ഡിസ്‌ലൈക്കുകളുടെ പെരുമഴ ! ആര്യയുടെ പാട്ടിനെതിരേ രൂക്ഷ വിമര്‍ശനം; ‘ഇങ്ങനെ കൊല്ലാതെ’ എന്ന് സോഷ്യല്‍ മീഡിയ…

വ്യത്യസ്ഥമായ സംഗീതാവതരണത്തിലൂടെ ശ്രദ്ധനേടിയ യുവഗായിക ആര്യ ദയാലിന്റെ പുതിയ മ്യൂസിക് വീഡിയോക്കെതിരേ രൂക്ഷ വിമര്‍ശനം. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ ‘അടിയേ കൊല്ലുതേ’ എന്ന ഗാനമാണ് ആര്യ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മെയ് അഞ്ചിനാണ് ആര്യ വീഡിയോ പുറത്തിറക്കിയത്. വളരെ പെട്ടന്ന് തന്നെ യൂട്യൂബില്‍ തരംഗമായി. സമൂഹമാധ്യമങ്ങളില്‍ ഇതെക്കുറിച്ച് ധാരാളം ട്രോളുകളം പ്രചരിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.. പിന്നീട് ഡിസ് ലൈക്കുകളുടെ ബഹളമായി. ഇപ്പോള്‍ ലൈക്കിനേക്കാള്‍ ഏറെ ഡിസ് ലൈക്കുകളാണ് ലഭിക്കുന്നത്. എങ്കിലും ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഈ വീഡിയോ. സഖാവ് എന്ന കവിത ആലപിച്ചാണ് ആര്യ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ലോക്ക്ഡൗണില്‍ ആര്യയുടെ കവര്‍ വേര്‍ഷനുകള്‍ വളരെ ശ്രദ്ധനേടി. ഷേപ്പ് ഓഫ് യൂ എന്ന ഗാനത്തിന്റെ കര്‍ണാടിക് ഫ്യൂഷന് ഗംഭീര വരവേല്‍പ്പ് ലഭിക്കുകയും അമിതാഭ് ബച്ചനടക്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഈയിടെ…

Read More

വാക്‌സിന്‍ എടുത്താല്‍ സൗജന്യമായി ബിയര്‍ ! ഈ ആനുകൂല്യം മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം;നിബന്ധനകള്‍ ഇങ്ങനെ…

കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുഖ്യമാണ് വാക്‌സിനേഷന്‍. എന്നാല്‍ ചിലര്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ പലപ്പോഴും അധികൃതര്‍ക്ക് അടവുമാറ്റേണ്ടി വരാറുണ്ട്. ഇപ്പോഴിതാ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. വാക്സിന്‍ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുവാന്‍ വേണ്ടിയാണ് ഇദ്ദേഹം അമ്പരപ്പിക്കുന്ന തീരുമാനം കൈകൊണ്ടിരിക്കുന്നത്. മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രായപൂര്‍ത്തിയായ 21 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍ എടുത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമാണ് ബിയര്‍ ലഭിക്കുക. ഇതിന്റെ ഭാഗമായി ന്യൂ ജഴ്‌സിയിലെ 12 ഓളം ബിയര്‍ പാര്‍ലറുകളെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും. മെയ് മാസത്തില്‍ തന്നെ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കണം,’ മര്‍ഫി പറഞ്ഞു. വാക്‌സിന് സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളുമായി ബിയര്‍…

Read More

കോവിഡിനെ അതിജീവിച്ചാലും തലച്ചോറിനെ ബാധിച്ചാല്‍ മരണം ! ഒരു കണ്ണ് എടുത്തു കളഞ്ഞാല്‍ ചിലപ്പോള്‍ രോഗി രക്ഷപ്പെടാം; കൊലയാളി ‘ബ്ലാക്ക് ഫംഗസ്’ ഇന്ത്യയില്‍ വ്യാപിക്കുന്നു…

കോവിഡ് ഭേദമായവരെയും മരണത്തിലേക്ക് തള്ളിവിട്ട് ബ്ലാക്ക് ഫംഗസ് (Mucormycosis). മഹാരാഷ്ട്രയില്‍ എട്ടുപേരുടെ മരണത്തിനു കാരണം ബ്ലാക്ക് ഫംഗസ് ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇആര്‍) ഡയറക്ടര്‍ ഡോ. തത്യാറാവു ലഹാനെ. നിലവില്‍ 200 പേര്‍ ചികിത്സയിലാണ്. കോവിഡ് ഭേദമായാലും മികച്ച പ്രതിരോധശേഷി ഇല്ലാത്തവരിലാണ് ഫംഗസ് ബാധ ഉണ്ടാവുന്നത്.സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു വഴിയൊരുക്കുന്നു. മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് രോഗത്തിന് കാരണമെന്നും തണുത്ത പ്രതലത്തിലാണ് ഇവ കണ്ടുവരുന്നതെന്നും നിതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. കോവിഡ് രോഗിയെ ഓക്‌സിജന്‍ സഹായത്തില്‍ കിടത്തുമ്പോള്‍ അതിലെ ഹ്യുമിഡിഫയറില്‍ അടങ്ങിയ വെള്ളം അണുബാധ ഉണ്ടാകാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നതാണ് ഫംഗസ് ബാധയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഫംഗസ് വളരെ വേഗം രോഗികളെ ബാധിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നതെന്ന് ഡോ. ലഹാനെ മുന്നറിയിപ്പ് നല്‍കി. ഇത് തലച്ചോറിനെ ബാധിച്ചാല്‍ മരണത്തിന്…

Read More

അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേര് ! താന്‍ അങ്ങനെയേ ചെയ്യൂവെന്ന് പലര്‍ക്കും ഒരു ധാരണയുണ്ടെന്ന് തുറന്നു പറഞ്ഞ് ദീപ്തി സതി…

ലാല്‍ ജോസ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ നീന എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ദീപ്തി സതി. പകുതി മലയാളിയാണ് നടി. നീനയ്ക്ക് ശേഷം മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും നടിയെ തേടി അവസരങ്ങള്‍ എത്തി. 1995 ജനുവരി 29ന് ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ദീപ്തി ജനിച്ചു വളര്‍ന്നത്. ഫാഷന്‍ രംഗത്ത് നിന്നാണ് ദീപ്തി സതി സിനിമയില്‍ എത്തുന്നത്. മലയാളത്തില്‍ തനിക്ക് ലഭിച്ചതെല്ലാം ന്യൂജെന്‍ കഥാപാത്രങ്ങളാണെന്നാണ് നടി പറയുന്നത്. എന്നാല്‍ തനിക്ക് ഒരു സാധാരണ കഥാപാത്രം ചെയ്യാനാണ് ആഗ്രഹമെന്നാണ് നടി പറയുന്നത്. കൂടാതെ ഗ്ലാമര്‍ കാട്ടാന്‍ വേണ്ടി സെക്സിയായി ഫോട്ടോഷൂട്ട് ചെയ്യാറില്ലെന്നും നടി പറയുന്നു. താന്‍ ബോള്‍ഡ് വേഷങ്ങള്‍ മാത്രമേ ചെയ്യുവെന്ന് ഒരു ധാരണയണ്ട്. ആ ധാരണ ഒരു ദിവസം അവസാനിപ്പിക്കുമെന്നും ഒരു സാധാരണ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും വൈകാതെ…

Read More

ഞങ്ങള്‍ അഞ്ചു പേര്‍ ആവശ്യാനുസരണം മാറിമാറി ഉപയോഗിക്കും ! ആ സിനിമയുടെ നിര്‍മാതാക്കള്‍ തന്നോടു പറഞ്ഞ കാര്യം വെളിപ്പെടുത്തി നടി ശ്രുതി ഹരിഹരന്‍…

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങളിലൊരാളാണ് ശ്രുതി ഹരിഹരന്‍. നടി എന്നതിനൊപ്പം തന്നെ നിര്‍മാതാവ് എന്ന നിലയിലും ഇപ്പോള്‍ താരം സിനിമാ രംഗത്ത് അറിയപ്പെടുന്നുണ്ട്. സിനിമകളില്‍ ഒരു പശ്ചാത്തല നര്‍ത്തകിയായി കരിയര്‍ തുടങ്ങിയ താരം 2012 മുതല്‍ ആണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നോളം താരം സിനിമാഭിനയം മേഖലയില്‍ സജീവമായി ഇടപെടുന്നു. 2012 ല്‍ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രമാണ് ആദ്യ ചലച്ചിത്രം. എന്നാല്‍ പിന്നീട് കന്നഡയിലും തമിഴിലുമാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചത്. പഠനത്തിലും മികവു പുലര്‍ത്തിയ ആളാണ് താരം. ക്രൈസ്റ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം കരസ്ഥമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ഭരതനാട്യത്തില്‍ പഠനം പൂര്‍ത്തിയാക്കിയതും ഇതിന്റെ കൂടെ ചേര്‍ത്തു പറയേണ്ടതാണ്. മാതൃഭാഷ തമിഴ് ആണെങ്കിലും മലയാളം, കന്നഡ, ഹിന്ദി ഭാഷകള്‍ നന്നായി സംസാരിക്കാനും തെലുങ്ക് ഭാഷ അനായാസം മനസ്സിലാക്കാനും…

Read More

മോഹന്‍ലാലിനൊപ്പം വസ്ത്രമില്ലാതെ അഭിനയിക്കേണ്ടി വന്നു ! എങ്കിലും അതുമൂലം കരിയറില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായി; വെളിപ്പെടുത്തലുമായി മീര വാസുദേവ്…

മോഡലിംഗിലൂടെ വന്ന് നടിയായ താരമാണ് മീര വാസുദേവ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും താരം തന്റെ അഭിനയ വൈഭവം കാഴ്ചവച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലും താരം സജീവമാണ്. ടെലിവിഷന്‍ രംഗത്തും താരത്തിന് ആരാധകര്‍ ഏറെയാണ്. അഭിനയിച്ച പരമ്പരകള്‍ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. 2005-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം തന്മാത്രയില്‍ മീരയായിരുന്നു നായിക. ഇത് താരത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിരുന്നു. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളില്‍ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചു. 2003 മുതലാണ് താരം അഭിനയ മേഖലയില്‍ സജീവമാകുന്നത്. ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബാച്ചിലര്‍ ഡിഗ്രികള്‍ താരം നേടിയിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചു. അറിയപ്പെടുന്ന ഒരു മോഡലാണ് താരം തന്മാത്രയിലെ അഭിനയത്തെ കുറിച്ച് താരം നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പലരും…

Read More

ഇത് രോഗത്തോടും വികല മനസുള്ള ആളുകളോടും പൊരുതി നേടിയ വിജയം ! അസ്‌ല ഇനി ഡോ.ഫാത്തിമ അസ്‌ല

ചിലര്‍ അങ്ങനെയാണ് തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ വര്‍ധിത വീര്യത്തോടു പൊരുതി വിജയം കൈവരിക്കും. ഫാത്തിമ അസ് ലയും അത്തരമൊരാളാണ്. എല്ലുകള്‍ പൊടിയുന്ന അപൂര്‍വരോഗമായിരുന്നു അസ്ലയ്ക്ക്. കോഴിക്കോട് പൂനൂര്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുള്‍ നാസര്‍- അമീന ദമ്പതികളുടെ മകളാണ് അസ്ല. പഠനത്തിനും മറ്റ് ക്രിയാത്മക- സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഇവര്‍ പൂര്‍ണപിന്തുണയാണ്. എന്നാല്‍ രോഗത്തിന്റെ തീക്ഷണമായ പരീക്ഷണങ്ങളിലൊന്നും അവള്‍ തളര്‍ന്നുവീണില്ല. രോഗത്തോട് പോരാടിക്കൊണ്ട് തന്നെ വളര്‍ന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്‌നം അസ്‌ല നേടിയെടുത്തിരിക്കുന്നു. ഇനി അസ്‌ല വെറും അസ്‌ലയല്ല ഡോ.ഫാത്തിമ അസ്‌ലയാണ് മുമ്പ് അസ്ലയെ പോലൊരാള്‍ക്ക് അതിന് കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വരെ വിധിയെഴുതിയിരുന്നു. എന്നാല്‍ ആ മുന്‍വിധികളെയെല്ലാം ഒഴുക്കിക്കളഞ്ഞുകൊണ്ട് അസ്ല ഡോ. ഫാത്തിമ അസ്‌ലയെന്ന വിലാസം പൊരുതി നേടിയിരിക്കുന്നു. കോട്ടയം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നാണ് അസ്ല മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അസ്ല…

Read More

കോവിഡ് ചൈനയുടെ ജൈവായുധം ? മൂന്നാം ലോകയുദ്ധത്തിലൂടെ ലോകത്തെ തകര്‍ക്കാന്‍ കരുതിവെച്ചത്; പെന്റഗണ്‍ ചോര്‍ത്തിയ ചൈനീസ് ധവള പത്രത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

കോവിഡ് ചൈനീസ് സൃഷ്ടിയാണെന്ന് ആവര്‍ത്തിച്ച് അമേരിക്ക. 2015 ല്‍ തന്നെ സാര്‍സ് കോവ് വൈറസിലെ ജൈവായുധ ‘സാധ്യത’ ചൈന തിരിച്ചറിഞ്ഞിരുന്നെന്നാണു യു.എസ്. പ്രതിരോധ വകുപ്പായ പെന്റഗണിന്റ നിലപാട്. ഇതുസംബന്ധിച്ചു ചൈനീസ് സൈന്യം തയാറാക്കിയ ധവളപത്രം ചോര്‍ന്നുകിട്ടിയെന്നാണ് പെന്റഗണ്‍ പറയുന്നത്.ധവളപത്രത്തിന്റെ ഉള്ളടക്കം ‘ ദ് ഓസ്ട്രേലിയന്‍’ പുറത്തുവിട്ടു. ചൈനീസ് സൈന്യത്തിന്റെ ഭാഗമായ ആരോഗ്യ വിദഗ്ധരാണു ധവളപത്രം തയാറാക്കിയത്. മൂന്നാം ലോകയുദ്ധം ജൈവായുധം ഉപയോഗിച്ചുള്ളതാകുമെന്നു ധവളപത്രത്തിലുണ്ട്. ജൈവായുധം ഉപയോഗിക്കാന്‍ പറ്റിയ സാഹചര്യത്തെക്കുറിച്ചും വിശദമാക്കിയിട്ടുണ്ട്. വൈകിട്ടാകണം ഈ ആയുധം പ്രയോഗിക്കേണ്ടത്. മഴയും മഞ്ഞുമുള്ള ദിവസങ്ങള്‍ ഒഴിവാക്കുകയാകും നല്ലത്. ഇവ ജൈവായുധങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തും. കാറ്റും അനുകൂല ഘടകമാണ്. വൈറസ് പടരുന്നതോടെ ശത്രുരാജ്യത്തിന്റെ ആരോഗ്യ സംവിധാനം തകരാറിലാകും. ഇതോടെ ശത്രുരാജ്യം പ്രതിസന്ധിയിലാകും. ധവളപത്രത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയുടെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെയാണു പ്രതിരോധ വിദഗ്ധര്‍ സംശയത്തോടെ കാണുന്നത്. ഇവിടെ വൈറസുകള്‍ക്കു ജനിതക മാറ്റം…

Read More

ഗര്‍ഭിണികള്‍ വാക്‌സിനെടുത്താല്‍ എന്തു സംഭവിക്കും ? പുതിയ പഠനത്തില്‍ വ്യക്തമാകുന്ന കാര്യങ്ങള്‍ ഇങ്ങനെ…

ഗര്‍ഭവതികളായ സ്ത്രീകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ആശങ്ക തുടക്കം മുതലേ നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്‍ ഇവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോയെന്നതായിരുന്നു പ്രധാന ആശങ്ക. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികളിലും ഗര്‍ഭസ്ഥ ശിശുക്കളിലും പ്രതികൂലമായ ആരോഗ്യാവസ്ഥകള്‍ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ല എന്നതാണ്. കോവിഡിനെതിരായ യുദ്ധത്തില്‍ അതീവ പ്രാധാന്യമുള്ള ഒരു നാഴികക്കല്ല് തന്നെയാണിത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല ഗര്‍ഭിണിയായ ഒരു സ്ത്രീ വാക്‌സിന്‍ എടുത്താല്‍ അവര്‍ നേടുന്ന പ്രതിരോധ ശക്തി ഗര്‍ഭസ്ഥ ശിശുവിലേക്കും പകരും. അതായത്, ഒരു ഗര്‍ഭിണി വാക്‌സിന്‍ എടുക്കുക വഴി, ജനിക്കാന്‍ പോകുന്ന കുഞ്ഞിനും കോവിഡിനെതിരെ പ്രതിരോധം ഒരുക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍, കോവിഡിനെതിരെ സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരു പുതിയ തലമുറ ജന്മമെടുക്കാന്‍ ഇത് സഹായിക്കും എന്നര്‍ത്ഥം. എന്നാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കോവിഡ് ബാധിച്ചാല്‍ മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത മൂന്നിരട്ടിയോളം കൂടുതലാണെന്നാണ് പഠന…

Read More

ഇത് വിഷ്ണുപോറ്റിയുടെ സ്ഥിരം പരിപാടി! സ്ത്രീ​ക​ളു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത ജ്യോ​തി​ഷി പി​ടി​യി​ൽ; സംഭവം കാട്ടാക്കടയില്‍

കാ​ട്ടാ​ക്ക​ട : സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത ജ്യോ​തി​ഷി​യെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൈ​ലോ​ട്ടു​മൂ​ഴി​യി​ൽ ജ്യോ​തി​ഷാ​ല​യം ന​ട​ത്തു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര മ​ഞ്ച​വി​ളാ​കം വി​ഷ്ണു ഭ​വ​നി​ൽ വി​ഷ്ണു​പോ​റ്റി (വി​ഷ്ണു29)​ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ ഒ​രാ​ൾ​ക്ക് അ​വി​ടെ നി​ന്നും ഒ​രു മെ​മ്മ​റി കാ​ർ​ഡ് കി​ട്ടി.​ ഇ​ത് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ജ്യോ​തി​ഷാ​ല​യ​ത്തി​ലും ഇ​യാ​ൾ പൂ​ജ ന​ട​ത്തു​ന്ന ഒ​രു ക്ഷേ​ത്ര​ത്തി​ലും എ​ത്തി​യി​രു​ന്ന ഒ​രു സ്ത്രീ​യു​ടെ അ​ശ്ലീ​ല​ചി​ത്രം ക​ണ്ടെ​ത്തിയത്. തു​ട​ർ​ന്ന് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.​ ഒ​രു വ​ർ​ഷ​ത്തി​ന് മു​ൻ​പ് ആ​ര്യ​നാ​ട്ടെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യാ​യി​രി​ക്കെ സ​മാ​ന സം​ഭ​വ​ത്തി​ന് ഇ​യാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More