പെരുമ്പാവൂര്‍: കേരളത്തിൽ വനിതാ മുഖ്യമന്ത്രി ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ അതിന് കുറച്ചു കൂടി സമയം വേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു. പെരുമ്പാവൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് തന്റെയൊരു ആഗ്രഹമാണ്. അതിനായുള്ള ശ്രമം താൻ തുടരും. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകൾ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Top News
45 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ വാക്സിൻ; മൂന്നാംഘട്ടം പ്രഖ്യാപിച്ചു; ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്കും വാക്സിൻ നൽകും
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ മൂന്നാംഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 45 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ വാക്സിൻ നൽകി തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്കും വാക്സിൻ നൽകും. കൂടുതൽ വാക്സിൻ ഉടൻ തന്നെ മാർക്കറ്റിലെത്തിക്കും. വാക്സിനേഷനിലെ നിർണായക ചുവടുവയ്പാണ് ഇതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 4.85 കോടി പേർക്ക് ആദ്യഘട്ട ഡോസ് നൽകിയിട്ടുണ്ട്. 80 ലക്ഷം പേർ രണ്ടാംഘട്ട ഡോസ് സ്വീകരിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. മാർച്ച് ഒന്നിനാണ് രാജ്യത്ത് രണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങിയത്.
Read More“വിദേശത്ത് സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടു’; ലീലാ പാലസ് ഹോട്ടലിൽ കൂടിക്കാഴ്ചയും; ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ മൊഴി പുറത്ത്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരായി കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്. സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടുവെന്നാണ് സ്വപ്നയുടെ മൊഴിയിലെ വെളിപ്പെടുത്തൽ. ഗൾഫിൽ മിഡിൽ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു ശ്രമം. സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജാ ഭരണാധികാരിയുമായി ചർച്ച നടത്തുകയും ചെയ്തു. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.
Read Moreഅതിവേഗ വൈറസ് രാജ്യത്ത് പടര്‍ന്നു പിടിക്കുന്നു ! പഞ്ചാബില്‍ പരിശോധന നടത്തിയ സാമ്പിളുകളില്‍ 81 ശതമാനവും ബ്രിട്ടീഷ് വകഭേദം…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമായതോടെ വീണ്ടും ഭീതിയുയരുകയാണ്. ഇതോടൊപ്പം ബ്രിട്ടനിലെ അതിവേഗ വൈറസ് രാജ്യത്ത് പിടിമുറുക്കുന്നതായാണ് വിവരം. പഞ്ചാബില്‍ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളില്‍ 81 ശതമാനവും ബ്രിട്ടനിലെ അതിവേഗ വൈറസെന്ന് കണ്ടെത്തി. ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 10 വരെ ജനിതക ശ്രേണീകരണത്തിന് വേണ്ടി അയച്ച സാമ്പിളുകളിലാണ് ഞെട്ടിക്കുന്ന ഫലം. പഞ്ചാബില്‍ പ്രതിദിനം ശരാശരി രണ്ടായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതിനിടെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ട്. വൈറസിന്റെ ബ്രിട്ടന് വകഭേദമായ ബി.1.1.7 ആണ് ഈ സാമ്പിളുകളില്‍ കണ്ടെത്തിയതെന്ന് കോവിഡ് വിദഗ്ധ സമിതി തലവനായ ഡോ കെ കെ തല്‍വാര്‍ പറഞ്ഞു. യുകെ വൈറസിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഷീല്‍ഡ് വാക്സിന് ഈ വൈറസിനെ ചെറുക്കാന്‍ പര്യാപ്തമാണെന്ന് തല്‍വാര്‍ പറഞ്ഞതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. പുതിയ സാഹചര്യത്തില്‍…
Read More17കാരിയ്ക്കൊപ്പം താമസമാക്കിയ 16കാരന് ! ബന്ധത്തില്‍ കുഞ്ഞും പിറന്നു; ബിഹാറിലെ വിവാദക്കേസിലെ അന്തിമവിധി ഇങ്ങനെ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ 16-കാരനെ കോടതി കുറ്റവിമുക്തനാക്കി. കൗമാരക്കാരനൊപ്പം താമസിക്കുന്ന 17 വയസുള്ള പെണ്‍കുട്ടിയ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു പരാതി. പെണ്‍കുട്ടിയെയും ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും പരിപാലിക്കാന്‍ അനുവദിച്ചാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ ജഡ്ജി മാനവേന്ദ്ര മിശ്ര 16-കാരനെ കുറ്റവിമുക്തനാക്കിയത്. വെറും മൂന്ന് ദിവസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. 2019 ഫെബ്രുവരിയിലാണ് 16-കാരനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. അന്ന് 14 വയസ്സുണ്ടായിരുന്ന ആണ്‍കുട്ടിയും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി. തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും സഹോദരനും പങ്കില്ലെന്ന് കണ്ടെത്തിയതിനാല്‍ ഇവരെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കി. എന്നാല്‍ 2020 ജൂലായില്‍ പെണ്‍കുട്ടി കോടതിയിലെത്തി വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്നും തന്നെക്കാള്‍…
Read Moreമയക്കുമരുന്ന് കച്ചവടം പിടിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ പട്ടിയെ അഴിച്ചുവിട്ട് 19കാരന് ! പിന്നെ നടന്നത്…
സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിട്ട് 19കാരന്റെ സാഹസം. ബോളിവുഡ് നടന്മാര്ക്കും ബാന്ദ്ര, ഖര്, അന്ധേരി എന്നിവിടങ്ങളിലെ സമ്പന്നര്‍ക്കുമാണ് യുവാവ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഈ സമയമാണ് സംഘത്തില്‍പ്പെട്ട യുവാവ് രണ്ട് നായകളെ അഴിച്ചുവിട്ടത്. 12 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാത്രി സദാനനന്ദ് ക്ലാസിക് ബില്‍ഡിങ്ങില്‍ യുവാവിന്റെ വീട് റെയ്ഡ് നടത്താന്‍ എത്തിയത്. അയാന് സിഹ്നക്ക് രണ്ട് നായകളാണ് ഉണ്ടായിരുന്നത്. ഒരു ലാബ്രഡോറും ഒരു തെരുവുനായയും. എന്നാല്‍ നായയെക്കണ്ട് പിന്മാറാതിരുന്ന ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടരുകയും അയാന്റെ വീട്ടിലെ കംപ്യൂട്ടറിന്റെ സി.പി.യുവിനുള്ളില്‍ നിന്ന് 2.30 ലക്ഷം രൂപയും പാക്കറ്റുകളിലാക്കിയ മരിജുവാനയും പിടിച്ചെടുക്കുകയുമായിരുന്നു. ഇറക്കുമതി ചെയ്ത മരിജുവാനയുടെ വിത്തുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ വില വരുന്ന മരിജുവാനയുടെ പാക്കറ്റ് ജനാലക്ക് മുകളില്‍…
Read Moreഭാഗ്യവുമായ് സ്മിജ പലരേയും വിളിച്ചു; ഒടുവിൽ വിളികേട്ട ചന്ദ്രന് ആറ് കോടി! അപ്രതീക്ഷിതമായി ഭാഗ്യദേവത കടാക്ഷിച്ചതിന്റെ അമ്പരപ്പില്‍ ചന്ദ്രനും കുടുംബവും
ആലുവ: നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൈയിലിരിക്കുന്ന 12 ടിക്കറ്റുകൾ വിറ്റുതീർക്കാൻ ലോട്ടറിക്കാരി യുവതി പരിചയക്കാരെ പലരെയും വിളിച്ചു. ഒടുവിൽ വിളികേട്ടയാൾക്ക് കടമായി മാറ്റി വച്ച ടിക്കറ്റിനേതേടി ഭാഗ്യം എത്തിയത് ആറ് കോടിയുമായി. ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപം ലോട്ടറി വില്പന നടത്തുന്ന വലമ്പൂരിൽ താമസിക്കുന്ന സ്മിജയാണ് കീഴ്മാട് സ്വദേശിയായ പി.കെ. ചന്ദ്രന്റെ ജീവിതത്തിൽ ഭാഗ്യദേവതയായത്. സംസ്ഥാന സർക്കാർ ലോട്ടറിയുടെ സമ്മർ ബംപർ നറുക്കെടുപ്പ് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു. ഉച്ചയായിട്ടും ടിക്കറ്റ് തീർന്നു പോകാത്തതിനെ തുടർന്ന് സ്മിജ പതിവായി ലോട്ടറിയെടുക്കുന്ന പലരെയും ഫോണിൽ വിളിച്ച് സഹായമഭ്യർഥിച്ചു. കൂട്ടത്തിൽ ചന്ദ്രനെയും വിളിക്കുകയായിരുന്നു. കൈവശമുള്ള ടിക്കറ്റ് നമ്പർ അറിയിച്ചപ്പോൾ ഭാഗ്യം മറഞ്ഞിരുന്ന എസ്ഡി 316142 എടുത്തു വയക്കാൻ ചന്ദ്രൻ ആവശ്യപ്പെട്ടു. ടിക്കറ്റിന്റെ ചിത്രം പകർത്തി വാട്ട്സ് ആപ്പിലൂടെ സ്മിജ ഉടൻ തന്നെ ചന്ദ്രന് അയച്ചു കൊടുക്കുകയും ചെയ്തു. വൈകിട്ടോടെ…
Read More19 വയസുള്ള പാക്കിസ്ഥാനിയായ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ ഇടതു സ്ഥാനാര്‍ഥി മറച്ചുവച്ചത് എന്തിന് ! പിണറായി വിജയന്റെ നിശബ്ദതയില്‍ അതിശയമില്ലെന്ന് വി മുരളീധരന്…
കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാര്‍ത്ഥി കെടി സുലൈമാന്‍ ഹാജിയ്ക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്. സുലൈമാന്‍ ഹാജിയുടെ രണ്ടാം ഭാര്യയായ പാകിസ്ഥാന് സ്വദേശിനിയുടെ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതെന്തിനെന്ന ചോദ്യമാണ് മുരളീധരന് ഉന്നയിക്കുന്നത്. ‘കൊണ്ടോട്ടിയില്‍ സിപിഎം പിന്തുണയുള്ള സ്ഥാനാര്‍ത്ഥി കെ ടി സുലൈമാന്‍ ഹാജി തന്റെ രണ്ടാം ഭാര്യ,പത്തൊന്‍പതുകാരി പാകിസ്ഥാനിയുടെ വിശദാംശങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചു വച്ചു. ഇക്കാര്യത്തില്‍ ലിബറല്‍ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്റെ നിശബ്ദതയില്‍ അതിശയിക്കാനില്ല’- അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്. പ്രത്യേകിച്ച് എംഎല്‍എ ആകാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ ഒരു വിദേശപൗരന്റെ ഐഡന്റിറ്റി മറച്ചു വയ്ക്കുമ്പോള്‍’ മുരളീധരന് മറ്റൊരു ട്വീറ്റില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എന്നിവരെയടക്കം ടാഗ് ചെയ്താണ് മുരളീധരന് ട്വീറ്റ് ചെയ്തത്. സൂക്ഷ്മ…
Read Moreപെട്ടു! തലശേരിയിൽ സ്ഥാനാർഥിയെ കണ്ടെത്താനാകാതെ ബിജെപി; ബിജെപി സ്ഥാനാർഥി ആകാനില്ലെന്നു സ്വതന്ത്രൻ; അമിത്ഷാ വരില്ല
തലശേരി: തലശേരി നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി എൻ. ഹരിദാസിന്റെ പത്രിക തള്ളിയതു സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടി. കേരളത്തിൽ പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നും, ബിജെപി ജില്ലാ പ്രസിഡന്റ് തന്നെ മത്സരിക്കുകയും ചെയ്യുന്ന മണ്ഡലത്തിലെ പത്രിക തള്ളിയത് അതീവഗൗരവത്തോടെയാണ് ബിജെപി കേന്ദ്രനേതൃത്വം നോക്കി ക്കാണുന്നത്. എൻ. ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 25 ന് തലശേരിയിൽ എത്താനിരിക്കെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് പത്രിക തള്ളിപ്പോയത്. പത്രിക തള്ളിയതിനെതിരേ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനെ സ്ഥാനാർഥി സമീപിച്ചെങ്കിലും അനുകൂലവിധി ഉണ്ടായിട്ടില്ല. ഇനി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനം. ഡിവിഷൻ ബെഞ്ചിൽ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും. ഇതിനിടയിൽ കേന്ദ്രമന്ത്രി അമിത്ഷായുടെ തലശേരി പരിപാടി റദ്ദു ചെയ്തതായി അറിയുന്നു. കോടതികളിൽ നിന്നു അനുകൂലവിധിയുണ്ടായാൽ മാത്രമെ അമിത്ഷായുടെ തലശേരി സന്ദർശനം പുനരാലോചിക്കൂവെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്നുള്ള…
Read Moreസഹദേവന് പോലീസ് പ്രചാരണത്തിനെത്തും! സുരഭി ലക്ഷ്മി, ഹരീഷ്കണാരന്‍, നിര്‍മല്‍ പാലാഴി, കോട്ടയം നസീര്‍… ബാലുശേരിയിലേക്ക് താരങ്ങളുടെ ഒഴുക്ക്
സ്വന്തംലേഖകന്‍ കോഴിക്കോട്: ജോര്‍ജ്കുട്ടിയേയും കുടുംബത്തേയും വേട്ടയാടിയതിന് സസ്പന്‍ഷനിലാവുകയും പിന്നീട് “മുങ്ങു’കയും ചെയ്ത ദൃശ്യത്തിലെ സഹദേവന് പോലീസ് തെരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക്. ദൃശ്യം സിനിമയില്‍ പോലീസ് വേഷത്തില്‍ നിറഞ്ഞു നില്‍ക്കുകയും ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത കലാഭവന്‍ ഷാജോണാണ് ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടനുമായ ധര്മജന് ബോള്‍ഗാട്ടിയുടെ പ്രചാരണത്തിനെത്തുന്നത്. അടുത്ത ദിവസം ഷാജോണ്‍ പ്രചാരണത്തിനെത്തുമെന്ന് ധര്മജന് രാഷ്ട്ര ദീപികയോട് പറഞ്ഞു. അടുത്തിടെ ഒടിടി റിലീസിംഗിലൂടെ ലോകം മുഴുവന്‍ ചര്‍ച്ചയായ ദൃശ്യം 2 വില്‍ ഷാജോണിന്റെ അസാന്നിധ്യം സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഒടുവില്‍ സംവിധായകന് ജീത്തുജോസഫ് തന്നെ ഷാജോണിന്റെ കഥാപാത്രത്തെ രചനയില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വിശദീകരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ദൃശ്യം 2 സിനിമ മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ ഷാജോണിനെ പ്രചാരണത്തിനിറക്കുന്നത് വോട്ടര്‍മാരെ ആവേശത്തിലാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഷാജോണിന്റെ വരവ് കാത്തിരിക്കുകയാണ് ബാലുശേരിയിലെ പ്രവര്‍ത്തകര്‍.അതേസമയം ഷാജോണിന് പുറമേ ധര്‍മജന്റെ മറ്റു…
Read More