തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കാന്റീനിൽ ബീഫും വിളന്പാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഒരു പ്ലേറ്റിന് 50 രൂപ നിരക്കിലാണ് ബീഫ് വിൽപനയ്ക്ക് അനുമതി. സെക്രട്ടേറിയറ്റ് കാന്റീനിലെ ഭക്ഷണ വിഭവങ്ങളുടെ മെനു വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബീഫിനേയും ഉൾപ്പെടുത്തുന്നതെന്നു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കു വേണ്ടി ഹൗസ് കീപ്പിംഗ് വിഭാഗം ഡപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിലവിൽ സെക്രട്ടേറിയറ്റ് കാന്റിനീൽ ഉൗണിനൊപ്പം മുട്ടയക്കു മാത്രമാണു നോണ്‍ വെജ് വിഭാഗത്തിൽ അനുമതി. മുട്ടക്കറിയും ഓംലെറ്റുമുണ്ട്. ചപ്പാത്തിക്കൊപ്പം ചിക്കനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സ്യവുമായി ബന്ധപ്പെട്ട് വിഭവങ്ങൾക്ക് സെക്രട്ടേറിയറ്റ് കാന്റീനിൽ ഇതുവരെ അനുമതി നൽകിയിട്ടില്ല. ജീവനക്കാർക്കൊപ്പം, വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിൽ എത്തുന്നവർക്കും ഇവിടെ നിന്നു ഭക്ഷണം കഴിക്കാനാകും.
Read MoreCategory: Top News
ലാലേട്ടന് പുരാവസ്തു കളക്ഷൻസ് വലിയ ഇഷ്ടമായതിനാൽ മോന്‍സനെ പരിചയപ്പെടുത്തിയത് ഞാനാണ് ! മോൻസനുമായുള്ള ബാലയുടെ അഭിമുഖം കാണം
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി നടൻ ബാലയ്ക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ബാലയുടെ യുട്യൂബ് ചാനലിലെ അഭിമുഖവും വൈറൽ. മോൻസൺ തന്റെ അയൽക്കാരനും സഹോദര തുല്യനുമാണെന്ന പുകഴ്ത്തലുമായാണ് ബാലയുടെ മോൻസണുമായുള്ള അഭിമുഖം തുടങ്ങുന്നത്. മോൻസന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹവുമായി സൗഹൃദത്തിലായത്. നടൻ മോഹൻലാലിന് പുരാവസ്തു കളക്ഷൻസ് വലിയ ഇഷ്ടമായതിനാൽ മോൻസനെ താനാണ് അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തതെന്നും ബാല പറയുന്നു. ബാലയും സഹോദരനും പുതിയതായി നിർമിക്കുന്ന രജനികാന്ത് ചിത്രത്തിൽ തനിക്കൊരു ചെറിയ വേഷം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മോൻസണും വ്യക്തമാക്കുന്നുണ്ട്. മൈസൂർ മഹാരാജാവ് നരസിംഹ വൊഡയാറുമായുള്ള സൗഹൃദത്തിൽ നിന്നാണ് തനിക്ക് പുരാവസ്തു ശേഖരമെന്ന ഭ്രമം തുടങ്ങിയതെന്നും മോൻസൺ പറയുന്നു. https://youtu.be/M5nCjZcKaT0
Read Moreആൾമാറാട്ടവും വഞ്ചനയും ഉൾപ്പെട ജാമ്യമില്ലാ വകുപ്പുകൾ ! സെസി സേവ്യർ കാണാമറയത്ത്; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്
ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യറിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ നോർത്ത് പോലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ നിർദേശിച്ചിരുന്നു. അഭിഭാഷകബിരുദം വ്യാജമാണെന്ന് വ്യക്തമായതോടെ പോലീസ് സെസിക്കെതിരെ കേസെടുത്തിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി എത്തിയ സെസി സേവ്യർ മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ കോടതിയിൽനിന്നും മുങ്ങിയിരുന്നു. ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെട ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നോർത്ത് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നിയമപഠനം പൂർത്തിയാക്കാതെ അഭിഭാഷകയായി പ്രവർത്തിച്ചിരുന്ന സെസി ആലപ്പുഴ ബാർ അസോസിയേഷൻ ഭാരവാഹിയും ആയിരുന്നു. വ്യാജരേഖകൾ കാണിച്ചാണ് അംഗത്വമെടുത്തതെന്നും അഭിഭാഷകയായി പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടി ബാർ അസോസിയേഷനാണ് പോലീസിൽ പരാതി നൽകിയത്.
Read Moreവിദഗ്ധ ചികിത്സ! തലയിലെ മുറിവിൽ മുടി നീക്കാതെ സ്റ്റാപ്ലര്‍ അടിച്ചുവിട്ടു, ബാലന് കഠിന വേദന; സംഭവം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍
കായംകുളം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ അനാസ്ഥക്കെതിരെ പരാതിയുമായി കായംകുളം സ്വദേശി രംഗത്ത്. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ പത്ത് വയസുകാരന്റെ മുറിവ്, മുടി വൃത്തിയാക്കാതെ സ്റ്റാപ്ലര്‍ പിന്ന് അടിച്ചു വീട്ടില്‍ പറഞ്ഞുവിട്ടതായാണ് പരാതി. കായംകുളം കൊറ്റുകുളങ്ങര കൊട്ടക്കാട്ട് നൗഷാദ് ആണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കിയത്. നൗഷാദിന്റെ മകന് മുഹമ്മദ് ഇഹ്സാനെ (10) കഴിഞ്ഞ ദിവസം റോഡപകടത്തില്‍ തലക്ക് ഗുരുതര പരിക്ക് പറ്റി വണ്ടാനം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ മുറിവ് വൃത്തിയാക്കുന്നതിനോ തലമുടി മാറ്റി പരിശോധന നടത്തുവാനോ തയാറാകാതെ മുറിവ് കൂട്ടിപിടിച്ചു സ്റ്റാപ്ലര്‍ അടിച്ചു വിടുകയാണുണ്ടായതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയിൽ പറയുന്നു. വീട്ടിലെത്തിയ ഇഹ്സാന്‍ കഠിനമായ തലവേദന ഉണ്ടായതിനാല്‍ ബന്ധുക്കള്‍ ഉടന്‍തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍…
Read Moreമോണ്‍സണിന്റെ വീട്ടില്‍ നടന്നത് പെണ്‍വാണിഭവും മസാജിംഗും ! വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടിരുന്നതായി പരാതിക്കാരന്; എത്തിയിരുന്നത് പ്രമുഖരായതിനാല്‍ വിവരങ്ങള്‍ ഒന്നും പുറത്തെത്തിയില്ല…
പുരാവസ്തു ശേഖരത്തിന്റെ പേരു പറഞ്ഞ് സാമ്പത്തിക തട്ടിപ്പു നടത്തിയതിന് പിടിയിലായ മോന്സണ് മാവുങ്കലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സാമ്പത്തിക തട്ടിപ്പിനു പുറമേ സ്വര്‍ണക്കടത്തിലും മനുഷ്യക്കടത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പരാതി നല്കി ഷാജി ചെറായില്‍ ആരോപിക്കുന്നത്. 2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവില്‍ 10 കോടി രൂപ കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയിലാണു മോന്‍സണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ക്കു പുരാവസ്തുക്കള്‍ നല്‍കിയതിലൂടെ തന്റെ അക്കൗണ്ടില്‍ 2,62,600 കോടി രൂപ എത്തിയെന്നു പറഞ്ഞാണു മോന്സന് ആളുകളെ തട്ടിപ്പില്‍ വീഴ്ത്തിയിരുന്നത്. സിനിമ, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗത്തെ ഒട്ടേറെ പ്രമുഖരുമായി മോന്‍സണിന് അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇയാളുടെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ ഉപയോഗിച്ച് മസാജിംഗും നടക്കുന്നതായും പരാതിക്കാരന് പറയുന്നു. മോന്‍സണിന്റെ കൊച്ചിയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടെന്നും…
Read Moreമോന്സന് വേണ്ടി ഇടപ്പെട്ടവരില് നടന് ബാലയും; ശബ്ദരേഖ പുറത്ത്; മോൻസന് പോലീസ് സുരക്ഷ ഒരുക്കിയത് മുൻ ഡിജിപി
കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ വീടുകള്‍ക്ക് പോലീസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയതായി സൂചന ലഭിച്ചു. ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കുമാണ് ലോക്നാഥ് ബെഹ്റ കത്ത് നല്‍കിയത്. 2019 ജൂണ്‍ 13ന് ആണ് ഡിജിപി കത്ത് അയച്ചത്. പിന്നാലെ ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്കുമാണ് പോലീസ് സുരക്ഷ ഒരുക്കിയത്. അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോന്സൻ എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ലോക്നാഥ് ബെഹ്റ കത്തില്‍ ആവശ്യപ്പെട്ടത്. നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയിലാണ് കൊച്ചിയിലെ വീട്. ചേര്‍ത്തലയിലേക്കും സമാനമായ കത്ത് പോയി. സുരക്ഷ ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടി അതത് ജില്ലകളില്‍ നിന്നും തിരിച്ചും ഡിജിപിക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം ബെഹ്റ മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മോന്‍സന്റെ വീടിന് സുരക്ഷ ഒരുക്കാനും ബെഹ്റയാണ് നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാകുന്നത്.…
Read Moreനിങ്ങള്‍ക്ക് 4918 രൂപ അടിച്ചിരിക്കുന്നു ! സമ്മാനത്തുക ബാങ്കിലേക്ക് ക്രെഡിറ്റാകാന്‍ ഫോണ്‍പേ ആപ്പ് തുറക്കൂ; നടക്കുന്നത് വമ്പന്‍ തട്ടിപ്പ്;ശ്രദ്ധിച്ചില്ലെങ്കില്‍ കാശു പോയതുതന്നെ…
സാങ്കേതിക വിദ്യയുടെ പുരോഗതിയ്ക്കൊപ്പം തട്ടിപ്പുകാരുടെ എണ്ണവും അനുദിനം പെരുകുകയാണ്. ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരിലായിരുന്നു ആദ്യകാല തട്ടിപ്പെങ്കില്‍ പിന്നീടത് എടിഎം കാര്‍ഡിലേക്കും ഇപ്പോള്‍ ഞൊടിയിടയില്‍ പണം കൈമാറാവുന്ന ഓണ്‍ലൈന്‍ യുപിഐ(യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) തലത്തിലേക്കും മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ ഫോണ്‍പേയുടെ പേരിലാണ് വലിയൊരു തട്ടിപ്പ് അരങ്ങേറുന്നത്. ഫോണ്‍പേ പോലുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനങ്ങളില്‍ പണം അയയ്ക്കുകയും ബില്‍ അടയ്ക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ക്യാഷ്ബാക്ക് ഓഫര്‍ ചെയ്യുന്ന സ്ക്രാച്ച് കാര്‍ഡ് ലഭിക്കുക പതിവാണ്. ഇതിന്റെ മറപിടിച്ചാണ് പുതിയ തട്ടിപ്പ് അരങ്ങേറുന്നത്. ഇത്തരത്തില്‍ ‘സ്പാം’ മെസേജായി തട്ടിപ്പുകാര്‍ തട്ടിപ്പിനായി ഉപയോഗിക്കുന്ന വെബ്സൈറ്റ് ലിങ്ക് നമ്മുടെ ഫോണിലേക്ക് അയയ്ക്കുകയാണ് ആദ്യ പടി. ലിങ്കില്‍ ഒരു സ്ക്രാച്ച് കാര്‍ഡ് കാണാന്‍ സാധിക്കും. ഇത് നമ്മള് ചുരണ്ടുമ്പോള്‍ 4999 രൂപയില്‍ താഴെയുള്ള ഒരു തുക നമുക്ക് ലഭിച്ചതായി അവിടെ കാണിക്കും. ഇത് ലഭിക്കാനായി ഫോണ്‍പേ…
Read Moreമോന്സണ് നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന് യുവതി ! പരാതി നല്കിയപ്പോള് മോന്‍സണെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിച്ചെന്ന് ആക്ഷേപം…
കാട്ടുകള്ളന് മോന്സണ് മാവുങ്കലിന്റെ കൂടുതല്‍ തട്ടിപ്പുകളുടെ വിവരങ്ങളാണ് അനുനിമിഷം പുറത്തു വരുന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുറമേ മോന്‍സണെതിരേ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസും നിലവിലുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാല്‍ കൊച്ചി സ്വദേശിനി നല്കിയ പരാതിയില്‍ പോലീസ് പേരിന് കേസെടുത്തെങ്കിലും മോന്‍സനെ അറസ്റ്റു ചെയ്യാന്‍ മടി കാട്ടിയെന്നാണ് ആരോപണം. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പോലീസ് ഒരുനടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. കൊച്ചി കടവന്ത്ര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. കേസില്‍ ആലപ്പുഴ സ്വദേശി ശരത്താണ് ഒന്നാം പ്രതി. മോന്സണ് മാവുങ്കല്‍ രണ്ടാംപ്രതിയാണ്. ശരത്തിനൊപ്പമുള്ള യുവതിയുടെ നഗ്നചിത്രങ്ങള്‍ മോന്സണ് കൈക്കലാക്കുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. യുവതിയുടെ സഹോദരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ മോന്സണ് നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് യുവതി എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ തെളിവുകളുണ്ടായിട്ടും കേസില്‍ മോന്‍സണെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല.…
Read Moreനഗരങ്ങൾ കീഴടക്കി പുരുഷ സെക്സ് മാഫിയ! യുവതികളെ വീഴ്ത്താൻ സുന്ദരൻമാർ; ഒരു രാത്രിക്ക് ഈടാക്കുന്നത് പതിനായിരം രൂപവരെ; വീട്ടമ്മമാരെ തേടി വനിതാ ഏജന്റുമാരും
തലശേരി: കേരളത്തിലെ പ്രധാന നഗരങ്ങളിൽ പിടിമുറുക്കി പുരുഷ സെക്സ് മാഫിയ. ഒരു മണിക്കൂറിന് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെയും ഒരു രാത്രിക്കു പതിനായിരം രൂപവരെയും ഈടാക്കുന്ന സുന്ദരവില്ലൻമാർ രംഗത്ത്. രഹസ്യ കോഡിൽ ഇവരുടെ വാട്സാപ്പ് കൂട്ടായ്മയും സജീവമാണ്. ഫോൺസംഭാഷണംതെക്കൻ കേരളത്തിൽ മാത്രം സജീവമായിരുന്ന ഈ സംഘം വടക്കേ മലബാറിലും ശ്യംഖല തീർത്തു കഴിഞ്ഞു. ഇതു സംബന്ധിച്ചു വടക്കെ മലബാറിലെ പ്രമുഖ നഗരത്തിലെ വില്ലയിൽ താമസിക്കുന്ന വീട്ടമ്മയും ഏജന്റും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം രാഷ്ട്രദീപികയ്ക്കു ലഭിച്ചു. കുടുംബിനികളെ…സുന്ദരന്മാരുടെ വയസും നിറവും ഉൾപ്പെടെ വിവരിച്ചാണ് ഏജന്റുമാർ കുടുംബിനികളെ വലയിൽ വീഴ്ത്തുന്നത്. വാട്സാപ്പ് വഴി ഫോട്ടോ അയച്ചു കൊടുത്തും മാളുകളിൽ വച്ച് നേരിട്ടു കണ്ടും കച്ചവടം ഉറപ്പിക്കാനുള്ള സൗകര്യവും ഏജന്റുമാർ ഒരുക്കുന്നുണ്ട്. ഈ സംഘം ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകളുടെ വിലാസം ട്രൂ കോളുകളിൽ പോലും വ്യക്തമല്ല. വാഗ്ദാനം!…
Read Moreകുട്ടികളുടെ അശ്ലീല വീഡിയോ കണ്ട റിട്ടയേര്‍ഡ് എസ്ഐയെ ഇന്റര്‍പോള്‍ പൊക്കി ! അറസ്റ്റിയായപ്പോള് കക്ഷിയ്ക്ക് നെഞ്ചുവേദന; സംഭവം പാലക്കാട്ട്…
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല വിഡിയോ കണ്ട റിട്ടയേര്‍ഡ് എസ്ഐയെ പോലീസ് അറസ്റ്റുചെയ്തു. കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന് എന്ന അറുപതുകാരനാണ് പിടിയിലായത്. എന്നാല്‍ അറസ്റ്റിലായ ഉടന്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്റര്‍പോളിന്റെയും സൈബര്‍ ഡോമിന്റെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഇയാളെ അറസ്റ്റുചെയ്തത്. ഓണ്‍ലൈനില്‍ ബാലലൈംഗികതയുടെ ദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരെ പിടികൂടുന്നതിനായി സൈബര്‍ സെല്ലിന്റെ കീഴില്‍ സ്പെഷ്യല്‍ ടീം രൂപീകരിച്ചിരുന്നു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓപ്പറേഷന് പി ഹണ്ട് എന്ന പേരിട്ടായിരുന്നു പരിശോധന. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലം കാണുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സൈബര്‍ ഡോമും ഇന്റര്‍പോളും നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പരിശോധനയും അറസ്റ്റും. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 59 പരിശോധനകളാണ് നടത്തിയത്. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത സൈറ്റുകളില്‍നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍…
Read More