കോഴിക്കോട് നോര്‍ത്തില്‍ നടി പാര്‍വതിയെ ഇറക്കി കളിക്കാന്‍ പിണറായി ! നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത് ആഷിഖും റിമയും; മലയാള സിനിമയിലെ ഒതുക്കലില്‍ നിന്നും മോചിതയാവുമോ നടി…

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ പാര്‍വതി തിരുവോത്തിന് ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് അത്ര നല്ലകാലമല്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അവര്‍ക്കൊപ്പം ഉറച്ചു നിന്നതിന് പ്രതിഫലമെന്നവണ്ണം മലയാള സിനിമാലോകത്തു നിന്നും പാര്‍വതി നിഷ്‌കാസിതയാകുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിലപാട് വ്യക്തമാക്കിയ ശേഷം വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് പാര്‍വതിയക്ക് ലഭിച്ചത്. ഇനി മലയാള സിനിമയില്‍ ഒരു നല്ലകാലം വരുമെന്ന പ്രതീക്ഷയും നടിയ്ക്കുണ്ടാവാനിടയില്ല. ഈ അവസരത്തിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ പാര്‍വതിയെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നീക്കം നടത്തുന്നതായാണ് സൂചന. സിപിഎം അനുഭാവികളായ സിനിമാക്കാര്‍ തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. സിപിഎം സഹയാത്രികരായ ആഷിഖ് അബുവും ഭാര്യ റീമാ കല്ലിങ്കലും പാര്‍വതി സിപിഎം ബാനറില്‍ മത്സരിക്കണമെന്ന അഭിപ്രായക്കാരാണ്. പാര്‍വതി മത്സരിച്ചാല്‍ യുവാക്കളുടെ വോട്ട് കുലയോടെ സിപിഎമ്മില്‍…

Read More

അവാര്‍ഡുകള്‍ വീട്ടിലെത്തിച്ചു നല്‍കുന്നതായിരുന്നു ഇതിലും ഭേദം ! സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മേശപ്പുറത്തു വച്ചു നല്‍കിയതിനെ വിമര്‍ശിച്ച് ജി സുരേഷ്‌കുമാര്‍…

പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തുകയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം. ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിനെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജി.സുരേഷ്‌കുമാറും പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യാമായിരുന്നു.അല്ലെങ്കില്‍ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്. അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം.സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു.അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആര്‍ക്കുമില്ലാത്തതു കഷ്ടമാമെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.…

Read More

എക്‌സ്‌പോസിംഗ് പിണറായി A to Z ! പിണറായിയെ തുറന്നു കാട്ടാന്‍ വീഡിയോ പ്രചരണവുമായി കോണ്‍ഗ്രസ്; കാമ്പെയ്‌ന് പിന്തുണയുമായി യുവാക്കള്‍…

വിവര സാങ്കേതിക വിദ്യകളുടെയും സമൂഹമാധ്യമങ്ങളുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ടുള്ള നവലോക കോണ്‍ഗ്രസ് പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) കീഴിലുള്ള റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മുഖം കൂടുതല്‍ മിനുക്കുന്നതിനുള്ള ചുമതല. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിരവധി നൂതന പദ്ധതികള്‍ ഇതിനോടകം ഈ ഡിപ്പാര്‍ട്ട്മെന്റ് ആവിഷ്‌കരിച്ചുകഴിഞ്ഞു. തുടക്കത്തില്‍ നാലു ഘട്ടങ്ങളിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിച്ചും പഠിച്ചും ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് ആദ്യത്തേത്. ഇതിന്റെ ഭാഗമായി എക്‌സ്‌പോസിങ് പിണറായി A to Z എന്ന വീഡിയോ കാംപെയ്ന്‍ നാളെ ആരംഭിക്കും. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് നാളെ രാവിലെ 10ന് ഇന്ദിരാ ഭവനില്‍ വച്ച് വീഡിയോ പരമ്പരയുടെ…

Read More

മുഖ്യമന്ത്രിയുടെ രോഗവിവരം അറിയാന്‍ ആര്‍ക്കും അവകാശമില്ല ! എന്നാല്‍ നാട്ടുകാരുടെ ആരോഗ്യവിവരങ്ങളെല്ലാം അമേരിക്കന്‍ കമ്പനിയ്ക്ക് ;ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് പണി പാലുംവെള്ളത്തില്‍ കിട്ടും…

തങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിംഗ്ലര്‍ കമ്പനിയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടതിനെതിരേ ആളുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന… ഇത്തരത്തില്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നാണ് വിവരം. പരാതിയുമായി ഒരാളെങ്കിലും ഹൈക്കോടതിയിലെത്തിയാല്‍ സര്‍ക്കാര്‍ വട്ടിലാകുമെന്നുറപ്പാണ്. ആദ്യ ചോദ്യം ഉയരുന്നത് മുഖ്യമന്ത്രിയ്‌ക്കെതിരേ തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടത്തിയ ചികിത്സയും ശസ്ത്രക്രിയയും എന്താണെന്ന് അറിയാന്‍ ആര്‍ക്കും അവകാശമില്ലെന്ന വാദമായിരിക്കും കേസ് കൊടുക്കുന്നയാള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുക… സര്‍ക്കാര്‍ ചെലവിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തിയത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ച് അറിയണമെന്ന് ഒരാള്‍ പറഞ്ഞാല്‍ ആ വിവരങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയ്യാറാവുമോ ? സര്‍ക്കാര്‍ ചെലവില്‍ നടത്തിയ ചികിത്സയാണെന്ന് പറഞ്ഞ് വിവരാവകാശ നിയമപ്രകാരം ഒരാള്‍ ചോദിച്ചാല്‍ അത് നല്‍കുമോ? എന്ന ചോദ്യത്തിന് ന്യായമായും നല്‍കില്ല എന്നു തന്നെയാവണം ഉത്തരം. കാരണം മുഖ്യമന്ത്രിയുടെ ചികിത്സ…

Read More

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ‘ബിവറേജസ്’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് പാനീയങ്ങളെ; പഞ്ചാബില്‍ എല്ലാ മദ്യഷോപ്പുകളും അടച്ചിട്ടിരിക്കുകയാണെന്ന് മലയാളികള്‍ ; പിണറായിയുടെ ‘മദ്യനയം’ വിമര്‍ശനങ്ങള്‍ക്കു വിധേയമാകുമ്പോള്‍…

കേരളം ലോക്ക് ഡൗണിലേക്ക് പോയിട്ടും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. പഞ്ചാബിനെയും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നിടുന്നതിന്റെ ആവശ്യകത മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാല്‍ ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്. ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയതെന്നാണ് ആക്ഷേപം. പഞ്ചാബിലെ മദ്യഷോപ്പുകളെല്ലാം അടച്ചിട്ടിരിക്കുകയാണ് താനും. പഞ്ചാബില്‍ കര്‍ഫ്യൂവിന്റെ ഭാഗമായി വിദേശമദ്യവില്‍പ്പനയും നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ മുഖ്യമന്ത്രിയുടെ മദ്യനയത്തെ കണക്കറ്റു പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. പഞ്ചാബ് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ അവശ്യവസ്തുക്കളുടെ ലിസ്റ്റില്‍ മദ്യവില്പന ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്നലെ മുതല്‍ പഞ്ചാബിലെ ഒരൊറ്റ മദ്യ ഷോപ്പും പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഞ്ചാബിലെ മലയാളികള്‍ തന്നെ അറിയിക്കുന്നത്. ഇന്നലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ വാര്‍ത്താ സമ്മേളനം…

Read More

ഉല്ലാസയാത്രയല്ല, തീര്‍ഥയാത്രയുമല്ല ! ഇത് നിക്ഷേപകരെ തേടിയുള്ള സാഹസികയാത്ര; മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശയാത്രയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാര സമേതം നടത്തുന്ന വിദേശയാത്രയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എസ്.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉല്ലാസയാത്രയല്ല, തീര്‍ത്ഥയാത്രയുമല്ല…സംസ്ഥാനത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാന്‍, വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ത്വരിതപ്പെടുത്താന്‍ നിക്ഷേപകരെത്തേടിയുളള സാഹസിക യാത്ര. എന്നാണ് ജയശങ്കര്‍ മുഖ്യമന്ത്രിയുടെ ജപ്പാന്‍ യാത്രയെ വിശേഷിപ്പിക്കുന്നത്.

Read More

എല്ലാ ദിവസവും ആളെക്കൊല്ലുന്നതാണോ ഒറ്റപ്പെട്ട സംഭവം ! എണ്ണിയെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയ്‌ക്കെതിരേ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍…

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സേനയുടെ വീഴ്ചകളെയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷം. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നു വാദിക്കുന്ന പിണറായിയ്‌ക്കെതിരേ ആഞ്ഞടിച്ചത് ഷാഫി പറമ്പില്‍ എംഎല്‍എയായിരുന്നു. പോലീസ് മര്‍ദനവും മറ്റ് വീഴ്ചകളും ഒറ്റപ്പെട്ട സംഭവമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ ദിവസവും ആളെ കൊല്ലുന്നതിനെയാണോ ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നതെന്ന് ഷാഫി നിയമസഭയില്‍ ചോദിച്ചു. കൃത്യമായ ഇടവേളകളില്‍ ആളെ കൊല്ലുന്നത് കേരള പൊലീസ് നിര്‍ത്തണം. ഭാര്യയെ തല്ലിയാല്‍ തല്ലുന്നവനെ തല്ലിക്കൊല്ലാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഒരു മന്ത്രിവരെ ചിന്തിക്കുമ്പോള്‍ എങ്ങനെയാണ് സംസ്ഥാനത്ത് ക്രമസമാധാനം നടപ്പാക്കുകയെന്ന് ഷാഫി ചോദിച്ചു. പാര്‍ട്ടി കോടതിയുടെ ശൈലിയിലേക്ക് കേരളത്തിലെ പൊലീസ് മാറാന്‍ അനുവദിക്കരുതെന്ന് ഷാഫി പറഞ്ഞു. ലോക്കപ്പ് മര്‍ദനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കവെയാണ് ഷാഫിയുടെ പരാമര്‍ശം. പോലീസിന്റെ…

Read More

ക്ലോസറ്റില്‍ വീണ ഫോണ്‍ എടുത്തു തരാമെങ്കില്‍ 20000 രൂപ തരാം ! ഫോണെടുക്കാനായി ഒടുവില്‍ ക്ലോസറ്റ് വെട്ടിപ്പൊളിച്ച് ഉടമസ്ഥന്റെ പരാക്രമം; മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുന്ന സംഭവം നടന്നത് പിണറായിയില്‍

ഇന്നത്തെക്കാലത്ത് ആളുകള്‍ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒരു സംഗതിയാണ് മൊബൈല്‍ഫോണ്‍. ശുചിമുറിയില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ ശുചിമുറി തന്നെ വെട്ടിപ്പൊളിച്ച ഉടമസ്ഥനാണ് താരം. പിണറായിയിലാണ് സംഭവം. ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ ഫോണാണ് യാത്രാമധ്യേ പെട്രോള്‍ പമ്പിലെ ശുചിമുറിയില്‍ നഷ്ടമായത്. ക്ലോസെറ്റില്‍ വീണ ഫോണ്‍ എടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാന്‍ഹോള്‍ അടര്‍ത്തി മാറ്റി പരിശോധിക്കുകയായിരുന്നു. ഫോണ്‍ ഇപ്പോള്‍ തന്നെ ഉപയോഗശൂന്യമായിക്കാണുമെന്ന് പമ്പിലെ ജീവനക്കാര്‍ പറഞ്ഞെങ്കിലും ഫോണിന് പിന്നില്‍ രണ്ട് സ്വര്‍ണനാണയമുണ്ടെന്നാണ് ഉടമസ്ഥന്‍ പറഞ്ഞത്. മാന്‍ഹോള്‍ മാറ്റി പരിശോധിച്ചിട്ടും ഫോണ്‍ കണ്ടെത്താത്തതിനെ തുടര്‍ന്ന് ടാങ്കിലേക്ക് പോയ ഫോണ്‍ മണ്ണ് മാന്തി കൊണ്ട് എടുക്കണമെന്ന നിലപാടിലായി ഉടമസ്ഥന്‍. ഇതിനായി 20,000 രൂപ ചിലവാകുമെന്ന് പമ്പിലുള്ളവര്‍ പറഞ്ഞപ്പോള്‍ ഉടമസ്ഥന്‍ അതിനും തയാറായി. ഒരു ഫോണിനായി ഇത്രയും തുക മുടക്കാന്‍ ഉടമസ്ഥന്‍ തയാറായതോടെ സംശയം തോന്നിയ പമ്പ് ജീവനക്കാര്‍…

Read More

അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് യുഡിഎഫ് ! കേന്ദ്രത്തിലെ മോദി ഭരണവും കേരളത്തിലെ പിണറായി ഭരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് യുഡിഎഫ്. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. തെരഞ്ഞെടുപ്പ് വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും അവര്‍ നല്‍കിയ വിജയമാണിതെന്നും ചെന്നിത്തല പറഞ്ഞു. അമ്പേ പരാജയപ്പെട്ട ഇടതു പക്ഷത്തിന് കേരളത്തില്‍ അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ഇടതുപക്ഷം ജനമനസുകളില്‍ നിന്ന് തൂത്തെറിയപ്പെട്ടെന്നും ചെന്നിത്തല തുറന്നടിച്ചു. കേന്ദ്രത്തിലെ മോദി ഭരണവും കേരളത്തിലെ പിണറായി ഭരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടു കൂട്ടരും മതന്യൂനപക്ഷ- പിന്നോക്ക-ആദിവാസി വിഭാഗങ്ങളെ പീഡിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിലും പരസ്പരം മത്സരിക്കുകയായിരുന്നു- ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ മതന്യൂനപക്ഷ-പിന്നോക്ക-ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…

Read More

തച്ചങ്കരി തെറിച്ചത് രണ്ടും കല്‍പ്പിച്ച് കോടിയേരി ഇറങ്ങിയപ്പോള്‍ ! യൂണിയന്‍കാരും പാര്‍ട്ടിനേതാക്കളും കൊടിയേരിയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ പിണറായിക്കും പിടിവിട്ടു; കെഎസ്ആര്‍ടിസിയുടെ കാര്യം ഗുദാ ഹവാ…എന്ന് ഉറപ്പിച്ച് മലയാളികള്‍

തിരുവനന്തപുരം:നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയര്‍ത്തിയ രക്ഷകനായാണ് മലയാളികള്‍ ടോമിന്‍ തച്ചങ്കരിയെ കണ്ടത്. ശബരിമലക്കാലത്ത് നിലയ്ക്കലില്‍ ക്യാമ്പ് ചെയ്ത് തച്ചങ്കരി എല്ലാം നിയന്ത്രിച്ചപ്പോള്‍ അത് കെഎസ്ആര്‍ടിസിക്ക് തുണയായി. ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തിന്റെ വക സ്വന്തമായി കണ്ടെത്തി. ഇതോടെ ആരും അധികനാള്‍ ഉറയ്ക്കാത്ത കെഎസ്ആര്‍ടിസി എംഡി കസേരയില്‍ തച്ചങ്കരി ഇനിയും ഏറെനാള്‍ വാഴുമെന്ന പ്രതീതിയുമുണ്ടായി. ഇലക്ട്രിക് ബസിന്റെ വിജയത്തില്‍ പോസ്റ്റിട്ട് തച്ചങ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയടിയും നേടി തച്ചങ്കരി മുന്നേറുമ്പോള്‍ മറുവശത്ത് തൊഴിലാളി യൂണിയന്‍കാര്‍ അസഹിഷ്ണതയാല്‍ പൊറുതിമുട്ടുകയായിരുന്നു. യൂണിയനുകളെ കൊല്ലുന്ന തച്ചങ്കരിയെ ആനവണ്ടിയുടെ തലപ്പത്ത് ഇരുത്താനാകില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ പിണറായിയുടെ പിന്തുണ തച്ചങ്കരിയെ രക്ഷിക്കുമെന്ന് ഏവരും കരുതിയിരുന്നപ്പോഴാണ് സിപിഎം നേരിട്ട് കളത്തിലിറങ്ങിയത് ഇതോടെ പിണറായിക്കും പിടിവിട്ടു പാര്‍ട്ടിയിലും ഭരണത്തിലും കുറച്ചു കാലം മുമ്പ് വരെ പിണറായിയായിരുന്നു അവസാന വാക്ക്. ഈ ബലത്തിലാണ് ഒന്നരക്കൊല്ലം…

Read More