മുതിര്‍ന്ന നേതാവ് പി ജയരാജന് നിയമസഭാ സീറ്റ് നിഷേധിച്ചതില്‍ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നു.ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍ ധീരജ് രാജിവെച്ചു. സിപിഎമ്മില്‍ തുടരുമെന്ന് ധീരജ് വ്യക്തമാക്കി. ജയരാജനെ തഴഞ്ഞതില്‍ ഇനിയും വലിയ പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന്‍ രാജിവച്ചിരുന്നു. നിലവില്‍ സംഘടനാ ചുമതല ഒന്നു ഇല്ലാത്തതിനാല്‍ പി ജയരാജന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജയരാജന് ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പി ജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്. ” ഒരു തിരുവോണനാളില്‍ അകത്തളത്തില്‍…
Read MoreTag: cpm
ബംഗാള്‍ മോഡല്‍ കേരളത്തിലും ! വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്ത് ബിജെപി;പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതിന്റെ ഞെട്ടലില്‍ സിപിഎം
തിരുവനന്തപുരം വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് ഇനി ബിജെപി ഓഫീസ്.സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപിയുടേതായത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയുടെ സ്വകാര്യ വസ്തുവാണെന്നുമാണ് ഇതേക്കുറിച്ച് സിപിഎമ്മിന്റെ വിശദീകരണം. ബംഗാള്‍ മോഡല്‍ പിടിച്ചടക്കലെന്നാണ് തോട്ടം ബ്രാഞ്ച് ഓഫീസ് സ്വന്തം പാളയത്തിലെത്തിച്ചതിനെ ബിജെപി വിശേഷിപ്പിക്കുന്നത്. വിഴിഞ്ഞം പദ്ധതി പ്രദേശത്തോട് ചേര്‍ന്ന മുല്ലൂരില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫീസായിരുന്നു ഈ കെട്ടിടം. ബിജെപി കൊടി നാട്ടിയും ചെഗുവേരയുടെ ചുവര്‍ചിത്രം മായ്ച്ചുമാണ് ഓഫീസ് കാവി പുതപ്പിക്കലിന് തുടക്കമായത്. കഴിഞ്ഞ ചൊവ്വാഴ്ച എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു വിഴിഞ്ഞം ലോക്കലില്‍ വരുന്ന തോട്ടം, പനവിള ബ്രാഞ്ചുകള്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മുല്ലൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് വിഴിഞ്ഞം…
Read Moreഅര്‍ബുദത്തില്‍ നിന്ന് മുക്തനായെങ്കിലും വിലങ്ങു തടിയായി മക്കളുടെ ‘സല്‍പ്രവൃത്തികള്‍ ! കോടിയേരി ബാലകൃഷ്ണന്‍ എന്ന അതികായന്റെ രാഷ്ട്രീയഭാവി എന്നന്നേക്കുമായി ഇരുളിലാവുമ്പോള്‍…
പ്രാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സയിലായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പൂര്‍ണമായും രോഗമുക്തി നേടിയെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഏറെക്കുറെ ഇരുളിലായിരിക്കുകയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടിയേരിയ്ക്ക് താല്‍പര്യമുണ്ടെങ്കിലും മക്കളുടെ ‘സല്‍പ്പേര്’ നിമിത്തം കോടിയേരിയ്ക്ക് പാര്‍ട്ടി സീറ്റ് നല്‍കില്ലെന്നാണ് സൂചന. പാര്‍ട്ടി സെക്രട്ടറി സ്ഥാനം പോലും തിരികെ ലഭിക്കാന്‍ സാധ്യതയില്ല. എംഎ ബേബിയും മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പിബി അംഗങ്ങളില്‍ പിണറായി വിജയന്‍ മാത്രമാകും മത്സര രംഗത്തുണ്ടാവുക. അനാരോഗ്യം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പിണറായിക്കും താല്‍പ്പര്യമുണ്ടായിരുന്നു. മന്ത്രി ഇപി ജയരാജന്‍ മത്സരിക്കാത്ത സാഹചര്യത്തിലാണ് ഇത്. എന്നാല്‍ കോടിയേരി മത്സരിക്കേണ്ടെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റേത്. മക്കള്‍ക്കെതിരായ കേസുകള്‍ ചര്‍ച്ചയാകും. ബിനീഷിന്റെ ലഹരി കേസ് ചര്‍ച്ചകളില്‍ എത്താന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. ഇതോടൊപ്പം മൂത്ത മകന്‍ ബിനോയ്‌ക്കെതിരേ മുംബൈയിലെ ബാര്‍…
Read Moreഇതൊക്കെ ഞങ്ങളുടെ ഒരു നമ്പറല്ലേ ! ഇനി മുതല്‍ ഭൂപ്രഭു ബൂര്‍ഷ്വാസിയല്ല; കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ‘അടവുനയ’വുമായി സിപിഎം…
കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ‘അടവുനയ’വുമായി സിപിഎം. ധനിക കര്‍ഷകരെ ഇനി വര്‍ഗ ശത്രുക്കളായി കാണേണ്ടതില്ലെന്ന് സിപിഎം. നിരവധി വിശകലനങ്ങള്‍ക്കു ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച നയരേഖയ്ക്ക് പൊളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയെന്നാണ് വിവരം. ഈ മാസം 30,31 തീയതികള്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ നയരേഖ ചര്‍ച്ചയ്‌ക്കെടുത്തേക്കുമെന്നാണ് വിവരം. വിദേശ കുത്തകമൂലധനവുമായി പങ്കാളിത്തമുള്ള വന്‍കിട ബൂര്‍ഷ്വാസി ഒരു വശത്തും ധനികകര്‍ഷകരും ഭൂപ്രഭുക്കളുമടങ്ങുന്ന മുഴുവന്‍ കര്‍ഷകവിഭാഗങ്ങളും മറുവശത്തുമെന്ന നിലയില്‍ തമ്മില്‍ പുതിയൊരു വര്‍ഗവൈരുധ്യം രാജ്യത്തു മൂര്‍ച്ഛിച്ചുവന്നതിന്റെ ഉദാഹരണമാണ് കര്‍ഷകപ്രക്ഷോഭം എന്നാണ് യെച്ചൂരിയുടെ വിലയിരുത്തല്‍. ഇതിനു പുറമേ, ഭരണവര്‍ഗത്തിലെ പങ്കാളികള്‍ക്കിടയിലും വന്‍കിട-ഇടത്തരം വ്യവസായ സംരംഭകര്‍ക്കിടയിലും വൈരുധ്യം മൂര്‍ച്ഛിക്കുന്നുവെന്നും യെച്ചൂരി വാദിക്കുന്നു. കൃഷിയില്‍ മുതലാളിത്തബന്ധങ്ങളുടെ വളര്‍ച്ചയാണ് മുഖ്യമായ ദേശീയപ്രവണതയെന്നാണ് സി.പി.എം. പരിപാടിയില്‍ ഇപ്പോഴുള്ള വിലയിരുത്തല്‍. സാമൂഹികമാറ്റത്തിനായി തൊഴിലാളി-കര്‍ഷകസഖ്യത്തിനൊപ്പം ധനികകര്‍ഷകരെക്കൂടി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാല സഖ്യം ആവിഷ്‌കരിക്കണമെന്നാണ് ഇപ്പോള്‍ പി.ബി. അംഗീകരിച്ചിട്ടുള്ള നയരേഖയിലെ…
Read Moreഎസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണവുമായി സിപിഐ;യുഡിഎഫിനെ ഭരണത്തില്‍ നിന്നൊഴിവാക്കാനും ഭരണം നിലനിര്‍ത്താനും ചില ധാരണകള്‍ വേണ്ടിവരുമെന്ന് സിപിഎം നേതാക്കള്‍…
പത്തനംതിട്ട: നഗരസഭയില്‍ എല്‍ഡിഎഫി ന്‍റെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായി എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണവുമായി സിപിഐ. ഇന്നലെ നടന്ന എല്‍ഡിഎഫ് നഗരസഭാ നേതൃയോഗത്തില്‍ ഇക്കാര്യം ഉന്നയിച്ച സിപിഐ പിന്നീട് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തു. നഗരസഭ എല്‍ഡിഎഫ് യോഗത്തില്‍ ആലോചിക്കാതെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ വീതംവച്ചതും സിപിഐയ്ക്ക് അധ്യക്ഷ സ്ഥാനം നല്‍കാതിരുന്നതും എസ്ഡിപിഐയ്ക്ക് സ്ഥാനം നല്‍കിയതുമെല്ലാം സിപിഐയെ ചൊടിപ്പിച്ചു. നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 13 വീതം അംഗങ്ങളാണുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയിലാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. എന്നാല്‍ എസ്ഡിപിഐയിലെ മൂന്നംഗങ്ങള്‍ നിക്ഷ്പക്ഷ നിലപാട് സ്വീകരിച്ചത് ഭരണം ലഭിക്കാനും തുടര്‍ന്നുള്ള വോട്ടെടുപ്പുകള്‍ക്കും സഹായകരമായി. എല്‍ഡിഎഫ് വൈസ് ചെയര്‍പേഴ്സണ്‍ ആക്കിയ സ്വതന്ത്ര അംഗം തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിച്ചിരുന്നുവെന്ന ആരോപണവും നിലനില്ക്കുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം എസ്ഡിപിഐയിലെ എസ്. ഷെമീറിന് ലഭിച്ചത്.വിശദീകരണം തേടി എല്‍ഡിഎഫ്…
Read Moreസിപിഎമ്മിനെ നേരിടാനുള്ള കാര്‍ഡുമായി ബിജെപി ! സിപിഎം പ്രവര്‍ത്തകന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച യുവതി സ്ഥാനാര്‍ഥി…
ഇക്കുറി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ് മുന്നണികളെല്ലാം. വനിതാ സ്ഥാനാര്‍ഥികളുടെ സാന്നിദ്ധ്യം കൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്. സിപിഎം പ്രാദേശിക നേതാക്കളുടെ ആക്രമണത്തിനിടെ ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെടുകയും വീട് വിട്ട് പോവേണ്ടിവരികയും ചെയ്ത ജ്യോത്സ്‌ന ജോസും ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കൂരാച്ചുണ്ട് ഡിവിഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ജ്യോത്സ്‌ന മത്സരിക്കുന്നത്. ‘താന്‍ നേരിട്ട നിസ്സഹായവസ്ഥ ഇനിയൊരാള്‍ക്കും ഉണ്ടാവരുത്.’ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചല്ല പൊതുരംഗത്ത് തുടരുന്നതെന്നും ജ്യോത്സ്‌ന പറഞ്ഞു. അയല്‍വാസികള്‍ തമ്മിലുള്ള വഴക്ക് അതിരുവിട്ടപ്പോഴാണ് കോടഞ്ചേരി തേനംകുഴിയില്‍ ജ്യോത്സ്‌ന ജോസിന് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. 2018 ജനുവരി 28നായിരുന്നു സംഭവം. അക്രമത്തിനിടയ്ക്ക് നാഭിക്ക് ചവിട്ടേറ്റാണ് നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചത്. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ വിചാരണ…
Read Moreസിപിഎം നേതാക്കളുടെ വീടുകള്‍ക്കു നേരെ കല്ലേറ് ! അന്വേഷിച്ചപ്പോള്‍ പിടിയിലായതും സിപിഎം പ്രവര്‍ത്തകര്‍;കഞ്ഞിക്കുഴിയില്‍ നടന്നത്…
കഞ്ഞിക്കുഴിയില്‍യില്‍ സിപിഎം നേതാക്കളുടെ വീടിനു കല്ലെറിഞ്ഞ സംഭവത്തില്‍ പിടിയിലായവരും സിപിഎം പ്രവര്‍ത്തകര്‍. സംഭവം രണ്ടുപക്ഷത്ത് നില്‍ക്കുന്ന സിപിഎം നേതാക്കളുടെ ശത്രുത വര്‍ധിപ്പിക്കാന്‍ നടത്തിയ ആസൂത്രിത ശ്രമമാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണര്‍കാട് എല്‍. സി. സെക്രട്ടറി സന്തോഷ്‌കുമാറിനെയും വീടുകള്‍ക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് പ്രതികളെ മാരാരിക്കുളം പൊലീസ് കുടുക്കിയത്. സിപിഎം. ഭരിക്കുന്ന പഞ്ചായത്തിലെ താത്കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ടുവര്‍ഷം മുന്‍പ് ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതില്‍ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള വൈരാഗ്യത്താല്‍ നേതാവിന്റെ മേല്‍ കുറ്റം വരുന്നതിനാണ് വീടാക്രമിച്ചതെന്നാണ് വിവരം. ഒരുവര്‍ഷം മുന്‍പ് ഇതേ നേതാക്കളുടെ വീടുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും പ്രവര്‍ത്തകര്‍ തന്നെയാണെന്ന് മനസ്സിലാക്കി സിപിഎം. നേതൃത്വം ഇവരെ താക്കീതും ചെയ്തിരുന്നു. ഈ കേസിലെ പ്രതികള്‍ തന്നെയാണ് ഇപ്പോള്‍ വീടാക്രമിച്ചതിനു പിടിയിലായിരിക്കുന്നത്.
Read Moreമഞ്ഞ ചുവപ്പായപ്പോള്‍ പണികിട്ടിയത് ലോക്കല്‍ സെക്രട്ടറിയ്ക്ക് ! എസ്എന്‍ഡിപിയുടെ കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തിയ ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി…
എസ്എന്‍ഡിപി.യുടെ കൊടിമരത്തില്‍ സിപിഎമ്മിന്റെ പതാക ഉയര്‍ത്തിയ സംഭവം വിവാദമായതോടെ പണി കിട്ടിയത് ലോക്കല്‍ സെക്രട്ടറിക്ക്. കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ലോക്കല്‍ സെക്രട്ടറി എ ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷിക ദിനത്തിലായിരുന്നു വിവാദക്കൊടി ഉയര്‍ന്നത്. സംഭവത്തില്‍ ലോക്കല്‍സെക്രട്ടറി പരസ്യക്ഷമാപണം നടത്തി. പാര്‍ട്ടി നിര്‍ദേശപ്രകാരം പിന്നീട് ഇയാള്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ബിജുവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായി ഏരിയാ കമ്മിറ്റി അറിയിച്ചു. ഹൈറേഞ്ച് എസ്എന്‍ഡിപി. യൂണിയനു കീഴിലെ പെരുവന്താനം 561-ാം നമ്പര്‍ ശാഖയുടെ പ്രാര്‍ഥനാമന്ദിരത്തിലെ കൊടിമരത്തിലാണ് സിപിഎം പതാക ഉയര്‍ത്തിയത്. പെരുവന്താനം ലോക്കല്‍ സെക്രട്ടറി എ.ബിജുവാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കൊടി ഉയര്‍ത്തുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും സംഭവത്തില്‍ വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെ കൊടി മാറ്റുകയും പാര്‍ട്ടി നേതാക്കള്‍ എസ്.എന്‍.ഡി.പി. നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. പരസ്യമായി മാപ്പ് പറയണമെന്നും…
Read Moreടി എന്‍ പ്രതാപന്‍ മിഠായി നല്‍കിയ 34 പേര്‍ പെട്ടു ! ഇനി ഇവര്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ എംപിയുടെ ഫലം നെഗറ്റീവ് ആകണം; ഇടതു സംഘടനാ നേതാവായ നഴ്‌സിംഗ് സൂപ്രണ്ടിനെ നൈസായി അങ്ങ് ഒഴിവാക്കി…
വാളയാര്‍ അതിര്‍ത്തിയില്‍ ടി എന്‍ പ്രതാപന്‍ എംപി പങ്കെടുത്ത ഗവ. മെഡിക്കല്‍ കോളേജ് നേഴ്‌സസ് ദിനാഘോഷത്തില്‍ സംബന്ധിച്ച നഴ്‌സുമാരും ജീവനക്കാരും ഹോം ക്വാറന്റൈനില്‍ പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡ്. പ്രതാപനുമായി അന്ന് സമ്പര്‍ക്കത്തില്‍പ്പെട്ട 34പേരില്‍ പത്തുപേരെ ഹോം ക്വാറന്റൈനില്‍ പോകുകാന്‍ നിര്‍ദേശിച്ചിരുന്നു. ന്യൂറോസര്‍ജന്‍ ഡോ. ലിജോ, നേഴ്‌സിങ് സൂപ്രണ്ടുമാരായ ലിസി വര്‍ഗീസ്, എം കെ ഹൈമവതി, ടി ബി രാധാമണി, ടി എല്‍ ഷൈമിനി, കെ കെ ഗ്രേസി, എം എസ് മല്ലിക, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നേഴ്‌സ് സിജി ജോസ്, സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍ കെ എന്‍ നാരായണന്‍ എന്നിവരെയാണ് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ 14 ദിവസമോ, അല്ലെങ്കില്‍ പ്രതാപന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്നതുവരെയോ ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. മറ്റ് 24പേര്‍ ദ്വിതീയ സമ്പര്‍ക്ക വിഭാഗത്തിലാണ്‌പെടുക. ഇവര്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ച് ജോലിക്ക് ഹാജരാകണം. അതേസമയം,…
Read Moreപരോളിലിറങ്ങിയ ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്‍ത്തകന്‍ പരോള്‍കാലം കഴിഞ്ഞിട്ടും തിരികെയെത്തിയില്ല ! ഭര്‍ത്താവിനെ കാണാനാവില്ലെന്ന് പരാതിയുമായി ഭാര്യയും…
പരോളിലിറങ്ങിയ ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്‍ത്തകന്‍ പരോള്‍ കാലം കഴിഞ്ഞിട്ടും ജയിലില്‍ തിരികെയെത്തിയില്ല. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. 2007-ല്‍ മൂര്യാട്ടുവെച്ച് ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദിനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്ന മൂര്യാട് സ്വദേശിയായ സി.പി.എം. പ്രവര്‍ത്തകന്‍ വിപിന്‍ അണ്ണേരി(34)യാണ് പരോള്‍ കാലം കഴിഞ്ഞിട്ടും തിരികെയെത്താഞ്ഞത്. ഇയാളെ കാണാനില്ലെന്ന് ഭാര്യ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജനുവരി 30ന് പരോളിലിറങ്ങിയ വിപിന്‍ കാലാവധി കഴിഞ്ഞ് മാര്‍ച്ച് 16ന് വൈകുന്നേരം 5.30-ന് സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തേണ്ടതായിരുന്നു. 16ന് ഉച്ചയ്ക്ക് ജയിലിലേക്കാണെന്നുപറഞ്ഞ് വിപിന്‍ വീട്ടില്‍നിന്നിറങ്ങിയതായി ഭാര്യ ശ്രുതിലയ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, ഇയാള്‍ ജയിലിലെത്തിയില്ല. പരാതിയില്‍ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി. വീട്ടില്‍നിന്നിറങ്ങിയശേഷം വിപിന്റെ ഫോണ്‍ സ്വിച്ചോഫായതായി പോലീസ് കണ്ടെത്തി. പരോള്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാല്‍ വിപിനെ അറസ്റ്റുചെയ്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ട്…
Read More