കുപ്രസിദ്ധ കുറ്റവാളി സുകേഷ് ചന്ദ്രശേഖറുള്‍പ്പെട്ട സാമ്പത്തികത്തട്ടിപ്പു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ ഉള്‍പ്പെടെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സിനിമാരംഗത്തുള്ള നാല് പേര് സുകാഷ് ചന്ദ്രശേഖറിനെ ജയിലിലെത്തി സന്ദര്‍ശിച്ചതായാണു കുറ്റപത്രത്തില്‍ പറയുന്നത്. നികിത തംബോലി, ചാഹത് ഖന്ന, സോഫിയ സിങ്, അരുഷ പാട്ടീല്‍ എന്നീ നടികളാണു തിഹാര്‍ ജയിലിലെത്തി സുകാഷിനെ സന്ദര്‍ശിച്ചത്. സുകാഷിന്റെ അനുയായി പിങ്കി ഇറാനി വഴിയാണ് ഇവര്‍ ജയിലിലെത്തിയത്. വിവിധ പേരുകളിലാണു സുകാഷിനെ പിങ്കി ഈ നടികള്‍ക്കു പരിചയപ്പെടുത്തിയത്. സന്ദര്‍ശിച്ചതിനു പകരമായി പണവും മറ്റു വിലകൂടി സമ്മാനങ്ങളും ഈ നടിമാര്‍ക്കു സുകാഷ് സമ്മാനിച്ചതായി ഇഡി കുറ്റപത്രത്തില്‍ പറയുന്നു. ജയിലിനുള്ളില്‍ വന്‍ സുഖസൗകര്യങ്ങളാണു സുകാഷിന് ഒരുക്കിയിരുന്നതെന്നാണ് നടികള്‍ ഇഡിക്കു നല്കിയ മൊഴിയില്‍ പറയുന്നത്. ‘ഓഫിസ്’ എന്ന പേരില്‍ സുകാഷ് ഉപയോഗിച്ചിരുന്ന മുറിയിലെത്തിയാണ് ഇവര്‍ സന്ദര്‍ശനം…
Read MoreCategory: Top News
പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ കാണാതായ സംഭവം ! 15കാരിയെ ആണ്‍സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി…
പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ എറണാകുളത്തു നിന്ന് കാണാതായ സംഭവത്തില്‍ സഹോദരനു പിന്നാലെ സഹോദരിയെയും കണ്ടെത്തി. ആണ്‍സുഹൃത്തിനൊപ്പം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെ ഇന്നു രാവിലെ കണ്ടെത്തിയത്. സഹോദരന് ഇന്നലെ വൈകിട്ട് എറണാകുളം അയ്യമ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ ഇന്ന് പോലീസ് പിടികൂടിയത്. ട്രെയിനില്‍ മറ്റൊരു സ്ഥലത്തേക്ക് പോകാനായി കയറിയിരിക്കുമ്പോഴാണ് പോലീസ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മുനമ്പം പൊലീസ് എറണാകുളത്തേക്കു കൊണ്ടുപോകും. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സഹോദരങ്ങളെ ഒരുമിച്ച് കണ്ടതായി ദൃക്സാക്ഷി പോലീസിന് വിവരം നല്‍കിയിരുന്നു. എന്നാല്‍ എവിടെ വച്ചാണ് ഇവര്‍ പിരിഞ്ഞത് എന്നതില്‍ വ്യക്തതയില്ല. സഹോദരനില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ മുനമ്പം പോലീസ് ചോദിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. സഹോദരന് പതിമൂന്ന് വയസ്സും സഹോദരിക്ക് പതിനഞ്ച്…
Read Moreഓണാഘോഷത്തിനിടെ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ഫോൺ ഉപേക്ഷിച്ച് മുങ്ങിയ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് ഒടുവിൽ ചെയ്യേണ്ടി വന്നത് കണ്ടോ!
തൃക്കരിപ്പൂർ: ഓണാഘോഷത്തിനിടെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. പിലിക്കോട് ഏച്ചിക്കൊവ്വൽ മുൻ ബ്രാഞ്ച് സെക്രട്ടറി ടി.ടി. ബാലചന്ദ്രനെ (49)യാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ പിടിഎ പ്രസിഡന്റ് കൂടിയായ ബാലചന്ദ്രൻ പെൺകുട്ടിയെ അപമാനിച്ചതായി കാണിച്ച് സ്കൂൾ അധികൃതരായിരുന്നു പരാതി നൽകിയത്. കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കഴിഞ്ഞ ബാലചന്ദ്രൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതേ തുടർന്ന് ഇന്ന് രാവിലെ ചന്തേര സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പീഡന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി, യുവജന സംഘടനകൾ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ളവ നടത്തിയിരുന്നു.
Read Moreകെട്ടട താലി, കൊട്ടട മേളം..! നിർബന്ധിത വിവാഹത്തിന്റെ കുരുക്കിൽ അകപ്പെടുന്നവരിൽ ഇന്ത്യക്കാരും; ലോകത്ത് ആധുനിക അടിമത്ത ത്തിൽ ജീവിക്കുന്നത് അഞ്ചുകോടി ജനങ്ങൾ
യുണൈറ്റഡ് നേഷൻസ്: ലോകത്തെ അഞ്ചുകോടി ജനങ്ങൾ “ആധുനിക അടിമത്ത’ത്തിലാണു ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം), രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ വാക് ഫ്രീ എന്നിവ ചേർന്നു തയാറാക്കി പുറത്തുവിട്ട റിപ്പോർട്ടിലാണ് ആധുനികകാല അടിമത്തം സംബന്ധിച്ച പരാമർശങ്ങൾ. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിർബന്ധിത വിവാഹങ്ങൾ വർധിക്കുകയാണെന്നും 2.2 കോടി ആളുകൾ ഇത്തരത്തിൽ നിർബന്ധിത വിവാഹത്തിന്റെ കുരുക്കിൽ അകപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിർബന്ധിത വിവാഹങ്ങളിൽ ഭൂരിഭാഗവും എഷ്യ, പസഫിക് മേഖലകളിലാണ്. ആഫ്രിക്ക പിന്നീടാണു വരുന്നതെന്ന ശ്രദ്ധേയ നിരീക്ഷണവും റിപ്പോർട്ടിലുണ്ട്. അറബ് രാജ്യങ്ങളിലാണു നിർബന്ധിത വിവാഹങ്ങൾ കൂടുതൽ. ഇവിടെ 4.8 ശതമാനം ആളുകൾ നിർബന്ധത്തിന്റെ പേരിൽ വിവാഹിതരാകുന്നു. അമേരിക്കയിലാണ് ഏറ്റവും കുറവ്. കോവിഡ് മഹാമാരി ലോകത്തിന്റെ എല്ലാ മേഖലകളിലും നിർബന്ധിത വിവാഹത്തിന്റെ സാധ്യത വർധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.…
Read Moreആ തിളക്കം ഞങ്ങളുടേത്..! കോഹിനൂർ രത്നം ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലേതെന്നു ജഗന്നാഥ് സേന; കോഹിനൂർ രത്നം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ…
ഭുവനേശ്വർ: എലിസബത്ത് രാജ്ഞിയുടെ വിയോഗശേഷം കോഹിനൂർ രത്നം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇവിടെനിന്നു കടത്തിക്കൊണ്ടുപോയ കോഹിനൂർ രത്നം പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭഗവാന്റേതാണെന്ന അവകാശവാദവുമായി ഒഡീഷയിലെ സാംസ്കാരിക സംഘടനയായ ശ്രീ ജഗന്നാഥ സേന രംഗത്തെത്തി. അഫ്ഗാൻ രാജാവ് നാദിർഷയെ യുദ്ധത്തിൽ തോൽപ്പിച്ചതിലുള്ള സന്തോഷത്താൽ മഹാരാജാവ് രഞ്ജിത് സിംഗ് ജഗന്നാഥ ഭഗവാനു സമർപ്പിച്ചതാണ് കോഹിനൂർ രത്നം. അതിവിശിഷ്ടമായ ഈ രത്നം പുരി ക്ഷേത്രത്തിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ശ്രീ ജഗന്നാഥ സേനാ കൺവീനർ പ്രിയദർശൻ പട്നായിക് ആവശ്യപ്പെട്ടു. രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും പട്നായിക് പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് എലിസബത്ത് രാജ്ഞിക്ക് ശ്രീ ജഗന്നാഥ സേന കത്തെഴുതിയിരുന്നു. 2016 ഒക്ടോബർ 19ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽനിന്നു ലഭിച്ച മറുപടിയിൽ, മന്ത്രിമാരുടെ ഉപദേശമനുസരിച്ചാണ് എലിസബത്ത് രാജ്ഞി തീരുമാനമെടുക്കുന്നതെന്നും നേരിട്ടെത്തി യുകെ സർക്കാരിനോട് ആവശ്യപ്പെടാനുമായിരുന്നു നിർദേശം. ഇത്രയും…
Read Moreവീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചു; ശബ്ദം ഉണ്ടാക്കാതിരിക്കാൻ വായില്‍ തുണിതിരുകി; നാൽപത്തിയഞ്ചുകാരൻ മണവാട്ടിയെ കുരുക്കി പോലീസ്
പന്തളം: ആരുമില്ലാത്ത സമയത്തു വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ വായില്‍ തുണി തിരുകി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പന്തളം കടയ്ക്കാട് കുമ്പഴ വീട്ടില്‍ ഷാജിയാണ് (മണവാട്ടി – 45) അറസ്റ്റിലായത്.കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. മറ്റാരുമില്ലെന്ന് ഉറപ്പാക്കിയശേഷം വീട്ടിലെത്തിയ ഇയാള്‍ ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്നാണ് പരാതി. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയെന്നും പരാതിയിലുണ്ട്. ഭീതിയിലായ വീട്ടമ്മ വിവരം പുറത്താരോടും പറഞ്ഞില്ല. എന്നാല്‍ തിങ്കളാഴ്ച ഇയാള്‍ വീണ്ടുമെത്തി. താന്‍ കാറുമായി വീണ്ടും വരുമെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തയായ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്എച്ച്ഒ ശ്രീകുമാറും പോലീസ് സംഘവും അടൂരില്‍ നിന്നാണ് ഷാജിയെ അറസ്റ്റു ചെയ്തത്.
Read Moreപട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ കേരളത്തിലുള്ളൂ ! ഹരീഷ് പേരടിയുടെ പ്രതികരണം…
കേരളത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി ഒരു പ്രധാന ചര്‍ച്ചാവിഷയമാണ് തെരുവുനായ ശല്യം. ദിവസേന നിരവധി ആളുകളാണ് തെരുവ് നായ്ക്കളുടെ അക്രമണത്തിന് ഇരകളാകുന്നത്. പലയിടത്തും ആളുകള്‍ വിഷം വെച്ച് നായ്ക്കളെ കൊല്ലുന്നതും പതിവായിരിക്കുകയാണ്. പല നായ്ക്കള്‍ക്കും പേവിഷ ബാധ ഉണ്ടെന്നതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു. എന്നാല്‍ നായ്ക്കളെ കൊലപ്പെടുത്തുന്നതിനെതിരെ ചില മൃഗസ്നേഹികളുടെ പ്രതിഷേധവും ഉയരുന്നുണ്ട്. പല സെലിബ്രിറ്റികളും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നടന് ഹരീഷ് പേരടി നടത്തിയ അഭിപ്രായപ്രകടനമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാല്‍ തിരാവുന്ന പ്രശ്നമേയുള്ളു കേരളത്തില്‍ എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍…
Read Moreജീവന് രക്ഷിക്കാന്‍ ‘തനിവഴി’… നായകളെ കൊല്ലാന്‍ പ്രദേശവാസികളുടെ ‘ക്വട്ടേഷൻ’… സര്‍ക്കാര്‍ നിയമവഴിക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരുവുനായ ഭീതി അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കേ സംസ്ഥാനത്ത് പലയിടത്തും തെരുവുനായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തെരുവുനായ അക്രമം കുറയ്ക്കാന്‍ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഭീതിയിലായ ഒരു വിഭാഗം ആളുകള്‍ തന്നെ നായകളെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരുക്കുന്നതെന്ന വിവരമാണുള്ളത്. തങ്ങളെയും ബാധിക്കുന്ന പ്രശ്നമായതിനാല്‍ തന്നെ പ്രദേശവാസികളുടെ ‘കട്ട’ സപ്പോര്‍ട്ടും ഇതിന് പിന്നിലുണ്ട്.നായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന വിവരം ചില തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തെരുവുനായകെള കൊല്ലേണ്ടെതെങ്ങനെയെന്ന തരത്തില്‍ ‘ഡോകടേഴ്സ് കുറിപ്പുകളും’ പ്രചരിക്കുന്നുണ്ട്. ഇത് കൂടി കണ്ട് മുന്നിട്ടിറങ്ങുന്നവരും ഏറെ. സമീപകാലത്തായാണ് നായകള്‍ ചത്തൊടുങ്ങുന്നത് വര്‍ധിച്ചിരിക്കുന്നത്. അതേസമയം ഇതിനെതിരേ മൃഗസ്നേഹികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. നായകളെ കൊന്നതാണെന്ന് കണ്ടെത്തിയാല്‍ കേസെടുക്കാമെന്നിരിക്കേ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധസര്ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ആവശ്യം. എന്നാല്‍ അലഞ്ഞു തിരിയുന്ന നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ മൃഗസ്നേഹികള്‍ തന്നെ രംഗത്ത് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.…
Read Moreഗോവയില്‍ കോണ്‍ഗ്രസിനെ വിഴുങ്ങി ബിജെപി ! ആകെയുള്ള 11 എംഎല്‍എമാരില്‍ പ്രതിപക്ഷ നേതാവടക്കം എട്ടു പേര് ബിജെപിയിലേക്ക്…
ഗോവയില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചു കൊണ്ട് പ്രതിപക്ഷ നേതാവുള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമാണ് ബിജെപിയില്‍ ചേരുന്നത്. ഗോവയില്‍ നിലവില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ എട്ടുപേര്‍ പോകുന്നതോടെ അംഗസംഖ്യ മൂന്നായി ചുരുങ്ങും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസ് ഗോവയില്‍ വീണ്ടും തിരിച്ചടി നേരിടുന്നത്. നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചെക്കേറിയതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം എംഎല്‍എമാരെ ആരാധനാലയങ്ങളില്‍ എത്തിച്ചും പ്രതിജ്ഞ എടുപ്പിച്ചിരുന്നു.
Read Moreരാഹുലിനെ വരവേൽക്കാൻ ഡിസിസി ഓഫീസിനു കാവിപൂശി; പെയിന്റടിക്കൽ വിവാദം കൊഴുക്കുന്നു; തൃശൂരിലെ കോൺഗ്രസ് ഓഫീസിന്റെ ഇപ്പോഴത്തെ കളർ ഇങ്ങനെ…
തൃശൂർ: ഡിസിസി ഓഫീസ് കാവി പൂശിയത് ചർച്ചയായി. വിവാദമായപ്പോൾ കാവിപ്പുറത്ത് പച്ച നിറം അടിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുയാണ് കോൺഗ്രസ് നേതാക്കൾ. കാവി പെയിന്റടിച്ചത് പുറത്ത് ചർച്ചയായതോടെയാണ് പെയിന്റ് മാറ്റിയടിക്കാൻ നേതാക്കൾ നിർദ്ദേശിച്ചത്.രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു മുന്നോടിയായാണ് ഡിസിസി ഒാഫീസ് പെയിന്റടിച്ച് മനോഹരമാക്കാൻ തീരുമാനിച്ചത്. ഇന്നലെ കാവി നിറം ചുവരിൽ അടിക്കുന്പോൾ നേതാക്കളടക്കമുള്ളവർ ഡിസിസിയിൽ ഉണ്ടായിരുന്നു. എന്നാൽ രാത്രിയിൽ പെയിന്റിന്റെ നിറം ചർച്ചയായപ്പോൾ അതി രാവിലെത്തന്നെ തൊഴിലാളികളെ എത്തിച്ച് കാവി മാറ്റി അടിക്കുകയാണ്. ഓഫീസിന് കാവിയടിച്ച് ബിജെപി മുഖഛായയാക്കിയെന്ന് പറഞ്ഞ് കോൺഗ്രസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചൂടൻ ചർച്ചയായിട്ടുണ്ട്. നേതാക്കളുടെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നിട്ടുള്ളത്.കോൺഗ്രസ് ഒന്നടങ്കം ബിജെപിയിലേക്കു പോകുന്നുവെന്ന് സംഭവത്തെ ഇടതു സൈബർ പോരാളികൾ പരിഹസിക്കുകയാണ്. ഭാരത് ജോഡോ യാത്രയുടെ തീം ആയി കാക്കി ട്രൗസറിന് തീ പിടിക്കുമ്പോൾ എന്ന മുദ്രാവാക്യം ഉയർത്തിയത് ഏറെ ചർച്ചയായിരുന്നു.…
Read More