കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പ്രസവിച്ചുവെന്ന് വാര്‍ത്ത. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണു സംഭവം. സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിവാഹരാത്രിയില്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവതി ഏഴുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിറ്റേന്ന് പുലര്‍ച്ചയോടെ പ്രസവിക്കുകയും ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ വരന്റെ വീട്ടുകാരില്‍നിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചു. വയറ്റില്‍നിന്നു കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയതിനാലാണു വയര്‍ വീര്‍ത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോടു പറഞ്ഞിരുന്നത്. തുടര്‍ന്ന് വധുവിന്റെ കുടുംബം തെലങ്കാനയില്‍നിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി. ഇരുകുടുംബങ്ങളും തമ്മില്‍ ധാരണയിലെത്തിയതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു പോലീസ് അറിയിച്ചു. ജൂണ്‍ 26നായിരുന്നു വിവാഹം. യുവതിയുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വരനും വീട്ടുകാരും വ്യക്തമാക്കി.
Read MoreCategory: Today’S Special
നാടും നാട്ടാരും ഇനി ഹാപ്പി..! സ്ട്രസും മാനസിക സംഘർഷവും ഒഴിവാൻ വരുന്നൂ, “ഹാപ്പിനസ് പാർക്കുകൾ”..
കോട്ടയം: നാടും നാട്ടാരും ഇനി ഹാപ്പിയാകും. സ്ട്രസും മാനസിക സംഘർഷവും ഒഴിവാക്കി എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നതിനും മാനസിക ഉല്ലാസങ്ങളിൽ ഏർപ്പെടുന്നതിനുമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഹാപ്പിനസ് പാർക്കുകൾ വരുന്നു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കുന്നതിനായി 50 സെന്റ് ഭൂമിയെങ്കിലും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ കണ്ടെത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നിലവിലുള്ള പാർക്കുകളിൽ അധിക സംവിധാനം ഏർപ്പെടുത്തിയും ഹാപ്പിനസ് പാർക്ക് ഒരുക്കാം. മാലിന്യം തള്ളിയിരിക്കുന്ന പ്രദേശങ്ങൾ, ശ്മശാനത്തിനു സമീപമുള്ള ഭൂമി എന്നിവയ്ക്ക് മുൻ ഗണനനൽകണമെന്നു പറയുന്നുണ്ട്. മാലിന്യ നിക്ഷേപത്തിനു പരിഹാരവും വെറുതേ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ പ്രയോജനപ്പെടുത്താനും ഇതു വഴി ഉപകരിക്കും. പാർക്ക് സ്ഥാപിക്കുന്നതോടെ ഇങ്ങനെയുള്ള പ്രദേശങ്ങളുടെ രൂപം തന്നെ മാറും. ഇരിപ്പിടങ്ങൾ, വിനോദോപാധികൾ, സെൽഫി കോർണർ, ലഘുഭക്ഷണങ്ങളും പാനിയങ്ങളും ലഭിക്കുന്ന വില്ലേജ് ഫുഡ് കോർണർ, മൊബൈൽ റീചാർജിംഗ് സെന്റർ, വൈഫൈ, ശുദ്ധജലം, ശുചിമുറികൾ, മാലിന്യനിർമാർജന…
Read More‘സര്, മുജേ ബചാവോ’ ! ലോട്ടറിയടിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍ ഓടിക്കയറി അതിഥിത്തൊഴിലാളി പറഞ്ഞതിങ്ങനെ…
കേരളത്തില്‍ ലോട്ടറിയടിച്ച അതിഥിത്തൊഴിലാളികള്‍ പലപ്പോഴും ലോട്ടറിയുമായി എത്തുന്നത് പോലീസ് സ്റ്റേഷനിലാവും. അത്തരത്തില്‍ ഇപ്പോള്‍ ഒരു കോടി രൂപ ലോട്ടറി അടിച്ച ബംഗാള്‍ സ്വദേശി ബിര്‍ഷു റാബയ്ക്ക് സുരക്ഷയൊരുക്കിയിരിക്കുകയാണ് കേരള പോലീസ്. തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബിര്‍ഷു തിങ്കളാഴ്ച എടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനമടിച്ചത്. ലോട്ടറി അടിച്ചതിന് പിന്നാലെ തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന പേടിയിലാണ് ബിര്‍ഷു പോലീസ് സ്റ്റേഷനില്‍ ഓടിക്കയറിയത്. ബിര്‍ഷുവിന് വേണ്ട സുരക്ഷയും ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏല്‍പ്പിച്ചതായും പോലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു കോടിയുടെ ഭാഗ്യത്തിന് പോലീസ് കരുതല്‍.. ”സര്, മുജേ ബചാവോ..’എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിര്‍ഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. എന്താണ് കാര്യമെന്നറിയാതെ പോലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോള്‍ ബിര്‍ഷു കീശയില്‍…
Read Moreനോട്ടുകെട്ടുകള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ഭാര്യയും മക്കളും ! യുപിയില്‍ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം…
ഭാര്യയും മക്കളും നോട്ടുകെട്ടുകള്‍ക്കൊപ്പം എടുത്ത സെല്‍ഫിയില്‍ വെട്ടിലായി പോലീസ് ഉദ്യോഗസ്ഥന്. എസ്.എച്ച്.ഒ രമേശ് ചന്ദ്ര സഹാനിയുടെ കുടുംബമാണ് 500 രൂപയുടെ നോട്ടുകെട്ടുകള്ക്കിടയില് ഇരുന്നുകൊണ്ട് സെല്‍ഫിയെടുത്തത്. ഉത്തര്‍ പ്രദേശിലെ ഉന്നാവിലാണ് സംഭവം. സഹാനിയുടെ ഭാര്യയും രണ്ട് മക്കളുമാണ് 14 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകള്‍ക്കിടയിലിരുന്ന് സെല്‍ഫിയെടുത്തത്. ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. നിലവില്‍ ഇയാളെ സ്ഥലം മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം തന്റെ കുടുംബസ്വത്ത് വിറ്റപ്പോള്‍ ലഭിച്ച പണമാണ് ചിത്രത്തിലുള്ളത് എന്നാണ് ഉദ്യോഗസ്ഥന്റെ വാദം. 2021 നവംബര്‍ 14-ന് എടുത്ത സെല്‍ഫിയാണ് നിലവില്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreസൈബര്‍ ആക്രമണം മൂലം ജീവിക്കാന്‍ പറ്റുന്നില്ല ! സഹായിച്ചത് പൃഥിയും ലിസ്റ്റിനും മാത്രം; തുറന്നു പറച്ചിലുമായി ഗിരിജ തീയറ്റര്‍ ഉടമ
തനിയ്ക്കെതിരേ വ്യാപകമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ആരോപിച്ച് ഗിരിജ തീയറ്റര്‍ ഉടമ ഡോ.ഗിരിജയുടെ തുറന്നു പറച്ചില്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തിയേറ്ററിന് നേരെ കടുത്ത ആക്രമണം നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇത്രയും വര്‍ഷത്തിനിടെ 12 തവണയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചതെന്നും ഗിരിജ പറഞ്ഞു. തീയേറ്ററിലെ ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകള്‍ വഴിയല്ലാതെ സമൂഹമാധ്യമങ്ങള്‍ വഴി നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതോടെയാണ് ഗിരിജയ്ക്കെതിരേ സൈബര്‍ ആക്രമണം തുടങ്ങിയത്. ബുക്ക് മൈ ഷോയില്‍ തന്റെ തിയേറ്ററിന്റെ പേരില്ലെന്നും അതിനാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമുമാണ് തന്റെ ആശ്രയമെന്നും ഗിരിജ വ്യക്തമാക്കി. ‘2018 മുതല്‍ 12ലേറെ തവണയാണ് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്വയം കൈകാര്യം ചെയ്യുന്നതുകൊണ്ടാണോ ഇങ്ങനെ എന്ന് തോന്നിയിട്ട് അത് ഒരു പ്രൊമോഷന് ടീമിനെ ഏല്പിച്ചു. പക്ഷേ അവര്‍ക്കും…
Read Moreഓടടാ ! പാതിരാത്രിയില്‍ വീട്ടില്‍ വന്ന് തന്നെ കയറിപ്പിടിച്ച പുലിയെ വിരട്ടിയോടിച്ച് നായ; വീഡിയോ വൈറല്‍
പുലിയുടെ ഇഷ്ടഭക്ഷണമാണ് നായ. നാട്ടിലിറങ്ങി വളര്‍ത്തു നായയെ പിടിച്ച പുലികളുടെ കഥകള്‍ ധാരാളം പുറത്തു വന്നിട്ടുമുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ പുലിയെ വിരട്ടിയോടിച്ച വളര്‍ത്തുനായയാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. രാത്രിയില്‍ വീട്ടിന്റെ മുന്‍വശത്തേയ്ക്ക് വന്ന പുലിയെ കണ്ട് വളര്‍ത്തുനായ നിര്‍ത്താതെ കുരയ്ക്കാന്‍ തുടങ്ങി. ഇതോടെ വിരണ്ടുപോയ പുലി പിന്‍വാങ്ങുകയായിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലാണ് സംഭവം. പുലിയെ വളര്‍ത്തുനായ വിരട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീടിന്റെ മുന്‍വശത്തെ വാതില്‍ ലക്ഷ്യമാക്കി പുലി വരുന്നതും പുലിയെ കണ്ട് വളര്‍ത്തുനായ നിര്‍ത്താതെ കുരയ്ക്കുന്നതും നായയുടെ കുര കേട്ട് ഭയന്ന് പുലി കുറ്റിക്കാട്ടിലേക്ക് മറയുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.
Read Moreമെട്രോ യാത്രയ്ക്കിടെ തമ്മിലടിച്ച് യുവാക്കള്‍ ! പൊരിഞ്ഞ അടിയുടെ വീഡിയോ വൈറല്‍…
ഡല്‍ഹി മെട്രോയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സമീപകാലത്ത് സ്ഥിരമായി പുറത്തു വരാറുണ്ട്. വാക്കുതര്‍ക്കവും തല്ലും പ്രണയ പ്രകടനങ്ങളും റീല്‍സും അശ്ലീല പ്രദര്ശനവുമായെല്ലാം ഡല്‍ഹി മെട്രോ പതിവായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ഇപ്പോഴിതാ നിറയെ യാത്രക്കാര്‍ക്കിടയില്‍ വച്ച് രണ്ടുപേര്‍ തമ്മിലുള്ള പരസ്പരം തല്ലാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. രണ്ടുപേര്‍ അത്യന്തം വാശിയോടെ തല്ലുകൂടുന്നത് വീഡിയോയില്‍ കാണാം. രണ്ടുപേരെയും പിടിച്ചു മാറ്റാന്‍ മറ്റു യാത്രക്കാര്‍ ശ്രമിക്കുന്നുണ്ട്. ബാഗില്‍ നിന്ന് എന്തോ മോഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് അടിച്ചതെന്നാണ് അടിപിടിക്ക് പിന്നാലെ ഒരാള്‍ പറഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഡിഎംആര്‍സി രംഗത്തെത്തി.’മെട്രോ യാത്രക്കാര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. മറ്റ് യാത്രക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റം ഉണ്ടായാല്‍ ഡിഎംആര്‍സി ഹെല്പ്പ്ലൈനില് അറിയിക്കണം’ പ്രസ്താവനയില്‍ വ്യക്തമാക്കി. നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്തിടെ ഡിഎംആര്‍സി മെട്രോയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
Read Moreഇപ്പോള്‍ പട്ടിണിയാണ് ! ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്നു പറഞ്ഞ് റോഡ് ഗതാഗതം നിയന്ത്രിച്ച് രാജേശ്വരിയുടെ പ്രതിഷേധം
ജീവിക്കാന്‍ യാതൊരു മാര്വുമില്ലെന്നു പറഞ്ഞ് വ്യത്യസ്ഥമായ പ്രതിഷേധവുമായി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനിയുടെ അമ്മ രാജേശ്വരി ആലുവയില്‍. ബാങ്ക് ജങ്ഷനിലെ റോഡ് ഗതാഗത നിയന്ത്രണം സ്വയം ഏറ്റെടുത്താണ് രാജേശ്വരി പ്രതിഷേധിച്ചത്. ഹോം നഴ്സ് ജോലിക്കാണ് പോയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആ ജോലി ലഭിക്കുന്നില്ല. സര്‍ക്കാര്‍ ഇടപെട്ട് ട്രാഫിക് ഹോം ഗാര്‍ഡിന്റെ ജോലിയെങ്കിലും തരപ്പെടുത്തി തരണമെന്നാണ് ആവശ്യം. ആഹാരമില്ലെന്നും പട്ടിണിയാണെന്നും മകളുടെ പേരില്‍ പിരിച്ച പണം പോലും തരുന്നില്ലെന്നും രാജേശ്വരി പറയുന്നു. മകളുടെ മരണത്തിനു ശേഷം വനിതാ പോലീസ് രാജേശ്വരിക്ക് സുരക്ഷ ഒരുക്കിയിരുന്നു. പിന്നീട് അത് പിന്‍വലിച്ചു.
Read Moreമനസില്‍ മഴവില്ലു വിരിയുന്ന മഴക്കാലം; നഗരമധ്യത്തിൽ കമിതാക്കളുടെ മഴനൃത്തം! അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
പ്രണയിതാക്കളുടെ മനസില്‍ മഴവില്ലു വിരിയിക്കുന്ന സമയമാണു മഴക്കാലം. എന്നു കരുതി മഴ പെയ്യുന്പോൾ നഗരമധ്യത്തിലിറങ്ങി നൃത്തം ചെയ്യുമോ? തിരക്കേറിയ നഗരത്തില്‍ യാതൊരു സങ്കോചവുമില്ലാതെ മഴയത്ത് നൃത്തം ചവിട്ടുന്ന യുവാവിന്റയും യുവതിയുടെയും വീജഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. കക്ക്വി എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ഉത്തേരന്ത്യയിലെ ഏതോ നഗരത്തിലാണ് കമിതാക്കളുടെ നൃത്തമെങ്കിലും പോസ്റ്റില്‍ നഗരമേതെന്നു വ്യക്തമാക്കിയിട്ടില്ല. നിരവധിപ്പേര്‍ അനുകൂല പ്രതികരണങ്ങളുമായി രംഗത്തെത്തിയപ്പോള്‍ വിമര്‍ശനങ്ങളും കമിതാക്കൾക്ക് ഏല്ക്കേണ്ടിവന്നുവെന്നത് മറ്റൊരു കാര്യം. പ്രണയത്തിന്റെ പേരില്‍ ചെലവേറിയ യാത്രകള്‍ക്കും വിരുന്നുകള്‍ക്കും പോകാന്‍ ഇന്നത്തെക്കാലത്തെ കൗമാരക്കാര്‍ ഇഷ്ടപ്പെടുമ്പോള്‍ യഥാർഥ പ്രണയിതാക്കൾ ഇത്തരം ലളിതമായ കാര്യങ്ങളിലൂടെ തങ്ങളുടെ പ്രണയം പ്രകടിപ്പിക്കുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു. ക്ലബുകളിലും പബ്ബുകളിലും ഒത്തുകൂടി മദ്യപിക്കുന്ന ചെറുപ്പക്കാർക്കിടയിൽ ഇവർ വേറിട്ടുനിൽക്കുന്നുവെന്ന കമന്റുകളുമുണ്ടായി.
Read Moreപെണ്‍കുട്ടികളുടെ ഹോസ്റ്റലിനു മുമ്പില്‍ നിന്ന് പരസ്യ സ്വയംഭോഗം ! യുവാവിനെ കുടുക്കി കാമറ
വിദ്യാര്‍ഥിനികളുടെ പിജി ഹോസ്റ്റലിന് മുന്നില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. സംഭവത്തിന്റെ വീഡിയോ സഹിതം ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ പൊലീസിന് കൈമാറി. എത്രയും വേഗം നടപടി വേണമെന്നാണ് ആവശ്യം. ജൂണ്‍ 12ന് അര്‍ധരാത്രിയാണ് സംഭവം. ഡല്‍ഹി ഹഡ്സണ്‍ ലെയിനിലെ പിജി ഹോസ്റ്റലിന് മുന്നിലാണ് സംഭവം. വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വാതി കുറിച്ചത് ഇങ്ങനെ…”രാത്രിയില്‍ ഗേള്‍സ് ഹോസ്റ്റലിന് പുറത്ത് റോഡില്‍ നില്ക്കുന്ന ഒരാള്‍ സ്വയംഭോഗം ചെയ്യുന്നതായി ഞങ്ങള്‍ക്ക് രണ്ട് പരാതികള്‍ ലഭിച്ചു. രണ്ട് വീഡിയോകളും ഒരേ വ്യക്തിയുടേതാണെന്ന് തോന്നുന്നു. ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കുകയും നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയം വളരെ ഗൗരവമുള്ളതാണ്”. വിഷയത്തില്‍ നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് (എടിആര്‍) ആവശ്യപ്പെട്ട് ജൂണ്‍ 19 ന് ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ മറുപടി…
Read More