ആദ്യം തീരുമാനിക്കുന്ന നായികയെ ഷൂട്ടിംഗ് തുടങ്ങാറാവുമ്പോൾ എനിക്ക് കിട്ടാതെയാവും. മറവത്തൂർ കനവിൽ മഞ്ജു ആയിരുന്നു. മഞ്ജുവിനെ കിട്ടാതെ വന്നപ്പോൾ വേറെ ആളെ നോക്കി ചന്ദ്രനുദിക്കുന്ന ദിക്കിലും അവസാന നിമിഷം ശാലിനിക്ക് പകരം വേറെ ആളെ നോക്കേണ്ടി വന്നു. ആ സമയത്താണ് ഷൊർണുർ ഒരു ലൊക്കേഷനിൽ വച്ച് കാവ്യയെയും അമ്മയെയും കാണുന്നത്. ഇവരെ ഞാൻ മുന്‍പു കണ്ടിട്ടുള്ളതാണ്. അപ്പോൾ കാവ്യ കുഞ്ഞായിരുന്നു. അങ്ങനെ കാവ്യയുടെ കാര്യം ഓർത്തു. അങ്ങനെ ദിലീപിന്റെ വീട്ടിൽ ചെന്ന് ശാലിനിയുടെ കാര്യം നടക്കില്ല പുതിയ കുട്ടിയെ ആലോചിക്കാം എന്ന്. മഞ്ജുവും പറഞ്ഞു . പുതിയ ആൾ വരട്ടെയെന്ന്. അങ്ങനെ കാവ്യയുടെ കാര്യം പറഞ്ഞു. അവൾ നായിക ആയി അഭിനയിക്കുമോ എന്ന് അറിയില്ല, സ്ക്രീനിൽ ചെറിയ കുട്ടിയായി തോന്നുമോ എന്നും സംശയുമുണ്ടെന്ന് പറഞ്ഞു. അവൾ കറക്ട് ആയിരിക്കും, ചെയ്താൽ നന്നായിരിക്കും, ചുരിദാർ ഒക്കെ ഇട്ടാൽ ഏത്…
Read MoreTag: manju warrier
നടിയെ ആക്രമിച്ച കേസ്: മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കരുത്; കാവ്യാമാധവന്റെ മാതാപിതാക്കളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാനെന്ന് കാവ്യ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയും മുൻ ഭാര്യയുമായ മഞ്ജുവാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കരുതെന്ന് നടൻ ദിലീപ്. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ദിലീപ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം തെളിവുകളുടെ വിടവ് നികത്താനാണ്. കാവ്യാമാധവന്റെ മാതാപിതാക്കളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാനാണെന്നും ദിലീപ് പറയുന്നു. വിചാരണ കാലാവധി നീട്ടാനുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ വ്യാജമെന്നും ദിലീപ് സത്യവാംഗ്മൂലത്തിൽ ആരോപിച്ചു.
Read Moreനടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗമനത്തിന് മഞ്ജുവാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും; കാവ്യയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നു സൂചന. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും കേസിലെ സാക്ഷിയുമായ നടി കാവ്യ മാധവനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ കാവ്യയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിലെ കാവ്യ മാധവന്റെ ലോക്കറുകള്‍ തുറന്ന് അന്വേഷണ സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ട് പോലീസ് സംഘങ്ങളാണ് ബാങ്കിലെത്തി പരിശോധന നടത്തിയത്. കേസിലെ പ്രതി നടന് ദിലീപിന്റെ നിര്‍ദേശപ്രകാരം കാവ്യയുടെ പേരില്‍ തുറന്ന ലോക്കറാണു പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ട നടിയുമായി സാമ്പത്തിക ഇടപാടുകള്‍ മുമ്പ് നടന്നിട്ടുണ്ടെന്നും ഇതിന്റെ പേരിലുള്ള പ്രശ്നങ്ങളും സംഭവത്തിന് കാരണമായെന്നും അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്.…
Read Moreപ്രണയാഭ്യര്‍ഥന മഞ്ജു ആദ്യമേ നിരസിച്ചു ! പിന്നെ വന്നത് കൗമാരക്കാര്‍ പിള്ളേര് കാമുകിക്കയയ്ക്കുന്ന തരത്തിലുള്ള മെസേജുകള്‍…
സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരേ നടി മഞ്ജു വാര്യര്‍ നല്കിയ പരാതിയിലെ വിവരങ്ങള്‍ പുറത്ത്. സംവിധായകനില്‍ നിന്നുള്ള നിരന്തരമായ ‘പ്രണയശല്യം’ സഹിക്ക വയ്യാതെയാണ് നടി കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത് എന്നാണ് വിവരം. മഞ്ജുവാര്യരുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെതിരേ സനല്‍കുമാര്‍ ശശിധരന് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ മഞ്ജു വാര്യരോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്, സംവിധായകനായ സനലിന്റെ ‘കയറ്റം’ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കമെന്നാണ്. ലൊക്കേഷനില്‍ മഞ്ജു വാര്യരോട് സംവിധായകന് പ്രണയം തോന്നുകയായിരുന്നു. ഇത് അയാള്‍ തുറന്നു പറയുകയും ചെയ്തു. ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവര്ക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതില്‍ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ല. എന്നാല്‍ അതിനു ശേഷമാണ് കാര്യങ്ങളുടെ ഗതി മാറി മറിഞ്ഞത്. നിരന്തരമായ പ്രണയാഭ്യര്‍ത്ഥന കൂടി വന്നതോടെ സംവിധായകന്റെ…
Read Moreദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസ്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഓഡിയോയിലെ ശബ്ദം തിരിച്ചറിയാൻ മഞ്ജു വാര്യരെത്തി
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽവച്ചാണ് നടിയുടെ മൊഴിയെടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതി ചേർക്കപ്പെടുന്നതും.
Read Moreവധഗൂഢാലോചന കേസ് ; ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോനോട്ടീസ് നല്‍കിയേക്കും; മഞ്ജുവാര്യരുടെ മൊഴിയെടുത്തു
കൊച്ചി: വധഗൂഢാലോചനാ കേസില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കുമെന്ന് സൂചന. ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മേനോന് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. ദിലീപിന്റെ ഫോണിലെ സുപ്രധാന രേഖകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നാണ് ആരോപണത്തെത്തുടര്‍ന്നാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇവരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ദിലീപിന്റെ ഫോണില്‍നിന്ന് വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കാവ്യയെ ബുധനാഴ്ച വീട്ടിലെത്തി ചോദ്യം ചെയ്യുംനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷം അന്വേഷണ സംഘം ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11ന് ആലുവ പോലീസ് ക്ലബില്‍ ഹാജരാകാനായിരുന്നു അന്വേഷണ സംഘം കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നത്. അതേസമയം…
Read Moreഎന്റെ ജീവിതത്തിൽ ഒന്നും മാറ്റണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല
പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. ഞാൻ ഒരിക്കലും ഒരു റിഗ്രെറ്റ്സ് (പശ്ചാത്താപം) വയ്ക്കാത്ത ആളാണ്. എന്തും നല്ലതിനായിരുന്നു സംഭവിച്ചത് എന്ന് വിചാരിക്കുന്ന ആളാണ്. ഒരുപക്ഷേ ഇപ്പോഴായിരിക്കും കേട്ടോ എനിക്ക് ആ ചിന്ത കൂടുതൽ വന്നു തുടങ്ങിയത്. എന്തായിരുന്നെങ്കിലും അതെല്ലാം നല്ലതിനായിരുന്നു. എന്റെ ജീവിതത്തിൽ ഒന്നും മാറ്റണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. പെട്ടെന്നൊരു കാര്യം ഓർത്താൽ കഴിഞ്ഞ ദിവസം ലുലുവിൽ ഒരു ഫംഗ്ഷൻ നടന്നപ്പോൾ സ്റ്റേജിൽ നിന്ന എല്ലാവർക്കും ഞാൻ ഒരു കഷണം കേക്ക് കൊടുത്തിരുന്നു. പക്ഷേ ആ കുഞ്ഞിനെ മാത്രം ഞാൻ കണ്ടില്ല. പിന്നീട് അതിന്റെ വീഡിയോ കണ്ടപ്പോഴാണ് ഞാൻ ആ കുഞ്ഞിനു മാത്രം കൊടുത്തില്ലല്ലോ എന്നോർത്തത്. ഇപ്പോ എനിക്ക് വീണ്ടും ആ ഫംഗ്ഷനിൽ തിരിച്ചു പോയിട്ട് ആ കുഞ്ഞിന്റെ വായിൽ ഒരു കഷണം കേക്ക് വച്ചുകൊടുത്താൽ കൊള്ളാം എന്നുണ്ട്. അങ്ങനെയുള്ള ചെറിയ ചെറിയ പശ്ചാത്താപങ്ങളേ എനിക്കുള്ളൂ. അല്ലാതെ…
Read Moreഅപൂർണയായിരിക്കാൻ ഭയപ്പെടേണ്ടതില്ല
കഥാപാത്രങ്ങളിലൂടെ മാത്രമല്ല ഔട്ട് ലുക്കിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കാറുള്ള താരമാണ് മഞ്ജു വാര്യർ. പുതിയ ഔട്ട് ലുക്കുമായി ഇടയ്ക്കിടെ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന താരമാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍. അഭിനയിക്കുന്ന കഥാപാത്രങ്ങളില്‍ മാത്രമല്ല പറയുന്ന ഓരോ വാക്കിലും തന്റേതായ അടയാളപ്പെടുത്തലുകള്‍ ബാക്കിവയ്ക്കുന്ന താരമാണ് മഞ്ജു. 14 വര്‍ഷം കഴിഞ്ഞ് മലയാള സിനിമാമേഖലയിലേക്ക് തിരിച്ചു വന്ന മഞ്ജുവാര്യരെ ഹൃദയം തുറന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ ഓരോ ദിവസവും ചെറുപ്പമായി തിളങ്ങുകയാണു താരം. ചെറുപ്പം തോന്നുന്ന ഗെറ്റപ്പിലാണ് ഇപ്പോള്‍ മഞ്ജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അപൂർണയായിരിക്കാൻ ഭയപ്പെടേണ്ടതില്ല എന്ന ക്യാപ്ഷനും നല്കി ട്വിറ്ററില്‍ പുതിയൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മഞ്ജു. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണെന്ന് തോന്നിപ്പിക്കും വിധമാണ് താരത്തിന്റെ അപ്പിയറന്‍സ്. പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്…
Read Moreവായനയില്ലാത്ത മഞ്ജു
പണ്ട് തൂവല്‍ കൊട്ടാരവും ഇരട്ട കുട്ടികളുടെ അച്ഛനുമൊക്കെ ചെയ്യുന്ന കാലത്ത് മഞ്ജുവിന് അധികം വലിയ വായന ഒന്നും ഇല്ലായിരുന്നു. നൃത്തവും പാട്ടമൊക്കെയായിരുന്നു അന്നത്തെ പ്രധാനപ്പെട്ട വിഷയം. അന്ന് ലോഹിതദാസ് വായിക്കാനായി ചില പുസ്തകങ്ങളൊക്കെ കൊണ്ടു വന്ന് മഞ്ജുവിന് കൊടുക്കുമായിരുന്നു. എന്നിട്ട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിച്ചോ എന്ന് ചോദിക്കുന്പോള്‍ വായിച്ചുവെന്ന് കള്ളം പറയും. എന്നിട്ട് എന്റെ മുഖത്ത് നോക്കി കണ്ണടച്ച് കാണിക്കുമായിരുന്നു. -സത്യൻ അന്തിക്കാട്
Read Moreമഞ്ജു വാര്യര്‍ ജര്‍മനിയില്‍ പോയി സ്കിന്‍ ട്രീറ്റ്മെന്റ നടത്തിയോ ? ജര്‍മന്‍ ട്രിപ്പിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ…
നടി മഞ്ജുവാര്യര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.വീണ്ടും ചെറുപ്പമായി എന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടുള്ള ആരാധകരുടെ അഭിപ്രായം. അടിമുടി മാറ്റത്തോടെയായിരുന്നു മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം വരവ്. നടി ജര്‍മനിയില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന തരത്തിലുള്ള പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെ കുറിച്ച് മഞ്ജു പ്രതികരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നല്‍കിയത്. ”മഞ്ജു വാര്യര്‍ ലോക്ഡൗണ്‍ കാലത്ത് ജര്‍മനിയില്‍ പോയി എന്തൊക്കെയോ സ്കിന്നിന് വേണ്ടി ചെയ്തു എന്ന് കേള്‍ക്കുന്നുണ്ടല്ലോ?” എന്നായിരുന്നു ചോദ്യം. ജര്‍മനിയോ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ”പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാന്‍ ജര്‍മനി കണ്ടിട്ട് കൂടിയില്ല. ലോക്ഡൗണ്‍ സമയത്ത്…
Read More