പോലീസുകാരന് അപമര്യാദയായി പെരുമാറിയെന്ന നടി അര്‍ച്ചന കവിയുടെ ആരോപണം നിഷേധിച്ച് ആരോപണവിധേയനായ ഉദ്യോഗസ്ഥന്. അര്ച്ചനയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നു പോലീസുകാരന് പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായി വിവരം ശേഖരിച്ചതാണെന്നുമാണ് ഇയാളുടെ ന്യായീകരണം. അതേസമയം, പൊലീസുകാരനെതിരേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. പോലീസുകാരന്റെ ചോദ്യം പരുഷമായിരുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ച രീതി ശരിയല്ലെന്നും അര്‍ച്ചന കവി പറഞ്ഞു. ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമായി രാത്രി യാത്ര നടത്തുന്നതിനിടെ കൊച്ചിയില്‍ പോലീസുകാരില്‍നിന്ന് ദുരനുഭവം ഉണ്ടായെന്ന് നടി സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സുഹൃത്തിനും കുടുംബത്തിനും ഒപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍, എന്തിനാണു വീട്ടിലേക്കു പോകുന്നത് എന്നായിരുന്നു പോലീസുകാര്‍ ചോദിച്ചതെന്നും കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളില്‍ പങ്കുവച്ച പോസ്റ്റില്‍ അര്‍ച്ചന പറയുന്നു.
Read MoreCategory: All News
ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ഉഭയസമ്മതപ്രകാരം ! നടി സഹകരിച്ചത് അവസരം ലഭിക്കാന്‍; തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് വിജയ്ബാബു…
യുവനടിയെ ബലാല്സംഗത്തിനിരയാക്കിയെന്ന കേസില്‍ കോടതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി നടനും നിര്‍മാതാവുമായ വിജയ് ബാബു. പരാതിക്കാരിയായ നടി അയച്ച ചിത്രങ്ങളും സന്ദേശങ്ങളുമാണ് നടന് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2018 മുതല്‍ പരാതിക്കാരിയെ അറിയാമെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. സിനിമയില്‍ അവസരത്തിന് വേണ്ടി നടി നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നു. പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് പറയുന്ന തീയതിക്ക് ശേഷവും തന്റെ ഭാര്യയുമായി നടി സംസാരിച്ചതിന്റെ സിസി ടിവി ദൃശ്യങ്ങളുണ്ട്. ഏപ്രില്‍ 14ന് നടി മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റില്‍ വരികയും അവിടെ വെച്ച് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെടുകയും ചെയ്തതായും കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയില്‍ അവസരങ്ങള്‍ തേടിയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും. എന്നാല്‍ ഇപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും വിജയ് ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നു.…
Read Moreകേരളത്തിലെ തീവ്രവാദ സംഘടനകള്‍ക്ക് വന്‍തോതില്‍ വിദേശത്തു നിന്നു സാമ്പത്തിക സഹായം ! അന്വേഷണം വ്യാപിപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍…
കേരളത്തിലെ തീവ്രവാദ സംഘടകള്‍ക്ക് വന്‍തോതില്‍ വിദേശത്തു നിന്നു സാമ്പത്തിക സഹായം എത്തുന്നതിനെക്കുറിച്ചുള്ള അന്വേഷണം വിപുലമാക്കി കേന്ദ്ര ഏജന്‍സികള്‍. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന എസ്ഡിപിഐ റാലിയിലെ വിദ്വേഷകരമായ മുദ്രാവാക്യങ്ങളും, അതെ തുടര്‍ന്നുണ്ടായ അറസ്റ്റിനെ ചെറുക്കാന്‍ എസ്സിപിഐക്കാര് നടത്തിയ ശ്രമവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തായി നടന്ന സ്ഫോടനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ആളുകളുടെ സജീവ പങ്കാളിത്തവും, അവര്‍ക്ക വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പൈടെ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേര് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലേക്ക് പണമെത്തുന്ന വഴികള്‍ പൂര്‍ണ്ണമായും അടക്കാനാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശ്രമിക്കുന്നത്. സമീപകാലത്ത് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പോലുള്ളവര്‍ നടത്തുന്ന കൊലപാതകങ്ങളില്‍ പ്രതികളാകുന്നവരെ സംരക്ഷിക്കാനും നിയമസഹായം നല്‍കാനും ഇന്ത്യക്ക് പുറത്ത് നിന്ന് പണമെത്തുന്നതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.…
Read Moreവിവാഹവേദിയില്‍ വീണപ്പോള്‍ വരന്റെ വിഗ് ഊരിപ്പോയി ! വിവാഹത്തില്‍ നിന്നു പിന്മാറിയ വധുവിന് വരന് കൊടുത്തത് 5.66 ലക്ഷം രൂപ…
വിവാഹവേദിയില്‍ വരന്റെ കഷണ്ടി തെളിഞ്ഞതോടെ വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വിവാഹ വേദിയില്‍ വരന് കാല്‍വഴുതി വീണപ്പോള്‍ തലയിലിരുന്ന വിഗ് ഊരി വീണതോടെയാണ് വധു വരന് കഷണ്ടിയാണെന്ന കാര്യം അറിഞ്ഞത്. വരന് കഷണ്ടിയുണ്ടെന്ന് വധുവിനോ വീട്ടുകാര്‍ക്കോ മുമ്പ് അറിയില്ലായിരുന്നു എന്നതാണ് പ്രശ്നം വഷളാക്കിയത്. ഇത് മറച്ചുവച്ചാണ് വരനും വീട്ടുകാരും വിവാഹം ഉറപ്പിച്ചത്. ബന്ധുക്കള്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് സംസാരിച്ചെങ്കിലും വിവാഹത്തിന് തയ്യാറല്ലെന്ന് വധു ഉറപ്പിച്ച് പറയുകയായിരുന്നു. വിവാഹത്തിനായി ചെലവഴിച്ച 5.66 ലക്ഷം രൂപ തിരികെ നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ ഉറപ്പ് നല്‍കിയതോടെയാണ് രംഗം ശാന്തമായത്. കഷണ്ടിയുടെ കാര്യം മുന്‍പേ പറഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് വധുവിന്റെ ബന്ധുക്കളുടെ നിലപാട്.
Read Moreകഴിക്ക് മോളൂ ! ഭക്ഷണം വാരിക്കൊടുക്കുന്ന വിഗ്നേഷ്; നാണത്തോടെ വാപൊളിക്കുന്ന നയന്‍താര;വീഡിയോ വൈറല്‍…
നയന്‍താരയുടെയും വിഘ്നേഷിന്റെയും പ്രണയം സിനിമാപ്രേമികളുടെ ഇഷ്ടവിഷയമാണ്. ഇരുവരുടെയും പ്രേമം വ്യക്തമാക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്നേഷ് ശിവനെ വിഡിയോയില്‍ കാണാം. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലില്‍ നിന്നുള്ള ഈ രംഗം വിഘ്നേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ”ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലില്‍ നിന്ന്. രുചികരമായ ഭക്ഷണവും സ്നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകള്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം.”വിഘ്നേഷ് കുറിച്ചു. ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനു മുന്‍പ് ഏപ്രില്‍ 28നും വിഘ്നേശും നയന്‍സും തിരുപ്പതി ദര്‍ശനം നടത്തിയിരുന്നു. ഇതിനിടയില്‍ ജൂണ്‍ ഒമ്പതിന് നയന്‍താരയും വിഘ്നേഷും തിരുപ്പതി ക്ഷേത്രത്തില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തയും തമിഴ് മാധ്യമങ്ങള്‍…
Read Moreഷൂട്ടിംഗിനിടെ ആ നടന് കയറിപ്പിടിച്ചു ! ദുരനുഭവം വെളിപ്പെടുത്തി നടി മാല പാര്‍വതി…
സിനിമ ഷൂട്ടിംഗിനിടെ തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞ് നടി മാല പാര്‍വതി. ചിത്രീകരണത്തിനിടെ ഒരു തമിഴ്നടന്‍ തന്നെ മോശമായി സ്പര്‍ശിച്ചതായി നടി പറഞ്ഞു. ഡയലോഗ് ഡെലിവറിക്കിടെയാണ് സംഭവം. അന്ന് സംവിധായകന് ഹാന്‍ഡ് മൂവ്മെന്റ്സ് ഒന്ന് ഒഴിവാക്കി ഒന്നൂടെ ചെയ്യാമെന്ന് പറഞ്ഞു. ഹാന്‍ഡ് മൂവ്മെന്റ്സ് എന്ന് പറയുന്നത് ഇയാള്‍ തന്നെ കയറിപിടിച്ചതിനെയാണെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയില്‍ മാത്രമല്ല, എല്ലാ സിനിമകളിലും വഴങ്ങിക്കൊടുക്കാനുള്ള ആവശ്യം മുന്നോട്ടുവയ്ക്കുമെന്നും മാല പാര്‍വതി പറഞ്ഞു. അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച് 20 ദിവസത്തെ ഡേറ്റ് ലഭിക്കുമോ എന്ന് ചോദിച്ചു. കോംപ്രമൈസ് ചെയ്യുമോ എന്ന് ആയാള്‍ ചോദിച്ചു. അങ്ങനെ ചെയ്താല്‍ എത്ര പണം വേണമെങ്കിലും ലഭിക്കും എന്ന് പറഞ്ഞു. അതിന് ചില പാക്കേജുകളുണ്ട്. മാനേജര്‍, പ്രൊഡ്യൂസര്‍, നടന്, കാമറമാന്‍ ഇതില്‍ ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നും…
Read Moreആ തമാശ സഹപാഠിയായ പയ്യന്റെ പഠിത്തം നിര്‍ത്തിച്ചു ! താന്‍ കോളജില്‍ പഠിക്കുമ്പോള്‍ ചെയ്ത തെറ്റിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി അനു നായര്‍…
മലയാളം മിനസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വന്തം സുജാത എന്ന പരമ്പര. നടി ചന്ദ്ര ലക്ഷ്മണ് ആണ് ഈ പരമ്പരയില്‍ സുജാത ആയി വേഷമിടുന്നത്. അതേ സമയം സ്വന്തം സുജാതയിലെ ശക്തയായ വില്ലത്തിയാണ് റൂബി. കണ്ടാല്‍ തന്നെ ഒരു അടി കൊടുക്കാന്‍ തോന്നും എന്ന് പ്രേക്ഷകര്‍ പറയുന്നത്ര വില്ലത്തരങ്ങളുമായാണ് കഥാപാത്രം സീരിയലില്‍ റൂബി നിറഞ്ഞാടുന്നത്. അനു നായരാണ് റൂബിയെ അവതരിപ്പിക്കുന്നത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അനു നായര്‍ സ്വന്തം സുജാതയെ പറ്റിയും സീരിയലിലും ജീവിതത്തിലും താന്‍ ചെയ്ത വില്ലത്തരങ്ങളെ പറ്റിയും തുറന്നു പറഞ്ഞിരുന്നു. താന്‍ അമ്പലത്തില്‍ ഒക്കെ പോകുമ്പോള്‍ അവിടെ കാണാറുള്ള പ്രായം ചെന്ന അമ്മമാരൊക്കെ വന്ന് തന്നോട് നിന്നെ കണ്ടാല്‍ രണ്ടെണ്ണം തരണം എന്ന് തോന്നിയിട്ടുണ്ട് എന്നൊക്കെ പറയാറുണ്ടെന്ന് താരം പറയുന്നത്. ജീവിതത്തില്‍ എന്തെങ്കിലും വില്ലത്തരം ചെയ്ത് കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ…
Read Moreകൂടെ അഭിനയിച്ച നടിയോടു പ്രണയം തോന്നിയെങ്കിലും പറഞ്ഞില്ല ! എന്നാല്‍ അവള്‍ക്ക് അത് മനസ്സിലായിക്കാണും; മനസ്സുതുറന്ന് ഉണ്ണി മുകുന്ദന്…
മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദന്.സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീടന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് സിനിമ മേഖലയിലേക്ക് കടക്കുന്നത്. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് താരത്തിന്റെ മലയാള അരങ്ങേറ്റം. പിന്നെ നിരവധി ചിത്രങ്ങള്‍. 2012ല്‍ പുറത്തിറങ്ങിയ മല്ലുസിംഗ് വന്‍വിജയമായതോടെ പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അതേ സമയം ഇപ്പോഴും അവിവാഹിതനായി തുടരുന്ന ഉണ്ണി മുകുന്ദന്റെ വിവാഹത്തെക്കുറിച്ച് പലപ്പോഴും പല ഗോസിപ്പുകളും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇവയ്ക്കെല്ലാം മറുപടിയുമായി താരം പലപ്പോഴും എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ വിവാഹത്തെ പറ്റിയും സിനിമയിലെ ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്നതിനെ പറ്റിയും ഉണ്ണി മുകുന്ദന് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് ഇതേപ്പറ്റി സംസാരിച്ചത്. വിവാഹം എപ്പോഴാണെന്ന് ചോദിക്കുന്നവരോട് ദേഷ്യം ഉണ്ടാവാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും ദേഷ്യം…
Read Moreഅയ്യോ അത് നിങ്ങള്‍ തെറ്റിദ്ധരിച്ചതാ ! കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്ക്കെതിരേയല്ലെന്നും കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാനെന്നും പോപ്പുലര്‍ ഫ്രണ്ട്…
ആലപ്പുഴയില്‍ കൗമാരക്കാരന് വിളിച്ച മതവിദ്വേഷ മുദ്രാവാക്യം ‘വര്‍ഗീയ’മല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്. റാലിയിലെ മുദ്രാവാക്യത്തിന്റെ പേരില്‍ കേസെടുത്തതിനെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രതിരോധിക്കാന്‍ ഒരുങ്ങുന്നത്. മാത്രമല്ല കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാനാണെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം ആരോപിച്ചു. സംഘടന നല്കിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും ആവേശത്തില്‍ വിളിച്ചതായിരിക്കാമെന്നും എന്നാല്‍ കേസുമായി സഹകരിക്കുമെന്നും ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം പറഞ്ഞു. ഇതുകൂടാതെ കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്‍ക്കെതിരെയല്ലെന്നും ആര്എസ്എസിനെതിരാണെന്നും നവാസ് വ്യക്തമാക്കി. ആലപ്പുഴയില്‍ നടന്ന റാലിയില്‍ പ്രകോപന മുദ്രാവാക്യം മുഴക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതാക്കള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി മുജീബ്, പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവര്‍ ഒന്നും രണ്ടും പ്രതികളായാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട്…
Read Moreചിത്രീകരണത്തിനിടെ കാര്‍ നദിയിലേക്ക് മറിഞ്ഞു ! സാമന്തയ്ക്കും വിജയ് ദേവരക്കൊണ്ടയ്ക്കും സാമന്തയ്ക്കും പരിക്ക്…
സിനിമ ചിത്രീകരണത്തിനിടെ നടന് വിജയ് ദേവരക്കൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. ‘കുഷി’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കാര്‍ നദിയിലേക്ക് മറിഞ്ഞാണ് ഇരുവര്‍ക്കും പരിക്കേറ്റതെന്നാണ് വിവരം. കാശ്മീരിലായിരുന്നു ഷൂട്ടിംഗ്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. വിജയ് ദേവരകൊണ്ടയുടെ ക്രൂ അംഗങ്ങള്‍ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. പഹല്‍ഗാമിനടുത്തുള്ള ലിഡര്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. അതിവേഗം കാറോടിക്കുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു കാര്‍ നദിയിലേക്ക് മറിഞ്ഞത്. പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നല്‍കിയെന്നും ക്രൂ അംഗങ്ങള്‍ പറഞ്ഞു. ഞായറാഴ്ച ദാല്‍ തടാകത്തിനടുത്തുവെച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഇരുതാരങ്ങളും എത്തിയെങ്കിലും പുറംവേദന അലട്ടിയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം തേടുകയും ചെയ്തു. ചികിത്സ തുടരുകയാണ്. ശക്തമായ സുരക്ഷയിലായിരുന്നു ചിത്രീകരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദാലില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ സംഘം കശ്മീരില്‍നിന്ന് തിരിച്ചു. 2018-ല്‍ പുറത്തിറങ്ങിയ ‘മഹാനടി’ക്കുശേഷം വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ‘കുഷി’. ശിവ…
Read More