കൊച്ചി: കള്ളവോട്ട് ചെയ്യാൻ വരുന്നവർ സത്യവാങ്മൂലം നൽകുമോയെന്നും ഇതെങ്ങനെ പ്രായോഗികമാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുള്ളവർ ഒരു വോട്ടെ ചെയ്യുന്നുള്ളൂ എന്ന സത്യവാങ്മൂലം നൽകണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ഹൈക്കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് പുല്ലുവിലയാണുളളത്. ഇടത് അനുകൂല ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലികളിലും കൃത്രിമം കാണിക്കുന്നുണ്ട്. 4.34 ലക്ഷം വ്യാജ വോട്ടുകൾ വോട്ടർ ലിസ്റ്റിൽ കടന്നുകൂടിയിട്ടുണ്ടെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണ്. ഇന്ന് രാത്രിhttp://www.operationtwins.com എന്ന വെബ്സൈറ്റിലൂടെ ഇക്കാര്യം പരസ്യമാക്കുമെന്നും ആർക്കും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. പല ബുത്തുകളിലായി ചേർത്തിരിക്കുന്ന വ്യാജ വോട്ടുകൾ ബിഎൽഒമാർ കണ്ടുപിടിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെയും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. ബിഎൽഒമാർക്ക് അതാത് ബൂത്തുകളിലെ വോട്ടർമാരുടെ വിവരങ്ങൾ മാത്രമേ അറിയൂ. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം എന്നിവ മാറിപോലും നിരവധി വോട്ടുകൾ…
Read MoreCategory: Top News
ബംഗാളിലെയും ത്രിപുരയിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചു ! കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര സമയം എടുക്കുമെന്നു മാത്രം സംശയം;മുഖ്യമന്ത്രിയ്ക്കു മറുപടിയുമായി കെ. സുരേന്ദ്രന്…
നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ന്യൂനപക്ഷവോട്ടുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രി വിലകുറഞ്ഞ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സുരേന്ദ്രന് ആരോപിച്ചു. ബിജെപി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം സംസ്ഥാനത്ത് കോലീബി സഖ്യമാണെന്നും നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്നുമാണ് മുഖ്യമന്ത്രി എല്ലായിടത്തും പറയുന്നത്്. പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ഞങ്ങള്‍. ത്രിപുരയിലെയും ബംഗാളിലെയും അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിപ്പുറപ്പെട്ടത്. അതിന് കാലതമാസം എത്ര ഏടുക്കുമെന്നത് മാത്രമാണ് സംശയമുള്ളതെന്നും കെ സുരേന്ദ്രന് പറഞ്ഞു. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കുമെന്നും പിണറായി വിജയന്റെ കൈകള്‍ കൊണ്ടു തന്നെ അതിന്റെ ഉദകക്രിയ പൂര്‍ത്തിയാവുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു. സ്വര്‍ണക്കടത്തുകാരെയും ഡോളര്‍ കടത്തുകാരെയും മുഖ്യമന്ത്രി വഴി വിട്ടു…
Read Moreചുരുളഴിയുന്നു, നാലരവയസുകാരി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ വഴിത്തിരിവ്; ഇളയ കുട്ടിയെ കൗൺസലിംഗിനു വിധേയയാക്കി; ചില കാരണങ്ങൾ വെളിപ്പെടുത്തി മാതാ-പിതാക്കൾ
മൂവാറ്റുപുഴ: അസം സ്വദേശിനിയായ നാലര വയസുകാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ പരുക്കിനു കാരണം പീഡനമല്ലെന്നു സൂചന. ഭക്ഷ്യവിഷബാധയാണോ എന്ന സംശയം ശക്തമായിട്ടുണ്ട്. . ഇന്നലെ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. കൗൺസലിംഗ്സമാന ലക്ഷണങ്ങൾ കാണിച്ചിരുന്ന ഇളയ കുട്ടി മൂന്നു വയസുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇന്നലെ കൗൺസലിംഗിനു വിധേയയാക്കി. എന്നാൽ, കുട്ടിയെ ആരും ഉപദ്രവിച്ചതായി പറഞ്ഞിട്ടില്ലന്നാണ് അറിയാൻ കഴിഞ്ഞത്. കുട്ടികളുടെ ആശുപത്രിയിൽ സർജറി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നാലരവയസുകാരിയെ പക്ഷേ, കൗൺസിലിംഗ് നടത്താൻ കഴിഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ ശേഷമേ കുട്ടിയെ കൗൺസിലിംഗിനു വിധേയയാക്കാൻ സാധിക്കൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഒരേ ലക്ഷണങ്ങൾഭക്ഷ്യ വിഷബാധയാണ് കാരണമെന്നാണ് നിലവിൽ പോലീസും കരുതുന്നത്. ഇരുവർക്കും ഒരേ ലക്ഷണങ്ങൾ കാട്ടിയതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കുട്ടികൾക്കു കടുത്ത വയറുവേദനയും…
Read More“ആരാണ് യഥാർഥ ഹീറോ’; ചെന്നിത്തലയെ പ്രശംസിച്ച് ജോയ് മാത്യു; ചെന്നിത്തല സര്‍ക്കാരിനെതിരെ ഉന്നയിച്ച 12 ആരോപണങ്ങള്‍ പങ്കുവെച്ചായിരുന്നു പ്രശംസ….
കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. പിണറായി സർക്കാരിനെതിരേ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർഥ ഹീറോയെന്ന് ചെന്നിത്തലയെ ചൂണ്ടിക്കാട്ടി ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ചെന്നിത്തല സര്‍ക്കാരിനെതിരെ ഉന്നയിച്ച 12 ആരോപണങ്ങള്‍ പങ്കുവെച്ചായിരുന്നു ജോയ് മാത്യുവിന്റെ പരാമര്‍ശം. ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിനെ തിരുത്തിയെന്നും ജോയ് മാത്യു പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമാൻഡറോ ക്യപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം .എന്നാൽ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർഥ ഹീറോ..? ജോയ് മാത്യു ചോദിക്കുന്നു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരാണ് ഹീറോ അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം…
Read Moreഅടിസക്കെ…അങ്ങനെ വരട്ടെ ! ”ഞാന്‍ ബ്രാഹ്മണ വിഭാഗത്തിലെ ഷാന്ഡില്യ ഗോത്രക്കാരി”;നന്ദിഗ്രാമില്‍ ഉഗ്രന്‍ ‘വര്‍ഗീയ’ പ്രസംഗവുമായി കളം നിറഞ്ഞ് മമതാ ബാനര്‍ജി…
ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ബംഗാളില്‍ വര്‍ഗീയ കാര്‍ഡിറക്കി തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഉഗ്രന്‍ വര്‍ഗീയ പ്രസംഗവുമായാണ് ദീദി രണ്ടാം ഘട്ട പ്രചരണം അവസാനിപ്പിച്ചത്. ബ്രാഹ്മണരിലെ തന്നെ ഉന്നതകുലം ആയി കരുതപ്പെടുന്ന എട്ടു ഗോത്രങ്ങളില്‍ ഒന്നായ ഷാന്ഡില്യ വിഭാഗത്തില്‍ നിന്നുള്ളയാളാണ് താനെന്ന് വോട്ടര്‍മാരോട് പറഞ്ഞുകൊണ്ടായിരുന്നു മമത ചൊവ്വാഴ്ച അവസാനിപ്പിച്ചത്. മമത മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നന്ദിഗ്രാമിലെ റാലിയിലായിരുന്നു മമത തന്റെ ജാതിയും ഗോത്രവും വെളിപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിലെ തന്റെ മുന്‍ കൂട്ടാളിയും തന്നോടൊപ്പം മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാള്‍ കൂടിയായിരുന്ന സുവേന്ദു അധികാരിക്കെതിരേയാണ് മമത ഇവിടെ മത്സരിക്കുന്നത്. പ്രചരണത്തിനിടെ നടന്ന തന്റെ ക്ഷേത്രദര്‍ശനങ്ങളില്‍ തന്റെ ഗോത്രത്തെക്കുറിച്ചും വംശ പാരമ്പര്യത്തെക്കുറിച്ചും പൂജാരിമാരില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതും മമത അനുസ്മരിച്ചു. ബംഗാളില്‍ രണ്ടാം ഘട്ട പ്രചരണത്തിനിടെ നടത്തിയ ക്ഷേത്ര ദര്‍ശനത്തില്‍ പലപ്പോഴും…
Read Moreസിപിഎം ഡിഎംകെയില്‍ നിന്ന് 25 കോടി കൈപ്പറ്റി ! താന്‍ പറഞ്ഞത് നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് മനസ്സിലാകുമെന്ന് കമല്ഹാസന്…
തമിഴ്നാട്ടില്‍ സിപിഎം ഡിഎംകെയില്‍ നിന്ന് 25 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തില്‍ ഉറച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്. തന്റെ വിമര്‍ശനം നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് മനസിലാകുമെന്ന്, കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലെ പ്രചാരണത്തിനിടെ കമല്‍ ഒരു മാധ്യമത്തോടു പറഞ്ഞു. ദ്രാവിഡ മുന്നണികളെ വെല്ലുവിളിച്ച് രാഷ്ട്രീയ പാര്‍ട്ടിയുമായി കളത്തിലിറങ്ങുമ്പോള്‍ സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ഒപ്പം ചേരുമെന്ന് കമല്‍ ഹാസന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ഡിഎംകെ പാളയത്തില്‍ നിന്ന് പുറത്തുവരാന്‍ സിപിഎം തയ്യാറായിരുന്നില്ല. ഇതോടെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഡിഎംകെയില്‍ നിന്ന് സിപിഎം 25 കോടി കൈപ്പറ്റി കാര്യം കമല്‍ ഉന്നയിച്ചത്. സിപിഎം കേന്ദ്രങ്ങളില്‍ അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും താന്‍ പറഞ്ഞത് നല്ല കമ്യൂണിസ്റ്റുകള്‍ക്ക് മനസിലാകും എന്നാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് ഇടതുപാര്‍ട്ടികള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 25 കോടി രൂപ ഡിഎംകെയില്‍നിന്ന് കൈപ്പറ്റിയതായി കമല്ഹാസന് ആരോപിച്ചത്. തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായ…
Read More‘മോദിയുടെ അനുസരണയുള്ള കുട്ടി പിണറായി, ഇവർ തമ്മിൽ ഭായി ഭായി ബന്ധം’; സ്വർണ്ണക്കേസ് അട്ടിമറിക്കാൻ ചില സീറ്റുകളിൽ ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ധാരണയെന്ന് ചെന്നിത്തല
ഹരിപ്പാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവർ തമ്മിൽ ഭായി ഭായി ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. സ്വർണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാനായി ബിജെപിയെ ഏതാനും സീറ്റുകളിൽ ജയിപ്പിക്കുക എന്നതാണ് ഇവർ തമ്മിലുള്ള ധാരണ. കേസ് ഇപ്പോൾ മരവിച്ച നിലയിലാണ്. പരസ്പരം കേസ് എടുത്ത് കളിക്കുകയാണിവർ. മുഖ്യമന്ത്രിയ്ക്ക് എതിരായ സ്വർണ കടത്ത് കേസിലെ പ്രതികളുടെ മൊഴികൾ ഗുരുതരമാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷവും കേരളത്തെ ക്രൂരമായി അവഗണിച്ച മോദി ഇപ്പോൾ അതിവേഗ വികസനം നടത്തുമെന്ന് പറയുന്നു. അത് കാപട്യമാണ്. ലാവലിൻ കേസ് 28 തവണ മാറ്റിവെക്കുന്നതിൽ മാത്രമായിരുന്നു പിണറായി വിജയന്റെ ശ്രദ്ധ. പ്രളയത്തിൽ അർഹമായ നഷ്ട പരിഹാരം വാങ്ങിയെടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല ആചാര സംരക്ഷണ നിയമം പാസാക്കാൻ എന്തു കൊണ്ട് കേന്ദ്ര…
Read More“രണ്ടു മാസത്തെ പെന്‍ഷനാണിത്, സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ പെന്ഷന് 2,500 രൂപ; കായംകുളത്ത് ക്ഷേമപെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം
ആലപ്പുഴ: കായംകുളത്ത് ക്ഷേമപെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി. 80 വയസ് കഴിഞ്ഞവരുടെ വോട്ട് രേഖപ്പെടുത്താൻ വീട്ടിലെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കപ്പമെത്തിയ സഹകരണ ബാങ്ക് ജീവനക്കാരൻ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചു. കായംകുളം മണ്ഡലത്തില്‍ 77-ാം നമ്പര്‍ ബുത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. വോട്ട് ചെയ്യിക്കാനായി എത്തിയ ഉദ്യോഗസ്ഥർക്കൊപ്പമാണ് സഹകരണ ബാങ്ക് ജീവനക്കാരനും ഇവിടെ എത്തിയത്. സംഭവത്തിന്റെ വീഡിയോയും യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. “രണ്ടു മാസത്തെ പെന്‍ഷനാണിത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ പെന്ഷന് 2,500 രൂപയാണ്’ എന്ന് പെന്ഷന് കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരന് വയോധികയോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബുധനാഴ്ച കളക്ടറെ നേരില്‍കണ്ട് പരാതി നല്‍കുമെന്ന് യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.
Read Moreഅതീവ ഗുരുതരം! മോശം അവസ്ഥയിൽനിന്നു വളരെ മോശം അവസ്ഥയിലേക്കു മാറുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; പുതിയ കോവിഡ് കേസുകൾ 56,000ത്തിലധികം
സെബി മാത്യു ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം. മോശം അവസ്ഥയിൽനിന്നു വളരെ മോശം അവസ്ഥയിലേക്കു മാറുന്നു എന്നാണാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിഗമനം. പ്രതിരോധത്തെ മറികടന്നു വൈറസ് അതിശക്തമായി തിരിച്ചടിക്കുകയാണെന്നു നീതി ആയോഗ് അംഗവും വാക്സിൻ അഡ്മിനിസ്ട്രേഷൻ ദേശീയ വിദഗ്ധ സമിതി ചെയർമാനുമായ ഡോ. വി.കെ. പോൾ പറഞ്ഞു. എന്നാൽ, നിലവിലെ കോവിഡ് വ്യാപനം ജനിതക മാറ്റം വന്ന വൈറസുകൾ മൂലമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 56,000ത്തി ലെ അധികം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതിനാൽ കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും എല്ലാവരും കർശനമായി പാലിക്കണം. മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തുന്നത് ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കണമെന്നും ഡോ. വി.കെ. പോൾ പറഞ്ഞു. ഐസൊലേഷൻ കൃത്യമായി പാലിക്കാത്തവരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു.…
Read Moreഅക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? യുഎസ് അണ്വായുധ സുരക്ഷാ ഏജൻസിയുടെ ട്വിറ്റർ അക്കൗണ്ടിൽ ഒരർഥവുമില്ലാത്ത പോസ്റ്റ്; പിന്നില്‍ നടന്ന സംഭവം ഇങ്ങനെ…
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അണ്വായുധങ്ങളുടെ സുരക്ഷാ ചുമതലയുള്ള സ്ട്രാറ്റജിക് കമാൻഡിന്റെ ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരർഥവുമില്ലാത്ത പോസ്റ്റ് ഭയാശങ്കൾക്കിടയാക്കി. ഞായറാഴ്ച വൈകിട്ടാണ് പോസ്റ്റ് വന്നത്. ;l;;gmlxzssaw എന്നീ ഇംഗ്ലീഷ് അക്ഷരങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന സംശയം സോഷ്യൽ മീഡിയയിൽ വ്യാപകമായി. ഏതാനും മിനിട്ടുകൾക്കകം ട്വീറ്റ് ഡിലീറ്റായി. സ്ട്രാറ്റജിക് കമാൻഡ് സോഷ്യൽ മീഡിയ മാനേജരുടെ കുഞ്ഞാണ് ഇതിനു പിന്നിലെന്നു പിന്നീടു വ്യക്തമായി. മാനേജർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. കുഞ്ഞ് ഫോണിലെയോ കംപ്യൂട്ടറിലെയോ കീകളിൽ ഞെക്കിക്കളിച്ചപ്പോഴാണ് ഇതു സംഭവിച്ചത്.
Read More