തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയെ സ്വവർഗ ലൈംഗികതയ്ക്ക് ഉപയോഗിച്ച സിഐയ്ക്ക് സർവീസിൽ നിന്നു പിരിച്ചു വിടാൻ കാരണം കാണിയ്ക്കൽ നോട്ടീസ്. അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസറായ ജയ സനലിനെയാണ് സർവീസിൽ നിന്നു പിരിച്ചു വിടാൻ സംസ്ഥാന പോലീസ് മേധാവി നോട്ടീസ് നൽകിയത്. നേരത്തെ ജയ സനലിന് സർവീസിൽ നിന്നു പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് ഡിജിപി നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പിരിച്ചു വിടാനുള്ള കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയത്. ഹിയറിംഗ് അടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചാകും പിരിച്ചു വിടൽ നടപടിയിലേക്കു കടക്കുക. നിലവിൽ സസ്പെൻഷനിലാണ് ജയ സനൽ. അയിരൂർ സ്റ്റേഷൻ ചുമതലയുണ്ടായിരിക്കെയായിരുന്നു സംഭവം. പോക്സോ കേസിലെ പ്രതി വിദേശത്തേയ്ക്കു കടന്നിരുന്നു. ഇയാളെ പിന്നീട് വിദേശത്തു നിന്നു വരുത്തി കേസിൽ നിന്നു രക്ഷപ്പെടുത്താൻ നാലു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ, 50,000…
Read MoreCategory: Top News
അരിക്കൊമ്പന് കമ്പം ടൗണില്‍; പുലർച്ചെ നാട്ടുകാർ കണ്ടത് പാഞ്ഞടുക്കുന്ന അരിക്കൊമ്പനെ; നിരവധി ഓട്ടോകൾ തകർത്തു; തുരത്താന്‍ ശ്രമം തുടരുന്നു
കന്പം: അരിക്കൊമ്പന് കമ്പം ടൗണിലിറങ്ങി. ജനവാസമേഖലയിലെത്തിയ ആന ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ തകര്‍ത്തു. പ്രദേശത്തെ ഒരു പുളിമരത്തോട്ടത്തിലാണ് ആന ഇപ്പോഴുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും അടക്കമുള്ള സംഘം സ്ഥലത്തെത്തി ആനയെ ജനവാസമേഖലയില്‍ നിന്ന് തുരത്താനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെയാണ് ആന ജനവാസമേഖലയിലേയ്ക്കെത്തിയത്. ലോവര്‍ കാമ്പിലെ വനാതിര്ത്തിലിലൂടെ ഇവിടെയെത്തിയെന്നാണ് നിഗമനം. ഇപ്പോള്‍ ചിന്നക്കനാല്‍ ദിശയിലാണ് അരിക്കൊമ്പനുള്ളത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും.
Read Moreആനയെ കട്ടവനെയോര്‍ത്ത് മുഖ്യമന്ത്രിക്ക് നാണമില്ല…ചേന കട്ടവനെക്കുറിച്ച് നാണക്കേടും ! മുഖ്യമന്ത്രിയ്ക്കെതിരേ ആഞ്ഞടിച്ച് കെ.കെ. രമ
തിരുവനന്തപുരം: ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുന്നുവെന്ന് കെ.കെ.രമ എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.കെ.രമ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാവരും അഴിമതിക്കാരല്ലെന്നും എന്നാല്‍ എങ്ങനെ അഴിമതി നടത്താമെന്ന കാര്യത്തില്‍ ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ഒരു യോഗത്തില്‍ പറഞ്ഞിരുന്നു. പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്‍ഡിന്റെ ചെയ്തി ദുഷ്പേരുണ്ടാക്കിയെന്ന് രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അഴിമതിക്കേസില്‍ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണെന്ന് കെ.കെ.രമ ആരോപിക്കുന്നു. അഴിമതിക്കാര്‍ നമ്മുടെ നാടിന് നാണക്കേടാണ്. കൃത്യമായ അന്വേഷണം നടക്കണം. മാതൃകാപരമായി ആ ജീവനക്കാരന് ശിക്ഷിക്കപ്പെടണം. അയാള്‍ക്കു പിറകിലോ ഒപ്പമോ ആരെങ്കിലും ഉണ്ടെങ്കില്‍ അവരും നിയമത്തിന്റെ മുന്നിലെത്തണം. പക്ഷേ ഈ ദുഷ്പേരില്‍ രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐഎഎസുകാരനുമായ എം.ശിവശങ്കരന്…
Read Moreവ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവം ! ഹണിട്രാപ്പ് സാധ്യത അന്വേഷിച്ച് പോലീസ്…
മലപ്പുറത്ത് വ്യാപാരിയെ കൊലപ്പെടുത്തിയ മൃതദേഹം ട്രോളിബാഗിലാക്കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. സംഭവത്തില്‍ ഇതിനോടകം മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍വച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ രണ്ടു പെട്ടികളില്‍ കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ മൃതദേഹമാണെന്നാണ് സംശയം. ഒന്‍പതാം വളവിലാണ് രണ്ടു ട്രോളി ബാഗുകള്‍ കണ്ടെത്തിയത്. കേസില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ ആരംഭിക്കും. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദിഖ് (58) ആണു കൊല്ലപ്പെട്ടത്. സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കൊലപാതകത്തിനു പിന്നില്‍ ഹണി ട്രാപ്പാണോ എന്നും അന്വേഷിക്കുന്നുണ്ട്. മരിച്ച സിദ്ദിഖിന്റെ ഭാര്യ: ഷക്കീല. മക്കള്‍: ഷുഹൈല്‍, ഷിയാസ്, ഷാഹിദ്, ഷംല.…
Read Moreകൈക്കൂലി കേസിൽ പിടിയിലായ സുരേഷ്കുമാറിനെതിരേ നാട്ടിൽ പരാതികളൊന്നുമില്ല; വീട്ടിലെത്തിയിരുന്നത് വല്ലപ്പോഴും മാത്രം; പണം ചെലവഴിക്കുന്നതിൽ പിശുക്ക് കാട്ടിയിരുന്നതായി അടുപ്പക്കാർ
കാട്ടാക്കട : പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻഡ് വി. സുരേഷ് കുമാർ നാട്ടിലും ആരോടും അടുപ്പം പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ. സുരേഷ്കുമാർ മലയിൻകീഴ് ഗോവിന്ദമംഗലം സ്വദേശിയാണ്. നാട്ടിൽ അധികം സാന്നിധ്യമില്ല. പത്തു വർഷമായി വീട് പണി നടക്കുന്നുണ്ടെങ്കിലും സുരേഷ്കുമാർ നാട്ടിൽ വരുന്നത് വല്ലപ്പോഴുമാണെന്ന് നാട്ടുകാർ പറയുന്നു. ഊരുട്ടമ്പലം ഗോവിന്ദമംഗലം കാണവിളയിലാണ് സുരേഷ് കുമാറിന്റെ വീട്. 20 വർഷം മുൻപാണ് സുരേഷ് കുമാറിന് സർക്കാർ ജോലി ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. വല്ലപ്പോഴുമാണ് സുരേഷ് നാട്ടിലെത്തിയിരുന്നത്. വരുമ്പോൾ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. രണ്ടു ദിവസം താമസിച്ചശേഷം മടങ്ങിപോകുകയായിരുന്നു പതിവ്. ആരോടും ഇടപഴകാറില്ലെന്നും നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് പാലക്കാട് താമസമാക്കിയ സുരേഷ് അവിവാഹിതനാണ്. പാവപ്പെട്ട കുടുംബമാണ് സുരേഷിന്റേത്. അച്ഛൻ കർഷകനായിരുന്നു. മൂന്ന് സഹോദരങ്ങൾ മരിച്ചു. രണ്ട് സഹോദരങ്ങൾ അടുത്താണ് താമസം. നാട്ടിൽ മറ്റ് പരാതികളൊന്നും…
Read Moreഒരു എസ്പിയുടെ രണ്ട് മക്കള്‍ ലഹരിക്കടിമപ്പെട്ടവര്‍ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ് കമ്മീഷണര്‍…
പോലീസ് ഉദ്യോഗസ്ഥരുടെ മക്കളില്‍ പോലും ലഹരിക്കടിമപ്പെട്ടവര്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്വയം പരിശോധിക്കണം. ഒരു എസ്പിയുടെ രണ്ട് ആണ്മക്കളും ലഹരിക്ക് അടിമയാണെന്നും കെ സേതുരാമന് പറഞ്ഞു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ തുറന്നു പറച്ചില്. നമ്മുടെ സഹപ്രവര്‍ത്തകരുടെ കുട്ടി ലഹരിക്ക് അടിമയായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. നമ്മള് ജീവിക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്സിന് അകത്ത് ഇത്തരത്തില്‍ സംഭവിക്കുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണു തുറന്ന് പരിശോധിക്കണം. എല്ലാ റാങ്കിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ഉള്‍പ്പെടെ മയക്കുമരുന്നിന് അടിമയായ ആള്‍ക്കാരുണ്ട്. ഒരു എസ്പിയുടെ രണ്ട് ആണ്മക്കളും ലഹരിക്ക് അടിമയായതോടെ, അദ്ദേഹത്തിന്റെ കുടുംബവും വലിയ പ്രശ്നത്തിലായി. ഇത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. ഇതു വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. കേരളത്തില്‍ കഞ്ചാവ്, എംഡിഎംഎ ഉപയോഗം വര്‍ധിക്കുകയാണ്. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം…
Read Moreതുണിവിൽപനയ്ക്കെത്തിയ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം; രണ്ടാമതും അതിക്രമത്തിന് മുതിർന്നപ്പോൾ അമ്മ കൈയോടെ പിടികൂടി;തൊടുപുഴയിലെ സംഭവം ഇങ്ങനെ…
തൊടുപുഴ: മാതാപിതാക്കളില്ലാത്ത സമയം വീട്ടിൽ കയറി പതിനഞ്ചുകാരനു നേരേ ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു. പെരുന്പാവൂർ മുടിക്കൽ പാലക്കാട്ടുതാഴം മുക്കാട വീട്ടിൽ മൈതിനെ (46) ആണ് തൊടുപുഴ എസ്ഐ അജയകുമാറും ഡിവൈഎസ്പി സ്ക്വാഡും ചേർന്ന് അറസ്റ്റു ചെയ്തത്. മണക്കാട് നെല്ലിക്കാവിൽ കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. തുണി ഇൻസ്റ്റാൾമെന്റിൽ വിൽപ്പന നടത്തുന്ന പ്രതി ഇതിന്റെ പണം പിരിക്കാനെത്തിയപ്പോഴായിരുന്നു അതിക്രമം നടത്തിയത്. പിന്നീട് വീട്ടിലെത്തിയ അമ്മയോട് കുട്ടി വിവരം പറയുകയായിരുന്നു. പിന്നീട് കഴിഞ്ഞ 21ന് വീണ്ടുമെത്തിയപ്പോഴും ഇതേ രീതിയിൽ കുട്ടിയ്ക്കു നേരേ ലൈംഗികാതിക്രമത്തിനു മുതിർന്നപ്പോൾ അമ്മ കാണുകയായിരുന്നു. തുടർന്ന് ഇവർ ചൈൽഡ് ലൈനിൽ പരാതി നൽകി. ഇവർ നിർദേശിച്ചതനുസരിച്ച് കുട്ടി പോലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടി കൂടിയത്. ഇയാൾക്കെതിരേ പോക്സോ വകുപ്പു പ്രകാരം കേസെടുത്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreവീടു വളഞ്ഞു, മുറ്റത്തെ കൃഷികളെല്ലാം നശിപ്പിച്ചു; മണിക്കൂറുകൾ പ്രാണഭയത്തിൽ ഒരു കുടുംബം; നാടിനെ വിറപ്പിച്ച് കാട്ടാനക്കൂട്ടം
മൂന്നാര്‍: കാട്ടാനക്കൂട്ടം വീടു വളഞ്ഞതോടെ മണിക്കൂറുകളോളം കുടുംബം പരിഭ്രാന്തിയിലായി. മൂന്നാര്‍ നല്ലതണ്ണി ഹോളിക്രോസ് ജംഗ്ഷനിലെ ഗ്ലാഡ്സണ്‍ – ഷാലി ദമ്പതികളുടെ വീടാണ് കാട്ടാനക്കൂട്ടം വളഞ്ഞത്. കഴിഞ്ഞ രാത്രി ഒൻപതോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. ഒരു കുട്ടിയടക്കമുള്ള സംഘം കുടുംബത്തെ ഏറെ പരിഭ്രാന്തിയിലാഴ്ത്തി. ഷാലിയും അമ്മ മേഴ്സിയുമാണ് വീട്ടിലുണ്ടായിരുന്നത്. മുറ്റത്തെത്തിയ കാട്ടാന മുറ്റത്തുണ്ടായിരുന്ന വാഴകളെല്ലാം ഭക്ഷിച്ച ശേഷം വീടിനോടു ചേര്‍ന്നുള്ള ഷെഡും സ്റ്റോര്‍ റൂമും തകര്‍ത്തു. വെള്ളം സൂക്ഷിച്ചിരുന്ന വീപ്പകള്‍ ഉള്‍പ്പെടെയുള്ളവ തട്ടിത്തെറിപ്പിച്ചു. മുറ്റത്തുണ്ടായിരുന്ന പേരയിൽനിന്നു പഴങ്ങളും കാട്ടാനകൾ അകത്താക്കി. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ അഗ്നിശമനാ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ഏറെ പണിപ്പെട്ടാണ് കാട്ടാനക്കൂട്ടത്തെ മടക്കിയത്. ഷാലിയുടെ അമ്മ കാലിലെ ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു.കാട്ടാന മടങ്ങിയതോടെയാണ് കുടുംബനാഥനും മക്കള്‍ക്കും വീട്ടിലേക്കു കടക്കാനായത്.
Read Moreമൂത്തകുട്ടിയെ കെട്ടിത്തൂക്കിയപ്പോൾ ജീവനുവേണ്ടി അവൻ പിടഞ്ഞു; മറ്റ് രണ്ട് കുട്ടികളെ ഉറക്കഗുളിക നല്കി കൊന്നു; കണ്ണൂരിലെ കൊലപാതകത്തിൽ പുറത്ത് വരുന്ന കഥയിങ്ങനെ…
കണ്ണൂര്‍: ചെറുപുഴയില്‍ മൂന്ന് കുട്ടികളെ കൊലപ്പെടുത്തി ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. മൂത്ത കുട്ടിയായ സുരജിനെ ജീവനോടെയും മറ്റ് രണ്ട് കുട്ടികൾ മരിച്ച ശേഷവുമാണ് കെട്ടിത്തൂക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് കുട്ടികള്‍ക്കും അമിതമായ അളവില്‍ ഉറക്ക ഗുളികകള്‍ നല്കി. ഗുളിക കഴിച്ച് രണ്ട് പേര് മരിച്ചു. സൂരജ് മരിച്ചിട്ടില്ലെന്ന് മനസിലാക്കാതെ കുട്ടിയെ ജീവനോടെ കെട്ടിതൂക്കുകയായിരുന്നെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. ശ്രീജയും ആദ്യ ഭര്‍ത്താവ് സുനില്‍ കുമാറുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഷാജിയ്ക്കൊപ്പം സുനിലിന്റെ പേരിലുള്ള വീട്ടിലാണ് ശ്രീജ താമസിച്ചിരുന്നത്. ഇവിടെനിന്ന് ഇറങ്ങികൊടുക്കാത്തതിനാല് സുനില്‍ പോലീസില്‍ പരാതി നല്കി. മധ്യസ്ഥ ചര്‍ച്ചയ്ക്കായി ശ്രീജയെ പോലീസ്…
Read Moreതിരക്കുള്ള കെഎസ്ആർടിസി ബസിന്റെ ബോണറ്റിലിരുന്ന് യാത്ര; അർധരാത്രിയിൽ ഡ്രൈവർ വിദ്യാർഥിനിയെ കൈയെത്തിപ്പിടിച്ചു; യാത്രക്കാർ ഇടപെട്ടപ്പോൾ ഡ്രൈവർ പറഞ്ഞതിങ്ങനെ…
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ. കാരന്തൂർ സ്വദേശി ഇബ്രാഹിം (55) ആണ് അറസ്റ്റിലായത്. ഇന്നു പുലര്‍ച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.ഇന്നലെ രാത്രി 12മണിയോടെ കോഴിക്കോടുനിന്ന് മാനന്തവാടിക്കു സഞ്ചരിക്കുകയായിരുന്ന കെഎസ്ആർടിസി ബസിലാണു വിദ്യാർഥിനിക്കു നേരെ അതിക്രമമുണ്ടായത്. ഡ്രൈവർ വിദ്യാർഥിനിയെ കയറിപിടിച്ചെന്നാണു പരാതി. തിരക്കുള്ള ബസിൽ ബോണറ്റിൽ ഇരുന്നാണു വിദ്യാർഥിനി യാത്ര ചെയ്തിരുന്നത്. വാഹനം ഓടിക്കുന്നതിനിടെ പെൺകുട്ടിയെ ഡ്രൈവർ കടന്നുപിടിച്ചെന്നാണ് കേസ്. ബസ് പുറപ്പെട്ട് കോഴിക്കോട് നഗരപരിധി കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. സംഭവത്തിനു പിന്നാലെ യാത്രക്കാർ ബഹളംവച്ചതിനെത്തുടർന്ന് ബസ് നിർത്തുകയും കുന്ദമംഗലം പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആദ്യം ഡ്രൈവർ കുറ്റം നിഷേധിച്ചെങ്കിലും പിന്നീടു തെറ്റു സമ്മതിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കു മുന്‍പ് വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെയുണ്ടായ പീഡന ശ്രമത്തില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റിലായിരുന്നു. സമീപകാലത്തായി ഇത്തരം…
Read More