നമ്മളെ തേടിയെത്തുന്ന ഒരു ഫ്രണ്ട് റിക്വസ്റ്റിന് ജീവിതം തന്നെ പകരമായി നല്‍കേണ്ടി വരും! ഫേ​സ്ബു​ക്കി​ലെ പെൺകെണിയിൽ ചാടാതിരിക്കുക; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

ഫേ​സ്ബു​ക്ക് ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​കാ​തെ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​വാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി കേ​ര​ള പോ​ലീ​സ്. രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പെ​ണ്‍​കെ​ണി​യി​ൽ​പ്പെ​ടാ​തെ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​വാ​ൻ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ന​മ്മ​ളെ തേ​ടി​യെ​ത്തു​ന്ന ഒ​രു ഫ്ര​ണ്ട് റി​ക്വ​സ്റ്റി​ന് ജീ​വി​തം ത​ന്നെ പ​ക​ര​മാ​യി ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​രു​ടെ വ​ല​യി​ലാ​കു​ന്ന​വ​രു​ടെ വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്ത​തി​ന് ശേ​ഷം പ​ണം ന​ൽ​ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​ത് ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണ​പ്പെ​ടു​ത്തു​മെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​വ​രു​ടെ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത​ത് കൊ​ണ്ടോ സ്വ​ന്തം അ​ക്കൗ​ണ്ട് ക​ള​ഞ്ഞ​ത് കൊ​ണ്ടോ പ്ര​ശ്ന​ങ്ങ​ളൊ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്നും പോ​ലീ​സ് കു​റി​പ്പി​ലൂ​ടെ ഓ​ർ​മി​പ്പി​ക്കു​ന്നു. ഫി​ലി​പ്പെ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ റാ​ക്ക​റ്റു​ക​ളാ​ണ് ഇ​തി​ൽ സ​ജീ​വ​മെ​ന്ന് സൂ​ച​ന ന​ൽ​കി​യാ​ണ് ഫേ​സ്ബു​ക്ക് പേ​ജ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Read More

ഇനി ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ക്യൂ നില്‍ക്കേണ്ട ! ക്യൂആര്‍ കോഡ് വഴി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ടിക്കറ്റെടുക്കാം; പുതിയ സംവിധാനം ഇങ്ങനെ…

ഇനി അണ്‍റിസര്‍വ് ടിക്കറ്റെടുക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം. വടക്ക് പടിഞ്ഞാറന്‍ റെയില്‍വെയാണ് ആദ്യമായി 12 സ്റ്റേഷനുകളില്‍ ഈ സംവിധാനം നടപ്പാക്കുന്നത്. അവസാന നിമിഷത്തില്‍ വരി നില്‍ക്കാതെ റെയില്‍വെ സ്റ്റേഷനില്‍വെച്ചുതന്നെ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. റെയില്‍വെ സ്റ്റേഷനില്‍ പതിച്ചിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുടിഎസ് ആപ്പുവഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. ജയ്പൂര്‍,അജ്മീര്‍,ജോധ്പൂര്‍,ബിക്കാനീര്‍, അബു റോഡ്, ഉദയ്പുര്‍ സിറ്റി, ദുര്‍ഗാപുര, അള്‍വാര്‍, റെവേരി, ഗാന്ധിനഗര്‍ തുടങ്ങിയ 12 സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് യുടിഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ലോഗിന്‍ ചെയ്തശേഷം ബുക്ക് ടിക്കറ്റ് മെനുവില്‍ ക്ലിക്ക് ചെയ്ത് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ഈ സമയത്ത് പുറപ്പെടുന്ന സ്റ്റേഷന്റെ…

Read More

പ്രളയത്തില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ഫോട്ടോഷൂട്ട് ! വിമര്‍ശനങ്ങള്‍ ഏറിയപ്പോള്‍ സഹായിക്കാനാണെന്ന് വിശദീകരണം…

ബിഹാറിലെ പ്രളയബാധിത പ്രദേശത്ത് നടത്തിയ ഫോട്ടോഷൂട്ടിന് വിമര്‍ശനമേറുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ഥിനിയായ അതിഥി സിങിനെ മോഡലാക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. പാറ്റ്‌നയില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന ഒരു റോഡിലായിരുന്നു ഷൂട്ട്. ഫോട്ടോഷൂട്ട് വൈറലായതോടെ ഫോട്ടോഷൂട്ടിന് വിമര്‍ശിച്ചു കൊണ്ട് ധാരാളം ആളുകള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പാറ്റ്‌നയിലെ ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുകയും അതുവഴി കൂടുതല്‍ സഹായം നേടിയെടുക്കുകയും ആണ് ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സമൂഹമാധ്യമത്തില്‍ ചിത്രം പങ്കുവച്ചവര്‍ കുറിച്ചിരിക്കുന്നത്. View this post on Instagram Mermaid in disaster.!! Shot during the flood like situation in Patna Nikon D750 with 50mm 1.4 In frame – Aditi Singh Thank you @pk_ki_photography @ashish_skywalker for the help Bts videos coming soon on @meowwala .…

Read More

വിവാഹാഭ്യര്‍ഥ രഹസ്യമായി പകര്‍ത്താന്‍ ‘വിചിത്രജീവി’യായി മാറി ! ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു…

സഹോദരങ്ങള്‍ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറുള്ളവരാണ് ഒട്ടുമിക്ക മനുഷ്യരും. ഒരു യുവതി തന്റെ സഹോദരിയ്ക്കു വേണ്ടി ചെയ്ത കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. സഹോദരിയോട് കാമുകന്‍ വിവാഹാഭ്യര്‍ഥന നടത്തുന്നതിന്റെ ചിത്രം പകര്‍ത്താന്‍ പൊന്തക്കാടിന് സമാനമായ വേഷമണിഞ്ഞാണ് യുവതി എത്തിയത്. കാമുകന്‍ അറിയാതെ ചിത്രം പകര്‍ത്താന്‍ സ്വാഭാവികത വേണമെന്ന് തോന്നിയതോടെയാണ് ഈ ത്യാഗം അനുഷ്ഠിച്ചത്. വൈക്കോലും കമ്പും ഇലകളും നാരുകളുമുള്ള വസ്ത്രമാണ് തേരേസ മാര്‍ക്കില്‍ അണിഞ്ഞെത്തിയത്. കണ്ണ് മാത്രം പുറത്തുകാണുന്ന നിലയിലായിരുന്നു വസ്ത്രം. ഈ വേഷത്തില്‍ എത്തിയ ഇവര്‍ പൊന്തക്കാട്ടില്‍ മറഞ്ഞിരുന്ന് സഹോദരിയുടെ ജീവിതത്തിലെ പ്രധാന നിമിഷം ഒപ്പിയെടുത്തു. രഹസ്യചിത്രത്തിന് ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചപ്പോള്‍ അതിലേറെ ലൈക്കുകള്‍ ലഭിച്ചത് തെരേസയുടെ വിചിത്രവേഷത്തിലുള്ള ചിത്രത്തിനായിരുന്നു എന്നു മാത്രം.

Read More

ലക്ഷക്കണക്കിന് ആരാധകരുള്ള വ്‌ളോഗറാണ് പക്ഷെ താമസസ്ഥലം കണ്ടാല്‍ ഏവരും ഞെട്ടും…ചൈനയിലെ പ്രമുഖ വ്‌ളോഗറുടെ ഫ്‌ളാറ്റ് ചര്‍ച്ചാ വിഷയമാകുന്നു…

ചൈനയിലെ പ്രമുഖ വ്‌ളോഗര്‍ എന്നു പറയുമ്പോള്‍ നമ്മള്‍ മനസ്സില്‍ കാണുക ആഡംബര ഫ്‌ളാറ്റും അടിപൊളി ജീവിതവുമാണ്. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുകയാണ് ലിസ എന്ന വ്‌ളോഗര്‍. 10 ലക്ഷത്തിലധികം പേര്‍ ഇവരെ പിന്തുടരുന്നുണ്ട്. എന്നാല്‍ ഇവര്‍ വ്യാജനാണെന്നും അണ്‍ഫോളോ ചെയ്യണമെന്നുമാണ് ഇപ്പോള്‍ ആളുകളുടെ ആവശ്യം. ലിസ താമസിക്കുന്ന ഫ്‌ളാറ്റിന്റെ ശോചനീയവസ്ഥയുടെ വീഡിയോ ഫ്‌ളാറ്റുടമ ചെന്‍ പങ്കുവച്ചതോടെയാണ് വിഷയം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായത്. വാടക ലഭിക്കാത്തതിന്റെയും ഫ്‌ളാറ്റ് വൃത്തിയാക്കാത്തതിന്റെയും ദേഷ്യത്തിലാണ് ചെന്‍ വീഡിയോ പങ്കുവച്ചത്. ല സാധനങ്ങള്‍ വലിച്ചുവാരി, കാലങ്ങളായി വൃത്തിയാക്കാത്ത അവസ്ഥയിലാണ് ഫ്‌ളാറ്റ്. നിലത്ത് പലയിടത്തും പട്ടിയുടെ വിസര്‍ജ്യമുണ്ട്. വൃത്തിയാക്കാന്‍ ആളുകളെ വിളിച്ചെങ്കിലും ആരും തയാറാവുന്നില്ല എന്നു ചെന്‍ പറയുന്നു. വാടകയിനത്തില്‍ വലിയൊരു തുക നല്‍കാനുണ്ട്. ഇക്കാര്യം ചോദിച്ചു വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാറില്ലെന്നും ചെന്‍ ആരോപിക്കുന്നു. ചെന്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇതോടെ ലിസ ഇയാളെ…

Read More

കാട്ടാനയെക്കണ്ട് ഓടി മരത്തില്‍ കയറി ! പിന്തുടര്‍ന്നെത്തിയ ആന വലിച്ചിട്ട് ചവിട്ടിക്കൊന്നു; തോട്ടം തൊഴിലാളിയുടെ ദുര്‍വിധി ഇങ്ങനെ…

കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ കാട്ടാനയെക്കണ്ട് ഭയന്നോടി മരത്തില്‍ കയറാന്‍ ശ്രമിച്ച തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. തൊഴിലാളിയെ വലിച്ച് താഴെയിട്ട് ആന ചവിട്ടിക്കൊല്ലുകയായിരുന്നു. തണ്ണിത്തോട് ഫോറസ്റ്റ് പരിധിയിലാണ് ഈ ദാരുണ സംഭവം. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയില്‍ വിജേന്ദ്രനാ(36)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മണിയാര്‍ അടുകുഴിയില്‍ പ്ലാന്റേഷനില്‍ കാട് തെളിച്ചു കൊണ്ടിരിക്കുകയായിരുന്നു വിജേന്ദ്രനും മറ്റുരണ്ട് തൊഴിലാളികളും. ഈ സമയം കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആനയെക്കണ്ട് രക്ഷപ്പെടാനായി മൂന്നുപേരും അടുത്തു കണ്ട മരത്തില്‍ കയറിയെങ്കിലും ഏറ്റവും ഒടുവിലായി കയറിയ വിജേന്ദ്രന്‍ മരത്തിനു മുകളിലെത്തും മുമ്പുതന്നെ ആന വലിച്ച് താഴെയിട്ട് ചവിട്ടുകയായിരുന്നു. ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറി സൗകര്യം ഇല്ലാത്തതിനാല്‍ പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

സല്‍മാന്‍ ഖാന്റെ ഭാര്യയെ കണ്ട് ജഡ്ജിയുടെ കണ്ണുതള്ളി ! മരിച്ചു പോയ ഭര്‍ത്താവിന്റെ ജോലി കിട്ടുന്നതില്‍ നിന്നും ഭാര്യയെ തടയാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കോടതിയില്‍ സമര്‍പ്പിച്ച ചിത്രം ഞെട്ടിക്കുന്നത്…

വ്യാജചിത്രം ഉണ്ടാക്കുക പലരുടെയും ഒരു ഹോബിയാണ്. ഇത്തരം ചിത്രങ്ങള്‍ ഉപയോഗിച്ച് പല കാര്യസാധ്യങ്ങളും ഉള്ളതിനാലാണ് അവര്‍ ഇത്തരത്തിലൊരു പ്രവര്‍ത്തിയ്ക്കു തുനിയുന്നത്. മരിച്ചു പോയ മകന്റെ ജോലി മരുമകള്‍ക്ക് കിട്ടാതിരിക്കാനായി തരികിട കാണിച്ച കുടുംബത്തിനാണ് ഇവിടെ അമളി പറ്റിയത്. മരുമകള്‍ക്ക് മറ്റൊരു ഭര്‍ത്താവ് ഉണ്ടെന്നു സ്ഥാപിക്കാനായി ഭര്‍ത്തൃപിതാവ് കുടുംബകോടതിയില്‍ സമര്‍പ്പിച്ച വ്യാജചിത്രത്തില്‍ മരുമകളുടെ പുതിയ ഭര്‍ത്താവിന്റെ സ്ഥാനത്ത് വന്നതാവട്ടെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ ചിത്രവും. സര്‍ക്കാര്‍ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സില്‍ ഗുമസ്തനായി ജോലി ചെയ്യുകയായിരുന്നു റാണിയുടെ ഭര്‍ത്താവ് ബസന്ത്. 2013ല്‍ ഇയാള്‍ ആത്മഹത്യ ചെയ്തു. അതോടെ ബസന്തിന്റെ വീട്ടുകാര്‍ റാണിയെ വീട്ടില്‍ നിന്നു പുറത്താക്കി. ബസന്തിന്റെ ജോലി സഹോദരനുള്ളതാണെന്നും അവകാശപ്പെട്ടു. തുടര്‍ന്നു കേസായതോടെ റാണി പുനര്‍ വിവാഹിതയായെന്ന് വരുത്തി തീര്‍ക്കാന്‍ ബസന്തിന്റെ വീട്ടുകാര്‍ ശ്രമിച്ചു. അതിനായി ഒരു ഡിജിറ്റല്‍ സ്റ്റുഡിയോയിലെത്തി ബസന്തിന്റെ പിതാവ് വ്യാജ വിവാഹ…

Read More

മറക്കല്ലേ, മറക്കല്ലേ..!  ചുംബനവും ലെഗിൻസും ഒന്നും ഇവിടെ വേണ്ട; വി​ദേ​ശി​ക​ൾ​ക്ക് ടൂ​റി​സ്റ്റ് വീ​സ അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​നു പിന്നാലെ സ്വദേശികൾക്കും വിദേശികൾക്കും സൗദി നൽകുന്ന മുന്നറിയിപ്പുകൾ ഇങ്ങനെയൊക്കെ…

റി​യാ​ദ്: ഇ​റു​കി​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക​യോ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ​വ​ച്ച് ചും​ബി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് സൗ​ദി. നി​യ​മം ലം​ഘി​ച്ചാ​ൽ വി​ദേ​ശി​ക​ളാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണെ​ങ്കി​ൽ​പ്പോ​ലും ക​ന​ത്ത പി​ഴ​യീ​ടാ​ക്കു​മെ​ന്ന് സൗ​ദി വ്യ​ക്ത​മാ​ക്കി. പി​ഴ​യീ​ടാ​ക്കേ​ണ്ട 19 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും സൗ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ എ​ത്ര രൂ​പ​യാ​ണ് പി​ഴ​യെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​വ​ച്ചു സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ പാ​ടി​ല്ല, മാ​ന്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ സ്ത്രീ​ക​ൾ​ക്കു ധ​രി​ക്കാം എ​ന്നി​വ​യാ​ണ് സൗ​ദി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്ന​ത്. വി​ദേ​ശി​ക​ൾ​ക്ക് ടൂ​റി​സ്റ്റ് വീ​സ അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സൗ​ദി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.ആ​ദ്യ​മാ​യാ​ണ് സൗ​ദി ടൂ​റി​സ്റ്റ് വീ​സ ഇ​ഷ്യു ചെ​യ്യു​ന്ന​ത്. വി​ദേ​ശ​വ​നി​ത​ക​ൾ​ക്ക് ഡ്ര​സ് കോ​ഡി​ലും ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​വ​ർ പ​ർ​ദ ധ​രി​ക്കേ​ണ്ട​തി​ല്ല. 49 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടൂ​റി​സ്റ്റു​ക​ൾ​ക്ക് വീ​സ ഓ​ൺ അ​റൈ​വ​ൽ, ഇ ​വീ​സാ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.ലോ​ക​മെ​ങ്ങു​നി​ന്നു​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്ത് രാ​ജ്യം ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ടൂ​റി​സം മേ​ധാ​വി അ​ഹ​മ്മ​ദ് അ​ൽ ഖ​ത്തീ​ബ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​രു​ന്നു.

Read More

എന്നെ കല്യാണം കഴിക്കുമോ; ആരാധകരെ കാണാനെത്തിയ കാർത്തികിനോട് ഇഷ്ടം തുറന്ന് പറഞ്ഞ് പെൺകുട്ടി; തന്നെ ഇഷ്ടപ്പെട്ട ആരാധികയോട് താരം ചെയ്തത്; വീഡിയോ

ബോളിവുഡിന്‍റെ യുവതാരം കാർത്തിക് ആര്യനോട് പ്രണയം തുറന്ന് പറഞ്ഞ് ആരാധിക.  തന്‍റെ വീടിനു മുന്നിൽ എത്തിയ ആരാധകരെ കാണാൻ ഗേറ്റ് തുറന്നെത്തിയ താരത്തോട് പെൺകുട്ടി പ്രൊപ്പോസ് ചെയ്യുന്ന  വീഡിയോ വൈറലായിരിക്കുകയാണ്. ഗേറ്റ് തുറന്നെത്തിയ താരത്തെ കണ്ടപ്പോൾ ആദ്യം ഒന്നു പരിഭ്രമിക്കുകയും പിന്നീട് മുട്ടിൽ നിന്ന് താരത്തോട് തന്‍റെ ഇഷ്ടം തുറന്ന് പറയുന്നതുമാണ് വീഡിയോ. പെൺകുട്ടിയുടെ ഒപ്പമെത്തിയ ആരോ ആണ് വീഡിയോ എടുത്തിരിക്കുന്നത്. പിന്നീട് ഈ വീഡിയോ യുടൂബിൽ വന്നതോടെയാണ്  വൈറലായത്. പ്രൊപ്പോസ് ചെയ്യുന്ന പെൺകുട്ടിയെ എഴുന്നേൽപ്പിച്ച കുശലം ചോദിച്ച ശേഷം താരം പൊൺകുട്ടിയോടൊപ്പം നിന്ന് സെൽഫിയെടുക്കുന്നതും വീഡിയോയിൽ കാണാം. കാർത്തിക് ആരാധകർക്കൊപ്പം നിന്ന് ഫോട്ടോ  എടുക്കുന്നത് മുൻപും ഇതുപോലെ വൈറലായിരുന്നു.

Read More

മഞ്ജുവിന്റെ അശ്ലീലച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ കുടുങ്ങി ! നിരവധി യൂട്യൂബ് ചാനലുകളില്‍ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തു…

റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനില്‍ എത്തുകയും പിന്നീട് മലയാള സിനിമയില്‍ എത്തുകയും ചെയ്തയാളാണ് മഞ്ജു പത്രോസ്.എറണാകുളം കിഴക്കമ്പലം സ്വദേശിയാായ മഞ്ജു ഇതിനോടകം ഏതാനും മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ മഞ്ജുവിന്റെ ചില അശ്ലീല ചിത്രങ്ങള്‍ ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ചിത്രങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങളുമുണ്ടായിരുന്നു. ഇതിനെതിരേ മഞ്ജു സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ പരാതിയില്‍ പോലീസ് നടപടി എടുത്തിരിക്കുകയാണ്. രണ്ട് പേരെ പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ് പോലീസ്.

Read More