കാട്ടാക്കട: അരിക്കൊമ്പൻ തമിഴ്നാട്ടുകാർക്ക് അരുമൈ മകനാകുന്നു. ആന സുഖമായിരിക്കുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുവെന്നും തമിഴ്നാട് വനം ഉദ്യോഗസ്ഥർ പറയുന്നു. ഇവർ ആനയെ അരുമൈമകൻ എന്നാണ് വിളിക്കുന്നത്. ആന പൂർണമായും അഗസ്ത്യർമല ആനത്താര ഉൾപ്പെടുന്ന കോതയാർ മുണ്ടൻതുറൈ കടുവാ സങ്കേതത്തിന്റെ ഉള്ളിലാണ്. ടൈഗർ റിസർവുമായും മറ്റ് ആനകളുമായും ഇണങ്ങിയെന്നും ആരോഗ്യം പൂർണമായും വീണ്ടെടുത്തു എന്നുമാണ് അവർ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആറു പ്രാവശ്യം അരിക്കൊമ്പനെ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം കാമറ ട്രാപ്പ് ഉപയോഗിച്ച് കണ്ടെത്താൻ സാധിച്ചത് പുതിയ വാസസ്ഥലവുമായി ഇണങ്ങിയതിന്റെ തെളിവാണ്. റേഡിയോ കോളർ വിവരങ്ങൾ യഥാസമയം ലഭിക്കുന്നുണ്ട്. പ്രത്യേക ഫീൽഡ് സ്റ്റാഫിനെ പിൻവലിച്ചുവെങ്കിലും ആന്റി പോച്ചിംഗ് സ്ക്വഡിന്റെയും റിസർവിനുള്ളിലെ വയർലെസ് കേന്ദ്രത്തിന്റെയും, അവരുടെ സൈലന്റ്് ഡ്രോണുകളും നിരീക്ഷണം തുടരുന്നുണ്ട്. കെറ്റിഎംആർ ഫീൽസ് ഡയറക്ടർ /ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇപ്പോഴും നേരിട്ടാണ് മിഷൻ അരിക്കൊമ്പൻ ചുമതല. കൂടാതെ കളക്കാട്,…
Read MoreCategory: All News
വീഡിയോ കോളിൽ നഗ്നയായി യുവതി; പണം നൽകിയില്ലെങ്കിൽ നാണം കെടുത്തുമെന്ന് ഭീഷണി; നിയമം പറഞ്ഞ് പേടിക്കാൻ വിളിച്ചത് “ഡിജിപി’; യുവാവിന് നഷ്ടം ലക്ഷങ്ങൾ
കോഴിക്കോട്: ഓണ്‍ലൈൻ ചാറ്റിംഗിനിടെ യുവതി പെട്ടന്ന് വസ്ത്രങ്ങളഴിച്ച് നഗ്നയായി നിന്നു. ചാറ്റ് കഴിഞ്ഞ ശേഷം കോഴിക്കോട്ടെ ഒരു യുവാവിന് ഫോണ്‍ വിളികൾ വരാൻ തുടങ്ങി. നഗ്നഫോട്ടോകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് നാണം കെടുത്തുമെന്നു പറഞ്ഞായിരുന്നു യുവതിയുടെ ഭീഷണി. യുവാവ് ഭീഷണി അത്ര കാര്യമാക്കിയില്ല. അധികം വൈകാതെ ’ഡിജിപി’ വീഡിയോ കോളിലെത്തി. നക്ഷത്ര ചിഹ്നങ്ങൾ ധരിച്ച, യൂണിഫോമും തൊപ്പിയും ധരിച്ച ’ഡിജിപി’. ’പെണ്‍കുട്ടി ആത്മഹത്യയുടെ വക്കിലാണ്. ആത്മഹത്യ ചെയ്താൽ ജയിലിൽ പോകേണ്ടി വരും’ എന്നൊക്കെയായിരുന്നു പോലീസ് ഓഫീസറുടെ ഞെട്ടിക്കൽ. തകർന്നു പോയ യുവാവ് അങ്ങനെ രണ്ടു ലക്ഷം രൂപ നൽകി. പിന്നെയും ഭീഷണി തുടർന്നപ്പോൾ കോഴിക്കോട് സൈബർ പോലീസിനെ സമീപിച്ചു. ഹണിട്രാപിൽ കുരുങ്ങിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ’ഡിജിപി’ ആരാണെന്ന് അറിയാൻ സൈബർ പോലീസ് ഉദ്യോഗസ്ഥർ യുവാവ് നൽകിയ നന്പറിൽ തിരിച്ചു വിളിച്ചു. വീഡിയോ കോളിൽ അങ്ങേതലയ്ക്ക്…
Read Moreഅഭിനയത്തില്‍ എത്ര മികവ് കാട്ടിയാലും വ്യക്തിയെന്ന നിലയില്‍ പൊതുസമൂഹത്തില്‍ വിനായകന് യാതൊരു ആദരവും അര്‍ഹിക്കുന്നില്ലെന്ന് കുറിപ്പ്
നടന് വിനായകനെതിരേ കുറിപ്പുമായി അഞ്ജു പാര്‍വതി പ്രഭീഷ്. വിനായകന് അഭിനേതാവ് എന്ന നിലയില്‍ മികവു കാട്ടിയാലും പൊതു സമൂഹത്തിലുള്ള താരത്തിന്റെ ഇടപെടലുകള്‍ ആദരവ് അര്‍ഹിക്കുന്നതല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. രുചിയുള്ള ഭക്ഷണ വസ്തുക്കള്‍ കാണുമ്പോള്‍ അത് ആസ്വദിക്കാന്‍ കൊതിയൂറുന്നത് പോലെ പെണ്‍ശരീരങ്ങളോട് സെക്സ് ചോദിച്ചു വാങ്ങുമെന്ന് പരസ്യമായി പറഞ്ഞ അയാള്‍ മുന്നിലിരിക്കുന്ന ജേര്‍ണലിസ്റ്റ് ആയ ഒരുവളെ ചൂണ്ടിക്കാണിച്ച് പറഞ്ഞിട്ടും അതില്‍ ആര്‍ക്കും സ്ത്രീവിരുദ്ധത തോന്നിയില്ല. ഏറ്റവും ഒടുവില്‍ ആരാധ്യനായ ഒരു മനുഷ്യന്റെ വിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമര്‍ശം ഒക്കെ ഒരു വ്യക്തിയെന്ന നിലയില്‍ ഒരു ആദരവും അര്‍ഹിക്കാത്ത മനുഷ്യന് ആണ് വിനായകന് എന്ന കാര്യം തെളിക്കുന്നുണ്ടെന്നും അഞ്ജു പറയുന്നു. അഞ്ജു പാര്‍വതി പ്രഭീഷിന്റെ പോസ്റ്റ് ഇങ്ങനെ… ഇടതിടങ്ങളില്‍ എങ്ങും നടന് വിനായകസ്തുതി ഗീതങ്ങള്‍ ആണ്. വിനായകന് അസാമാന്യ അഭിനയ പാടവം കൈമുതലായിട്ടുള്ള നടന് തന്നെയാണ്, സമ്മതിക്കുന്നു. ജയിലര്‍…
Read Moreവയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നില്‍ അട്ടിമറി? ഹര്‍ഷിന സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് തീരുമാനത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന് പോലീസ്. മെഡിക്കൽ ബോർഡ് നടപടികളിലെ ഗൂഢാലോചന അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹർഷിനയും ഇന്നു സിറ്റി പോലീസ്ലീസ് കമ്മീഷണർക്ക് പരാതി നൽകും. മെഡിക്കൽ ബോർഡിലെ പ്രധാന അംഗമായി പരിഗണിച്ച സീനിയർ ഡോക്ടറെ മാറ്റി അവസാന നിമിഷം ജൂണിയർ കൺസൽട്ടന്റിനെ നിയമിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് സംശയം. ആവശ്യമെങ്കിൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി ബോർഡിലുണ്ടായിരുന്ന റേഡിയോളജിസ്റ്റിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും. മെഡിക്കൽ കോളജിനു മുന്നിൽ 81 ദിവസം പിന്നിട്ട സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതി തീരുമാനം.പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണെന്ന റിപ്പോർട്ടാണ് പോലീസ് നൽകിയത്. എന്നാൽ ഇത് തള്ളുകയായിരുന്നു മെഡിക്കൽ ബോർഡ്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഹർഷിന രംഗത്തെത്തിയിരുന്നു.…
Read Moreസ്കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോള്‍ കണ്ടത് 16 പീഡന പരാതികള്‍ ! മലപ്പുറത്ത് അധ്യാപകനെതിരേ പോക്സോ കേസ്
മലപ്പുറം കരുളായില്‍ അധ്യാപകനെതിരെ വിദ്യാര്‍ഥികളുടെ കൂട്ട പീഡനപരാതി. വല്ലപ്പുഴ സ്വദേശിയായ സ്കൂള്‍ അധ്യാപകന് നൗഷാര്‍ ഖാനെതിരെയാണ് നിരവധി പീഡന പരാതി എത്തിയിരിക്കുന്നത്. സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് 16 പീഡന പരാതികള്‍ ലഭിച്ചത്. എല്ലാ പരാതിയും അധ്യാപകനായ നൗഷാര്‍ ഖാനെതിരെയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതോടെ പൂക്കോട്ടുപാടം പോലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. നിലവില്‍ ഒരു വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലൈ 20ന് അധ്യാപകന് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിദ്യാര്‍ഥി നല്കിയ മൊഴി. സംഭവം പുറത്തറിഞ്ഞ് പോലീസ് കേസെടുത്തതോടെ കുറ്റാരോപിതനായ നൗഷാര്‍ ഖാന് ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുമെന്നും പൂക്കോട്ടുപാടം പോലീസ് അറിയിച്ചു.
Read Moreനെടുങ്കണ്ടത്ത് വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന് സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന് എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവര്‍ തൂവല്‍ വെള്ളച്ചാട്ടത്തിലെത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല് തെന്നി താഴേക്കുവീണ് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടെന്ന സംശയത്തെത്തുടര്‍ന്ന് രാത്രിയില്‍ത്തന്നെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. രാത്രി 11 മണിയോടെയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. വീണ്ടും മഒരു മണിക്കൂറോളംനടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് യുവാവും യുവതിയും എത്തിയ ബൈക്കും ചെരിപ്പും കണ്ടെത്തിയതാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതായി സംശയിക്കാന്‍ കാരണം. നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശനിയാഴ്ച വൈകീട്ട് മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍…
Read Moreചവിട്ടല്ലേ പടമല്ല..! വീട്ടിലെ ഡോർമാറ്റിൽ അതേ കളറുള്ള പൂച്ച ഇരുന്നപ്പോൾ. കോട്ടയം പാക്കിൽ നിന്നുള്ള ദൃശ്യം…
ചവിട്ടല്ലേ പടമല്ല..! വീട്ടിലെ ഡോർമാറ്റിൽ അതേ കളറുള്ള പൂച്ച ഇരുന്നപ്പോൾ. കോട്ടയം പാക്കിൽ നിന്നുള്ള ദൃശ്യം…
Read Moreപൊന്നാമ്പൽത്തളിർ തൊട്ട്..! കോട്ടയം തിരുവാര്‍പ്പ് മലരിക്കല്‍ ഒമ്പതിനായിരം പാടശേഖരത്തിലെ ആമ്പല്‍വസന്തം ആസ്വദിക്കാനെത്തിയവര്‍.
പൊന്നാമ്പൽത്തളിർ തൊട്ട്… കോട്ടയം തിരുവാര്‍പ്പ് മലരിക്കല്‍ ഒമ്പതിനായിരം പാടശേഖരത്തിലെ ആമ്പല്‍വസന്തം ആസ്വദിക്കാനെത്തിയവര്‍. -അനൂപ് ടോം
Read Moreഫീസടയ്ക്കാന്‍ പണമില്ല ! പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി
ഫീസടയ്ക്കാന്‍ പണമില്ലാഞ്ഞതില് മനംനൊന്ത് പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ബംഗളൂരുവിലെ നഴ്സിംഗ് കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്സിങ് അഡ്മിഷന് നേടിയത്. ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കി അതുല്യ നാട്ടിലെത്തിയിരുന്നു. അടുത്തിടെ ഈ ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസടയ്ക്കാന്‍ പറ്റാതെയാവുകയായിരുന്നു. വായ്പ തേടി ബാങ്കുകളില്‍ അതുല്യ പോയെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. രണ്ടാംവര്‍ഷത്തെ ക്ലാസുകള്‍ക്കായി ചെന്നപ്പോള്‍ ആദ്യവര്‍ഷത്തെ ഫീസ് അടച്ച് അഡ്മിഷന് പുതുക്കി വീണ്ടും ഒന്നാംവര്‍ഷം മുതല്‍ പഠിക്കണമെന്ന് നിര്‍ദേശിച്ചു. ഇതോടെ അതുല്യ തിരികെപ്പോന്നു. ശനിയാഴ്ച രാത്രിയിലാണ് അതുല്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.…
Read Moreസൗന്ദര്യശാസ്ത്ര പ്രകാരം തഴമ്പുള്ളവരെ സ്ത്രീകള്‍ക്ക് ഇഷ്ടമല്ല ! തെങ്ങുകയറുന്നവര്‍ക്ക് പെണ്ണുകിട്ടാത്തതിന്റെ കാരണം വിശദീകരിച്ച് ഇപി ജയരാജന്
നാട്ടില്‍ തെങ്ങുകയറുന്നവര്‍ക്ക് പെണ്ണുകിട്ടാത്ത അവസ്ഥയാണെന്ന് ഇപി ജയരാജന്. തെങ്ങില്‍ കയറുന്നവര്‍ക്ക് തഴമ്പുണ്ടാകുമെന്നും ഇത്തരത്തില്‍ തഴമ്പുള്ളവരെ സൗന്ദര്യ ശാസ്ത്ര പ്രകാരം സ്ത്രീകള്‍ക്ക് ഇഷ്ടമല്ലെന്നും ഇപി പറഞ്ഞു. അതിനാല്‍ നാട്ടില്‍ തെങ്ങുകയറാന്‍ ആളെക്കിട്ടാനില്ലെന്നും ഇപി വ്യക്തമാക്കി. കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ മദ്യനയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഇപിയുടെ പരാമര്‍ശങ്ങള്‍. മദ്യനയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ച നടത്താം. ട്രേഡ് യൂണിയനുകള്‍ക്ക് എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. നിയമം കൊണ്ട് മദ്യപാനം ഇല്ലാതാക്കാനാകില്ല. തെങ്ങില്‍ കയറാന്‍ ആളില്ല അതാണിപ്പോഴത്തെ പ്രശ്നം. തേങ്ങ പറിക്കുന്നില്ല, അതെന്തുകൊണ്ടാണന്നു വെച്ചാല്‍ ഈ സൗന്ദര്യ ശാസ്ത്രം. പുതിയ ചെറുപ്പക്കാരൊന്നും ചെത്തിനു വരുന്നില്ല കാരണം കൈക്കും കാലിനുമൊക്കെ തഴമ്പുണ്ടാകും. അത് സൗന്ദര്യശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഈ ചെത്തിന് പോകുന്നില്ല. ചെറുപ്പക്കാരധികം തേങ്ങ പെറുക്കിയെടുക്കുകയാണ്. ടോഡി ബോര്‍ഡ് ഉടന്‍ രൂപീകരിക്കുമെന്നും കള്ള് വ്യവസായത്തെ വിപുലപ്പെടുത്താതെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ചെത്തു…
Read More