അഫ്ഗാനിസ്ഥാനില് താലിബാന് അധികാരത്തിലേറിയതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം അപ്പാടെ ഇല്ലാതായിരിക്കുകയാണ്. പൊതുസ്ഥലത്ത് തനിച്ചുള്ള യാത്ര നിരോധിച്ച് തുടങ്ങിയ ഭീകര ഭരണകൂടം ഇപ്പോള് പത്താംക്ലാസിനു ശേഷമുള്ള വിദ്യാഭ്യാസവും പെണ്കുട്ടികള്ക്ക് നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില് താലിബാന്റെ കണ്ണില്പ്പെടാതെ രഹസ്യസ്കൂള് തുടങ്ങി ചെറുത്തുനില്പ്പിന് ശ്രമിക്കുകയാണ് അഫ്ഗാനിലെ ചുരുക്കം ചില അധ്യാപകരും വിദ്യാര്ഥികളും. മിക്കവാറും എല്ലാ പ്രവിശ്യകളിലും പത്താം ക്ലാസ്സ് കഴിഞ്ഞുള്ള ഉപരിപഠനത്തിന് പെണ്കുട്ടികള്ക്ക് വിലക്കേര്പ്പെടുത്തിയിരിക്കുകയാണ് താലിബാന്. ഇതിനെ മറികടന്ന് പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം നല്കുന്ന രഹസ്യ സ്കൂളുകളെകുറിച്ച് ബിബിസിയാണ് റിപ്പോര്ട്ട് ചെയ്തത്. പെണ്കുട്ടികളെ പഠിപ്പിക്കാന് ശ്രമിച്ചാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ച് തങ്ങള്ക്കറിവുണ്ടെങ്കിലും പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി എന്ത് റിസ്കും എടുക്കാം എന്ന ആര്ജ്ജവമാണ് സ്കൂളിലെ ഏക അധ്യാപിക വെച്ചു പുലര്ത്തുന്നത്. ‘ഈ സ്കൂള് നടത്തിപ്പ് രഹസ്യമായി ചെയ്യുന്നത് ഞങ്ങള് തുടരും. അവരിനി തല്ലിയാലും അറസ്റ്റ് ചെയ്താലും ചെയ്യുന്ന കാര്യത്തിന് അതിലേറെ മൂല്യമുണ്ടെന്ന് ഞാന് കരുതുന്നു.’ പെണ്കുട്ടികള്ക്കായി…
Read MoreCategory: All News
ഭാര്യ ആദ്യ ഭര്ത്താവിലുള്ള മകനെ വിവാഹം കഴിച്ച് പണവും കവര്ന്ന് മുങ്ങി ! പരാതിയുമായി ഗൃഹനാഥന്…
ഭാര്യ ആദ്യഭര്ത്താവിലുള്ള മകനെ വിവാഹം കഴിച്ച് പണവുമായി മുങ്ങിയെന്ന ആരോപണവുമായി ഗൃഹനാഥന്. ഉത്തരാഖണ്ഡിലെ ബസ്പുര് സ്വദേശിയായ ഇന്ദ്രറാം ആണ് ഭാര്യയ്ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. വീട്ടില്നിന്ന് 20,000 രൂപയുമായി ഭാര്യ ബബ്ലിയും ആദ്യബന്ധത്തിലുള്ള മകനും മുങ്ങിയെന്നാണ് ഇന്ദ്രറാമിന്റെ ആരോപണം. 11 വര്ഷം മുമ്പാണ് ഇന്ദ്രറാമും ബബ്ലിയും വിവാഹിതരായത്. ഇന്ദ്രറാമിനൊപ്പം ജീവിതം ആരംഭിച്ചതോടെ ബബ്ലിയെയും രണ്ട് ആണ്മക്കളെയും ആദ്യ ഭര്ത്താവ് ഉപേക്ഷിച്ചുപോയി. ഇന്ദ്രറാമുമായുള്ള ബന്ധത്തില് ബബ്ലിക്ക് മൂന്ന് മക്കളുണ്ട്. അടുത്തിടെയായി ബബ്ലിയുടെ ആദ്യബന്ധത്തിലുള്ള മകന് വീട്ടില് വരുന്നത് പതിവായിരുന്നുവെന്നാണ് പരാതിയില് പറയുന്നത്. ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന ഈ മകനെയാണ് ഭാര്യ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നതെന്നും ഇവര് പണവുമായാണ് വീട്ടില്നിന്ന് മുങ്ങിയതെന്നും ഇന്ദ്രറാം പരാതിയില് ആരോപിക്കുന്നു. ഇന്ദ്രറാമിന്റെ പരാതിയില് പോലീസ് അന്വേഷണം ആരംഭിച്ചതായി ടൈംസ് നൗവ് റിപ്പോര്ട്ട് ചെയ്തു.
Read Moreഉമ തോമസിനെ സ്ഥാനാര്ഥിയാക്കിയത് ശരിയായില്ല ! ഡിസിസി ജനറല് സെക്രട്ടറി സിപിഎമ്മില് ചേര്ന്നു…
തൃക്കാക്കരയില് ഉമ തോമസിനെ സ്ഥാനാര്ഥിയാക്കിയതില് പ്രതിഷേധിച്ച് കോണ്ഗ്രസ് നേതാവ് സിപിഎമ്മില് ചേര്ന്നു. എറണാകുളം ഡിസിസി ജനറല് സെക്രട്ടറി എം.ബി. മുരളീധരനാണ് കോണ്ഗ്രസ് വിട്ട് സിപിഎമ്മില് എത്തിയത്. ഉമാ തോമസിനെ തൃക്കാക്കരയില് യുഡിഎഫ് സ്ഥാനാര്ഥിയാക്കിയതില് കഴിഞ്ഞ ദിവസം മുരളീധരന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില് നിലപാട് അറിയിച്ചശേഷം തന്നോടുള്ള ഡിസിസിയുടെ സമീപനം ശരിയായ രീതിയില് ആയിരുന്നില്ലെന്ന് ഇടതുനേതാക്കള്ക്കൊപ്പം വിളിച്ച വാര്ത്താസമ്മേളനത്തില് എം.ബി.മുരളീധരന് പറഞ്ഞു. കോണ്ഗ്രസ് സ്ഥാനാര്ഥിത്വം പാര്ട്ടിയുടെ സജീവപ്രവര്ത്തകര്ക്കുള്ളതാണെന്നും പി.ടിയെ സഹായിക്കേണ്ടത് ഭാര്യയ്ക്ക് സ്ഥാനാര്ഥിത്വം നല്കിയല്ലെന്നുമാണ് മുരളീധരന് പറഞ്ഞത്. അതിനുശേഷം കോണ്ഗ്രസ് നേതാക്കള് നല്ല രീതിയിലല്ല പെരുമാറിയതെന്നും മുരളീധരന് പറഞ്ഞു. ഇടതു സ്ഥാനാര്ഥി നേരിട്ടെത്തി പിന്തുണ തേടിയതിനാലാണ് ഇടതു മുന്നണിക്കൊപ്പം ചേര്ന്നു പ്രവര്ത്തിക്കാന് തീരുമാനിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ നേതാക്കളുമായി ചര്ച്ച നടത്താതെയാണ് കെപിസിസി തീരുമാനം എടുത്തത്. കൂടുതല് പ്രാദേശിക നേതാക്കള്ക്ക് ഇക്കാര്യത്തില് അതൃപ്തിയുണ്ടെന്നും എം.ബി. മുരളീധരന് പറയുന്നു.
Read Moreവെറൈറ്റി ‘ചാമ്പിക്കോ’ വീഡിയോയുമായി നിമിഷ ബിജോ ! മോശം കമന്റുമായി ആരാധകന്; കിടിലന് മറുപടിയുമായി വീണ്ടും താരം…
മലയാളികള്ക്ക് സുപരിചിതയാണ് നടിയും മോഡലുമായ നിമിഷ ബിജോ. സോഷ്യല് മീഡിയയിലും താരം വളരെ സജീവമാണ്. കൊച്ചിക്കാരിയായ നിമിഷ പങ്കുവെക്കുന്ന ചിത്രങ്ങള് മിക്കതും അതിന്റെ ഗ്ലാമറസ് സ്വഭാവം കൊണ്ട് തന്നെ പെട്ടെന്ന് വൈറലാകാറുണ്ട്. അടുത്തിടെ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ഇപ്പോള് സോഷ്യല് മീഡിയയില് വൈറല് ആയിരിക്കുന്ന ഒരു റീല്സ് ആണ് ‘ചാമ്പിക്കോ’. നിരവധി പേരാണ് ചാമ്പിക്കോ റീല്സ് സുഹൃത്തുക്കള്ക്കും ബന്ധുക്കള്ക്കും ഒപ്പം പങ്കുവെക്കുന്നത്. അവ എല്ലാം തന്നെ സോഷ്യല് മീഡിയയില് പെട്ടന്ന് ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോള് ഈ റീല്സ് അനുകരിക്കുന്ന വീഡിയോ ആണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. അതീവ ഹോട്ട് ലുക്കില് ആണ് താരം ഈ വീഡിയോ ചെയ്തിരിക്കുന്നത്. നിമിഷയ്ക്കും ഭര്ത്താവ് ബിജോയ്ക്കുമൊപ്പം മറ്റൊരു യുവതി കൂടി ഈ റീല്സില് അഭിനയിച്ചിട്ടുണ്ട്. എന്നാല് പലരും ഈ റീല്സിന് മോശം കമന്റാണ് ഇടുന്നത്. ഏത്…
Read Moreവെല്ഡണ് മിസ്റ്റര് എക്സ്…ഞാന് മണ്ടി ! ഡി.ഇമ്മന് പരിഹാസത്തില് പൊതിഞ്ഞ വിവാഹാശംസയുമായി ആദ്യഭാര്യ…
തമിഴ് സിനിമയിലെ പ്രമുഖ സംഗീതസംവിധായകനായ ഡി. ഇമ്മന് കഴിഞ്ഞയാഴ്ച രണ്ടാമതും വിവാഹിതനായ വാര്ത്ത പുറത്തു വന്നിരുന്നു. ഇക്കഴിഞ്ഞ മെയ് 15 ന് അമലി ഉബോള്ഡിനെയാണ് ഡ ഇമ്മന് വിവാഹം ചെയ്തത്. ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണിത്. അമലിയുടെ മകള് നേത്രയെ തന്റെ മൂന്നാമത്തെ കുട്ടിയായി അദ്ദേഹം സ്വീകരിച്ചു. അതേക്കുറിച്ചുള്ള ഒരു വൈകാരിക സന്ദേശം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ അദ്ദേഹവും ആദ്യ ഭാര്യ മോണിക്ക റിച്ചാര്ഡും വേര്പിരിഞ്ഞിരുന്നു. അവരുടെ രണ്ട് കുട്ടികളും അമ്മയോടൊപ്പമാണ് താമസിക്കുന്നത്. എന്നാല് രണ്ടാം വിവാഹത്തിനു പിന്നാലെ ഡി. ഇമ്മന് ഒരു ഉഗ്രന് പണി കൊടുത്തിരിക്കുകയാണ് മുന് ഭാര്യ. മോണിക്ക റിച്ചാര്ഡിന്റെ പേരിലെ ട്വിറ്റര്, ഇന്സ്റ്റഗ്രാം ഹാന്ഡിലുകളില് നിന്നുള്ള സന്ദേശം ഇതിനോടകം ഇന്റര്നെറ്റില് വിവാദം സൃഷ്ടിച്ചു കഴിഞ്ഞു. പരിഹാസത്തോടെയുള്ള അഭിനന്ദനത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത് ‘പ്രിയപ്പെട്ട ഡി. ഇമ്മന്, നിങ്ങളുടെ രണ്ടാം വിവാഹത്തിന് ആശംസകള്. 12 വര്ഷം…
Read Moreപ്രണയം നിലനിര്ത്തിക്കൊണ്ടു പോകാനുള്ള എളുപ്പവഴിയാണ് ലൈംഗികത ! പ്രണയത്തെയും ലൈംഗികതയെക്കുറിച്ചുമുള്ള തുറന്നെഴുത്ത് വൈറലാകുന്നു…
പ്രണയത്തെക്കുറിച്ച് വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് പല ആളുകള്ക്കുമുള്ളത്. വിവാഹത്തോടെ പ്രണയം അവസാനിക്കുമെന്ന് ചിലര് പറയുമ്പോള് വിവാഹശേഷമാണ് തങ്ങളുടെ പ്രണയം തുടങ്ങിയതെന്ന് പറയുന്നവരുമുണ്ട്. ലൈംഗികതയെക്കുറിച്ചും ഇതേ രീതിയില് വ്യത്യസ്ഥ കാഴ്ച്ചപ്പാട് പല സമൂഹവും വെച്ചു പുലര്ത്തുന്നു. ലൈംഗികതയെ ഒരു സ്വഭാവിക കാര്യമായി പാശ്ചാത്യര് കാണുമ്പോള് പൗരസ്ത്യദേശക്കാര് ലൈംഗികതയെ സൂക്ഷിച്ചു നോക്കിക്കാണുന്നു. ഇപ്പോഴിതാ പ്രണയത്തെയും ലൈംഗികതയെക്കുറിച്ചും തന്റെ വ്യത്യസ്ഥമായ കാഴ്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് നസീര് ഹുസൈന് കിഴക്കേടത്ത്. ഫേസ്ബുക്കിലൂടെയാണ് നസീര് ഹുസൈന് തന്റെ തന്റെ അഭിപ്രായം തുറന്നെഴുതിയിരിക്കുന്നത്. നസീര് ഹുസൈന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണരൂപം… പ്രണയം ഒരു രാസപ്രവർത്തനമാകുന്നു….ആദ്യമായി നിങ്ങൾ നിങ്ങളുടെ കാമുകനെ അല്ലെങ്കിൽ കാമുകിയെ കണ്ട സന്ദർഭം ഒന്നോർത്തുനോക്കൂ. അവനെ അല്ലെങ്കിൽ അവളെ കാണുമ്പോൾ തന്നെ നിങ്ങൾക്ക് അവരോട് പറയാൻ വാക്കുകൾ കിട്ടാതെയാകും, പ്രണയം ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന പരമ്പരാഗത വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോലെ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടും, കൈകൾ വരെ…
Read Moreമുത്തുമണിയുടെ കല്യാണം ! മുത്തുമണി അമ്പിളിയും പങ്കാളിയും വിവാഹിതരായത് മകനെ സാക്ഷിയാക്കി…
സോഷ്യല് മീഡിയയില് വിവിധ പേരുകളില് വൈറലായ താരമാണ് അമ്പിളി. ഇപ്പോള് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള അമ്പിളിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കുഞ്ഞിനെ സാക്ഷി നിര്ത്തി വിവാഹിതനായതിന്റെ ചിത്രമാണ് അമ്പിളി പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രം വൈറലായി മാറുകയും ചെയ്തു. അമ്പിളിയും ഭാര്യയും തുളസിമാല അണിഞ്ഞ് വിവാഹിതരായി നില്ക്കുമ്പോള് ഇവരുടെയൊപ്പം മകനുള്ളതാണ് ചിത്രത്തില് കാണുന്നത്. നിരവധി പേരാണ് ആശംസകള് അറിയിച്ച് അമ്പിളിയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ഒരു സമയത്ത് സോഷ്യല് മിഡീയകളില് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു അമ്പിളി. മുത്തുമണിയേ എന്ന് പറഞ്ഞുകൊണ്ടുള്ള അമ്പിളിയുടെ വീഡിയോകള്ക്ക് നിരവധി ആരാധകരായിരുന്നു. ടിക് ടോക്കിലൂടെയായിരുന്നു ഈ യുവാവ് വലിയ രീതിയില് ശ്രദ്ധിക്കപ്പെട്ടത്. എന്നാല് പിന്നീട് പല വിമര്ശനങ്ങളും അമ്പിളിക്കെതിരേ ഉയര്ന്നു. ഒരു പെണ്കുട്ടിയെ പീഡിപ്പിച്ചു ഗര്ഭിണിയാക്കി എന്ന കേസില് അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില് കഴിയുകയും ചെയ്തു. എന്നാല് പിന്നീട് ഇതേ പെണ്കുട്ടി…
Read MoreGetting a Bride for the purpose of Marriage
A marriage is one of the most important occasions in a http://bening23.6te.net/?m=202009&paged=6 person’s life, and everyone desires to15325 find that special person who will be the spouse forever. While many people feel that Refer to This Web Page like will just simply come to them, other folks actively look for it. Finding a star of the event for matrimony can be a challenge, but it could be possible with the obligation help. Here are some tips for finding the best bride for you personally: Identify a reliable and safe site…
Read Moreഞായറാഴ്ച വരെ കേരളത്തില് അതിതീവ്ര മഴയ്ക്ക് സാധ്യത ! നാലുജില്ലകളില് റെഡ് അലര്ട്ട്…
സംസ്ഥാനത്ത് ഞായറാഴ്ച വരെ ചിലയിടങ്ങളില് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴി നില്ക്കുന്നതും വടക്കന് കേരളം മുതല് വിദര്ഭ വരെ ന്യൂനമര്ദപ്പാത്തി നിലനില്ക്കുന്നതുമാണ് കാരണം. ഇതിന്റെ പശ്ചാത്തലത്തില് നാലു ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില് ഓറഞ്ച് അലര്ട്ട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളില് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്ട്ട് ആണ് നല്കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില് ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല് കഴിഞ്ഞ ദിവസങ്ങളില് ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില് ഓറഞ്ച് അലേര്ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും നിര്ദ്ദേശത്തില് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില് വലിയ അളവില്…
Read Moreവിവാഹസമ്മാനം പൊട്ടിത്തെറിച്ചു ! വരനും ബന്ധുവിനും പരുക്ക്; വില്ലന് വധുവിന്റെ കാമുകനെന്നു സംശയം…
വ്യത്യസ്ഥമായ വിവാഹസമ്മാനങ്ങള് പലര്ക്കും ലഭിക്കാറുണ്ട്. എന്നാല് വിവാഹസമ്മാനം പൊട്ടിത്തെറിച്ചാല് എന്താവും സ്ഥിതി. വിവാഹത്തിന് കിട്ടിയ സമ്മാനങ്ങളില് ഒന്ന് പൊട്ടിത്തെറിച്ച് നവവരനും ബന്ധുവായ കുട്ടിക്കും പരുക്ക് പറ്റി എന്ന വാര്ത്തയാണ് ഇപ്പോള് പുറത്തു വരുന്നത്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് നടുക്കുന്ന സംഭവം. മെയ് 12നായിരുന്നു യുവാവിന്റെ വിവാഹം. അന്ന് ലഭിച്ച സമ്മാനങ്ങളില് ഒരു കളിപ്പാട്ടവും ഉണ്ടായിരുന്നു. ഇതാണ് പൊട്ടിത്തെറിച്ചത്. ലതേഷ്, മൂന്നു വയസുകാരന് അനന്തരവന് ജിയാസ് എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയില് ചികില്സയില് തുടരുന്നത്. ജിയാന്റെ തലയിലും കണ്ണിലുമാണ് പരുക്കേറ്റത്. വധുവിന്റെ സഹോദരിയുടെ മുന്കാമുകന് രാജു പട്ടേല് നല്കിയ സമ്മാനമാണ് പൊട്ടിത്തെറിച്ചതെന്ന് വരന്റെ ബന്ധുക്കള് ആരോപിക്കുന്നു. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു.
Read More