേപിച്ചത്. ഒരു ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി വരെ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. നാണക്കേട് മൂലം പലരും ഇനിയും പരാതിയുമായി രംഗത്ത് വന്നിട്ടില്ല. സംസ്ഥാനത്തും പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്താണ് ഇയാള്‍ കോടികള്‍ അടിച്ചുമാറ്റിയത്. പിടിയിലാകുമെന്ന് മനസ്സിലായതോടെ തിരുവനന്തപുരം വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന പേരില്‍ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചായിരുന്നു പണം…
Read Moreകടുവയ്ക്ക് ടിക്കറ്റ് കിട്ടിയില്ല ! തീയറ്ററിനു മുമ്പില്‍ ആത്മഹത്യാ ശ്രമവുമായി യുവാവും യുവതിയും…
കടുവ സിനിമക്ക് ടിക്കറ്റ് കിട്ടാതെ നിരാശരായി തീയറ്ററിനു മുമ്പില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച് ഏറ്റുമാനൂര്‍ സ്വദേശികളായി യുവതിയും യുവാവും. ഫസ്റ്റ് ഷോയ്ക്കായി തിയേറ്ററിലെത്തിയ യുവതിയും യുവാവും യുവാവുമാണു തിയേറ്ററിനു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സംഭവങ്ങള്‍. ഫസ്റ്റ് ഷോയ്ക്കായാണ് ഏറ്റുമാനൂര്‍ സ്വദേശികളായ യുവതിയും യുവാവും തിയറ്ററില്‍ എത്തിയത്. ഇരുവരും മദ്യ ലഹരിയിലായിരുന്നു. തീയറ്ററില്‍ എത്തിയ ഇരുവരും സെക്യൂരിറ്റി ജീവനക്കാരനോട് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍, ടിക്കറ്റ് ഇല്ലന്നും ചിത്രം ഹൗസ് ഫുള്‍ ആണ് എന്നും തീയറ്റര്‍ ജീവനക്കാരന് പറഞ്ഞു. ഇതോടെ ക്ഷുഭിതരായ യുവതിയും യുവാവും ജീവനക്കാരോടു തട്ടിക്കയറി. തുടര്‍ന്ന്, ഇരുവരും ചേര്‍ന്ന് തീയറ്ററിന് മുന്നില്‍ ചെന്നിരിക്കുകയും ബ്ലേഡ് ഉപയോഗിച്ചു കൈ ഞരമ്പ് മുറിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവം പറഞ്ഞു തിയേറ്റര്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സംഘം സ്ഥലത്ത്…
Read MoreBest Bark Collar Through the duration of History
The Bark Terminator is the only electronic dog bark collar that uses progressive shock plus progressive tone stimulus. If you’re in search of the most effective bark collar made anywhere at any value, the Bark Terminator is the best bark collar on your canine. Citronella bark collars have a small microphone in the collar to sense barking. Upon detection, it will release plant-based citronella perfume into the air. The second the canine falls silent, the “necklace” on its neck additionally stops emitting any impulses. If the unwanted extreme barking is…
Read Moreകാണാന്‍ സുന്ദരികള്‍.. പക്ഷേ കൈയിലിരിപ്പോ..? 45,42,386 രൂപയുടെ നഷ്ടം; സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ രണ്ട് വനിതാ ജീവനക്കാർ അറസ്റ്റിൽ
സീതത്തോട്: സീതത്തോട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മാറമ്പുടത്തിൽ ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ, വ്യാജരേഖ ചമച്ച് പണയ ഉരുപ്പടികൾ മോഷ്ടിച്ചെന്ന പരാതിയിൽ ജീവനക്കാരിൽ രണ്ടുപേരെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. 2016 ഏപ്രിൽ മുതൽ 2021 ഒക്ടോബർ അഞ്ചുവരെയുള്ള കാലയളവിലാണ് സംഭവം. സ്ഥാപനത്തിൽ മാനേജരായിരുന്ന സീതത്തോട് കൊച്ചുകോയിക്കൽ പുതുപ്പറമ്പിൽ രമ്യ രാജൻ (32), സീതത്തോട് കൊച്ചുകോയിക്കൽ കല്ലോൺ വീട്ടിൽ ഭുവനമോൾ (34) എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപന ഉടമയായ കോട്ടയം കോതനല്ലൂർ കരുമുള്ളൂർ മാറം പുത്തിൽ റോയ് മാത്യു, റാന്നി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജി ചിറ്റാർ പോലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 23നാണ് കേസെടുത്തത്. പ്രതികൾ മുഖേന 45,42,386 രൂപയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു പരാതി. പ്രതികളുടെ ബന്ധുക്കളായ മിഥുൻ ബാലൻ, തുളസി, രാജി, പ്രകാശ് എന്നിവർ കേസിലെ മൂന്നുമുതൽ ആറുവരെയുള്ള പ്രതികളാണ്. ഇവർക്ക് ഉപാധികളോടെ…
Read Moreഇനി അന്വേഷണം ജിയോ സിമ്മുള്ള വിവോ ഫോണിനു പിന്നാലെ ! ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയുടെ കൈവശം ഇരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവര്‍ ആരൊക്കെയെന്ന് കണ്ടെത്തണമെന്ന നിര്‍ദേശിച്ച് വിചാരണക്കോടതി. ജിയോ സിമ്മുള്ള വിവോ ഫോണ്‍ ആരുടേതാണെന്ന് ചോദിച്ച ജഡ്ജി തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും ആരാഞ്ഞു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ്, ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി നിര്‍ദേശിച്ചത്. ‘പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരുന്നതിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത്.മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണണമെന്ന് തനിക്ക് പ്രത്യേക താത്പര്യമില്ല. നാല് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴും ബിഗ് നോ പറയുകയാണ് ചെയ്തത്. ദൃശ്യങ്ങള്‍ കണ്ടതിന്റെ പേരില്‍ ആരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തേണ്ടതില്ല- ജഡ്ജി വ്യക്തമാക്കി. അതേസമയം, കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. അതിനാലാണ് ഈ കേസ് പരിഗണിക്കുന്നത്…
Read Moreഭര്‍ത്താവ് പീഡിപ്പിക്കുമ്പോള്‍ ഭാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ! വീട്ടില്‍ വിളിച്ചു വരുത്തി ദമ്പതികള്‍ കൗമാരക്കാരിയോട് ചെയ്തത്…
കൗമാരക്കാരിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഭര്‍ത്താവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ഭാര്യ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ബദൗന്‍ സ്വദേശികളാണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റുചെയ്തത്. വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടക്കുമ്പോള്‍ യുവതി മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തി. പീഡന വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന പെണ്‍കുട്ടി പീഡന വിവരം പുറത്താരോടും പറഞ്ഞില്ല. എന്നാല്‍ ദൃശ്യങ്ങള്‍ ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതുകണ്ടാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചെന്നും വേറെ ഏതെങ്കിലും പെണ്‍കുട്ടിയെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് പോലീസ് പറയുന്നത്.…
Read Moreവ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട 20കാരിയെ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിച്ച് കോടതി ! രാജ്യാന്തര നിയമത്തിന്റെ ഗുരുതര ലംഘനം…
ലോകം എത്ര പുരോഗമിച്ചാലും പ്രാകൃത നിയമങ്ങള്‍ നില നില്ക്കുന്ന പല നാടുകളും ഇപ്പോഴുമുണ്ട്. മിക്കവാറും സ്ത്രീകളാണ് ഇത്തരം നിയമങ്ങളുടെ ഇരകളാവുക. പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ ഇത്തരം പ്രാകൃത ശിക്ഷാവിധികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചില ജനാധിപത്യ ഭരണകൂടങ്ങളും ഇത്തരം അപരിഷ്കൃത ശിക്ഷാരീതികള്‍ പിന്തുടരുന്നുവെന്നുള്ളതാണ് ദുഃഖകരം. അത്തരമൊരു പ്രാകൃത ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് സുഡാനിലെ 20 വയസുളള യുവതി. വ്യഭിചാരകുറ്റത്തിന് ഇവരെ കല്ലെറിഞ്ഞു കൊല്ലാനാണ് സുഡാനിലെ കോടതി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സുഡാനിലെ വൈറ്റ് നൈല്‍ പൊലീസ് മരിയം അല്‍സെയ്ദ് ടെയ്റാബ് എന്ന ഇരുപതുകാരിയെ വ്യഭിചാര കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടന്ന വിചാരണക്കൊടുവിലാണ് കോടതിയുടെ വിധി. അതേസമയം യുവതിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ അവര്‍ നല്കിയ വിവരങ്ങള്‍ അവര്‍ക്കെതിരെ തന്നെ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. രാഷ്ട്രീയമായി അസ്ഥിരമായ രാജ്യമാണ് സുഡാന്. ഇപ്പോള്‍ പട്ടാളത്തിനാണ് രാജ്യത്തിന്റെ നിയന്ത്രണം.…
Read Moreഞാന്‍ അമ്മയോട് പറയും ! ടീഷര്‍ട്ടിന്റെ വിലയെച്ചൊല്ലി മെട്രോയില്‍വച്ച് കൂട്ടുകാരനെ പൊതിരെ തല്ലി പെണ്‍കുട്ടി;വീഡിയോ വൈറല്‍…
ഡല്‍ഹി മെട്രോയില്‍ പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വിഡിയോയില്‍ ആണ്‍കുട്ടിയെ പെണ്‍കുട്ടി നിര്‍ത്താതെ അടിക്കുന്നത് കാണാം. ടീഷര്‍ട്ടിന്റെ വിലയെക്കുറിച്ചുള്ള തര്‍ക്കമാണ് ട്രെയിനില്‍ വച്ച് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഇരുവരും തല്ലി തീര്‍ത്തത്. ഞാന്‍ അമ്മയോട് പറയുമെന്നും നിന്നെപ്പോലെ ഒരു ചെറുക്കനെ ആര്‍ക്കും കിട്ടരുതെന്നുമെല്ലാം പെണ്‍കുട്ടി പറയുന്നത് കേള്‍ക്കാം. താന്‍ സാറയില്‍ നിന്ന് 1000 രൂപയ്ക്ക് ഒരു ടീ ഷര്‍ട്ട് വാങ്ങി എന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ അതിനെ ആണ്‍കുട്ടി കളിയാക്കിയതാണ് വഴക്കിന്റെ തുടക്കം. 150 രൂപയില്‍ കൂടുതല്‍ എന്തായാലും ഈ ടീ ഷര്‍ട്ടിന് വില വരില്ല എന്നായിരുന്നു ആണ്‍കുട്ടിയുടെ വാദം. ഇത് പെണ്‍കുട്ടിയെ ചൊടിപ്പിച്ചു. ഇതൊരു പൊതു സ്ഥലമാണെന്ന് ആണ്‍കുട്ടി ഇടയ്ക്ക് ഓര്‍മ്മിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അവള് അതൊന്നും കാര്യമാക്കുന്നില്ല. അവസാനം ആണ്‍കുട്ടി അവളെ തിരിച്ചു തല്ലുന്നതും വിഡിയോയിലുണ്ട്. നരവധിപ്പേരാണ്…
Read More