വാട്സ്ആപ്പിലെ പുതിയ അപ്ഡേറ്റുകള് എല്ലായ്പ്പോഴും ഉപയോക്താക്കളെ ആവേശഭരിതരാക്കാറുണ്ട്. ഇപ്പോഴിതാ വാട്സാപ്പില്‍ നാല് പ്രധാന മാറ്റങ്ങള്‍ വരുന്നതായി സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫീച്ചറുകള്‍ നിലവില്‍ വരുമെന്നു വാബീറ്റാ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരാന്‍ പോകുന്ന ഫീച്ചേഴ്സുകള്‍ ഇങ്ങനെ… പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ ചിലരെ മാത്രം കാണിക്കാന്‍ അനുവദിക്കാം എന്നതാണ് അതില്‍ ഒന്നാമത്തേത്. ചില വാട്സാപ് ഉപയോക്താക്കള്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ഉപയോഗിക്കാറില്ല. ചിലരാകട്ടെ തങ്ങളുടെ ഫോട്ടോ കോണ്ടാക്ട്സിലുള്ള ചിലര്‍ കാണുന്നതില്‍ അസ്വസ്ഥരുമാണ്. ഇത്തരക്കാര്‍ക്ക് ആശ്വാസകരമാകുന്ന ഒരു ഫീച്ചര്‍ കൂടി വരുന്നു. ഇനിമുതല്‍ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്, ‘എബൗട്ടില്‍’ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എന്നിവ ആരെല്ലാം കാണണമെന്ന കാര്യത്തില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ സാധ്യമായേക്കും. ഇപ്പോള്‍ ലഭ്യമായ ഓപ്ഷന്‍സ് എല്ലാവരും, കോണ്ടാട്ക്സില്‍ ഉള്ളവര്‍, ആര്‍ക്കും അനുവാദമില്ല എന്നിങ്ങനെയാണ്. പുതിയ മാറ്റം വരികയാണെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍…
Read MoreCategory: Today’S Special
സാധാരണ കല്യാണം കഴിച്ചാല്‍ നിങ്ങള്‍ എല്ലാം എന്താണ് ചെയ്യുന്നത് ? ആദ്യരാത്രിയെക്കുറിച്ചുള്ള ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയുമായി രചിത; നടിയ്ക്കെതിരേ വിമര്‍ശനം…
കന്നട സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് രചിത റാം. അടുത്തിടെ നടി നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ വിവാദത്തിനുതന്റെ ആദ്യരാത്രി എങ്ങനെയായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് കന്നടത്തിലെ യുവനടി രചിത റാം. നാടിന്റെ സംസ്കാരത്തെ അപമാനിച്ചെന്നാണ് നടിയ്ക്കെതിരേ ഉയരുന്ന പ്രധാന വിമര്‍ശനം. രചിത നായികയായിട്ടെത്തുന്ന പുത്തന്‍ ചിത്രം ലവ് യു ലച്ചു എന്ന സിനിമയുടെ പ്രൊമോഷന് പരിപാടികള്‍ക്ക് എത്തിയപ്പോഴാണ് നടി പുലിവാല് പിടിച്ചത്. ശങ്കര്‍ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ലവ് യു ലച്ചു. കൃഷ്ണ അജയ് റാവുവാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇതിന്റെ ഭാഗമായി നടത്തി പത്ര സമ്മേളനത്തില്‍ നടി പറഞ്ഞ ചില കാര്യങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇതോടെ കന്നട ക്രാന്തി ദള്‍ നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വന്നിരിക്കുകയാണ്. പത്ര സമ്മേളനത്തില്‍ രചിത പറഞ്ഞ കാര്യങ്ങള്‍ കന്നട സംസ്കാരത്തെയും സിനിമാ ഇന്‍ഡസ്ട്രിയെ മുഴുവനുമായിട്ടും…
Read Moreഎന്നെ തല്ലുമോ? റിയാലിറ്റി ഷോയിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു; കുഞ്ചാക്കോ ബോബനെക്കുറിച്ച് ചിലതൊക്കെ പറഞ്ഞ് ആഡിസ് അക്കര…
മനോഹരമായി നൃത്തം അവതരിപ്പിക്കുന്ന ചാക്കോച്ചൻ നിരവധി റിയാലിറ്റി ഷോകളുടെ അതിഥിയായും എത്തിയിരുന്നു. അദ്ദേഹം നായികാ നായകൻ എന്ന റിയാലിറ്റി ഷോയുടെ ജഡ്ജായപ്പോൾ തനിക്ക് അദ്ദേഹത്തിൽ നിന്നും ഉണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നായിക നായകനിൽ മത്സരാർഥിയായിരുന്ന ആഡിസ് അക്കര. തന്റെ വരാനിരിക്കുന്ന സിനിമയിലേക്ക് നായികയെയും നായകനെയും കണ്ടെത്തുന്നതിനു വേണ്ടി സംവിധായകൻ ലാൽ ജോസ് സംഘടിപ്പിച്ച പരിപാടിയായിരുന്നു നായിക നായകൻ. അടുത്തിടെ നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഷോയില്‍ വിധികര്‍ത്താവായി എത്തിയ കുഞ്ചാക്കോ ബോബനെ കുറിച്ച് അധികമാരും അറിയാത്ത ആരോടും പറയാത്ത ഒരു കഥ ആഡിസ് പറഞ്ഞത്. കുഞ്ചാക്കോ ബോബന് സ്വന്തം ബെല്‍റ്റ് ഊരി നല്കി രക്ഷിച്ച കഥയാണ് ആഡിസ് വെളിപ്പെടുത്തിയത്. തുടക്കത്തിലൊക്കെ ജഡ്ജസിനെ എല്ലാം ഭയങ്കര പേടിയായിരുന്നു. സ്റ്റേജില്‍ വന്നു നില്ക്കുമ്പോള് മാത്രമാണ് വിധികര്‍ത്താക്കളായി എത്തിയ ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്, സംവൃത സുനില്‍ എന്നിവരോട് ഇന്ററാക്ട് ചെയ്യുന്നതു…
Read Moreആത്മാര്‍ഥതയുടെ പ്രതിഫലം ! 25 വര്‍ഷം സഹായിയായി നിന്ന റിക്ഷാക്കാരന് ഒരു കോടിരൂപയുടെ സ്വത്തുക്കള്‍ എഴുതിവച്ച് വീട്ടമ്മ…
രക്തബന്ധമില്ലാത്തവരോടു പോലും അങ്ങേയറ്റം കരുതലും സ്നേഹവും കാട്ടുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ നിരുപാധിക സ്നേഹത്തിന് പലപ്പോഴും ദൈവം വലിയ പ്രതിഫലം നല്‍കാറുമുണ്ട്. ഇത്തരത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളം തന്നെ സഹായിച്ച് കൂടെ നിന്ന സൈക്കിള്‍ റിക്ഷാക്കാരന് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ എഴുതിവച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് 63 കാരിയായ വീട്ടമ്മ. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. മിനാതി പട്നായിക്ക് എന്ന സ്ത്രീയാണ് ഒപ്പമുണ്ടായിരുന്ന റിക്ഷാക്കാരന് തന്റെ സ്വത്തുക്കള്‍ ദാനം ചെയ്തത്. വിധവയായ സ്ത്രീയുടെ ഏക ആശ്രയം ബുദ്ധ സമാല്‍ എന്ന റിക്ഷാക്കാരനും അയാളുടെ കുടുംബവും ആയിരുന്നു. തനിക്ക് സഹായം ചെയ്തു തന്നതിനുള്ള സ്നേഹ സമ്മാനമായിട്ടാണ് കട്ടക്കിലെ സുതാഹട്ട് പ്രദേശത്തെ മൂന്ന് നിലകളുള്ള വീടും ആഭരണങ്ങളും ഈ സ്ത്രീ ദാനമായി നല്‍കിയത്. ‘അവന്റെ സത്യസന്ധതയ്ക്ക് മുന്നില്‍ ഈ സ്വത്തുക്കള്‍ ഒന്നുമല്ല’ എന്നാണ് തന്റെ ദാനപ്രവൃത്തിയെ കുറിച്ച് ഈ…
Read Moreരക്തത്തില്‍ ചാലിച്ച നിവേദനം ! കാമുകനൊപ്പം ജീവിക്കാന്‍ ദൈവത്തിനു രക്തത്തില്‍ കത്തെഴുതി കാണിക്ക വഞ്ചിയിലിട്ട് യുവതി…
ആഗ്രഹങ്ങള്‍ സാധിക്കാനായി വിശ്വാസികള്‍ ദൈവത്തോടു പ്രാര്ഥിക്കാറുണ്ട്. പല രീതിയിലാണ് ആളുകളുടെ പ്രാര്‍ഥനകള്‍. ഇവരില്‍ ചിലരൊക്കെയാകട്ടെ വിചിത്രമായ രീതിയിലായിരിക്കും ദൈവപ്രീതിയ്ക്കായി ശ്രമിക്കുക. കര്‍ണാടകയില്‍ ഹാസനിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നു കിട്ടിയ ഒരു കത്താണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തിനു മാത്രം നടത്തുറക്കുന്ന ക്ഷേത്രത്തില്‍ ഇത്തവണ ഉത്സവത്തിനു ശേഷം പണം എണ്ണാന്‍ കാണിക്ക വഞ്ചി തുറന്നപ്പോഴാണ് രക്തം കൊണ്ടെഴുതിയ കത്തു കിട്ടിയത്. ദൈവത്തിനുളള കത്തായിരുന്നു അതു. കാമുകനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും വീട്ടുകാര്‍ തനിക്കുവേറെ കല്യാണം ആലോചിക്കരുതെന്നും അങ്ങനെ ആലോചിച്ചാല്‍ അതു തടയണമെന്നും കത്തില്‍ പറയുന്നുണ്ട്. രക്തം കൊണ്ട് കന്നടയിലാണ് യുവതി കത്തെഴുതിയിരിക്കുന്നത്. യുവതിയുടെ വിവരങ്ങള്‍ ക്ഷേത്രാധികാരികള്‍ പുറത്തുവിട്ടിട്ടില്ല. ദൈവത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന മറ്റു കത്തുകള്‍ ഉണ്ടെങ്കിലും സ്നേഹത്തിന്റെ ആഴമറിയിക്കുന്ന ഈ കത്ത് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Read Moreമാമനോടൊന്നും തോന്നല്ലേ…ഞാന്‍ പോകുന്നു ! കത്തെഴുതി വച്ച ശേഷം ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും ശമ്പളവുമായി ഭര്‍ത്താവ് മുങ്ങി…
ഭാര്യയുടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യയുടെ 10 പവന്റെ സ്വര്‍ണാഭരണങ്ങളും ശമ്പളവുമായാണ് ഇയാള്‍ മുങ്ങിയത്. പുതുശേരിമല ഫിറോസ് നിവാസില്‍ റഹിം (65) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28ന് ഭാര്യ ജോലിക്ക് പോയ സമയം അലമാര വെട്ടിപ്പൊളിച്ചാണ് ഇയാള്‍ സ്വര്‍ണവും പണവും എടുത്തതെന്ന് പൊലീസ് പറഞ്ഞു. മോഷണവിവരം അറിഞ്ഞ് വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്ന് ‘ഞാന്‍ പോകുന്നു’ എന്നെഴുതിയ കത്ത് കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് ഭര്‍ത്താവാണെന്ന സൂചന ലഭിച്ചത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ ശേഷമായിരുന്നു റഹിമിന്റെ യാത്ര. നൂറോളം ലോഡ്ജുകളില്‍ പൊലീസ് പരിശോധന നടത്തിയിട്ടും ഇയാളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. മറ്റൊരാളുടെ ഫോണില്‍നിന്ന് റഹിം ബന്ധുവിനെ വിളിച്ചതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. തുടര്‍ന്ന് തിരുവനന്തപുരം ആറ്റിങ്ങലില്‍ നിന്ന് ഇയാള്‍ പിടിയിലാകുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം പകുതി വിറ്റതായും ബാക്കി…
Read Moreകണ്ടിട്ട് കൊതിയാകുന്നുവെന്ന് ഞരമ്പന് ! ഉഗ്രന്‍ മറുപടിയുമായി അപര്‍ണ നായര്‍; മറുപടി കേട്ട് ഞരമ്പന്റെ കിളിപോയി…
മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അപര്‍ണ നായര്‍.ഹരിഹരന് എംടി ടീമിന്റെ മയൂഖം എന്ന ചിത്രത്തിലാണ് ആദ്യമായി അപര്‍ണാ നായര്‍ അഭിനയിക്കുന്നത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് അപര്‍ണ പ്രേക്ഷകര്‍ക്ക് സുപരിചിതയായതെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് നിവേദ്യം എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിനു ശേഷമാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. അതേ സമയം അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രത്തിന് ഒരു ഞരമ്പ് രോഗി ഇട്ട കമന്റും അതിന് താരം നല്കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ മാന്യമായി വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു അപര്‍ണ നായര്‍ ധരിച്ചിരുന്നത്. ഇതിന്റെ അടിയില്‍ ആയിരുന്നു ഞരമ്പന്റെ ചൊറി കമന്റ്. ‘കൊതിയാവുന്നു’ എന്നായിരുന്നു ഇയാള്‍ ചിത്രത്തിനു താഴെ…
Read Moreഇനി ഇത് ഒളിപ്പിച്ചിട്ട് കാര്യമില്ല അതുകൊണ്ട് എല്ലാം തുറന്നു പറയുകയാണ് ! വെളിപ്പെടുത്തലുമായി ശാന്തി കൃഷ്ണ…
എണ്‍പതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യന്‍ സിനിമ ആരാധകരുടെ പ്രിയതാരങ്ങളില്‍ ഒരാളായിരുന്നു ശാന്തി കൃഷ്ണ. നായികയായും സഹനടിയായും ഒക്കെ അക്കാലത്ത് തിളങ്ങിയ ശാന്തികൃഷ്ണയ്ക്ക് ആരാധകരും ഏറെയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള മലയാള സിനിമയിലെ താര രാജാക്കന്മാര്ക്ക് എല്ലാം ഒപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ഇപ്പോഴും അമ്മ വേഷങ്ങളിലും മറ്റും സിനിമയില്‍ നിറഞ്ഞു നല്‍ക്കുകയാണ് ശാന്തികൃഷ്ണ. അതേ സമയം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശാന്തി കൃഷ്ണ സിനിമയില്‍ എത്തുന്നത്. 1976ല്‍ ഹോമകുണ്ഡം എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും അത് അത്ര ശ്രദ്ധ നേടിയിരുന്നില്ല. അതിനു ശേഷം ഭരതന് സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയില്‍ വിജയ് മേനോനൊപ്പം നായികയായി അഭിനയിച്ച താരം ശ്രദ്ധിക്കപ്പെടുകയും ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തുകയുമായിരുന്നു. അതേ സമയം വിവാഹത്തോടെ സിനിമ വിട്ട ശാന്തി കൃഷ്ണ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരുന്നു. രണ്ടാം വരവിലും താരം സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍…
Read Moreറേഷനരിയുടെ ചാക്കില്‍ ചത്തപാമ്പിനെ കണ്ടെത്തി ! പാമ്പ് ചത്തത് റേഷനരി കഴിച്ചിട്ട് ?
റേഷനരിയില്‍ ചത്തപാമ്പിനെ കണ്ടെത്തി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മുതിരേരി ജോസ് കവല കരിമത്തില്‍ പണിയ കോളനിയിലെ ബിന്നിക്കു കിട്ടിയ അരിയിലാണ് പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 28നു തിടങ്ങഴിയിലെ റേഷന്‍ കടയില്‍നിന്ന് അന്‍പത് കിലോ അരി രണ്ടു ചാക്കുകളിലായി ബിന്നിക്കു ലഭിച്ചു. ഒരു ചാക്കിലെ അരി ഉപയോഗിച്ചശേഷം രണ്ടാമത്തെ ചാക്ക് പൊട്ടിച്ചു. ഈ ചാക്കിലെ അരി രണ്ടു ദിവസം ഉപയോഗിച്ചു. വെള്ളിയാഴ്ച അരിയെടുത്തപ്പോഴാണു പാമ്പിന്റെ അവശിഷ്ടം കിട്ടിയത്.സംഭവമറിഞ്ഞു സപ്ലൈ ഓഫീസ് ജീവനക്കാര്‍ ബിന്നിയുടെ വീട്ടിലും റേഷന്‍ കടയിലുമെത്തി തെളിവെടുപ്പ് നടത്തി. റേഷന്‍ കടക്കാരനു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മില്ലില്‍നിന്ന് അരി പാക്ക് ചെയ്തപ്പോള്‍ സംഭവിച്ചതാകാമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സംഭവത്തെക്കുറിച്ചു ജില്ലാ സപ്ലൈ ഓഫീസര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പകരം അരി ബിന്നിക്കു കൈമാറി.
Read More