സെലിബ്രിറ്റികളുടെ വിശേഷങ്ങള്‍ അറിയുക എന്നത് ആരാധകര്‍ക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണ്. സോഷ്യല്‍ മീഡിയകളുടെ വരവോടെ ആളുകളുടെ ഈ ആകാംക്ഷയെ ഇക്കൂട്ടര്‍ പലപ്പോഴും മോശമായി മുതലെടുക്കാറുമുണ്ട്. താരങ്ങളുടെ വ്യാജ പ്രണയവും വിവാഹവും മരണ വാര്‍ത്തകള്‍ വരെ ഇങ്ങനെ കെട്ടിച്ചമയ്ക്കാറുണ്ട്. ഇതിന്റെ പേരില്‍ പൊറുതി മുട്ടുക ഒന്നും അറിയാത്ത താരങ്ങളായിരിക്കും. ഇപ്പോഴിതാ സമാനമായൊരു അനുഭവത്തിലൂടെ കടന്നു പോവുകയാണ് നടി അപര്‍ണ ബാലമുരളി. അപര്‍ണയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അപര്‍ണ കടുത്ത പനി ബാധിച്ച് ആശുപത്രിയിലാണെന്നും ഇപ്പോള്‍ ഗുരുതരമായ അവസ്ഥയിലാണെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒടുവില്‍ അപര്‍ണ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകാണ്. തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് അപര്‍ണ തന്നെ അറിയിച്ചിരിക്കുന്നത്. എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില കിംവദന്തികള്‍…
Read MoreCategory: Top News
പുണ്യ ഭസ്മം വാങ്ങാൻ എത്തിയ പെൺകുട്ടിയെ ജ്യൂസ് നൽകി പീഡിപ്പിച്ചു;സ്വയം പ്രഖ്യാപിത ആൾദൈവവും ഭാര്യയും പിടിയിൽ; ഗർഭിണി ആയപ്പോൾ ഗർഭം അലസിപ്പിക്കാൻ ഭീഷണി
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ സ്വയം പ്രഖ്യാപിത ആൾദൈവവും ഭാര്യയും അറസ്റ്റിൽ. ഗർഭം അലസിപ്പിച്ചില്ലെങ്കിൽ പെണ്‍കുട്ടിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി യത്രേ. ചെന്നൈ സ്വദേശികളായ സത്യനാരായണനും ഭാര്യ പുഷ്പലതയുമാണ് അറസ്റ്റിലായത്. ഇവർ ഷിർദിപുരം സർവശക്തിപീഠം എന്ന പേരിൽ ഒരു ക്ഷേത്രം നടത്തുന്നതായും പോലീസ് പറഞ്ഞു. ഭാര്യ പുഷ്പലതയുടെ സഹായത്തോടെയാണ് ഇയാൾ പെണ്‍കുട്ടിക്ക് പതിനാറു വയസായപ്പോൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ജ്യൂസ് നൽകിപെണ്കുട്ടി 2016ൽ പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. സുഖമില്ലാത്ത അമ്മയ്ക്ക് പുണ്യ ഭസ്മം വാങ്ങാൻ ആശ്രമത്തിൽ പോയതായിരുന്നു പെൺകുട്ടി. ഇരയുടെ മുത്തശ്ശി ഇതിനകം തന്നെ പെൺകുട്ടിയെ ദന്പതികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നു. ക്ഷേത്രത്തിൽ ചെന്നതിന് പിന്നാലെ പുഷ്പലത ജ്യൂസ് വാഗ്ദാനം ചെയ്തു. ജ്യൂസ് കുടിച്ച പെൺകുട്ടി ബോധരഹിത യായി. രണ്ട് മണിക്കൂർ കഴിഞ്ഞ് താൻ ഉണർന്നുനോക്കുന്പോൾ…
Read Moreനായ്ക്കളുടെ അന്തകനായി ‘കനൈന്‍ ഡിസ്റ്റംബര്‍’ രോഗം ! സംസ്ഥാനത്ത് ഇതിനോടകം ചത്തൊടുങ്ങിയത് നൂറുകണക്കിന് നായകള്‍…
നായ്ക്കളെ മരണത്തിലേക്ക് നയിക്കുന്ന ‘കനൈന്‍ ഡിസ്റ്റംബര്‍’ സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്നു. തൃശ്ശൂരിലും ഇപ്പോള്‍ ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തൃശ്ശൂര്‍ കോര്പ്പറേഷന് പരിധിയിലുള്ള ഒരു നായയ്ക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ കണ്ടെത്തിയത്. ഈ നായയെ ചികിത്സയ്ക്ക് കോര്‍പ്പറേഷന്റെ എ.ബി.സി. സെന്ററിലേക്ക് മാറ്റി. ഈ രോഗം ബാധിച്ച് കണ്ണൂരും പാലക്കാടും തെരുവുകളില്‍ ചത്തൊടുങ്ങിയത് നൂറുകണക്കിന് നായ്ക്കളാണ്. നായ്ക്കളില്‍നിന്ന് നായ്ക്കളിലേക്ക് പകരുന്ന ‘കനൈന്‍ ഡിസ്റ്റംബര്‍’ എന്ന രോഗമാണ് ഇവയുടെ മരണകാരണമായത്. പനി, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണില്‍നിന്നും മൂക്കില്‍നിന്നും സ്രവം ഒഴുകുക തുടങ്ങിയവയാണ് കനൈന്‍ ഡിസ്റ്റംബറിന്റെ പൊതുവായ ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാവും. ചെറിയ പനിയില്‍ തുടങ്ങി അതികഠിനമായ പനിയും തുടര്‍ന്ന് ഭക്ഷണം കഴിക്കാതെയുമാവും. വൈറസ് ബാധിക്കുന്ന നായ്ക്കളില്‍ നിര്‍ജലീകരണം സംഭവിച്ച് എളുപ്പം മരണം സംഭവിക്കാം. ശുചിത്വം ഉറപ്പാക്കിയും കൃത്യസമയത്ത് കുത്തിവെപ്പെടുത്തും രോഗം പ്രതിരോധിക്കാം. നായ്ക്കളില്‍നിന്ന്…
Read Moreജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി; ഒന്നും അറിയില്ലെന്ന് പറഞ്ഞ് കൈമലർത്തി ഉദ്യോഗസ്ഥർ; ജീവൻ നിലനിർത്താൻ ഓഫീസ് കയറിയിറങ്ങി ബന്ധുക്കൾ
കൊച്ചി: ജീവൻരക്ഷാ ഉപകരണത്തിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന നിരവധിപേർക്ക് ആശ്വാസമായി ഇറക്കിയ ഉത്തരവിൽ കൈമലർത്തി അധികൃതർ. ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുമെന്നാണ് 2014 ൽ വൈദ്യുതി വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നത്. എന്നാൽ, നാളിതുവരെയായി വകുപ്പിലെ ഉദ്യോഗസ്ഥർ മാത്രം ഇത്തരമൊരു ഉത്തരവ് കണ്ടതുമില്ല, കേട്ടതുമില്ല.സെക്ഷൻ ഓഫീസുകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുപോലും ഉത്തരവ് എന്തെന്ന് അറിയില്ല. വൈദ്യുതി വകുപ്പിനെ വിശ്വസിച്ച് രോഗികളുടെ ബന്ധുക്കൾ ഓഫീസ് കയറിയിറങ്ങുന്പോൾ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോണ്സണ്ട്രേറ്റർ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി പൂർണമായും സൗജന്യമാക്കിയായിരുന്നു 2014 ലെ ഉത്തരവ്. ഈ ആനുകൂല്യത്തിന് ശ്രമിച്ചവരോട് 2014ലെ ഉത്തരവ് പ്രകാരം 100 യൂണിറ്റുവരെ സൗജന്യമായി നൽകാനാകൂ എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. വൈദ്യുതി വകുപ്പ് ഉത്തരവ് പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്കാണ് ആനുകൂല്യത്തിന് അർഹത. വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷ സെക്ഷൻ ഓഫീസിലെ…
Read Moreരക്തം ചിന്തിയ രാഷ്ട്രീയപ്പക!; അഞ്ചര വർഷത്തിൽ 47 രാഷ്ട്രീയക്കൊല; ആർഎസ്എസ് 17, സിപിഎം 14; രാഷ്ട്രീയ കൊലപാതകങ്ങളിൽ മുന്നിൽ കണ്ണൂർ ജില്ല
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചര വർഷംകൊണ്ട് കേരളത്തിൽ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായത് 47 പേർ. പിണറായി വിജയൻ സർക്കാരുകളുടെ കാലത്തു സംസ്ഥാനത്തു രാഷ്ട്രീ യക്കൊലക്കത്തിയിൽ പൊലിഞ്ഞവരുടെ എണ്ണമാണിത്. 2016 മേയിൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങൾ വരെയാണിത്. കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ 47 പേർ കൊല ചെയ്യപ്പെട്ടതിൽ 17 പേരും ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്. 14 പേർ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐക്കാരും 12 പേർ കോണ്‍ഗ്രസ്, മുസ് ലിം ലീഗ് പ്രവർത്തകരുമാണ്. ബാക്കിയുള്ളവർ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരും രാഷ്ട്രീയ സംഘർഷത്തിൽ ജീവൻ പൊലിഞ്ഞ സാധാരണക്കാരുമാണ്. കണ്ണൂർ ജില്ലയിലാണ് കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങളും നടന്നത്. വർഷങ്ങൾക്കു മുൻപു നടന്ന പല പ്രമാദമായ കൊലപാതങ്ങളിലെയും മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിയാത്ത പോലീസ് അനാസ്ഥയും സംസ്ഥാനത്തു അരുംകൊലകൾ വർധിക്കാൻ ഇടയാക്കുന്നു. എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചു…
Read More‘ഒരു രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍’! ഷാനിന്റെ കൊലപാതകത്തില്‍ ആനന്ദിക്കുന്നെന്ന് എസ്ഡിപിഐ നേതാവ്
ആലപ്പുഴയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ രക്തസാക്ഷിത്വത്തില്‍ ആനന്ദിക്കുന്നുവെന്ന് എസ്ഡിപിഐ നേതാവ്. ഷാന്റെ മൃതദേഹവുമായുള്ള യാത്ര വിലാപ യാത്രയല്ലെന്നും രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ടാണ് യാത്ര നടത്തുകയെന്നും എസ്ഡിപിഐ നേതാവ് പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ‘ഒരിക്കലും വിലാപയാത്രയാണെന്ന് പറയരുത്. ഞങ്ങളുടെ നേതാവ് ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്. ആ ഒരു രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് വിലാപ യാത്രയായിട്ടല്ല, അദ്ദേഹത്തിന് കിട്ടിയ രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ട്,ആഹ്ലാദിച്ചുകൊണ്ട്, ആമോദിച്ചുകൊണ്ടാണ് യാത്രയെ അനുഗമിക്കുന്നത്’-എസ്ഡിപിഐ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. https://www.facebook.com/rafi.knr.3/videos/273966667939971/?t=0
Read Moreഓട്ടോ ഇടിച്ച് ബിന്ദു അമ്മിണി ആശുപത്രിയില്‍ ! സംഘികള്‍ ഓട്ടോ ഇടിപ്പിച്ച് കൊല്ലാന്‍ നോക്കിയെന്ന് ബിന്ദു അമ്മിണി…
ഓട്ടോറിക്ഷ ഇടിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ആശുപത്രിയില്‍. ശനിയാഴ്ച്ച രാത്രി 9.30ഓടെ പൊയില്‍ക്കാവ് ബസാറിലെ ടെക്സ്റ്റൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക് നടന്നുവരവേ വണ്ടിയിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ തന്റെ ആരോഗ്യനില സംബന്ധിച്ച് അറിയിച്ചിട്ടുണ്ട്. ‘സംഘികള്‍ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരിക്കുന്നു.’ എന്നാണ് ബിന്ദു അമ്മിണി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിനു ശേഷം അടുത്ത പോസ്റ്റില്‍ താന്‍ ചികിത്സയിലാണെന്നും അവര്‍ പറയുന്നു. രണ്ടാമത്തെ പോസ്റ്റ് ഇങ്ങനെ, ‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആണ്. ഇപ്പോള്‍ വാര്‍ഡ്ലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് മൊഴി എടുത്തു പോയിട്ടുണ്ട്. പലരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല . മരിച്ചെന്നു കരുതി ഓടിമറഞ്ഞവര്‍ക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും. തളരില്ല.’ അതേസമയം കമന്റുകളില്‍ ബിജെപിക്കെതിരെ നിരവധി പേരാണ്…
Read Moreവീട്ടമ്മയെ ലോഡ്ജിലെത്തിച്ചത് വാടകവീട് ഏര്‍പ്പാടാക്കിത്തരാം എന്നും പറഞ്ഞ് ! ഒടുവില്‍ പീഡനവും; യുവാവ് പിടിയില്‍…
വീട്ടമ്മയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കയ്പമംഗലം കൂരിക്കുഴി മുന്നാക്കപറമ്പില്‍ നിസാമുദ്ദീനെ(27)യാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് സംഭവം. വീട്ടമ്മയെ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് വാടകവീട് ശരിയാക്കിത്തരാം എന്നു പറഞ്ഞ് തൃപ്രയാര്‍ ക്ഷേത്രം റോഡിലെ ലോഡ്ജില്‍ കൊണ്ടുവന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. വലപ്പാട് എസ്എച്ച്ഒ കെ.എസ് സുശാന്തിന്‍രെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Read Moreഒമിക്രോൺ അതിവേഗം പടരുന്നു! നിലവിൽ 89 രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വകഭേദം കണ്ടെത്തി; മൂന്നു ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇരട്ടിവർധന
ജനീവ: കോവിഡ്-19 വൈറസിന്റെ ഒമിക്രോൺ വകഭേദം ലോകത്ത് അതിവേഗം പടർന്നുപിടിക്കുന്നതായി ലോകാരോഗ്യസംഘടന. നിലവിൽ 89 രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. മൂന്നു ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇരട്ടിവർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. നവംബർ 26 നാണ് ഒമിക്രോൺ വകഭേദം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയതത്. ഒമിക്രോൺ വൈറസിന്റെ പ്രഹരശേഷി സംബന്ധിച്ചും വാക്സിൻ പ്രതിരോധം സംബന്ധിച്ചും കൂടുതൽ പഠനങ്ങളൊന്നുംതന്നെ പുറത്തുവന്നിട്ടില്ല. യൂറോപ്പിൽ ഒമിക്രോൺ മൂലമുള്ള കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണെന്നും പുതുവർഷത്തിൽ ഫ്രാൻസിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കസാറ്റസ് പറഞ്ഞു. യുകെയിൽനിന്ന് രാജ്യത്ത് പ്രവേശിക്കുന്നതിന് ഫ്രാൻസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ യുകെയിൽ 15,000 ഒമിക്രോൺ കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജർമനി, അയർലൻഡ്, നെതർലൻഡ്സ് രാജ്യങ്ങൾ വെള്ളിയാഴ്ച കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreഡൽഹി കോടതിയിലെ സ്ഫോടനം! ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ; ബോംബ് സ്ഥാപിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഇയാള്‍ പറയുന്നത് ഇങ്ങനെ…
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിൽ ഉണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ (ഡിആർഡിഒ) മുതിർന്ന ശാസ്ത്രജ്ഞൻ ഭരത് ഭൂഷൻ കട്ടാരിയ അറസ്റ്റിലായി. ഭരത് ഭൂഷന്റെ വീട്ടിൽനിന്നു ബോംബ് നിർമിക്കുന്നതിനാവശ്യമായ വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. വ്യക്തിവൈരാഗ്യത്തെത്തുടർന്ന് അയൽക്കാരനായ അഭിഭാഷകനെ കൊലപ്പെടുത്താനാണു ബോംബ് സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. ഡിസംബർ ഒന്‍പതിന് 102-ാം നന്പർ കോടതി മുറിയിലായിരുന്നു സ്ഫോടനം. ലാപ് ടോപ് ബാഗിനുള്ളിൽ വച്ച ടിഫിൻ ബോക്സ് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു പോലീസുകാരനു പരിക്കേറ്റു. കോടതിമുറിയിൽ അഭിഭാഷകൻ നിൽക്കുന്പോൾ സ്ഫോടനം നടത്തി കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സിസിടിവിയിൽ ശാസ്ത്രജ്ഞൻ കോടതിയിലെത്തിയതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിക്കെതിരേ അഭിഭാഷകൻ നിരവധി കേസുകൾ നൽകിയിരുന്നു. നിയമനടപടികൾ ഇയാളെ മാനസികമായി തളർത്തി. ഇതേത്തുടർന്നുള്ള പ്രതികാരമാണ് ബോംബുവച്ചു കൊലപ്പെടുത്താനുള്ള ശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Read More