സര്‍ജറി കഴിഞ്ഞ് ഫിലിംസ്റ്റാറാകുന്നതിനു മുമ്പ് എങ്ങനെയായിരുന്നുവെന്ന് ഒന്നു തിരിഞ്ഞു നോക്കിയാല്‍ നന്നായിരിക്കും ! ലൈംഗികത്തൊഴിലിനെതിരേ നടി അഞ്ജലി നടത്തിയ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സൂര്യാ ഇഷാന്‍

ട്രാന്‍സ്‌ജെന്‍ഡറും നടിയുമായ അഞ്ജലി അമീറിനെതിരേ ആഞ്ഞടിച്ച് മറ്റൊരു ട്രാന്‍സ് ജെന്‍ഡറായ സൂര്യ ഇഷാന്‍ രംഗത്ത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ അഞ്ജലി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് സൂര്യയുടെ പ്രതികരണം. വന്ന വഴി മറക്കുന്ന അഞ്ജലി ഒന്ന് ഓര്‍ക്കണം ഇന്ന് ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന പ്രിവിലേജുകള്‍ക്കു ഒരു ഭൂതകാലം ഉണ്ടായിരുന്നു. നിങ്ങള്‍ അടക്കം ഇന്ന് മുഖ്യധാരയില്‍ നില്‍ക്കുന്ന പലരുടെയും തുടക്കം സെക്‌സ് വര്‍ക്കിലൂടെ തന്നെയായിരുന്നു എന്ന യാഥാര്‍ഥ്യം സെക്‌സ് വര്‍ക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം എന്നും സൂര്യ പറയുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം. സൂര്യയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ… കഴിഞ്ഞ Big Boss പരിപാടി കാണുവാന്‍ ഇടയായി. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ മുഴുവന്‍ അപമാനിക്കുന്ന രീതിയിലും സമൂഹത്തില്‍ തെറ്റിധാരണ വരുത്തുന്ന രീതിയിലുമാണ് അഞ്ജലി അമീര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ പ്രകടനം.…

Read More

നിന്റെ മാറിടം യഥാര്‍ഥമാണോ ? അഭിമുഖത്തിനിടെ ഉയര്‍ന്ന ആ ചോദ്യം കേട്ട് സുചിത്ര പകച്ചു പോയി ! അഭിമുഖത്തിന്റെ പേരില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയോടു ചോദിച്ച ചോദ്യങ്ങള്‍ ഇങ്ങനെ…

വിദ്യാഭ്യാസ യോഗ്യതകള്‍ മാത്രം പോര ഒരു ട്രാന്‍സ്‌ജെന്‍ഡറിന് ഈ സമൂഹത്തില്‍ ഒരു ജോലി കരസ്ഥമാക്കാന്‍ എന്നതിന് ഉത്തമ ഉദാഹരണമാണ് സുചിത്ര എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ അനുഭവം. എംഎയും ബിഎഡ് ഡിഗ്രിയും കൈമുതലായുള്ള തനിക്ക് സ്‌കൂള്‍ അധ്യാപികയായി ജോലി കിട്ടാന്‍ വലിയ പ്രയാസമുണ്ടാവില്ല എന്ന ധാരണയോടെയാണ് സുചിത്ര ഇന്റര്‍വ്യൂ പാനലിനു മുമ്പിലെത്തിയത്. എന്നാല്‍ ഇന്റര്‍വ്യൂ പാനലില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടി വന്നത് കൊടിയ അപമാനം. കൊല്‍ക്കത്തയിലാണ് സംഭവം. 2017ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ വ്യക്തിയാണ് സുചിത്ര. കൊല്‍ക്കത്തയിലെ പ്രശസ്തമായൊരു സ്‌കൂളില്‍ തന്റെ 10 വര്‍ഷത്തെ അനുഭവസമ്പത്ത് മുതല്‍കൂട്ടാക്കിയാണ് സുചിത്ര അഭിമുഖത്തിന് എത്തിയത്. എന്നാല്‍ ഇന്റര്‍വ്യൂവിന്റെ തുടക്കം മുതല്‍ സുചിത്രയ്ക്ക് നേരിടേണ്ടി വന്നത് കയ്‌പ്പേറിയ അനുഭവങ്ങളായിരുന്നു. ചെന്നു കയറിയപ്പോള്‍ മുതല്‍ അഭിമുഖപാനലിലുള്ളവര്‍ തന്നെ വിചിത്രജീവിയെപ്പോലെ നോക്കുകയായിരുന്നു. പുരുഷന്മാര്‍ ധരിക്കുന്ന വസ്ത്രം ധരിക്കണമെന്നായിരുന്നു ഒരാളുടെ ആവശ്യം. തന്റെ മാര്‍ക്ക് ലിസ്റ്റിലും സര്‍ട്ടിഫിക്കറ്റിലും…

Read More

ഭിന്നലിംഗക്കാരി പുരുഷനാണെന്നു പറഞ്ഞ് ഉപേക്ഷിച്ച കാമുകന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ക്കു സംഭവിച്ച മാറ്റം കണ്ടു വീണ്ടും പിന്നാലെ കൂടി ;22കാരിയുടെ ജീവിതത്തില്‍ സംഭവിച്ചത്…

താന്‍ പ്രേമിച്ച ഭിന്നലിംഗക്കാരി പുരുഷനാണെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയ കാമുകന്‍ ശസ്ത്രക്രിയയിലൂടെ അവളുടെ രൂപം മാറിയപ്പോള്‍ വീണ്ടും തേടിയെത്തി. 22കാരിയായ എറിന്‍ ആന്‍ഡേഴ്‌സനാണ് ഈ അനുഭവം ഉണ്ടായത്. എറിന്‍ ഒരു യുവാവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നേരില്‍ കണ്ടപ്പോള്‍ ഭിന്നലിംഗക്കാരി പുരുഷനാണെന്ന് പറഞ്ഞ് യുവാവ് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. യുവാവ് ബന്ധം അവസാനിപ്പിച്ച് പോയപ്പോള്‍ തന്റെ ശരീരത്തെ എറിന്‍ പെണ്‍ ശരീരമാക്കി മാറ്റുകയായിരുന്നു.ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് ശേഷമാണ് എറിന്‍ അതി സുന്ദരിയായി മാറിയത്. 28 കാരനായ ജെര്‍ഡ് നോറിസായിരുന്നു ആദ്യം എറിനെ ഉപേക്ഷിക്കുകയും പിന്നീട് വീണ്ടും പ്രണയത്തിലാവുകയും ചെയ്തത്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് അടുത്തതും പരിചയപ്പെട്ടതും. സാധാരണ സംഭാഷണത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാല്‍ പിന്നീട് ജെര്‍ഡ് തന്നെ ഇത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പിരിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ എറിന്‍ പോസ്റ്റ്…

Read More

ലൈംഗികചൂഷണമുള്‍പ്പെടെ എല്ലാത്തരം പീഡനങ്ങളും അനുഭവിച്ചു തന്നെയാ ഞാനും വന്നത്; പാകിസ്ഥാനിലെ ആദ്യം ട്രാന്‍സ്‌ജെന്‍ഡര്‍ അവതാരകയായ മാര്‍വിയ മാലിക് എന്ന 21കാരിക്ക് പറയാനുള്ളത്…

പാകിസ്ഥാനിലെ ആദ്യം ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്ത അവതാരക എന്ന നിലയിലാണ് മാര്‍വിയ മാലിക് ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. കോഹിനൂര്‍ ന്യൂസ് എന്ന പ്രാദേശിക ചാനലാണ് മാവിയെ തങ്ങളുടെ വാര്‍ത്ത അവതാരികയായി നിയമിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ പാകിസ്താന് ഖ്യാതി നേടിക്കൊടുത്തത്. പാകിസ്താനില്‍ നിന്നും മാത്രമല്ല, ലോകത്തിന്റെ പല കോണില്‍ നിന്നും മാര്‍വിയ മാലികിനെ തേടി അഭിനന്ദനങ്ങള്‍ വരികയാണ്. ഈ അഭിനന്ദനങ്ങള്‍ എല്ലാം ഏറ്റുവാങ്ങുമ്പോഴും മാര്‍വിയ താന്‍ ഇവിടെവരെ എത്തിയ മുന്‍കാല അനുഭവങ്ങളെക്കുറിച്ച് പറയുകയാണ്. ലോകത്തെല്ലായിടത്തും ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലൂടെത്തന്നെയാണ് താനും കടന്നുവന്നതെന്ന് ഈ 21കാരി വ്യക്തമാക്കുന്നു. ‘ഇന്ത്യയിലും ബംഗ്ലാദേശിലുമൊക്കെ നടക്കുന്നതുപോലെ പാകിസ്താനിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ പല ഭീഷണികളും നേരിടേണ്ടി വരുന്നുണ്ട്. കൊല ചെയ്യപ്പെടുന്നവര്‍, ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവര്‍, ലൈംഗിക ജോലി നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടി വരുന്നവര്‍, തെരുവ് നര്‍ത്തകരായി മാറേണ്ടി വരുന്നവര്‍, യാചകരായി തീരേണ്ടി വരുന്നവര്‍, മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നവര്‍; എന്നിങ്ങനെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഒട്ടും…

Read More

ഓഫ് ഇല്ല, ഡബിള്‍ഡ്യൂട്ടി എടുത്തതിന്റെ വേതനവുമില്ല; കൊച്ചിമെട്രോയില്‍ ലഭിച്ച ജോലി ഉപേക്ഷിക്കാന്‍ കാരണമെന്തെന്ന് വെട്ടിത്തുറന്നു പറഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി…

കൊച്ചി: കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തൊഴില്‍ കൊടുത്തത് വിപ്ലവകരമായ ഒരു സാമൂഹിക മാറ്റമായാണ് തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. അന്തര്‍ദേശീയ തലത്തില്‍ വരെ സംഭവം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഈ ജോലി നല്‍കല്‍ വെറും ജനശ്രദ്ധയാകര്‍ഷിക്കാനുള്ള പരിപാടി മാത്രമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഇടതു സര്‍ക്കാരിനെതിരേ ഉയരുന്നത്.ഈ ചോദ്യം ഉയര്‍ത്തുന്നത് മെട്രോയില്‍ ജോലി ലഭിച്ച ഒരു ട്രാന്‍സ്ജെന്റര്‍ തന്നെയാണ്. തങ്ങള്‍ ചതിക്കപ്പെട്ടു എന്ന വികാരമാണ് ഇവര്‍ പൊതുവേ പങ്കുവെക്കുന്നത്. ഇന്ത്യയ്ക്ക് തന്നെ അഭിമാനമാകുന്ന തീരുമാനം കൈക്കൊണ്ടെങ്കിലും തങ്ങളോടെ വിവേചനപരമായാണ് അധികൃതര്‍ പെരുമാറുന്നതെന്നാണ് ഇവര്‍ പറയുന്നത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നു വ്യക്തമാക്കിക്കൊണ്ട് കൊച്ചി മെട്രോയില്‍ ജീവനക്കാരിയായ തീര്‍ത്ഥ സര്‍വികയെന്ന ട്രാന്‍സ്ജെന്‍ഡര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. ആഴ്ചയില്‍ ഒരു ദിവസം ലഭിക്കുന്ന അവധി ലഭിക്കാത്തതാണ് ഇവരെ വേദനിപ്പിച്ചത്. ശമ്പളം ലഭിച്ചപ്പോഴാണ് ഓഫ് ഇല്ലെന്ന് അറിയുന്നതെന്നു ഇവര്‍ പറയുന്നു. 26 ദിവസം ജോലി ചെയ്താല്‍…

Read More

ഭാവനയെ ഒരുക്കിയത് പദ്മാവതിലെ ദീപികയെ മനസില്‍ കണ്ട്; ഭിന്നലിംഗക്കാരിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു പറയുന്നത്…

  കൊച്ചി: മലയാളത്തിലെ യുവനടി ഭാവന വിവാഹത്തിനണിഞ്ഞ വേഷമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. വിവാഹത്തിനായി ഭാവനയെ അണിയിച്ചൊരുക്കിയത് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജുവാണ്. സ്വര്‍ണ നിറത്തിലുള്ള സാരിയും പരമ്പരാഗത ടെമ്പിള്‍ ജ്വല്ലറി ഡിസൈനിലുള്ള ആഭരണങ്ങളുമായിരുന്നു ഭാവനയുടെ വിവാഹവേഷം. മുടി പിന്നില്‍ വട്ടത്തില്‍ കെട്ടി മുല്ലപ്പൂ ചുറ്റിയാണു വധു ക്ഷേത്രത്തിലെത്തിയത്. പദ്മാവത് സിനിമയിലെ നായിക ദീപികയായിരുന്നു ഭാവനയെ ഒരുക്കുമ്പോള്‍ മനസിലെന്ന് രഞ്ജു പറയുന്നു. ഭാവന തന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചിരുന്നു. ലേബല്‍ എമ്മാണ് ഭാവനയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. മ്യൂറല്‍കൃഷ്ണന്റെ ചിത്രം തുന്നിയ ബ്ലൗസും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുണ്ടും മേല്‍മുണ്ടും അണിഞ്ഞായിരുന്നു വരന്‍ നവീന്‍ എത്തിയത്. സെലിബ്രിറ്റികളെ അണിയിച്ചൊരുക്കുന്നത് രഞ്ജുവിന് പുതുമയല്ല. മുമ്പ് പ്രിയാമണിയെ അണിയിച്ചൊരുക്കിയതും ട്രാന്‍സ്‌ജെന്‍ഡറായ രഞ്ജു തന്നെയായിരുന്നു. പ്രശസ്തിയിലേക്കുള്ള രഞ്ജുവിന്റെ വഴി ഒട്ടും നിറമുള്ളതായിരുന്നില്ല. മേക്കപ്പ് ആര്‍ട്ടിസ്റ്റാകുന്നതിനു മുന്‍പ് ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു.പത്താംക്ലാസില്‍bhavana marriage പഠനം നിര്‍ത്തിയതിനുശേഷം…

Read More

നാട്ടില്‍ കാലു കുത്തിയാല്‍ കൊല്ലും ! കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിക്കെതിരേ കൊലവിളി നടത്തി സഹോദരന്‍

കൊല്ലം: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജോക്കിക്കെതിരേ കൊലവിളി നടത്തി സ്വന്തം സഹോദരന്‍. റേഡിയോ ജോക്കി അനന്യക്കാണ് സഹോദരനില്‍ നിന്ന് വധഭീഷണിയും ഭ്രഷ്ടും നേരിട്ടത്. നാട്ടില്‍ കാല് കുത്തിയാല്‍ വെട്ടിക്കൊല്ലുമെന്നാണ് സഹോദരന്റേയും സുഹൃത്തുക്കളുടേയും ഭീഷണി. കൊല്ലം പെരുമണ്‍ സ്വദേശിനിയായ അനന്യ സഹോദരന് വിവാഹാശംസകള്‍ അയച്ചതിന് പിന്നാലെയാണ് അനന്യയെത്തേടി വധഭീഷണി എത്തിയിരിക്കുന്നത്.ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി സ്വീകരിച്ച കാലംതൊട്ട് കുടുംബത്തില്‍ നിന്നും, പ്രത്യേകിച്ച് സഹോദരനും സഹോദരന്റെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് നിരന്തര വധഭീഷണിയും അശ്ലീല വാക്കുകളും തനിക്കെതിരെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതായും അനന്യ പറയുന്നു. 2011ല്‍ വീട് വിട്ടിറങ്ങുകയും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും തന്നോടുള്ള വിയോജിപ്പും പ്രതിഷേധവും കാലമേറെയായിട്ടും വീട്ടുകാര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് അനന്യ പറയുന്നു. തന്നെ മാത്രമല്ല തന്റെ അമ്മയേയും വെട്ടികൊന്ന് റയില്‍വേ ട്രാക്കിലെറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അനന്യ വെളിപ്പെടുത്തി. റേഡിയോ ജോക്കി എന്നതിനൊപ്പം സ്റ്റേജ് ഷോകളും പ്രോഗ്രാമുകളും ചെയ്യുന്ന പ്രൊഫഷണല്‍ അവതാരികയായും, പ്രശസ്ത സെലിബ്രിറ്റി…

Read More

സാസ്‌കാരിക കേരളം ! മലപ്പുറത്ത് നടുറോഡില്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ വസ്ത്രം കീറിയെറിഞ്ഞു; ട്രാന്‍സ്‌ജെന്‍ഡറിനെതിരായ ആക്രമണം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്…

മലപ്പുറം: കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരായ ആക്രമണം വ്യാപകമാവുന്നു. മലപ്പുറം കോട്ടയ്ക്കലില്‍ രാത്രി എട്ടു മണിയോടെ ഭക്ഷണം കഴിക്കാനായി കോട്ടയ്ക്കല്‍ ടൗണില്‍ എത്തിയ ലയ എന്ന ട്രാന്‍സ്‌ജെന്‍ഡറിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ലയയെ തടഞ്ഞു നിര്‍ത്തിയ ഇവര്‍ ലയയുടെ വസ്ത്രങ്ങളും വലിച്ചു കീറി. തന്നെ ആക്രമിച്ചവരില്‍ ഒരാള്‍ തന്റെ അയല്‍വാസി ഷിഹാബുദ്ദീന്‍ ആണെന്ന് ലയ പറഞ്ഞു. ഷിഹാബുദ്ദീന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നോട് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് വഴങ്ങാത്തതിന്റെ വൈരാഗ്യം അയാള്‍ക്ക് ഉണ്ടായിരുന്നുവെന്നുമാണ് ലയ പറയുന്നത്. നഗരമധ്യത്തില്‍ വച്ച് തന്നെ തടഞ്ഞു നിര്‍ത്തി വസ്ത്രധാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറാണ് എന്ന് മറുപടി നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ‘നീയൊരു ട്രാന്‍സ് അല്ല. വെറും വേഷം കെട്ടലാണ്. അങ്ങനെയെങ്കില്‍ നിനക്ക് ലിംഗം ഉണ്ടോ എന്ന് നോക്കട്ടേ’ എന്നു പറഞ്ഞാണ് ആളുകളുടെ മുന്നില്‍ വച്ച് തന്റെ വസ്ത്രം…

Read More

വിശ്വസിക്കുമോ ഇത് ! ഈ സുന്ദരി ജനിച്ചത് ഒരു ആണ്‍കുട്ടിയായിട്ടായിരുന്നു; ഇവളുടെ പാത പിന്തുടരുന്നത് നൂറുകണക്കിന് ആളുകള്‍

ലണ്ടന്‍: സ്വന്തം സ്വത്വം തിരിച്ചറിയുമ്പോഴാണ് പലരും ലിംഗമാറ്റ ശസ്ത്രക്രിയയെപ്പറ്റി ചിന്തിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം ആണ് പെണ്ണാവാനും പെണ്ണ് ആണാവാനും മരുന്നുകഴിക്കുന്ന ആളുകളുടെ എണ്ണം ബ്രിട്ടനില്‍ വന്‍തോതില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പത്തുവയസ്സുവരെ പ്രായമുള്ള 800ഓളം കുട്ടികളാണ് ലിംഗമാറ്റത്തിനായി മരുന്ന് കഴിക്കുന്നത്. ഇതില്‍ 600 പേരും ലണ്ടനിലാണ്. 200 പേര്‍ ലീഡ്‌സിലും. തങ്ങള്‍ തെറ്റായ ശരീരത്തിലാണ് ജീവിക്കുന്നതെന്ന തോന്നല്‍ കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നുവെന്നതാണ് ഇത് നല്‍കുന്ന സൂചനകള്‍. പ്രായപൂര്‍ത്തിയാകുന്നതിന് മുന്നെ ലിംഗമാറ്റത്തിനുള്ള മരുന്നുകള്‍ കഴിച്ച് ആണ് പെണ്ണാവാനും പെണ്ണ് ആണാവാനും ശ്രമിക്കുന്നവര്‍ ഏറിവരികയാണ്. പ്യൂബര്‍ട്ടി ബ്ലോക്കേഴ്‌സ് എന്നറിയപ്പെടുന്ന ഇന്‍ജക്ഷനുകളാണ് ഇതിനായി നല്‍കുന്നത്. ആണ്‍കുട്ടിയായി ജനിച്ച അബേര്‍സ്റ്റ്‌വിത്തിലെ ലിര്‍ ജോണ്‍സിന്റെ കഥ ഇത്തരത്തിലൊന്നാണ്. ലിംഗമാറ്റത്തിനുള്ള എന്‍എച്ച്എസ് ചികിത്സയാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഈ 17കാരി സുന്ദരി പറയുന്നു. ശരീരം പുരുഷനായി മാറാന്‍ തുടങ്ങിയതോടെ, ജീവനൊടുക്കാമെന്ന തീരുമാനത്തിലായിരുന്നു താനെന്ന് ലിര്‍ പറയുന്നു. 15…

Read More

കൊച്ചി മെട്രോയിലെ ജോലി ഉപേക്ഷിക്കാനുള്ള കാരണം പലതാണ്! തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതില്‍ പോലും സര്‍ക്കാര്‍ പരാജയപ്പെട്ടു; ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ തൃപ്തി പറയുന്നു

കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജോലി നല്‍കുന്നു എന്ന വാര്‍ത്ത ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കേരളജനത ഏറ്റുവാങ്ങിയത്. ഇതു പ്രകാരം, ഹൗസ് കീപ്പിംഗ്, ടിക്കറ്റിംഗ് സെക്ഷനുകളിലായി 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ജോലിക്കായി തെരഞ്ഞെടുത്തു. ഇതില്‍ 12 പേര്‍ മാത്രമേ ജോലിയില്‍ പ്രവേശിച്ചുള്ളു എന്നത് മറ്റൊരു സത്യം. എന്തുകൊണ്ടാണ് കൊച്ചി മെട്രോയിലെ സ്വപ്ന ജോലി ഇവര്‍ വേണ്ടെന്നു വച്ചത് എന്നതിന് ഉത്തരം നല്‍കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും മോഡലുമായ തൃപ്തി ഷെട്ടി. മെട്രോയില്‍ ഹൗസ് കീപ്പിങ് സെക്ഷനിലാണ് തൃപ്തിക്കു ജോലി ലഭിച്ചത്. വളരെ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ പണവുമായാണ് ട്രെയ്‌നിങ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ തൃപ്തിക്കായില്ല. മെട്രോയിലെ ജോലി എന്ന് ആരംഭിക്കും എന്ന അനിശ്ചിതത്വമായിരുന്നു ഒരു കാരണം. അടുത്ത കാരണം, 9000 രൂപയെന്ന ശമ്പളം ഒരു ട്രാന്‍സ്‌ജെന്‍ഡറുടെ താമസ സൗകര്യം എന്ന ആവശ്യത്തെ സഫലീകരിക്കുന്നതായിരുന്നില്ല. ‘മെട്രോയില്‍ ജോലി നല്‍കി എന്നതു നല്ലകാര്യം…

Read More