പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസുകാരനെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ആസിയയെ ചോദ്യം ചെയ്യുന്നതിനിടയിൽ നിർണായക വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ മുത്തച്ഛനും അമ്മയുടെ സഹോദരിയും രംഗത്ത്. കൊലപാതകത്തിൽ ആസിയയ്ക്കു മാത്രമല്ല അവരുടെ സഹോദരിക്കും ഭർത്താവിനും പങ്കുണ്ടെന്ന ആരോപണവുമായിട്ടാണ് കുട്ടിയുടെ മുത്തച്ഛൻ ഇബ്രാഹിം രംഗത്തുവന്നത്. സമഗ്രമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ. മുഹമ്മദ് ഷാന്റെ കൊലപാതകത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് ആസിയയുടെ സഹോദരി ആജിറ മാധ്യമങ്ങളോടു പറഞ്ഞു. കുട്ടി മരിച്ചു കിടക്കുന്പോൾ ഒന്നുമറിയാത്ത പോലെ ആസിയ പെരുമാറി. കാമുകനൊപ്പം പോകാനാണ് ആസിയ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നതെന്നും ഇവർ ആരോപിച്ചു. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാനെ ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് സംഭവം കൊലപാതകമെന്നു തെളിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയാണ്…
Read MoreCategory: Top News
കന്നിയാത്രയില്‍ തന്നെ പണിപാളി ! കെ സ്വിഫ്റ്റിന്റെ 35,000 രൂപയുടെ കണ്ണാടി ഇളകി റോഡില്‍; സംഭവിച്ചത്…
ഏറെ പ്രതീക്ഷയോടെ ഇന്നലെ സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ കെ-സ്വിഫ്റ്റ് ബസ് കന്നിയാത്രയില്‍ തന്നെ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം തമ്പാനൂരില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ്ഓഫ് ചെയ്ത ബസ് കല്ലമ്പലത്തിന് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല. കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയി. ഇതിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചാണ് യാത്ര തുടര്‍ന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതിന് വേണ്ടിയാണ് കെഎസ്ആര്‍ടിസി പുതിയതായി കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി ആരംഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് കെ-സ്വിഫ്റ്റ് ബസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടിരൂപ കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് കെ സ്വിഫ്റ്റ് സര്‍വീസ് ആരംഭിക്കുന്നത്.…
Read Moreതനിക്ക് എന്തുസംഭവിച്ചാലും ഉത്തരവാദി ഭർത്താവിന്റെ അമ്മയാ..! യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവം; ശബ്ദസന്ദേശം പരിശോധിച്ചശേഷം ബന്ധുക്കളെ ചോദ്യം ചെയ്യും
കുണ്ടറ: യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ഭർത്താവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും. തനിക്ക് എന്തുസംഭവിച്ചാലും ഉത്തരവാദി ഭർത്താവിന്റെ അമ്മയാണെന്ന് പിതൃസഹോദരിയെ യുവതി അറിയിക്കുന്ന ശബ്ദസന്ദേശം പുറത്തായിരുന്നു. ഈ ശബ്ദസന്ദേശം പരിശോധിച്ച ശേഷം യുവതിയുടെ ഭർത്താവിന്റെ മാതാവ് ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യുമെന്ന് എഴുകോൺ സിഐ പറഞ്ഞു. കിഴക്കേ കല്ലട ഉപ്പൂട് അജയ് ഭവനിൽ അജയകുമാറിന്റെ ഭാര്യ പി.എസ്.സുവ്യ (34) ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യാനിടയായത് ഭർത്തൃമാതാവിന്റെ നിരന്ത മാനസീക പീഡനം മൂലമാണെന്ന് കാട്ടി സുവ്യയുടെ ബന്ധുക്കൾ കിഴക്കേ കല്ലട പോലീസിൽ പരാതി നൽകി. ഞായറാഴ്ച രാവിലെയാണ് സുവ്യ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. എഴുകോൺ കടയ്ക്കോട് സുവ്യ ഭവനിൽ കെ സുഗതൻ-അമ്പിളി ദമ്പതികളുടെ മകൾ സുവ്യ പിതൃസഹോദരി സുജാതയ്ക്ക് അയച്ച ശബ്ദ സന്ദേശത്തിൽ ഭർത്തൃഗൃഹത്തിൽ അനുഭവിക്കുന്ന നിരന്തര മാനസിക പീഡനത്തെക്കുറിച്ചും ഭർത്തൃമാതാവ് വിജയമ്മയാണ് ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! വിഷുക്കാലം പിഴക്കാലമാകാതിരിക്കാന് സൂക്ഷിച്ചോ; വാഹനങ്ങളില്‍ നിയമം ലംഘിച്ച് പറപറക്കാമെന്ന് കരുതേണ്ട
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ എതാണ്ട് നീങ്ങി..വരാനിരിക്കുന്നത് ഉത്സവ നാളുകളും. എന്നാല്‍ വാഹനങ്ങളില്‍ നിയമം ലംഘിച്ച് പറപറക്കാമെന്ന് കരുതേണ്ട… രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വിഷുകാലത്ത് പറപറക്കുന്നവരെ പൊക്കാന്‍ പോലീസും മേട്ടോര്‍ വാഹന വകുപ്പും തയാറെടുക്കുന്നു. രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. വാഹനപരിശോധനയാണ് കൂടുതല്‍ ശക്തമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രാത്രികാല പരിശോധന നഗരത്തിലെ പ്രധാനറോഡുകളിലെല്ലാം കാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. വലിയ തുക മുടക്കിയാണ് കാമറകള്‍ സ്ഥപിച്ചിരിക്കുന്നത്. ഇതിന് പുറമേ കൂടുതല്‍ വാഹനങ്ങള്‍ പരിശോധനയ്ക്കായി രാത്രികാലങ്ങളിലുണ്ടാകും. ‘ഓപ്പറേഷന് ഫോക്കസ്’ എന്ന പേരിലും രാത്രികാലങ്ങളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയില്‍ മാത്രം 767 വാഹനങ്ങളാണ് കുടുങ്ങിയത്. ഈ കേസുകളില്‍ നിന്നായി 15,37300 രൂപ പിഴയായും ഈടാക്കി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഈ മാസം നാലുമുതലാണ് പരിശോധന ആരംഭിച്ചത്. അനധിക്യതമായി ലൈറ്റുകള്‍ ഘടിപ്പിക്കുക, വാഹനങ്ങളില്‍ തീവ്ര വെളിച്ചമുള്ള സെര്‍ച്ച് ലൈറ്റ് ഘടിപ്പിക്കുക, ഡിം…
Read Moreരാജ്യത്ത് കോവിഡിന്റെ നാലാം തരംഗം ! ഡല്‍ഹിയില്‍ കേസുകള്‍ മൂന്നു മടങ്ങായി വര്‍ധിച്ചു; മൂന്നു സ്കൂളുകള്‍ അടച്ചു…
രാജ്യത്ത് കോവിഡിന്റെ നാലാംതരംഗത്തിന്റെ സൂചന നല്കി ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5079 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം 19 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൂന്ന് സ്കൂളുകള്‍ അടച്ചു. നോയിഡയിലെ സ്കൂളിലാണ് അധ്യാപകര്‍ അടക്കം 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 447 പേര് വീട്ടില്‍ നിരീക്ഷണത്തിലാണ്. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. ഡല്‍ഹിയിലെ കോവിഡ് വ്യാപനം നാലാംതരംഗത്തിന് തുടക്കമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു. ഡല്‍ഹിയില്‍ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ എക്ഇ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ജൂണില്‍ നാലാംതരംഗം വരുമെന്നാണ്…
Read Moreസിഐടിയു വിട്ട് സ്വതന്ത്ര യൂണിയനുണ്ടാക്കിയ ചുമട്ടു തൊഴിലാളി ജീവനൊടുക്കി! സിപിഎമ്മില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ആത്മഹത്യാക്കുറിപ്പ്…
സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന് രൂപീകരിച്ച ചുമട്ടുതൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂര്‍ പീച്ചി സ്വദേശി സജി(49)യെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സിപിഎമ്മില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. സിപിഎം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരുടെ പേരും ആത്മഹത്യാ കുറിപ്പിലുണ്ട്. ഏറെക്കാലമായി പീച്ചിയിലെ സിഐടിയു യൂണിറ്റില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സജി ഉള്‍പ്പെടെയുള്ള ഒരുവിഭാഗം സിഐടിയു പ്രവര്‍ത്തകര്‍ യൂണിയന് വസ്ത്രവും ബഹിഷ്കരിച്ചിരുന്നു. സിഐടിയു ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. എന്നാല്‍ ചില തൊഴിലാളികള്‍ പിന്നീട് പാര്‍ട്ടിപക്ഷത്തേക്ക് മാറിയതോടെ സജി പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയായിരുന്നു. ഇതാണ് സജിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ആത്മഹത്യക്കുറിപ്പില്‍ സിപിഎമ്മിലെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരേ പരാമര്‍ശം വന്നതിന് പിന്നാലെ പീച്ചിയില്‍ സിപിഎം പ്രവര്‍ത്തകര്‍…
Read Moreഅവര്‍ക്കും പങ്കുണ്ട്..! ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സംഭവത്തില്‍ അമ്മയ്ക്കും മുത്തശിക്കുമെതിരേ കേസെടുക്കും
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ അമ്മയ്ക്കും മുത്തശിക്കും പങ്കുണ്ടെന്ന് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി. ഒന്നര വർഷത്തോളം പെണ്‍കുട്ടി തുടർച്ചയായി ക്രൂരപീഡനത്തിനിരയായത് ഇവരുടെ അറിവോടെയായിരുന്നതിനാൽ ഇരുവർക്കുമെതിരേ കേസെടുക്കാൻ കമ്മിറ്റി ചെയർമാൻ ജോസഫ് അഗസ്റ്റിൻ പൊലീസിനു നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പേരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം പേർ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പോലീസിനു മൊഴി നൽകിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 2020-ൽ അമ്മയുടെ നേതൃത്വത്തിൽ രാജാക്കാട് സ്വദേശിക്ക് വിവാഹം കഴിച്ചു നൽകിയിരുന്നു. അന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പോലീസും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഇവർക്കെതിരേ വെള്ളത്തൂവൽ പോലീസ് കേസെടുത്തിരുന്നു. അച്ഛനില്ലാത്ത പെണ്‍കുട്ടി ഒന്‍പതാം ക്ലാസിൽ പഠനം നിർത്തിയതു മുതൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരുന്നു. 2019ൽ കുട്ടിയെ തയ്യൽ പഠിക്കാനെന്ന പേരിൽ തമിഴ്നാട്ടിലെ ബന്ധുവിന്റെ അടുത്തേയ്ക്ക്…
Read Moreആ പരിപാടി നടക്കില്ല! കാവ്യ മാധവന്റെ ആ ആവശ്യം തള്ളി ക്രൈംബ്രാഞ്ച്; ചോദ്യം ചെയ്യല്‍ പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച്. ബുധനാഴ്ച വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവന് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ ആവശ്യമാണ് ക്രൈംബ്രാഞ്ച് തള്ളിയത്. കേസിലെ സാക്ഷി എന്ന നിലയ്ക്കാണ് കാവ്യയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. സാക്ഷിയായതിനാല്‍ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്ന നിലപാടിലായിരുന്നു കാവ്യ മാധവന്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
Read Moreനിർധനാവസ്ഥ മുതലെടുത്ത് ജോലി നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; അന്നു തുടങ്ങിയ പീഡനം ഒന്നര വർഷം നീണ്ടു; ഒടുവിൽ ഗർഭിണിയായപ്പോൾ പീഡനവിവരം പുറത്ത്; ആറുപേർ പിടിയിൽ
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കൂടുതല്‍ പേര് അറസ്റ്റിലാകും. സംഭവവുമായി ബന്ധപ്പെട്ട് ഇതു വരെ ആറു പേരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേര് പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ പെണ് വാണിഭ സംഘമെന്നാണ് സൂചന. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിവിധയിടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മറ്റു പ്രതികള്‍ക്ക് കൈമാറിയ ഇടനിലക്കാരന് കുമാരമംഗലം മംഗലത്ത് ബേബി എന്ന് വിളിക്കുന്ന രഘു (51) ആണ് കേസിലെ മുഖ്യ സൂത്രധാരന്‍. ഇയാള്‍ക്ക് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. വസ്തുക്കച്ചവടത്തിന്റെ പേരിലായിരുന്നു ഇയാളുടെ ഇടപാടുകള്‍. ഇയാള്‍ക്കു പുറമെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ പടി കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), തൊടുപുഴ ടൗണില്‍ ലോട്ടറി വ്യാപാരിയായ ഇടവെട്ടി വലിയജാരം…
Read Moreവീടുവിട്ടിറങ്ങിയ പതിനാറുകാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം ! 52കാരന് പിടിയില്‍…
വീടുവിട്ടിറങ്ങിയ പതിനാറുകാരിയെ കാറിനുള്ളില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ബീമാപള്ളി സ്വദേശി ഷാജി(52)യെ പൂന്തുറ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞമാസം വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി അതിനു ശേഷം ബീമാപ്പള്ളിയില്‍ കഴിയുകയായിരുന്നു. അവിടെയെത്തിയ ഷാജി വിദ്യാര്‍ഥിനിയോടു വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുവിടാമെന്നും പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. ആഭ്യന്തര വിമാനത്താവളത്തിനടുത്തുള്ള ലോഡ്ജിനടുത്തെത്തിയപ്പോള് ഇയാള്‍ കാര്‍ നിര്‍ത്തി പെണ്‍കുട്ടിയോട് പുറത്തിറങ്ങാനാവശ്യപ്പെട്ടു. അപകടം മനസ്സിലാക്കിയ വിദ്യാര്‍ഥിനി ഇറങ്ങിയോടാന്‍ ശ്രമിച്ചപ്പോള്‍ കാറിനുള്ളില്‍വെച്ച് ഇയാള്‍ ശരീരത്തില്‍ കയറിപ്പിടിച്ചു. ഇതോടെ വിദ്യാര്‍ഥിനി കാറില്‍നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് ബസ് കയറി ചവറയിലുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തി. ശാസ്താംകോട്ട പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം കേസ് പൂന്തുറ പോലീസിനു കൈമാറി. കഴിഞ്ഞദിവസം പൂന്തുറ പോലീസെത്തി ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More