തിരുവനന്തപുരം: 2019 വരെ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ചത് നൂറു മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരിൽ 72 പേർ തൊഴിൽപരമായ ആവശ്യത്തിനോ മറ്റോ വിദേശത്തു പോയതിനു ശേഷം അവിടെ നിന്ന് ഐഎസ് ആശയത്തിൽ ആകൃഷ്ടരായി പോയവരാണ്. ഇവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്ലിം സമുദായത്തിൽ ജനിച്ചവരാണ്. മറ്റുള്ള 28 പേർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നു തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആ 28 പേരിൽ അഞ്ചു പേർ മാത്രമാണ് മറ്റു മതങ്ങളിൽ നിന്നും ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തിയ ശേഷം ഐഎസിൽ ചേർന്നത്. അതിൽ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തിൽപെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സണ്‍ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്റ്റിൻ എന്ന…
Read MoreCategory: Top News
പ്രായോഗിക യാഥാര്‍ഥ്യങ്ങളുടെ നേരെ കണ്ണടയ്ക്കരുത് ! ലൈംഗികബന്ധത്തിന്റെ പേരില്‍ ആണിനെതിരേ മാത്രം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അവളുടെ സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഭവത്തില്‍ ആണിനെതിരേ മാത്രം പോക്സോ കേസ് എടുക്കാനാവില്ലെന്ന് കൊല്‍ക്കൊത്ത ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സമ്മതം സമ്മതമായി കണക്കാക്കരുതെന്ന നിയമ വശം മാനസികാവസ്ഥ, പക്വത, മുന്‍കാല പെരുമാറ്റം എന്നിവയുടെ കൂടി അടിസ്ഥാനത്തില്‍ വേണം പ്രയോഗിക്കാനെന്ന് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ പറഞ്ഞു. പതിനാറര വയസ്സുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 22കാരനെതിരെ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി പരാമര്‍ശം. ഒരു വിഭാഗത്തിന്റെ ലൈംഗിക അവയവത്തിന്റെ പ്രത്യേക കൊണ്ടുമാത്രം, പെനട്രേഷന്‍ എന്ന കുറ്റത്തിന് ശിക്ഷിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-1 വകുപ്പ്, പോക്സോ നിയമത്തിലെ നാലാം വകുപ്പ് എന്നിവ പ്രകാരം കുറ്റക്കാരനാണെന്ന് വിചാരണക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. താനുമായി ബന്ധമുണ്ടായിരുന്ന കാര്യം പെണ്‍കുട്ടി കോടതിക്കു മുമ്പാകെ സമ്മതിച്ചിട്ടുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി.…
Read Moreവേണേല്‍ താലിബാനെക്കൂടി വിളിക്കാം കേട്ടോ…എന്ന് പാക്കിസ്ഥാന് ! വോ…വേണ്ട എന്ന് ഇന്ത്യ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സമ്മേളനം റദ്ദാക്കി. സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന് നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സമ്മേളനം തന്നെ റദ്ദാക്കിയത്. സാര്‍ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. പാക്ക് നിര്‍ദേശം ഇന്ത്യയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ എതിര്‍ത്തുവെന്നു വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതു പാക്കിസ്ഥാന് അംഗീകരിച്ചില്ലെന്നാണു വിവരം. തുടര്‍ന്നാണു യോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തവണ നേപ്പാള്‍ ആണ് സാര്‍ക് യോഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്. അഫ്ഗാനിലെ താലിബാന് സര്‍ക്കാരിനെ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തോടു പൊതുവെ മറ്റു ലോകരാജ്യങ്ങള്‍ക്കും നിസ്സഹകരണ മനോഭാവമാണ്. യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടവരാണു താലിബാന് മന്ത്രിസഭയില്‍ ഏറെയും ഉള്‍പ്പെട്ടിട്ടുള്ളത് എന്നതും ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ നടന്ന ഷാങ്ഹായ് കോര്പറേഷന് ഓര്ഗനൈസേഷന്…
Read Moreഅങ്ങനെയല്ല, ഇങ്ങനെ പോയാൽ അപകടം ഒഴിവാക്കാം..! വെള്ള പെയിന്റിനൊപ്പം വയലറ്റും ഗോൾഡൻ കളറോടു കൂടിയ വരകളും..! ടൂറിസ്റ്റ് ബസുകൾക്ക് കളർ കോഡുമായി ട്രാൻസ്പോർട്ട് കമ്മീഷണർ
സ്വന്തംലേഖകൻ തൃശൂർ: ടൂറിസ്റ്റ് ബസുകൾക്കും കളർ കോഡ് നടപ്പാക്കുന്നു. സ്വകാര്യ ബസുകൾക്ക് ഒരേ പോലുള്ള കളർ നൽകിയതു പോലെയാണ് കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങൾക്കും നടപ്പാക്കാൻ തീരുമാനം. അടുത്തവർഷം ജനുവരി മുതൽ ഇത് നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ടൂറിസ്റ്റ് ബസുകളിൽ ഇപ്പോൾ ഉള്ള വ്യത്യസ്ഥ പെയിന്റിംഗുകളിലൂടെ നടൻമാരുടെയും മൃഗങ്ങളുടെയും മറ്റു തരത്തിൽ പേടിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. യാത്രക്കിടയിൽ മറ്റു ഡ്രൈവർമാരെ ഇത്തരം ചിത്രങ്ങളിലേക്ക് ആകർഷിക്കുന്നതാണ് അപകടങ്ങളുണ്ടാകുന്നതിന് ഒരു കാരണമത്രേ. കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് ഒരു നിറത്തിലുള്ള പെയിന്റിംഗ് കോഡ് നടപ്പാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ട്രാൻസ്പോർട്ട് അഥോറിറ്റി മീറ്റിംഗിലാണ് തീരുമാനം നടപ്പാക്കാൻ നിർദ്ദേശം നൽകിയത്. 2022 ജനുവരി ഒന്നു മുതൽ പുറത്തിറക്കുന്ന എല്ലാ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച പെയിന്റിംഗ് മാത്രമേ…
Read Moreകേരളലോട്ടറിയെ അട്ടിമറിക്കാൻ ഓണ്‍ലൈൻ ലോട്ടറി മാഫിയ! തട്ടിപ്പും മാഫിയ സംഘങ്ങളുടെ ഇടപെടലും പുറംലോകം അറിയാൻ ഇടയായത് ഇങ്ങനെ…
ജോണ്സണ് വേങ്ങത്തടം കോട്ടയം: സംസ്ഥാന സർക്കാർ നിയമം കൊണ്ടു നിരോധിച്ച ഓണ്‍ലൈൻ ലോട്ടറി കേരളത്തിൽ സജീവമാകുന്നു. കേരളത്തിൽ പേപ്പർ ലോട്ടറി മാത്രം വില്പന നടത്താൻ പാടുള്ളൂവെന്ന നിയമമുള്ളപ്പോഴാണ് ഓണ്‍ലൈനിലൂടെ ലോട്ടറി വില്പന സജീവമാക്കിരിക്കുന്നത്. മുൻകാലങ്ങളിൽ അന്യസംസ്ഥാനലോട്ടറികൾ സജീവമായി നടത്തിയിരുന്ന മാഫിയയാണ് കേരളത്തിന്റെ ലോട്ടറിയെ അട്ടിമറിക്കാൻ രംഗത്തുവന്നിരിക്കുന്നത്. ഓണ്‍ലൈൻ ലോട്ടറി നിരോധിക്കുകയും അന്യസംസ്ഥാന ലോട്ടറികൾക്കു വിലക്കെർപ്പെടുത്തുകയും ചെയ്തപ്പോൾ ഇപ്പോൾ നിലവിലുള്ള സർക്കാരിന്റെ ലോട്ടറി നടത്തിപ്പിനെ തുരങ്കം വച്ചു തകർക്കാനാണ് ഇവരുടെ തീരുമാനം. ഇവർ ലോട്ടറിയുടെ ഫോട്ടോ എടുത്തു ഓണ്‍ലൈൻവഴി വിദേശത്തുള്ളവർക്കു വിതരണം ചെയ്യുന്നു. ഒരു ലോട്ടറി തന്നെ ഒന്നിലധികം പേർക്കു ലഭിക്കുന്പോൾ ഒരു ലോട്ടറിയിൽ ഇവർക്കു ലഭിക്കുന്നതു കമ്മീഷനിനത്തിൽ ഏഴു രൂപയോളമാണ്. സാധാരണനിലയിൽ ചെറിയ തുകയാണ് അടിക്കുന്നതെങ്കിൽ ലോട്ടറി സംഘം തന്നെ ഈ തുക നൽകും. എന്നാൽ ഇപ്പോൾ ബംബർ അടിച്ചതോടൊണ് തട്ടിപ്പും മാഫിയ സംഘങ്ങളുടെ ഇടപെടലും പുറംലോകം…
Read Moreഭാരത് ബന്ദ് കേരളത്തിൽ ഹർത്താൽ; പിന്തുണയുമായി ട്രേഡ് യൂണിയനുകൾ; ഹർത്താൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ
കോട്ടയം: കർഷക വിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കർഷകസംഘടകൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 27നു പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിനു പിന്തുണ നൽകുവാൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 27നു സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ ഹർത്താൽ ആചരിക്കും.വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. പാൽ, പത്രം, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.ഹർത്താലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നു ജില്ലയിൽ 1500 കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തും. കോർപ്പറേറുകൾക്ക് തൊഴിലാളികളെ തീറെഴുതുന്ന നാലു ലേബർ കോഡുകൾ അടിച്ചേൽപ്പിച്ചും, റെയിൽവെ, ബാങ്ക്-ഇൻഷ്വറൻസ്, കൽക്കരി, സ്റ്റീൽ, പെട്രോളിയം തുടങ്ങിയ പൊതുമേഖലകൾ സ്വകാര്യവത്കരിച്ചും കുത്തകകൾക്ക് വേണ്ടി ഭരിക്കുകയാണു…
Read Moreസ്റ്റുഡന്റ് പോലീസിനെ ‘പോലീസുകാരന്’ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി ! കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടിയുടെ ഇടപെടലില്‍ തിരക്കിട്ട നീക്കം…
സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പോലീസുകാരന് ലൈംഗികചൂഷണത്തിനിരയാക്കാന് ശ്രമിച്ചതായി പരാതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് സംഭവം. കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും സിപിഎം അനുകൂലിയായ ഇയാള്‍ക്കെതിരേ ഇതുവരെ യാതൊരു വകുപ്പ്തല നടപടിയും എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം പരിധിയില്‍ താമസിക്കുന്ന 45കാരന് പോക്സോ കേസ് ചുമത്താവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെങ്കിലും ഇയാള്‍ക്കെതിരേ കാര്യമായ നടപടികളൊന്നും സ്വീകരിക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്കാധാരം. നിലവില്‍ റെയില്‍വേ പോലീസിലാണ് ഇയാള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലെ ഒരു പോളിംഗ് ബൂത്തില്‍ ഇയാളെ സ്പെഷല്‍ ഡ്യൂട്ടിയ്ക്കിട്ടിരുന്നു. അതേ ബൂത്തില്‍ നിയോഗിക്കപ്പെട്ട സ്റ്റുഡന്റ് പോലീസിനെ തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രിയില്‍ സ്കൂളില്‍ ഒരുക്കിയ ബൂത്തില്‍ അര്‍ധരാത്രിയില്‍ ഉറങ്ങാന്‍ കിടക്കവെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി ബഹളമുണ്ടാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കേസ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയതോടെ കേസ് ഒത്തു…
Read More‘അവിടെ മസാജല്ല നടന്നുകൊണ്ടിരുന്നത്…! അനാശാസ്യ പാര്‍ലറിനു പൂട്ട്; സ്പാ സെന്ററിലെ അനാശാസ്യം ജീവനക്കാര്‍ക്ക് ശമ്പളം മാത്രം, ഉടമകള്‍ ഉണ്ടാക്കിയത് ലക്ഷങ്ങള്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: വീണ്ടും കോഴിക്കോടിനെ പിടിച്ചുലച്ച് അനാശാസ്യ പ്രവര്‍ത്തനം. വാടക വീടുകളിലും ലോഡ്ജുകളില്‍ നിന്നു മാറി മസാജ് പാര്‍ലറിന്റെ മറവിലാണ് ഇത്തവണയെന്ന വ്യത്യാസം മാത്രമാണുള്ളത്. കുതിരവട്ടത്തെ നാച്വറല്‍ വെല്‍നെസ് സ്പാ ആൻഡ് ബ്യൂട്ടി ക്ലിനിക് എന്ന സ്ഥാപനമാണ് ഇത്തവണ വില്ലന്‍. ഓണ്‍ ലൈനിലൂടെയായിരുന്നു ആളുകളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിച്ചത്. ഓണ്‍ലൈനില്‍ മസാജ് സെന്ററുകള്‍ തിരയുന്നവരുടെ നമ്പറുകള്‍ ശേഖരിച്ച് ഫോണില്‍ തിരികെ വിളിക്കുന്നതായിരുന്നു രീതി. സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍നിന്ന് എത്തിക്കുന്ന സ്ത്രീകളെ ഉപയോഗിച്ച് മറ്റു ഇടപാടുകളാണ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം ചേവായൂരില്‍ ലോഡ്ജ് കേന്ദ്രീകരിച്ചും വാടക വീട് കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തിയവരെയും പോലീസ് പൊക്കിയിരുന്നു. മൂന്നു യുവാക്കള്‍ ചേര്‍ന്നു തുടങ്ങിയ സ്ഥാപനത്തില്‍ നടന്ന അനാശാസ്യ ഇടപാടുകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ പോലീസ് നീരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ലോക്ക്ഡൗണ്‍ കാലത്തും ഇത്തരം ഇടപാടുകള്‍ മസാജ്…
Read Moreപ്രാണവേദന സഹിക്കാനാവാതെ കാട്ടാന പുഴയിൽ ഇറങ്ങി നിന്നു; ഒടുവിൽ സന്ധ്യയോടെ പ്രാണൻ വെടിഞ്ഞു പുഴയിൽ വീണു; ഒന്നും ചെയ്യാനാവാതെ കണ്ണീർ പൊഴിച്ച് നാട്ടുകാരും
ചെട്ടിയാംപറമ്പ് (കണ്ണൂർ): ദേഹമാസകലം പരിക്കേറ്റ നിലയിൽ കാണപ്പെട്ട കാട്ടാന ചരിഞ്ഞു. ഇന്നലെ ചീങ്കണ്ണിപ്പുഴയിൽ ഇറങ്ങി നിലവിളിച്ചു വീണപോയ കാട്ടാന രാത്രിയോടയൊണ് ചരിഞ്ഞത്. ചെട്ടിയാംപറമ്പ് പൂക്കുണ്ടിലെ ചാത്തംപാറ കടവിലാണ് ഇന്നലെ രാവിലെ ദേഹമാസകലം പരിക്കേറ്റ കാട്ടാന വേദന സഹിക്കാതെ പുഴയിലിറങ്ങി നിൽക്കുന്നതായി കണ്ടത്. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ ചീങ്കണ്ണിപ്പുഴയിൽ ഇന്നലെ രാവിലെ എട്ടോടെ കൃഷിയിടത്തിലെ റബർ പാൽ ശേഖരിക്കാൻ എത്തിയ റെജിയാണ് ആനയെ ആദ്യം കണ്ടത്. സാധാരണ പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ ഉടൻ വനത്തിലേക്കു മടങ്ങാറാണ് പതിവ്. എന്നാൽ പുഴയുടെ മധ്യഭാഗത്ത് മണിക്കൂറോളം നിലയുറപ്പിച്ച കാട്ടാനയെ ശ്രദ്ധിച്ചപ്പോഴാണ് ദേഹത്ത് ഗുരുതര പരിക്ക് കണ്ടെത്തിയത്. ആനയുടെ വലതുകാൽചട്ടയ്ക്ക് മുകളിലും മസ്തകത്തിനു പിൻഭാഗത്തും വാലിലും വലിയ മുറിവുകൾ പഴുത്ത് വൃണമായ നിലയിലായിരുന്നു. വാൽ പകുതിയോളം അഴുകിയും വലതുകാൽ പൂർണമായും നീരുവന്ന അവസ്ഥയിലുമായിരുന്നു . രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു. രാവിലെ…
Read Moreരാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്കന്റെ ആത്മഹത്യ ഭീഷണി; മകളെ കാണണമെന്ന് ആഗ്രഹവും; അനുനയിപ്പിച്ച് ഭാര്യയും സഹോദരിയും
ആലപ്പുഴ: രാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി മധ്യവയസ്കൻ. കയറും പെട്രോളുമായാണ് ഇയാൾ വാട്ടർ ടാങ്കിന് മുകളിൽ കയറിയിരിക്കുന്നത്. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിക്കാൻ ശ്രമിക്കുകയാണ്. ഇയാളുടെ ഭാര്യയും സഹോദരിയും സ്ഥലത്തെത്തിയിട്ടുണ്ട്. മകളെ കാണണമെന്നും ഇയാൾ പറഞ്ഞു. പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കുടുംബവഴക്കിനെ തുടർന്നു ഇയാൾക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. തന്നെ കുടുക്കിയതാണെന്നും അതെല്ലാം ഒത്തു തീർപ്പാക്കിയതാണെന്നും ഇയാൾ പറയുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read More