സ​ഖാ​ക്ക​ളു​ടെ ചാ​യ​കു​ടി​ക്ക് ചി​ല്ല​റ​യ​ല്ല ചി​ല​വ്; ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ഓ​ഫീ​സി​ലെ ചാ​യ​കു​ടി​ക്ക് ചെ​ല​വ് 6.05 ല​ക്ഷം; കു​ടി​ശി​ഖ അ​ട​ച്ച​ത് കോ​ഫി ഹൗ​സി​ലെ മൂ​ന്ന് മാ​സ​ത്തെ ബി​ല്ല്

തി​രു​വ​ന​ന്ത​പു​രം: ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഓ​ഫീ​സി​ലെ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തെ ചാ​യ​കു​ടി ചെ​ല​വ് 6.05 ല​ക്ഷം രൂ​പ. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലെ ചാ​യ​കു​ടി​യ്ക്കു മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് ബ്രാ​ഞ്ചി​ന് 6.05 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് പൊ​തു​ഭ​ര​ണ അ​ക്കൗ​ണ്ട്സ് വി​ഭാ​ഗം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഒ​രു മാ​സം ശ​രാ​ശ​രി ര​ണ്ടു ല​ക്ഷം രൂ​പ​വീ​ത​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ചാ​യ​കു​ടി​ക്കാ​യി ചെ​ല​വാ​കു​ന്ന​ത​ത്രേ. പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ ക​ണ​ക്കാ​ക്കി​യാ​ൽ പ്ര​തി​ദി​നം 10,000 രൂ​പ വീ​തം ചാ​യ​യ്ക്കും ക​ടി​ക്കു​മാ​യി നീ​ക്കി​വ​യ്ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ. ഇ​ന്ത്യ​ൻ കോ​ഫി​ഹൗ​സി​ൽ നി​ന്നു​ള്ള ചാ​യ​യു​ടെ​യും ക​ടി​യു​ടെ​യും കു​ടി​ശി​ക ബി​ല്ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് 6,05,434 രൂ​പ അ​നു​വ​ദി​ച്ച​ത്.

Read More

ജ​യി​ലി​ൽ ക്രി​മി​ന​ലു​ക​ൾ​ക്ക് സു​ഖ​വാ​സം; ഗൂ​ഗി​ൾ​പേ വ​ഴി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന കാ​ലം; ഗോ​വി​ന്ദ​ന് മ​റ​വി രോ​ഗം; തോ​റ്റു​ക​ഴി​യു​മ്പോ​ള്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ടം​വ​ഴി ഓ​ടു​മെ​ന്ന് പ​രി​ഹ​സി​ച്ച് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് 100ല​ധി​കം സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നും തോ​റ്റു​ക​ഴി​യു​മ്പോ​ള്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ടം​വ​ഴി ഓ​ടു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. വി​ക​സ​ന​മ​ല്ലാ​തെ മ​റ്റൊ​ന്നും യു​ഡി​എ​ഫ് പ​റ​ഞ്ഞി​ട്ടി​ല്ല. പു​തു​യു​ഗ യാ​ത്ര എ​ന്നു പ​റ​ഞ്ഞാ​ല്‍, കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചും പു​തി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്യു​ന്ന ഒ​ന്നാ​ണ്. 30 ദി​വ​സം ക​ഴി​യു​മ്പോ​ള്‍ അ​ത് എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കു​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ഗോ​വി​ന്ദ​ന് ഇ​പ്പോ​ൾ മ​റ​വി​രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ​ത​യെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സി​നെ പ​ഠി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം വ​രേ​ണ്ട. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ വോ​ട്ട് വാ​ങ്ങി ജ​യി​ച്ച ച​രി​ത്ര​മാ​ണ് ഗോ​വി​ന്ദ​നു​ള്ള​ത്. നാ​ല് പ​തി​റ്റാ​ണ്ടോ​ളം ഇ​തേ സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച സി​പി​എം, ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി നി​ല​പാ​ട് മാ​റ്റു​ക​യാ​ണ്. പ​ഴ​യ ബ​ന്ധ​ങ്ങ​ളെ​ല്ലാം സൗ​ക​ര്യ​പൂ​ർ​വം മ​റ​ന്നു​കൊ​ണ്ടാ​ണ് ഗോ​വി​ന്ദ​ൻ ഇ​പ്പോ​ൾ യു​ഡി​എ​ഫി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്.​ഞ​ങ്ങ​ള്‍ 100 സീ​റ്റി​ല​ധി​കം ജ​യി​ക്കു​മെ​ന്ന് പ​റ​യു​മ്പോ​ള്‍ അ​ത് എം.​വി. ഗോ​വി​ന്ദ​നെ പോ​ലെ ഉ​ള്ള​വ​ര്‍​ക്ക് അം​ഗീ​ക​രി​ക്കാ​ന്‍…

Read More

അ​നി​യ​ന്‍റെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് കൈ​യി​ട്ടു വാ​രി​യ​വ​രു​ടെ കൂ​ടെ ഇ​നി​യി​ല്ല; വ​ഞ്ചി​യൂ​രി​ലെ സി​പി​എം ര​ക്ത​സാ​ക്ഷി വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​ൻ കോ​ൺ​ഗ്ര​സി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​രി​ലെ സി​പി​എം ര​ക്ത​സാ​ക്ഷി വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​ൻ വി​നോ​ദ് കോ​ൺ​ഗ്ര​സി​ലേ​ക്ക്. ഉ​ച്ച​യ്ക്ക് 12 ന് ​കെ​പി​സി​സി ഓ​ഫീ​സി​ൽ വ​ച്ച് അം​ഗ​ത്വം ന​ൽ​കും. വി​ഷ്ണു​വി​ന്‍റെ പേ​രി​ൽ പി​രി​ച്ച ര​ക്ത​സാ​ക്ഷി ഫ​ണ്ട് നേ​താ​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി വി​നോ​ദ് ആ​രോ​പി​ച്ചി​രു​ന്നു. ഫ​ണ്ട്‌ ത​ട്ടി​പ്പി​ന് ത​രം താ​ഴ്ത്തി​യ നേ​താ​വി​ന് വീ​ണ്ടും പ​ദ​വി ന​ൽ​കി​യെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നു​മാ​ണ് ആ​രോ​പ​ണം. ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ നി​ന്ന് മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ അ​ഞ്ച് ല​ക്ഷം വ​ക​മാ​റ്റി​യെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​രം താ​ഴ്ത്തി​യ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്ക് സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പ​ദ​വി ന​ല്‍​കു​ക​യും ചെ​യ്തു. 2008 ലാ​ണ് വി​ഷ്ണു കൊ​ല്ല​പ്പെ​ട്ട​ത്. വി​ഷ്ണു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ര്‍​ട്ടി ഫ​ണ്ട് സ്വ​രൂ​പി​ച്ച​ത്. പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് ര​ക്ഷ​സാ​ക്ഷി ഫ​ണ്ടാ​യി സ്വ​രൂ​പി​ച്ചി​രു​ന്നെ​ന്ന് സ​ഹോ​ദ​ര​ൻ വി​നോ​ദ് പ​റ​ഞ്ഞു. അ​ഞ്ചു ല​ക്ഷം രൂ​പ അ​മ്മ​യു​ടെ പേ​രി​ൽ ന​ൽ​കി. ബാ​ക്കി അ​ഞ്ചു​ല​ക്ഷം പാ​ർ​ട്ടി​യു​ടെ അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ച്ചു.…

Read More

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​ത്തി​ൽ മ​ധു​സൂ​ദ​ന​ന്‍ ബൂ​ര്‍​ഷ്വാ രാ​ഷ്‌​ട്രീ​യ​നേ​താ​വ്; പു​സ്ത​ക​മി​റ​ങ്ങി​യ​ശേ​ഷം ക​ണ​ക്കൊ​പ്പി​ക്കാ​ന്‍ സി​പി​എം

ക​ണ്ണൂ​ര്‍: ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍ ബൂ​ര്‍​ഷ്വാ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മെ​ന്ന് മു​ൻ സി​പി​എം നേ​താ​വ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. പ​യ്യ​ന്നൂ​ർ സി​പി​എ​മ്മി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ടു​ൾ​പ്പ​ടെ​യു​ള്ള​വ​യി​ൽ വെ​ട്ടി​പ്പ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന “നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണ​മെ​ന്ന’ പു​സ്ത​ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍റെ പേ​ര് എ​ടു​ത്ത് പ​റ​ഞ്ഞു ത​ന്നെ​യാ​ണ് രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​രി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​യു​ടെ ക​ണ്ണി​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്നു. പ​യ്യ​ന്നൂ​രി​ലെ സി​പി​എ​മ്മി​ൽ എ​ങ്ങി​നെ​യാ​ണ് വി​ഭാ​ഗീ​യ​ത ഉ​ണ്ടാ​യ​തെ​ന്നും പു​സ്ത​കം വി​ശ​ദീ​ക​രി​ക്കു​ന്നു. 2005ൽ ​ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യ​പ്പോ​ള്‍ മു​ത​ൽ ഗ്രൂ​പ്പു​ക​ളെ വ​ള​ര്‍​ത്താ​നാ​യി ആ​ശ്രി​ത​രെ കൂ​ടെ​ക്കൂ​ട്ടി​യു​ള്ള ശ്ര​മ​ങ്ങ​ളാം​ഭി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. താ​ന്‍ ഏ​രി​യ ക​മ്മി​റ്റി​യി​ലേ​ക്ക് വ​ന്ന​പ്പോ​ള്‍ മു​ത​ലാ​ണ് ത​ന്നോ​ട് വി​രോ​ധ​മു​ണ്ടാ​യ​ത്. എ​ല്ലാ​മ​റി​ഞ്ഞി​ട്ടും മ​ധു​സൂ​ദ​ന​നെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ര്‍ സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. മ​ധു​സൂ​ദ​ന​നും നി​ല​വി​ലു​ള്ള ഏ​രി​യ സെ​ക്ര​ട്ട​റി പി.​സ​ന്തോ​ഷും ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ൺ സ​രി​ന്‍ ശ​ശി​യും…

Read More

മൂ​ന്നാ​മൂ​ഴ​ത്തി​നാ​യി എ​ല്‍​ഡി​എ​ഫ് എം​എ​ല്‍​എ​മാ​രു​ടെ ജാ​ഥ; ​ധ​ര്‍​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ൻ; മ​ന്ത്രി​മാ​ര്‍ അ​ത​തു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജാ​ഥ ന​യി​ക്കും

കോ​ട്ട​യം: മൂ​ന്നാം തു​ട​ര്‍​ഭ​ര​ണം ല​ക്ഷ്യ​മി​ട്ട് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​ള്‍​പ്പെ​ടെ എ​ല്‍​ഡി​എ​ഫി​ന്‍റെ 98 എം​എ​ല്‍​എ​മാ​രും ജാ​ഥ ന​യി​ച്ച് വോ​ട്ട​ര്‍​മാ​രി​ലേ​ക്ക്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി എ​ല്‍​ഡി​എ​ഫി​ന്‍റെ മൂ​ന്നു മേ​ഖ​ലാ ജാ​ഥ​ക​ള്‍​ക്കു പു​റ​മേ​യാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ മു​ഴു​വ​ന്‍ എം​എ​ല്‍​എ​മാ​രും ജാ​ഥാ ന​യി​ക്കാ​നാ​യി എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന് സി​പി​എം, എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ജാ​ഥ നി​ര്‍​ദേ​ശി​ച്ച​ത്. ധ​ര്‍​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ജാ​ഥ​യു​ടെ ക്യാ​പ്റ്റ​നാ​കും. മ​ന്ത്രി​മാ​ര്‍ എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ മ​ണ്ഡ​ല​ത്തി​ല്‍ ക്യാ​പ്റ്റ​ന്മാ​രാ​കും. എ​ല്‍​ഡി​എ​ഫ് എം​എ​ല്‍​എ​മാ​ര്‍ അ​ത​തു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ക്യാ​പ്റ്റ​ന്‍​മാ​രാ​കും. പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രു​ള്ള നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​ന്ന​ത​നു​സ​രി​ച്ചു​ള്ള പ്ര​തി​നി​ധി​ക​ള്‍ ക്യാ​പ്റ്റ​ന്‍​മാ​രാ​കും. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ചു തോ​റ്റ പാ​ര്‍​ട്ടി​യു​ടെ നേ​താ​ക്ക​ന്‍​മാ​രാ​യി​രി​ക്കും ഇ​വി​ട​ങ്ങ​ളി​ല്‍ ക്യാ​പ്റ്റ​ന്‍​മാ​ര്‍. എ​ല്‍​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യി​രി​ക്കും ജാ​ഥാ ക്യാ​പ്റ്റ​നു പു​റ​മേ വൈ​സ് ക്യാ​പ​റ്റ​ന്‍, മാ​നേ​ജ​ര്‍ പ​ദ​വി​ക​ളി​ല്‍ എ​ത്തു​ക. മൂ​ന്നു ദി​വ​സ​ത്തെ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

എ.​കെ.​ബാ​ല​ൻ വാ​യ തു​റ​ന്നാ​ൽ പാ​ർ​ട്ടി​ക്ക് വോ​ട്ട് ന​ഷ്ടം; ചു​മ​ത​ല​യി​ല്ലാ​ത്ത ബാ​ല​ൻ എ​ന്തി​നാ​ണ് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​ത്; പാ​ല​ക്കാ​ട്ടെ സ​ഖാ​ക്ക​ളു​ടെ ക്രൂ​ര​മ്പു​ക​ൾ​ക്ക് ഇ​ര​യാ​യി ബാ​ല​ൻ

പാ​ല​ക്കാ​ട്: എ.​കെ.​ബാ​ല​ൻ വാ​യ തു​റ​ന്നാ​ൽ പാ​ർ​ട്ടി​ക്ക് വോ​ട്ട് ന​ഷ്ടം. മുതിർന്ന സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി. അ​ബ​ദ്ധ പ്ര​സ്‌​താ​വ​ന​ക​ൾ ന​ട​ത്തി എ.​കെ.​ബാ​ല​ൻ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണെ​ന്ന് ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം . ചു​മ​ത​ല​യി​ല്ലാ​ത്ത ബാ​ല​ൻ എ​ന്തി​നാ​ണ് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തെ​ന്നും യോ​ഗ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ വി​മ​ർ​ശി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ പാ​ർ​ട്ടി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. മാ​റാ​ട് ക​ലാ​പ​ത്തെ കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​ക​ൾ തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഒ​രു ചു​മ​ത​ല​യും ഇ​ല്ലാ​ത്ത വ്യ​ക്തി എ​ന്തി​നാ​ണ് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​ത്. മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​ന്നു പ​റ​ഞ്ഞാ​ണ് മാ​ധ്യ​ങ്ങ​ളെ കാ​ണു​ന്ന​ത്. അ​ങ്ങ​നൊ​രു പ​ദ​വി പാ​ർ​ട്ടി​യി​ൽ ഉ​ണ്ടോ​യെ​ന്നും ജി​ല്ല ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

Read More

തോ​റ്റ​തി​ന്‍റെ പ​തി​നാ​റാം നാ​ൾ കാ​ര​ണം ക​ണ്ടെ​ത്തി; അ​മി​ത ആ​ത്മ​വി​ശ്വാ​സം, സം​ഘ​ട​നാ ദൗ​ർ​ബ​ല്യം, പ്രാ​ദേ​ശി​ക വീ​ഴ്‌​ച; പ​രി​ഹാ​ര​ക്രി​യ തു​ട​ങ്ങി​യെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത വീ​ഴ്ച​യ്ക്കു​ള്ള കാ​ര​ണം ക​ണ്ടെ​ത്തി​യെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. അ​മി​ത ആ​ത്മ​വി​ശ്വാ​സം, സം​ഘ​ട​നാ ദൗ​ർ​ബ​ല്യം, പ്രാ​ദേ​ശി​ക വീ​ഴ്‌​ച തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി ക​ണ്ടെ​ത്തി​യ​ത്. വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല. വോ​ട്ടിം​ഗ് ക​ണ​ക്ക് നോ​ക്കി​യാ​ൽ 60 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ലീ​ഡു​ണ്ട്. ശ​രി​യാ​യ രാ​ഷ്ട‌ീ​യ പ്ര​ചാ​ര​ണ​വും സം​ഘാ​ട​ന മി​ക​വും ഉ​ണ്ടെ​ങ്കി​ൽ തി​രി​ച്ച് പി​ടി​ക്കാം. സ​ർ​ക്കാ​രി​നെ കു​റി​ച്ച് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും. ശ​ബ​രി​മ​ല​പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും ക​ള്ള​പ്ര​ചാ​ര​വേ​ല ന​ട​ത്തി​യി​രു​ന്നു. ആ ​പ​രി​ശ്ര​മം അ​വ​ർ ഉ​ദ്ദേ​ശി​ച്ച പോ​ലെ വി​ജ​യി​ച്ചി​ല്ല. ക​ണ​ക്കു​ക​ൾ ഇ​താ​ണ് കാ​ണി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി ബി​ജെ​പി​യി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ബി​ജെ​പി ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചി​ട്ടും…

Read More

കോ​ട്ട​യ​ത്തെ കോ​ട്ട ത​ക​ർ​ന്ന​തെ​ങ്ങ​നെ? തോ​ല്‍​വി പ​ഠി​ക്കാ​ന്‍ പോ​ളി​റ്റ് ബ്യൂ​റോ നേ​താ​വും സ​ഖാ​ക്ക​ളും വ​രു​ന്നു; ദ്വി​ദി​ന ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ര​ണ്ട് ദി​വ​സം

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പുഫ​​ലം വി​​ല​​യി​​രു​​ത്താ​​ന്‍ സി​​പി​​എം ജി​​ല്ലാ ക​​മ്മി​​റ്റി 22, 23 തീ​​യ​​തി​​ക​​ളി​​ല്‍ ചേ​​രും. പോ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗം എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​ന്‍, സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗ​​ങ്ങ​​ളാ​​യ പി.​​കെ. ബി​​ജു, കെ.​​കെ. ജ​​യ​​ച​​ന്ദ്ര​​ന്‍, വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. ബ്രാ​​ഞ്ച് സെ​​ക്ര​​ട്ട​​റി​​മാ​​രോ​​ട് ബൂ​​ത്തു​​ത​​ല ക​​ണ​​ക്കു​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. മൂ​​ന്നു നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ വോ​​ട്ടിം​​ഗ് ശ​​ത​​മാ​​ന​​ത്തി​​ല്‍ വ​​ര്‍​ധ​ന​​യു​​ണ്ടാ​​യ​​താ​​യാ​​ണു വി​​ല​​യി​​രു​​ത്ത​​ല്‍. എ​​ന്നാ​​ല്‍ സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം കൂ​​ടി​​യാ​​യ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍റെ മ​​ണ്ഡ​​ല​​ത്തി​​ലെ കു​​മ​​ര​​കം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​നി​​ലെ തോ​​ല്‍​വി വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ക്കും. അ​​തി​​ര​​മ്പു​​ഴ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​ന്‍ തി​​രി​​ച്ചു പി​​ടി​​ക്കാ​​നാ​​യ​​ത് നേ​​ട്ട​​മാ​​ണെ​​ങ്കി​​ലും മ​​ന്ത്രി​​യു​​ടെ മ​​ണ്ഡ​​ല​​ത്തി​​ലെ അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ല്‍ ബി​​ജെ​​പി ഭൂ​​രി​​പ​​ക്ഷം നേ​​ടി​​യ​​തും ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ ബി​​ജെ​​പി അം​​ഗ​​ങ്ങ​​ള്‍ വ​​ര്‍​ധി​​ച്ച​​തും ച​​ര്‍​ച്ച​​യാ​​​കും.കു​​മ​​ര​​കം, പൊ​​ന്‍​കു​​ന്നം, തൃ​​ക്കൊ​​ടി​​ത്താ​​നം, വെ​​ള്ളൂ​​ര്‍ ജി​​ല്ലാ ഡി​​വി​​ഷ​​നു​​ക​​ളി​​ലെ സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ​​ത്തി​​ല്‍ വി​​മ​​ര്‍​ശ​​ന​​മു​​ണ്ട്. കു​​മ​​ര​​ക​​ത്ത് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍​പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു​​വി​​ന് ഒ​​ര​​വ​​സ​​രം​കൂ​​ടി ന​​ല്‍​കി​​യി​​രു​​ന്നെ​​ങ്കി​​ല്‍ വി​​ജ​​യി​​ക്കാ​​മാ​​യി​​രു​​ന്നു​​വെ​​ന്ന്…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഒ​ന്നി​ച്ചു; ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല; ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ ഭ​ദ്ര​മാ​ണെ​ന്ന് എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ശ​ബ​രി​മ​ല സ്വ​ർ​ണ​പാ​ളി കേ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ തോ​ൽ​പ്പി​ക്കാ​ൻ യു​ഡി​എ​ഫ്-​ബി​ജെ​പി ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ ഭ​ദ്ര​മാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും, പ​രി​ഹാ​രം കാ​ണും. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ തോ​ൽ​വി പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തെ​റ്റ് ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഒ​ന്നി​ച്ചു​വെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ആ​റ് സീ​റ്റു​ക​ളി​ൽ ചെ​റി​യ വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​ൽ​വി​യു​ണ്ടാ​യ​ത്. ഇ​തും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ലാ​ൽ സ​ലാം പ​റ​ഞ്ഞ്… മോ​ദി​യു​ടെ പു​സ്ത​കം വാ​യി​ച്ച് ആ​കൃ​ഷ്ട​നാ​യ സി​പി​എം നേ​താ​വ് ബി​ജെ​പി​യി​ൽ; വ്യ​ക്തി​യ​ധി​ഷ്ടി​ത പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്ന് ബാ​ല​ഗം​ഗാ​ധ​ര​ൻ

പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പു​സ്ത​കം വാ​യി​ച്ച് ആ​കൃ​ഷ്ട​നാ​യി സി​പി​എം നേ​താ​വും പൊ​ൽ​പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ല​ഗം​ഗാ​ധ​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. 20 വ​ർ​ഷം സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ബാ​ല​ഗം​ഗാ​ധ​ര​ൻ നി​ല​വി​ൽ പൊ​ൽ​പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ്. പാ​ർ​ട്ടി വ്യ​ക്തി​യ​ധി​ഷ്ടി​ത​മാ​യ​തി​നാ​ലാ​ണ് സി​പി​എം വി​ട്ട​തെ​ന്ന് ബാ​ല​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി ത​ന്നെ പ​ല​പ്പോ​ഴും മാ​റ്റി​നി​ർ​ത്തി. സ​ത്യം പ​റ​ഞ്ഞ​തി​നാ​ണ് മാ​റ്റി​നി​ർ​ത്തി​യ​തെ​ന്നും ബാ​ല​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. ബാ​ല​ഗം​ഗാ​ധ​ര​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​ൻ ബി​ജെ​പി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. ബാ​ല​ഗം​ഗാ​ധ​ര​ന്‍റെെ പാ​ർ​ട്ടി മാ​റ്റ​ത്തെ​ക്കു​റി​ച്ച് സി​പി​എം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.  

Read More