മഴയില്‍ നനഞ്ഞു കുളിക്കുന്ന ജൂണ്‍ ഇത്തവണയില്ല. കാലവര്‍ഷം എത്തേണ്ട സമയം അതിക്രമിച്ചിട്ടും സംസ്ഥാനത്ത് വേണ്ടത്ര മഴയില്ലെന്നതാണ് വാസ്തവം. കാലവര്‍ഷം എത്തുമെന്ന് പ്രവചിച്ച ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ലഭിച്ച മഴയില്‍ 61 ശതമാനത്തോളം കുറവുണ്ടായെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന വിവരം. 182.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ കിട്ടിയത് 71.5 മില്ലീമീറ്റര്‍ മാത്രം. അതേസമയം, കഴിഞ്ഞ രണ്ടു ദിവസമായി കാര്യമായി മഴയുണ്ടാകുന്നത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നതിന്റെ സൂചനയാണെന്നും വിദഗ്ധര്‍ പറയുന്നു. കാറ്റിന്റെ ഗതി ശക്തിപ്പെട്ടതിനാല്‍ വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന പ്രതീക്ഷയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും വച്ചുപുലര്‍ത്തുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. ഈ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേവരെ സംസ്ഥാനത്ത് കിട്ടിയത് ദുര്‍ബലമായ കാലവര്ഷമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഴയില്‍ 61 ശതമാനത്തിന്റെ കുറവാണ്…
Read MoreCategory: All News
How you can Keep a lengthy Distance Romance Going
One of https://russbrides.net the best ways to stay close to your lover, even when occur to be far aside, is by keeping in touch. In case you don’t find out each other as often, you should publish letters and send photographs to be reminded of you. Sending snail mail is a romantic touch that can show your partner just how much you worry about them. It is necessary to be honest together with your partner about how you feel about specified issues. Despite the fact that it may be troublesome…
Read MoreFair Article Shows 5 New Things About Cuban Mail Brides That No one Is Talking About
The newest bch weather makes it put on white attire. Amazing Cuban folks don’t incorporate of a selection of make-up. They are capable of do with out having one on account of proper food regimen plans, an environment friendly local weather, and you can a potent existence. Local men in Cuba can’t recognize the wonder, magnificence, and talent of countless Cuban brides. Confidence is probably the most crucial thing for Cuban mail order brides. More than 50% of males who had a minimum of three dates with a Cuban lady…
Read MoreThe Top Article on Norwegian Mail Order Brides
If you’ve curiosity with girls from Norway, then maintain on and browse to the tip. These girls are patriotic about their homeland. They’re properly conscious of their country’s history and tradition. Our Norwegian women have light eyes, the commonest being blue. Some of our Norwegian ladies have grey, green or hazel eyes as properly. They have gentle hair with blonde and platinum blonde being the commonest shades of their locks. They have excessive cheekbones which makes them look all of the more beautiful. They normally have small eyes and lips…
Read More30 വര്‍ഷം മുമ്പ് കാണാതായ വളര്‍ത്താമയെ തട്ടിന്‍പുറത്തു നിന്നു കണ്ടെത്തി കുടുംബം ! ആമ തട്ടിന്‍പുറത്ത് കഴിഞ്ഞതിങ്ങനെ…
30 വര്‍ഷത്തിന് മുമ്പ് കാണാതായ വളര്‍ത്താമയെ ഒടുവില്‍ കണ്ടെത്തി കുടുംബം. ഇവരുടെ വീടിന്റെ തട്ടിന്‍പുറത്ത് ആമയുണ്ടായിരുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 1982ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലെ കുടുംബത്തിനാണ് മനുവേല എന്ന് പേരുള്ള ആമയെ നഷ്ടപ്പെട്ടത്. ഇതിനായി ദീര്‍ഘനേരം തിരച്ചില്‍ നടത്തിയെങ്കിലും അതിനെ കണ്ടെത്താനായില്ല. വീടിന്റെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കിടെ കെട്ടിടം പണിക്കാര് മുന്‍വശത്തെ വാതില്‍ തുറന്ന് വെച്ചതിനെ തുടര്‍ന്നാണ് ആമയെ കാണാതായതെന്ന് വീട്ടുകാര്‍ വിശ്വസിച്ചു. 30 വര്‍ഷത്തിന് ശേഷം അവരുടെ പിതാവ് ലയണല്‍ മരിച്ചപ്പോള്‍, കുടുംബം തറവാട് വീട്ടിലെത്തിയപ്പോഴാണ് തട്ടിന്‍പുറത്ത് നിന്ന് ആമയെ കണ്ടെത്തിയത്. ലയോണലിന്റെ മകന് ലിയാന്‍ഡ്രോ, കാണാതായ മാനുവേലയെ ഒരു പഴയ റെക്കോര്‍ഡ് പ്ലെയര്‍ അടങ്ങിയ പെട്ടിയില്‍ ജീവനോടെ കണ്ടെത്തുകയായിരുന്നു. എന്തും ശരിയാക്കാമെന്നാണ് അച്ഛന് കരുതിയതെന്നും അതിനാലാണ് പഴയതെല്ലാം തട്ടിന് പുറത്ത് കൂട്ടിയിട്ടതെന്നും വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇത്രയും വര്‍ഷമായി ആമ എങ്ങനെ ജീവിച്ചിരുന്നു എന്നോര്‍ത്ത്…
Read Moreഒ.ഐ.സി.സി. യുഎസ്എ ചെയര്മാന് ജെയിംസ് കൂടല്‍ ലോക കേരളസഭയിലേക്ക്…
ഒ.ഐ.സി.സി. യുഎസ്എ ചെയര്‍മാനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷററുമായ ജെയിംസ് കൂടല്‍ മൂന്നാമത് ലോക കേരളസഭയിലെ അംഗമാകും. ജൂണ്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരത്താണ് സഭ ചേരുന്നത്. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നൂറ്റിഎഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സഭയിലെ അംഗങ്ങള്‍. മലയാളികളായ പ്രവാസികളുടെ ആഗോളകൂട്ടായ്മയും അതിലൂടെ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളുമാണ് ലോക കേരളസഭ ലക്ഷ്യംവയ്ക്കുന്നത് 1994 മുതല്‍ ബഹ്റൈനിലും 2015 മുതല്‍ യു.എസ്.എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തി വരുന്ന വ്യക്തിത്വമാണ് ജെയിംസ് കൂടലിന്റേത്. പൊതുപ്രവര്‍ത്തനം, ജീവകാരുണ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം എസ് ജെ ബിസിനസ് ഗ്രൂപ്പ് ചെയര്മാന്, ഗ്ലോബല്‍ ഇന്ത്യന്‍ ഗ്രൂപ്പ് ചെയര്മാന്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷറര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (അമേരിക്ക) ചെയര്മാന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു…
Read Moreമന്ത്രിയുടെ മകനെതിരേ ലൈംഗികപീഡന പരാതി ! പീഡനത്തിനിരയായ 23കാരിയ്ക്ക് നേരെ മഷിയാക്രമണം…
രാജസ്ഥാന് മന്ത്രിയുടെ മകനെതിരേ ലൈംഗിക പീഡന പരാതി നല്കിയ 23കാരിക്ക് നേരെ മഷിയാക്രമണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് സംഭവം.അമ്മയ്ക്കൊപ്പം യുവതി റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു ആക്രമണം. രണ്ടുപേര്‍ ചേര്‍ന്ന് തന്റെ നേര്‍ക്ക് മഷി ഒഴിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയെ ഉടന്‍ തന്നെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനയ്ക്ക് വിധേയയാക്കി. രാജസ്ഥാന് മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെയാണ് യുവതി പീഡന പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം ജനുവരി എട്ടിനും ഈ വര്‍ഷം ഏപ്രില്‍ 17നും ഇടയില്‍ പലതവണ പീഡിപ്പിച്ചു എന്നതാണ് പരാതി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് ഡല്‍ഹി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവം. ഇന്നലെ മന്ത്രിയുടെ മകന് ചോദ്യം ചെയ്യലിനായി ഡല്‍ഹി പോലീസ് മുന്‍പാകെ ഹാജരായി. ഡല്‍ഹി കോടതിയില്‍…
Read Moreഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ചരമഗീതം ! ഇനി മൂന്നു ദിവസം കൂടി മാത്രം…
ഒരു കാലത്ത് ഇന്റര്‍നെറ്റ് ബ്രൗസിംഗില്‍ എല്ലാമെല്ലാമയാ മൈക്രോസോഫ്റ്റിന്റെ ആദ്യ വെബ് ബ്രൗസര്‍ – ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍(ഐ.ഇ.) ഇനി മൂന്ന് ദിവസത്തേക്കുകൂടി മാത്രം. മൈക്രോസോഫ്റ്റ് വിന്‍ഡോസ്10 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐ.ഇ. അടുത്ത ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ വിന്‍ഡോസിന്റെ പഴയ പതിപ്പുകളില്‍ തുടരും. 2020 ഓഗസ്റ്റിലാണ് ഐ.ഇക്കുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് കോര്പറേഷന് അറിയിച്ചത്. മൈക്രോസോഫ്റ്റിന്റെ തന്നെ എഡ്ജ് ബ്രൗസറിനെയാണു പകരമായി നിര്‍ദേശിച്ചിട്ടുള്ളത്. ഒരുകാലത്ത് നെറ്റ്സ്കേപ് നാവിഗേറ്ററായിരുന്നു ഏറ്റവും പ്രചാരമുള്ള ബ്രൗസര്‍. ഐ.ഇയെ മൈക്രോസോഫ്റ്റ് രംഗത്തിറങ്ങിയതോടെ ഇത് ഒന്നാം നമ്പര്‍ ബ്രൗസറായി മാറുകയായിരുന്നു. നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍ അതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പിന്നീട് ഫയര്‍ഫോക്സ്, ഓപ്പറ എന്നിവ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഐ.ഇ. പിടിച്ചുനിന്നു. എന്നാല്‍, ഗൂഗിള്‍ ക്രോം രംഗത്തെത്തിയതോടെ ഐ.ഇ. ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ന്നു. 2012 പാതിയായപ്പോള്‍ രണ്ടു ബ്രൗസറുകളും ഒപ്പത്തിനൊപ്പമായി. പിന്നീട് ക്രോം മുമ്പിലായി. പിന്നീട്…
Read Moreപിണറായിയുടെ ‘കറുപ്പ്ഫോബിയ’യില്‍ വലഞ്ഞ് ജനം ! കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ് ജെന്‍ഡേഴ്സിനെ തടഞ്ഞു…
മുഖ്യമന്ത്രിയുടെ ‘കറുപ്പ്’ പേടി തുടരുമ്പോള്‍ ദുരിതത്തിലാകുന്നത് ജനങ്ങള്‍. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കലൂരില്‍ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാന്സ്ജെന്ഡേഴ്സിനെ തടഞ്ഞു. കലൂര്‍ മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സിനെയാണ് കറുത്ത വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞത്. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊതുചടങ്ങില്‍ പങ്കെടുക്കുന്ന എറണാകുളത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കലൂര്‍ ഭാഗത്ത് കൂടി നടക്കുമ്പോള്‍ വനിതാ പോലീസുകാര്‍ എത്തി എവിടേക്ക് പോകുകയാണ് എന്ന് ചോദിച്ചു. മെട്രോ സ്റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് ചെന്നാക്കാം എന്ന് പറയുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചതിനാലാകാം പോലീസ് അങ്ങനെ പറഞ്ഞതെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് പറയുന്നു. മുഖ്യമന്ത്രി എത്തുന്നുവെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്ത് ന്യായമാണെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് ചോദിക്കുന്നു. ഇഷ്ടമുള്ള നിറത്തിലെ വസ്ത്രം ധരിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും അത് ചോദ്യം…
Read Moreഉത്തര്‍പ്രദേശില്‍ സമൂഹവിവാഹത്തിലൂടെ ഒരുമിച്ചത് 12,000 ദമ്പതികള്‍ ! മുഴുവന്‍ ചെലവും സര്‍ക്കാരിന്റെ വക…
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസംനടന്ന സമൂഹ വിവാഹത്തില്‍ ഒന്നായത് 12,000 ദമ്പതികള്‍. മുഖ്യമന്ത്രിയുടെ ‘സാമൂഹിക് വിവാഹ് സ്കീമിന്’ കീഴില്‍ സംസ്ഥാനത്തുടനീളമുള്ള 60 ജില്ലകളില്‍ നിന്നുള്ളവരുടെ വിവാഹ സ്വപ്നങ്ങളാണ് ഇന്നലെ സഫലീകരിച്ചത്. ദരിദ്ര കുടുംബങ്ങളിലെ ആളുകളുടെ വിവാഹം നടത്താന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.വിവാഹ ചടങ്ങിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. വരന്മാരുടെ കുടുംബങ്ങളെ മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് വേദിയിലേക്ക് സ്വാഗതം ചെയ്യുക. ലഖ്നൗവില്‍, മോഹന്‍ റോഡില്‍ നടന്ന പരിപാടിയില്‍ ദമ്പതികളെ അനുഗ്രഹിക്കാന്‍ സാമൂഹ്യക്ഷേമ മന്ത്രി അസിം അരുണ്‍ പങ്കെടുത്തതായി വക്താവ് പറഞ്ഞു. 2017ലാണ് പദ്ധതി ആരംഭിച്ചത്. ഈ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ജൂണ്‍ 17 ന് മറ്റൊരു സമൂഹ വിവാഹം കൂടെ പ്ലാന്‍ ചെയ്തിട്ടുണ്ട്. അന്ന് 6,000-7,000 ദമ്പതികള്‍ വിവാഹിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹ്യക്ഷേമ മന്ത്രി അസിം അരുണ്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ ഈ പദ്ധതിയ്ക്ക് വന്‍…
Read More