ഗായകനായി എത്തി പിന്നീട് നടനായും സംവിധായകനായുമെല്ലാം മലയാള സിനിമ കീഴടക്കിയ താരമാണ് വിനീത് ശ്രീനിവാസന്. അച്ഛന് ശ്രീനിവാസന്റെ പാത പിന്തുടര്ന്ന് തന്നെയാണ് വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചത്. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയില്‍ എത്തിയതെങ്കിലും പിന്നീട് സംവിധായകന്, തിരക്കഥ രചന തുടങ്ങിയ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രന് സാധിച്ചു. എന്നാല്‍ ഇപ്പോള്‍ ഇതാ താന്‍ തന്റെ ജീവിതത്തില്‍ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ജിഞ്ചര്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസന് ഇതേ കുറിച്ച് തുറന്നു പറഞ്ഞത്. വിനീതിന്റെ അനിയനും നടനും സംവിധായകനുമായ ധ്യാന്‍ പറ്റിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്, ധ്യാന്‍ ഒരുപാട് പറ്റിച്ചിട്ടുണ്ടെന്നും താന്‍ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞത്. ഒരിക്കല്‍ ധ്യാനിന്റെ ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യണമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് ഇന്ന് വരെ…
Read MoreCategory: Today’S Special
ബുദ്ധി കൂടി വട്ടായതാ സാറേ ! ജെഇഇ പരീക്ഷയില്‍ 300 ല്‍ 300; പരിശീലനം പോരെന്നു പറഞ്ഞ് ഒന്നു കൂടി പരീക്ഷയെഴുതാനൊരുങ്ങി വിദ്യാര്‍ഥി…
ജെഇഇ പരീക്ഷയില്‍ മികച്ച വിജയം നേടുക ഏതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നമാണ്. അപ്പോള്‍ മുഴുവന്‍ മാര്‍ക്കും വാങ്ങുന്നതിനെ സ്വപ്നതുല്യം എന്നേ വിശേഷിപ്പിക്കാനാവൂ. ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നായ ജെഇഇ മെയിന്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കിയിട്ടും പരിശീലനം പോരായിരുന്നു എന്ന കാരണം പറഞ്ഞ് പരീക്ഷ ഒന്നു കൂടി എഴുതാന്‍ തയ്യാറെടുക്കുകയാണ് ഒരു വിദ്യര്‍ഥി. രാജസ്ഥാനിലെ നവ്യ ഹിസാരിയ എന്ന വിദ്യാര്‍ഥിക്കാണ് പഠനം തലയ്ക്കു പിടിച്ചത്. നവ്യയുടെ തീരുമാനം കേട്ട് ഇവന് ഭ്രാന്താണോയെന്നാണ് പലരും ചോദിക്കുന്നത്. ഇത്തരക്കാര്‍ക്ക് നവ്യ നല്കുന്ന വിശദീകരണമിങ്ങനെ… ”പരിശീലനം മെച്ചപ്പെടുത്താനും ടൈം മാനേജ്മെന്റ് കൃത്യമാക്കുന്നതിനും വേണ്ടിയാണ് പരീക്ഷ ഒരിക്കല്‍ക്കൂടി എഴുതാന്‍ ഞാന്‍ തീരുമാനിച്ചത്.ജെഇഇ മെയിന്‍ എക്സാമിനുള്ള പരിശീലനവും പരിശ്രമങ്ങളുമാണ് നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷ എഴുതിത്തീര്‍ക്കാന്‍ എന്നെ സഹായിച്ചത്”. ഒരിക്കല്‍ക്കൂടി പരീക്ഷയെഴുതി മാര്‍ക്ക് കുറഞ്ഞാലും നവ്യയ്ക്കു പേടിക്കേണ്ടതില്ല. കാരണം രണ്ടു തവണ പരീക്ഷയെഴുതിയാലും അതില്‍ ഏതിനാണോ ഉയര്‍ന്ന മാര്‍ക്ക്…
Read Moreവര്‍ഗീയതയെ ഫലപ്രദമായി തടയാന്‍ ആര്‍എസ്എസിനെ പഠിക്കാനൊരുങ്ങി സിപിഎം ! പാര്‍ട്ടിക്ലാസില്‍ ഇനി ‘ഹിന്ദുത്വ’വും പഠനവിഷയം…
വര്‍ഗീയതയെ ചെറുക്കാന്‍ ‘ഹിന്ദുത്വം’ പഠിക്കാനൊരുങ്ങി സിപിഎം. എന്താണ് ഹിന്ദുത്വമെന്നും ആര്.എസ്.എസ് എങ്ങനെയാണ് അത് ഉപയോഗിക്കുന്നതെന്നും പഠിക്കാനും അത് പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കാനുമാണ് തീരുമാനം. വര്‍ഗീയതയെ ചെറുക്കാന്‍ അതെക്കുറിച്ച് പഠിച്ച് വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്നാണ് സിപിഎം കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് തത്വങ്ങളെപ്പറ്റി കാര്യമായി പഠിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. ആര്‍എസ്എസിനെ ചെറുക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ പാര്‍ട്ടി ക്ലാസിനുള്ള കരിക്കുലത്തില്‍ ഹിന്ദുത്വത്തെ കുറിച്ചുള്ള പഠനവും ഉള്‍പ്പെടുത്തുമെന്ന് ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ആര്‍എസ്എസ്, ഹിന്ദുത്വം എന്നിവ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനായി രൂപരേഖ തയാറാക്കാനുള്ള ചുമതല കേന്ദ്ര നേതൃത്വത്തിനാണ്. ആര്‍എസ്എസ് എന്താണെന്നും അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധവത്കരിച്ച് മാത്രമേ വര്‍ഗീയതയെ കൃത്യമായി പ്രതിരോധിക്കാനാകൂവെന്ന് മനസിലാക്കിയാണ് പാര്‍ട്ടി സിലബസ് പരിഷ്കരണത്തിനൊരുങ്ങുന്നത്. പുതിയ സിലബസ് പഠിപ്പിക്കാനുള്ള സ്ഥിരം സ്കൂളായി ഡല്‍ഹിയിലെ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവന് പ്രവര്‍ത്തിക്കും. പാര്‍ട്ടിയില്‍ യുവ അംഗങ്ങള്‍…
Read Moreപഞ്ചസാര,സേമിയ,പാലട ഇത്തവണ ഓണക്കിറ്റ് പൊളിക്കും ! ഉള്‍പ്പെടുത്തിയിരിക്കുന്നത് 13 ഇന സാധനങ്ങള്‍…
ഭക്ഷ്യവസ്തുക്കളുടെ വിലയക്കയറ്റത്തില്‍ വലഞ്ഞു നില്ക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സന്നദ്ധമായി സംസ്ഥാന സര്‍ക്കാര്‍. ഇതുപ്രകാരം ഇത്തവണയും ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. 13 ഇനങ്ങള്‍ വിതരണം ചെയ്യാനാണ് ആലോചന. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു. സൗജന്യ കിറ്റുകള്‍ തയാറാക്കുന്നതിനും പാക്കിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നിര്‍ദേശം നല്കി. ഇനങ്ങളുടെ പട്ടിക റീജനല്‍ മാനേജര്‍മാര്‍ രണ്ടു ദിവസം മുന്‍പ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ചു വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും സപ്ലൈകോ അറിയിച്ചു. 90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാവും സൗജന്യ കിറ്റ്. ഒരു കിറ്റിന് 500 രൂപയാണ് ചെലവാകുക. തുണി സഞ്ചി നല്‍കുന്നത് ഇത്തവണയും പരിഗണനയിലുണ്ട്. സൗജന്യ കിറ്റിനു പുറമേ…
Read Moreഒരുത്തന്റെയും മാപ്പും വേണ്ട … കോപ്പും വേണ്ട… കയ്യില്‍ വെച്ചേരെ ! സുധാകരന്റെ ഖേദ പ്രകടനത്തോട് എം എം മണി പ്രതികരിച്ചതിങ്ങനെ…
എംഎം മണിയ്ക്കെതിരായ ആക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കെ. സുധാകരന് നടത്തിയ ഖേദപ്രകടനം തനിക്ക് ആവശ്യമില്ലെന്ന് എം. എം മണി തുറന്നടിച്ചു. ഒരുത്തന്റെയും മാപ്പും വേണ്ട …. കോപ്പും വേണ്ട…… കയ്യില്‍ വെച്ചേരെ … ഇവിടെ നിന്നും തരാനൊട്ടില്ല താനും…… എന്നാണ് എം. എം. മണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. എം എം മണിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഒരുത്തന്റെയും മാപ്പും വേണ്ട ….കോപ്പും വേണ്ട……കയ്യില്‍ വെച്ചേരെ …ഇവിടെ നിന്നും തരാനൊട്ടില്ല താനും…… പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണെന്നും തെറ്റിനെ തെറ്റായി തന്നെ കാണുന്നുവെന്നും യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കെ സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചത്. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ ജാഥയില്‍ എംഎം മണിയുടെ മുഖം ചിമ്പാന്‍സിയുടെ കട്ടൗട്ടില്‍ പതിച്ചതിനെതിരേ പാര്‍ട്ടി അനുഭാവികള്‍ കടുത്ത വിമര്‍ശനമാണുയര്‍ത്തിയത്.…
Read Moreടിനി ടോം അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല ! ആ സംഭവത്തിനു ശേഷം ടിനി ടോമിനോട് മിണ്ടാറില്ലായിരുന്നുവെന്ന് തെസ്നി ഖാന്…
മിമിക്രിയിലൂടെ എത്തി മലയാള സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് തെസ്നി ഖാന്. പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ 1988ല്‍ ഡെയ്സി എന്ന കമല്ഹാസന് സിനിമയിലൂടെ ആണ് തെസ്നി ഖാന് സിനിമാ അഭിനയരംഗത്തേക്ക് എത്തുന്നത്. ചെറിയ റോളില്‍ അഭിനയ ജീവിതം ആരംഭിച്ച തെസ്നി ഖാന് വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്തും ടെലിവിഷന്‍ മേഖലയിലും തന്റേതായ സ്ഥാനം നേടി എടുക്കുക ആയിരുന്നു. അതേ സമയം പ്രേക്ഷകര്‍ തെസ്നി ഖാനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് കോമഡി ചിത്രങ്ങളിലൂടെയും കോമഡി സ്കിറ്റുകളിലൂടെയും ആണ്. തന്റെ സഹപ്രവര്‍ത്തകരുമായി മികച്ച ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് തെസ്നി. ഇപ്പോഴിതാ എല്ലാവരും ചേര്‍ന്ന് തന്നെ പറ്റിച്ചതിനെ കുറിച്ച് തെസ്നി ഖാന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫ്ളവേഴ്സ് ഒരു കോടിയിലാണ് തെസ്നിയുടെ വെളിപ്പെടുത്തല്‍. ആ സംഭവത്തിനു ശേഷം താന്‍ ടിനി ടോമിനോട് മിണ്ടാറില്ലായിരുന്നു എന്നും തെസ്നി ഖാന് പറയുന്നു. അമേരിക്കയിലേക്ക് ഒരു സ്റ്റേജ് ഷോയ്ക്ക് പങ്കെടുക്കാന്‍…
Read Moreപ്രഭാകരാ ! ഐഐടി പ്രൊഫസര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ വിവാഹം ചെയ്ത് ‘തട്ടുകടക്കാരന്’ ! കൈക്കലാക്കിയത് വന്‍ സ്ത്രീധനം…
മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസറാണെന്നു പറഞ്ഞ് വനിതാ ഡോക്ടറെ വിവാഹംചെയ്ത തട്ടുകടയുടമയെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ അശോക് നഗര്‍ ജാഫര്‍ഖാന്‍പേട്ടയിലെ വി. പ്രഭാകരനാ(34)ണ് അറസ്റ്റിലായത്. സ്ത്രീധനം ഉപയോഗിച്ച് കടംവീട്ടാനാണ് 2020-ല്‍ പ്രഭാകരന് ഡോ. ഷണ്മുഖ മയൂരിയെ വിവാഹംചെയ്തതെന്ന് പോലീസ് പറഞ്ഞു. 2019-ല്‍ മറ്റൊരു സ്ത്രീയെ പ്രഭാകരന് വിവാഹംചെയ്തിരുന്നു. അതില്‍ ഒരു കുട്ടിയുമുണ്ട്. കടംകയറിയതോടെ കുടുംബത്തിന്റെ അറിവോടെ പ്രഭാകരന് വനിതാ ഡോക്ടറെ വിവാഹം കഴിച്ചത്. പിഎച്ച്.ഡി. നേടിയിട്ടുള്ള താന്‍ മദ്രാസ് ഐ.ഐ.ടി.യില്‍ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറാണെന്നാണ് പ്രഭാകരന് മയൂരിയെ അറിയിച്ചത്. ഐഐടി പ്രൊഫസര്‍ എന്നു കേട്ടതോടെ മുംബൈയില്‍ താമസിക്കുന്ന മയൂരിയുടെ മാതാപിതാക്കള്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹത്തിനു സമ്മതംനല്‍കി. 110 പവന് സ്വര്‍ണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രഭാകരന് സ്ത്രീധനമായി ലഭിച്ചത്. വിവാഹം കഴിഞ്ഞശേഷം പ്രഭാകരന് എല്ലാദിവസവും രാവിലെ വീട്ടില്‍നിന്നിറങ്ങും. വൈകീട്ടുമാത്രമേ…
Read Moreകള്ളം പറഞ്ഞ് പറഞ്ഞ് അമ്മയെ അഗതിമന്ദിരത്തിലാക്കി ! ശേഷം അമ്മയുടെ കൈയ്യിലുള്ള രേഖകള്‍ കൈക്കലാക്കാനെത്തിയപ്പോള് കുടുങ്ങി…
വഴിയരികില്‍ കണ്ട വയോധികയെ കൂട്ടിക്കൊണ്ടു വന്നതാണെന്നു പറഞ്ഞ് പോലീസിനെ കബളിപ്പിച്ച് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കി കടന്നുകളഞ്ഞ മകനെതിരേ പരാതി. അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം, മദ്യലഹരിയില്‍ അമ്മയെ കാണാനെത്തി കൈയിലുള്ള രേഖകള്‍ കൈക്കലാക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്. ടാപ്പിങ് തൊഴിലാളിയായ ഇയാള്‍ അമ്മയ്ക്കൊപ്പം അടൂര്‍ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയാണ് ഇയാള്‍ വഴിയില്‍ കണ്ട വയോധികയാണെന്ന് പറഞ്ഞ് അമ്മയെ പോലീസിനെ ഏല്‍പ്പിക്കുന്നത്. അജികുമാര്‍ എന്ന യഥാര്‍ത്ഥ പേര് മറച്ചുവച്ചാണ് പോലീസിനെ കബളിപ്പിച്ചത്. ബിജുവെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ വഴിയില്‍ നില്ക്കുന്ന വയോധികയെ സഹായിക്കാന്‍ എത്തിയതാണെന്നാണ് പോലീസിനോട് പറഞ്ഞത്. കണ്ട്രോള് റൂമില്‍ ഇയാള്‍ തന്നെ വിളിച്ചു പറഞ്ഞതനുസരിച്ചു അന്വേഷിക്കാന്‍ എത്തിയതായിരുന്നു പോലീസ് സംഘം. തുടര്‍ന്ന് പോലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ ആക്കി. വയോധികയെ…
Read Moreനാലുമാസം പ്രായമുള്ള കുഞ്ഞിനെ മൂന്നുനില കെട്ടിടത്തില്‍ നിന്ന് എറിഞ്ഞു കൊന്ന് കുരങ്ങന് ! ദാരുണ സംഭവം…
വെറും നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങന് മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ദുങ്ക ഗ്രാമത്തിലാണ് സംഭവം. വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബറേലി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ലളിത് വര്‍മ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് നിര്‍ദേഷ് ഉപാധ്യായയും ഭാര്യയും നാലു മാസം പ്രായമായ മകനൊപ്പം മൂന്നു നിലയുള്ള വീടിന്റെ ടെറസിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു കൂട്ടം കുരങ്ങന്മാര് അവിടേക്കു വന്നത്. കുരങ്ങന്മാരെ ഓടിക്കാന്‍ നിര്‍ദേഷ് പരമാവധി ശ്രമിച്ചെങ്കിലും കുരങ്ങന്മാര് ഇവര്‍ക്കു ചുറ്റും കൂടി. ദമ്പതികള്‍ കുഞ്ഞുമായി കോണിപ്പടി വഴി താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് അവരുടെ കയ്യില്‍നിന്നും നിലത്തു വീണു. കുഞ്ഞിനെ നിര്‍ദേഷ് എടുക്കാന്‍ നോക്കിയപ്പോഴേക്കും ഒരു കുരങ്ങന് കുട്ടിയെ നിലത്തു നിന്ന് എടുത്ത് താഴേക്ക് എറിയുകയായിരുന്നെന്നാണ് വിവരം. മൂന്നു നില കെട്ടിടത്തില്‍നിന്നു താഴെ…
Read Moreഇന്ത്യയിലെത്തിയത് കാമുകനൊപ്പം അര്മാദിക്കാന് ! പണം അടിച്ചു പൊളിച്ച് തീര്‍ത്തപ്പോള്‍ ‘തരികിട പരിപാടി’; അമേരിക്കന്‍ യുവതി പിടിയില്‍…
കാമുകനൊപ്പം കറങ്ങാന്‍ ഇന്ത്യയിലെത്തിയ യുവതി ഒടുവില്‍ കൈയ്യിലെ പണം തീര്‍ന്നപ്പോള്‍ കളിച്ചത് തട്ടിക്കൊണ്ടുപോകല്‍ നാടകം. തന്നെ ആരോ റാഞ്ചിയെന്നും ഉടന്‍ പണം അയച്ച് മോചിപ്പിക്കണമെന്നും അമേരിക്കക്കാരിയായ യുവതി വീട്ടില്‍ വിളിച്ചറിയിക്കുകയായിരുന്നു. നൈജീരിയന്‍ സ്വദേശിയായ കാമുകന്റെ സഹായത്തോടെയായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. ക്ലോ മാഗ്ലിന്‍ എന്ന യുവതിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മെയ് മൂന്നിനാണ് ഡല്‍ഹിയിലെത്തിയത്. അമേരിക്കന്‍ ബിരുദധാരിയായ ഇവര്‍ വാഷിങ്ടണ്‍ ഡിസിയിലാണ് താമസമെന്നും പിതാവ് മുന്‍ സൈനികോദ്യോഗസ്ഥനാണെന്നും പോലീസ് പറഞ്ഞു. ജൂലായ് ഏഴിനാണ് താന്‍ സുരക്ഷിതയല്ലെന്നും തന്നെ ഒരാള്‍ മര്ദ്ദിച്ചിക്കുകയും ചെയ്താതായി യുവതി പോലീസിനെ വിളിച്ചറിയിച്ചത്. എന്നാല്‍ താന്‍ എവിടെയാണെന്ന് പറയാന്‍ യുവതി തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. ജൂലായ് പത്തിന് യുവതി യുഎസിലുള്ള അമ്മയെ വീഡിയോ കോള്‍ വിളിച്ച് തന്നെ തട്ടിക്കൊണ്ടുപോയ കാര്യം അറിയിക്കുകയായിരുന്നു. മകളുടെ ജീവന് അപകടത്തിലാണെന്ന് മനസിലാക്കിയ യുവതിയുടെ അമ്മ ഇന്ത്യന്‍ എംബസിയെ…
Read More