എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്..! കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച പ്രിയാ വാര്യര്‍ക്കിട്ട് ചൊറിഞ്ഞ് സദാചാരക്കാര്‍ ! നല്ല കിടിലന്‍ മറുപടിയുമായി പ്രിയ കുട്ടൂസും…

സിനിമയില്‍ വന്നനാള്‍ മുതല്‍ ട്രോളന്മാരുടെ ഇഷ്ടതാരമാണ് പ്രിയ വാര്യര്‍. പ്രിയ വാര്യര്‍ എന്തു ചെയ്താലും അത് ട്രോളാനായി മാത്രം ഒരു വിഭാഗം ആളുകള്‍ രംഗത്തുണ്ട്. പ്രിയ വാര്യര്‍ അടുത്തിടെ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫോട്ടോയില്‍ അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ലെഹെംഗയാണ് പ്രിയ ധരിച്ചിരിക്കുന്നത്. എന്നാല്‍ വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടി എന്നും പറഞ്ഞ് പലരും താരത്തെ വിമര്‍ശിക്കുകയും ട്രോളുകയും ചെയ്തു. പക്ഷെ ഇക്കുറി ട്രോളുകളെ കണ്ടില്ലെന്ന് നടിക്കാന്‍ താരം കൂട്ടാക്കിയില്ല. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് പ്രിയ നല്‍കിയിരിക്കുന്നത്. ”എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലില്‍ ഒന്നുപോലും വായിച്ച് തീര്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തില്‍ ചില കമന്റുകള്‍ വായിച്ചു. എല്ലാവരും ആ കമന്റുകള്‍ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരുപക്ഷെ ആ കമന്റ് ചെയ്തവര്‍ക്ക്…

Read More

പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം ! ട്രെയ്‌ലറില്‍ അര്‍ബാസ് ഖാനും

മലയാളത്തിലെ യുവനടി പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബോളിവുഡ് സൂപ്പര്‍ നായികയുടെ ജീവിതത്തെയാണ് അവതരിപ്പിക്കുന്നത്. പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദത്തില്‍ ഇടം നേടിയ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ സിനിമയ്ക്ക് ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങളാണ് ചിത്രത്തിന് വിവാദഛായ നല്‍കിയത്. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. അസീം അലി ഖാന്‍, അര്‍ബാസ് ഖാന്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Read More

ലോക്ക്ഡൗണ്‍ കാലത്ത് ടിക്ക്‌ടോക്കുമായി ആരാധകരെ കൈയ്യിലെടുത്ത് പ്രിയ കുട്ടൂസ് !’മോളൂസേ ജാഡയാണോ’ എന്നു ചോദിച്ച് ആരാധകര്‍;പുതിയ വീഡിയോ വൈറലാകുന്നു…

ലോക്ക്ഡൗണ്‍ കാലത്ത് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരങ്ങളെല്ലാം. ഈ അവസരത്തില്‍ നടി പ്രിയ വാര്യര്‍ക്ക് എങ്ങനെ മാറി നില്‍ക്കാന്‍ കഴിയും. വ്യത്യസ്തങ്ങളായ നിരവധി വിഡിയോകളാണ് താരം സമൂഹമാധ്യമങ്ങളില്‍ ദിവസവും പങ്കു വയ്ക്കുന്നത്. ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ ഡയലോഗ് വച്ച് പ്രിയ ചെയ്ത ടിക്ടോക്ക് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ‘കുന്തമോ.. ‘ എന്നു തുടങ്ങുന്ന ഡയലോഗ് സിനിമയോളം തന്നെ ഹിറ്റായ ഒന്നായിരുന്നു. ആ ഡയലോഗ് ഉപയോഗിച്ചാണ് ഹാസ്യം കലര്‍ത്തി രസകരമായി പ്രിയ വീഡിയോ ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് വീഡിയോ സ്വീകരിച്ചിരിക്കുന്നത്.

Read More

ന​ല്ല ഒ​രു സി​നി​മ മ​തി, ഈ ​ക​മ​ന്‍റു​ക​ളൊ​ക്കെ ഇ​ല്ലാ​താ​കും; സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ട വന്ന ട്രോളുകളെക്കുറിച്ച് പ്രി​യ വാ​ര്യ​ർ മനസ് തുറക്കുന്നു

ഒ​രു ക​ണ്ണി​റു​ക്ക​ൽ കൊ​ണ്ട് താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് പ്രി​യ വാ​ര്യ​ർ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ല​ട​ക്കം നി​ര​വ​ധി ഫോ​ളോ​വേ​ഴ്സു​ള്ള പ്രി​യ ക​ണ്ണു ചി​മ്മി​ത്തു​റ​ക്കു​ന്ന സ​മ​യ​ത്തി​ലാ​യി​രു​ന്നു താ​ര​മാ​യി മാ​റി​യ​ത്. പ്ര​ശ​സ്തി​യോ​ടൊ​പ്പം ത​ന്നെ വ​രു​ന്ന​താ​ണ് വി​മ​ർ​ശ​ന​ങ്ങ​ളും. പ്രി​യ​യ്ക്കെ​തി​രേ​യും സോ​ഷ്യ​ൽ മീ​ഡി​യ ട്രോ​ളു​ക​ളും മ​റ്റു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ത്ത​രം ട്രോ​ളു​ക​ളൊ​ന്നും ത​ന്നെ ഇ​പ്പോ​ൾ ബാ​ധി​ക്കാ​റി​ല്ലെ​ന്ന് പ്രി​യ പ​റ​യു​ന്നു. ത​ന്‍റെ ഒ​രു ന​ല്ല സി​നി​മ വ​ന്നാ​ൽ തീ​രാ​വു​ന്ന പ്ര​ശ്നം മാ​ത്ര​മേ ഇ​പ്പോ​ഴു​ള്ളു​വെ​ന്നും പ്രി​യ പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു പ്രി​യ മ​ന​സ് തു​റ​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ന​ല്ല വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു. ട്രോ​ളു​ക​ൾ എ​ന്നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യി​രു​ന്നു. ഞാ​നെ​ന്ത് ചെ​യ്തി​ട്ടാ​ണ് ഇ​ങ്ങ​നെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് അ​റി​യാ​ത്ത​തി​ന്‍റെ പ​ക​പ്പു​ണ്ടാ​യി​രു​ന്നു. അ​ന്ന് ന​ന്നേ വി​ഷ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ എ​ല്ലാം മാ​റി. ഇ​തെ​ല്ലാം ഈ ​മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. ഈ ​പ​റ​യു​ന്ന​വ​ർ ത​ന്നെ നാ​ളെ എ​ന്‍റെ ന​ല്ലൊ​രു സി​നി​മ വ​ന്നാ​ൽ മാ​റ്റി​പ്പ​റ​യും. സി​നി​മ​യി​ൽ…

Read More

പ്രിയ കുട്ടൂസ് വീണ്ടുമെത്തി മക്കളേ ! പ്രിയ വാര്യരുടെ പുതിയ പെര്‍ഫ്യൂം പരസ്യത്തെ ട്രോളി സോഷ്യല്‍ മീഡിയ;പരസ്യം കാണാം…

ഒരൊറ്റ കണ്ണിറുക്കലിലൂടെ താരമായി മാറിയ വേറൊരാള്‍ ഒരു പക്ഷെ ഈ ലോകത്തു തന്നെ കാണില്ല. ആ കണ്ണിറുക്കലാണ് പ്രിയ വാര്യരെ ബോളിവുഡില്‍ വരെയെത്തിച്ചത്. പ്രിയ വാര്യര്‍ അഭിനയിച്ച സിനിമയും പരസ്യവുമെല്ലാം മലയാളികള്‍ ട്രോളിന് വിഷയമാക്കിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ പരസ്യവും ട്രോളുകള്‍ക്ക് വഴിവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു പെര്‍ഫ്യൂമിന്റെ പരസ്യത്തിലാണ് പ്രിയ വാര്യര്‍ ഇത്തവണ എത്തിയിരിക്കുന്നത്. ട്രോള്‍ മാത്രമല്ല ഡിസ് ലൈക്കുകളുടെയും മേളമാണ് ഈ പരസ്യത്തിന്. പരസ്യത്തെ അറഞ്ചം പുറഞ്ചം ട്രോളുകയാണ് ട്രോളന്മാര്‍…

Read More

കണ്ണിറുക്കി ആളെ വീഴ്ത്തിയ പ്രിയ കുട്ടൂസ് ഇനി പാട്ടുപാടി ആളെ മയക്കും ! ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള പ്രിയ വാര്യരുടെ കാല്‍വയ്പ്പ് ഇങ്ങനെ…

ഒരൊറ്റ കണ്ണിറുക്കളിലൂടെ ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തില്‍ ഇടംപിടിച്ച പ്രിയ വാര്യര്‍ ഇനി പാട്ടുപാടി ആളെ മയക്കും. രജീഷ വിജയന്‍ നായികയാവുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ പാട്ടുകാരിയാകുന്നത്. നരേഷ് അയ്യര്‍ക്കൊപ്പമൊരു ഡ്യുവറ്റ് ഗാനമാണ് പ്രിയ വാര്യര്‍ ആലപിക്കുന്നത്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രിയ തന്നെയാണ് വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ്വ് ആണ് പ്രിയയുടെ ആദ്യ ചിത്രം. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗമാണ് പ്രിയയെ ലോക പ്രശസ്തയാക്കുന്നത്. ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നവാഗതനായ പി ആര്‍ അരുണ്‍ ആണ് ഫൈനല്‍സ് സംവിധാനം ചെയ്യുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍. ‘ഫൈനല്‍സി’ന്റെ കഥയൊരുക്കിയിരിക്കുന്നതും അരുണ്‍ ആണ്. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിള്‍ താരത്തിന്റെ…

Read More

പ്രിയ വാര്യരുടെ അഭിനയത്തേക്കാള്‍ മെച്ചം പഠനമെന്ന് അധ്യാപകര്‍ ! തന്റെ അഭിനയജീവിതത്തെക്കുറിച്ച് മനസ്സു തുറന്ന് പ്രിയാ വാര്യര്‍…

കൊച്ചി: അഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ലോകപ്രശസ്തയായ നടി പ്രിയാ വാര്യര്‍ക്ക് ഇപ്പോള്‍ കൈനിറച്ച് ചിത്രങ്ങളാണ്. റിലീസ് ചെയ്യുന്നതിന് മുമ്പ് വിവാദത്തിലൂടെ ഹിറ്റായ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റംകുറിച്ച പ്രിയ മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍. അകൈനിറയെ ചിത്രങ്ങളുമായി സിനിമാലോകത്ത് തിളങ്ങുന്നതിനിടെയും പഠിത്തത്തില്‍ ഉഴപ്പാന്‍ പ്രിയ വാര്യര്‍ തയ്യാറല്ല. രണ്ടാം വര്‍ഷ കോമേഴ്‌സ് ബിരുദ വിദ്യാര്‍ഥിനിയാണ് പ്രിയ. അഭിനയത്തേക്കാള്‍ താന്‍ പഠിത്തത്തില്‍ മിടുക്കിയാണെന്നാണ് അധ്യാപകര്‍ ഒന്നടങ്കം പറയുന്നതെന്ന് പ്രിയ പറഞ്ഞു. അധ്യാപകര്‍ അവരുടെ ഭാഗം നീതിപൂര്‍വം പൂര്‍ത്തിയാക്കി. എന്നാല്‍ തനിക്ക് അഭിനയത്തോടാണ് ഇഷ്ടമെന്നും പ്രിയ പറഞ്ഞു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതം പറയുന്നതാണ് ‘ശ്രീദേവി ബംഗ്ലാവ്’ എന്നതിനെ ചൊല്ലിയുള്ള വിവാദമായിരുന്നു ചിത്രം നേരത്തെതന്നെ വാര്‍ത്തകളില്‍ ഇടംനേടാന്‍ കാരണം. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി…

Read More

ഐ സല്യൂട്ട് യൂ ചേച്ചി ! ഇങ്ങനെയൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനം; പാര്‍വതിയെ വാനോളം പുകഴ്ത്തി പ്രിയ വാര്യര്‍…

ആസിഡ് ആക്രമണം അതിജീവിച്ച യുവതിയുടെ കഥ പറയുന്ന ഉയരെ മികച്ച അഭിപ്രായവുമായി മലയാളക്കരയിലെ തീയറ്ററുകള്‍ കീഴടക്കുകയാണ്.ഇതോടൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയ നടി പാര്‍വതിയുടെ അഭിനയത്തെയും ആളുകള്‍ വാഴ്ത്തുകയാണ്. നടി പാര്‍വതിയെ പുകഴ്ത്തി രംഗത്തെത്തിയവരില്‍ യുവ നായിക പ്രിയ വാര്യരും പെടുന്നു. പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്നും, ഐ സല്യൂട്ട് യൂ എന്നുമായിരുന്നു പാര്‍വതിയെ കുറിച്ച് പ്രിയ പറഞ്ഞത്. ഇത്തരത്തില്‍ ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ മനു അശോകിനും നടന്മാരായ ആസിഫ് അലിക്കും ടൊവിനോയ്ക്കും പ്രിയ നന്ദി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗങ്ങളിലുള്ള നിരവധിപ്പേര്‍ ഈ ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിയെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.പ്രശസ്ത രചയിതാക്കളായ ബോബി-സഞ്ജയ് ടീം രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എസ് ക്യൂബ് ഫിലിംസ് ആണ്.

Read More

ആട്ടു തൊട്ടിലില്‍ നിന്നെ കിടത്തിയുറക്കി മെല്ലെ… പ്രിയാ വാര്യര്‍ ആട്ടു തൊട്ടിലിലിരിക്കുന്ന ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാകുന്നു…

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ താരമാണ് പ്രിയാ വാര്യര്‍. ഇപ്പോള്‍ താരത്തിന് കൈ നിറയെ സിനിമയും പരസ്യങ്ങളുമാണ് ഇന്‍സ്റ്റഗ്രാമിലും പ്രിയ താരമാണ്. ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന മലയാളിയും മറ്റാരുമല്ല. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ എപ്പോഴും ലൈക്കുകളുടെയും കമന്റുകളുടെയും പ്രളയമാണ്. ഇപ്പോള്‍’ആട്ടുതൊട്ടിലിലിരിക്കുന്ന പുതിയ ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രിയ വാര്യര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.ഫ്‌ളോറല്‍ ഡിസൈനുള്ള സ്ലീവ്ലസ് ഫ്രോക്കാണ് പ്രിയ ധരിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. View this post on Instagram A post shared by priya prakash varrier (@priya.p.varrier) on Apr 13, 2019 at 10:37pm PDT View this post on Instagram 💓pc: @albert_will.i.am A post shared by priya prakash varrier (@priya.p.varrier) on Apr 15, 2019 at…

Read More

ശ്രീദേവിയുടെ കാമുകനായ ആ മധ്യവയസ്‌കന്‍ ആര് ! പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവിന്റെ പുതിയ ടീസര്‍ ശ്രദ്ധേയമാകുന്നു…

പ്രിയ വാര്യര്‍ നായികയായി എത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്‍രെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. പതിവ് പോലെ തന്നെ ഇത്തവണയും ചില സംശയങ്ങള്‍ ബാക്കിവെച്ചാണ് ടീസര്‍ അവസാനിക്കുന്നത്. ശ്രീദേവിയുടെ പ്രണയനായകന്‍ ആരാണെന്ന സംശയമാണ് പുതിയ ടീസറിലെ ഉള്ളടക്കം. സിനിമയുടെ ആദ്യ ടീസര്‍ ബോളിവുഡില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തോട് സാമ്യം തോന്നുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നായിരുന്നു ആരോപണം. പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ വലിയ മുതല്‍മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. ശ്രീദേവിയെന്ന കഥാപാത്രമായി പ്രിയ വാരിയര്‍ അഭിനയിക്കുന്നു. പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്‍, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ആറാട്ട് എന്റര്‍ടെയ്ന്‍മെന്റ്ിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ്.കെ, മനിഷ് നായര്‍, റോമന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെയ് മാസം ചിത്രം തിയറ്ററുകളിലെത്തും.

Read More