ചവറ സൗത്ത്: പശു റോഡില്‍ ചാണകമിട്ടതിനെ തുടര്‍ന്ന് പശുവിന്റെ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.ചവറ തെക്കുംഭാഗം രമ്യാലയത്തില്‍ രാധാകൃഷണപിളളക്കാണ് (53) വെട്ടേറ്റത്. പോലീസ് പറയുന്നത്: ദിവസവും രാധാകൃഷ്ണപിളള പശുവിനെ മേപ്പളളിമുക്കിന് സമീപത്തെ കായല്‍ പുറമ്പോക്കില്‍ ആണ് പുല്ല് തിന്നാനായി കെട്ടുന്നത്. മിക്ക ദിവസങ്ങളിലും ഇത് വഴി പോകുന്ന സമയത്ത് സമീപവാസിയായ ഫ്രാന്‍സിസിന്റെ വീടിന് മുന്നിലെ റോഡില്‍ ചാണകമിടും. വ്യാഴാഴ്ചയും പതിവ് പോലെ പശു ചാണകമിട്ടതിന് ഫ്രാന്‍സിസ് ചോദ്യം ചെയ്തു.തുടര്‍ന്ന് രാധാകൃഷ്ണപിളളയും ഫ്രാന്‍സിസും വാക്കേറ്റം ഉണ്ടാവുകയും വീട്ടിനുളളില്‍ നിന്ന് വെട്ടു കത്തി കൊണ്ട് ഫ്രാന്‍സിസ് രാധാകൃഷ്ണപിളളയെ വെട്ടുകയുമായിരുന്നു. ഗുരുതരമായ പരിക്കേറ്റ രാധാകഷ്ണപിളളയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തു
Read MoreCategory: Today’S Special
സംഗീത ലോകം അടക്കി ഭരിക്കുന്ന ആ രണ്ടു പേര് തീരുമാനിക്കും ആരു പാടണമെന്ന് ! അഭിനയ ലോകത്തു മാത്രമല്ല സംഗീതലോകത്തും ശക്തമായ മാഫിയയുണ്ടെന്ന വെളിപ്പെടുത്തലുമായി സോനു നിഗം…
നടന് സുശാന്ത് സിംഗ് രാജ് രാജ്പുത്തിന്റെ മരണത്തോടെ ബോളിവുഡ് സിനിമാ ലോകത്ത് സ്വജന പക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുകയാണ്. ഈ പശ്ചാത്തലത്തില്‍ സംഗീത കമ്പനികള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന് സോനു നിഗം. അഭിനയ ലോകത്ത് മാത്രമല്ല, ബോളിവുഡില്‍ സംഗീത ലോകത്തും ശക്തമായ മാഫിയ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഗായകരുടെയും വലിയ ഗായകരാവണമെന്ന് ആഗ്രഹിക്കുന്നവരെയും ഗാനരചയിതാക്കളേയും സംഗീത സംവിധായകരേയും ഇവര്‍ ഇല്ലാതാക്കുകയാണെന്ന് സോനു തന്റെ വ്ളോഗില്‍ പറഞ്ഞു. സോനു നിഗത്തിന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ”ഇന്ന്, സുശാന്ത് സിങ് രാജ്പുത് എന്ന നടന് മരിച്ചു. ഏതൊരു ഗായകനെ കുറിച്ചോ സംഗീതസംവിധായകനെ കുറിച്ചോ ഗാനരചയിതാവിനെ കുറിച്ചോ നാളെ നിങ്ങള്‍ക്ക് ഇതു തന്നെ കേള്‍ക്കാനാകും. കാരണം ഇന്ത്യയിലെ സംഗീത രംഗത്ത് ഒരു വലിയ മാഫിയ നിലവിലുണ്ട്. ചെറുപ്പത്തില്‍ത്തന്നെ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. അതിനാല്‍ ഈ കുഴപ്പത്തില്‍…
Read Moreഇന്ത്യയെ ആക്രമിക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ തയ്യാറെടുക്കുന്നു ! മുഖ്യ ലക്ഷ്യം മാധ്യമ, ഫാര്‍മസ്യൂട്ടിക്കല്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍; ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ ഇന്റലിജന്‍സ് കമ്പനിയുടെ മുന്നറിയിപ്പ്…
അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമാകുന്ന അവസരത്തില്‍ ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യയ്ക്കെതിരേ സൈബര്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി മുന്നറിയിപ്പ്. സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ സൈഫേര്‍മ(Cyfirma)യാണ് ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ മാധ്യമ, ഫാര്‍മസ്യൂട്ടിക്കല്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്ക്കെതിരെയായിരിക്കും മുഖ്യമായും ചൈനയുടെ നീക്കങ്ങള്‍. കഴിഞ്ഞ ഒമ്പതു ദിവസമായി ചൈനീസ് ഹാക്കിംഗ് സമൂഹങ്ങളില്‍ ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച നടന്നുവരുന്നതായി ശ്രദ്ധിച്ചതായി സൈഫേര്‍മയുടെ സ്ഥാപകനായ കുമാര്‍ റിതേഷ് പറഞ്ഞു. ചൈനീസ് ഹാക്കര്‍മാരുടെ സംഭാഷണം മന്ഡാരിന് ഭാഷയിലായിരുന്നുവെന്നും അവര്‍ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളെയും സ്വകാര്യ-സര്‍ക്കാര്‍ ടെലികമ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്കുകളെയും പ്രതിരോധ വകുപ്പിന്റെതടക്കമുള്ള സര്‍ക്കാര്‍ വെബ്സൈറ്റുകളെയും ഫാര്‍മസി കമ്പനികളെയും സ്മാര്‍ട് ഫോണുകളെയും ടയര്‍ കമ്പനികളെ വരെയും ലക്ഷ്യംവച്ച് ആക്രമണങ്ങള്‍ നടത്തുന്ന കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് റിതേഷ് പറയുന്നത്. ചൈനീസ് സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള ഗോതിക് പാണ്ഡാ, (Gothic Panda), സ്റ്റോണ്‍ പാണ്ഡാ…
Read Moreചാരക്കേസ് സിനിമയാക്കാൻ ആഗ്രഹിച്ചിരുന്നു; ഒരു സിനിമയുടെ ഇടവേള പോലെ, പറഞ്ഞു തീർക്കാൻ ഒട്ടേറെ കഥകൾ ബാക്കിയാക്കി സച്ചി വിടപറയുമ്പോൾ….
ബിജോ ജോ തോമസ് രണ്ടു വർഷം മുന്‍പ് ഒരോണക്കാലത്താണ് സച്ചിയുമായി അഭിമുഖത്തിനിരുന്നത്. അന്ന് അദ്ദേഹം തന്റെ വലിയൊരു ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചു. ഒരു കാലത്ത് കേരളത്തെ പിടിച്ചു കുലുക്കിയ ചാരക്കേസും അതിൽ പ്രതിയാക്കപ്പെട്ട് പിന്നീട് കോടതി വെറുതെ വിട്ട നന്പിനാരായണന്റെയും സംഭവബഹുലമായ കഥ സിനിമയാക്കണമെന്ന സ്വപ്നം. പക്ഷേ അതു വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അന്ന് അദ്ദേഹം പറഞ്ഞു വച്ചു. ഇങ്ങനെ ഒട്ടേറെ കഥകൾ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയാകുന്നത്. സച്ചി എന്ന ചലച്ചിത്രകാരൻ അധികദൂരമൊന്നും മലയാളസിനിമയിൽ സഞ്ചരിച്ചില്ല. പക്ഷേ ഹ്രസ്വമായ ആ യാത്രയിൽ അദ്ദേഹത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ ഏതാനും സൃഷ്ടികൾ. സച്ചിയെന്ന തിരക്കഥാകൃത്തിനെ, സംവിധായകനെ ഓർമിക്കാൻ അതു മാത്രം മതി. സിനിമയുടെ പല കോംപ്രമൈസുകൾക്കും വഴങ്ങാത്ത പ്രകൃതമായിരുന്നു സച്ചിയുടേത്. സെറ്റിലിരുന്ന് സ്ക്രിപ്റ്റ് എഴുതുക, സബ്ജക്ട് രൂപപ്പെടുന്നതിനു മുന്‍പ് പല സിനിമകൾക്ക് ഒരേസമയം അഡ്വാൻസ് വാങ്ങുക തുടങ്ങിയ രീതികൾക്ക്…
Read Moreസൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണിയായപ്പോഴാണ് കാര്യങ്ങള്‍ വഷളായത് ! പണമിറക്കിയിട്ടുണ്ടെന്നും അതിനാല്‍ സൂരജിനെ തൊടരുതെന്നും സല്മാന് ഖാന് പറഞ്ഞെന്ന് ജിയയുടെ മാതാവ്…
സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയെത്തുടര്‍ന്ന് നിരവധി വിവാദങ്ങളാണ് ബോളിവുഡില്‍ ഉയരുന്നത്. ബോളിവുഡില്‍ സ്വജനപക്ഷപാതം ശക്തമാണെന്നും ചില അഭിനേതാക്കളെ താരങ്ങള്‍ അടിച്ചമര്‍ത്തുന്നുവെന്നും അഭിപ്രായപ്പെട്ട് രവീണ ഠണ്ടന്, കങ്കണ റണാവത്ത്, വിവേക് ഒബ്റോയി തുടങ്ങിയവര്‍ രംഗത്തു വന്നതോടെ ചര്‍ച്ചകള്‍ പലതലങ്ങളിലുമെത്തി. പ്രമുഖ താരങ്ങളുടെ പ്രതികരണത്തിനു പിന്നാലെ അന്തരിച്ച നടി ജിയാ ഖാന്റെ മാതാവ് റാബിയാ ഖാന് നടന് സല്മാന് ഖാനെതിരേ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. 2013 ലാണ് ജിയ ആത്മഹത്യ ചെയ്തത്. കേസില്‍ പ്രതിസ്ഥാനത്ത് നിന്ന സൂരജ് പഞ്ചോളിയെ സംരക്ഷിക്കുന്ന നീക്കമാണ് സല്‍മാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നടന് അയാളുടെ സ്വാധീനം ഉപയോഗിച്ച് കേസിന്റെ വഴി തിരിച്ചുവിട്ടുവെന്നും പറയുകയാണ് റാബിയ. ‘ഹിന്ദി സിനിമ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളാണ് ഇത് തുറന്ന് പറയുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ഈ സംഭവം നടക്കുന്നത് 2015ലാണ്. ജിയയുടെ മരണത്തിന്…
Read Moreസച്ചിന്റെ മകന് അര്‍ജുനുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഒമ്പതു വയസ് മൂത്ത ഡാനിയേല ! തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതിനെപ്പറ്റി താരം പറയുന്നതിങ്ങനെ…
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ മകന് അര്‍ജുനും ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ടും തമ്മിലുള്ള സൗഹൃദം എല്ലാവര്ക്കും അറിയാവുന്നതാണ്. ഇരുവരുടെയും സൗഹൃദത്തിന്റെ കഥകള്‍ പലതവണ മാധ്യമങ്ങളിലും ഇടംപിടിച്ചു. ഒരിക്കല്‍ ലണ്ടനിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനെത്തിയത് വാര്‍ത്തയായി. ഇംഗ്ലണ്ടിലെ മൈതാനങ്ങളിലും ഭക്ഷണശാലകളിലും പലകുറി ഇരുവരെയും ഒരുമിച്ചു കണ്ടു. അടുത്തിടെ സച്ചിന് തെന്‍ഡുല്‍ക്കര്‍ സ്വയം മുടിവെട്ടുന്ന ചിത്രത്തിന് താഴെ അര്‍ജുനെ ‘ട്രോളി’ ഡാനിയേല കമന്റിട്ടതും ശ്രദ്ധ നേടി. മാത്രമല്ല, വനിതാ ക്രിക്കറ്റില്‍ തനിക്കേറ്റവും ഇഷ്ടമുള്ള താരം ഡാനിയേല വ്യാട്ടാണെന്ന് അര്ജുന് തന്നെ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. 20കാരനായ അര്‍ജുനുമായി ആഴത്തിലുള്ള സൗഹൃദം രൂപപ്പെട്ടതിന്റെ പിന്നാമ്പുറക്കഥകള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഡാനിയേല. ആദ്യമായി കണ്ടതെന്ന്, സൗഹൃദം വളര്‍ന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു വെബ്സൈറ്റിനു നല്കിയ അഭിമുഖത്തിലാണ് ഡാനിയേല വെളിപ്പെടുത്തിയത്. ആ സൗഹൃദത്തിന്റെ കഥ ഡാനിയേല പറയുന്നതിങ്ങനെ…’2009ലോ 2010ലോ ആണെന്നു…
Read Moreപോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ വലിയ ശബ്ദത്തില്‍ കീഴ്ശ്വാസം വിട്ടു ! യുവാവിന്റെ പ്രവൃത്തി മനപൂര്‍വമെന്ന് പറഞ്ഞ് പോലീസ് പിഴയായി ചുമത്തിയത് 43,000 രൂപ
പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ വലിയ ശബ്ദത്തില്‍ കീഴ്ശ്വാസം വിട്ട യുവാവിന് പിഴയായി അടയ്ക്കേണ്ടി വന്നത് വന്‍തുക. 500 യൂറോ(42,936 രൂപ)യാണ് പിഴയായി ചുമത്തിയത്. ഓസ്ട്രേലിയയിലാണ് സംഭവം. യുവാവ് മനഃപൂര്‍വം ഈ പ്രവൃത്തി ചെയ്തതാണെന്ന് ആരോപിച്ചാണ് പോലീസ് പിഴ ചുമത്തിയത്. ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവ് പോലീസെത്തിയപ്പോള്‍ ഇരുന്നിടത്തു നിന്ന് ഒന്നു പൊങ്ങി കീഴ്ശ്വാസം പുറത്തേക്കു വിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ആനുപാതികമല്ലാത്തതും നീതിരഹിതവുമായ പിഴശിക്ഷയാണ് തനിക്ക് ലഭിച്ചതെന്ന് യുവാവ് പരാതിപ്പെട്ടു. ജൂണ്‍ അഞ്ചിന് നടന്ന സംഭവത്തെ കുറിച്ച് 024 വാര്‍ത്താ വെബ്സൈറ്റില്‍ ഇയാള്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി പേര് പ്രതികരണവുമായി രംഗത്തെത്തി. അബദ്ധത്തിലാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ ശിക്ഷ നല്‍കില്ലായിരുന്നുവെന്നും ഇത് മനഃപൂര്‍വമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ ചുമത്തിയതെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ യുവാവ് പ്രകോപനപരമായും നിസ്സഹരണമനോഭാവത്തിലുമാണ് പെരുമാറിയതെന്നും പോലീസ് പറയുന്നു. പിഴത്തുകയെ സംബന്ധിച്ച് യുവാവിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും…
Read Moreപൊടുന്നൊനെ ഉയര്‍ന്നു വരുന്ന മഞ്ഞു സ്തൂപം ക്ഷണനേരത്തില്‍ തന്നെ കടലിലേക്ക് അടര്‍ന്നു വീഴുന്നു ! അപൂര്‍വ ദൃശ്യത്തിന്റെ വീഡിയോ വൈറലാകുന്നു…
മഞ്ഞുമലകള്‍ എന്നും കണ്ണുകള്‍ക്ക് ആനന്ദദായകമാണ്. കടലിലെ മഞ്ഞുമലകള്‍ സൗന്ദര്യം തുളുമ്പുന്നതാണെങ്കിലും പലപ്പോഴും സമുദ്ര യാത്രികര്‍ക്ക് അപകടങ്ങളും സൃഷ്ടിക്കുന്നു. ഇത്തരമൊരു മഞ്ഞുമലയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്തൂപം പോലെ ഉയര്‍ന്നു പൊങ്ങിയ ശേഷം അടര്‍ന്നു കടലിലേക്ക് പതിക്കുന്ന കൂറ്റന്‍ മഞ്ഞുപാളിയുടെ ദൃശ്യം കൗതുകമാകുന്നത്. മഞ്ഞുപാളിക്ക് കടല്‍ ജലത്തേക്കാള്‍ സാന്ദ്രത കുറവാണ്. അതുകൊണ്ടാണ് അവ കടല്‍ ജലത്തില്‍ പൊങ്ങിക്കിടക്കുന്നത്. ശുദ്ധജലത്തേക്കാള് സാന്ദ്രത കൂടുതലാണ് കടല്‍ ജലത്തിന്. കടല്‍ ജലത്തിലെ ലവണാംശവും അതിന്റെ സാന്ദ്രത ഉയര്‍ത്തുന്ന പ്രധാന ഘടകമാണ്. ഇതുമൂലമാണ് കടലിലേക്ക് പതിക്കുന്നതിനു മുമ്പ് മഞ്ഞുപാളി സ്തൂപം പോലെ ആകാശത്തിലേക്ക് ഉയര്‍ന്നു പൊങ്ങിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂര്‍വമായ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
Read Moreടോയ്ലറ്റ് ഫ്ളഷ് ചെയ്താലും കോവിഡ് പടരും ! പുതിയ കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍; ഇവര്‍ പറയുന്നതിങ്ങനെ…
കോവിഡ് രോഗി ഉപയോഗിച്ച ടോയ്ലറ്റ് ഫ്ളഷ് ചെയ്യുമ്പോഴും അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുമെന്ന് ചൈനീസ് ഗവേഷകര്‍. ചൈനയിലെ യാങ്ങ്സോഹു യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്. ഫിസിക്സ് ഓഫ് ഫല്‍യിഡ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് ഉള്ളത്. കൊറോണ ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തില്‍ വൈറസ് സാനിധ്യം ഉണ്ടെന്നും ഉപയോഗശേഷം ടോയ്ലറ്റ് ഫ്ളെഷ് ചെയ്യുന്നത് മൂലം ഇവ അന്തരീക്ഷത്തില്‍ പടരുമെന്നുമാണ് പഠനം പറയുന്നത്. ഫ്ളഷ് ചെയ്യുമ്പോള്‍ പുറത്തേക്ക് തെറിക്കുന്നത് വൈറസ് കണങ്ങളടങ്ങിയ ജലാംശം ആയിരിക്കും. ഇവ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ചൈനീസ് ഗവേഷകരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മറ്റൊരാള്‍ ഈ ടോയ്ലറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വസനത്തിലൂടെ വൈറസ് ശരീരത്തില്‍ എത്തുമെന്നും പഠനത്തില്‍ പറയുന്നു.അതിനാല്‍ തന്നെ ടോയ്ലറ്റ് അടച്ചതിനുശേഷം മാത്രം ഫ്ളഷ് ചെയ്യണമെന്നാണ് ഗവേഷകര്‍ നല്കുന്ന നിര്‍ദേശം.
Read Moreതോല്ക്കാന് മനസ്സില്ല ! ലോക്ക്ഡൗണില്‍ ജോലി നഷ്ടമായമായപ്പോള്‍ പാചകത്തിലേക്ക് കളംമാറ്റി; 79 വയസുള്ള അപ്പൂപ്പന്റെ വീഡിയോ വൈറലാകുന്നു…
ലോക്ക്ഡൗണ്‍ കാലം ഒട്ടുമിക്കവര്‍ക്കും ദുരിതമായിരുന്നെങ്കിലും ചിലര്‍ക്ക് അത് തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനുള്ള അവസരമായാണ് വിനിയോഗിച്ചത്. പലരും ടിക് ടോക്കിലും മറ്റുമായി സജീവമായിരുന്നു. 79കാരനായ ഒരു അപ്പൂപ്പന്റെ പാചക വീഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താന്‍ പാചകവീഡിയോ ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഹോബി മാത്രമല്ലെന്നും എഴുപത്തിയൊമ്പതുകാരനായ കാര്‍ലോസ് എലിസോന്‍ഡോ പറയുന്നു. വ്യത്യസ്തമായ പാചകശൈലിയും അവതരണവുമൊക്കെയാണ് മെക്സിക്കോ സ്വദേശിയായ കാര്‍ലോസിനെ ജനഹൃദയങ്ങളിലിടം നേടിക്കൊടുത്തത്. കൊറോണ വൈറസിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ടതു മൂലമാണ് താന്‍ പാചക വീഡിയോകള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് കാര്‍ലോസ് പറയുന്നു. ഏഴുവര്‍ഷത്തോളമായി ഒരു പലചരക്കു കടയില്‍ ജോലി ചെയ്തു വരികയായിരുന്നു കാര്‍ലോസ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വൃദ്ധരും കുട്ടികളും പുറത്തേക്കിറങ്ങരുതെന്ന നിര്‍ദേശം വന്നതോടെയാണ് കാര്‍ലോസിന്റെ കാര്യം കഷ്ടത്തിലായത്. ജോലി പോയി വീട്ടില്‍ വെറുതെയിരിക്കണമല്ലോ എന്നാലോചിച്ചപ്പോഴാണ് പാചക വീഡിയോകള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. സംഗതി പരീക്ഷിക്കുകയും മകളുടെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍…
Read More