സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോഴാണ് സുന്ദരിയായ ആ സ്പെയിന് സ്വദേശിനിയെ കണ്ടുമുട്ടുന്നത്. എന്നേക്കാള്‍ മൂന്നു വയസിന് മൂത്തതായിരുന്നു അവള്. അന്ന് അവള്‍ക്ക് ഒരു ബോയ്ഫ്രണ്ടൊക്കെ ഉണ്ട്. ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ തന്നെ ആ പ്രായത്തില്‍ എനിക്ക് വലിയ ചമ്മലായിരുന്നു. പിന്നീട് ഞാന്‍ കോളജില്‍ പഠിക്കുമ്പോഴാണ് അവളെ വീണ്ടും കാണുന്നത്. അന്ന് കുറേക്കൂടി സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നു. എന്റെ ലുക്കും പൊക്കവുമൊക്കെ മാറിയിരുന്നു. അന്ന് അവളുടെ ഒപ്പം ബോയ് ഫ്രണ്ട് ഇല്ലായിരുന്നു. ആ ദിവസം ഞങ്ങള്‍ തമ്മില്‍ കുറേ സംസാരിച്ചു. ഒന്നിച്ച് ഡാന്‍സൊക്കെ ചെയ്ത് വലിയ സുഹൃത്തുക്കളായി. കുറച്ച് റൊമാന്‍സൊക്കെ ഉണ്ടായിരുന്നു. പക്ഷെ, ഞാന്‍ തന്നെയാണ് ആ ബന്ധം അവസാനിപ്പിച്ചത്. വയസിന് മൂത്ത ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധം വീട്ടില്‍ സമ്മതിക്കില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് കൂടുതല്‍ അടുക്കും മുമ്പ് തന്നെ ഞങ്ങള്‍ ബ്രേക്കപ്പായി. -വിജയ് യേശുദാസ്
Read MoreCategory: Today’S Special
പൂച്ചകള്‍ക്കും പട്ടികള്‍ക്കും കൂടെ, ഒറ്റയ്ക്ക് മരിച്ചില്ലാതാകും അവള്..! മോശം കമന്റിട്ടയാൾക്ക് സാമന്തയുടെ കിടിലൻ മറുപടി
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് സാമന്ത. സിനിമകള്‍ പോലെതന്നെ സാമന്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും കൈയടിനേടാറുണ്ട്. വിവാഹമോചനത്തിനുപിന്നാലെ താരം അടുത്തകാലത്തിറങ്ങിയ പുഷ്പയിലെ ഡാന്‍സ് നമ്പറിലൂടെയും സാമന്ത കൈയടി നേടിയിരുന്നു സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരമാണ് സാമന്ത. താരത്തിന്റെ പോസ്റ്റുകള്‍ക്കും റീലുകള്ക്കുമെല്ലാം വലിയ സ്വീകാര്യതയാണുള്ളത്. തന്റെ എല്ലാ വിശേഷങ്ങളും വാര്‍ത്തകളുമെല്ലാം സാമന്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. തനിക്കെതിരേവരുന്ന വിമര്‍ശനങ്ങളേയും അധിക്ഷേപങ്ങളേയും നേരിടാനും സാമന്തയ്ക്ക് അറിയാം. സോഷ്യല്‍മീഡിയയില്‍ സജീവമായ പല നടിമാരും നേരിടുന്നതരത്തിലുള്ള സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും സാമന്തയും നേരിടാറുണ്ട്. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്യാനും സാമന്തയ്ക്ക് അറിയാം. ഇപ്പോഴിതാ തന്നെ അപമാനിക്കാന്‍ ശ്രമിച്ചൊരാള്‍ക്ക് സാമന്ത നല്കിയ മറുപടി കൈയടി നേടിയിരിക്കുകയാണ്. കഴിഞ്ഞദിവസം താരം സോഷ്യല്‍ മീഡയയിലൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. പതിവുപോലെതന്നെ സാമന്തയുടെ പോസ്റ്റിന് സ്നേഹം അറിയിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തി. ഇതിനിടെ ഒരാള്‍ താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെ മോശമായി…
Read Moreചില നടിമാർക്ക് അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വരാം; താരസംഘടനയായ അമ്മയുടേത് ജെസിബി പോലൊരു കൈയെന്ന് മാലാ പാർവതി
ചിലരെങ്കിലും മുകളിലേക്ക് പോകാനായി വളഞ്ഞ വഴികള്‍ സ്വീകരിച്ചിരിക്കാം. ഒരു സിനിമയില്‍ നായികയായിട്ട് വന്നിട്ട്, അവരെ ചാനലും സിനിമയുമെല്ലാം സെലിബ്രേറ്റ് ചെയ്ത് കഴിഞ്ഞാലും പ്രശ്നമുണ്ടാവും. രണ്ടാമത്തെയും മൂന്നാമത്തെയും സിനിമ ഇവര്‍ക്ക് ശരിക്കും പ്രശ്നമാകും. കാരണം ആദ്യ സിനിമ പോലെ വീണ്ടും സിനിമ കിട്ടാതാവുമ്പോള്‍ ഇതൊക്കെ സംഭവിച്ചേക്കാം. അത് ഓരോ നടിമാരുടെയും മനോഭാവം പോലെയിരിക്കും. പല നടിമാര്‍ക്കും ഇതൊരു ട്രാപ്പ് പോലെ അനുഭവപ്പെട്ടേക്കാം. ഇതൊക്കെ ശരിക്കും നായികമാര്‍ക്ക് മാത്രമേ അറിയൂ. അവരോടാണ് ഇക്കാര്യങ്ങള്‍ ചോദിച്ചറിയേണ്ടത്. ചിലര്‍ക്കെങ്കിലും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വരാം. അത്തരം കാര്യങ്ങളെ നിയന്ത്രിക്കാനുള്ള പോഷ് ആക്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ തടയുന്നതിനുള്ള നിയമമാണ് അത്. അങ്ങനെയൊരു പ്രശ്നം ആവര്‍ത്തിക്കാതിരിക്കാനാണ് പോഷ് ആക്ടും ഐസിസിയുമെല്ലാം ഇവിടെ ഉണ്ടാക്കാന്‍ പറയുന്നത്. ഐസിസിയില്‍ രാജിവെക്കാതിരിക്കാന്‍ നമുക്ക് നിര്‍വാഹമില്ല. കാരണം താരസംഘടനയായ അമ്മയുടേത് ജെസിബി പോലൊരു കൈയാണ്. ആ സമിതിയില്‍ ഇരുന്ന് തെറ്റ്…
Read Moreവീട്ടില്‍ മൂന്നു നേരവും കഴിക്കാനുള്ളത് മാഗി മാത്രം ! ഇതില്‍ പ്രതിഷേധിച്ച് വിവാഹമോചനം നേടി ഭര്‍ത്താവ്…
വീട്ടില്‍ മൂന്നു നേരവും മാഗി മാത്രം ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് ഭാര്യയില്‍ നിന്നും വിവാഹമോചനം നേടി ഭര്‍ത്താവ്. മാട്രിമോണിയല്‍ കേസുകളെ കുറിച്ച് സംസാരിക്കവേ മൈസുരു പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എംഎല് രഘുനാഥാണ് ഇത്തരമൊരു കേസിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ”മാഗി നൂഡില്‍സ് അല്ലാതെ മറ്റൊന്നും ഭാര്യയ്ക്ക് ഉണ്ടാക്കാനറിയില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വിശദീകരണം. പ്രഭാതഭക്ഷണത്തിനും ഉച്ചയ്ക്കും അത്താഴത്തിനുമെല്ലാം നൂഡില്‍സ് ആണ് ഭാര്യ ഉണ്ടാക്കിയിരുന്നത്. പെട്ടെന്ന് തയ്യാറാക്കാമെന്നതിനാല്‍ ഇന്‍സ്റ്റന്റ് നൂഡില്‍സുകള്‍ വീട്ടിലിവര് വാങ്ങി വയ്ക്കുമായിരുന്നു. നൂഡില്‍സ് കഴിച്ച് മടുത്തതോടെ ഇയാള്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തി. ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയും ചെയ്തു”. ജഡ്ജി പറഞ്ഞു. മാഗി കേസ് എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. ഇതുകൂടാതെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നപരിഹാരം ബുദ്ധിമുട്ടേറിയ കാര്യമാണെന്നറിയിച്ച ജഡ്ജി മിക്കവരും കുട്ടികളുടെ ഭാവിയെ ഓര്‍ത്താണ് ബന്ധം തുടരുന്നതെന്ന് ചൂണ്ടിക്കാട്ടി. ”വികാരപരമായി പ്രശ്നങ്ങള്‍ പരിഹരിച്ച് തീര്‍ക്കാനാണ് മിക്കപ്പോഴും ശ്രമിക്കുക.…
Read Moreആദ്യ സിനിമയില്‍ വെച്ച് ഉണ്ടായ പിണക്കം തീര്‍ന്നത് 10 വര്‍ഷത്തിനു ശേഷം ട്വല്ത്ത്മാനിന്റെ സെറ്റില്‍ വെച്ച് ! ഉണ്ണി മുകുന്ദനുമായുണ്ടായിരുന്ന പ്രശ്നത്തെക്കുറിച്ച് രാഹുല്‍ മാധവ്…
നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ണി മുകുന്ദനുമായുള്ള പിണക്കം അവസാനിപ്പിച്ചതിനക്കുറിച്ച് തുറന്നു പറയുകയാണ് നടന് രാഹുല്‍ മാധവ്. രാഹുല്‍ മാധവിന്റെ ആദ്യ മലയാളം ചിത്രമായിരുന്നു 2011ല്‍ റിലീസ് ചെയ്ത ബാങ്കോക്ക് സമ്മര്‍. ഈ ചിത്രത്തില്‍ സഹോദരന്മാരായി അഭിനയിച്ച ഇരുവരും തമ്മില്‍ എന്തോ കാര്യത്തിന് പിണങ്ങുകയായിരുന്നു. ഒടുവില്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാനിന്റെ സെറ്റില്‍ വെച്ചാണ് ആ പ്രശ്നം അവസാനിച്ചത് എന്നാണ് രാഹുല്‍ മാധവ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് രാഹുല്‍ മാധവ് ഇക്കാര്യം തുറന്നു പറഞ്ഞത്. അത്രയും നിസ്സാരമായ ഒരു പ്രശ്നത്തിനാണ് ഞങ്ങള്‍ പിണങ്ങിയത്. അത് എന്താണെന്ന് പോലും പറയാന്‍ മാത്രം ഇല്ല എന്ന് രാഹുല്‍ പറയുന്നു. സത്യത്തില്‍ ആ കാരണം ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. മറ്റൊരാള്‍ കേട്ടാല്‍ കളിയാക്കും. അതുകൊണ്ട് പുറത്ത് പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തനിക്ക് തോന്നുന്നത് മുമ്പ് തന്നെ…
Read Moreഎന്നാലും നീ അങ്ങനെ ചെയ്തു കളഞ്ഞല്ലോ എന്ന് അമ്മ ഇപ്പോഴും പറയാറുണ്ട് ! അമ്മയെ പേടിപ്പിച്ച സംഭവത്തെക്കുറിച്ച് രജിഷ വിജയന്…
മലയാളികളുടെ പ്രിയ നടിയാണ് രജിഷ വിജയന്. അമ്മയുടെ പിറന്നാളിന് കൊടുത്ത കിടിലന്‍ സര്‍പ്രൈസിനെക്കുറിച്ച് തുറന്നു പറയുകയാണ് നടിയിപ്പോള്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍പ്രൈസ് കൊടുക്കാന്‍ ശ്രമിച്ചിട്ട് അത് പരാജയപ്പെട്ടിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രജിഷ. രജിഷയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ സര്‍പ്രൈസുകളെല്ലാം അടിപൊളിയാണ്. ഇതുവരെ ഒന്നും പൊളിഞ്ഞിട്ടില്ല. ഞാന്‍ മിക്കവാറും ബര്‍ത്ത്ഡേയ്ക്കാണ് സര്‍പ്രൈസുകള്‍ കൊടുക്കാറ്. അതെല്ലാം പൊതുവെ വര്‍ക്കാവാറുണ്ട്. എന്റെ അമ്മയുടെ ബര്‍ത്ത്ഡേയ്ക്ക് ഇങ്ങനെ സര്‍പ്രൈസ് കൊടുത്തിരുന്നു. അമ്മ എന്റെയടുത്ത് രണ്ട് ദിവസമായി ഭയങ്കര പിണക്കമായിരുന്നു. ഒരു കാര്യവുമില്ലാതെ അമ്മയും ഞാനും തമ്മില്‍ വെറും സൗന്ദര്യപ്പിണക്കം. അമ്മയുടെ പിറന്നാളായിട്ടും അമ്മ എന്നോട് മിണ്ടുന്നില്ല. അന്ന് രാത്രി പന്ത്രണ്ട് മണിക്കായിരുന്നു ബര്‍ത്ത്ഡേ, ഞാന്‍ ആവുന്നത്ര ശ്രമിച്ചുനോക്കുന്നുണ്ട്. പക്ഷെ അമ്മ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല. ഞാന്‍ ഒരു കാര്യം ചെയ്തു. ഞാന്‍…
Read Moreപ്രണയിച്ചു വിവാഹം കഴിച്ച ശേഷം നഗ്നചിത്രങ്ങള്‍ കാട്ടി ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നു! പരാതിയുമായി യുവതി…
വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെതന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ് ഭീഷണിപ്പെടുന്നതായി യുവതിയുടെ പരാതി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. തങ്ങള്‍ക്കിടയിലുണ്ടായ വഴക്കിന് പിന്നാലെയാണ് തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. പ്രണയത്തിലായിരുന്ന ഇരുവരും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഇരുവരും ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു. എന്നാല്‍, ദാമ്പത്യ ജീവിതം തുടങ്ങിയതോടെ തമ്മില്‍ വഴക്കും പതിവായി. വിവാഹത്തിന് ശേഷം ഇവര്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വഴക്ക് പതിവായതോടെ യുവതി ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിനു പിന്നാലെയാണ് ഭര്‍ത്താവ് തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് യുവതി ആരോപിച്ചു. നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയതിന് പുറമേ, തന്റെ ആഭരണങ്ങള്‍ ഭര്‍ത്താവ് തട്ടിയെടുത്തതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഒരുമിച്ച് താമസിക്കുന്നതിനിടെ ഭാര്യയുടെ നിരവധി നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവ് മൊബൈല്‍…
Read Moreപശുക്കള്‍ക്ക് ഇളവ് ആവശ്യമില്ലെന്ന പ്രസ്താവനയില്‍ ഉറച്ചു നില്ക്കുന്നു ! നിലപാട് പറയാന്‍ ആര്‍ജവം കാണിക്കണമെന്ന് നിഖില വിമല്‍…
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോള്‍ പശുക്കള്‍ക്ക് മാത്രമായി എന്തിന് ഇളവ് നല്‍കണമെന്ന് നടി നിഖില വിമല്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ ധാരാളം പേര് നടിയെ അനുകൂലിച്ചപ്പോള്‍ ചിലര്‍ വിമര്ശങ്ങളുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് തുറന്നു പറയുകയാണ് നടി. എന്തെങ്കിലും ഒരു കാര്യം പറയണമെന്ന് ഉദ്ദേശിച്ച് നടത്തിയ അഭിമുഖമല്ല അത്. അങ്ങനെയൊരു ചോദ്യം വന്നപ്പോള്‍ എല്ലാവരും അവരവരുടെ നിലപാടുകള്‍ പറയുന്നതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു. എല്ലാവര്ക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും തുറന്നുപറയാന്‍ ആര്‍ജവം കാണിക്കണമെന്നും നടി ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലര്‍ അതു വേണ്ടായിരുന്നുവെന്നും ചിലര്‍ നന്നായെന്നും പറഞ്ഞു. നിഖില അഭിനയിച്ച് ഹിറ്റായ ഏറ്റവും പുതിയ മലയാള ചിത്രം ജോ ആന്‍ഡ് ജോയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. തന്റെ പ്രസ്താവനയെ…
Read Moreഗോപീ സുന്ദറും അമൃതാ സുരേഷും വിവാഹിതരായോ ? ഇരുവരും മാല ചാര്‍ത്തിയുള്ള ചിത്രം പുറത്ത്; ആശംസകളും വിമര്‍ശനങ്ങളും പെരുകുന്നു…
സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായോ എന്നാണ് മലയാളികള്‍ ഇപ്പോള്‍ പരസ്പരം ചോദിക്കുന്ന ചോദ്യം. ഭാര്യയുമായി പിണങ്ങി കാമുകിയുമൊത്തു കഴിയുന്ന ഗോപി സുന്ദറിന്റെ വ്യക്തി ജീവിത പലപ്പോഴും വിമര്‍ശങ്ങള്‍ നേരിട്ടിട്ടുണ്ട്. നടന് ബാലയുമായി പിരിഞ്ഞ അമൃത സുരേഷ് സംഗീതരംഗത്ത് സജീവമായി മുമ്പോട്ടു പോകുന്ന വ്യക്തിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വാര്‍ത്തയോടെ അമൃതയും ഗോപിയും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോപി സുന്ദറും അമൃതയും തമ്മില്‍ ഇഴുകി ചേര്‍ന്ന് നില്ക്കുന്ന ഒരു ചിത്രം ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഇന്ന് രാവിലെ തങ്ങള്‍ പ്രണയത്തിലാണെന്നും അമൃത സ്ഥിരീകരിച്ചു. ഭാര്യയെ ഉപേക്ഷിച്ചു കാമുകിക്കൊപ്പം പോവുകയും ഇപ്പോള്‍ മറ്റൊരു കാമുകിയെ സ്വീകരിക്കുകയും ചെയ്തതിനാണ് ഗോപി സുന്ദര്‍ പഴി കേള്‍ക്കുന്നതെങ്കില്‍ , അമൃത പഴി കേള്‍ക്കുന്നത് ഗോപി സുന്ദറിനെ…
Read Moreറോക്കി ഭായിയെ അനുകരിച്ച് ഒന്നിനു പിറകെ ഒന്നായി നിരവധി സിഗരറ്റുകള്‍ പുകച്ചു തള്ളി ! 15കാരന് ആശുപത്രിയില്‍…
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കെജിഎഫ് 2. ചിത്രത്തിലെ നായകന് റോക്കി ഭായിയായി യാഷ് തകര്‍ത്തഭിനയിച്ചപ്പോള്‍ ചിത്രത്തിലെ നായകനെ അനുകരിക്കുന്ന നിരവധി ആളുകളെയാണ് സോഷ്യല്‍ മീഡിയ കണ്ടത്. ഇത്തരത്തില്‍ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് ‘വലിച്ചു തള്ളിയ’ പതിനഞ്ചുകാരന് ആശുപത്രിയിലായിരിക്കുകയാണ്. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതള്ളിയ പതിനഞ്ചുകാരനെ തൊണ്ടവേദനയും ചുമയും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ദിവസത്തിനിടെ മൂന്നു തവണയാണ് പതിനഞ്ചുകാരന് കെജിഎഫിന്റെ രണ്ടാം ഭാഗം കണ്ടത്. തുടര്‍ന്ന് റോക്കി ഭായിയുടെ ‘പ്രകടന’ത്തില്‍ ആവേശഭരിതനായി ഒറ്റ പായ്ക്കറ്റ് സിഗരറ്റ് വലിച്ചു. പിന്നീട് കടുത്ത തൊണ്ടവേദനയും ചുമയും പിടിച്ചതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പിന്നീട് പ്രത്യേക കൗണ്‍സിലിങ്ങും നല്‍കിയാണ് ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചത്.
Read More