കേരളീയ ജനത ജാതിമത രാഷ്ട്രീയ ഭേദമന്യേ ഉമ്മന്‍ചാണ്ടിയോളം നെഞ്ചിലേറ്റിയ നേതാക്കള്‍ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. വലിപ്പച്ചെറുപ്പമില്ലാതെ ഏവര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രാപ്യമായിരുന്ന നേതാവായിരുന്നു അദ്ദേഹം.ഉമ്മന്‍ചാണ്ടിയെ കണ്ടാല്‍ ഒരുപരിഹാരമുണ്ടാകും എന്നത് മലയാളികളില്‍ രൂഢമൂലമായ വിശ്വാസമായിരുന്നു. അത്തരത്തില്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഒരിക്കലും മറക്കാനാകാത്ത സഹായം ലഭിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് എഴുത്തുകാരിയും ഹോമിയോ ഡോക്ടറുമായ ഫാത്തിമ അസ്ല. യൂട്യൂബ് വീഡിയോയിലൂടെയാണ് അസ്ല ഇക്കാര്യം പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ലസ്ടു പഠനകാലത്ത് യാത്രസൗകര്യമില്ലാതെ സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങുമെന്ന ഘട്ടത്തിലാണ് ഭിന്നശേഷിക്കാരിയായ അസ്ലയും കുടുംബവും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് കത്തെഴുന്നത്. ഏറെ പ്രതീക്ഷയോടെ എഴുതിയ ആ കത്തിന് ഉടന്‍തന്നെ മറുപടി വന്നു. വൈകാതെ തന്നെ അസ്ലയുടെ യാത്രാസൗകര്യത്തിനായി ഒരു സ്കൂട്ടര്‍ വാങ്ങിക്കാനുള്ള പണവും അനുവദിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ഹോമിയോ ഡോക്ടറായി ജോലിചെയ്യുമ്പോള്‍ ഒരുഘട്ടത്തില്‍ ചോദ്യചിഹ്നമായിരുന്ന തന്റെ വിദ്യാഭ്യാസം തടസങ്ങളില്ലാതെ പൂര്‍ത്തിയാക്കുന്നതില്‍ ആ സ്കൂട്ടറിന്റെ പങ്ക് ചെറുതല്ലെന്ന്…
Read MoreCategory: Today’S Special
ഇനി പ്രായം വെറും നമ്പര്‍ മാത്രം ! നിത്യയൗവ്വനം പ്രദാനം ചെയ്യുന്ന കെമിക്കല്‍ കോക്ടെയില്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍
ആവശ്യത്തിലേറെ സമ്പത്തും സുഖസൗകര്യങ്ങളും അനുഭവിക്കുമ്പോഴും വാര്‍ധക്യവും മരണവും മനുഷ്യനെ കാത്തിരിക്കുന്നുവെന്നത് പരമാര്‍ഥമാണ്. യൗവ്വനം നിലനിര്‍ത്താനുള്ള പരീക്ഷണങ്ങളുമായി ശാസ്ത്രലോകം മുമ്പോട്ടു പോകാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇപ്പോഴിതാ പ്രായത്തെ പിന്നോട്ടടിയ്ക്കാന്‍ കോശങ്ങള്‍ക്ക് യുവത്വം നല്കുന്ന കെമിക്കല്‍ കോക്ടെയില്‍ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ഹാര്‍വാഡില്‍ നിന്നാണ് ഈ സന്തോഷ വാര്‍ത്ത. ആറോളം മരുന്നുകളുടെ ഈ സംയുക്തത്തിന് മനുഷ്യരുടെയും എലികളുടെയും ചര്‍മ കോശങ്ങളുടെ പ്രായം നിരവധി വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ഏജിങ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ജീന്‍ തെറാപ്പിയിലൂടെ എംബ്രിയോണിക് ജീനുകളെ ഉത്തേജിപ്പിച്ച് പ്രായം പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിക്കുമെന്ന് ഈ ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ചില രാസവസ്തുക്കളുടെ സംയുക്തത്തിലൂടെ മുഴുവന്‍ ശരീരത്തെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് പുതിയ പഠന ഫലങ്ങള്‍ പുറത്ത് വിട്ടുകൊണ്ട് ഹാര്‍വഡിലെ ഗവേഷകന് ഡേവിഡ് സിന്‍ക്ലയര്‍ പറഞ്ഞു. മറ്റ്…
Read Moreഫ്രഞ്ച് നടി ജെയ്ൻ ബെർക്കിൻ വസതിയിൽ മരിച്ചനിലയിൽ
പാരിസ്: പ്രശസ്ത ഫ്രഞ്ച് നടിയും ഗായികയുമായ ജെയ്ൻ ബെർക്കിൻ (76) അന്തരിച്ചു. പാരീസിലെ വസതിയിൽ ഇന്നലെയാണ് ബെർക്കിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. 2021ൽ പക്ഷാഘാതം വന്നതിനെത്തുടർന്ന് അവശയായിരുന്ന ബെർക്കിനെ ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. ബ്രിട്ടീഷ് നടിയായ ജൂഡി കാംപ്ബെല്ലിന്റെയും നേവി കമാന്‍ഡർ ഡേവിഡ് ബെർക്കിന്റെയും മകളായി 1946ൽ ലണ്ടനിൽ ജനിച്ച ജെയ്ൻ ബെർക്കിൻ 1960കളിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെ മാദക റോളുകളിലൂടെയാണ് പ്രശസ്തയായത്. 17ാം വയസിൽ നാടകങ്ങളിലൂടെ അരങ്ങിലെത്തിയ ബെർക്കിൻ, 1966ൽ മൈക്കലാഞ്ചലോ അന്റോണിയോണി സംവിധാനം ചെയ്ത “ബ്ലോ അപ്’ എന്ന ചിത്രത്തിലെ ബോൾഡ് രംഗങ്ങളിലൂടെ പേരെടുത്തു. “ബേബി എലോൺ ഇൻ ബാബിലോൺ’ അടക്കമുള്ള നിരവധി ഹിറ്റ് ഗാനങ്ങൾ ബെർക്കിന്റേതായുണ്ട്.
Read Moreഇറാനിൽ ഹിജാബ് വേട്ട പുനരാരംഭിച്ചു
ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്ന പേരിൽ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമനി എന്ന യുവതി മരിച്ചതിനു പിന്നാലെയുണ്ടായ രാജ്യവ്യാപക പ്രതിഷേധം മൂലം താത്കാലികമായി നിർത്തിവച്ച ഹിജാബ് ധരിപ്പിക്കൽ നടപടി വീണ്ടും പുറത്തെടുത്ത് ഇറാൻ. പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കാതെയും “പ്രകോപനപരമായ’ വസ്ത്രങ്ങൾ ധരിച്ചും നടക്കുന്ന സ്ത്രീകളെ പിടികൂടുന്ന നടപടി തുടരുമെന്ന് ഇറാൻ നിയമ വകുപ്പിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. ഇതിനിടെ, സദാചാരം നടപ്പിലാക്കൽ കൂടുതൽ കരുത്തോടെ തുടരുന്ന പോലീസിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പൊതുസ്ഥലത്തു യുവതികളെ തടഞ്ഞുനിർത്തി ഹിജാബ് ധരിക്കാൻ പറയുന്നതും ഇറുകിയ വസ്ത്രങ്ങൾ മാറ്റിയില്ലെങ്കിൽ വാഹനത്തിലേക്കു കയറി കസ്റ്റഡി വരിക്കാൻ പോലീസ് പറയുന്നതും വീഡിയോകളിൽ വ്യക്തമാണ്.
Read Moreഅമേരിക്ക കണ്ടതില്‍ വച്ചേറ്റവും നീളമുള്ള പെരുമ്പാനെ പിടികൂടി ! സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കാര്യമെന്ന് പാമ്പ് പിടിച്ച വിദ്യാര്‍ഥി
ഫ്ലോറിഡ: അമേരിക്കയിൽ ഇതുവരെ കണ്ടിട്ടുള്ളതിനേക്കാൾ ഏറ്റവും നീളമുള്ള പാന്പിനെ പിടികൂടിയെന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. 19 അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിനെയാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ ജെയ്ക്ക് വലേരി പിടികൂടിയത്. ഇതിനു മുൻപ് പിടിക്കപ്പെട്ട ഏറ്റവും വലിയ ബർമീസ് പാമ്പിന് 18 അടി ഒമ്പത് ഇഞ്ച് ആയിരുന്നു നീളം. 2020 ഒക്ടോബറിലായിരുന്നു ഇത്. ഇൻസ്റ്റാഗ്രാമിൽ വലേരി പങ്കുവച്ച പാന്പിനെ പിടിക്കുന്ന വീഡിയോയിലെ രംഗങ്ങൾ ഭയമുളവാക്കുന്നതാണ്. പെരുമ്പാമ്പിനെ വാലിൽ പിടിച്ച് റോഡിലേക്ക് വലിച്ചിടുമ്പോൾ അത് അവനുനേരെ കുതിക്കുന്നത് കാണാം. കുറച്ചുനേരങ്ങൾക്കുശേഷം മറ്റ് ചിലരും പാമ്പിനെ പിടികൂടാൻ വലേരിയെ സഹായിക്കാനെത്തി. ഇത്തരത്തിൽ ഒരു പാമ്പിനെ പിടികൂടും എന്ന് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല എന്നു വലേരി പറഞ്ഞു.
Read Moreസീമയെ ഇനി വേണ്ടെന്നു പാക് കുടുംബം ! ഇന്ത്യ വിട്ട് അങ്ങോട്ടില്ലെന്നു യുവതി
ലക്നോ: ഓൺലൈൻ ഗെയിമായ പബ്ജി കളിക്കിടെ ഇന്ത്യക്കാരനായ യുവാവുമായി പ്രണയത്തിലായി നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ യുവതി സീമ ഗുലാം ഹൈദരിനെ ഇനി തങ്ങൾക്കു വേണ്ടെന്നു പാക്കിസ്ഥാനിലെ കുടുംബവും നാട്ടുകാരും. സീമ ഇനിയൊരിക്കലും മുസ്ലിം അല്ലെന്നും അവൾ സമുദായത്തിനും രാജ്യത്തിനും അപമാനം വരുത്തിവച്ചെന്നും ബന്ധുക്കൾ വ്യക്തമാക്കി. മടങ്ങിയെത്തിയാൽ സീമയെ വകവരുത്തുമെന്നു ചില മതസംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം, താൻ ഇന്ത്യക്കാരിയായി മാറിയെന്നും ഒരിക്കലും പാക്കിസ്ഥാനിലേക്കില്ലെന്നും സച്ചിനാണു തന്റെ ഭർത്താവെന്നും താൻ ഹൈന്ദവമതം സ്വീകരിച്ചതായും സീമ പറഞ്ഞു. പാക്കിസ്ഥാനിലേക്കു വിട്ടാൽ താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും യുവതി വ്യക്തമാക്കി. പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിനിയായ സീമ ഹൈദരെയും (27) ഏഴു വയസിൽ താഴെയുള്ള നാലു മക്കളെയും കഴിഞ്ഞ നാലിനാണ് ഗ്രേറ്റർ നോയിഡയിലെ വാടകവീട്ടിൽ തൊട്ടടുത്ത ഗ്രാമമായ രബുപുര സ്വദേശി സച്ചി (25)നൊപ്പം അറസ്റ്റ് ചെയ്തത്. 2019ൽ കോവിഡ് കാലത്ത് ഓൺലൈൻ…
Read Moreറാ…റാ…റാസ്പുടിന് ! കുപ്രസിദ്ധ റഷ്യന്‍ സന്യാസി ഗ്രിഗറി റാസ്പുടിന്റെ അസാധാരണ ജീവിതത്തിന്റെ ചരിത്രം
റാ.. റാ.. റാസ്പുടിൻ ലവർ ഓഫ് ദി റഷ്യൻ ക്വീൻ… ലോകത്തെ കോടിക്കണക്കിനാളുകൾ ഇന്നും പാടി രസിക്കുന്ന ബോണി എമ്മിന്റെ പാട്ടാണിത്. ഇതു പാടി ലോകഹൃദയങ്ങളിൽ ഇടം നേടിയത് ലോകപ്രശസ്ത പോപ്പ് ഗായകൻ ബോബി ഫാരലും. അടുത്തനാളിൽ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളായ നവീൻ റസാഖും ജാനകിയും ചേർന്ന് റാസ്പുടിന്റെ താളത്തിലൊരുക്കിയ നൃത്തച്ചുവടുകളും വൈറലായി. പാട്ടുകളിലൂടെ റാസ്പുടിൻ ഇനിയും ലൈവായി തന്നെ നിലനിൽക്കും. പാട്ടിൽ വിവരിക്കുന്നതു മുഴുവൻ റാസ്പുടിനെക്കുറിച്ചാണ്. പക്ഷേ ഈ പാട്ട് ഏറ്റുപാടുന്നവരിൽ ബഹുഭൂരിപക്ഷത്തിനും റാസ്പുടിൻ ആരാണെന്നറിയില്ല. റഷ്യയിൽ ജീവിച്ചിരുന്ന റാസ്പുടിന് അത്ഭുതസിദ്ധികൾ ഉണ്ടെന്നു വിശ്വസിക്കുന്നവർ ഇന്നും ഉണ്ട്. കൊടിയ വിഷം കൊടുത്തിട്ടും ചാകാത്തയാൾ. ചിലർക്ക് അയാൾ കൊള്ളരുത്താവനും ദുഷ്ടനും ആയിരുന്നു. പക്ഷേ ബോണി എമ്മിന്റെ പാട്ടിൽ പറയുന്നതുപോലെ “ബട്ട് ടു മോസ്കോ ചിക്സ് ഹി വാസ് സച്ച് എ ലവ്ലി ഡിയർ’. അതേ, റഷ്യൻ…
Read Moreഷൂട്ടിംഗ് സംഘത്തിന്റെ വാഹനം ആക്രമിച്ച് താക്കോലുമായി കടന്നു
നെടുമ്പാശേരി: ദേശീയപാതയിൽ അത്താണിക്ക് സമീപം സിനിമ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ തടഞ്ഞ് അണിയറ പ്രവർത്തകരെ ആക്രമിച്ച ശേഷം വാഹനത്തിന്റെ താക്കോലുമായി അക്രമികൾ കടന്നു. ഇന്നലെ രാത്രി ഒമ്പതോടെ അത്താണിക്കും എയർപോർട്ട് സിഗ്നലിനും ഇടയിലാണ് സംഭവം. ട്രാവലറിനെ മറികടന്ന് പ്രതികൾ സഞ്ചരിച്ച കാർ കുറുകെ നിർത്തി. തുടർന്നാണ് ട്രാവലറിലുണ്ടായിരുന്ന മൂന്നുപേരെ ആക്രമിച്ച ശേഷം വാഹത്തിന്റെ താക്കോലുമായി അക്രമികൾ വന്ന കാറിൽ തന്നെ കടന്നത്. കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. തൃശൂർ ഭാഗത്തു നിന്നാണ് രണ്ട് വാഹനങ്ങളും വന്നത്. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം ഒരുക്കുന്ന സംഘമാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. തൃശൂർ സ്വദേശി അക്ഷയ് നൽകിയ പരാതിയിൽ കാറിലുണ്ടായിരുന്നവർക്കെതിരെ നെടുമ്പാശേരി പോലീസ് കേസെടുത്തിട്ടുണ്ട്. കാറിന്റെ വാഹന നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read Moreപെറ്റ് ഫുഡ് നൽകിയില്ല ! ഓൺലൈൻ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: ഉത്പന്നം യഥാസമയം ഉപഭോക്താവിന് എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ ഓൺലൈൻ വ്യാപാരി ഉപഭോക്താവിന് 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. പള്ളുരുത്തി സ്വദേശിയായ എൻജനിയറിംഗ് വിദ്യാർഥി ഹരിഗോവിന്ദ് സമർപ്പിച്ച പരാതിയിൽ ചെന്നൈയിലെ ജെജെ പെറ്റ് സോൺ എന്ന ഓൺലൈൻ സ്ഥാപനത്തിനെതിരേയാണ് കോടതി ഉത്തരവ്. 20,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി അധ്യക്ഷൻ ഡി.ബി. ബിനു, വി.രാമചന്ദ്രൻ , ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് നിർദേശം നൽകി. പരാതിക്കാരൻ 5,517 രൂപ നൽകി 10 കിലോ വരുന്ന രണ്ട് പാക്കറ്റ് “പപ്പി ഡ്രൈ ഫുഡ് ” ഓൺലൈനിൽ ഓർഡർ ചെയ്തിരുന്നു. ഡെലിവറി ചാർജ് ഈടാക്കാതെ രണ്ട് ദിവസത്തിനകം ഉത്പന്നം വീട്ടിലെത്തിക്കും എന്നതാണ് എതിർ കക്ഷിയുടെ വാഗ്ദാനം. എതിർ കക്ഷിയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . പണം സ്വീകരിച്ചതിനു…
Read Moreകെഎസ്യു പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് മോചിപ്പിച്ച സംഭവം ! എംഎല്‍എമാര്‍ക്കെതിരേ കേസ്
കൊച്ചി: പോലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്യു പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തില്‍ എംഎല്‍എമാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. എംഎല്‍എമാരുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് ലോക്കപ്പ് തുറന്നാണ് പ്രതികളെ ഇറക്കിക്കൊണ്ടുപോയത്. കാലടി ശ്രീ ശങ്കര കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കെഎസ്യു പ്രവര്‍ത്തകരായ രാജീവ്, ഡിജോണ്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് എംഎല്‍എമാരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം ബലം പ്രയോഗിച്ച് ഇറക്കിയത്. എംഎല്‍എമാരടക്കം 15 പേര്‍ക്കെതിരെ ഐപിസി 506 (ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍), ഐപിസി 353 (ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍) ഐപിസി 294 (അസഭ്യം പറയല്‍) വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എംഎല്‍എമാരുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് ഭീകരാന്തരീക്ഷം സ്യഷ്ടിച്ചു, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും എഫ് ഐ ആറിലുണ്ട്.
Read More