അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വന്ന ഹിറ്റ് വിഭവങ്ങളായിരുന്നു വറുത്ത ഐസ്ക്രീമും മുട്ട പാനിപൂരിയും. ഇപ്പോൾ മറ്റൊരു പുതിയ വിഭവം കൂടി രംഗത്തുവന്നിരിക്കുന്നു. സേവ് പൂരി ദോശ ആണത്. നോർത്ത് ഇന്ത്യൻ നഗരങ്ങളിൽ ഹിറ്റായ ഈ വിഭവത്തെ സൗത്ത്-നോർത്ത് കോംബോ എന്നും വിശേഷിപ്പിക്കാം. കാഴ്ചയ്ക്ക് മസാലദോശ പോലെയിരിക്കും. തയാറാക്കുന്ന രീതിയും അങ്ങനെതന്നെ. ദോശക്കല്ലിൽ മസാലദോശ തയാറാക്കുന്നതുപോലെ ആദ്യം ദോശ പരത്തുന്നു. തുടർന്ന് ഒരു പ്ലെയിറ്റ് സേവ് പൂരി ദോശയിലേക്കു ചേർക്കുന്നു. സേവ് പൂരി നന്നായി ഉടച്ചശേഷം ചീസും കുറച്ച് സേവും ചേർക്കുന്നു. പാകമായിക്കഴിയുന്പോൾ കഷണങ്ങളാക്കി മുറിക്കുന്നു. ചട്ണിയും സോസും ഉൾപ്പെടെ ചേർത്ത് സേവ് പൂരി ദോശ വിളന്പുന്നു. ഇത് തയാറാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തട്ടുകടയിൽനിന്നു സ്റ്റാൻഡേർഡ് ഹോട്ടലുകളുടെ മെനുവിലും ദോശയുടെ ഈ ന്യൂജെൻ അവതാരം ഇടംപിടിച്ചു. മിക്കവരും ഇതിനെ സ്വീകരിച്ചപ്പോൾ ചിലർ വിമർശനങ്ങളുമായി രംഗത്തെത്തി.
Read MoreCategory: Today’S Special
കടലിലെ ആഡംബരം ടൈറ്റാനിക്കെങ്കിൽ ടൈറ്റാനിക് ഉടമയുടെ വീടും ആഡംബരം തന്നെ; 2,064 കോടിയുടെ വീടിന്റെ വിശേഷങ്ങൾ ഇങ്ങനെ…
. എസ്. റൊമേഷ് നൂറ്റിപ്പതിനൊന്നു വർഷം മുൻപ് കടലിൽ മുങ്ങിയ ടൈറ്റാനിക് കപ്പൽ അടുത്തിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞു. കടലിനടിയിൽ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ അഞ്ചു പേർ, ജലപേടകം പൊട്ടിത്തെറിച്ചു മരിച്ച സംഭവത്തെത്തുടർന്നായിരുന്നു അത്. ടൈറ്റാനിക് ഉടമകളിൽ പ്രധാനിയായിരുന്ന പീറ്റർ ആരെൽ ബ്രൗൺ വൈഡ്നർ (1834-1915) എന്ന വ്യക്തിയുടെ വീടിന്റെ വിശേഷങ്ങളെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. അക്കാലത്തെ ലോകത്തിലെതന്നെ ഏറ്റവും വലിയ വീടായിരുന്നു പീറ്റർ വൈഡ്നറുടേത്. ലിന്നേവുഡ് ഹാൾ എന്നാണ് ലോകപ്രശ്തമായ ഈ വീടിന്റെ പേര്. നിർമാണ കാലത്ത് എട്ടു ദശലക്ഷം ഡോളറാണ് (ഏകദേശം 64 കോടി രൂപ) ചെലവായി കണക്കാക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച് 256 ദശലക്ഷം ഡോളർ (2,064 കോടി രൂപ) മൂല്യം വരുമെന്നു സാന്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇതു നിർമാണത്തിനു മാത്രം ചെലവായ തുകയാണ്. വീടിനകത്തെ കലാശേഖരത്തിനു മുടക്കിയ കോടികൾ വേറെ.…
Read Moreകണ്ണീരോർമകളുമായി ശ്രീലക്ഷ്മി വിവാഹിതയായി; അച്ഛന്റെ കുഴിമാടത്തിന് മുന്നിൽ അനുഗ്രഹത്തിനായി ശ്രീലക്ഷ്മി; നീറുന്ന കാഴ്ചയിൽ വിതുമ്പി കുടുംബവും
തിരുവനന്തപുരം: അച്ഛനെക്കുറിച്ചുള്ള കണ്ണീരോർമകൾക്കിടയിൽ ശ്രീലക്ഷ്മി വിവാഹിതയായി. കല്ലന്പലം വടശേരിക്കോണത്ത് വിവാഹത്തലേന്ന് നാലംഗ അക്രമിസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മി ആണ് ഇന്ന് അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ച് വിവാഹിതയായത്. ചെറുന്നിയൂർ സ്വദേശി വിനു ആണ് ശ്രീലക്ഷ്മിയുടെ കഴുത്തിൽ താലികെട്ടിയെത്.ശിവഗിരിയിലെ ശാരദാമഠത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. രാവിലെ രാജുവിന്റെ കുഴിമാടത്തിലും ഫോട്ടോയിലും പുഷ്പാർച്ചനയും പ്രാർഥനയും നടത്തിയ ശേഷമാണ് ശ്രീലക്ഷ്മി തന്റെ വീട്ടിൽനിന്നു ശിവഗിരിയിലേക്ക് തിരിച്ചത്. രാജുവിന്റെ മരണത്തിനുശേഷം വിനുവിന്റെ വീട്ടുകാർ ശ്രീലക്ഷ്മിക്കും കുടുംബത്തിനും പൂർണ പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തിയതിയായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹതലേന്നാണ് രാജുവിനെ നാലംഗ സംഘം അടിച്ച് കൊലപ്പെടുത്തിയത്. അന്ന് മാറ്റിവച്ച വിവാഹം ഇന്ന് നടത്തുകയായിരുന്നു. ഏറെ വർഷം വിദേശത്തായിരുന്ന രാജു പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ഉപജീവനം നടത്തി വന്നിരുന്നത്. ശ്രീലക്ഷ്മിയെ…
Read Moreഎക്സൈസിനെ തോൽപ്പിക്കാനാവില്ല മക്കളെ..! അടിച്ച ‘സാധനം’ ഏതെന്നറിയാൻ കിറ്റുമായി എക്സൈസ്; മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ജാഗ്രതൈ
കോഴിക്കോട്: യുവതലമുറയിൽ എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമായ സാഹചര്യത്തിൽ ഇതു തടയുന്നതിന്റെ ഭാഗമായി അഡ്വാൻസ്ഡ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകളുമായി നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ് എക്സൈസ് വകുപ്പ്. സംശയിക്കപ്പെടുന്ന വ്യക്തി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നു കണ്ടുപിടിക്കാൻ നിലവിൽ സംവിധാനമില്ല. പലപ്പോഴും സംശയത്തിന്റെ ആനുകൂല്യത്തിലാണ് പലരും രക്ഷപ്പെടുന്നത്. അഡ്വാൻസ്ഡ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉണ്ടെങ്കിൽ ഏതുതരം മയക്കുമരുന്നാണ് ഉപയോഗിച്ചതെന്നു കണ്ടെത്താനാകും.ഇത്തരം 1200 അഡ്വാൻസ്ഡ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ വാങ്ങുന്നതിനായി സർക്കാർ എക്സൈസ് വകുപ്പിന് ആറു ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിറ്റ് ഒന്നിന് 500 രൂപയാണ് ചെലവ്. ഡ്രഗ് ഡിറ്റക്ഷൻ കിറ്റിന്റെ അഭാവത്തിൽ മയക്കുമരുന്നിനെതിരേ ഫലപ്രദമായ നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നടപടി. മയക്കുമരുന്ന് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞത് 10,000 കിറ്റുകളെങ്കിലും ആവശ്യമാണെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്ക്.…
Read Moreപാതിവെന്ത ശരീരം ഭക്ഷിച്ച് ശ്മശാന ജീവനക്കാർ; മദ്യത്തിനൊപ്പം കഴിക്കാൻ ശരീര ഭാഗം എടുക്കുന്നത് ബന്ധുക്കൾ എതിർത്തെങ്കിലും…
ഭുവനേശ്വർ: ഒഡീഷയിൽ ദഹിപ്പിക്കുന്നതിനിടെ പാതിവെന്ത മൃതദേഹഭാഗങ്ങൾ ഭക്ഷിച്ച ശ്മശാന ജീവനക്കാർ അറസ്റ്റിൽ. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഗ്രാമമായ ബന്ധാസഹിയിലാണു സംഭവം. ഇതുമായി ബന്ധപ്പെട്ട് സുന്ദർ മോഹൻ സിംഗ് (58), നരേന്ദ്ര സിംഗ് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധാസഹി ഗ്രാമത്തിലെ മധുസ്മിത സിംഗി (25) ന്റേതായിരുന്നു മൃതദേഹം. രോഗം ബാധിച്ചായിരുന്നു മധുസ്മിതയുടെ മരണം. അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിനായി ബന്ധുക്കൾ ശ്മശാനത്തിലെത്തിച്ച മൃതദേഹം ദഹിപ്പിക്കുന്നതിനിടെ വേഗത്തിൽ കത്തുന്നതിനായി പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം അവിടത്തെ ജീവനക്കാർ മൂന്നു കഷ്ണങ്ങളാക്കി. ഇതിൽ ഒരു കഷ്ണം അവർ കൈയിൽ വയ്ക്കുകയും മറ്റുള്ളവ തീയിലേക്ക് ഇടുകയും ചെയ്തെന്ന് മധുസ്മിതയുടെ ബന്ധു ലാബാ സിംഗ് പറഞ്ഞു. ശരീരഭാഗം കൈയിൽ വച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടും അവരത് ഭക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമവാസികൾ ഇത് ചേദ്യംചെയ്ത് ഇരുവരെയും മർദിക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് രണ്ടു പേരെയും…
Read Moreതല്ലുമാല..! കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി; പന്തലിൽവച്ച് ബന്ധുക്കൾ വരന്റെ തട്ടിപ്പ് അറിഞ്ഞു; തല്ലുകൊണ്ട് വരൻ ആശുപത്രിയിൽ
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളുടെ തല്ലുകൊണ്ട് ആശുപത്രിയിലായി. കഷണ്ടി മറച്ചുവച്ചതു മാത്രമല്ല, വധുവിന്റെ കുടുംബക്കാരെ ചൊടിപ്പിച്ചത്. രണ്ടാം വിവാഹമാണെന്ന കാര്യവും ഇയാൾ മറച്ചുവച്ചു. കല്യാണപ്പന്തലിൽ വച്ചാണ് ബന്ധുക്കൾ വരന്റെ തട്ടിപ്പ് അറിഞ്ഞത്. അതോടെ തങ്ങൾ കബളിപ്പിക്കപ്പെട്ടതിന്റെ ദേഷ്യം മുഴുവൻ വരന്റെ ദേഹത്തു തീർത്തു. ഇടികൊണ്ട് ഇഞ്ചപ്പരുവമായ വരൻ പിന്നീട് ആശുപത്രിയിൽ ചികിത്സ നേടി. ബിഹാറിലെ ഇഖ്ബാൽ നഗർ മേഖലയിലെ താമസക്കാരനാണ് കല്യാണവിരുതൻ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ വിവാഹവസ്ത്രങ്ങളണിഞ്ഞു പന്തലിലിരിക്കുന്ന വരനെ വധുവിന്റെ വീട്ടുകാർ ചോദ്യം ചെയ്യുന്നതും തുടർന്ന് അടിക്കുന്നതും കാണാം. വധുവിന്റെ വീട്ടുകാരുടെ പല ചോദ്യങ്ങൾക്കും ഇയാൾ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇടി കിട്ടിയപ്പോൾ കൈകൂപ്പി തൊഴുന്നതും കരയുന്നതും ദൃശ്യങ്ങളിലുണ്ട്. വിവാഹവസ്ത്രങ്ങൾ അഴിച്ചുമാറ്റിയനിലയിൽ ബെഞ്ചിൽ ഇരിക്കുന്ന പ്രതിശ്രുതവരന്റെ തലയിൽനിന്ന് ഒടുവിൽ ചിലർ ബലമായി വിഗ് എടുത്തുമാറ്റുകയായിരുന്നു. ഇയാളുടെ പ്രായം…
Read Moreകാമുകനെ കാണാൻ ഇന്ത്യയിലെത്തിയ ഭാര്യയെയും മക്കളെയും തിരിച്ചയയ്ക്കണേ..! പാക്കിസ്ഥാനി ഭര്‍ത്താവിന്റെ അഭ്യർഥന വൈറൽ
ന്യൂഡൽഹി: കാമുകനെ കാണാൻ തന്റെ മക്കളോടൊപ്പം ഇന്ത്യയിലെത്തിയ ഭാര്യയെ തിരികെ അയയ്ക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചുകൊണ്ടുള്ള പാക്കിസ്ഥാനി യുവാവിന്റെ ഓഡിയോ സന്ദേശം വൈറലായിരിക്കുകയാണ്. ഗുലാം ഹൈദർ എന്ന യുവാവാണ് തന്റെ ഭാര്യ സീമയെയും നാലു കുട്ടികളെയും തിരികെ അയയ്ക്കണമെന്ന് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അഭ്യർഥിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പായ പബ്ജി കളിയിലൂടെ പരിചയപ്പെട്ടാണ് ഇന്ത്യാക്കാരനായ സച്ചിൻ മീണയുമായി സീമ അടുപ്പത്തിലായത്. തുടർന്നു നേപ്പാൾ വഴി തന്റെ നാല് കുട്ടികളുമായി കാമുകനെ കാണാൻ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന കുറ്റത്തിന് സീമയും അനധികൃത കുടിയേറ്റക്കാരിക്ക് അഭയം നൽകിയ കുറ്റത്തിന് സച്ചിൻ മീണയും ജയിലിലായിരുന്നു. അടുത്തിടെ ഇരുവർക്കും ജാമ്യം ലഭിച്ചു. താൻ സൗദി അറേബ്യയിൽ ആയിരുന്നതിനാൽ ഭാര്യയും മക്കളും ഇന്ത്യയിലേക്ക് കടന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഗുലാം ഹൈദർ പറയുന്നത്. പിന്നീട് ഇന്ത്യൻ മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും ഇയാൾ…
Read Moreഭാര്യയ്ക്ക് നല്കുന്ന ജീവനാംശത്തില്‍ നിന്ന് വളര്‍ത്തു നായ്ക്കളെ ഒഴിവാക്കാനാവില്ലെന്ന് ഭര്‍ത്താവിനോട് കോടതി
വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയ്ക്ക് നല്കുന്ന ജീവനാംശത്തില്‍ നിന്ന് വളര്‍ത്തുനായ്ക്കളെ ഒഴിവാക്കാനാവില്ലെന്ന് കോടതി. ഭാര്യയ്ക്ക് നല്കുന്ന ജീവനാംശ തുകയില്‍ നിന്ന് വളര്‍ത്തുനായകളുടെ സംരക്ഷണത്തിലുള്ള തുക ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് ബാന്ദ്ര മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇക്കാര്യം പറഞ്ഞത്. വളര്‍ത്തുമൃഗങ്ങളും മാന്യമായ ഒരു ജീവിതശൈലിയുടെ ഭാഗമാണെന്നും തകര്‍ന്ന ബന്ധങ്ങളുടെ ഫലമായി ഉണ്ടായ വൈകാരികമായ അസന്തുലിതാവസ്ഥ നികത്തി മനുഷ്യര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ അവ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. 1986 ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ വേര് പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു പെണ്‍മക്കളുണ്ടെങ്കിലും അവര്‍ വിദേശത്താണ്. ഗാര്‍ഹിക പീഡനം ആരോപിച്ച്, പ്രതിമാസം 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് 55കാരിയായ ഭാര്യ കോടതിയെ സമീപിച്ചത്. വരുമാനമില്ലെന്നും ആരോഗ്യനില മോശമാണെന്നതിനുമൊപ്പം മൂന്ന് റോട്ട് വീലര്‍ വളര്‍ത്തു നായ്ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000…
Read Moreഈ ഹമുക്ക് എവിടെപ്പോയി ! താറാവിറച്ചി തിന്നാമെന്ന മോഹവുമായെത്തിയ കടുവയെ മുങ്ങാംകുഴിയിട്ട് കബളിപ്പിച്ച് താറാവ്; വീഡിയോ വൈറല്‍
കൗതുകകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചില സെലിബ്രിറ്റികളുണ്ട്. അത്തരത്തിലൊരാളാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. ആനന്ദിന്റെ ‘മണ്ടേ മോട്ടിവേഷന്‍’ സന്ദേശങ്ങള്‍, പലപ്പോഴും പ്രചോദനം നല്കുന്നവയാണ്. ഇപ്പോഴിതാ തിങ്കളാഴ്ച മോട്ടിവേഷന്‍ വീഡിയോയായി ആനന്ദ് പങ്കിട്ടിരിക്കുന്നത് ഒരു താറാവിനെ പിടിക്കാനെത്തുന്ന കടുവയ്ക്ക് പറ്റുന്ന അബദ്ധമാണ്. താറാവും കടുവയും കൂടിയുള്ള ഒരു വീഡിയോയാണ് മഹീന്ദ്ര പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ കടുവ അതിന്റെ ഇരയായ താറാവിന്റെ അടുത്തേക്ക് കുതിക്കാനായി വെളളത്തിലൂടെ വളരെ സാവധാനത്തില്‍ വരുന്നത് കാണാം. പക്ഷേ ഓരോ തവണയും അത് അടുത്തുവരുമ്പോള്‍, താറാവ് നദിയില്‍ മുങ്ങി മറ്റൊരു സ്ഥലത്ത് നിന്ന് ഉയര്‍ന്നുവരുന്നത് കാണാം. ശക്തനാണെങ്കില്‍ കൂടി കടുവയെ ഇത് തികച്ചും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ”വിജയവും ചിലപ്പോള്‍ അതിജീവനവും ഉണ്ടാകുന്നത് നിങ്ങളുടെ അടുത്ത നീക്കം വ്യക്തമാകാത്തതില്‍ നിന്നാണ്…” എന്ന ക്യാപ്ഷനും നല്‍കിയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കിട്ടിരിക്കുന്നത്.
Read Moreതക്കാളിക്കൊള്ളക്കാര് ! 2,000 കിലോ തക്കാളിയുമായി വന്ന വാഹനം തട്ടിയെടുത്ത് അജ്ഞാതര്‍ കടന്നുകളഞ്ഞു…
കര്‍ണാടകയില്‍ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്ന 2,000 കിലോ തക്കാളിയുമായി വന്ന വാഹനം തട്ടിയെടുത്ത് അജ്ഞാതര്‍. ചിക്കജലയ്ക്ക് സമീപം ആര്‍എംസി യാര്‍ഡ് പോലീസ് സ്റ്റേഷന് പരിധിയില്‍ ജൂലൈ എട്ടിനായിരുന്നു സംഭവം. ബംഗളൂരു പോലീസാണ് ഇക്കാര്യം അറിയിച്ചത്. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നിന്ന് കോലാറിലെ മാര്‍ക്കറ്റിലേക്ക് തക്കാളി കൊണ്ടുപോവുകയായിരുന്നു കര്ഷകന്. ഈ സമയത്ത് കാറില്‍ തക്കാളി വാഹനത്തെ പിന്തുടര്‍ന്ന കൊള്ളസംഘം ഒടുവില്‍ അത് തടഞ്ഞ് കര്‍ഷകനെയും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു. ഇവരോട് പണം ആവശ്യപ്പെടുകയും ഓണ്‍ലൈനായി തുക കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത് നിരസിച്ചതോടെ ഡ്രൈവറെയും കര്‍ഷകനെയും റോഡില്‍ നിര്‍ത്തി തക്കാളി വണ്ടിയുമായി ആക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ആര്‍എംസി യാര്‍ഡ് പൊലീസ് അറിയിച്ചു. നിലവില്‍ കര്‍ണാടകയില്‍ തക്കാളിയുടെ വില കിലോയ്ക്ക് 120 മുതല്‍ 150 രൂപ വരെയായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ മോഷണ ഭീതിയിലാണ് കര്‍ഷകര്‍. വിളവെടുക്കുന്ന ഇടങ്ങളില്‍…
Read More