നടന് ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്നുവെന്ന് ആരോപണമുയര്‍ന്ന യുവാവ് റോഡപകടത്തില്‍ മരിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍. കൊടകര കോടാലി സ്വദേശി സലീഷിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം പെന്റാ മേനകയില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസിങ് നടത്തിയിരുന്നയാളാണ് സലീഷ്. 2020 ഓഗസ്റ്റ് 30 നു അങ്കമാലി ടെല്‍ക്കിന് സമീപമുണ്ടായ കാര്‍ അപകടത്തിലാണ് സലീഷ് മരിച്ചത്.ഉച്ചയ്ക്ക് രണ്ടു മണിയോടെ സലീഷിന്റെ കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടം സംബന്ധിച്ച് അന്ന് വേറെ സംശയങ്ങള്‍ ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് ദിലീപുമായി ബന്ധപ്പെട്ടു ഉയരുന്ന ക്വട്ടേഷന്‍ ആരോപണങ്ങളാണ് സംശയത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. മരണമടഞ്ഞ സലീഷിന്റെ ജ്യേഷ്ഠന് ശിവദാസാണ് അപകടത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു. അങ്കമാലി സിഐ ക്കു പരാതി നല്‍കിയത്.
Read MoreCategory: Top News
ഭാര്യ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി ! മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു;അനാഥരായി മക്കള്‍…
ഭാര്യ ഫേസ്ബുക്ക് കാമുകനൊപ്പം നാടുവിട്ടതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് (33) ആണു മരിച്ചത്. വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്. വിനോദിന്റെ ഭാര്യയെ രണ്ട് ദിവസംമുമ്പ് കാണാതായിരുന്നു. തുടര്‍ന്നു ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനോടൊപ്പം അവര്‍ ഒളിച്ചോടിയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഒളിച്ചോടിയവരോടു നിര്‍ദേശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ പരാതിയെകുറിച്ച് അന്വേഷിക്കാന്‍ വിനോദ് ബേക്കല്‍ സ്റ്റേഷനില്‍ ചെന്നിരുന്നു. ഉച്ചവരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നിട്ടും ഭാര്യ എത്താത്തതിനെതുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ഇതിനിടയില്‍ ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ വിനോദിനെ വേണ്ടെന്ന് അവര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ഈ മാനസിക വിഷമത്തെ തുടര്‍ന്നാണു വിനോദ് ജീവനൊടുക്കിയതെന്നാണു ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം…
Read Moreഎക്സ്റേ എടുക്കാൻ എഴുതി നൽകിയത് സ്ഥാനം മാറി; ചോദ്യം ചെയ്തപ്പോൾ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഡോക്ടർ; ഒടുവിൽ തലസ്ഥാനത്തെ ഡോക്ടർക്ക് പണികിട്ടിയതിങ്ങനെ…
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ രോഗിയോടും കൂട്ടിരിപ്പുകാരനോടും മോശമായി പെരുമാറിയ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മെഡിക്കല്‍കോളജിലെ പിജി ഡോക്ടര്‍ അനന്തകൃഷ്ണനാണ് സസ്പെന്‍ഷനിലായത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. ആശുപത്രിയിലെ എക്സ്റേ റൂമില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയ്ക്കെത്തിയ കൊല്ലം സ്വദേശിക്കും കൂട്ടിരിപ്പുകാരനുമാണ് ദുരനുഭവമുണ്ടായത്. കാലിന് പരിക്കേറ്റ് എത്തിയ രോഗിക്ക് സ്ഥാനംമാറി എക്സ്റേ എടുക്കാന്‍ എഴുതി നല്‍കിയതാണ് തര്‍ക്കത്തിന് കാരണമായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരനും ഡോക്ടറും തമ്മില്‍ തര്‍ക്കമായി. കൂടുതല്‍ സംസാരിച്ചാല്‍ മുട്ടുകാല് തല്ലിയൊടിക്കും എന്നാണ് ഡോക്ടര്‍ രോഷാകുലനായി പറഞ്ഞത്. തുടര്‍ന്ന് തര്‍ക്കം രൂക്ഷമാകുകയും ഡോക്ടര്‍ വെല്ലുവിളി നടത്തുകയും ചെയ്തു.രോഗികള്ക്കൊപ്പമുണ്ടായിരുന്നയാള് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ് ആശുപത്രി സൂപ്രണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ഡോക്ടറെ അന്വേഷണ വിധോയമായി സസ്പെന്റ് ചെയ്യുകയുമായിരുന്നു.
Read Moreഭര്‍ത്താവിനെ ഉപേക്ഷിച്ചു വന്നാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി പീഡനം ! സിപിഎം സൈബര്‍ പോരാളി ജഹാംഗീര്‍ അമിനാ റസാഖിനെതിരേ യുവതി രംഗത്ത്…
സിപിഎമ്മിന്റെ സൈബര്‍ പോരാളിയായ അഡ്വ. ജഹാംഗീര്‍ ആമിനാ റസാഖിനെതിരേ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി വീട്ടമ്മയുടെ പരാതി. താന്‍ ട്യൂഷന് പഠിച്ചിരുന്ന സമയത്ത് ജഹാംഗീര്‍ തന്നെ ട്യൂഷന് പഠിപ്പിച്ചിട്ടുണ്ട് എന്നും ജഹാംഗീര്‍ അപ്പോള്‍ നിയമവിദ്യാര്‍ത്ഥി ആയിരുന്നുവെന്നും വീട്ടമ്മ പറയുന്നു. താന്‍ ഉദ്യോഗാര്‍ത്ഥി ആയിരിക്കുകയാണ് ഇയാള്‍ തന്നെ സ്നേഹിച്ചതെന്നു വീട്ടമ്മ പറഞ്ഞു.ഇയാള്‍ പിന്നീട് വിവാഹാഭ്യര്‍ത്ഥന നടത്തി, താന്‍ വിവാഹത്തിന് സമ്മതം മൂളി എങ്കിലും വിവാഹത്തിന്റെ വക്കില്‍ എത്തിയപ്പോള്‍ ഇയാള്‍ പിന്മാറി എന്നുമാണ് യുവതി പറയുന്നത്. പിന്നീട് യുവതി മറ്റൊരു വിവാഹം ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇയാള്‍ യുവതിയുമായി വീണ്ടും അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പഠനത്തിനുശേഷം 2018 ലാണ് ജഹാംഗീര്‍ വീണ്ടും യുവതിയെ കാണുന്നത്. ആ സമയത്ത് യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഇതറിഞ്ഞ് ജഹാംഗീര്‍ യുവതിയുമായി വീണ്ടും അടുപ്പം…
Read Moreഇടുക്കിയുടെ സൗന്ദര്യം കൂടുതൽ ആസ്വദിക്കാൻ 600 അടിയോളം ഉയരമുള്ള പാറയിലേക്ക് കയറുന്നതിനിടെ കാൽതെന്നിവീണ് യുവാവിന് ദാരുണാന്ത്യം; മലകയറാൻ ശ്രമിച്ചത് ആറംഗ സംഘം
അടിമാലി: വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് പാറയിൽനിന്നും തെന്നി കൊക്കയിൽ വീണ് മരിച്ചു. കോതമംഗലം ചേലാട് വയലിൽപറന്പിൽ ഷാർളിയുടെ മകൻ ഷിബിൻ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു അപകടം. ഷിബിൻ അടങ്ങുന്ന ആറംഗ സംഘം ശനിയാഴ്ച ഉച്ചയോടെയാണ് മൂന്നാർ സന്ദർശനത്തിനെത്തിയത്. കരടിപ്പാറ വ്യൂ പോയിന്റിന് സമീപത്തെ റിസോർട്ടിൽ മുറിയെടുത്ത് രാത്രി തങ്ങി. റിസോർട്ടിനുപിന്നിൽ 600 അടിയോളം ഉയരത്തിൽ വലിയ പാറമലയാണ്. ഇന്നലെ രാവിലെ ഉണർന്നപ്പോൾ സംഘം ഈ മല കയറാൻ പോയി. പാറയുടെ മുകളിലെത്തിയാൽ ഇടുക്കിയുടെ പ്രധാന കേന്ദ്രങ്ങളെല്ലാം കാണാം. ഇതിനായി പാറയിലൂടെ കയറുന്നതിനിടെ ഷിബിൻ തെന്നിവീണു. ഉരുണ്ടുവന്ന ഇയാൾ പാറയുടെ ഇടുക്കിൽ വീഴുകയായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഉച്ചയോടെ ഇയാളെ കൊക്കയിൽനിന്നും എടുത്ത് അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഷിബിൻ കലൂർ ബജാജ് ഫിനാൻസിലെ…
Read More” ഈ കേസിലെ നാഥൻ മൊബൈൽ”..! ദിലീപിന്റെയടക്കം ആറു ഫോണുകള്‍ ഹൈക്കോടതിയില്‍; ക്രൈംഞ്ചിന്റെ കണക്കുകൂട്ടലുകൾ ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെയടക്കം ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. രജിസ്ട്രാർ ജനറലിന് ഫോണുകൾ കൈമാറി. അതേസമയം, കേസിൽ നിർണായകമെന്ന് പറഞ്ഞ ഒരു ഫോൺ കോടതിയിൽ ഹാജരാക്കിയിട്ടില്ല.കേസിനു പിന്നാലെ ദിലീപ് സ്വന്തം നിലയ്ക്കു മുംബൈക്കു ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച രണ്ടു ഫോണുകള്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിച്ചത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തുവന്നതും അന്വേഷണസംഘം കോടതിയില്‍ ഉന്നയിച്ചതുമായ കാര്യങ്ങളില്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഈ മൊബൈലുകള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ ഏതു ഏജന്‍സിക്കു നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി ഇന്നു വ്യക്തത വരുത്തും. അതേസമയം, കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ദിലീപിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. ഫോണ്‍ പരിശോധിക്കുന്നതിലൂടെ കേസിനാസ്പദമായ വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണസംഘം…
Read Moreചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപെട്ട പെണ്‍കുട്ടികളിൽ ഒരാൾ കൈഞരമ്പ് മുറിച്ചു! സംഭവം ആത്മഹത്യാശ്രമമായി കണക്കാക്കുന്നില്ലെന്ന് പോലീസ്
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപെട്ട പെണ്‍കുട്ടികളിൽ ഒരാൾ കൈഞരമ്പ് മുറിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി പുലർച്ചെയോടെ ചിൽഡ്രൻസ് ഹോമിൽ എത്തിച്ചു. സംഭവം ആത്മഹത്യാശ്രമമായി കണക്കാക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തുചാടിയ ആറ് പെണ്‍കുട്ടികളിൽ ഒരാളുടെ മാതാപിതാക്കൾ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ കുട്ടിയെ തിരിച്ചുനൽകുന്നതിന് നടപടിക്രമങ്ങളുണ്ടെ ന്നാണ് അധികൃതരുടെ വിശദീകരണം. ചിൽഡ്രൻസ് ഹോമിൽ താമസിക്കാൻ താത്പര്യമില്ലെന്നാണ് കുട്ടികൾ പറയുന്നത്. ഇവരെ മറ്റെവിടേയ്ക്കെങ്കിലും മാറ്റാൻ കഴിയുമോ എന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്.
Read Moreപെണ്ണുകാണല്‍ മണിക്കൂറുകള്‍ നീണ്ടതോടെ പെണ്‍കുട്ടി ആശുപത്രിയില്‍ ! നാദാപുരത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍…
പെണ്ണുകാണല്‍ മണിക്കൂറുകള്‍ നീണ്ടതോടെ തളര്‍ന്ന് അവശയായ പെണ്‍കുട്ടിയെ ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്ണുകാണാന്‍ വന്ന ചെറുക്കന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. പെണ്‍വീട്ടുകാരുടെ ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് മാനസികമായി തളര്‍ന്നപ്പോഴാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. നാദാപുരം വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിക്കടുത്ത് വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. വിലാതപുരത്തുനിന്നുള്ളവരാണ് വാണിമേലില്‍ പെണ്ണ് കാണാനായി എത്തിയത്. രണ്ടു ദിവസം മുമ്പ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടിരുന്നു. ഇവര്‍ക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലിലെ വീട്ടിലെത്തി. സ്ത്രീകള്‍ ഒന്നിച്ച് മുറിയില്‍ കയറി യുവതിയുമായി സംസാരിക്കുകയായിരുന്നു. ബിരുദവിദ്യാര്‍ഥിയായ യുവതിയെ മുറിയുടെ കതകടച്ചാണ് ഒരു മണിക്കൂറിലധികം ഇവര്‍ സംസാരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ചു. എന്നാല്‍ കല്യാണച്ചെക്കന്റെ അടുത്ത ബന്ധുക്കള്‍ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞതോടെ രംഗം വഷളാവുകയായിരുന്നു. യുവാവിന്റെ ബന്ധുക്കളുടെ നിലപാടും മകളുടെ അവസ്ഥയും കണ്ടതോടെ…
Read Moreഒരു മാസമായി മൂന്നാം തരംഗം തുടങ്ങിട്ട് ! മൂന്നാഴ്ചയ്ക്കകം സംസ്ഥാനത്ത് കേസുകൾ കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുന്നതിനിടെ മൂന്നാഴ്ചയ്ക്കകം സംസ്ഥാനത്ത് കേസുകൾ കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു മാസമായി മൂന്നാം തരംഗം തുടങ്ങിട്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ പലിയിടത്തും രോഗകളുടെ എണ്ണം പരമാവധിയിൽ എത്തിയിരിക്കുകയാണ്. ഫ്രെബുവരി രണ്ടാം വാരത്തോടെ ഇത് കുറഞ്ഞു തുടങ്ങും എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. സമൂഹവ്യാപനം എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതുണ്ടായി എന്നാണ് സർക്കാർ വിലയിരുത്തൽ. രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് നിലവിലെ ആശ്വാസം. മരണനിരക്കിലും കാര്യമായ വർധനയില്ല. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവായതുകൊണ്ടാണ് ഗുരുതരമാകുന്നവരുടെ എണ്ണം കുറയുന്നത്. കൂടാതെ രണ്ടു ഡോസ് വാക്സിൻ ഭൂരിഭാഗവും സ്വീകരിച്ചതും തീവ്രത കുറയാൻ സഹായിച്ചിട്ടുണ്ട്.
Read More20 വയസുള്ള മകളെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം ! അയാളെ ചുറ്റികയ്ക്ക് അടിച്ചു കൊന്ന് ഭാര്യ; കൊലപാതകക്കേസില്‍ നിന്ന് രക്ഷിച്ച് പോലീസ്…
മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ചുറ്റികയ്ക്ക് അടിച്ചു കൊന്ന് ഭാര്യ.ചെന്നൈ ഒട്ടേരിയിലാണ് സംഭവം. 20കാരിയെയാണ് അച്ഛന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവശേഷം ശേഷം രക്തം പുരണ്ട ചുറ്റികയുമായി ഭാര്യ തന്നെ നേരിട്ട് പോലീസില്‍ കീഴടങ്ങുകയും ചെയ്തു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് കണ്മുന്നില് വച്ച് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അമ്മ തലയ്ക്കടിച്ച് കൊന്നത്. രാത്രി മകളുടെ കരച്ചില് കേട്ട് ഉണര്‍ന്ന അമ്മ കാണ്ടത് മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെയാണ്. അമ്മയും ഇളയ മകനും ചേര്‍ന്ന് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഇരുവരേയും മര്‍ദിച്ചു. ഇതോടെയാണ് കൈയില്‍ കിട്ടിയ ചുറ്റിക കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്ക് ആഞ്ഞടിച്ചത്. പിന്നാലെ മരണം ഉറപ്പാക്കിയ ശേഷം പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങി. ആദ്യം കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പിന്നീട് അതുമാറ്റി സ്വയം സംരക്ഷിക്കുന്നതിനും മകളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രതിരോധത്തിനിടയിലാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി…
Read More