വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന്റെ നിരവധി ഫോട്ടോകളും വീഡിയോകളുമാണ് ദിനംപ്രതി പുറത്തു വരുന്നത്. കൗതുകവും അതോടൊപ്പം ഭയവും ജനിപ്പിക്കുന്നതാണ് ഇവയില്‍ പലതും. ഇപ്പോള്‍ കിണറ്റില്‍ വീണ ഒരു പുലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കര്‍ണാടകയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കിണറ്റില്‍ വീണ പുലിയെ രക്ഷിക്കാന്‍ ആദ്യം ഏണി വെച്ചുകൊടുത്തു. എന്നാല്‍ ഭയം കാരണം ഏണിയിലൂടെ പുലി മുകളിലേക്ക് കയറിയില്ല. ഇതോടെ, മറ്റൊരു ഉപായം പരീക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. നീണ്ട വടിയില്‍ ചൂട്ട് കത്തിച്ച് കിണറ്റിനുള്ളിനുള്ളിലേക്ക് കാണിച്ചു. പുലിക്ക് കിണറ്റിനുള്ളില്‍ നിന്ന് പുറത്തുവരാന്‍ ഒരു പഴുതിട്ട് മറ്റു ഭാഗങ്ങളിലാണ് കത്തിച്ച ചൂട്ട് കാണിച്ചത്. ഇതോടെ തീയില്ലാത്ത ഏണിയുടെ ഭാഗത്തുകൂടി കിണറിന്റെ മുകളിലേക്ക് കയറിവന്ന പുലി കാട്ടിലേക്ക് ഓടിമറയുന്നതും വീഡിയോയില്‍ കാണാം.
Read MoreCategory: Today’S Special
മക്കള്‍ക്ക് ചില്ലിക്കാശ് കൊടുക്കില്ല ! സമ്പാദിച്ച പണം കൊണ്ട് റിട്ടയര്‍മെന്റ് ലൈഫ് അടിച്ചു പൊളിക്കാന്‍ പോവാണെന്ന് ഹരിയാന സ്വദേശി…
ജീവിതകാലഘട്ടത്തില്‍ ഒരു സമയം പോലും തനിക്കായി ചെലവിടാതെ എന്നും മക്കള്‍ക്കായി ജീവിക്കുകയും ജീവിതാവസാനം വരെ മക്കള്‍ക്കായി സമ്പാദിക്കാന്‍ ശ്രമിക്കുന്നവരുമായ നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഒടുവില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ അവര്‍ക്ക് ഈ ജീവിതം തന്നെ ഒരു നഷ്ടക്കച്ചവടമായി തോന്നാം. അത്തരക്കാര്‍ തീര്‍ച്ചയായും ഹരിയാന സ്വദേശിയായ ഈ മനുഷ്യനെ പരിചയപ്പെടണം. തന്റെ സമ്പാദ്യത്തില്‍നിന്ന് ചില്ലിക്കാശുപോലും മക്കള്‍ക്ക് കൊടുക്കില്ല എന്ന് തീരുമാനിച്ചുറച്ച് വിശ്രമ ജീവിതം ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഹരിയാന സ്വദേശിയായ ധരംബീര്‍. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. തന്റെ സമ്പാദ്യങ്ങള്‍ ഒന്നും കുട്ടികളുടെ ഭാവിക്കായി നീക്കിവെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ക്കു വേണ്ടത് അവര്‍ സ്വയം കണ്ടെത്തട്ടെ എന്നുമായിരുന്നു വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്. ഒപ്പം റിട്ടയര്‍മെന്റ് ലൈഫ് സ്വസ്ഥതയോടെയും സമാധാനത്തോടെയും ചെലവഴിക്കാനാണ് സമ്പാദ്യം ഉപയോഗിക്കാന്‍ പോകുന്നതെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. ഒരു ആഡംബര സിമ്മിങ് പൂളില്‍ സന്തോഷകരമായി സമയം ചെലവഴിച്ചു…
Read Moreകനിമൊഴിയുമായി ബന്ധപ്പെട്ട തര്‍ക്കം ! ജോലി തെറിച്ച മലയാളി ഡ്രൈവര്‍ക്ക് പുതിയ കാര്‍ സമ്മാനിച്ച് ഉലകനായകന്
കനിമൊഴി എം.പി.യുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിള ഇനി പുതിയ കാറിന്രെ ഉടമ. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനാണ് കോയമ്പത്തൂരില്‍ താമസിക്കുന്ന ഷര്‍മിളയ്ക്ക് പുതിയ കാര്‍ സമ്മാനമായി നല്‍കുന്നത്. ചെന്നൈയിലേക്ക് ഷര്‍മിളയെ വിളിച്ചുവരുത്തിയ കമല്‍ കാര്‍ ബുക്ക് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ ചെക്ക് കൈമാറി. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24- കാരിയായ ഷര്‍മിള. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊര്‍ണൂര്‍ സ്വദേശിനി ഹിമയുടെയും മകളാണ്. ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ കഴിഞ്ഞയാഴ്ചയാണ് ഡി.എം.കെ. നേതാവ് കനിമൊഴി യാത്രചെയ്തത്. ബസിലെ വനിതാ കണ്ടക്ടര്‍ അന്നത്തായി കനിമൊഴിയോട് ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. കനിമൊഴിയില്‍നിന്ന് പണം വാങ്ങുന്നത് ഷര്‍മിള വിലക്കിയെങ്കിലും അന്നത്തായി അത് ചെവിക്കൊണ്ടില്ല. കനിമൊഴി ബസില്‍നിന്ന് ഇറങ്ങിയതിനുശേഷം ഇതിന്റെപേരില്‍ ഷര്‍മിളയും അന്നത്തായിയുമായി തര്‍ക്കമുണ്ടാകുകയും ജോലി പാതിവഴിയില്‍ നിര്‍ത്തി ഷര്‍മിള ബസില്‍നിന്നിറങ്ങിപ്പോകുകയും ചെയ്തു.…
Read Moreമുംബൈ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മലമൂത്ര വിസര്‍ജനം ! യാത്രക്കാരന് പിടിയില്‍
മുംബൈ-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് മലമൂത്രവിസര്‍ജനം നടത്തിയതായി പരാതി. എഐസി 866 വിമാനത്തില്‍വെച്ച് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രാം സിങ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. എഫ് 17 നമ്പര്‍ സീറ്റില്‍ യാത്രചെയ്തിരുന്ന ഇയാള്‍ വിമാനത്തിന്റെ തറയില്‍ മൂത്രമൊഴിക്കുകയും തുപ്പുകയും ചെയ്യുന്നത് കണ്ട ക്യാബിന് ക്രൂ ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. മറ്റുയാത്രക്കാരെ ഇയാളുടെ അരികില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.തുടര്‍ന്ന് പൈലറ്റിനെ വിവരമറിയിക്കുകയും, പൈലറ്റ് വിമാനത്തിലെ സ്ഥിതിഗതികളെക്കുറിച്ച് കമ്പനിയെ അറിയിക്കുകയും ചെയ്തു. സംഭവം മറ്റുള്ള യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയതായും അവരെ അസ്വസ്ഥരാക്കിയതായും എഫ്ഐആറില്‍ പറയുന്നു. വിമാനം നിലത്തിറങ്ങിയ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ ഐപിസി സെക്ഷന്‍ 294, 510 വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
Read Moreതിരുവനന്തപുരത്ത് കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി ! ഇടയില്‍ പോക്സോ ആരോപണവും
തിരുവനന്തപുരം വള്ളക്കടവില്‍ കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിക്ക് കാരണം. ഇരു വിഭാഗവും സംഭവത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വള്ളക്കടവിലുള്ള കമ്മൂണിറ്റി ഹാളില്‍ വച്ച് നടന്ന യോഗത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ തല്ലുണ്ടായത്. വള്ളക്കടവ് വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിലെ അപാകതകളും സാമ്പത്തിക ഇടപാടുകളുമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. യോഗത്തില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ഷാജിദ നാസറിന്റെ മകള്‍ വിനിത നാസറിന്റെ നേതൃത്തില്‍ ഒരു വിഭാഗം കുടുംബശ്രീയുടെ പ്രവര്‍ത്തനത്തിന്റെ കണക്ക് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എഡിഎസ് പ്രസിഡന്റ് ഹസീന നിസാം അടക്കമുള്ള ഔദ്യോഗിക വിഭാഗം ഇത് നിരാകരിച്ചു. തുടര്‍ന്നാണ് അടിയുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വഴക്കനിടെ ഒരു കുട്ടിക്ക് അടിയേറ്റു. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പോലീസിനെ…
Read Moreലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയില്‍ കയറിയ യുവതിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമം ! പ്രേമദാസ് അറസ്റ്റില്‍…
ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയില്‍ കയറിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍. പാലക്കാട് ആനക്കരയിലാണ് സംഭവം. യുവതിയുടെ പരാതിയിലാണ് ഓട്ടോ ഡ്രൈവര്‍ കുമ്പിടി സ്വദേശി കളപ്പറമ്പില്‍ പ്രേമദാസിനെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്. ആനക്കര കാറ്റാടി കടവില്‍ വച്ച് ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയില്‍ കയറിയ നേപ്പാള്‍ സ്വദേശിനിക്ക് നേരെയായിരുന്നു ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം. കുറ്റിപ്പുറത്തേക്ക് ജോലിയാവശ്യത്തിന് പോയ നേപ്പാള്‍ സ്വദേശികളായ യുവതികളാണ് ആനക്കരയില്‍ നിന്ന് നിന്ന് ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയില്‍ കയറിയത്. യാത്രക്കിടെ ഓട്ടോ ഡ്രൈവര്‍ സ്ത്രീകളിലൊരാളെ കടന്നു പിടിക്കുകയായിരുന്നു എന്നാണ് പരാതി. സ്ത്രീകള്‍ നിലവിളിച്ചതോടെ ആളുകള്‍ ഓട്ടോ തടഞ്ഞിട്ടു. വാക്കേറ്റത്തിനിടയില്‍ ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ തൃത്താല പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലാകുന്നത്.
Read Moreമലയാളി ജീവനക്കാരനെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യിപ്പിച്ചു ! മലയാളി റസ്റ്ററന്റിന് ഓസ്ട്രേലിയയില്‍ ഒരു കോടി രൂപ പിഴ
മലയാളികള്‍ക്ക് മറുനാട്ടില്‍ പാരപണിയുന്നതും മലയാളികളാണെന്ന് പറയാറുണ്ട്. മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ചാണ് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കുമൊക്കെ എല്ലാവരും പോകുന്നത്. എന്നാല്‍ അവിടെ സ്വന്തം നാട്ടുകാര്‍ തന്നെ പണി തന്നാല്‍ എങ്ങനെയിരിക്കും. ഓസ്ട്രേലിയയില്‍ നിന്നാണ് ഇപ്പോള്‍ അത്തരത്തിലൊരു വാര്‍ത്ത വരുന്നത്. കുറഞ്ഞ ശമ്പളത്തിന് മലയാളി ജീവനക്കാരനെ അധികനേരം പണിയെടുപ്പിച്ചു എന്ന കുറ്റത്തിന് കേരള റെസ്റ്റോറിന്റെ പിഴ ചുമത്തിയെന്നാണ് റിപ്പോര്‍ട്ട്. ന്യൂ സൗത്ത് വെയില്‍സിലെ ഇല്ലവാരയിലുള്ള കേരളാ റെസ്റ്റോറന്റിനാണ് രണ്ട് ലക്ഷം ഡോളര്‍ പിഴ (ഏകദേശം ഒരു കോടി രൂപയോളം) വിധിച്ചത്. മലയാളിക്കും മറ്റൊരു പാകിസ്ഥാന് പൗരനുമാണ് ആദിത്യ കേരള റെസ്റ്റോറന്റ് ഉടമ നഷ്ടപരിഹാരം നല്‍കേണ്ടത്. ന്യൂ സൗത്ത് വെയില്‍സിലെ വൊളംഗോംഗിലും നൗറയിലുമുള്ള ആദിത്യ കേരള റെസ്റ്റോറന്റിനും ഉടമ വൈശാഖ് മോഹനന് ഉഷയ്ക്കുമെതിരെയാണ് ഫെഡറല്‍ കോടതി ഉത്തരവെന്ന് ‘എസ്ബിഎസ് മലയാളം’ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴില്‍ വിസയിലെത്തിയ മലയാളിയായ മിഥുന് ഭാസി, പാകിസ്ഥാന്…
Read Moreജൈവ ഇന്ധന വാഹനങ്ങള്‍ വരുന്നു ! ചെലവ് ലിറ്ററിന് വെറും 15 രൂപ മാത്രം; പ്രഖ്യാപനവുമായി നിഥിന് ഗഡ്കരി
പൂര്‍ണമായി ജൈവ ഇന്ധനമായ എഥനോളില്‍ ഓടുന്ന പുതിയ വാഹനങ്ങള്‍ അധികം താമസിക്കാതെ വിപണിയിലെത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ബജാജ്, ടിവിഎസ്, ഹീറോ എന്നി കമ്പനികള്‍ പൂര്‍ണമായി എഥനോളില്‍ ഓടുന്ന സ്കൂട്ടറുകള് നിരത്തില്‍ ഇറക്കും. ഓഗസ്റ്റില്‍ പൂര്‍ണമായി എഥനോളില്‍ ഓടുന്ന കാമ്രിയുടെ പരിഷ്കരിച്ച പതിപ്പ് ടൊയോട്ട ഇറക്കും. 40 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കൂടി ശേഷിയുള്ളതാണ് കാമ്രിയുടെ പുതിയ പതിപ്പെന്നും മന്ത്രി പറഞ്ഞു. നാഗ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് എഥനോള്‍ വാഹനങ്ങളെ കുറിച്ച് അദ്ദേഹം വാചാലനായത്. ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നതിനിടെ, മെഴ്സിഡസ് ബെന്‍സ് കമ്പനിയുടെ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയ കാര്യം അദ്ദേഹം ഓര്‍ത്തു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയില്ലെന്നും ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് ആലോചനയെന്നും ബെന്‍സിന്റെ ചെയര്മാന് പറഞ്ഞതായി അദ്ദേഹം ഓര്‍ത്തെടുത്തു. ഗഡ്കരിയുടെ വാക്കുകള്‍ ഇങ്ങനെ…എന്നാല്‍ പൂര്‍ണമായി എഥനോളില്‍…
Read Moreനാവിലെ ശസ്ത്രക്രിയയ്ക്കു പകരം നടത്തിയത് ‘സുന്നത്ത്’ ! ഡോക്ടര്‍ക്കെതിരേ പരാതി…
നാവില്‍ ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രിയില്‍ എത്തിച്ച രണ്ടര വയസുകാരന് ഡോക്ടര്‍ സുന്നത്ത് നടത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. വീട്ടുകാരുടെ പരാതിയില്‍ എം ഖാന് ആശുപത്രിയില്‍ അന്വേഷണം നടത്തുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരോഗ്യവകുപ്പിലെ ഉന്നതതല സംഘത്തെ അയച്ചു. ആരോപണങ്ങളില്‍ വസ്തുത ഉണ്ടെന്ന് കണ്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് മുന്നറിയിപ്പ് നല്കി. ആരോഗ്യവകുപ്പിന്റെ ചുമതല ബ്രജേഷ് പഥക്കിനാണ്. സംസാരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന കുഞ്ഞിനെ ചികിത്സയ്ക്കായാണ് എം ഖാന് ആശുപത്രിയില്‍ എത്തിച്ചത്. സംസാരശേഷി പൂര്‍ണമായി തിരിച്ചുകിട്ടുന്നതിന് നാവില്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നാവില്‍ ശസ്ത്രക്രിയ നടത്തുന്നതിന് പകരം ഡോക്ടര്‍ കുഞ്ഞിന് സുന്നത്ത് നടത്തിയെന്നാണ് വീട്ടുകാരുടെ പരാതിയില്‍ പറയുന്നത്. അന്വേഷണത്തില്‍ പിഴവ് സംഭവിച്ചതായി കണ്ടെത്തിയാല്‍ കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുമെന്നും ബ്രജേഷ് പഥക് പറഞ്ഞു. അന്വേഷണത്തില്‍ പിഴവ് സംഭവിച്ചെന്ന് കണ്ടെത്തിയാല്‍…
Read Moreമലവെള്ളപ്പാച്ചിലില്‍ കാര്‍ പുഴയിലൂടെ ഒഴുകിപ്പോയി ! യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; ഞെട്ടിക്കുന്ന വീഡിയോ
ഹരിയാനയില്‍ മലവെള്ളപ്പാച്ചിലില്‍ പുഴയിലൂടെ ഒഴുകിപ്പോയ കാറില്‍ നിന്നും യുവതിയ്ക്ക് അദ്ഭുത രക്ഷ. അമ്മയുമൊത്ത് കാറില്‍ ഖടക് മന്‍ഗോളില്‍ എത്തിയതായിരുന്നു യുവതി. പുഴയുടെ തീരത്താണ് വാഹനം നിര്‍ത്തിയിട്ടത്. പുഴയില്‍ വെള്ളം പെട്ടെന്ന് ക്രമാതീതമായി ഉയര്‍ന്നതോടെ വാഹനം ഒഴുകിപ്പോയി. ഈ സമയത്ത് യുവതി മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അതിസാഹസികമായി യുവതിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. യുവതിയെ പഞ്ച്കുളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. അതേസമയം, പഞ്ച്കുള സെക്ടര്‍ 27നു അടുത്തുള്ള പുഴ കുറുകെ കടക്കാന്‍ ശ്രമിച്ച ഏഴുപേര്‍ കുടുങ്ങി. പോലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. കഴിഞ്ഞ രാത്രി മുതല്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്, പഞ്ചാബ്, ജമ്മു, ഹരിയാനയുടെ ചിലഭാഗങ്ങളിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read More