പ്രതാപ്ഗഡ്: ഇന്ത്യയിൽ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും നിയമപരമായി നിരോധനമുണ്ടെങ്കിലും ഇത് നിർബാധം തുടരുന്നുണ്ടെന്ന കാര്യത്തിൽ സംശയം ആർക്കുമില്ല. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങൾക്കും കലഹങ്ങൾക്കും നാട്ടിൽ തീരെ പഞ്ഞവുമില്ല. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ ഉണ്ടായ സ്ത്രീധനകലഹത്തിനിടെ വധുവിന്റെ വീട്ടുകാർ വരനെ മണിക്കൂറുകളോളം മരത്തിൽ കെട്ടിയിട്ടു. വിവാഹവേദിയിൽ വധുവിനെ വരണമാല്യം അണിയിക്കുന്നതിനു തൊട്ടുമുൻപ് വരൻ അമർജീത്ത് സ്ത്രീധനം ആവശ്യപ്പെട്ടതാണു കലഹത്തിനു കാരണമെന്നു പോലീസ് പറയുന്നു. പ്രകോപിതരായ വധുവിന്റെ ബന്ധുക്കൾ പ്രതിശ്രുത വരനെ പിടിച്ചു മരത്തിൽ കെട്ടിയിടുകയായിരുന്നു.കലഹം നീണ്ടുനിന്നതിനാൽ മണിക്കൂറുകളോളം യുവാവ് കെട്ടിയിട്ടനിലയിൽ തുടർന്നു. വരന്റെ സുഹൃത്തുക്കളും പ്രകോപിതരായതോടെ കാര്യങ്ങൾ സംഘർഷാവസ്ഥയിലേക്കു നീങ്ങി. ഒടുവിൽ പോലീസ് എത്തിയാണ് യുവാവിനെ മരത്തിൽനിന്നു കെട്ടഴിച്ച് മോചിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
Read MoreCategory: Today’S Special
83-ാം വയസ്സില്‍ വീണ്ടും അച്ഛനായി അല്‍പാച്ചിനോ ! 29കാരിയായ കാമുകി ആണ്‍കുഞ്ഞിന് ജന്മം നല്കി
ഇതുവരെ വിവാഹമൊന്നും കഴിച്ചിട്ടില്ലെങ്കിലും 83-ാം വയസ്സില്‍ വീണ്ടും അച്ഛനായി വിഖ്യാത ഹോളിവുഡ് നടന് അല്‍പാച്ചിനോ. 29 കാരിയായ കാമുകി നൂര്‍ അല്‍ഫലാ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ പച്ചീനോയുടെ നാലാമത്തെ കുഞ്ഞാണിത്. നൂര്‍ അല്ഫലായുമായുള്ള ബന്ധത്തില്‍ ആദ്യത്തേതും. റോമന്‍ പച്ചീനോ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എണ്‍പത്തിമൂന്നാം വയസ്സില്‍ ഇതിഹാസ താരം വീണ്ടും അച്ഛനാകുന്നുവെന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞ് തനിക്ക് വളരെ സ്പെഷ്യല്‍ ആണെന്നായിരുന്നു അല്‍ പച്ചീനോയുടെ പ്രതികരണം. പച്ചീനോയുടെ മൂത്ത മകള്‍ ജൂലി മേരിയ്ക്ക് 33 വയസ്സാണ് പ്രായം. ജാന്‍ ടറന്റാണ് ജൂലി മേരിയുടെ അമ്മ. മുന്‍ കാമുകിയായ ബെവേര്‍ലി ഡി ആഞ്ചലോയില്‍ 22 വയസ്സുള്ള ആന്റണ്‍, ഒലീവിയ എന്ന ഇരട്ടക്കുട്ടികളുമുണ്ട്.
Read Moreഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ വീണ്ടും ലൈംഗികാതിക്രമം ! പ്രതിപക്ഷ അംഗം കയറിപ്പിടിച്ചുവെന്ന് വനിതാ എംപി
ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ വീണ്ടും ലൈംഗികാതിക്രമം. മുഖ്യപ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടി അംഗം ഡേവിഡ് വാനെതിരെ സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ് ആണ് ലൈംഗികാരോപണം ഉന്നയിച്ചത്. വാന്‍ പലവട്ടം ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പര്‍ശിക്കുകയും തുടര്‍ച്ചയായി പിന്തുടരുകയും ചെയ്തുവെന്നാണ് ലിഡിയയുടെ വെളിപ്പെടുത്തല്‍. സുരക്ഷാകാമറകളോ മറ്റാളുകളോ ഇല്ലാത്ത സ്റ്റെയര്വെലിനടുത്തുവച്ച് വാന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും തോര്‍പ് സെനറ്റില്‍ പറഞ്ഞു. വിങ്ങിക്കരഞ്ഞായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ”ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല. സെനറ്റ് അംഗങ്ങളെന്നോ ഉദ്യോഗസ്ഥരെന്നോ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പല തരത്തിലുള്ള മോശം പെരുമാറ്റം നേരിടേണ്ടിവരുന്നു.” ലിഡിയയുടെ വെളിപ്പെടുത്തലിന് പിന്നാലെ സെനറ്റര്‍ ഡേവിഡ് വാനിനെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വാന്‍ പാര്‍ലമെന്റംഗത്വം രാജിവയ്ക്കണമെന്ന് ലിബറല്‍ പാര്‍ട്ടി നേതാവ് പീറ്റര്‍ ഡട്ടണ്‍ ആവശ്യപ്പെട്ടു. ലിഡിയയുടെ ആരോപണം തള്ളിയ ഡേവിഡ് വാന്‍ രാജി ആവശ്യത്തോട് പ്രതികരിച്ചില്ല. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അന്വേഷണത്തോടെ പൂര്‍ണമായി…
Read Moreനന്ദിനിയ്ക്ക് മൂക്കുകയറിടാന്‍ കേരളം ! കര്‍ണാടക സര്‍ക്കാരിന് കത്തയയ്ക്കും; അനുകൂല നടപടിയില്ലെങ്കില്‍ നിയമ നടപടി
മില്‍മ-നന്ദിനി തര്‍ക്കത്തില്‍ ഇടപെടലുമായി കേരള സര്‍ക്കാര്‍. പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് കത്തയയ്ക്കും. കേരളത്തിന്റെ അനുമതി ഇല്ലാതെയാണ് നന്ദിനി സംസ്ഥാനത്ത് വ്യാപകമായി ഔട്ട്ലെറ്റുകള് തുറന്നതെന്ന് കര്‍ണാടകയെ ബോധ്യപ്പെടുത്തും. ദേശീയ ക്ഷീരവികസന ബോര്‍ഡിനും പരാതി നല്‍കും. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ഔട്ട്ലെറ്റുകള്ക്കെതിരേ നിയമ നടപടി ആലോചിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സഹകരണ സ്ഥാപനങ്ങള്‍ തമ്മില്‍ അനാരോഗ്യകരമായ മല്‍സരം ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് മില്‍മ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ മൂന്നിടങ്ങളിലാണ് നന്ദിനി ആദ്യം ഔട്ട്ലറ്റുകള് തുടങ്ങിയത്. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് മില്‍മ പരസ്യമായി നിലപാടെടുത്തത്.
Read Moreകുനോ ദേശീയോദ്യാനത്തില്‍ നിന്നും പുറത്തു ചാടി ചീറ്റകള്‍ ! ഉത്തര്‍പ്രദേശ് ലക്ഷ്യമാക്കി നീങ്ങുന്നതായി സംശയം
കുനോ ദേശീയോദ്യാനത്തില്‍ നിന്ന് പുറത്തു ചാടിയ രണ്ട് ചീറ്റകള്‍ ഉത്തര്‍പ്രദേശ് ലക്ഷ്യമാക്കി നീങ്ങുന്നതായി സൂചന. ഈ രണ്ടു ചീറ്റകളെക്കുറിച്ചുള്ള വിവരം ഉത്തര്‍പ്രദേശ് വനംവകുപ്പ് മധ്യപ്രദേശ് വനംവകുപ്പിനോട് തേടിയിട്ടുണ്ട്. അതേ സമയം കുനോ ദേശീയോദ്യാനത്തില്‍ നിന്നും പുറത്തു ചാടിയ രണ്ട് ചീറ്റകള്‍ നിലവില്‍ മധ്യപ്രദേശ് മേഖലയിലേക്ക് തന്നെ തിരികെ എത്തുന്നതായും നിഗമനമുണ്ട്. ഉദ്യോഗസ്ഥരോട് ജാഗരൂകരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് വനംവകുപ്പ് പ്രതികരിച്ചു. രണ്ട് ചീറ്റകള്‍ തിരികെ മധ്യപ്രദേശിലെത്തുന്നത് വരെ ജാഗ്രതാ നിര്‍ദേശം പ്രാബല്യത്തില്‍ തുടരുമെന്നും വനം വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വനംവകുപ്പ് അധികൃതരുടെ വെര്‍ച്വല്‍ മീറ്റിങ്ങും നടത്തിയിരുന്നു. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ ഉത്തര്‍പ്രദേശ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം കൈകൊള്ളുക ചീറ്റ പ്രൊജ്ക്ട് സ്റ്റിയറിങ് കമ്മിറ്റിയായിരിക്കും. ഇര തേടലിനും മറ്റുമായി വിശാലമായ പുല്‍പ്രദേശം ചീറ്റകള്‍ക്ക് അനിവാര്യമാണ്. ചീറ്റകള്‍ക്ക് അനുയോജ്യമായ ഇത്തരം മേഖലകള്‍ ഉത്തര്‍പ്രദേശില്‍ കുറവാണെന്നും…
Read Moreലിവിംഗ് ടുഗദര്‍ പങ്കാളികളുടെ വിവാഹമോചനത്തില്‍ കോടതിയ്ക്ക് ഒന്നും ചെയ്യാനില്ലെന്ന് ഹൈക്കോടതി…
ലിവിങ് ടുഗദര്‍ പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ലിവിംഗ് ടുഗദറിനെ വിവാഹമായി കാണാനാകില്ലെന്നും സ്പെഷ്യല്‍ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങള്‍ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്കു മാത്രമേ നിയമ സാധുതയുണ്ടാകുകയുള്ളുവെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കരാറിന്റെ അടിസ്ഥാനത്തില്‍ 2006 മുതല്‍ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികള്‍ വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയതിന് എതിരെയുള്ള അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പെട്ട പങ്കാളികളാണ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്. ഉഭയ സമ്മതപ്രകാരമാണ് ഇവര്‍ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. എന്നാല്‍ നിയമപ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹമോചനം അനുവദിക്കാന്‍ കുടുംബ കോടതി തയ്യാറായില്ല. ഇവരുടെ ഹര്‍ജി തള്ളുകയും…
Read Moreലൈംഗികബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ തീര്‍ത്തുകളയുമെന്ന് ഭീഷണി ! വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി 50കാരി
പ്രമുഖ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം. ലളിതഗാനശാഖയിലെ ശ്രദ്ധേയ സാന്നിധ്യമായ ഭുവന ശേഷനാണ് ഇത്തവണ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈരമുത്തു തന്നെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നും തന്റെ കരിയര്‍ തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഭുവന മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഗായിക ചിന്മയിക്കു പിന്നാലെയാണ് വൈരമുത്തുവിനെതിരെ ആരോപണവുമായി ഭുവനയും എത്തിയത്. പ്രശസ്തരായ എഴുത്തുകാരെ ആദരിക്കാന്‍ വേണ്ടി തമിഴ്നാട് സര്‍ക്കാര്‍ ആരംഭിച്ച ഡ്രീം ഹൗസ് പദ്ധതിയില്‍ വൈരമുത്തുവിനെ ഉള്‍പ്പെടുത്തി ആദരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഭുവനയുടെ ആരോപണം. 1998ലാണ് വൈരമുത്തുവില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് 50കാരിയായ ഭുവന പറയുന്നു. ലൈംഗികബന്ധത്തിനായി നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നതായും അവര്‍ വെളിപ്പെടുത്തി. ഒരു ടെക്സ്റ്റൈല്‍ ഷോറൂമിനായി ഞാന്‍ ജിംഗിള്‍ പാടിയിരുന്നു. അതിനു വരികള്‍ കുറിച്ചത് വൈരമുത്തു ആണ്. അതിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ഞാന്‍ ആദ്യം കാണുന്നത്. എന്റെ ശബ്ദവും തമിഴ് ഉച്ചാരണവും നല്ലതാണെന്നും…
Read Moreകോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു ! സൗജന്യ ബസ് യാത്ര മുതലാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടി…
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതികളിലൊന്നായിരുന്നു സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്നത്. ഇതു ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചൂടോടെ വാഗ്ദാനം നടപ്പാക്കുകയും ചെയ്തു. എന്നാല്‍ ഈ സൗജന്യ യാത്ര മുതലാക്കി കാമുകനൊപ്പം പോയ യുവതി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ദക്ഷിണ കന്നഡയിലാണ് സംഭവം. 11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗപ്പെടുത്തി കാമുകനൊപ്പം കടന്നുകളഞ്ഞത്. ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരില്‍ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് യുവതിയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. എന്നാല്‍ വിവാഹശേഷവും ഇവര്‍ പ്രണയബന്ധം തുടര്‍ന്നു. ഇതിനിടെ പ്രസവത്തിനായി യുവതി സ്വന്തം വീട്ടിലേക്ക് വന്നു. പ്രസവശേഷം വീട്ടില്‍ കഴിയവെ കാമുകന് യുവതിയെ ഒന്നിച്ചു ജീവിക്കാനായി പുത്തൂരിലേക്ക് ക്ഷണിച്ചു. എന്നാല്‍ തന്റെ…
Read Moreമാസങ്ങള്‍ക്കു മുമ്പ് ഭാര്യ വീട്ടില്‍ നിന്ന് കാണാതായി ! മരിച്ചെന്നു കരുതിയ യുവാവ് ജീവനോടെ രംഗത്ത്
മാസങ്ങള്‍ക്കു മുമ്പ് മരിച്ചുവെന്ന് വീട്ടുകാര്‍ കരുതിയ യുവാവിനെ മോമോസ് ഷോപ്പില്‍ കണ്ടെത്തി. ജനുവരിയില്‍ ഭാര്യയുടെ വീട്ടില്‍ നിന്ന് കാണാതായ യുവാവിനെയാണ് മാസങ്ങള്‍ക്ക് ശേഷം ഭാര്യാസഹോദരന്‍ യാദൃച്ഛികമായി കണ്ടെത്തിയത്. ഗൗതം ബുദ്ധാ നഗര്‍ ജില്ലയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് നിഷാന്ത് കുമാറിനെയാണ് ധ്രുവ്ഗഞ്ചിലെ ഭാര്യയുടെ വീട്ടില്‍ നിന്ന് കാണാതായത്. ഭാര്യയുടെ സഹോദരന് നിഷാന്ത് കുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നതായിരുന്നു നിഷാന്ത് കുമാറിന്റെ കുടുംബത്തിന്റെ ആരോപണം. നിഷാന്ത് കുമാറിന്റെ കുടുംബം നല്കിയ പരാതിയെ തുടര്‍ന്ന് എടുത്ത തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയാക്കിയ ഭാര്യയുടെ സഹോദരന് രവിയാണ് മാസങ്ങള്‍ക്ക് ശേഷം നിഷാന്ത് കുമാറിനെ കണ്ടെത്തിയത്. നിഷാന്തിനെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് നിഷാന്തിന്റെ വീട്ടുകാര്‍ തന്നെയും തന്റെ കുടുംബത്തെയും നിരന്തരം ഉപദ്രവിച്ചതായി രവി ആരോപിക്കുന്നു. വ്യാജ ആരോപണങ്ങളില്‍ മനംനൊന്ത് അമ്മാവന് അകാലത്തില്‍ മരിച്ചതായും രവി പറയുന്നു. നോയിഡ സെക്ടര്‍ 50ല്‍ മോമോസ് സ്റ്റാളിലാണ് നിഷാന്തിനെ…
Read Moreനെഞ്ചിടിപ്പ് വല്ലാതെ കൂടുന്ന പോലെ ! ഭാവി വരനെ ആദ്യമായി കണ്ട നിമിഷത്തിന്റെ എക്സൈറ്റ്മെന്റ് പങ്കുവെച്ച് അസ്ല മാര്‍ലി
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അസ്ല മാര്‍ലി എന്ന ഹില. ആളുകള്‍ പൊതുവെ തുറന്നു പറയാന്‍ മടികാണിക്കുന്ന ലൈംഗികകാര്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ വിശദീകരിച്ചാണ് അസ്ല ശ്രദ്ധേയയായത്. കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹില തന്നെ പറഞ്ഞിരുന്നു. കാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റില്‍ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. അംജീഷ് എന്നാണ് വരന്റെ പേര്. എന്നാല്‍ വരന് നിശ്ചയത്തിന് ഉണ്ടായിരുന്നില്ല. ഫോണിലൂടെ മാത്രമായിരുന്നു യുകെയില്‍ ജോലി ചെയ്യുന്ന അംജീഷും അസ്ലയും കണ്ടതും സംസാരിച്ചതുമെല്ലാം. വിവാഹത്തിന് ഏതാനും ദിസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അസ്ലയും അംജീഷും കണ്ടുമുട്ടിയിരിക്കുകയാണിപ്പോള്. ഇപ്പോഴിതാ തങ്ങളുടെ ആദ്യ മീറ്റിനെ കുറിച്ച് അസ്ല പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ശരിക്കും ഒരു…
Read More