ധനമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും അടക്കം വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേയും പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഡിജിപി ക്ക് പരാതി നല്കി. മന്ത്രിമാരുടെ ഫോട്ടോ ഡിപി ആയുള്ള വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശങ്ങള്‍ വരുന്നത്. ആദ്യം കുശലാന്വേഷണം, പിന്നെ ഗൂഗിള്‍ പേ, ആമസോണ്‍ പേ തുടങ്ങിയ കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും. അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ജീവനക്കാര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്. 84099 05089 എന്ന നമ്പറില്‍ നിന്നാണ് വ്യവസായ മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നല്കി സന്ദേശങ്ങള്‍ അയച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. 97615 57053 എന്ന നമ്പറില്‍ നിന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഡിപിയുള്ള വാട്സ്…
Read MoreCategory: Top News
വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു നല്‍കിയത് അടുത്ത സുഹൃത്ത് ! പീഡനപരാതി പിന്‍വലിപ്പിക്കാനും ചുക്കാന്‍ പിടിക്കുന്നത് മറ്റൊരു നടി…
കൈയ്യിലെ പണം തീര്‍ന്നതിനെത്തുടര്‍ന്ന് വിജയ് ബാബുവിന് വേണ്ടി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് കാര്‍ഡുകള്‍ എത്തിച്ചതെന്നാണ് വിവരം. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണു ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്യും. പീഡനക്കേസില്‍ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ…
Read Moreതുമ്പ വിഎസ്എസിയിൽ തൂപ്പുജോലിക്ക് അവസരം; ആറു ജില്ലകളിൽ നിന്നായി തട്ടിയെടുത്തത് കോടികൾ; അനിൽ കുമാറിനെ കുടുക്കിയത് വിഎസ്എസിയിലെ ജീവനക്കാരനായ അനിൽ കുമാർ
നെടുമങ്ങാട് വിഎസ്എസ് സി യിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആളിനെ പോലീസ് അറസ്റ്റു ചെയ്തു. കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽ കുമാറിനെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്. തുമ്പ വിഎസ്എസ് സി സീനിയർ ഹെഡ് അനിൽ കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ഉന്നത സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന ഉദ്യോഗാർഥികളെ പറഞ്ഞു വിശ്വസിപ്പിച്ച് വിഎസ്എസ് സി യുടെ തുമ്പ, വട്ടിയൂർകാവ്, വലിയമല എന്നിവിടങ്ങളിൽ സ്വീപ്പർ, പ്യൂൺ തുടങ്ങി 750 ൽ അധികം ഒഴിവുകളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ പ്രതി സമാന തട്ടിപ്പ് നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. രണ്ടര കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.…
Read Moreലൈംഗിക തൊഴിലും തൊഴിൽ;പോലീസ് മാന്യമായി പെരുമാറണം, വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്; ക്രിമിനൽ നടപടി പാടില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ലൈംഗിക തൊഴിലിനെ തൊഴിലായി അംഗീകരിച്ച് സുപ്രീം കോടതി. ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ പോലീസ് ഇടപെടുകയോ ക്രിമിനൽ നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്നും പരമോന്നത കോടതി ഉത്തരവിൽ പറഞ്ഞു. ജസ്റ്റീസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാനവിധി. ലൈംഗികത്തൊഴിലാളികളോട് പോലീസ് മാന്യമായി പെരുമാറണം, വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്. ഇവരുടെ കുട്ടികൾക്കും ഈ അവകാശം ഉറപ്പാക്കണം. ലൈംഗികത്തൊഴിലാളികളുടെ റെയ്ഡും മോചനവാർത്തയും സംബന്ധിച്ചുള്ള വാർത്തകളിൽ ചിത്രങ്ങളോ ഇവരെ തിരിച്ചറിയുന്ന വിവരങ്ങളോ നൽകരുത്. ഇതുസംബന്ധിച്ചു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാർഗരേഖ പുറപ്പെടുവിക്കണം– സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു. ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മൂന്നംഗ ബെഞ്ച് ആറ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ലൈംഗികത്തൊഴിലാളികൾക്ക് നിയമത്തിന്റെ തുല്യ പരിരക്ഷയ്ക്ക് അർഹതയുണ്ട്. പ്രായത്തിന്റെയും സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ കേസുകളിലും ക്രിമിനൽ നിയമം…
Read Moreബ്രൈഡല്‍ ഫോട്ടോ ഷൂട്ടുകളിലെ ജനപ്രിയ മുഖം! കോല്‍ക്കത്തയില്‍ മോഡല്‍ മരിച്ച നിലയില്‍; കത്തില്‍ പറയുന്നത് ഇങ്ങനെ…
കോല്‍ക്കത്ത: കോല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റില്‍ മോഡലിനെ മരിച്ച നിലയില്‍ കണ്ടെത്തി. 21കാരിയായ ബിദിഷ മജുംദെറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോല്‍ക്കത്തയിലെ നാഗര്‍ ബസാറിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ബുധനാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ അയല്‍ക്കാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നതോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അവസരങ്ങൾ കുറഞ്ഞതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് മൃതദേഹത്തിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയ കത്തില്‍ പറയുന്നു. കൈയക്ഷര വിദഗ്ധര്‍ കത്ത് വിശദമായി പരിശോധിക്കും. കോല്‍ക്കത്തയിലെ ബ്രൈഡല്‍ ഫോട്ടോ ഷൂട്ടുകളിലെ ജനപ്രിയ മുഖമായിരുന്നു മരിച്ച ബിദിഷ. സംഭവത്തില്‍ മോഡലിംഗ് രംഗത്തുനിന്നുള്ളവര്‍ ദുഃഖം രേഖപ്പെടുത്തി. ബംഗാളിലെ പ്രശസ്ത ടിവി താരമായ പല്ലഭി ദേയേയും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Read Moreവാഹന ഇൻഷ്വറൻസ് പ്രീമിയം ഉയർത്തി! സ്വകാര്യ കാറുകളുടെ പ്രീമിയത്തിൽ 23 ശതമാനം വരെ വർധന; നിരക്കുകൾ ജൂണ്‍ ഒന്നിനു പ്രാബല്യത്തിൽ വരും
സ്വന്തം ലേഖകൻ ന്യൂഡൽഹി: വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം പുതുക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. പുതുക്കിയ ഇൻഷ്വറൻസ് നിരക്കുകൾ ജൂണ്‍ ഒന്നിനു പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കനുസരിച്ചു സ്വകാര്യ കാറുകളുടെ പ്രീമിയത്തിൽ ഒരു ശതമാനം മുതൽ 23 ശതമാനം വരെയാണ് വർധന. എൻജിൻ ശേഷി 1,000 സിസി വരെയുള്ള വാഹനങ്ങളുടെ പ്രീമിയം 2,094 രൂപയായി ഉയർത്തി. 1,000 മുതൽ 1500 സിസി വരെയുള്ള വാഹനങ്ങളുടെ പ്രീമിയം 3,416 രൂപയായും 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ പ്രീമിയം 7,897 രൂപയായും ഉയർത്തി. അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകൾക്ക് 15 ശതമാനവും വിന്റേജ് കാറുകൾക്ക് 50 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾക്ക് 15 ശതമാനവും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് 7.5 ശതമാനവും ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് 2019-20 സാന്പത്തിക വർഷത്തിലാണ് കേന്ദ്രസർക്കാർ അവസാനമായി ഇൻഷ്വറൻസ് നിരക്കുകൾ പുതുക്കിയത്. സ്വന്തം…
Read Moreഎന്തിനാണ് വീട്ടിൽ പോകുന്നത് ? ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? നടി അർച്ചനാ കവിയോടു മോശമായി പെരുമാറി; പോലീസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി
കൊച്ചി: നടി അർച്ചനാ കവിയോടു മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. വിശദമായ അന്വേഷണത്തിൽ ഇൻസ്പെക്ടർ വി.എസ്. ബിജുവിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടതായി കണ്ടെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തി മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഇന്നലെ സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഞായറാഴ്ച രാത്രി പത്തരയ്ക്കുശേഷം കൊച്ചി രവിപുരത്തുനിന്ന് ഓട്ടോയിൽ ഫോർട്ടുകൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നടി അർച്ചനാ കവിക്കും സുഹൃത്തുക്കൾക്കും പോലീസിൽനിന്ന് ദുരനുഭവമുണ്ടായത്. തനിക്ക് മോശം അനുഭവം ഉണ്ടായെന്ന വിവരം നടി സമൂഹമാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചത്. നടി പരാതി നൽകിയില്ലെങ്കിലും പോലീസുകാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തിയത്. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന തലക്കെട്ടോടെ കേരള പോലീസ്, ഫോർട്ടുകൊച്ചി എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് നടി കുറിപ്പ്…
Read Moreതിരഞ്ഞെടുപ്പ് കഴിഞ്ഞും മക്കള്‍ക്ക് സ്കൂളില്‍ പോകണം…എനിക്ക് ജോലി ചെയ്തു ജീവിക്കണം ! സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ ജോ ജോസഫിന്റെ ഭാര്യ…
ഭര്‍ത്താവിനെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പ്രതികരണവുമായി തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യ ഡോ.ദയ പാസ്കല്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും തങ്ങള്‍ക്ക് ഇവിടെ ജീവിക്കേണ്ടതാണെന്നും ആശയദാരിദ്ര്യമുള്ളതുകൊണ്ടാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഒരു യുവതിക്കൊപ്പം ഡോ. ജോ ജോസഫ് എന്ന പേരില്‍ രണ്ടു ദിവസമായി സമൂഹമാദ്ധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഡോ. ദയ പ്രതികരണം നടത്തിയത്. എല്ലാവര്ക്കും കുടുംബമുള്ളതല്ലേ. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങള്‍ ഇവിടെ ജീവിക്കേണ്ടവരാണ്. ഇതുവളരെ ക്രൂരമല്ലേ. ഇത്തരം പ്രചാരണങ്ങളില്‍ നിന്നും പിന്മാറണമെന്ന് നേതാക്കളോട് അപേക്ഷിക്കുകയാണ്. കുട്ടികള്‍ക്ക് സ്കൂളില്‍ പോകണ്ടേ, അവരുടെ കൂട്ടുകാരെ കാണണ്ടേ, എനിക്ക് ജോലി ചെയ്തു ജീവിക്കണ്ടേ. നമ്മളെല്ലാരും മനുഷ്യരല്ലേയെന്നാണ് ഡോ.ദയ ചോദിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോ ജോസഫിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ സൈബര്‍ ആക്രമണം നേരിടുകയാണെന്നും ദയ പറഞ്ഞു. ഇപ്പോള്‍ എല്ലാ പരിധിയും വിടുന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. എവിടെയോ കറങ്ങിയിരുന്ന വ്യാജ…
Read Moreവിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് ! പീഡനത്തിനിരയായ യുവനടി ഹൈക്കോടതിയില്‍…
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ നിര്‍മാതാവ് വിജയ് ബാബുവിനെ നാട്ടിലെത്തിയ ശേഷം അറസ്റ്റു ചെയ്താല്‍ മതിയാകില്ലേ എന്ന് ആരാഞ്ഞ് ഹൈക്കോടതി. എവിടെയാണെങ്കിലും അറസ്റ്റ് അനിവാര്യമാണെന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുമ്പോള്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം ഉണ്ടായശേഷം മറ്റു നടപടികളിലേയ്ക്കു കടക്കണമെന്നു കാട്ടി വിജയ് ബാബുവിന്റെ അഭിഭാഷകന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായ നിലപാടാണ് അതിജീവിത കോടതിയില്‍ സ്വീകരിച്ചത്. പ്രതി മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നു കേസിലെ അതിജീവിത ഹൈക്കോടതിയില്‍ അഭ്യര്‍ഥിച്ചു. മുന്‍വിധിയോടെ കാര്യങ്ങളെ കാണരുത്. പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത കോടതിയില്‍ വാദിച്ചു. അതേസമയം വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.
Read Moreകുരങ്ങുപനിയ്ക്ക് പിന്നിലുള്ളത് കോവിഡ് വാക്സിനോ ? പ്രചരണങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…
കോവിഡ് ലോകത്ത് ഭീതി വിതയ്ക്കുന്നത് തുടരുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി അസംബന്ധങ്ങളും പ്രചരിക്കുന്നുണ്ട്. ചിലര്‍ ബോധപൂര്‍വമായി ഇത്തരം അസംബന്ധം പടച്ചു വിടുന്നതില്‍ വാപൃതരായിക്കഴിയുന്നു. ഇപ്പോള്‍ ലോകത്തിനു ഭീതിയായി കുരങ്ങുപനി കൂടി എത്തിയതോടെ കോവിഡിനെയും കുരങ്ങുപനിയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കഥകള്‍ക്കും പഞ്ഞമില്ല. കോവിഡ് വാക്സിനുകളുമായി ബന്ധപ്പെടുത്തിയാണ് കുരങ്ങുപനിയേക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പലയിടത്തും പ്രചരിക്കുന്നത്. കുരങ്ങുപനിക്ക് കാരണമാകുന്ന ഒരു ‘ചിമ്പാന്‍സി വൈറസ്’ കോവിഡ് വാക്സിനുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. കുരങ്ങുകളുടെ കോശങ്ങളില്‍നിന്നാണ് വാക്സിന് ഉത്പാദിപ്പിക്കുന്നതെന്നും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ആസ്ട്രാസെനക വാക്സിനുകളില്‍ ഇത്തരം ചിമ്പാന്‍സി വൈറസുകളുടെ സാന്നിധ്യമുണ്ടെന്നുമാണ് പ്രചാരണം. ചിമ്പാന്സികളില് ജലദോഷത്തിന് കാരണമാകുന്ന ഒരുതരം ദുര്‍ബലമായ വൈറസിനെ ജനിതക വ്യതിയാനം വരുത്തി വെക്ടര്‍ വൈറസുകളായി ആസ്ട്രസെനെക വാക്സിനില്‍ ഉപയോഗിക്കുന്നുണ്ട്. ഇതാണ് ചിലര്‍ ‘കുരങ്ങുപനി സിദ്ധാന്തം’ പടച്ചുവിടുന്നതിനു പിന്നിലുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ഇത്തരം വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ്…
Read More