സ്വന്തം ലേഖകന്‍ കോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ “ചൂടന്‍’ ചര്‍ച്ചകള്‍ക്കു വഴി തുറക്കുന്ന സേവ് ദി ഡേറ്റിനെതിരേ വിമര്‍ശന മുന്നയിച്ച കേരള പോലീസിനു തിരിച്ചടിയായി ഔദ്യോഗിക യൂണിഫോമില്‍ എസ്ഐയുടെ ഫോട്ടോ ഷൂട്ട് ! കോഴിക്കോട് ജില്ലയിലെ പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐയാണ് ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. വിവാഹത്തിനു തൊട്ടു മുമ്പായാണ് സേവ് ദി ഡേറ്റ് ഫോട്ടോകള്‍ പുറത്തുവന്നത്. സംഭവം പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ എത്തിയതോടെയാണ് ചര്‍ച്ചയായി മാറിയത്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്ഐയായിരിക്കെ ലഭിച്ച മെഡലും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്ഐ പ്രതിശ്രുത വരനുമായി ഫോട്ടോ ഷൂട്ട് നടത്തിയത്. അതേസമയം, ഇത് ഡിജിപിയുടെ ഉത്തരവ് ലംഘിക്കും വിധത്തിലാണെന്നും യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നുമാണ് സേനയില്‍ നിന്നുയരുന്ന ആരോപണം. ടി.പി. സെന്‍കുമാര്‍ സംസ്ഥാന…
Read MoreCategory: Top News
സാജു വേലായുധൻ നായർ തലസ്ഥാനത്ത് നിന്ന് മോഷണത്തിനെത്തിയത് കോട്ടയം പൊൻകുന്നത്ത്; മോഷണത്തിനായി വീടുകൾ തെരഞ്ഞെടുക്കുന്നതിലെ പ്രത്യേകത ഇങ്ങനെ…
പൊൻകുന്നം: പൊൻകുന്നത്ത് കവർച്ച നടത്തിയ കേസിൽപ്പെട്ടയാൾ കട്ടപ്പന പോലിസിന്റെ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര പാറശ്ശാല പൂവരക്ക് വിള വീട്ടിൽ സാജു വേലായുധൻ നായർ (36)ആണ് അറസ്റ്റിലായത്. പൊൻകുന്നം 20-ാം മൈൽ പ്ലാപ്പള്ളിൽ പി സി ദിനേശ് ബാബുവിന്റെ വിട്ടിൽ നിന്നാണ് കഴിഞ്ഞയാഴ്ച ഇയാൾ മോഷണം നടത്തിയത്.13 പവൻ സ്വർണം, ഒന്നര ലക്ഷേത്തോളം രൂപ എന്നിവയാണ് നഷ്ടമായത്. കവർച്ച നടത്തിയ സാജു ഇരുപതോളം ഭവനഭേദന കേസുകളിൽപ്പെട്ട അന്തർജില്ല മോഷ്ടാവാണ്.ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിന്റെനിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി. എ. നിഷാദ് മോന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അടുത്ത കാലയളവിൽ നടന്ന ഇരുപതോളം ഭവനഭേദന കേസുകളിൽപ്പെട്ട പ്രതിക്ക് തിരുവനന്തപുരം, ഇടുക്കി ജില്ലയിലെ കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിൽ 13 കേസുകളും പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ 2 കേസുകളും മുരിക്കാശ്ശേരി…
Read Moreപിഞ്ചുകുഞ്ഞുങ്ങളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ‘ഞാന്‍ ബാബറി’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച് എസ്ഡിപിഐ ! ഒരു നടപടിയുമെടുക്കാതെ പോലീസ്…
പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ‘ഞാന്‍ ബാബറി’ എന്ന സ്ററിക്കര്‍ പതിപ്പിച്ച് പോപ്പുലര്‍ഫ്രണ്ട്,എസ്ഡിപിഐ പ്രവര്‍ത്തകരുടെ വിളയാട്ടം. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിത് തകര്‍ക്കപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡിസംബര്‍ 6 ബാബറി ദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ടും പൊട്ടുംതിരിയാത്ത സ്കൂള്‍ കുട്ടികളുടെ മേല്‍ ബലം പ്രയോഗിച്ച് ബാബറി സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കോട്ടാങ്ങല്‍ പഞ്ചായത്ത് എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്താണ്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്ററിക്കർ പതിപ്പിക്കുന്ന പി. എഫ്. ഐ. സംഘം. ഈ…
Read Moreഅസുഖം ഭേദമാക്കാന്‍ പൂജ ! പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മന്ത്രവാദി പിടിയില്‍…
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മന്ത്രവാദി പിടിയില്‍. കന്യാകുമാരി കുഴിത്തുറയിലാണ് സംഭവം. മണലോട സ്വദേശി ശേഖറാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കുന്നതിന് പൂജ നടത്തിയ പ്രതി വിദ്യാര്‍ഥിനിയുടെ സഹോദരിയെ പീഡിപ്പിക്കുകയും പുറത്തു പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇന്നലെ വയറുവേദന എടുത്ത വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിയാണ് എന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കുട്ടി പീഡനവിവരം തുറന്നു പറയുകയായിരുന്നു. പെണ്‍കുട്ടി മന്ത്രവാദിയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതോടെ മാര്‍ത്താണ്ഡം വനിതാ പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Read Moreഅവർ ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ; നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പോലീസിന്റെ വീഴ്ചയ്ക്കെതിരേ ബന്ധുക്കൾ; അയൽ വാസി പിടിയിൽ
കൊച്ചി: നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. അയല്‍വാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സിന്ധു ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പോലീസ് പരാതി അവഗണിക്കുകയാണുണ്ടായതെന്നും സിന്ധുവിന്റെ അമ്മ ആരോപിച്ചു. സന്ധു പരാതി നല്‍കിയതിനു ശേഷവും യുവാവ് ശല്യപ്പെടുത്തിയിരുന്നു. സിന്ധുവിനെയും മകനെയും കൊലപ്പെടുത്തുമെന്ന് അയല്‍വാസി ഭീഷണിമുഴക്കിയിരുന്നു. ഇരുവര്‍ക്കും ജീവന് നഷ്ടമായത് പോലീസിന്റെ അനാസ്ഥമൂലമാണെന്നും സിന്ധുവിന്റെ അമ്മ പറഞ്ഞു. നായരമ്പലം സ്വദേശിനി സിന്ധു(42), മകന് അതുല്‍ (17) എന്നിവരാണ് പൊള്ളലേറ്റു മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിന്ധു ഇന്നലെ തന്നെ മരിച്ചിരുന്നു. മകന് അതുല്‍ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പ്ലസ്ടു പാസായ അതുല്‍ ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു. യുവതി നല്കിയ മരണമൊഴിയില്‍ അയല്‍വാസിയായ യുവാവിന്റെ പേരുണ്ട്. ഇയാള്‍ക്കെതിരെ സിന്ധു പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം…
Read Moreഭർത്താവിന്റെ തയ്യൽ ഇഷ്ടപ്പെട്ടില്ല, വഴക്കടിച്ച് ഭാര്യ വിജയലക്ഷ്മി; തന്റെ ഇഷ്ടം സാധിച്ചു നൽകാത്തതിൽ മനം നൊത്ത് ഭാര്യ ചെയ്തത് കണ്ടോ?
ഹൈദരാബാദ്: തയ്യൽക്കാരനായ ഭർത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തുന്നി നൽകാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. വിജയലക്ഷ്മി(35) ആണ് മരിച്ചത്. ബ്ലൗസിനെ ചൊല്ലി ഭർത്താവുമായി ഇവർ വഴക്കിട്ടിരുന്നു. ഇതിനു ശേഷം മുറിയിൽ കയറി ഇവർ ജീവനൊടുക്കുകയായിരുന്നു. ഹൈദരാബാദിലെ ആംബർപേട്ടിലെ ഗോൽനാക തിരുമല നഗറിലാണ് രണ്ടു മക്കൾക്കൊപ്പം വിജയലക്ഷ്മിയും ഭർത്താവ് ശ്രീനിവാസും താമസിച്ചിരുന്നത്. വീടുവീടാന്തരം കയറിയിറങ്ങി സാരിയും ബ്ലൗസും വിറ്റും വീട്ടിൽ വസ്ത്രങ്ങൾ തയ്യൽ ചെയ്തുമാണ് ശ്രീനിവാസ് ഉപജീവനം നടത്തുന്നത്. കഴിഞ്ഞ ദിവസം ശ്രീനിവാസ് വിജയലക്ഷ്മിക്കു വേണ്ടി ബ്ലൗസ് തുന്നി നൽകിയിരുന്നു. എന്നാൽ അത് വിജയലക്ഷ്മിക്ക് ഇഷ്ടപ്പെടാഞ്ഞതിനാൽ ഇവർ ശ്രീനിവാസുമായി വഴക്കുണ്ടാക്കി. താൻ പറയുന്ന രീതിയിൽ ബ്ലൗസ് തുന്നി നൽകണമെന്ന് വിജയലക്ഷ്മി ആവശ്യപ്പെട്ടുവെങ്കിലും ശ്രീനിവാസ് അത് നിരസിച്ചു. ഇതേതുടർന്ന് കലഹം രൂക്ഷമായി. പിന്നീട് സ്കൂൾ വിട്ട് കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയുടെ വാതിൽ അടച്ചിരിക്കുന്നതായി കണ്ടത്. അവർ വിളിച്ചെങ്കിലും അകത്തുനിന്നും…
Read Moreനിര്‍വാണ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന് ഓമനപ്പേരിട്ട് ലഹരിപ്പാര്‍ട്ടി ! തലയൊന്നിന് 1000 രൂപ;പങ്കെടുത്തവരില്‍ നിരവധി സ്ത്രീകളും…
കൊച്ചിയില്‍ മോഡലുകള്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് കേരളത്തില്‍ സജീവചര്‍ച്ചയായ കാര്യമാണ് ലഹരിപാര്‍ട്ടികള്‍. ഇപ്പോഴിതാ തിരുവനന്തപുരത്തും ലഹരിപ്പാര്‍ട്ടി നടന്നെന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. ബംഗളുരുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തും ലഹരിപ്പാര്‍ട്ടി നടക്കുന്ന വിവരം എക്സൈസിന് ലഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ എക്സൈസ് പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം. വിഴിഞ്ഞത്ത് കാരക്കാട് റിസോര്‍ട്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഡി ജെ പാര്‍ട്ടിയാണ് സംഘടിപ്പിച്ചിരുന്നത്. രാത്രി മുതലാണ് റിസോര്‍ട്ടില്‍ ഡിജെ പാര്‍ട്ടി തുടങ്ങിയെതന്നാണ് വിവരം. പാര്‍ട്ടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. റിസോര്‍ട്ടില്‍ പരിശോധന തുടരുകയാണ്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് ലഹരി പിടികൂടിയത്. ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത് ഇയാള്‍ക്കൊപ്പം കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാര്‍ട്ടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 50 പേര് പങ്കെടുത്തുവെന്നും എക്സൈസിന്…
Read Moreലഹരിപാര്‍ട്ടി തിരുവനന്തപുരത്തും ! പിടിച്ചെടുത്തത് എംഡിഎംഎയും ഹഷീഷ് ഓയിലുമടക്കമുള്ള ലഹരി വസ്തുക്കള്‍;കൊച്ചിയില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തി…
തിരുവനന്തപുരത്ത് റിസോര്‍ട്ടിലും ലഹരിപ്പാര്‍ട്ടി നടത്തിയതായി കണ്ടെത്തല്‍. ഇവിടെ എക്സൈസ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ഹഷീഷ് ഓയില്‍, എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഉച്ചയോട് കൂടി എക്സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇവിടെ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിപ്പാര്‍ട്ടി നടക്കുന്നതായി എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ നടന്ന പാര്‍ട്ടി ഇന്ന് ഉച്ചവരെ തുടരുകയും ചെയ്തിരുന്നു. അക്കാര്യം പരിശോധനയില്‍ വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിസോര്‍ട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയില്‍ നടക്കുന്നതുപോലെയുള്ള ലഹരിപ്പാര്‍ട്ടി വിഴിഞ്ഞത്തും കോവളത്തും നടക്കുന്നതായി എക്സൈസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ് ചെലവന്നൂരിലെ ഫ്ലാറ്റില്‍ ചൂതാട്ടകേന്ദ്രം…
Read Moreമരയ്ക്കാര്‍ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ! സിനിമ കാണുന്നത് വിപിഎന്‍ ഉപയോഗിച്ച്; പ്രചരിപ്പിച്ചവരെല്ലാം കുടുങ്ങും…
തിയേറ്ററുകളില്‍ വിജയകരമായി ഓടിക്കോണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. https://0gomovies.so/genre/malayalam-movies/ എന്ന ലിങ്കിലാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. വിപിഎന്‍ ഉപയോഗിച്ചു മാത്രമേ ഈ ലിങ്കില്‍ കയറാനാകൂ. വലിയ പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന സിനിമയുടെ പതിപ്പ് സിനിമ ഇറങ്ങിയ ദിവസം തന്നെ പുറത്തു വന്നതിന്റെ അമ്പരപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തെ തകര്‍ക്കുക എന്ന ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ ഒരുകൂട്ടം ആളുകള്‍ വ്യാജപതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അവരെല്ലാം കുടുങ്ങുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രേക്ഷകരെ തിയേറ്ററിലേക്ക് തിരികെയെത്തിച്ച സിനിമയാണ് പ്രിയദര്ശന് സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം പ്രീ ബുക്കിംഗിലൂടെ തന്നെ നൂറു കോടി ക്ലബ്ബില്‍ കയറി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ന് അര്‍ദ്ധരാത്രിയോടെ പ്രദര്‍ശനം തുടങ്ങിയ ചിത്രം തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്.
Read Moreകളമശ്ശേരി കാറപകടം ! കാറിലുണ്ടായിരുന്ന എല്ലാവരും മദ്യപിച്ചിരുന്നതായി പോലീസ്; മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന് ഭീഷണിപ്പെടുത്തി ?
കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ചd യുവതി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കമീഷണര്‍ വ്യക്തമാക്കി. കാറപകടത്തില്‍ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ (സുഹാന -21)യുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം അപകടത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അപകടവിവരം ഇയാളാണ് ആദ്യം അറിയിച്ചതെന്നും എന്നാല്‍, അപകടശേഷം ഇയാളെ കാണാനില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇതോടൊപ്പം, മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന് ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത അഴിക്കാനാകുമെന്നാണ് അന്വേഷണ പ്രതീക്ഷ. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിന്‍ ജോണ്‍സണെയും (28) വീണ്ടും ചോദ്യംചെയ്യും. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്ന്…
Read More