14 വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നും കരുത്താര്‍ജ്ജിച്ച് മുന്നേറുകയാണ് താനെന്ന് ഗായിക അഭയ ഹിരണ്മയി. മുറിവുകള്‍ ഉണങ്ങി തുടങ്ങിയെന്നും ചിത്രശലഭമായി താന്‍ മാറുകയാണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അഭയ പറയുന്നു. ചേര്‍ത്തു നിര്‍ത്തിയവര്‍ക്കും കരുതലായവര്ക്കും നന്ദിയെന്നും ഗായിക പറയുന്നു. ഈ ചിത്രം പോലെ ഫിൽറ്ററില്ലാത്തതും നിറഞ്ഞ സ്നേഹവും. എന്റെ പ്രിയപ്പെട്ടവരിൽ പലരോടും അവരുടെ പേരുകൾ ഉപയോഗിച്ച് എനിക്ക് നന്ദി പറയണം എന്നാൽ അതിപ്പോൾ വേണ്ട. ന്യായവിധിയില്ലാതെ, ചോദ്യചിഹ്നങ്ങളില്ലാതെ എന്നെ ഹൃദയത്തോട് ചേർത്തുപിടിച്ചവർ… എന്റെ നെറ്റിയിൽ ചുംബിച്ച്, ഇനി വിഷമിക്കേണ്ട, നിനക്കായി ഞാനുണ്ട് എന്നുപറഞ്ഞവരോട്…എല്ലാത്തിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്!! ഇതാണ് നിങ്ങൾക്കുള്ള ആ ചിത്രം. മുറിവുകൾ ഉണങ്ങുകയാണ്. ഞാനിപ്പോൾ കഠിനമായി അധ്വാനിക്കുന്നു. തിളക്കമുള്ള ദിനങ്ങളായി അവ മാറുന്നു. ആത്മവിശ്വാസത്തോടെ പുതിയ ചുവടുകൾ വയ്ക്കുന്നു. 14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ. ഈ തേനീച്ച് ഇപ്പോൾ ഒരു ചിത്രശലഭമായി മാറിയിരിക്കുന്നു. അഭയ…
Read MoreCategory: Today’S Special
പുകഴ്ത്തി പണിവാങ്ങിച്ചു കൂട്ടരുത് ! മോഡിഫൈഡ് വാഹനങ്ങളെക്കുറിച്ച് വീഡിയോ ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി…
നിയമലംഘിച്ച് മോഡിഫിക്കേഷന് വരുത്തുന്ന വാഹനങ്ങളെക്കുറിച്ച് വീഡിയോ തയ്യാറാക്കുന്ന വ്ളോഗര്‍മാര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം വീഡിയോകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മോഡിഫൈഡ് വാഹനങ്ങള്‍ക്ക് കേരളത്തില്‍ പ്രചാരം ലഭിക്കുന്നതിന് ഇത്തരം വ്ളോഗുകള്‍ കാരണമാകുന്നുണ്ട്. ബൈക്ക്, കാര്‍, ബസുകള്‍ തുടങ്ങിയ പല മോഡിഫൈഡ് വാഹനങ്ങളെ പുകഴ്ത്തികൊണ്ടുള്ള വ്ലോളുകള്ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണുള്ളത്. നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ ഇന്ന് മുതല്‍ നിരത്തില്‍ കാണാന്‍ പാടില്ലെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യത വേണ്ട. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സസ്പെന്‍ഡ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാന്‍ പാടില്ലെന്നും കോടതി…
Read Moreഞാന്‍ കല്യാണവിരോധിയല്ല! ആ രണ്ട് സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്; മനസുതുറന്ന് നടി അനുമോള്‍
വ്യത്യസ്ഥമായ വേഷങ്ങള്‍ ചെയ്തു മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് അനുമോള്‍. സമാന്തര സിനിമകളിലാണ് അനുമോളെ കൂടുതലായും കാണുന്നത്. ഞാന്‍, ചായില്യം, ഇവന് മേഘരൂപന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷമാണ് അനുമോള്‍ ചെയ്തത്. വെടിവഴിപാട് എന്ന സിനിമയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ കഥാപാത്രങ്ങള്‍ നോക്കി സിനിമ ചെയ്യുന്ന നടിയാണ് അനുമോള്‍. മലയാളത്തിന് പുറമെ തമിഴിലും നടി അഭിനയിക്കുന്നുണ്ട്. ഐശ്വര്യ രാജേഷ് നായിക ആയെത്തുന്ന ഫര്‍ഹാന ആണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമ. ഇപ്പോഴിതാ സിനിമാ വിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അനുമോള്‍. വിവാഹം കഴിക്കാന്‍ കുടുംബക്കാരുടെയും നാട്ടുകാരുടെയും നിര്‍ബന്ധം ഉണ്ടെന്നും എന്നാല്‍ വിവാഹം നടക്കുമ്പോള്‍ നടക്കട്ടെ എന്നാണ് തന്റെ മനോഭാവമെന്നും അനുമോള്‍ പറയുന്നു. ആറു വര്‍ഷം നീണ്ട പ്രണയം വിവാഹത്തിന് അടുത്തെത്തിയെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് നടി പറഞ്ഞു. അനുമോളുടെ വാക്കുകള്‍ ഇങ്ങനെ……
Read Moreനിയന്ത്രണമില്ലാത്ത കാമഭ്രാന്താണ് ആണുങ്ങളുടെ പ്രശ്നം ! വൃദ്ധ മുതല്‍ വേലക്കാരികളെ വരെ ഈ കണ്ണുകളിലൂടെയാണ് നോക്കുന്നത്; സുജ വരുണി പറയുന്നത്…
ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയയായ താരമാണ് സുജ വരുണി. 2002ല്‍ പ്ലസ് ടു എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറിയ സുജ മലയാളത്തിലും നിരവധി സിനിമകളുടെ ഭാഗമായി. മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണി നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ബെന്‍ ജോണ്സണ് എന്ന സിനിമയില്‍ സോനാ സോനാ നീ ഒന്നാം നമ്പര്‍ എന്ന ഐറ്റം ഗാനത്തില്‍ ചുവടുവെച്ചത് സുജ വരുണി ആയിരുന്നു. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമല്ല താരം. ശിവാജി ഗണേശന്റെ ചെറുമകന് ശിവാജി ദേവിനെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. 11 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ആയിരുന്നു സുജയും സുഹൃത്ത് ശിവാജി ദേവും വിവാഹിതര്‍ ആയത്. 2019ല്‍ പുറത്ത് ഇറങ്ങിയ ശത്രു എന്ന സിനിമയിലാണ് സുജ ഒടുവിലായി അഭിനയിച്ചിരുന്നത്. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഇന്‍സ്റ്റയില്‍ സജീവമായ താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. തമിഴില്‍ ബിഗ്…
Read Moreബലാത്സംഗ കേസില്‍ ഹര്‍ജിക്കൊപ്പം സ്വകാര്യ ചിത്രങ്ങളും; അഭിഭാഷകനു പിഴയിട്ട് ഹൈക്കോടതി…
ബലാത്സംഗ കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിന് അഭിഭാഷകന് 25,000 രൂപ പിഴയിട്ടു ബോംബെ ഹൈക്കോടതി. വിവേചന ബുദ്ധിയില്ലാത്ത പ്രവൃത്തിയാണ് അഭിഭാഷകന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു. ഭര്‍ത്താവിന് എതിരായ ബലാത്സംഗ കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് കോടതിയെ സമീപിച്ചത്. ഇതിനൊപ്പം തെളിവായി സമര്‍പ്പിച്ച ചിത്രങ്ങളാണ് കോടതിയെ ചൊടിപ്പിച്ചത്. രജിസ്ട്രിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജികള്‍ വിവിധ വകുപ്പുകളിലൂടെ കടന്നുപോവുന്നുണ്ടെന്ന് അഭിഭാഷകര്‍ മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞു. നിരവധി പേര് ഈ ഫോട്ടോഗ്രാഫുകള്‍ കാണും. അതുവഴി ബന്ധപ്പെട്ട കക്ഷികളുടെ സ്വകാര്യതയാണ് ഹനിക്കപ്പെടുന്നത്. ഹര്‍ജിയില്‍നിന്നു ഫോട്ടോകള്‍ നീക്കാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. അഭിഭാഷകരുടെ ഭാഗത്തുനിന്നു കുറെക്കൂടി വിവേകത്തോടെയുള്ള പെരുമാറ്റം കോടതി പ്രതീക്ഷിക്കുന്നതായും ബെഞ്ച് പറഞ്ഞു.
Read Moreടൂറിസ്റ്റ് ബസിന്റെ നിറം മാറാത്തതോ ഡ്രൈവര്‍ യൂണിഫോം മാറാത്തതോ അല്ല പ്രശ്നം ! ഡോ.അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു…
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം ഇതുവരെ മുക്തമായിട്ടില്ല. ഇപ്പോഴും ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നു. അപകടത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളമുള്ള ടൂറിസ്റ്റ് ബസുകളില്‍ പരിശോധനയും സജീവമായിരിക്കുകയാണ്. ഈ അവസരത്തില്‍ ഡോ.അനുജ ജോസഫ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കുട്ടികളോടൊപ്പം യാത്ര ചെയ്ത ഉത്തരവാദിത്തപെട്ടവര് ഡ്രൈവറിന്റെ അമിത വേഗത എന്തു കൊണ്ടു ചോദ്യം ചെയ്തില്ല. അയാള്‍ മദ്യപിച്ചിരുന്നോ എന്നു പോലും സംശയം തോന്നുന്ന വിധമാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചിരിക്കുന്നത്. അത്രയും പേരുടെ ജീവന് എന്തു വിലയാണ് ഡ്രൈവര്‍ ജോമോന് നല്‍കിയതെന്നു ഈ അപകടത്തോടെ വ്യക്തമാണ്. ഡോ.അനുജ ചോദിക്കുന്നു. അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ടൂറിസ്റ്റ് ബസിന്റെ നിറം മാറാത്തതു കൊണ്ടോ, ഡ്രൈവര്‍ യൂണിഫോം ധരിക്കാത്തത് കൊണ്ടുമാണ് അടുത്തിടെ വടക്കാഞ്ചേരി ടൂറിസ്റ്റ് bus അപകടം നടന്നതെന്നു കേരളത്തിലെ ജനങ്ങളാരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നയങ്ങള്‍…
Read Moreനമ്മള് രണ്ടുപേരും കിടിലന്‍ കെമിസ്ട്രിയാണല്ലോ എന്ന് ഞാന്‍ പറഞ്ഞു ! തന്നെയും ദുല്‍ഖറിനെയും ഞെട്ടിച്ച കാര്യത്തെക്കുറിച്ച് നിത്യ മേനന്…
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും നിത്യമേനനും. ഇരുവരും ഒന്നിച്ച മണിരത്നം ചിത്രം ഒകെ കണ്മണി ശ്രദ്ധ നേടിയിരുന്നു. സൗത്ത് ഇന്ത്യയില്‍ വമ്പന്‍ ഹിറ്റായിരുന്നു ചിത്രം, സിനിമ പുറത്തുവന്നതിന് പിന്നാലെ ദുല്‍ഖര്‍-നിത്യ കെമിസ്ട്രി ആരാധകരുടെ മനംകവര്‍ന്നു. തങ്ങള്‍ക്കിടയില്‍ ഇത്രയും കെമിസ്ട്രി വര്‍ക്കൗട്ട് ആകുമെന്ന് കരുതിയില്ലെന്നും സിനിമ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിയെന്നും ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ നിത്യ പറഞ്ഞിരുന്നു. ദുബായിയില്‍ വെച്ച് ഓകെ കണ്മണിയുടെ പ്രീമിയര്‍ കണ്ടപ്പോള്‍ നമ്മള് രണ്ടുപേരും കിടിലന്‍ കെമിസ്ട്രിയാണെന്ന് പറഞ്ഞിരുന്നുവെന്നും ദുല്‍ഖറും അത് സമ്മതിച്ചിരുന്നുവെന്നും നിത്യ പറഞ്ഞിരുന്നു. ദുല്‍ഖറുമായി വളരെ അടുത്ത സൗഹൃദമാണ് തനിക്കെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. സിനിമ കണ്ടപ്പോള്‍ താന്‍ മാത്രമല്ല, ദുല്‍ഖറും ഞെട്ടിയിരുന്നു. എങ്ങനെ ഞങ്ങള്‍ക്കിടയില്‍ ഇത്രത്തോളം കെമിസ്്ട്രി വന്നുവെന്ന് പരസ്പരം ചോദിച്ചിരുന്നുവെന്നും ശരിക്കും അതൊരു അത്ഭുതമായി തന്നെയാണ് തോന്നിയിരുന്നതെന്നും നിത്യ പറയുന്നു.
Read Moreഎന്നിട്ടും ഞാന്‍ ഹാപ്പി അല്ലെങ്കില്‍ പിന്നെ…വിവാഹം മുടങ്ങിയതിന്റെ കാരണം തുറന്നു പറഞ്ഞ് അഷിക അശോകന്
സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് അഷിക അശോകന്. ടിക് ടോക്കിലൂടെ എത്തിയ താരം പിന്നീട് റീല്‍സിലൂടെയും ഷോര്ട്ട്സിലൂടെയുമെല്ലാം മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു. ഇതു കൂടാതെ ഒത്തിരി ഹ്രസ്വ ചിത്രങ്ങളിലൂം മ്യൂസിക് ആല്‍ബങ്ങളിലും അഷിക അഭിനയിച്ചിട്ടുണ്ട്. നടന് സജിനൊപ്പം ചെയ്ത അഷികയുടെ ശ്രീകാന്തിന്റെ ആദ്യരാത്രി എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് മോഡലിംഗിലും ഏറെ സജീവമായി മാറിയിരിക്കുകയാണ് അഷിക. ഇപ്പോഴിതാ അഷികയുടെ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റ്സുകളെക്കുറിച്ചുമൊക്കെയാണ് അഷിക സംസാരിക്കുന്നത്. വിവാഹം മുടങ്ങിയതിനെ കുറിച്ച് സംസാരിക്കുന്നതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ അഷിക പറയുന്നു. പലരും പല ചുറ്റുപാടുകളിലും വളര്‍ന്നവരാണ്. അപ്പുറം നില്‍ക്കുന്നയാള്‍ക്ക് നമ്മളുടെ അതേ കാഴ്ചപ്പാടും ചിന്താഗതിയും ആയിരിക്കണം എന്നില്ല. പക്ഷേ ഇതൊക്കെ നമുക്ക് ഒരു പരിധി…
Read Moreനടി അശ്വതി ബാബു വിവാഹിതയായി ! കല്യാണം കഴിച്ചത് ‘പാര്‍ട്ണര്‍ ഇന്‍ ക്രൈം’ ആയ നൗഫലിനെ…
ലഹരിമരുന്ന് കേസില്‍ പിടിയിലായി വാര്‍ത്തകളില്‍ ഇടംനേടിയ നടിയും മോഡലുമായ അശ്വതി ബാബു വിവാഹിതയായി. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിന്മൂല വീട്ടില്‍ നൗഫലിനെയാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുകയാണ് നൗഫല്‍. അശ്വതിയെ വിവാഹം കഴിച്ച നൗഫലിനെ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിക്കൊപ്പം ഇക്കഴിഞ്ഞ ജൂലൈയില്‍ കൊച്ചിയില്‍ പിടികൂടിയതും വാര്‍ത്തയായിരുന്നു. ഇനിയുള്ള കാലം സന്തോഷത്തോടെ കഴിയണമെന്നും കൊച്ചിയില്‍ ഒരു ഷോപ്പ് തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും സിനിമയില്‍ സജീവമാകണമെന്നാണ് ആഗ്രഹമെന്നും അശ്വതി പറഞ്ഞു. പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസില്‍ ജീവിതസ്വപ്നം തേടി കൊച്ചിയിലെത്തിയ അശ്വതി വഞ്ചിക്കപ്പെട്ടതോടെ പല സാമൂഹിക വിരുദ്ധ ഇടപാടുകളിലും ചെന്നുപെടുകയായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് ദുരുപയോഗം ചെയ്യുകയും മറ്റുള്ളവര്‍ക്കു കൈമാറി പണം സമ്പാദിച്ചെന്നും ഇവര്‍ തുറന്നുപറഞ്ഞിരുന്നു. അമ്മാവനെന്നും ആങ്ങളയെന്നുമൊക്കെ പറഞ്ഞ് വന്നവര്‍ വരെ തന്നെ ദുരുപയോഗം…
Read Moreയുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി ! ഇതില്‍ മനംനൊന്ത് കോഴിക്കറിയില്‍ വിഷംചേര്‍ത്ത് കഴിച്ച് ഭര്‍ത്താവും ഭര്‍തൃമാതാവും ജീവനൊടുക്കി…
യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനു തൊട്ടുപിന്നാലെ ഭര്‍ത്താവും ഭര്‍തൃമാതാവും ജീവനൊടുക്കി. തമിഴ്നാട് ജോലാര്‍പേട്ടിനടുത്തുള്ള മണ്ഡലവാടി ഗ്രാമത്തില്‍ താമസിക്കുന്ന മുരളി (27, അമ്മ ശിവകാമി (55) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നതിലുള്ള മനോവിഷമം കാരണമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് മുരളി, ഇന്ദുജയെ (20) വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മുരളിയും മുരളിയുടെ അമ്മ ശിവകാമിയും ജീവനൊടുക്കിയത്. ശേഖര്‍- ശിവകാമി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് മുരളി. ഇവരുടെ മൂത്ത രണ്ട് ആണ്മക്കളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ദുജ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കാണാന്‍ അമ്മ ശിവകാമിയും മുരളിയും തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടി ജനിച്ചതില്‍ ഇരുവരും ഏറെ നിരാശരായിരുന്നു. കുട്ടിയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അമ്മയും മകനും കഴിഞ്ഞ…
Read More