ഇടുക്കി: ഇടുക്കി തൊടുപുഴയിൽ അവിവാഹിതയായ പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ചു. വീട്ടിൽ ജനിച്ച കുട്ടിയെ ഉടനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണം സംബന്ധിച്ച് വ്യക്തത കിട്ടുകയുള്ളൂവെന്നും അതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു.
Read MoreCategory: Top News
മുര്‍ഷിദ് ഹസന് സംഘത്തലവന്! അല്‍ഖയ്ദ ബന്ധമുള്ള കൂടുതല്‍ പേരെ തിരിച്ചറിഞ്ഞു; രാജ്യവ്യാപകമായി സ്ഫോടനം നടത്തുന്നതിനുള്ള പദ്ധതി തയാറാക്കി വരികയായിരുന്നു
സ്വന്തം ലേഖകന്‍ കൊച്ചി: അല്‍ഖയ്ദയുമായി ബന്ധമുള്ള കൂടുതല്‍ പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ). കൊച്ചിയില്‍ ശനിയാഴ്ച അറസ്റ്റിലായ മൂന്നു ഭീകരരെ കസ്റ്റഡിയില്‍ വാങ്ങാനായി സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിടിയിലായ മുർഷിദ് ഹസൻ, ഇയാക്കൂബ്, മൊസറഫ് എന്നീ പ്രതികളെ വിമാനത്തിലാണ് ഡല്‍ഹിക്കു കൊണ്ടുപോയത്. നാളെ രാവിലെ 11 വരെയാണ് എന്‍ഐഎയ്ക്ക് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാകും ഇവരെ ഹാജരാക്കുക. കൊച്ചി പാതാളത്തിനു സമീപത്തായി പിടിയിലായ മുര്‍ഷിദ് ഹസന് ആണ് സംഘത്തലവന്. രാജ്യവ്യാപകമായി സ്ഫോടനം നടത്തുന്നതിനുള്ള പദ്ധതി തയാറാക്കി വരികയായിരുന്നു. അല്‍ഖയ്ദ സംഘത്തിലെ പത്തിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. ബംഗാളി സംസാരിക്കുന്നവരാണ് സംഘാംഗങ്ങള്‍. ഉടന്‍ തന്നെ കൂടുതല്‍ ആളുകള്‍ കസ്റ്റഡിയിലാകും. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന് സ്പോണ്‍സേഡ് അല്‍ഖയ്ദ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നാണ് സെപ്റ്റംബര്‍…
Read Moreപ്രതിഷേധത്തിനിടെ രണ്ടു കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസായി; കർഷകർക്കായി രോഷം; രാജ്യസഭാ ഉപാധ്യക്ഷനെതിരേ അവിശ്വാസപ്രമേയ നോട്ടീസ്
സെബി മാത്യു ന്യൂഡൽഹി: രാജ്യവ്യാപക എതിർപ്പുകൾക്കും അതിരൂക്ഷ പ്രതിപക്ഷ പ്രതിഷേധത്തിനും ഇടയിൽ രണ്ടു കാർഷിക പരിഷ്കരണ ബില്ലുകൾ രാജ്യസഭയിൽ പാസായി. അസാധാരണമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ശബ്ദവോട്ടോടെയാണ് കരാർ കൃഷി അനുവദിക്കൽ, ഉത്പന്ന വിപണന നിയന്ത്രണ ബില്ലുകൾ രാജ്യസഭയിൽ പാസായത്. പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭ ഒരുവട്ടം പിരിഞ്ഞു ചേർന്നു. ബിൽ പാസായതിനു ശേഷവും പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽനിന്നു പുറത്തിറങ്ങാൻ കൂട്ടാക്കാതെ അകത്തു ധർണയിരുന്നു പ്രതിഷേധിച്ചു. ലോക്സഭയിൽ പാസായ മൂന്നു കാർഷിക ബില്ലുകളിൽ രണ്ടെണ്ണമാണ് രാജ്യസഭയിൽ പാസായത്. സർക്കാരിനു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ചട്ടങ്ങൾ അട്ടിമറിച്ചാണു ബില്ലുകൾ പാസാക്കിയതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. രാജ്യസഭയിൽ ബഹളമുണ്ടാക്കുകയും ഉപാധ്യക്ഷനോടു തട്ടിക്കയറുകയും ചെയ്ത പ്രതിപക്ഷ എംപിമാർക്കെതിരേ കേന്ദ്രസർക്കാർ പ്രമേയം അവതരിപ്പിക്കും. രാജ്യസഭാധ്യക്ഷനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയശേഷം ഇന്നലെ മോദിയുടെ വസതിയിൽ മുതിർന്ന മന്ത്രിമാർ പ്രമേയം തയാറാക്കിയെന്നാണു വിവരം. അതേസമയം, രാജ്യസഭയിൽ ചട്ടലംഘനം നടത്തി പക്ഷപാതപരമായി പ്രവർത്തിച്ചെന്നാരോപിച്ച്…
Read Moreരാജ്യത്ത് ‘ഫെലൂഡ’ ഉപയോഗിക്കാന്‍ അനുമതി ! രാജ്യത്തെ ആദ്യത്തെ സി.ആര്.ഐ.എസ്.പി.ആര്. കോവിഡ് പരിശോധനാ സംവിധാനം;മിനിറ്റുകള്‍ക്കുള്ളില്‍ ഫലമറിയാം…
ഇന്ത്യയിലെ ആദ്യത്തെ സി.ആര്.ഐ.എസ്.പി.ആര്. കോവിഡ് പരിശോധനാ സംവിധാനം ‘ഫെലൂഡ’ രാജ്യത്ത് ഉപയോഗിക്കാന്‍ ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്കി. ടാറ്റാ ഗ്രൂപ്പും സിഎസ്ഐആര്‍- ഐജിബിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സി.ആര്.ഐ.എസ്.പി.ആര്. കോവിഡ് പരിശോധനയാണ് ‘ഫെലൂഡ’. പരമ്പരാഗത ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ കൃത്യതയോടെ വേഗത്തില്‍, കുറഞ്ഞ ചെലവില്‍ ടാറ്റാ സി.ആര്.ഐ.എസ്.പി.ആര്. ടെസ്റ്റ് വഴി കോവിഡ് പരിശോധന നടത്താന്‍ സാധിക്കും. ടാറ്റയും സിഎസ്ഐആര്‍-ഐജിബിയും ചേര്‍ന്ന് വികസിപ്പിച്ച പരിശോധന സംവിധാനത്തിന് ഡിസിജിഐയുടെ അംഗീകാരം ലഭിച്ചുവെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ സിഎസ്ഐആര്‍-ഐജിഐബി ശാസ്ത്രജ്ഞന്മാരായ ഡോ. സൗവിക് മൈതി, ഡോ. ദേബൊജ്യോതി ചക്രബര്‍ത്തി എത്തിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മിനിറ്റുകള്‍ക്കുള്ളില്‍ ഫലമറിയുന്ന കോവിഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചത്. ഇവര്‍ ഇതിന് ‘ഫെലൂഡ’ എന്ന് പേര് നല്‍കുകയായിരുന്നു. വിഖ്യാത ചലച്ചിത്രകാരന് സത്യജിത് റേയുടെ ഡിക് ടറ്റീവ് നോവലുകളിലെ നായകന് ഡിക്ടറ്റീവ്…
Read Moreവീട്ടിലേക്ക് വിളിച്ച് ഭക്ഷണം തന്നപ്പോള്‍ സന്തോഷിച്ചു ! ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ മുറിയിലേക്ക് കൊണ്ടുപോയി; അനുരാഗ് കശ്യപ് തന്നെ ദുരുപയോഗം ചെയ്തെന്ന് പായല്‍ഘോഷ്…
ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരേ ലൈംഗിക ആരോപണവുമായി നടി പായല്‍ ഘോഷ്. സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലും പായല്‍ ഘോഷ് പറഞ്ഞു. അനുരാഗ് മോശമായി പെരുമാറിയെന്ന് നടി പറയുന്നുണ്ടെങ്കിലും 2014 അവസാനത്തോടെ നടന്ന സംഭവത്തിനു തെളിവുകളൊന്നും കയ്യിലില്ല. ബോംബെ വെല്‍വെറ്റ് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു സംഭവം. തന്റെ മാനേജര്‍ക്കൊപ്പമാണ് ആദ്യം അനുരാഗിനെ കാണാന്‍ പോയത്. അതു നല്ലതും പോസിറ്റീവുമായ കൂടിക്കാഴ്ച ആയിരുന്നു. തുടര്‍ന്ന് അനുരാഗ് വീട്ടിലേക്കു വിളിപ്പിച്ചു. രുചികരമായ ഭക്ഷണമുണ്ടാക്കി നല്കി. അതും നല്ല കൂടിക്കാഴ്ചയായിരുന്നു പായല്‍ പറയുന്നു. അനുരാഗ് വീണ്ടും തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇന്ഡസ്ട്രിയിലെ ആളുകളെ കണ്ടുമുട്ടേണ്ടതു പ്രധാനപ്പെട്ട കാര്യമായതിനാല്‍ പോയി. ഈ കൂടിക്കാഴ്ചയില്‍ അനുരാഗ് തന്നെ അയാളുടെ മുറിയിലേക്കു കൊണ്ടുപോയി. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മാറ്റി, എന്നെയും നിര്‍ബന്ധിച്ചു. എനിക്കിപ്പോള്‍ അസൗകര്യമാണെന്നും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ എല്ലാവരും ഇതെല്ലാം…
Read Moreകണ്ണൂരുകാരന് മുഹമ്മദ് പോളക്കാനി പദ്ധതികള്‍ ആസൂത്രണം ചെയ്തത് ജോര്‍ജിയയില്‍ ഇരുന്ന് !ബിജെപി നേതാവിനെയും ജസ്റ്റിസുമാരായ കെമാല്പാഷയെയും വധിക്കാന്‍ ലക്ഷ്യമിട്ടു;കനകമല രഹസ്യയോഗത്തിലെ പിടികിട്ടാപ്പുള്ളി പിടിയിലാകുമ്പോള്‍
രാജ്യാന്തര ഭീകരസംഘടന ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കേസില്‍ പ്രധാന പ്രതികളിലൊരാളായിരുന്ന മുഹമ്മദ് പോളക്കാനിയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോര്‍ജിയയിലായിരുന്ന ഇയാളെ രാജ്യത്ത് എത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഹമ്മദിനെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് കൊച്ചിയിലെത്തിച്ചത്. അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ ഇന്ന് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കൊപ്പം മുഹമ്മദിനേയും കൊച്ചി എന്‍ഐഎ കോടതിയിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി. കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ 2016 ഒക്ടോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഈ കേസില്‍ ഒമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദി അടക്കമുള്ള ഒന്‍പതു പേരുടെ വിചാരണ 2019 നവംബറില്‍ എന്‍ഐഎ കോടതി പൂര്‍ത്തിയാക്കിയിരുന്നു. പ്രതികള്‍ക്ക് ശിക്ഷയും വിധിച്ചു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികള്‍ ശ്രമിച്ചെന്ന് തെളിയിക്കാനായെങ്കിലും…
Read Moreമകളെ വേണ്ട കാമുകനെ മതി ! ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയും കാമുകനും കുടുങ്ങി…
ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂര്‍ സ്വദേശിയായ യുവതിയും കാമുകനും റിമാന്‍ഡില്‍. ചിറ്റഞ്ഞൂര്‍ സ്വദേശിനി പ്രജിത (29), കാമുകന് ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസില്‍ വിഷ്ണു (27) എന്നിവരെയാണു കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഈ മാസം 16 നാണ് പ്രജിതയെ കാണാതായത്. തുടര്‍ന്നു ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്കി. കുന്നംകുളം സി.ഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം ഒളിച്ചോട്ടമാണെന്ന് മനസ്സിലായത്. ആലപ്പുഴയില്‍നിന്നു പോലീസ് ഇരുവരെയും കണ്ടെത്തി. മകളെ ഏറ്റെടുത്തു ജീവിക്കാന്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നും കാമുകന്റെ കൂടെ ജീവിക്കാനാണ് താത്പര്യമെന്നും പ്രജിത മൊഴി നല്‍കിയിരുന്നു. അതോടെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു പ്രജിതയ്ക്കെതിരേയും ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കിയതിനു കാമുകനെതിരേയും കുന്നംകുളം പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ഇരുവരേയും കോടതിയില്‍…
Read Moreയാക്കൂബ് വിശ്വാസ് ജോലി ചെയ്തത് അടിമാലി ചപ്പാത്തി നിര്‍മാണ യൂണിറ്റില്‍; ലോക്ക് ഡൗണിനെ തുടര്‍ന്നു കടയടച്ചിട്ടതോടെ സ്ഥലംവിട്ടു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
തൊടുപുഴ: ഇടുക്കി ജില്ലയും ഭീകരപ്രവർത്തകരുടെ താവളമാകുന്നു. ഇന്നലെ എൻഐഎ പെരുന്പാവൂരിൽനിന്നു അറസ്റ്റുചെയ്ത അൽക്വയ്ദ ഭീകരൻ യാക്കൂബ് വിശ്വാസ് നേരത്തെ അടിമാലി 200 ഏക്കറിലെ ചപ്പാത്തി നിർമാണ യൂണിറ്റിൽ ആറുമാസത്തോളം ജോലി ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ലോക്ക് ഡൗണിനെ തുടർന്നു കടയടച്ചിട്ടതോടെയാണ് ഒപ്പമുണ്ടായിരുന്നവരോടൊപ്പം യാക്കൂബും സ്ഥലം വിട്ടത്. ഉടമയുടെ വിശ്വസ്തനായ തൊഴിലാളികളിൽ ഒരാളായിരുന്നു ഇദ്ദേഹമെന്നും പറയപ്പെടുന്നു. കടയിലെത്തുന്നവരോടും മാന്യമായ പെരുമാറ്റമായിരുന്നു. എന്നാൽ ഇയാൾക്കു ഭീകരപ്രസ്ഥാനവുമായി ബന്ധമുള്ളതായി ആർക്കും ഒരു സംശയത്തിനും ഇടനൽകിയിരുന്നില്ല. അതിനാൽതന്നെ ഇയാളെസംബന്ധിച്ച് യാതൊരു വിവരവും പോലീസിനും ലഭിച്ചിരുന്നില്ല. യാക്കൂബ്് എങ്ങനെ അടിമാലിയിൽ ജോലിക്കെത്തിയെന്നും ഇതിനു പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇയാളുടെ അറസ്റ്റ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നു ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി ദീപികയോട് പറഞ്ഞു. എൻഐഎ നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാൽ നൽകുക മാത്രമാണ്…
Read Moreകേരളം സുരക്ഷിത ഒളിത്താവളം; ഭീകരപ്രവർത്തനം മറ്റു സംസ്ഥാനങ്ങളിൽ! പിടിയിലായവര്‍ കേരളം തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ പറയുന്നത് ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: പാക് ഭീകര സംഘടനയായ അൽക്വയ്ദയുമായി ബന്ധമുള്ള ,പെരുന്പാവൂരിൽ എൻഐഎ പിടിയിലായ മൂന്നു പേരും സുരക്ഷിത ഒളിത്താവളമെന്ന നിലയിലാണ് കേരളം തെരഞ്ഞെടുത്തതെന്ന് അന്വേഷണ ഏജൻസികൾ. എന്നാൽ, തീവ്രവാദ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിലാണു നടപ്പാക്കിയിരുന്നത്. തീവ്രവാദ ബന്ധമുള്ള ചിലരെങ്കിലും സുരക്ഷിത താമസത്തിനായി കേരളം തെരഞ്ഞെടുക്കുന്നതായി ഇന്റലിജൻസ് സംവിധാനങ്ങളും ചൂണ്ടിക്കാട്ടുന്നു. അൽക്വയ്ദ ബന്ധമുള്ളവരെ കേരളത്തിൽ നിന്നു പിടികൂടുന്നത് ഇതാദ്യമാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ സംശയമുള്ള ചിലരെക്കുറിച്ച് കേന്ദ്ര ഏജൻസികളെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും ഇന്റലിജൻസ് അറിയിച്ചിരുന്നു. സമൂഹ മാധ്യമ നിരീക്ഷണങ്ങളിലൂടെയും വിവര ശേഖരണത്തിലൂടെയുമാണ് സംശയാസ്പദ സൂചനകൾ ലഭിച്ചത്.കേരളത്തിനു പുറത്തു തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും ഇവിടെയെത്തി മാന്യന്മാരായി താമസിച്ചു ജോലി ചെയ്യുകയുമാണ് ഇവർ ചെയ്യുന്നത്. സംസ്ഥാനത്തിനകത്ത് ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഉൾപ്പെടാതിരിക്കുകയും പ്രാദേശികമായി ഒരു പ്രശ്നങ്ങളിലും ഇടപെടാതിരിക്കുകയുമാണ് ഇവരുടെ രീതി. എറണാകുളം ജില്ലയിൽ ഉൾപ്പടെ ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ വ്യാജ…
Read Moreമൊസറഫിനു ജോലി തുണിക്കടയിൽ, ഇയാക്കൂബിനു പൊറോട്ടയടി! ഞെട്ടല്‍ മാറാതെ സ്ഥാപനമുടമയും വീട് വാടകയ്ക്കു നല്‍കിയിരുന്നവരും
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍നിന്ന് എന്‍ഐഎ പിടികൂടിയ രണ്ട് അല്‍ ക്വയ്ദ ഭീകരരില്‍ ഒരാളായ മൊസറഫ് ഹൊസന്‍ പത്തുവര്‍ഷത്തിലധികമായി സ്ഥലത്തുണ്ട്. കുടുംബവുമായി താമസിച്ചിരുന്ന ഇയാള്‍ പെരുന്പാവൂര്‍ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ തുണിക്കടയിലാണ് ഏഴു വര്‍ഷമായി ജോലി ചെയ്തിരുന്നത്. മലയാളം നല്ല രീതിയില്‍തന്നെ സംസാരിക്കുന്ന ഇയാളെക്കുറിച്ചു സ്ഥാപനമുടമയ്ക്കോ സമീപ വ്യാപാരികള്‍ക്കോ യാതൊരു സംശയവുമുണ്ടായിരുന്നില്ല. രാവിലെ കൃത്യസമയത്ത് എത്തി കടതുറക്കുന്നതും രാത്രി എട്ടിന് കട അടയ്ക്കുന്നതുമെല്ലാം ഇയാളായിരുന്നു. വാടക കരാറും തിരിച്ചറിയല്‍ രേഖകളും പരിശോധിച്ചശേഷമാണ് ഇയാളെ ജോലിക്ക് നിയോഗിച്ചതും വീട് വാടകയ്ക്ക് നല്കിയിരുന്നതും. ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ പുലര്‍ച്ചെ ഇയാള്‍ ഉള്‍പ്പെടുന്ന ഒമ്പതംഗം സംഘം എന്‍ഐഎയുടെ പിടിയിലായതിന്റെ ഞെട്ടലിലാണ് സ്ഥാപനമുടമയും വീട് വാടകയ്ക്കു നല്‍കിയിരുന്നവരും. പിടിയിലായ ഇയാക്കൂബ് ബിശ്വാസ് രണ്ടര മാസം മുമ്പാണ് പെരുമ്പാവൂരിലെത്തിയത്. കണ്ടന്തറയില് ഒരു ഹോട്ടലില്‍ പൊറോട്ട ഉണ്ടാക്കുന്ന ജോലി ആയിരുന്നു. ഇടുക്കിയില്‍നിന്നാണ് ജോലിക്കായി പെരുമ്പാവൂരിലെത്തിയതെന്നാണ്…
Read More