വാക്സിനെടുക്കാതിരിക്കാന്‍ മനപൂര്‍വം കോവിഡ് ബാധിതയായി ! ചെക്ക് ഗായികയ്ക്ക് ദാരുണാന്ത്യം…

കോവിഡിനെതിരേ വാക്‌സിനെടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കന്‍ ഗായികയുടെ ദാരുണാന്ത്യം. കോവിഡ് വാക്സിന്‍ എടുക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി മനപൂര്‍വം രോഗബാധിതയായ ചെക്ക് റിപ്പബ്ലിക്കന്‍ നാടോടി ഗായിക ഹനാ ഹോര്‍കയാണ് മരണത്തിനു കീഴടങ്ങിയത്. കോവിഡ് ഭേദമായതിന് പിന്നാലെയാണ് 57-കാരി മരിച്ചത്. ഹോര്‍കയുടെ മകന്‍ ജാന്‍ റെക്കാണ് മരണവിവരം പുറത്തുവിട്ടത്. ചെക്ക് റിപ്പബ്ലക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരാള്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്റെ തെളിവ് ഹാജരാക്കുകയോ വേണം. അസോണ്‍സ് എന്ന തന്റെ ബാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഹനാ ഹോര്‍ക കോവിഡ് പോസിറ്റീവ് ആയവരുമായി ഇടപഴകി തനിക്കും രോഗമുണ്ടാക്കിയത്. ഹോര്‍കയുടെ ഭര്‍ത്താവിനും മകനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഹോര്‍കയോട് ക്വാറന്റീനില്‍ കഴിയാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്കും രോഗം പിടിപെടണമെന്ന ഉദ്ദേശ്യത്തോടെ ഹോര്‍ക ഇവര്‍ക്കൊപ്പം കഴിയുകയായിരുന്നു. പിന്നാലെ…

Read More

ഗുജറാത്തില്‍ 10,100 മരണം രേഖപ്പെടുത്തിയപ്പോള്‍ നഷ്ടപരിഹാരം നല്‍കിയത് 24,000 പേര്‍ക്ക്; 40000 പേര്‍ മരിച്ച കേരളത്തില്‍ നഷ്ടപരിഹാരം വെറും 548 പേര്‍ക്ക്; സുപ്രീംകോടതിയുടെ വിമര്‍ശനം…

കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളം വരുത്തിയ വീഴ്ചയെ വിമര്‍ശിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയില്‍ നല്‍കിയ കണക്കനുസരിച്ചു ഗുജറാത്ത് സര്‍ക്കാര്‍ 24,000 കുടുംബങ്ങള്‍ക്ക് ഇതുവരെ കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. എന്നാല്‍, സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് മൂലം മരിച്ചത് 10,100 പേര്‍ മാത്രമാണ്. നഷ്ടപരിഹാരം തേടി 40,000 അപേക്ഷകള്‍ ലഭിച്ചുവെന്നാണു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. അപേക്ഷകരുടെയും നഷ്ടപരിഹാരവിതരണത്തിന്റെയും എണ്ണം കൂടിയതനുസരിച്ച് ഔദ്യോഗിക മരണക്കണക്ക് ഇനിയും വര്‍ധിപ്പിച്ചിട്ടില്ല. ഇതേസമയം കേരളത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരിതാപകരമായ അവസ്ഥയാണ് കേരളത്തിലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഒരാഴ്ചക്കകം നഷ്ടപരിഹാരത്തിനായി ബന്ധുക്കള്‍ നല്‍കിയ അപേക്ഷകളിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സംസ്ഥാനത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായുള്ള ഡിവിഷന്‍…

Read More

ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന നരാധമനെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാകാക്കുമെന്ന് മന്ത്രി ! പിന്നാലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി…

ആറു വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹം ഖാന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്. പ്രതിയെ ഏറ്റുമുട്ടലിലൂടെ കൊല്ലുമെന്ന് ചൊവ്വാഴ്ച തെലുങ്കാനയിലെ തൊഴില്‍ മന്ത്രി മല്ല റെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ ഇയാളെ പിടികൂടാനായി പതിനഞ്ചോളം പോലീസ് സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്. രാജു ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഒന്‍പതിനാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അര്‍ദ്ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം.പ്രതി ഒളിവില്‍ പോകുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.

Read More

ഷക്കീല മരിച്ചെന്ന് വ്യാജവാര്‍ത്ത കേട്ട് ഞെട്ടി ആരാധകര്‍! ഒടുവില്‍ പ്രതികരണവുമായി താരം രംഗത്ത്; വീഡിയോ കാണാം…

നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തില്‍ വ്യാജപ്രചരണം. ഒടുവില്‍ സംഭവത്തില്‍ പ്രതികരണവുമായി താരം നേരിട്ട് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാര്‍ത്തയില്‍ പ്രതികരിച്ചത്. താന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ തന്നേക്കുറിച്ച് ഒരു മോശം വാര്‍ത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിച്ചത്. ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം പറയുന്നു. ”ചലച്ചിത്ര നായിക ശ്രീമതി ഷക്കീല വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ഇരുപതു ദിവസത്തില്‍ ഏറെയായി ചെന്നൈ അമൃത ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു ഇന്ന് വൈകിട്ട് 28-07-2021 ബുധന്‍ വൈകിട്ട് 7.00 ന് കോവിഡ് ബാധിച്ചു മരിക്കുകയായിരുന്നു.. തന്റെതായ അഭിനയ മികവ് കൊണ്ട് കേരളക്കരയെ…

Read More

ചൈനയില്‍ മങ്കി ബി വൈറസ് ബാധിച്ച് ആദ്യ മരണം; കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും;മരണനിരക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്ത്…

ചൈനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് ഇന്ന് ലോകത്താകെ നാശം വിതച്ച് മുന്നേറുകയാണ്. ഇതിനു പിന്നാലെ ചൈനയില്‍ നിന്നും പുറത്തു വരുന്നത് കോവിഡിലും വലിയ മറ്റൊരു വിപത്തിനെക്കുറിച്ചുള്ള വാര്‍ത്തയാണ്. കുരങ്ങനില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 53 വയസ്സുള്ള വെറ്ററിനറി ഡോക്ടറാണു മരിച്ചത്. മാര്‍ച്ച് ആദ്യവാരം ചത്ത രണ്ടു കുരങ്ങുകളെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍ക്കു വൈറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്. ഒരു മാസത്തിനു ശേഷമാണു രോഗലക്ഷണങ്ങള്‍ കാണിച്ചത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയ ഡോക്ടര്‍ മേയ് 27ന് ആണ് മരിച്ചതെന്നു ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യരില്‍ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകരമായ വൈറസാണിതെന്നു യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 7080 ശതമാനമാണു മരണനിരക്ക്. 1933ല്‍ കുരങ്ങിന്റെ കടിയേറ്റ ലബോറട്ടറി ജീവനക്കാരനിലാണ് ആദ്യമായി മങ്കി…

Read More

യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ആ​ലു​വ: യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ക​ടു​ങ്ങ​ല്ലൂ​ര്‍ മൂ​ത്തേ​ട​ത്ത് രാ​ജീ​വ് (44) ആ​ണ് മ​രി​ച്ച​ത്.രാ​ഷ്‌ട്രദീ​പി​ക​ കൊച്ചി യൂണിറ്റി​ല്‍ 14 വ​ര്‍​ഷ​ത്തോ​ളം സ​ര്‍​ക്കു​ലേ​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ആ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​എ​ട​യാ​ര്‍ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍. കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജീ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ന്നു രാ​വി​ലെ കാ​ക്ക​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണു മ​രി​ച്ച​ത്. ക​ടു​ങ്ങ​ല്ലൂ​ര്‍ മൂ​ത്തേ​ട​ത്ത് പ​രേ​ത​രാ​യ രാ​ജ​ശേ​ഖ​ര​ന്‍റെ​യും വ​ല്‍​സ​ല​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഗീ​തു. മ​ക​ന്‍: സി​ദ്ധാ​ര്‍​ഥ് ആ​ര്യ​ന്‍ (ഒ​ന്ന​ര വ​യ​സ്). അ​ജ​യ​നും ര​ഞ്ജി​ത്തും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Read More

മകള്‍ മരിച്ചതിന്റെ കാരണം പുറത്തു വരണമെന്ന് മാതാപിതാക്കള്‍ ! ഇക്കാര്യത്തില്‍ പോലീസ് ഒളിച്ചു കളിക്കുന്നു; ഫോണ്‍ പോലും പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ആരോപണം…

നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകളുടെ മരണത്തിന്റെ പിന്നിലെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍. റാന്നി പെരുനാട് ചരിവുകാലായില്‍ അനൂപിന്റെ മകള്‍ അക്ഷയ അനൂപിനെയാണ് കഴിഞ്ഞ ഫെബ്രുവരി 8ന് രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം വഴിമുട്ടിയെന്നു മാതാപിതാക്കള്‍ പറയുന്നു. മകളുടെ മരണത്തിനിടയാക്കിയ കാരണം പുറത്തു വരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പ്രദേശവാസിയായ ഒരു യുവാവ് മകളെ സ്‌കൂളില്‍ പഠിച്ച കാലം മുതല്‍ ശല്യം ചെയ്തിരുന്നു. ഈ ബന്ധം ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും യുവാവ് ശല്യം തുടര്‍ന്നു. മരണം നടന്ന ദിവസവും ഇയാള്‍ അക്ഷയയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്ഷയ ഉപയോഗിച്ച ഫോണ്‍ പരിശോധിക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല. ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണു തുടക്കം മുതല്‍ പൊലീസ് ശ്രമിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആദ്യം തീരുമാനിക്കുകയും…

Read More

പലരും മരിക്കും, പക്ഷെ കുറച്ചുപേര്‍ മരണശേഷവും ജീവിക്കുന്നു ! അന്ന്‌ വിവേക് മരണത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെ…

നടന്‍ വിവേകിന്റെ വിയോഗം ആരാധകര്‍ക്ക് തീരാനഷ്ടമാണ്. എന്നും എല്ലാവരെയും സന്തോഷിപ്പിച്ചിരുന്ന ആ നല്ല മനുഷ്യന്‍ ഇനിയില്ലെന്ന് വിശ്വസിക്കാനായിട്ടില്ല ആരാധകര്‍ക്ക്. നല്ല സന്ദേശങ്ങള്‍ നിറഞ്ഞ നടന്റെ ഹാസ്യരംഗങ്ങളും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും ഓര്‍ത്തെടുക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും. സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് പ്രചോദനം നല്‍കുന്ന കുറിപ്പുകള്‍ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. അത്തരത്തില്‍ മരണത്തെക്കുറിച്ച് വിവേക് എഴുതിയ ഒരു ട്വീറ്റാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ‘ലളിതവും നിസ്വാര്‍ത്ഥവും കറയില്ലാത്തതുമായ ജീവിതവും ഒരുനാള്‍ അവസാനിക്കും, പലരും മരിക്കും, പക്ഷെ കുറച്ചുപേര്‍ മരണശേഷവും ജീവിക്കുന്നു’, എന്നാണ് തമിഴില്‍ വിവേക് കുറിച്ച ട്വീറ്റ്. അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെതന്നെ വിവേക് മരിച്ചാലും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ജീവിക്കുമെന്നാണ് ആരാധകര്‍ കുറിക്കുന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് അവിടെ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.

Read More

ചൈന മാരക രോഗങ്ങളുടെ ഫാക്ടറി ആവുന്നുവോ ! കൊറോണയ്ക്കും പന്നിപ്പനിയ്ക്കും പിന്നാലെ ‘പ്ലേഗും’ വരുന്നുണ്ടെന്ന് ചൈനയുടെ തുറന്നു പറച്ചില്‍…

ചൈന മാരക രോഗങ്ങളുടെ ഫാക്ടറിയാവുന്നുവോ എന്ന ചോദ്യമാണ് കഴിഞ്ഞ ഏതാനും നാളുകളായി ഉയരുന്നത്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കോവിഡിനു പിന്നാലെ ചൈനയില്‍ മാരകമായ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ മാരകമായ അടുത്ത രോഗം എത്തിക്കഴിഞ്ഞുവെന്ന വിവരമാണ് ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തു വരുന്നത്. ബൂബോണിക് പ്ലേഗ് ആണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര ചൈനയിലെ ഇന്നര്‍ മംഗോളിയ സ്വയംഭരണ പ്രദേശമായ ബയാന്നൂരില്‍ നിന്നാണ് ഞായറാഴ്ച ഇതു സംബന്ധിച്ച മുന്നറിയിപ്പ് വന്നത്. ലെവല്‍ മൂന്ന് തലത്തിലുള്ള മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പീപ്പിള്‍സ് ഡെയ്ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബയാന്നൂരിലെ ഒരു ആശുപത്രിയിലാണ് രണ്ട് പ്ലേഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനം വരെ മുന്നറിയിപ്പ് തുടരുമെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറയുന്നു. ഖൊവ്ഡ് പ്രവിശ്യയില്‍ ബൂബോണിക് പ്ലേഗ് പടരുന്നതായി ജൂലായ്…

Read More

ലോക്ക്ഡൗണ്‍ മൂലം പെട്ടു ! മദ്യവില്‍പ്പന നിര്‍ത്തിയതോടെ അറ്റകൈയ്ക്ക് വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്തടിച്ച് യുവതിയും സഹോദരനും;രണ്ടു പേരും മരിച്ചു…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യത്തിനടിപ്പെട്ട ആളുകളെല്ലാം ഭ്രാന്തമായ അവസ്ഥയില്‍ കൂടിയാണ് കടന്നു പോകുന്നത്. ചിലരൊക്കെയാവട്ടെ ജീവനൊടുക്കുക പോലും ചെയ്തു. മദ്യം കിട്ടാക്കനിയായപ്പോള്‍ വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. ധാര്‍വാഡിലെ കല്‍ഘതഗി താലൂക്ക് സ്വദേസികളായ ബസവരാജ് വെങ്കപ്പ(45) സഹോദരി ജംബാവ (47) എന്നിവരാണ് മരിച്ചത്. ഇവര്‍ സ്ഥിര മദ്യപാനികള്‍ എന്നായിരുന്നു വിവരം. ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യവില്‍പ്പന നിരോധിച്ചതോടെ ഇരുവരും കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. മദ്യം കിട്ടാതെ വന്നതോടെ വാറ്റ് ചാരായത്തോടൊപ്പം ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂലിപ്പണിക്കാരനായിരുന്നു ബസവരാജ്. ഒരു മാസമായി മദ്യം കിട്ടാതായതോടെ തുടര്‍ന്ന് സഹോദരങ്ങള്‍ വിഷാദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നു. സാനിറ്റൈസറില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന് അറിഞ്ഞ അവര്‍ വാറ്റുചാരായത്തില്‍ സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നു.…

Read More