കുടുംബ പ്രേക്ഷകര്‍ക്കൊപ്പം യുവപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് മഞ്ജു വാര്യര്‍. മലയാളി പ്രേക്ഷകരുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാർ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടിയുടെ ഒരു സാഹസിക രംഗത്തിന്റെ വീഡിയോ ആണ്. ഡ്യൂപ്പിന്റെ സഹായമില്ലാതെ സാഹസികത നിറഞ്ഞ രംഗം ചെയ്തിരിക്കുകയാണ് മഞ്ജു. നടിയുടെ ഏറ്റവും പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ സക്സസ് സോംഗിലാണ് ഈ രംഗമുള്ളത്.രണ്ട് ചങ്ങലകളില്‍ തൂങ്ങി മുകളിലേക്ക് പൊങ്ങി മലക്കംമറിയുന്ന മഞ്ജുവിനെയാണ് വീഡിയോയില്‍ കാണുന്നത്. ലേഡി സൂപ്പര്‍ സ്റ്റാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചെറിയ ഫൈറ്റുകള്‍ സിനിമയില്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഇത്രയും സാഹസികമായ രംഗം മഞ്ജു ചെയ്യുന്നത്. മഞ്ജുവിന്റെ സാഹസിക രംഗത്തോടൊപ്പം തന്നെ ചിത്രത്തിന്റെ സക്സസ് ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വിധു പ്രതാപും മിഥുന് അശോകനും ചേര്‍ന്നൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് തന്നെയാണ്. കൂടാതെ ഗാനത്തിന്റെ റാപ്പ് വരികള്‍ ആലപിച്ചിരിക്കുന്നത്…
Read MoreTag: manju warrier
സൗന്ദര്യത്തിന് പിന്നില്‍
കുറച്ച് കാലമായിട്ട് റൊമാന്‍സ് താന്‍ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ നല്ല ലവ് സ്റ്റോറികള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അടുത്ത സിനിമയ്ക്കായി ഞാനത് സ്വീകരിച്ചേക്കും. റൊമാന്റിക് ഇതിവൃത്തമായി വരുന്ന നിരവധി കഥകള്‍ ഞാന്‍ ഇതിനകം കേട്ട് കഴിഞ്ഞു.ഏറ്റവും രസകരമായൊരു പ്രണയകഥയ്ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. തന്റെ സൗന്ദര്യത്തിന് പിന്നില്‍ യാതൊരു രഹസ്യവുമില്ല. ഒരാള്‍ ചെറുപ്പമായി കാണപ്പെട്ടു എന്ന് പറയുന്നതില്‍ വലിയ നേട്ടം ഉള്ളതായി എനിക്ക് തോന്നുന്നില്ല. ഒരാള്‍ ചെറുപ്പമാണോ അല്ലെങ്കില്‍ വയസായി എന്നോ പറയുന്നതല്ല, അവര്‍ സന്തുഷ്ടരാണെന്ന് പറയുന്നതിനാണ് പ്രധാന്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. -മഞ്ജു വാര്യര്‍
Read Moreലാലേട്ടന് അതിന്റെയൊന്നും ഒരാവശ്യവുമില്ല ! വലിയൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം; അനുഭവം തുറന്നു പറഞ്ഞ് മഞ്ജു വാര്യര്‍…
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വന്‍ഹിറ്റുകളായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച് അവസാനമായി ഇറങ്ങിയ ലൂസിഫര്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയെന്ന നേട്ടം കരസ്ഥമാക്കിയിരുന്നു. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പളളിയും പ്രിയദര്‍ശിനി രാംദാസുമായിട്ടാണ് മോഹന്‍ലാല്‍ മഞ്ജുവും എത്തിയത് എത്തിയത്. അതേസമയം ലൂസിഫറില്‍ ലാലേട്ടനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുളള ഒരനുഭവം പങ്കുവെയ്ക്കുകയാണ് മഞ്ജു വാര്യര്‍ ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മഞ്ജു വാര്യയുടെ തുറന്നു പറച്ചില്. ലൂസിഫറിലെ ഒരു സീനില്‍ അഭിനയിച്ച ശേഷമുളള ലാലേട്ടന്റെ പ്രശംസയെ കുറിച്ചാണ് മഞ്ജു വാര്യര്‍ മനസുതുറന്നത്. സിനിമയില്‍ ലാലേട്ടന് ഇല്ലാത്ത എന്റെ ഒരു സീന്‍ ഉണ്ടായിരുന്നു. അത് കണ്ടുകഴിഞ്ഞിട്ട് അദ്ദേഹം എന്റെ അടുത്ത് വന്നു നന്നായി എന്ന് പറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന്…
Read Moreഎനിക്കും മടുക്കും, നിങ്ങള്‍ക്കും മടുക്കും;തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ
ഒരു സ്ത്രീയെ കേന്ദ്രീകരിച്ച് മാത്രം കഥ പറഞ്ഞാലെ സ്ത്രീ ശാക്തീകരണം ആകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജു വാര്യർ. ഏത് ചെറിയ കാര്യത്തില്‍ നിന്നും നമുക്ക് ശാക്തീകരിക്കപ്പെടാം. അതിന് ഒരു സിനിമ തന്നെ വേണമെന്നില്ല. ഇപ്പോഴത്തെ സ്ത്രീകളെല്ലാം എത്ര ശക്തിയുള്ളവരാണ്. വ്യത്യസ്തമായ പ്രമേയങ്ങളും കഥകളും ചെയ്യുമ്പോഴാണ് നിങ്ങളടക്കമുള്ള പ്രേക്ഷകര്‍ക്ക് കാണാന്‍ തോന്നുകയുള്ളു. അല്ലെങ്കില്‍ ഒരേ സ്വഭാവമുള്ള ചിത്രങ്ങള്‍ ചെയ്താല്‍ എനിക്കും മടുക്കും, കാണുന്ന നിങ്ങള്‍ക്കും മടുക്കും.
Read Moreലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരെക്കുറിച്ച് മഞ്ജു സുനിച്ചൻ പറഞ്ഞതെന്ത്; പറയേണ്ടതെക്കെ തുറന്ന് പറയാതെ, നടി ചെയ്തത് കണ്ടോ…!
മഞ്ജു വാര്യരുടെ എറ്റവും പുതിയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിന് എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് നടിയുടെതായി ആരാധകര്‍ ഏറ്റെടുത്തത്. 42-ാം വയസിലും പതിനെട്ടു വയസുകാരിയുടെ ചുറുചുറുക്കോടെയാണ് മഞ്ജു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കിടിലന്‍ മേക്കോവറിലുളള ലേഡീ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായത്. ഈ ചിത്രങ്ങള്‍ നിരവധി പേരാണ് തങ്ങളുടെ പേജുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രങ്ങക്കൊപ്പം മഞ്ജുവിനെ കുറിച്ചുളള കുറിപ്പുകളുമായും ആരാധകര്‍ ഏത്തി. ഈ പ്രായത്തിലും നടി എല്ലാവര്ക്കും പ്രചോദനമാണെന്നാണ് മിക്കവരും പറയുന്നത്. അതേസമയം മഞ്ജു വാര്യരെ കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റുമായി നടി മഞ്ജു സുനിച്ചനും എത്തിയിരുന്നു. റംസി റംസിൻ എന്നയാളുടെ ഫേസ് ബുക്ക് കുറിപ്പാണ് മഞ്ജു പങ്കുവച്ചി രിക്കുന്നത്. ഇതോടെ വൈറലായ ആ കുറിപ്പ് ഇങ്ങനെ… ജീവിതം കൈവിട്ടുപോയെന്ന് തോന്നിയ കാലത്ത് ഈ മുഖം…
Read More42 വയസുള്ള വിവാഹമോചിതയാണ്… മുന്നേ കൂട്ടിലകപ്പെട്ടവളാണ്…മുപ്പതുകളില്‍ പൂജ്യത്തില്‍ നിന്നും ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തവളാണ്; കുറിപ്പ് വൈറലാകുന്നു…
മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. തന്റെ പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രസ് മീറ്റില്‍ കിടിലന്‍ മേക്കോവറില്‍ എത്തിയ താരത്തിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തെ കുറിച്ച് റംസി റംസിന്‍ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കുറിപ്പില്‍ പറയുന്നതിങ്ങനെ… 42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്..സ്‌നേഹം കൊണ്ട് മുറിവേറ്റവളാണ്… പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ്..മുപ്പതുകളില്‍ പൂജ്യത്തില്‍ നിന്നും ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തവളാണ് ..ജീവിതം തോല്‍പ്പിക്കാന്‍ ശ്രമിച്ചിടത്ത് നിന്നും ജയിച്ചു മുന്നേറിയവളാണ്…അഭിമാനമാണ്..?? ജീവിതം കൈ വിട്ടു പോയെന്ന് തോന്നിയ കാലത്ത് ഈ മുഖം എനിക്ക് നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല. വിവാഹമോചിതരായ, വിധവകളായ, ചതിക്കപ്പെട്ട, മുറിവേറ്റ പെണ്ണുങ്ങളോടാണ്… വിദ്യാഭ്യാസം പൂര്‍ത്തിയാവും മുന്നേ ഭാര്യയായി അടുക്കളയില്‍ ഒതുങ്ങിക്കൂടേണ്ടി വന്ന, ഒന്നുമാവാന്‍ കഴിഞ്ഞില്ലെന്ന് നിരാശപ്പെടുന്ന മുപ്പതുകളിലും നാല്‍പതുകളിലുമുള്ള പെണ്ണുങ്ങളോടാണ്… നോക്കൂ പെണ്ണുങ്ങളേ….ഇപ്പോഴും വൈകിയിട്ടില്ല… എവിടെയോ നഷ്ടപ്പെട്ട നിങ്ങളുടെ വരയ്ക്കാനുള്ള, പാടാനുള്ള, നൃത്തം ചെയ്യാനുള്ള, എഴുതാനുള്ള കഴിവുകളെ…
Read Moreമഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ പോകുന്നു ! രണ്ടാം വിവാഹ വാര്‍ത്തകളോട് ബാലയുടെ പ്രതികരണം ഇങ്ങനെ…
തമിഴ്‌നാട്ടില്‍ ജനിച്ച് മലയാളികളുടെ മനസ്സില്‍ കുടിയേറിയ നടനാണ് ബാല. നിരവധി ചിത്രങ്ങളിലൂടെ നായകനായും വില്ലനായും സഹനടനായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരം. പലപ്പോഴും ബാലയുടെ സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. താരത്തിന്റെയും ഗായിക അമൃതയുടെയും വിവാഹവും വിവാഹ മോചനവും മിക്കപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ചൂടുള്ള വാര്‍ത്തയായി. സോഷ്യല്‍ മീഡിയകളിലും നടന്‍ സജീവമാണ്. മഞ്ജു വാര്യരുടെയും മംമ്ത മോഹന്‍ദാസിന്റെയും ഒക്കെ പേരിനൊപ്പം വന്ന തന്റെ വിവാഹ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് ബാലയിപ്പോള്‍. മഞ്ജു വാര്യരും ബാലയും തമ്മില്‍ വിവാഹിതരാകുന്നു, മംമ്ത മോഹന്‍ദാസിനെ ബാല വിവാഹം കഴിക്കാന്‍ പോകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ക്കൊടുവില്‍ ബാല വിവാഹിതനാവുന്നോ എന്ന ചോദ്യവും വരാറുണ്ട്. ഇനി വിവാഹം കഴിക്കുമോ എന്നാണ് അവതാരകന്‍ ബാലയോട് ചോദിച്ചത്. പ്രസ്മീറ്റില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇനി കേരളത്തില്‍ ഉണ്ടാവുമോ എന്ന് ചോദിച്ചു. ഞാന്‍ കേട്ടത് കെയര്‍ഫുള്‍ ആയിട്ട് ഉണ്ടാവുമോ എന്നാണ്. പക്ഷേ മീഡിയയില്‍…
Read Moreചൂടുള്ള വാര്‍ത്ത…മഞ്ജു വാര്യര്‍ ജനുവരി 14ന് വിവാഹിതയാകുന്നു ! വാങ്ങിക്കൂ വായിക്കൂ; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ…
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജുവാര്യര്‍. മലയാളസിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ചിലരെങ്കിലും മഞ്ജുവിന് നല്‍കുന്നുമുണ്ട്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് മഞ്ജുവിന്റെ ആരാധകരെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഇപ്പോള്‍ മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു എന്നും വിവാഹം ജനുവരി 14നാണെന്നും ഉള്ള ഒരു പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. എന്നാല്‍ ഇതിന്റെ പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ് മഞ്ജുവിന്റെ വിവാഹത്തിന്റെ പേരു പറഞ്ഞ് പത്രം വില്‍ക്കാന്‍ ശ്രമിച്ച പയ്യന്റെ ഭാവനയില്‍ വിരിഞ്ഞതായിരുന്നു ഈ വിവാഹം. സന്തോഷ് ഏലിക്കാട്ടൂര്‍ എന്നയാളാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ…ചൂടുള്ള…
Read Moreഅന്തരീക്ഷത്തിൽ പറന്ന് ഉയർന്ന് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു മഞ്ജു വാര്യർ കുറിച്ചതിങ്ങനെ…. ചിത്രത്തിന് ലൈക്കും കമന്‍റുകളുമായി ആരാധകരും
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും സംഗീതത്തിലുമെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശാലീന സുന്ദരിയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ ഏത് തരം വേഷവും കൈകാര്യം ചെയ്യും. ഇപ്പോൾ താരവും മറ്റുള്ളവരെ പോലെ വീട്ടിൽ ക്വാറന്ൈറനിലാണ്. എല്ലാ താരങ്ങളെയും പോലെ താരവും കൊറോണ വ്യാപനത്തിനെതിരേ ബോധവത്ക്കരണവുമായി എത്തിയിരുന്നു. എന്നാൽ പല താരങ്ങളും തങ്ങളുടെ ബോഡി ഫിറ്റ്നെസ് നിലനിർത്താൻ വർക്കൗട്ട് വീഡിയേകളുമായി എത്തിയപ്പോൾ നൃത്ത വീഡിയോകൾ പങ്കുവച്ചുകൊണ്ടാണ് മഞ്ജുവെത്തിയത്. ക്വാറന്ൈറൻ സമയത്തും ഡാൻസ് പ്രാക്ടീസ് നിർത്താൻ താരം ഒരുക്കമല്ല. ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന താരത്തിന്റെ വീഡിയോകൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നൃത്തദിനത്തിൽ ആശംസയുമായെത്തിയിരിക്കുകയാണ് താരം. മനോഹരമായൊരു ചിത്രത്തോടൊപ്പമായിരുന്നു മഞ്ജുവിന്റെ ആശംസ. നൃത്തം ചെയ്യുന്ന തന്റെ ചിത്രമാണ് താരം പങ്കുവച്ചത്. അന്തരീക്ഷത്തിൽ പറന്നുയർന്നു നിൽക്കുന്ന രീതിയിലുള്ള ചിത്രമാണ് മഞ്ജു പോസ്റ്റ് ചെയ്തത്.…
Read Moreമഞ്ജുവാര്യരെ കണ്ടു, അമ്മയെ മറന്നു; കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന പഴമൊഴി അന്വർഥമാക്കി കൊല്ലത്തുകാരൻ യുവാവിന്‍റെ കഥയിങ്ങനെ…
അമ്മയേയും കൂട്ടി പെൻഷൻവാങ്ങാൻ ട്രഷറിയിലെത്തിയ മകൻ അമ്മയെ അവിടെയാക്കി തൊട്ടടുത്ത് നടന്ന മഞ്ജുവാര്യർ അഭിനയിക്കുന്ന ഷൂട്ടിംഗ് കാണാൻ പോയി. പിന്നെ നടന്ന കഥ സംഭവ ബഹുലം. വിളവൂർക്കൽ സ്വദേശികളായ അമ്മയും മകനും മലയിൻകീഴ് ട്രഷറിയിലെത്തിയപ്പോൾ വൻ തിരക്ക്., അമ്മയെ അവിടെ നിർത്തി പുറത്തിറങ്ങിയപ്പോളാണ് സിനിമാ ഷൂട്ടിംഗിന്‍റെ കാര്യം യുവാവ് അറിയുന്നത്. തിരക്കു കാരണം കാര്യംസാധിക്കാൻ താമസമുണ്ടാകുമെന്ന് കരുതിയാണ് യുവാവ് സിനിമാ ചിത്രീകരണം കാണാൻ പോയത്. ട്രഷറിയിലെ ആവശ്യം കഴിഞ്ഞ് പുറത്തിറങ്ങിയ അമ്മയ്ക്ക് മകനെ കാണാനായില്ല. ഫോൺ ഇല്ലാത്തതു മൂലം മകനെ വിളിക്കാനും കഴിഞ്ഞില്ല. ഏറെ കാത്തിരുന്ന ശേഷം വീട്ടിലേക്ക് പോകാൻ ഓട്ടോയിൽ കയറി.പക്ഷേ വീടിരിക്കുന്ന സ്ഥലപ്പേരും പോകേണ്ടതെങ്ങനെയെന്നും പ്രായാധിക്യം മൂലംഅവർക്ക് കഴിഞ്ഞില്ല. പിന്നെ അറിയാവുന്ന ഒരു സ്ഥലപ്പേര് പറഞ്ഞ് യാത്ര തുടർന്ന് അവിടെയത്തിയെങ്കിലും വീട് കണ്ടെത്താനാവാതെ കുറേ കറങ്ങി. ഒടുവിൽ ഓട്ടോക്കാരൻ മലയൻകീഴ് കരിപ്പൂരിനു സമീപം റോഡരുകിൽ…
Read More