ഭാര്യാഗൃഹത്തില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ യുവാവ് റിമാന്‍ഡിലായി. ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് ഭാര്യാ പിതാവിന്റെ പരാതിയില്‍ ബേക്കല്‍ എസ്ഐ സാജു തോമസും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടിക്കുളത്തെ എം അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിലാണ് അറസ്റ്റ്. 2019 ജൂലൈ മുതലാണ് മരുമകന് മോഷണം തുടങ്ങിയത്. പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടില്‍ നിന്ന് മോഷണം പോയിരുന്നു. മകളുടെ ഭര്‍ത്താവ് വിരുന്നു വന്നു മടങ്ങിപ്പോയ ശേഷമായിരുന്നു എല്ലായ്പ്പോഴും പണവും പണ്ടവും നഷ്ടപ്പെട്ടിരുന്നത്. മോഷ്ടാവിനെ കണ്ടെത്താനാകാതെ വീട്ടുകാര്‍ വലഞ്ഞതോടെ ചില ബന്ധുക്കള്‍ മരുമകനെ നിരീക്ഷിക്കാന്‍ തുടങ്ങി. കഴിഞ്ഞ മാസം 29നും ഈ വീട്ടില്‍ മോഷണം നടന്നു. പിന്നാലെ അബ്ദുള്ളക്കുഞ്ഞി പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് മരുമകനോടു ചോദിച്ചപ്പോള്‍ അയാള്‍ ആദ്യം അത് നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ അയാള്‍ ഭാര്യാ സഹോദരന്റൈ റൂമിലേക്ക്…
Read MoreTag: ROBBERY
വിചിത്രമായ മോഷണരീതിയുമായി കള്ളന്മാർ ! ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് 48 പവൻ കവർന്നത് വ്യത്യസ്ഥമായ രീതിയിൽ…
കോട്ടയം: ആൾത്താമസമില്ലാത്ത വീട്ടിലെ മോഷണ സംഭവത്തിന്റെ ചുരുളഴിക്കുന്നതിനായി ഉൗർജിത അന്വേഷണത്തിൽ പോലീസ്. മാങ്ങാനം പാലൂർപ്പടി പുത്തൻപുരയ്ക്കൽ ഷീല ഇട്ടിയുടെ വീട്ടിലാണ് 48 പവൻ മോഷണം നടന്നതായി പോലീസിനു പരാതി ലഭിച്ചിരിക്കുന്നത്. ഉടമ വിദേശത്തായതിനാൽ രണ്ടു വർഷമായി അടഞ്ഞു കിടക്കുന്ന വീട്ടിൽ ശുചീകരണ ജോലിക്കാരൻ മാത്രമാണ് ആഴ്ചകൾ ഇടവിട്ട് വരാറുള്ളത്. കഴിഞ്ഞ ദിവസം ഇദ്ദേഹം എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മോഷണം നടന്നതു രണ്ടാഴ്ചയ്ക്കു മുന്‍പെന്ന നിഗമനത്തിലാണ് ഈസ്റ്റ് പോലീസ്. കഴിഞ്ഞ ദിവസം പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മോഷ്ടാവ് തകർത്ത ഗേറ്റിന്റെ താഴ്, വീടിന്റെ പിന്നിലെ ഗ്രില്ലുകൾ എന്നിവിടങ്ങളിൽ ചിലന്തിവല കയറിയ നിലയിലാണ്. ഇത് മോഷണം നടന്നിട്ട് ആഴ്ചകളായതിന്റെ ലക്ഷണമാണെന്നു പോലീസ് കരുതുന്നു. അലമാരയുടേത് ഉൾപ്പെടെ താക്കോലുകൾ താക്കോൽ പഴുതിൽ തന്നെയാണ് ഉണ്ടായിരുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടിൽ സിസി ടിവി സംവിധാനമുണ്ടായിരുന്നെങ്കിലും…
Read Moreവന്നു വന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ല ! കോവിഡ് ഡ്യൂട്ടിയ്ക്കു പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന് കൊണ്ടുപോയത് 13 പവന്…
വന്ന് വന്ന് കള്ളന്മാരില് നിന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ലെന്നായി. വീട് പൂട്ടി രാത്രിയില്‍ കോവിഡ് ഡ്യൂട്ടിയ്ക്ക പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന് കൊണ്ടുപോയത് 12.5 പവനും 13,000 രൂപയും. ഊക്കോട് ജംക്ഷന് സമീപം ഉദയദീപത്തില്‍ വി.ആര്. ഗോപന്റെ വീട്ടിലാണ് മോഷണം. വിജിലന്‍സിലെ പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പൊഴിയൂര്‍ സ്റ്റേഷനിലാണ് ഇപ്പോള്‍ ജോലി. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിയായതിനാല്‍ ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കിയിട്ടാണ് ജോലിക്ക് പോയത്. കോവിഡ് ഡ്യൂട്ടിയായതിനാല്‍ മാതാപിതാക്കളെയും സഹോദരിയുടെ വീട്ടില്‍ ആക്കിയിരിക്കുകയാണ്. ഇന്നലെ രാവിലെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ കമ്പിപ്പാരകൊണ്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ മുറികളും അലമാരകളും തകര്‍ത്തിട്ടുണ്ട്. വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. പല സ്ഥലത്തായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. തുടര്‍ന്ന് നേമം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
Read Moreയാചകന്റെ പണവും അടിച്ചെടുത്ത് ചെരുപ്പുകുത്തി സ്ഥലംവിട്ടു ! അന്വേഷണം ആരംഭിച്ച് പോലീസ്;ആലപ്പുഴയില്‍ നടന്ന സംഭവം ഇങ്ങനെ…
പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരുക എന്ന പദപ്രയോഗം അന്വര്‍ഥമാക്കുകയാണ് ആലപ്പുഴയില്‍ നടന്ന ഒരു സംഭവം. ഭിക്ഷാടകന്റെ പണവുമായി ചെരുപ്പുകുത്തി മുങ്ങി. ഇയാളെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു ആലപ്പുഴ ഗവ. എല്‍.പി.സ്കൂളില്‍ കഴിയുന്ന ഭിക്ഷാടകന്റെ പണമാണ് നഷ്ടപ്പെട്ടത്. അതിനിടയില്‍ പണം പോയ സഞ്ചി പരതിയപ്പോള്‍ രണ്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ കണ്ടുകിട്ടി. ഇയാള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാല്‍ ഇവ എവിടെനിന്ന് കിട്ടിയതാണെന്ന് അറിയില്ല. എന്നാല്‍, മേല്‍വിലാസമുണ്ട്. കായംകുളം ഗോവിന്ദമുട്ടം പുത്തന്‍തറയില്‍ അശ്വനിലാലിന്റേതാണ് ഒരു ലൈസന്‍സ്. മറ്റൊന്ന് പി.എ.രതീഷ്, പുത്തന്‍വീട്, കൊമ്മാടി, ആലപ്പുഴ എന്ന മേല്‍വിലാസത്തിലും ഉള്ളതാണ്. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന് പരിസരത്ത് ചെരുപ്പുകുത്തിയായിരുന്നയാളാണ് പണവുമായി കടന്നുകളഞ്ഞത്. സൗത്ത് പൊലീസ് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്തിയിട്ടില്ല. നിരവധി 2,000 രൂപ നോട്ടുകളാണ് യാചകന്റെ പക്കലുണ്ടായിരുന്നതെന്നാണ് വിവരം. കോവിഡ് മുന്‍കരുതലുമായി ബന്ധപ്പെട്ട് അലഞ്ഞുതിരിയുന്ന 12 പേരെയാണ് എല്‍.പി.സ്കൂളില്‍ താമസിപ്പിച്ചിരിക്കുന്നത്.
Read Moreമോഷ്ടിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ മോഷ്ടാവ് അടുത്തു കണ്ട വീടിന്റെ മുറ്റത്തേക്ക് കയറി ! അവിടെ കിടന്ന ബൈക്കുമെടുത്ത് സ്ഥലം വിട്ടു…
മോഷ്ടിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ മോഷ്ടാവ് അടുത്തു കണ്ട വീട്ടുമുറ്റത്തു കിടന്ന ബൈക്കുമായി സ്ഥലംവിട്ടു. ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന് ചരുവിള പുത്തന്‍ വീട്ടില്‍ ഷെഫീക്കിന്റെ ബൈക്കാണ് മോഷ്ടാവ് ആദ്യം കടത്താന്‍ ശ്രമിച്ചത്. ഹാന്‍ഡില്‍ ലോക്ക് തകര്‍ത്താണ് ബൈക്ക് കൈക്കലാക്കിയത്.എന്നാല്‍ വേണ്ടത്ര പെട്രോള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍നിന്ന് കുറച്ചുദൂരംവരെമാത്രമേ ബൈക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് ഷഫീഖിന്റെ ബൈക്ക് വഴിയോരത്ത് വെച്ചശേഷം സമീപത്തുതന്നെയുള്ള ആര്യാഭവനില്‍ ബിനുകുമാറിന്റെ ബൈക്കുമായി മോഷ്ടാവ് കടക്കുകയായിരുന്നു. ബിനുകുമാറിന്റെ ബൈക്ക് കാര്‍ പോര്‍ച്ചിലാണ് സൂക്ഷിച്ചിരുന്നത്. തെന്മല പോലീസില്‍ പരാതി നല്കി. മോഷ്ടാവിനെ പിടിക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Read Moreനല്ലവനായ ഉണ്ണി ! പകല്‍ സമയത്ത് സന്നദ്ധപ്രവര്ത്തകനായെത്തി പണം ചോദിച്ചു വാങ്ങും; രാത്രിയില്‍ വീടുകളില്‍ കയറി ചോദിക്കാതെ പണം എടുക്കും; നാട്ടിലെ വിരുതന് ഒടുവില്‍ കുടുങ്ങിയതിങ്ങനെ…
ദ്വിമുഖ വ്യക്തിത്വമെന്ന് കേട്ടിട്ടില്ലേ. ഇത്തരത്തില്‍ വിലസുന്ന പല പകല്മാന്യന്മാരും ഒടുവില്‍ കുടുങ്ങാറുണ്ട്. പകല്‍ ഏതെങ്കിലും ചാരിറ്റി സംഘടനയുടെ വ്യാജനോട്ടീസുമായി വീടുകളില്‍ എത്തി പണം പിരിക്കും. ആ തക്കം നോക്കി ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടുവച്ചിട്ട് രാത്രിയില്‍ മോഷണം നടത്തുകയും ചെയ്യും. എറണാകുളം നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കര കണ്ണാട്ട് പാടത്ത് വീട്ടില്‍ വിപിന്‍ ലാല്‍(ഉണ്ണി 42) ഒടുവില്‍ കുടുങ്ങി. തഴവ കുറ്റിപ്പുറം ശ്രീനിലയം പ്രഭാകരന് നായരുടെ അടഞ്ഞു കിടന്ന വീടിന്റെ കതക് കമ്പിപ്പാര കൊണ്ട് പൊളിക്കാനായി ശ്രമിക്കുമ്പോള്‍ അയല്‍വാസികള്‍ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ കണ്ടെന്നറിഞ്ഞ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വന്ന സ്കൂട്ടറും ഉപേക്ഷിച്ച നിലയില്‍ ഇവിടെ നിന്നു കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ലോഡ്ജില്‍ നിന്നും ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ആറു മാസം മുന്‍പ് ഇടപ്പള്ളിക്കോട്ടയിലുള്ള…
Read Moreമുളകുപൊടി മോഷണക്കുറ്റം ചുമത്തി യുവതിയെ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ ഏഴുമണിക്കൂര്‍ ബന്ദിയാക്കി ! ഫോട്ടോയെടുത്ത് വാട്സ്ആപ്പില്‍ ഇടുമെന്ന് ഭീഷണിയും;കോഴിക്കോട് നടന്നത്…
മുളകുപൊടി മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ഏഴു മണിക്കൂര്‍ ബന്ദിയാക്കിയ സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു ജീവനക്കാര്‍ പിടിയില്‍. കോഴിക്കോട് നാദാപുരത്തെ റൂബിയന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മുമ്പും മോഷണം നടത്തിയെന്നു എഴുതി വാങ്ങാന്‍ ശ്രമിക്കുകയും അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തുകയും കള്ളിയെന്ന് എഴുതി ഫോട്ടോയെടുത്ത് വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ പത്തുമണിയോടെ സാധനം വാങ്ങാന്‍ കടയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പയറും ഉള്ളിയും കടലയും പച്ചക്കറിയും വാങ്ങി. പച്ചക്കറിയ്ക്കൊപ്പം കുറച്ച മുളകും വാങ്ങി. ഇത് ബില്ലാക്കി ഇറങ്ങുന്നതിനിടയില്‍ യുവതിയെ അകത്തേക്ക് വിളിക്കുകയും മുളക് ബില്ലാക്കിയില്ലെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു. ഉള്ളിലെ കാമറയില്‍ ദൃശ്യം കണ്ടെന്ന് പറഞ്ഞായിരുന്നു അകത്തേക്ക് വിളിച്ചത്. പിന്നീട് ബാഗും ഫോണും പിടിച്ചുവെച്ച് ആളില്ലാത്ത മുറിയില്‍ പിടിച്ചുവെച്ചു. പിന്നീട് വെള്ളപേപ്പറും…
Read Moreഎന്ത് തീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവോ ! വിമാന യാത്രയ്ക്കിടയില്‍ ടിക്കാറാം മീണയുടെ 75,000 രൂപ അടിച്ചുമാറ്റി കള്ളന്
വിമാനയാത്രയ്ക്കിടെ മോഷണത്തിനിരയായി കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 75,000 രൂപയാണ് മീണയുടെ ബാഗില്‍ നിന്നും കള്ളന് കവര്‍ന്നത്. ഇത് കാണിച്ച് മീണ പോലീസില്‍ പരാതി നല്കി. ലഗേജ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് ടിക്കാറാം മീണ പരാതിയില്‍ പറയുന്നത്. ടിക്കാറാം മീണയുടെ പരാതിയില്‍ വലിയതുറ പൊലീസാണ് കേസെടുത്തത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ജയ്പൂരിലേക്ക് പോയതാണ് ടിക്കാറാം മീണ. എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. സംഭവത്തെക്കുറിച്ച് മീണ പറയുന്നതിങ്ങനെ… ”ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയ്പൂരിലേക്ക് പോയതാണ്. പോകുമ്പോള്‍ ഒരു ലക്ഷം രൂപ കയ്യിലുണ്ടായിരുന്നു. പെട്ടിക്കുള്ളില്‍ ഒരു ബാഗിലാണ് ആ പണം സൂക്ഷിച്ചിരുന്നത്. വിവാഹത്തില്‍ പങ്കെടുത്ത് ഫെബ്രുവരി ഒന്പതിനു തിരിച്ചു കേരളത്തിലേക്ക് പുറപ്പെട്ടു. തിരിച്ചുവരുമ്പോള്‍ 75,000 രൂപ കയ്യിലുണ്ടായിരുന്നു. 25,000 രൂപ ചെലവഴിച്ചിരുന്നു. ചെക്ക്-ഇന്‍ ചെയ്യാന്‍ എത്തിയപ്പോള്‍ സ്യൂട്ട് കേസ് എടുക്കാന്‍ സഹായികളുണ്ടായിരുന്നു. ഡല്‍ഹിയിലെത്തിയ ശേഷമാണ്…
Read Moreതാന്‍ പണ്ടൊരു മോഷണം നടത്തിയെന്നും ആര്‍ക്കും അത് കണ്ടു പിടിക്കാനായില്ലെന്നും ജി.സുധാകരന് ! മന്ത്രിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി അണികള്‍…
താന്‍ പണ്ടൊരു മോഷണം നടത്തിയിട്ടുണ്ടെന്നു തുറന്നു പറഞ്ഞ് അണികളെ ഞെട്ടിച്ചിരിക്കുകയാണ് മന്ത്രി ജി.സുധാകരന്. സ്വന്തം വല്യമ്മാവന്റെ പുരയിടത്തില്‍നിന്ന് ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ആലപ്പുഴ ജില്ലാ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് നന്നേ ചെറുപ്പത്തില്‍ നടത്തിയ മോഷണം മന്ത്രി വെളിപ്പെടുത്തിയത്. പട്ടാളത്തില്‍ നിന്ന് വന്ന വല്യമ്മാവന്റെ വീട്ടില്‍ നിന്ന് വെളുപ്പിന് കുലവെട്ടിയതും തെളിവ് നശിപ്പിച്ചതുമൊക്കെ മന്ത്രി വിശദീകരിച്ചു.’വെളുപ്പിന് മൂന്നുമണിക്കാണ് കുലവെട്ടിയത്. അത് വീട്ടില്‍ കൊണ്ടുപോയിവെച്ചു. തണ്ടും മറ്റുമൊക്ക കുഴിച്ചുമൂടി. കുല ഒരാഴ്ചയോളം പുഴുങ്ങിയും പഴുപ്പിച്ചുമൊക്കെ സുഖമായി കഴിച്ചു. അന്ന് സിബിഐ അന്വേഷണമൊന്നുമുണ്ടായില്ല. ആരും പിടിച്ചുമില്ല’, മന്ത്രി പറഞ്ഞു.ഒരു കുറ്റം ചെയ്തുവെന്ന് വിചാരിച്ച് ജീവിതം മുഴുവന്‍ കുറ്റവാളിയാകുന്ന രീതി ഇന്ന് നമ്മുടെ നാട്ടിലില്ലെന്നും ജയില്‍ നിയമങ്ങള്‍ അനുസരിക്കണമെന്നല്ലാതെ മറ്റെല്ലാ അവകാശങ്ങളുമുള്ളവരാണ് ജയില്‍ അന്തേവാസികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇത്തരം ചെറിയ കാര്യത്തിനുപോലും അറസ്റ്റ് ഉണ്ടാകുന്നുണ്ടെന്നും പാവപ്പെട്ടവരുടെ ചെറിയ…
Read Moreപകല്‍ മീന്‍ വില്‍ക്കുന്ന ആളുടെ സ്വഭാവം നേരം ഇരുട്ടുന്നതോടെ മാറും ! രണ്ടു വര്‍ഷമായി മോഷണം നടത്തി വന്ന യുവാവ് ഒടുവില്‍ കുടുങ്ങിയതിങ്ങനെ…
കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ രണ്ടു വര്‍ഷമായി നിരവധി മോഷണം നടത്തിയതിന് പിടിയിലായ അന്നശ്ശേരി കൊല്ലോത്തുംകണ്ടിത്താഴം വീട്ടില്‍ സി.കെ.ഷൈജു(39) കോടതി കോടതി റിമാന്‍ഡ് ചെയ്തു. എലത്തൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി.അനിത കുമാരിയുടെയും എസ്ഐ വി.ജയപ്രസാദിന്റെയും നേതൃത്വത്തില്‍ തന്ത്രപൂര്‍വമായ നീക്കത്തിലൂടെയാണ് ഷൈജുവിനെ പിടികൂടിയത്. എലത്തൂര്‍, കാക്കൂര്‍, അത്തോളി, ഫറോക്ക്, ബാലുശ്ശേരി, മെഡിക്കല്‍ കോളജ് തുടങ്ങിയ സ്റ്റേഷന് പരിധികളിലെ മോഷണത്തെ കുറിച്ചു ഷൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി മോഷണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.എരഞ്ഞിക്കല്‍ അമ്പലപ്പടി വളുവില്‍ പ്രഭാകരന്റെ അടച്ചിട്ട വീട്ടില്‍ നിന്ന് 20 പവന്റെ ആഭരണം മോഷ്ടിച്ച സംഭവത്തില്‍ സിസിടിവിയില്‍ ഷൈജുവിന്റെ ചിത്രം പതിഞ്ഞിരുന്നു. ഇതുപ്രകാരം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ അന്നശ്ശേരിയിലെ കടയില്‍ മത്സ്യക്കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നു മനസ്സിലായി. തുടര്‍ന്നു പൊലീസ് ടീം അന്നശ്ശേരിയിലെ കടയിലെത്തി ഷൈജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കടയിലെ മേശയിലാണ്…
Read More