കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. തുടർ ഭരണം ലഭിച്ചാൽ മലയാളത്തിൽ “പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയിലാണ് പരിഹാസം. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷിബു ബേബി ജോൺ എം.വി.ഗോവിന്ദനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരും ഗോവിന്ദൻ മാഷിനെ വിമർശിക്കുമ്പോൾ താൻ അദ്ദേഹത്തിനൊപ്പമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി കുറിച്ചു. അഞ്ച് വർഷം കൂടി പിണറായി വിജയൻ ഭരിച്ചാൽ കേരളത്തിൽ പാവപ്പെട്ടവർ ഉണ്ടാകില്ലെന്നും, എല്ലാവരും പട്ടിണി കാരണം മരണപ്പെടുമെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു. അല്ലെങ്കിൽ പ്രാരാബ്ദങ്ങൾ മൂലം അവർ സ്വയം ജീവനൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താത്വികാചാര്യനായ ഗോവിന്ദൻ മാഷ് പറയുന്നത് പൂർണമായും മനസിലാക്കാതെ വെറുതേ അദ്ദേഹത്തെ വിമർശിക്കരുതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു. എൽഡിഎഫിന് ഭരണം കിട്ടിയാൽ “പാവപ്പെട്ട’ എന്ന പ്രയോഗം അവസാനിക്കുമെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രസ്താവന. ജനങ്ങളെ…
Read MoreTag: ldf
വാരിക്കോരി… ഹരിതകര്‍മസേനയ്ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്; റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ അഞ്ചുദിവസം സൗജന്യ ചികിത്സ; ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബാലഗോപാല്‍ അവതരിപ്പിച്ച ആറാമത്തെ ബജറ്റാണിത്. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. കേരളത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുകയും റവന്യു ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും കടമെടുപ്പുപരിധി കുറയ്ക്കുകയും ചെയ്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി. വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും കേന്ദ്രം ചെയ്തു. ഈ വര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റേത് കിഫ്ബി റദ്ദ് ചെയ്യുന്ന സമീപനമാണ്. തൊഴിലുറപ്പ് പദ്ധതി തുടരാന്‍ 2000 കോടി രൂപ അധികമായി വേണം. കേന്ദ്രത്തില്‍ നിന്നുള്ള ആനുകുല്യം വാങ്ങാന്‍ ഒത്തൊരുമയില്ലെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ബഡ്ജറ്റിലെ പ്രസക്തഭാഗങ്ങള്‍ ** എംസി റോഡ് വികസന നിര്‍മാണത്തിന് 5317**വേഗ…
Read Moreനിയമസഭയിലും പോറ്റിപ്പാട്ട്; സ്വര്‍ണം കട്ടത് സഖാക്കളാണേ അയ്യപ്പാ എന്ന് പ്രതിപക്ഷം പാടിയപ്പോള്‍ കോണ്‍ഗ്രസാണെന്ന് ഭരണപക്ഷം പാടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളോടെ പ്രതിഷേധം തുടര്‍ന്നു. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവയ്ക്കുക, എസ്ഐടിയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് അവസാനിപ്പിക്കുക എന്നി കാര്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഭയില്‍ പറഞ്ഞു. പോറ്റിയേ കേറ്റിയേ പാരഡിഗാനം ആലപിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്രതിഷേധം തുടങ്ങിയത്. സ്വര്ണംകട്ടത് സഖാക്കളാണേ അയ്യപ്പാ എന്ന് പ്രതിപക്ഷം പാടിയപ്പോള്‍ കോണ്‍ഗ്രസാണെന്നു ഭരണപക്ഷം പാടിയത് വാക്കേറ്റത്തിനിടയാക്കി.പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ശക്തമായ പ്രതിഷേധമാണു നടത്തിയത്. സഭാനടപടികള്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ശബരിമലയിലെ സ്വര്‍ണം സോണിയാഗാന്ധിയുടെ വീട്ടിലുണ്ടെന്നും സോണിയയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റി സോണിയയെ ഡല്‍ഹിയില്‍ വച്ച്…
Read Moreതിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫും യുഡിഎഫും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തും
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് എതിരില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പുന്നയ്ക്കാമുഗള്‍ വാര്‍ഡില്‍ നിന്നു മത്സരിച്ച് കൗണ്‍സിലറായ ആര്.പി.ശിവജിയാണ് എല്‍ഡിഎഫിനു വേണ്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് അടുത്ത ദിവസം തീരുമാനിക്കും. കോര്‍പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭൂരിപക്ഷം നേടിയ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയുടെ പേര് ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. വി.വി. രാജേഷ്, ആര്. ശ്രീലേഖ ഐപിഎസ്, കരമന അജിത്ത്, ഗിരികുമാര്‍ എന്നിവരുടെ പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയില്‍ ഭരണപരിചയമുള്ളയാളെ മേയറാക്കണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. വി.വി. രാജേഷിനാണ് മുന്‍ഗണന. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വി.വി.…
Read Moreഇടതുകോട്ടയില്‍ വിജയക്കൊടി പാറിച്ച വൈശാഖ് യുഡിഎഫിലെ താരമായി
കോട്ടയം: പരമ്പരാഗത ഇടതുകോട്ടയില്‍ വിജയക്കൊടി പാറിച്ച് വൈശാഖ് യുഡിഎഫിന്റെ ജില്ലയിലെ താരമായി. ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനില്‍നിന്നാണ് പി.കെ. വൈശാഖ് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിലെ അംഗിരസിനെ 1591 വോട്ടുകള്‍ക്കാണ് വൈശാഖ് പരാജയപ്പെടുത്തിയത്. പരമ്പരാഗത എല്‍ഡിഎഫ് കോട്ടയില്‍ വൈശാഖിന്റെ വിജയം ഇടതുകോട്ടകളെ ഞെട്ടിച്ചിരിക്കുകയാണ്. വിജയം അറിഞ്ഞതുമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വൈശാഖിനെ അഭിനന്ദിച്ച് നേതാക്കളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആശംസാപ്രവാഹമായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തലേന്ന് രാത്രി ഒന്‍പതിനാണ് ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന് അംഗമായ വൈശാഖിനെ സ്ഥാനാര്‍ഥിയായി യുഡിഎഫ് തീരുമാനിച്ചത്. യുഡിഎഫിന് അവസാനനിമിഷംവരെ വിജയപ്രതീക്ഷയില്ലായിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ സ്വപ്നംപോലും കാണാത്ത വിജയമാണ് യുഡിഎഫ് നേടിയത്. പ്രചാരണത്തില്‍ എല്‍ഡിഎഫ് മുന്നേറിയ സമയത്താണ് വൈശാഖ് സ്ഥാനാര്‍ഥിയായി എത്തുന്നത്. വളരെ വേഗം പ്രചാരണത്തില്‍ മറ്റു സ്ഥാനാര്‍ഥികള്‍ക്കൊപ്പം മുന്നിലെത്തി. കുറിച്ചി ഡിവിഷനില്‍ കഴിഞ്ഞതവണ ചെയ്ത കാര്യങ്ങള്‍ വിവരിച്ചുള്ള നോട്ടീസ് എല്ലാ വീടുകളിലുമെത്തിച്ചു. ഇതായിരുന്നു പ്രചാരണത്തിലെ…
Read Moreഎല്‍ഡിഎഫിനു വിനയായത് വെള്ളാപ്പള്ളി പ്രേമം; മുഖ്യമന്ത്രിയും വാസവനും കേരളത്തോട് മാപ്പുപറയണമെന്ന് സി.കെ. വിദ്യാസാഗര്‍
തൊടുപുഴ: നവകേരളത്തിന്റെ നവോത്ഥാന നായക കിരീടം വെള്ളാപ്പള്ളി നടേശന് ചാര്‍ത്തിക്കൊടുക്കാന്‍ കണിച്ചുകുളങ്ങരയിലേക്ക് ഘോഷയാത്ര നടത്തിയ മുഖ്യമന്ത്രിയും അതിനു ചുക്കാന്‍ പിടിച്ച മന്ത്രി വാസവനും മറ്റു മന്ത്രിമാരും പ്രബുദ്ധകേരളത്തോട് മൂന്നുവട്ടം മാപ്പ് പറയണമെന്ന് ശ്രീനാരായണ സഹോദര ധര്‍മ വേദി വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ.വിദ്യാസാഗര്‍. പത്തു വര്‍ഷമായി കുറ്റപത്രം നല്‍കാതെ മരവിപ്പിച്ചു വച്ചിരിക്കുന്ന വെള്ളാപ്പള്ളിക്കെതിരേയുള്ള കേസുകള്‍ പൊടിതട്ടിയെടുത്ത് കോടതികളില്‍ സമര്‍പ്പിക്കണം. കമ്പനി നിയമലംഘനങ്ങള്‍ മൂലം തടസപ്പെട്ട എസ്എന്‍ഡിപി യോഗത്തിന്റെ ഭരണനിര്‍വഹണത്തിന് ആവശ്യമായ ഡയറക്ടര്‍മാരെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ഡയറക്ടര്‍മാരെ നിയമിക്കുകയും യോഗത്തിന്റെ വാര്‍ഷിക പൊതുയോഗം വിളിച്ചുചേര്‍ത്ത് എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം നല്കി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താനും തയാറാകണം. എസ്എന്‍ഡിപിയോട് ചെയ്ത തെറ്റുകള്‍ക്ക് ഇത്രയുമെങ്കിലും പ്രായശ്ചിത്വം ചെയ്യാന്‍ പിണറായിയും കൂട്ടരും കടപ്പെട്ടിരിക്കുന്നുവെന്നുമുള്ള ഓര്‍മപ്പെടുത്തലാണ് ഇടതുപക്ഷത്തോട് എക്കാലത്തും ചേര്‍ന്നുനിന്നിട്ടുള്ള ശ്രീനാരായണ സമൂഹം തെരഞ്ഞെടുപ്പ് തിരിച്ചടിയിലൂടെ സര്‍ക്കാരിനു നല്‍കിയതെന്നും വിദ്യാസാഗര്‍ പറഞ്ഞു.
Read Moreയുഡിഎഫ് നേതാക്കൾ തങ്ങളെ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ട്; പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിദ്ധാരണയുണ്ടാക്കി; ക്ഷണം തള്ളി ജോസ് കെ. മാണി
കോട്ടയം: യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം. യുഡിഎഫ് പ്രവേശന ചർച്ചകളാണ് കേരള കോണ്‍ഗ്രസ്-എം നേതൃത്വം തള്ളിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് യുഡിഎഫ് പ്രവേശന ചർച്ച സജീവമായത്. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്നും എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളെ അറിയിച്ചു. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്നും കേരള കോണ്‍ഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ല. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്. പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിധാരണ ഉണ്ടാക്കുകയായിരുന്നു. മുന്നണി മാറ്റ ചർച്ചകൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും സ്റ്റീഫൻ വ്യക്തമാക്കി.
Read Moreജോ ജോസഫിന്റെ അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകം ! എല്‍ഡിഎഫ് എന്തു പണിയും ചെയ്യുമെന്ന് സുരേഷ് ഗോപി…
തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി എംപി. എല്‍ഡിഎഫ് എന്തു പണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാര്‍ക്ക് അറിയാവുന്ന കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പി സി ജോര്‍ജിന്റെ അറസ്റ്റ് ഒക്കെ കോടതി നോക്കിക്കോളും. മറ്റ് അറസ്റ്റുകളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അറിയണ്ടേ. ആഭ്യന്തരമന്ത്രിയോട് പോയി ചോദിക്കൂ. ഇതെല്ലാം മുഖ്യമന്ത്രിയോട് പോയി ചോദിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. പി സി ജോര്‍ജിന്റെ വിഷയമെല്ലാം വിശദമായി ചര്‍ച്ച ചെയ്യേണ്ടത് കോടതിയിലാണ്. കോടതി അത് നോക്കിക്കോളും. പൊലീസ് കോടതിയെ വഹിക്കാതിരുന്നാല്‍ മതിയെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. അതിനിടെ, ജോ ജോസഫിന്റെ പേരില്‍ വന്ന വ്യാജ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍…
Read Moreഒരു ലക്ഷം പേര്‍ക്കു പോലും നിയമനം നല്കാന് കഴിഞ്ഞിട്ടില്ല പിന്നല്ലേ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് ! എല്‍ഡിഎഫിന്റെ പ്രകടന പത്രികയെ പൊങ്കാലയിട്ട് ട്രോളന്മാര്…
ഇത്തവണത്തെ എല്‍ഡിഎഫ് പ്രകടന പത്രിക ട്രോളന്മാരുടെ ഇഷ്ടവിഷയമായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ പി.എസ്.സി വഴി 95196 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയതെന്ന മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രകടന പത്രികയ്ക്കെതിരെ ആളുകള്‍ ട്രോളുമായി രംഗത്തെത്തിയത്. പി.എസ്.സി മുഖേന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നരലക്ഷം പേര്‍ക്ക് നിയമനം നല്‍കിയെന്ന പ്രചാരണം തെറ്റാണെന്ന ആക്ഷേപവുമായി ഒരു പ്രമുഖപത്രം രംഗത്തെത്തിയിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് 151513 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ വിവരാവകാശ രേഖപ്രകാരം 95196 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നായിരുന്നു പത്രത്തിന്റെ കണ്ടെത്തല്‍. പിന്നാലെ ഈ വാര്‍ത്ത തെറ്റാണെന്ന അവകാശവാദവുമായി സി.പി.എമ്മും രംഗത്തെത്തി.അഞ്ച് വര്‍ഷം കൊണ്ട് വെറും 95196 പേര്‍ക്ക് മാത്രം ആണ് നിയമനം നല്കിയവരാണ് ഇനി ഭരണം കിട്ടിയാല്‍ 20 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന് പറയുന്നത്…
Read Moreപ്രചരണത്തിനിടെ ദാ കിടക്കുന്നു ഓടയില്‍ ! സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി പ്രവര്‍ത്തകരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു…
ആറ്റിങ്ങള്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.സ് അംബികയ്ക്ക് പ്രചരണത്തിനിടെ അപകടം. സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണ സ്ഥാനാര്‍ഥി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന വേളയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കാരേറ്റ് ആയിരുന്നു അപകടം. പുളിമാത്ത് പഞ്ചായത്തിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. കാരേറ്റ് കവലയിലെ കടകളില്‍ കയറി വോട്ട് തേടുന്നതിന് ഇടയില്‍ ആയിരുന്നു അപ്രതീക്ഷിത സംഭവം. സ്ഥാനാര്‍ഥിക്ക് ഒപ്പം വീണ പാര്‍ട്ടി പ്രവര്‍ത്തകരായ ആറു പേര്‍ക്കും പരുക്കില്ല. പുളിമാത്ത് പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഓടയില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച സ്ലാബാണ് തകര്‍ന്നത്. അപകടം നടന്ന ഉടന്‍ സ്ഥാനാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. മൂന്നു മണിക്കൂര്‍ സമയത്തെ വിശ്രമത്തിനു ശേഷം നാലു മണിയോടെ സംഘം പഞ്ചായത്ത് പര്യടനം പുനരാരംഭിച്ചു.
Read More