ലോകത്തെ ഒട്ടുമിക്ക ആളുകളുടെയും ഒരു ആഗ്രഹമാണ് ജീവിതത്തില്‍ ഒരു തവണയെങ്കിലും വിമാനത്തില്‍ കയറുക എന്നത്. എന്നാല്‍ വിമാനത്തില്‍ കയറാന്‍ പേടിയുള്ളവരും നമുക്കിടയിലുണ്ട്.വിമാനത്തില്‍ സഞ്ചരിക്കാനുള്ള പേടിയെയാണ് എയ്റോഫോബിയ അല്ലെങ്കില്‍ എവിയോഫോബിയ എന്നു വിളിക്കുന്നത്. പലരിലും ഏറിയും കുറഞ്ഞുമുള്ള അവസ്ഥയില്‍ ഈ ഫോബിയ ഉണ്ടാകാറുണ്ട്. സാധാരണക്കാരില്‍ മാത്രമല്ല ലോകനേതാക്കളില്‍ വരെ ഈ പേടിയുണ്ടായിട്ടുണ്ട്. ഇവരില്‍ വളരെ പ്രശസ്തനായിരുന്നു കിംജോങ് ഇല്. ഇപ്പോഴത്തെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതാവായിരുന്നു ഇല്. കിം ജോങ് ഉന്നിനു മുന്‍പ് 17 വര്‍ഷം ഉത്തരകൊറിയയില്‍ ഏകാധിപത്യ ഭരണം നടത്തിയത് ഇല്ലാണ്. ഈ പേടി കാരണം വളരെക്കുറിച്ച് വിദേശയാത്രകള്‍ മാത്രമാണ് ഇല് നടത്തിയിട്ടുള്ളത്. ചൈനയിലേക്കായിരുന്നു ഇവയില്‍ അധികവും. ആ വേളകളില്‍ വിമാനങ്ങള്‍ക്കു പകരം ബുള്ളറ്റ്പ്രൂഫ് കവചിത ട്രെയിനായിരുന്നു ഇല് ഉപയോഗിച്ചത്. ട്രെയിനില്‍ ഒട്ടേറെ സുരക്ഷാജീവനക്കാരും അല്ലാത്ത ജീവനക്കാരുമൊക്കെയായി ഒരു വലിയ സംഘമായിട്ടായിരുന്നു ഇല്ലിന്റെ യാത്രകള്‍.…
Read MoreCategory: Today’S Special
ഗര്‍ഭിണികള്‍ മിണ്ടാന്‍ പാടില്ലെന്നുണ്ടോ ? ഗര്‍ഭിണിയായതിനു ശേഷം മഷൂറ ഒന്നും മിണ്ടുന്നില്ലെന്ന് ബഷീര്‍ ബഷി…
ബിഗ്ബോസ് മലയാളത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീര്‍ ബഷി തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയാണ് രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരും പങ്കിട്ടത്. ഇപ്പോളിതാ ഇതുമായി ബന്ധപ്പെട്ടുള്ള ബഷീറിന്റെ പുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്. മഷൂറ എന്താണ് വ്ളോഗ് ചെയ്യാത്തതെന്ന് ചോദിച്ച് നിരവധി പേരായിരുന്നു മെസ്സേജുകള്‍ അയച്ചത്. സോനുവിനും എനിക്കുമെല്ലാം ആളുകള്‍ മെസ്സേജ് ചെയ്യുന്നുണ്ടായിരുന്നു. ഫോണൊന്നും അങ്ങനെ നോക്കാത്തതിനാല്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. മഷൂത്ത വീഡിയോ ചെയ്യുന്നില്ലെങ്കില്‍ ബഷിക്ക് ഡെയ്ലി വ്ളോഗ് ചെയ്തൂടേയെന്ന് ചിലര്‍ ചോദിച്ചിരുന്നു. ആ ചോദ്യം എനിക്ക് വല്ലാതെ കൊണ്ടു. രാവിലെ മുതല്‍ മഷൂറയെ ഫോളോ ചെയ്ത് ഞാന്‍ ഡെയ്ലി വ്ളോഗ് ചെയ്യും. ഗര്‍ഭിണിയായാല്‍ സംസാരിക്കാന്‍ പാടില്ലെന്നുണ്ടോ, ഈ പെണ്ണ് പ്രഗ്നന്റായതിന് ശേഷം മിണ്ടുന്നു പോലുമുണ്ടായിരുന്നില്ല. വര്‍ക്കുമായി…
Read Moreപുരുഷന്മാര്ക്ക് എന്നോടുള്ള സ്നേഹം എന്റെ ശരീരംവച്ച് ഞാന്‍ ശരിക്കും ആഘോഷിച്ചു ! അതില്‍ തനിക്ക് ഒരു ഖേദവുമില്ലെന്ന് മല്ലിക ഷെരാവത്ത്…
ഒരു കാലത്ത് ഗ്ലാമര്‍ പ്രകടനത്തിലൂടെ ഇന്ത്യയിലെമ്പാടും ആരോധകരെ സൃഷ്ടിച്ച നടിയായിരുന്നു മല്ലിക ഷെരാവത്ത്. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ആര്‍കെ എന്ന ചിത്രത്തിലൂടെയാണ് മല്ലിക വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. 2003 ല്‍ പുറത്തിറങ്ങിയ ഖ്വായിഷ് എന്ന സിനിമയിലൂടെ ആണ് മല്ലിക ഷെരാവത്ത് ബോളിവുഡിലെത്തുന്നത്. 2004ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ താരത്തിന്റെ പ്രശസ്തി ഉയര്‍ത്തി. സിനിമയില്‍ ഇമ്രാന് ഹാഷ്മിയും മല്ലികയും ഒരുമിച്ചുള്ള ഇന്റിമേറ്റ് സീനുകളും മല്ലികയുടെ ബിക്കിനി സീനുകളും ബി ടൗണില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. 2004 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഓന്നായിരുന്നു അനുരാഗ് ബാസു ഒരുക്കിയ മര്‍ഡര്‍. ശേഷം ഒട്ടനവധി ഐറ്റം ഡാന്‍സുകളിലും ഗ്ലാമറസ് വേഷങ്ങളിലും മല്ലിക ഷെരാവത്ത് എത്തി. തെന്നിന്ത്യന്‍ സിനിമകളിലും മല്ലികയുടെ ഡാന്‍സ് നമ്പറുകള്‍ എത്തി. വിദേശത്തേക്ക് താമസം മാറിയതോടെയാണ് മല്ലിക ഷെരാവത്തിനെ ലൈം ലൈറ്റില്‍ കാണാതായത്.…
Read Moreനഗ്നവീഡിയോ കാട്ടി വ്യാപാരിയില്‍ നിന്ന് തട്ടിയത് എട്ടു ലക്ഷം രൂപ ! 67കാരന് പണികിട്ടിയതിങ്ങനെ…
നഗ്നവീഡിയോ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി വ്യാപാരിയില്‍ നിന്നു തട്ടിപ്പു സംഘം തട്ടിയത് എട്ടു ലക്ഷം രൂപ. സംഭവം ഇങ്ങനെ…വാട്സാപ്പില്‍ ഒരു യുവതിയുടെ സന്ദേശം വന്നതിനെത്തുടര്‍ന്ന് ഇദ്ദേഹം മറുപടി നല്കി. ഇതേത്തുടര്‍ന്ന് സത്രീ വീഡിയോ കോള്‍ ചെയ്തിട്ട് ബാത്ത്റൂമില്‍ നിന്നുള്ള നഗ്നവിഡിയോ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വ്യാപാരി യുവതിയുടെ ആവശ്യം അനുസരിച്ചു. സ്ത്രീയും നഗ്നയായിരുന്നുവെന്നാണ് വ്യാപാരി പൊലീസിന് നല്കിയ മൊഴി. യുവതിയുടെ സംസാരത്തില്‍ അസ്വഭാവികത തോന്നിയ വ്യാപാരി കോള്‍ കട്ട് ചെയ്ത് ബ്ലോക്ക് ചെയ്തു. എന്നാല്‍ ജൂലൈ 13ന് വിക്രം റാത്തോഡ് എന്നൊരാള്‍ വിളിക്കുകയും ഡല്‍ഹി പൊലീസില്‍ നിന്നാണെന്ന് അറിയിക്കുകയും ചെയ്തു. പഴയൊരു ലൈംഗികാതിക്രമക്കേസില്‍ വ്യാപാരി പെട്ടിട്ടുണ്ടെന്നും സ്ത്രീയോടൊപ്പമുള്ള നഗ്നവീഡിയോ പരിശോധനയില്‍ കണ്ടെത്തിയെന്നും വിക്രം റാത്തോഡ് അറിയിച്ചു. വീഡിയോ യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്യുമെന്ന് ഇയാള്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി. പലപ്പോഴായി വലിയ തുക വാങ്ങി. ഏകദേശം എട്ട് ലക്ഷം രൂപ നഷ്ടമായപ്പോഴാണ്…
Read Moreനടി നിത്യാ മേനോന് വിവാഹിതയാവുന്നു ! വരന് മലയാളത്തിലെ പ്രമുഖ നടന്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…
നടി നിത്യാ മേനോന് വിവാഹിതയാവുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡെയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം മലയാളത്തിലെ പ്രമുഖ നടനാണ് വരന്. എന്നാല്‍ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നിത്യയുടെ ആരാധകര്‍. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒരു പൊതു സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ തന്റെ ജോലിയുമായി തിരക്കിലാണ് നിത്യ. വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 19(1) (എ) ആണ് ഇനി റിലീസിംഗിന് ഒരുങ്ങുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വി എസാണ്.
Read Moreനൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ പാക്കിസ്ഥാന് പൗരന് പിടിയില്‍ ! ഇയാളുടെ ബാഗില്‍ നിന്ന് കത്തി കണ്ടെടുത്തു…
പ്രവാചകന് മുഹമ്മദ് നബിയ്ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ പാകിസ്ഥാന് പൗരന് പിടിയില്‍. ര രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലായ പാകിസ്ഥാന് പൗരനെ ഇന്റലിജന്‍സ് ബ്യൂറോയും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളും സംയുക്തമായി ചോദ്യം ചെയ്യുകയാണ്. ജൂലായ് പതിനാറിന് രാത്രി ഹിന്ദുമല്‍ക്കോട്ട് അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ബിഎസ്എഫ് ഓഫീസര്‍ പറഞ്ഞു. പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘം സംശയാസ്പദകരമായ സാഹചര്യത്തില്‍ ഇയാളെ കണ്ടതിന് പിന്നാലെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ കൈയിലുള്ള ബാഗില്‍ നിന്ന് 11 ഇഞ്ച് നീളമുള്ള കത്തിയും മതപരമായ പുസ്തകങ്ങളും, വസ്ത്രങ്ങള്‍, ഭക്ഷണം എന്നിവ കണ്ടെടുത്തു. പാകിസ്ഥാനിലെ വടക്കന്‍ പഞ്ചാബിലെ മാണ്ഡി ബഹാവുദ്ദീന്‍ നഗരത്തിലാണ് താമസമെന്നും തന്റെ പേര് റിസ്വാന് അഷ്റഫ് ആണെന്നും അദ്ദേഹം പറഞ്ഞതായി ബിഎസ്എഫ് ഓഫീസര്‍ പറഞ്ഞു. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ നൂപൂര്‍…
Read More92-ാം വയസില്‍ പാക്കിസ്ഥാനിലേക്കൊരു ഇന്ത്യക്കാരി; യാത്ര തന്റെ ബാല്യകാലം ചിലവഴിച്ച വീടുകാണാന്‍
നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാനായി ഈ പ്രപഞ്ചം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന് ലോക പ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ്ലോ പറഞ്ഞിട്ടുണ്ടല്ലൊ. റീനാ വെര്‍മ എന്ന ഇന്ത്യക്കാരിയുടെ കാര്യത്തില്‍ അത് നൂറുശതമാനവും ശരിയാണ്. തന്റെ ബാല്യകാലം ചിലവഴിച്ച നാടും താന്‍ വളര്‍ന്ന വീടും ഒന്നുകൂടി കാണണമെന്ന അവരുടെ ആഗ്രഹത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം പ്രായമുണ്ട്. നിലവിലെ പാക്കിസ്ഥാനിലുള്ള റാവല്‍പിണ്ടിയിലായിരുന്നു റീനയുടെ വീട്. “പ്രേം നിവാസ്’ എന്ന് പേരിട്ടിരുന്ന വീട്ടില്‍ സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം 15-ാം വയസോളം റീന താമസിച്ചിരുന്നു. എന്നാല്‍ 1947ലെ ഇന്ത്യ-പാക് വിഭജനം നിമിത്തം അവര്‍ ഇന്ത്യയിലേക്കെത്തി. ഹിമാചല്‍ പ്രദേശിലെ സോളനില്‍ എത്തിയ ആദ്യ താമസക്കാരില്‍ ഒരാള്‍ റീനയായിരുന്നു. വൈകാതെ അവരുടെ മാതാപിതാക്കളും പാക്കിസ്ഥാനില്‍ നിന്നും സോളനിലേക്ക് താമസം മാറിയെത്തി. മാറി താമസിച്ചെങ്കിലും റീനയുടെ മനസില്‍ മുഴുവന്‍ താന്‍ വളര്‍ന്ന നാടും അയല്‍പ്പക്കകാരുമായിരുന്നു.…
Read Moreഅടുത്തു വന്നാല്‍ പകരും എന്ന് പറഞ്ഞിട്ടും ലാലേട്ടന് അത് കാര്യമാക്കിയില്ല ! ആ സംഭവം തുറന്നു പറഞ്ഞ് ശാരി…
ഒരു കാലത്ത് പൂച്ചക്കണ്ണുമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ശാരി. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തില്‍ കൂടി ആണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ താരം ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടി. അതിനു ശേഷം നിരവധി നല്ല കഥാപാത്രങ്ങളെ താരം മലയാള സിനിമയ്ക്കു സമ്മാനിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ശാരിയുടെ ആദ്യ നായകന് മോഹന്‍ലാല്‍ ആയിരുന്നു. സോളമനും സോഫിയയുമായി ഇരുവരും തകര്‍ത്തഭിനയിച്ച പടം കൂടിയായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. പിന്നീട് മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ചോക്ലേറ്റ് എന്ന ചിത്രത്തില്‍ കൂടി ആണ് തിരികയെത്തുന്നത്. ജനഗണ മന എന്ന ചിത്രം ആണ് താരത്തിന്റേതായി ഏറ്റവുമടുത്ത് പുറത്തിറങ്ങിയ സിനിമ.ഇപ്പോഴിതാ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ഉണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശാരി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ……
Read Moreഭാര്യയെ തട്ടിക്കൊണ്ടു പോയി ! രക്ഷിക്കാന്‍ യുവാവ് പുറപ്പെട്ടത് പിസ്റ്റളും വെടിയുണ്ടകളുമായി; സിനിമാസ്റ്റൈല്‍ സംഭവം ഇങ്ങനെ…
തട്ടിക്കൊണ്ടു പോകപ്പെട്ട ഭാര്യയെ നേരിട്ടെത്തി മോചിപ്പിച്ച് യുവാവ്. ബീഹാറിലെ ഷെയ്ഖ്പുര ജില്ലയിലെ സദര്‍ ബ്ലോക്കിലെ മതോഖര് ഗ്രാമത്തിലാണ് സംഭവം. ഷെയ്ഖ്പുരയിലെ ഹുസൈനാബാദിലാണ് ജൂലായ് പതിനാറിന് രാജുവിന്റെ ഭാര്യയെ വികാഷ് കുമാര്‍ എന്നയാള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭാര്യയെ രക്ഷിക്കാന്‍ പിസ്റ്റളും വെടിയുണ്ടകളും കൊണ്ടാണ് രാജു തിരക്കി ഇറങ്ങിയത്. രാജു വീട്ടിലില്ലാത്ത സമയത്താണ് ഭാര്യയെ വികാഷ് കുമാര്‍ തട്ടിക്കൊണ്ടുപോയത്. വികാഷ് കുമാറിന്റെ വീട്ടിലെത്തി തോക്കു ചൂണ്ടി ബഹളം വച്ചതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി രാജുവിനെയും വികാസിനെയും അറസ്റ്റ് ചെയ്തു. യുവതിയെ തട്ടിക്കൊണ്ടുപോയതിന് വികാസിനെതിരേയും ആയുധ നിയമപ്രകാരം രാജുവിനെതിരെയും കേസെടുത്തു. യുവതിയെ തിരികെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. യുവാവില്‍ നിന്നും പിസ്റ്റളും ഏഴ് വെടിയുണ്ടകളും പിടികൂടിയതായി പോലീസ് പറഞ്ഞു.
Read Moreസിനിമയില്‍ നിന്ന് വലിയൊരു ബ്രേക്ക് എടുക്കുകയാണ് ! തനിക്ക് ജനിക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളെന്ന് രണ്‍ബീര്‍ കപൂര്‍…
തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. വിവാഹം കഴിഞ്ഞ് അധികമാകുന്നതിന് മുന്‍പ് തന്നെ താന്‍ ഗര്‍ഭിണിയാണന്നുള്ള വിവരം ആലിയ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ആലിയയ്ക്ക് ഇരട്ടക്കുട്ടികളാണൊയെന്ന ചോദ്യത്തിന് രണ്‍ബീര്‍ നല്കിയ ഉത്തരമാണ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. തനിക്ക് ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോവുന്നത്, അതുപോലെ തന്നെ താന്‍ വലിയൊരു മിത്തോളജിക്കല്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും സിനിമയില്‍ നിന്നും വലിയൊരു ബ്രേക്ക് എടുക്കുന്നുവെന്നും രണ്‍ബീര്‍ മറുപടി നല്കി. രണ്‍ബീര്‍ പറഞ്ഞത് സത്യമായിരിക്കും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ആലിയ ഗര്‍ഭിണിയായതോടെ തിരക്കില്‍ നിന്നും മാറി കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കാന്‍ നടന് തീരുമാനിച്ചത് കൊണ്ടാകും ബ്രേക്ക് എടുക്കുന്നു എന്ന് നടന് വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ വാദം. ഇടവേള എടുക്കുന്ന സമയത്ത് മിത്തോളജിക്കല്‍ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പും നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട് വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ആലിയ…
Read More