ന്യൂഡൽഹി: പണം ഈടാക്കുന്ന ഓണ്‍ലൈൻ ഗെയിമുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിജയികളെ നിശ്ചയിക്കുന്നതും വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതുമായ ഗെയിമുകൾക്ക് (സ്കിൽ ഗെയിമുകൾ) നിയന്ത്രണം ഏർപെടുത്താനാണ് തീരുമാനം. മുൻപ് സർക്കാർ നിയോഗിച്ച സമിതി സ്കിൽ ഗെയിമുകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്താൻ ശിപാർശ ചെയ്തിരുന്നത്. എന്നാൽ ഒക്ടോബറിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പണം ഈടാക്കുന്ന മുഴുവൻ ഓണ്‍ലൈൻ ഗെയിമുകൾക്കും നിയമന്ത്രണം ഏർപെടുത്താൻ നിർദേശിക്കുകയായിരുന്നു. ഓണ്‍ലൈൻ ഗെയിമുകളെ നിയന്ത്രിക്കാനുള്ള നിയമനിർമാണത്തിന് ഓഗസ്റ്റിലാണ് കേന്ദ്രം മൂന്നംഗ സമിതിയെ നിയോഗിച്ചത്. യുവാക്കൾ ഓണ്‍ലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നതും പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവങ്ങളും കണക്കിലെടുത്താണ് നീക്കം.
Read MoreCategory: Top News
ട്രെയിനില്‍ വച്ച് ഒരാള്‍ കടന്നുപിടിച്ചു ! പരാതിപ്പെട്ടപ്പോള്‍ പോലീസ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി ഹനാന്…
സ്കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റതിലൂടെ മലയാളുകളുടെ ശ്രദ്ധപിടിച്ചു പറ്റിയ പെണ്‍കുട്ടിയാണ് ഹനാന്. യൂട്യൂബിലും സമൂഹമാധ്യമത്തിലും ഹനാന് സജീവമാണ്. ഇപ്പോഴിതാ ട്രെയിന്‍ യാത്രക്കിടയിലുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ഹനാന്. യാത്രക്കിടയില്‍ മദ്യലഹരിയിലുള്ള യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഹനാന് പറയുന്നു. ഒരാള്‍ യാത്രയ്ക്കിടെ ശരീരത്ത് കടന്നുപിടിച്ചെന്നും ട്രെയിനില്‍ ഒരു സംഘം പരസ്യമായി മദ്യപിച്ചതു വിഡിയോയില്‍ പകര്‍ത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നും ഹനാന് പറയുന്നു. https://www.facebook.com/watch/?v=843276460282166&t=2 കൂടാതെ സംഭവം അറിഞ്ഞെത്തിയ പോലീസ് മോശമായി പെരുമാറിയെന്നും അവര്‍ ആരോപിക്കുന്നു. ജലന്തര്‍ യാത്രയ്ക്കിടെയാണ് സംഭവം. ജലന്തറില്‍ ഒരു പരീക്ഷ എഴുതാന്‍ പോകുന്ന വഴിക്കാണ് ഹനാന് ദുരനുഭവം ഉണ്ടായത്. ഹനാന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് എത്തിയത്. അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനില്‍ നിന്ന് ഇറങ്ങാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും ഹനാന് ആരോപിക്കുന്നു. https://www.facebook.com/watch/?v=676142737256786&t=1
Read Moreഹിജാബ് വിരുദ്ധ പ്രക്ഷോഭകര്‍ക്കു മുമ്പില്‍ മുട്ടുമടക്കി ഇറാന് ഭരണകൂടം ! മതകാര്യ പോലീസിനെ പിരിച്ചു വിട്ടു…
ഇറാനില്‍ മതകാര്യ പോലീസിനെ പിരിച്ചു വിട്ടു. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരത്തിനൊടുവിലാണ് ഇറാനിയന്‍ ഭരണകൂടം ഈ തീരുമാനം കൈക്കൊണ്ടത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബര്‍ 16ന് മരിച്ചതിനു പിന്നാലെ രാജ്യത്തെ വിവിധ സര്‍വകലാല വിദ്യാര്‍ഥികളാണു പരസ്യമായി ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും പ്രക്ഷോഭത്തിനു തുടക്കമിട്ടത്. അമിനിയുടെ മരണം മര്‍ദനം മൂലമല്ലെന്നും നേരത്തെ ഉണ്ടായിരുന്ന രോഗങ്ങളെ തുടര്‍ന്നാണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും സമരക്കാര്‍ പിന്മാറിയില്ല. തുടര്‍ന്ന് രാജ്യമാകെ പ്രക്ഷോഭം കത്തിപ്പടരുകയായിരുന്നു. പിന്നീട് കായിക താരങ്ങളുള്‍പ്പെടെയുള്ളവര്‍ അന്താരാഷ്ട്ര വേദികളില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ലോകത്തിന്റെ തന്നെ വികാരം ഇറാനെതിരായി മാറി. നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പോലീസിനു സ്ഥാനമില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസേരി പറഞ്ഞു. സ്ത്രീകള്‍ തല മറയ്ക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്നതിനെക്കുറിച്ച്…
Read Moreകുടുംബശ്രീ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നു ! ആണ്മക്കള്ക്കും പെണ്മക്കള്ക്കും തുല്യാവകാശം നല്‍കും എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് സമസ്ത…
കുടുംബശ്രീ മതത്തിന്റെയും ഭരണഘടനയുടെയും മൗലീക കര്‍ത്തവ്യങ്ങളെ നിഷേധിക്കുന്നുവെന്ന ആരോപണവുമായിസമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ എടുപ്പിക്കുന്ന പ്രതിജ്ഞയില്‍ പെണ്മക്കള്ക്കും ആണ്മക്കള്ക്കും തുല്യ സ്വത്തവകാശം നല്‍കുമെന്ന വാചകമാണ് സമസ്ത നേതാവിനെ പ്രകോപിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു കൂടത്തായിയുടെ പ്രതികരണം. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാന്തര ചടങ്ങുകള്‍… തുടങ്ങിയ സിവില്‍ നിയമങ്ങള്‍ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നല്കുന്ന അവകാശം ഭരണഘടനയുടെ മൗലികതയില്‍പ്പെട്ടതാണ്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരേ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടത്തുമ്പോള്‍ ശ്രേഷ്ടകരമായ പലതിനോടും ചേര്‍ത്ത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലിക അവകാശ ലംഘനമുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ നല്കുന്ന സര്‍ക്കുലറിലാണ് ഈ മൗലികാവകാശ ലംഘനമുള്ളത്. നാലാമത് ആഴ്ച…
Read Moreകനേഡിയൻ ടിക് ടോക് താരം മേഘ താക്കൂർ അന്തരിച്ചു! മേഘ പങ്കുവച്ചിരുന്നത് ശരീരത്തിനും മനസിനും ഉണർവ് നൽകുന്ന ഉള്ളടക്കങ്ങള്‍…
ന്യൂഡൽഹി: കനേഡിയൻ ടിക് ടോക് താരം മേഘ താക്കൂർ (21) അന്തരിച്ചു. രക്ഷിതാക്കളാണ് മരണ വാർത്ത പുറത്തു വിട്ടത്. കാനഡയിലായിരുന്നു അന്ത്യം. 9,30,000 ൽ അധികം ഫോളോവേഴ്സ് ഉള്ള ടിക് ടോക് താരമാണ് മേഘ. ശരീരത്തിനും മനസിനും ഉണർവ് നൽകുന്ന ഉള്ളടക്കങ്ങളാണ് മേഘ പങ്കുവച്ചിരുന്നത്. നിരന്തരം നൃത്ത വീഡിയോകളും പങ്കുവച്ചു. രക്ഷിതാക്കൾ മേഘയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് മരണവാർത്ത അറിയിച്ചത്. മേഘയ്ക്ക് ഒരു വയസുള്ളപ്പോഴാണ് മാതാപിതാക്കൾ കാനഡയിലേക്ക് താമസം മാറിയത്. 2019 ൽ മേഫീൽഡ് സെക്കൻഡറി സ്കൂളിൽ നിന്ന് പാസായ ശേഷം വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ചേർന്നു. കോളജിൽ പഠിക്കുമ്പോൾ അവൾ ടിക് ടോക് വീഡിയോകൾ ചെയ്തു തുടങ്ങി.
Read Moreപ്രണയപക അവസാനിക്കുന്നില്ല..! നടുറോഡിൽ വച്ച് യുവതിയെ മുൻ കാമുകൻ വെട്ടി പരിക്കേൽപ്പിച്ചു; സംഭവം കൊച്ചിയില്‍
കൊച്ചി: കലൂരിൽ നടുറോഡിൽ വച്ച് യുവതിയെ മുൻ കാമുകൻ വെട്ടി പരിക്കേൽപ്പിച്ചു. കൈയ്ക്ക് പരിക്കേറ്റ പശ്ചിമ ബംഗാൾ സ്വദേശി സന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസാദ് റോഡിൽ രാവിലെ 11-നാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ യുവതിയുടെ മുൻ കാമുകനായ ഫാറൂഖ് ഇവരെ തടഞ്ഞ് നിർത്തി സംസാരിക്കാൻ ശ്രമിച്ചു. ഇതിന് വിസമ്മതിച്ച യുവതിയുടെ നേരെ ഇയാൾ കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും അക്രമത്തിന് ശേഷം രക്ഷപ്പെട്ട ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Read Moreമിന്നണ മിന്നുകണ്ടോ..! വീട്ടമ്മമാരെ ഞെട്ടിച്ച് സ്വർണവില റെക്കോഡിൽ; ഒരുതരി പൊന്നെന്നത് സ്വപ്നങ്ങളിൽ മാത്രം ; വില ഇനിയും ഉയർന്നേക്കുമെന്ന് സൂചന
കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 40,000 ലേക്ക് അടുക്കുന്നു. വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് വിപണി നൽകുന്ന സൂചന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4,945 രൂപയും പവന് 39,560 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔണ്‍സിന് 1799 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 81.43 മാണ്. 2022 മാർച്ച് ആറിന് സ്വർണ വില ഗ്രാമിന് 4,940 രൂപ വന്നതിന് ശേഷമുള്ള ഉയർന്ന നിരക്കാണിന്ന്.
Read Moreകോടികളുടെ അക്കൗണ്ട് തട്ടിപ്പ്; ഇത്രയും കാലം ‘ഉറങ്ങി’ കോര്പറേഷന്; എല്ലാം ബാങ്കിന്റെ തലയില്‍ കെട്ടിവച്ച് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; പോരായ്മ ചൂണ്ടിക്കാട്ടി നിയമവിദഗ്ദര്‍
കോഴിക്കോട്: കോര്പറേഷന് അക്കൗണ്ടിലെ പണം ബാങ്ക് മാനേജര്‍ വെട്ടിച്ച സംഭവത്തില്‍ പ്രതിക്കൂട്ടിലായി കോര്‍പറേഷനും. എല്ലാം ബാങ്കിന്റെ തലയില്‍ കെട്ടിവച്ച് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ദര്‍ ഉള്‍പ്പെടെ പറയുന്നത്. മാസത്തിലൊരിക്കലെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ തിട്ടപ്പെടുത്തണമെന്ന നിർദ്ദേശം അവഗണിച്ചതാണ് കോഴിക്കോട് കോര്പറേഷന് അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടാന്‍ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജര്‍ എം.പി. റെജിലിന് വഴിയൊരുക്കിയത്. ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ട്രഷറി അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ നിത്യേന അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനാണ് കോഴിക്കോട് കോർപറേഷന്റെ തീരുമാനം.പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെ വിവിധ ബാങ്കുകളിലായി കോഴിക്കോട് കോർപ്പറേഷന് ഉള്ളത് 50 ഓളം അക്കൗണ്ടുകളാണ്. ഇതിൽ ഏഴ് അക്കൗണ്ടുകളിൽനിന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ റെജില്‍ പണം തട്ടിയത്. കോർപറേഷന്റെ വിവിധ അക്കൗണ്ടുകളിൽനിന്ന് റെജില്‍ തന്റെ പിതാവായ രവീന്ദ്രന്റെ പഞ്ചാബ് നാഷണൽ ബാങ്കിൽ തന്നെയുള്ള അക്കൗണ്ടിലേക്ക്…
Read Moreഅയൽവീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദിച്ചത് അച്ഛനും മകനും; മുൻവൈരാഗ്യത്തിന്റെ പേരിൽ നേരിട്ട കൊടിയ മർദനത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
മാന്നാർ: വീട്ടിൽ കയറി വീട്ടമ്മയെ മർദിച്ച സംഭവത്തിൽ അച്ഛനെയും മകനെയും മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം തെക്ക് വലിയപറമ്പിൽ ബിജു (53), മകൻ ബിജിൻ (23)എന്നിവരെയാണ് പോലീസ് പിടികൂടിയത്. എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം തെക്ക് കുന്നേൽ വീട്ടിൽ സുപ്രന്റെ ഭാര്യ സുജാ കുമാരി (43)ക്കാണ് മർദനമേറ്റത്.പ്രതികൾ സുജയുടെ വീട്ടുമുറ്റത്ത് കയറി അസഭ്യം പറയുകയും സുജയുടെ ഭർത്താവുമായി വഴക്കുണ്ടാക്കുകയും ചെയ്തു. തുടർന്ന് തടസം പിടിക്കാൻ ചെന്ന സുജയെ ഇരുവരും വടികൊണ്ട് അടിക്കുകയും മർദിക്കുകയുമായിരുന്നു. മർദനത്തിൽ പരിക്കേറ്റ സുജ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം. സുജയുടെ വീട്ടുകാരുമായുള്ള മുൻ വിരോധമാണ് ആക്രമണം നടത്താൻ കാരണമായതെന്നു പോലീസ് പറഞ്ഞു. മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐ അഭിരാം, എസ്ഐ ബിജുക്കുട്ടൻ, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിക് ഉൾ അക്ബർ, പ്രമോദ്,…
Read Moreദാണ്ടേ പിന്നേം പണികിട്ടി..! ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചത്; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യസാക്ഷി പ്രശാന്ത് മൊഴിമാറ്റി. ആശ്രമം കത്തിച്ചതിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന തന്റെ സഹോദരന് പ്രകാശും സുഹൃത്തുക്കളുമാണെന്നാണ് ഇയാള്‍ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. സഹോദരന് ജീവനൊടുക്കുന്നതിനു മുമ്പ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ ഇത് ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് ഇയാള്‍ മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി തിരുത്തിപറഞ്ഞു. അതേസമയം മൊഴിമാറ്റിയ കാര്യം വ്യക്തമല്ലെന്നും ഇതിനിടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 2018 ഒക്ടോബര്‍ 27നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമപരിസരത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും കത്തിനശിച്ചിരുന്നു. ആശ്രമത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്ന റീത്ത് വച്ചിട്ടാണ് അക്രമികള്‍ മടങ്ങിയത്. ശബരിമല യുവതിപ്രവേശനവിഷയത്തില്‍ സ്വാമി സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു അക്രമം.
Read More