കാഞ്ഞിരപ്പള്ളി: ആ ഉരുൾ ഗതി മാറിയില്ലായിരുന്നെങ്കിൽ… ഇതു പറയുന്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടക്കും.. ഊരയ്ക്കനാട് ഉണ്ടായ ഉരുൾപൊട്ടലിൽനിന്നു വെട്ടത്ത് ജോഷിയും കുടുംബവും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. മലമുകളിൽനിന്ന് ഉരുൾപൊട്ടിയെത്തിയ വെള്ളവും മരങ്ങളും പാറക്കഷണങ്ങളും ഇവരുടെ വീടിനു നേർക്കാണ് പാഞ്ഞെത്തിയത്. വീടിനു തൊട്ടു സമീപത്തെത്തിയപ്പോൾ ആരോ തിരിച്ചുവിട്ടതുപോലെ ദിശമാറി ഒഴുകുകയായിരുന്നു. സംഭവത്തെപ്പറ്റി പറയുമ്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടുക്കം. വീടു തകർന്നില്ലെങ്കിലും വീടിനു ചുറ്റുപാടും ചെളിയും മണ്ണും പാറയും അടിഞ്ഞു തരിപ്പണമായ സ്ഥിതിയാണ്. വീടിനും ഭാഗമായ കേടുപാടുകളുണ്ട്. ചെളിയും മണ്ണും നിറഞ്ഞ വീടുകൾ വൃത്തിയാക്കുന്ന ജോലികളിലാണ് വെള്ളം കയറിയ ഓരോ കുടുംബവും. സന്നദ്ധ പ്രവർത്തകരുടെ അടക്കം സഹായത്തോടെയാണ് വൃത്തിയാക്കൽ ജോലികൾ പുരോഗമിക്കുന്നത്. പാറത്തോട് പഞ്ചായത്തിൽ ഒന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, 16, 17, 18, 19 വാർഡുകളിലാണ് പ്രളയത്തിൽ നാശനഷ്ടമുണ്ടായത്. ഇവിടങ്ങളിൽ റോഡുകളും ജല സംഭരണികളും അടക്കം…
Read MoreCategory: Top News
ഭര്‍തൃവീടുകളില്‍ പെണ്‍ജീവിതങ്ങള്‍ പിടയുമ്പോൾ..! സ്ത്രീധന നിരോധന നിയമത്തിൽ ശിക്ഷിക്കപ്പെട്ടവർ വട്ടപ്പൂജ്യം! നിയമഭേദഗതി അനിവാര്യം
കെ.ഷിന്റുലാല്‍ കോഴിക്കോട്: ഭര്‍തൃവീടുകളില്‍ പെണ്‍ജീവിതങ്ങള്‍ പിടയുമ്പോഴും സ്ത്രീധനത്തിന്റെ പേരില്‍ ഇരകളാകുന്നവര്‍ക്കു നീതി അകലെ. 1961ല്‍ പാര്‍ലമെന്റ് പാസാക്കിയ സ്ത്രീധന നിരോധന നിയമ പ്രകാരം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വിരളമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ ഒരു കേസില്‍ പോലും പ്രതികള്‍ക്കു ശിക്ഷ ലഭിച്ചിട്ടില്ല. 2016 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ സ്ത്രീധന നിരോധന നിയമം പ്രകാരം സംസ്ഥാനത്ത് 90 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 59 കേസുകളില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഒരു കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. അതേസമയം, അഞ്ചു കേസുകളില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. മറ്റു കേസുകള്‍ വിചാരണ ഘട്ടത്തിലാണ്. സ്ത്രീധന നിരോധന നിയമപ്രകാരം പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിക്കുന്നതിലുള്ള വീഴ്ചയും വര്‍ഷങ്ങളോളം നീണ്ടു നില്ക്കുന്ന വിചാരണാ നടപടികളും കാരണം പലപ്പോഴും ഇരകള്‍ക്കു നീതി ലഭിക്കാത്ത…
Read More17കാരന് സഹവിദ്യാര്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രം അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്ത സംഭവം ! പ്രതി ഉന്നതന്റെ മകനെന്നു സൂചന; പയ്യനെ തൊടാതെ പോലീസ്…
തിരുവനന്തപുരത്ത് 17കാരന് സഹപാഠികളായ വിദ്യാര്‍ഥികളുടെയും അധ്യാപികമാരുടെയും ചിത്രം ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റില്‍ നമ്പര്‍ സഹിതം പോസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാതെ പോലീസ്. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന ജുവനൈല്‍ കേസുകളില്‍ കുറ്റാരോപിതരെ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്റെ അറസ്റ്റ് ഒഴിവാക്കിയത്. പോക്സോ കേസ് എടുക്കേണ്ട കുറ്റം ചെയ്ത 17കാരനെ ജുവനൈല്‍ നിയമത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുന്നതിനെതിരേ വ്യാപകമായി അമര്‍ഷമുയരുന്നുണ്ട്. വെറും പിഴ ശിക്ഷ മാത്രം ലഭിക്കാവുന്ന കേസാണിതെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയായതിനാല്‍ യാതൊരു വിവരവും പുറത്തു വിടില്ല. അതിനാല്‍ തന്നെ ഏതോ ഒരു ഉന്നതന്റെ മകനാണ് പ്രതിയെന്ന സംശയം ബലപ്പെടുകയാണ്. ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത കൗമാരക്കാരനെ ഇന്നലെ തന്നെ ഉപദേശം നല്കി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തിയ സ്കൂള്‍ വിദ്യാര്‍ഥിയെ സൈബര്‍ പോലീസ് അറസ്റ്റു…
Read Moreഡിവൈഎഫ് ഐ നേതാവിനും എസ്എഫ്ഐ വനിതാ നേതാവിനും വിവാഹിതരാകാതെ കുഞ്ഞുണ്ടായി; സിപിഎം നേതാക്കളായ മാതാപിതാക്കൾ കുഞ്ഞിനെ ഒളിപ്പിച്ചു; പേരൂർക്കടയിൽ നടന്ന സംഭവ കഥയിങ്ങനെ…
പേരൂർക്കട: വീട്ടുകാരുടെ എതിര്‍പ്പു മറികടന്നു വിവാഹിതയായ യുവതിയുടെ കുഞ്ഞിനെ ഒളിപ്പിച്ചതിനു മാതാപിതാക്കള്‍ക്കെതിരേ പേരൂർക്കട പോലീസ് കേസെടുത്തു. പേരൂര്‍ക്കട സ്വദേശി അനുപമയുടെ പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിതാ ജയിംസിനുമെതിരേയാണു കേസെടുത്തത്. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റായ അജിത്തും എസ്എഫ്ഐ നേതാവായ അനുപമയും ഒരു വര്‍ഷം മുൻപു നല്കിയ പരാതിയിലാണു കേസെടുത്തത്. വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പ്രസവിച്ചു മൂന്നു ദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും അമ്മയും സഹോദരിയും ചേര്‍ന്നു നിര്‍ബന്ധപൂര്‍വം മാറ്റിയെന്നായിരുന്നു ഒരു വര്‍ഷം മുന്‍പ് അനുപമ നല്കിയ പരാതി. മുഖ്യമന്ത്രിക്കും സിപിഎം ഉന്നതനേതാക്കള്‍ക്കും വരെ പരാതി നല്‍കിയിരുന്നു. അനുപമയുടെ അനുമതിയില്ലാതെ ശിശുക്ഷേമ സമിതിക്കു കൈമാറിയ കുഞ്ഞിനെ ദത്ത് നല്‍കിയെന്നാണു ലഭിക്കുന്ന വിവരമെന്നു അനുപമ പറയുന്നു. ഏറെനാള്‍ പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങിയശേഷം കുഞ്ഞിന് ഒരു വയസു തികയുന്ന വേളയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
Read Moreഒരുനിമിഷം വൈകിയിരുന്നെങ്കിൽ…! തന്റെ ജീവൻ കൈയിലെടുത്ത് എൻഡിആർഫ് ഉദ്യോഗസ്ഥന് ഓടിക്കടന്ന പാലത്തിൽ കാഴ്ചകാണാൻ അവനെത്തി… മൂന്നു വർഷത്തിനുശേഷം…
ചെറുതോണി: 2018 ഓഗസ്റ്റ് 15-ന് ഉച്ചകഴിഞ്ഞ് മൂന്നോടടുത്തപ്പോൾ ചെറുതോണി പാലത്തിലൂടെ എൻഡിആർഫ് ഉദ്യോഗസ്ഥന്റെ മാറിൽ പതിഞ്ഞുകിടന്ന് ജീവിതത്തിലേക്ക് ഓടിക്കയറിയ സൂരജ് മൂന്നുവർഷത്തിനുശേഷം ചെറുതോണി ഡാം വീണ്ടും തുറന്നപ്പോൾ വെള്ളമൊഴുകുന്ന കാഴ്ചകാണാൻ പിതാവിനോടൊപ്പം അതേ പാലത്തിലെത്തി. അന്ന് ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തി വെള്ളം ചെറുതോണി പുഴയിലൂടെ കുതിച്ചു പായുന്പോഴാണ് ഗാന്ധിനഗർ കോളനിയിലെ താമസക്കാരനായ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും മകൻ സൂരജിന് തുള്ളിവിറയ്ക്കുന്ന പനി ഉണ്ടായത്. ഒപ്പം ശ്വാസതടസവും. അണക്കെട്ട് തുറന്നവിവരം അറിയാമെങ്കിലും കുഞ്ഞിനെ എത്രയുംവേഗം ഇടുക്കി ജില്ലാ ആശുപത്രിയിൽ എത്തിക്കണം. മറ്റൊന്നും ആലോചിച്ചില്ല. കുട്ടിയേയും എടുത്ത് വിജയരാജ് ചെറുതോണി പാലത്തിലൂടെ മറുകരയിലേക്ക് ഓടാൻ ശ്രമിച്ചു. പെട്ടെന്ന് എൻഡിആർഎഫിന്റെ ഒരു ഉദ്യോഗസ്ഥൻ കുട്ടിയെ ബലമായി പിടിച്ചുവാങ്ങി നിങ്ങൾ പിന്നാലെ വന്നാൽ മതി എന്നുപറഞ്ഞ് വെള്ളം കവിഞ്ഞൊഴുകുന്ന പാലത്തിലൂടെ മറുകരയിലേക്ക് ഓടി. പിന്നാലെ വിജയരാജും. പാലത്തിലപ്പോൾ കാൽപാദം…
Read Moreഭിന്നശേഷിക്കാരനും പക്ഷാഘാതം ബാധിച്ച് 15 വർഷം കിടപ്പിലും; ഭർത്താവിനെ കഴുത്തറുത്ത് കൊന്നത് താനെന്ന് ഭാര്യ; പോലീസിനോട് വൃദ്ധ പറഞ്ഞതിങ്ങനെ…
‘നെയ്യാറ്റിന്‍കര : ഭിന്നശേഷിക്കാരനും പക്ഷാഘാതം ബാധിച്ച് കിടപ്പുരോഗിയുമായ വയോധികന് വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍. വീടിനപ്പുറത്തെ കുളത്തിനു സമീപം ബോധരഹിതയായി കാണപ്പെട്ട ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യം നിര്‍വഹിച്ചത് താനാണെന്ന് ഭാര്യ മൊഴി നല്‍കിയതായി പോലീസ്. ആനാവൂര്‍ ഒലിപ്പുറം കാവുവിള വീട്ടില്‍ ജ്ഞാനദാസ് എന്ന ഗോപി (74) യെയാണ് ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടത്. പിതാവിന് ആഹാരവുമായി വീട്ടിലെത്തിയ മകന് സുനില്‍ദാസ് വിവരം നാട്ടുകാരെ അറിയിച്ചു. ഇതിനിടയില്‍ തൊട്ടപ്പുറത്തെ കുളത്തിനു സമീപം ഗോപിയുടെ ഭാര്യ സുമതിയെ ബോധരഹിതയായും കണ്ടെത്തി. സുമതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷമായി ശയ്യാവലംബിയായിരുന്ന ഗോപിയെ പരിചരിച്ചിരുന്നത് ഭാര്യ സുമതിയാണ്. കുടുംബവീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമീപത്തെ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും കഴിഞ്ഞത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറോടാണ് സുമതി…
Read Moreമുല്ലപ്പെരിയാര്‍, തടഞ്ഞുനിര്‍ത്തിയ ആശങ്ക! ആയുസ് കല്‍പ്പിച്ചത് 60 വര്‍ഷം, ഇപ്പോള്‍ 126 വര്‍ഷങ്ങള്‍, ആശങ്കയോടെ മലയാളികള്‍
ജോണ്സണ് വേങ്ങത്തടം കോട്ടയം: കേരളം പ്രളയഭീതിയിൽ വിറങ്ങലിച്ചു നില്ക്കുന്പോൾ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകൾ വീണ്ടും സുപ്രീംകോടതിയിൽ സജീവമാകുന്നു. ഉരുൾപൊട്ടലുകളും മേഘവിസ്ഫോടനങ്ങളും കേരളത്തിന്റെ മലയോരമേഖലകളിൽ ഭീതി ജനിപ്പിക്കുന്പോൾ നിർമാതാക്കൾ വെറും അറുപതു വർഷത്തെ ആയുസ് കൽപ്പിച്ച മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചിട്ട് 126 വർഷങ്ങൾ കഴിഞ്ഞത് ആശങ്കയോടെയാണ് മലയാളി നോക്കിക്കാണുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട 999 വർഷത്തെ പാട്ടക്കരാർ റദ്ദാക്കാൻ കേരള സർക്കാരിനു നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി സുപ്രീം കോടതി 25 നു വീണ്ടും പരിഗണിക്കും. കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് നൽകിയിട്ടുള്ള ഹർജിയും ഇതോടൊപ്പം പരിഗണിക്കും. ഇതിനിടെ കേരളത്തിന്റെ എതിർപ്പ് വകവയ്ക്കാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ റൂൾ കർവ് നിശ്ചയിച്ച് കേന്ദ്ര ജല കമ്മീഷൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. വർഷത്തിൽ രണ്ടു തവണ പരമാവധി ജലനിരപ്പായ 142…
Read Moreപരിഹാസം കണ്ണുതുറപ്പിച്ചു… “അയോധ്യയിലെ രാമന്” പെറ്റി നല്‍കിയത് നിവൃത്തികേട് കൊണ്ട്; തെറ്റായ വിലാസം നൽകിയവർക്കെതിരേ കേസെടുത്ത് പോലീസ്
കൊല്ലം: വാഹനപരിശോധനയ്ക്കിടെ പിടിയിലായപ്പോൾ തെറ്റായ മേല്‍വിലാസം നല്കി പോലീസിനെ കബളിപ്പിച്ച സംഭവത്തിൽ കാർ യാത്രക്കാരനെതിരെ കേസെടുത്തു. കാട്ടാക്കട മൈലാടി സ്വദേശി നന്ദകുമാറിനെതിരെയാണ് കേസെടുത്തത്. പേര് രാമന്, അച്ഛന്റെ പേര് ദശരഥന്, സ്ഥലം അയോധ്യ എന്ന് പേരും വിലാസം നൽകിയത് സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് വഴിവച്ചിരുന്നു. കഴിഞ്ഞ 12നാണ് വാഹനപരിശോധനയ്ക്കിടെ സംഭവമുണ്ടായത്. സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന് പോലീസ് 500 രൂപ പിഴ ചുമത്തിയപ്പോഴാണ് യുവാവ് തെറ്റായ മേൽവിലാസം നൽകിയത്. നന്ദകുമാർ നൽകിയത് തെറ്റായ പേരും വിലാസവുമാണെന്ന് മനസിലായെങ്കിലും പേര് എന്തായാലും സർക്കാരിന് കാശു കിട്ടിയാൽ മതിയെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന് പറയുന്നത്. ചടയമംഗലം പോലീസിന്റെ സീല്‍ പതിച്ച രസീതും സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ “അയോധ്യയിലെ രാമന്’ പെറ്റി നല്‍കിയെന്ന് പോലീസും സമ്മതിക്കുകയായിരുന്നു. നിയമലംഘനം ചോദ്യം ചെയ്തപ്പോള്‍ യുവാക്കള്‍ കയര്‍ത്തു. മേല്‍വിലാസ രേഖകള്‍ നല്കാന് തയാറാകായില്ല. നിവൃത്തിയില്ലാതെ…
Read Moreതീവ്രവാദികളെ ഭയന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കാശ്മീരില്‍ നിന്ന് ജീവനും കൊണ്ട് ഓടുന്നു ! തോക്കിനിരയാക്കുന്നത് കാശ്മീര്‍ സ്വദേശികളല്ലെന്ന് ആധാര്‍ നോക്കി ഉറപ്പുവരുത്തിയ ശേഷം…
കാശ്മീരില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടോടുന്നു. കാശ്മീരി സ്വദേശികളല്ലാത്തവരെ തീവ്രവാദികള്‍ വെടിവച്ചു കൊല്ലാന്‍ ആരംഭിച്ചതോടെയാണ് പ്രാണരക്ഷാര്‍ത്ഥം ഇവര്‍ തങ്ങളുടെ സ്വന്തം നാടുകളിലേക്ക കൂട്ടത്തോടെ മടങ്ങുന്നത്. കൂടുതലും ബിഹാറില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ തീവ്രവാദികളുടെ തോക്കിന് ഇരയാകുന്നത്.കഴിഞ്ഞ ദിവസം ബിഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളെ തീവ്രവാദികള്‍ വകവരുത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന കുല്‍ഗാമിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് തൊഴിലാളികളുടെ ആധാര്‍ കാര്‍ഡ് നോക്കി അവര്‍ കാശ്മീര്‍ സ്വദേശികള്‍ അല്ലെന്ന് തീവ്രവാദികള്‍ ഉറപ്പു വരുത്തിയിരുന്നെന്ന് കൊല്ലപ്പെട്ട അരവിന്ദ് കുമാര്‍ സായുടെ സുഹൃത്ത് മുകേഷ് സാ പറഞ്ഞു. ലഷ്കര്‍ ഇ ത്വയ്ബയുടെ അനുബന്ധ വിഭാഗമായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഏതാണ്ട് 200ഓളം ബിഹാറി തൊഴിലാളികളാണ് നിലവില്‍ കാശ്മീര്‍ വിടാന്‍…
Read Moreഭര്‍ത്താവിന്റെ അമ്മ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു, അച്ഛന് പെരുമാറിയിരുന്നത് വൃത്തികെട്ട രീതിയില്‍! സുനിഷയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ; കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടൽ
കണ്ണൂർ: പയ്യന്നൂർ കോറോത്തെ സുനിഷയുടേത് കൊലപാതകമെന്ന ആരോപണവുമായി സുനിഷയുടെ അമ്മയും ബന്ധുക്കളും. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചത് ഒത്തുകളിമൂലമാണെന്നുമാണ് ആരോപണം. നീതിനിഷേധത്തിനെതിരേ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്താൻ തീരുമാനിച്ചതായും ബന്ധുക്കൾ കണ്ണൂർ പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 12നായിരുന്നു സുനിഷയുടെയും വിജീഷിന്റെയും പ്രണയവിവാഹം. ഇത് സുനിഷയുടെ മാതാപിതാക്കളെ പോലും അറിയിച്ചിരുന്നില്ല. വിവാഹത്തിനുശേഷം ഭർതൃവീട്ടിൽ നിരന്തര പീഡനമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവും ഭർത്താവിന്റെ അമ്മയും അച്ഛനും ചേർന്നാണ് പീഡിപ്പിച്ചത്. നിരന്തരം പീഡനം അനുഭവിക്കുന്നതായി സുനിഷ സ്വന്തം വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു. തെളിവായി ഫോൺ സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പ് കൈയിലുണ്ട്. മാനസികവും ശാരീരികവുമായ പീഡനം നടന്നിരുന്നു. സ്വന്തം വീട്ടിൽ ഫോൺ ചെയ്യുന്നതു തടയാൻ സുനിഷയുടെ മൊബൈൽ ഫോൺ ഭർത്താവിന്റെ അമ്മ നിലത്തെറിഞ്ഞ് പൊട്ടിച്ചു. അച്ഛൻ വൃത്തികെട്ട രീതിയിലാണ് സുനിഷയോട് പെരുമാറിയിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.…
Read More