പ്രവാചക നിന്ദയ്ക്കെതിരേ രാജ്യവ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സമുദായാംഗങ്ങളോട് ആവശ്യപ്പെട്ട് പ്രമുഖ മുസ്ലിം സംഘടനകളുടെ നേതാക്കള്‍. വന്‍ ജനാവലിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്നുള്ള സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതായാണു വിവരം. പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്നു ഝാര്‍ഖണ്ഡില്‍ രണ്ടു പേര് പോലീസിന്റെ വെടിയേറ്റ് മരിക്കുകയും അനവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ഇസ്ലാമിനെ നിന്ദിക്കുന്നവര്ക്കെതിരേ ഒരുമിച്ചു നില്‍ക്കേണ്ടത് ഓരോ മുസ്ലീമിന്റെയും കടമയാണ്. അതേസമയം, സമാധാനം നിലനിര്‍ത്തുക എന്നതും വളരെ പ്രധാനമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ജമായത്ത് -ഇ-ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ മുതിര്‍ന്ന അംഗം മാലിക് അസ്ലാം പറഞ്ഞു. ബി.ജെ.പി. നേതാക്കളായ നൂപുര്‍ ശര്‍മ്മയും നവീന്‍ ജിന്‍ഡാലും പ്രവാചകന് മുഹമ്മദ് നബിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധമാണ് നടന്നു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളില്‍നിന്നായി നാനൂറോളം പേര് അറസ്റ്റിലായിട്ടുണ്ട്. പലയിടങ്ങളിലും…
Read MoreCategory: All News
മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ പ്രതിഷേധം ! യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിയിട്ട് ഇ പി ജയരാജന്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പം കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന് വിമാനത്തിനുള്ളില്‍ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ് എന്നിവരാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം കയറിയത്. കണ്ണൂരില്‍ നിന്നും ഇരുവരും കയറിയപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. കറുപ്പ് വേഷം അണിഞ്ഞ ഇവരെ ചോദ്യം ചെയ്ത ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്. ആര്‍സിസിയില്‍ രോഗിയെ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. യാത്രാ രേഖകളും കൃത്യമായിരുന്നതിനാല്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു. പിന്നീട് വിമാനത്തിനുള്ളില്‍ പ്രവേശിച്ച ശേഷമാണ് പ്രതിഷേധമുണ്ടായത്.
Read Moreമുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല ! ഭരണമുള്ളതു കൊണ്ടു മാത്രമാണ് മര്യാദയ്ക്കിരിക്കുന്നതെന്ന് എംഎം മണി…
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ മന്ത്രി എംഎം മണി. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാന്‍ നേക്കണ്ട, മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് അറിയാം. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എംഎം മണി പറഞ്ഞു.ഭരണമുള്ളതുകൊണ്ടാണ് ഞങ്ങള്‍ മര്യാദയ്ക്ക് ഇരിക്കുന്നത്. അല്ലെങ്കില്‍ വിഡി സതീശനെ നേരിടാന്‍ ഞങ്ങള്‍ മുണ്ടും മടക്കി കുത്തിയിറങ്ങുമെന്നും മണി പറഞ്ഞു.
Read Moreപ്രണയവിവാഹത്തെ എതിര്‍ത്ത് മാതാപിതാക്കള്‍ ! ഒടുവില്‍ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരാളെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചു; പിന്നീട് നടന്നത്…
ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന സംഭവങ്ങളാണ് പലപ്പോഴും നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്. ഇപ്പോഴിതാ ബംഗളുരുവില്‍ നടന്ന ഒരു കൊലപാതകമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ബംഗളൂരു സ്വദേശിനിയായ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി തന്റെ പ്രണയ വിവാഹത്തിന് തടസ്സമായി നിന്ന കുടുംബത്തോട് പക വീട്ടിയ രീതിയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിനിയായ ശുഭ എന്ന പെണ്‍കുട്ടിയാണ് വ്യത്യസ്ഥമായ കുറ്റകൃത്യത്താല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. പഠനകാലത്ത് പെണ്‍കുട്ടിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. അത് പെണ്‍കുട്ടിയുടെ പിതാവിന് അറിയാമായിരുന്നു എങ്കിലും അദ്ദേഹം ആ ബന്ധത്തിന് താല്പര്യം കാണിച്ചില്ല. തനിക്ക് ഇഷ്ടമില്ലാത്ത വിവാഹം നടക്കില്ലെന്നും, താന്‍ കണ്ടുപിടിക്കുന്ന പയ്യനെ വിവാഹം കഴിച്ചേ മതിയാകൂ എന്നും പെണ്‍കുട്ടിയോട് പിതാവ് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ താന്‍ ആഗ്രഹിക്കുന്ന വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ കുടുംബം കണ്ടെത്തുന്ന വരനെ താന്‍ കൊലപ്പെടുത്തും എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. പക്ഷേ മകളുടെ വാശിയായി മാത്രം കണ്ട ഈ…
Read More20 വയസില്‍ മോഹന്‍ലാലിന്റെ നായിക ! പല തവണ ജീവിതം അവസാനിപ്പിക്കാന്‍ നോക്കി; ദേവദൂതനിലെ നായികയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്. ചിത്രത്തിന്റെ പ്രത്യേക കഥാപശ്ചാത്തലം അന്നുവരെ മലയാളം കാണാത്ത രീതിയിലുള്ള ഒന്നായിരുന്നു. മെലഡി രാജാവ് വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങളെല്ലാം അതീവ ഹൃദ്യമായിരുന്നു. ചിത്രത്തിലെ ‘പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളില്‍ തായോ’ എന്ന ഗാനം ഇഷ്ടമല്ലാത്ത ആരുമുണ്ടാവില്ല. രണ്ടായിരത്തിലാണ് രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ദേവദൂതന് ഇറങ്ങിയത്. ഈ ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പെണ്‍കുട്ടിയെ മലയാളികള്‍ അങ്ങനെ മറക്കാന്‍ ഇടയില്ല. ഒരു നായിക തുല്യ കഥാപാത്രം ആയി വന്ന ആ നടിയാണ് വിജയലക്ഷ്മി. ചിത്രം തീയറ്ററില്‍ വലിയ വിജയം കണ്ടില്ലെങ്കിലും ടെലിവിഷനില്‍ എത്തിയതോടെ മലയാള സിനിമചരിത്രത്തിലെ തന്നെ ക്ലാസിക് ചിത്രങ്ങളിലൊന്നായി അവരോധിക്കപ്പെടുകയായിരുന്നു. ചിത്രത്തില്‍ ബോളിവുഡ് നടി ജയപ്രദ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജഗതി…
Read Moreദിലീപിന്റെ നായികയായി മിസ്റ്റര്‍ ബട്ലറില് അഭിനയിച്ച നടിയെ ഓര്‍മയുണ്ടോ ? ബംഗളുരു സുന്ദരി രുചിത ഇപ്പോള്‍ എവിടെ…
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 1993ല്‍ പുറത്തിറങ്ങിയ അമ്മയാണെ സത്യം. ചിത്രത്തില്‍ ആനിയും മുകേഷുമായിരുന്നു നായികാനായകന്മാരായെത്തിയത്. എന്നാല്‍ ചിത്രത്തിന്റെ തമിഴ് റീമേക്കിനെക്കുറിച്ച് സംവിധായകന് ചിന്തിച്ചപ്പോള്‍ ആനി അതില്‍ നിന്നു പിന്മാറുകയായിരുന്നു. തുടര്‍ന്ന് നായികയ്ക്കായുള്ള സംവിധായകന്റെ തിരച്ചില്‍ എത്തി നിന്നത് രുചിത പ്രസാദ് എന്ന പുതുമുഖ നടിയിലായിരുന്നു. എന്നാല്‍ സംവിധായകനും ചിത്രത്തിലെ നടനും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തുകയും ചെയ്തു. സിനിമയ്ക്ക് നല്കിയ പേര് ആയിരുന്നു കണ്ടേന് സീതയെ. കമലഹാസന് ആയിരുന്നു നായക സ്ഥാനത്ത്. മുടങ്ങിപ്പോയ ചിത്രീകരണം പിന്നീട് ആരംഭിക്കുവാനും കഴിഞ്ഞില്ല, അതുകൊണ്ടുതന്നെ കമലഹാസന്റെ നായികയായി തുടക്കം കുറിക്കാനുള്ള അവസരം നടിയ്ക്കു നഷ്ടമായി. ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന രുചിതക്ക് മോഡലിംഗ് ആയിരുന്നു താല്പര്യം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ മിസ്സ് ബാംഗ്ലൂര്‍ ആയി നടിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. താന്‍ അഭിനയിച്ച ആദ്യചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതോടുകൂടി…
Read Moreപ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ കുവൈറ്റ് നാടു കടത്തും ! അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും ഉള്ളതായി വിവരം…
ഇന്ത്യയ്ക്കെതിരേ കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തും. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ബിജെപി നേതാക്കള്‍ പ്രവാചകന് മുഹമ്മദ് നബിയ്ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരേ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു. കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അല്‍ റായ് ദിനപ്പത്രത്തിലെ റിപ്പോര്‍ട്ട്. പ്രവാസികള്‍ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ കുവൈത്ത് പ്രതിഷേധം…
Read Moreപ്രവാചകന്റെ മകളുടെ കഥ പറയുന്ന ലേഡി ഓഫ് ഹെവന്‍ സിനിമ നിരോധിക്കണമെന്ന് ഉപദേഷ്ടാവ് ! ഇയാളെ പുറത്താക്കി ബ്രിട്ടണ്…
പ്രവാചകന്റെ മകളുടെ കഥ പ്രതിപാദിക്കുന്ന ലേഡി ഓഫ് ഹെവന്‍ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളെ പിന്തുണച്ച പിന്തുണച്ച സ്വതന്ത്ര ഉപദേഷ്ടാവിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ പദവിയില്‍ നിന്ന് മാറ്റി. ഇസ്ലാം വിദ്വേഷവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉപദേശം തേടിയിരുന്ന ഇമാം ഖാരി അസിമിനെയാണ് നീക്കിയത്. ലീഡ്സ് മക്ക മസ്ജിദിലെ മുഖ്യ ഇമാമാണ് ഖാരി അസിം. ഷിയ പുരോഹിതനും ചലച്ചിത്രകാരനുമായ യാസിര്‍ അല്‍ ഹബീബ് സംവിധാനം ചെയ്ത’ലേഡി ഓഫ് ഹെവന്‍’ നിരോധിക്കണമെന്ന ആവശ്യത്തെയാണ് ഖാരി അസിം പിന്തുണച്ചത്. ഇങ്ങനെ ചെയ്തതിലൂടെ കലാവിഷ്കാര സ്വാതന്ത്ര്യത്തിനും സമുദായ സൗഹാര്‍ദത്തിനും എതിരായ നിലപാട് ഇമാം കൈക്കൊണ്ടുവെന്നും അതിനാല്‍ പദവിയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജൂണ്‍ മൂന്നിനാണ് ‘ ലേഡി ഓഫ് ഹെവന്‍’ റിലീസ് ചെയ്തത്. ഇസ്ലാമിക ചരിത്രത്തെ തെറ്റായി കാണിക്കുന്നതാണ് സിനിമയെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ രംഗത്തെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ബ്രിട്ടനിലെ തിയറ്ററുകളില്‍…
Read Moreബന്ധുവായ യുവതിയുടെ വിയോഗം സഹിക്കാനായില്ല ! അതേ ചിതയില്‍ ചാടി യുവാവ് ജീവിതം അവസാനിപ്പിച്ചു…
അടുത്ത ബന്ധുവായ യുവതിയുടെ മരണം സഹിക്കാന്‍ കഴിയാതെ യുവാവ് അതേ ചിതയില്‍ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വെള്ളിയാഴ്ച കാല്‍വഴുതി കിണറ്റില്‍ വീണതിനെ തുടര്‍ന്ന് ജ്യോതി ദാഗയെന്ന യുവതി മരിച്ചിരുന്നു. ശനിയാഴ്ചയാണ് ഇവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം ബന്ധുക്കള്‍ തിരികെ വീടുകളിലേക്ക് മടങ്ങി. എന്നാല്‍ കരണ്‍ (21) എന്ന യുവാവ് ശ്മശാനത്തിലേക്ക് തിരികെ എത്തി. കത്തിയെരിയുന്ന ചിതയ്ക്ക് മുന്നില്‍ നമസ്കരിച്ച ശേഷം തീയിലേക്ക് എടുത്ത് ചാടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും വൈകിപ്പോയിരുന്നു. തീയില്‍ നിന്ന് കരണിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreമുഖ്യമന്ത്രി മഹാ പേടിത്തൊണ്ടന്‍ ! ഭയം മാറാന്‍ പിണറായിയെ ഹൊറര്‍ സിനിമ കാണിക്കണമെന്ന് ചെന്നിത്തല…
മുഖ്യമന്ത്രി പിണറായി വിജയന് മഹാ പേടിത്തൊണ്ടന്‍ ആണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ അദ്ദേഹം യാത്ര ഒഴിവാക്കണം. പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് പുറത്തിറങ്ങുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘കറുപ്പിനോട് മുഖ്യമന്ത്രിക്ക് ഇത്ര ഭയമാണോ? മുഖ്യമന്ത്രിയെ ഒരു ‘ഫോബിയ’ പിടികൂടിയിരിക്കുകയാണ്. ഈ ഭയം മാറാന്‍ അദ്ദേഹത്തെ ഹൊറര്‍ സിനിമ കാണിക്കണം. എന്തിനാണ് ഇത്രയും വലിയ പോലീസ് സന്നാഹം. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇത്രയും വലിയ പോലീസ് സന്നാഹം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പേടിത്തൊണ്ടന്‍ ആയി മാറിയിരിക്കുന്നു’ ചെന്നിത്തല പറഞ്ഞു.
Read More