കാഷ്മീരില്‍ വിന്യസിച്ചിരിക്കുന്നത് വമ്പന്‍ സേനയെ ! എന്തോ സംഭവിച്ചേക്കാമെന്ന് മേഖലയില്‍ ആശങ്ക; ഒന്നുമില്ലെന്ന് അധികൃതര്‍…

വടക്കന്‍ കാഷ്മീരിലും ജമ്മുവിനു സമീപവും വിന്യസിച്ചിരിക്കുന്ന വമ്പന്‍ സേനയെ കണ്ട് മേഖലയില്‍ ആശങ്ക. 2019 ഓഗസ്റ്റില്‍ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോഴത്തേത്. എന്നാല്‍ ഇതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും വലുതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും അധികൃതര്‍ അറിയിച്ചു. ‘പശ്ചിമ ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി പോയവര്‍ കേന്ദ്ര ഭരണ പ്രദേശത്ത് മടങ്ങിയെത്തുകയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്, മറ്റൊന്നുമല്ല’ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. എന്നാല്‍ ചില പ്രാദേശിക നേതാക്കളുടെ സംശയം മാറുന്നില്ല. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം ചില പ്രാദേശിക നേതാക്കളെയും വിഘടന വാദി നേതാക്കളെയും കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇതാണ് ഇവരെ ആശങ്കയിലാക്കുന്നത്. ജമ്മുവില്‍നിന്നും കാഷ്മീരില്‍നിന്നുമായി വിവിധ സേനാവിഭാഗങ്ങളില്‍പ്പെട്ട 200…

Read More

കൊ​ടു​ത്താ​ൽ കൊ​ല്ല​ത്തും കി​ട്ടു​മെ​ന്ന് ഓ​ർ​ത്തോ​ണം; ബി​ജെ​പി​യെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ​സം​ഘ​ത്തി​ന്‍റെ ക്യാ​പ്റ്റ​നാ​യി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യാണെന്ന് ബി​ജെ​പി

  തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ സ​ർ​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കാ​ൻ ബി​ജെ​പി ക​ള​ത്തി​ലി​റ​ങ്ങി. കേ​സി​ൽ ബി​ജെ​പി​യെ കു​ടു​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു. തൃ​ശൂ​രി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. കൊ​ടു​ത്താ​ൽ കൊ​ല്ല​ത്തും കി​ട്ടു​മെ​ന്ന് പി​ണ​റാ​യി​യെ ഓ​ർ​മി​പ്പി​ക്കു​ക​യാ​ണെ​ന്ന് രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ പി​ണ​റാ​യി വി​ജ​യ​നും വി.​ഡി.​സ​തീ​ശ​നും ചേ​ട്ട​നും അ​നി​യ​നും ക​ളി​ക്കു​ക​യാ​ണ്. ബി​ജെ​പി​യെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ​സം​ഘ​ത്തി​ന്‍റെ ക്യാ​പ്റ്റ​നാ​യി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​കും. പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ പാ​ർ​ട്ടി​യെ തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള പോ​ലീ​സു​കാ​രെ ബി​ജെ​പി പേ​രെ​ടു​ത്ത് വി​മ​ർ​ശി​ക്കു​ക​യാ​ണ്. ഡി​വൈ​എ​സ്പി സോ​ജ​ൻ, എ​സി​പി വി.​കെ.​രാ​ജു എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പാ​ർ​ട്ടി തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. സോ​ജ​ൻ വെ​റു​ക്ക​പ്പെ​ട്ട​യാ​ളാ​ണെ​ന്നും രാ​ജു ഇ​ട​തു സ​ഹ​യാ​ത്രി​ക​നാ​ണെ​ന്നും രാ​ധാ​കൃ​ഷ്ണ​ൻ ആ​രോ​പി​ക്കു​ന്നു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മാ​ർ​ട്ടി​ൻ സി​പി​ഐ​ക്കാ​ര​നാ​ണെ​ന്നും ഇ​യാ​ളെ ചോ​ദ്യം ചെ​യ്താ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ എം​എ​ൽ​എ​യും കു​ടു​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം…

Read More

വരനും കൂട്ടരും വിവാഹവേദിയിലെത്തിയത് അടിച്ചു പൂസായി ! പിന്നെ ഡാന്‍സോടു ഡാന്‍സ്; നേരെ അങ്ങോട്ടു ചെന്ന പെണ്‍കുട്ടി ചെയ്തത്…

മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലെത്തിയ വരനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച് വധു. പോലീസ് ഇടപെട്ടിട്ടും വധു നിലപാട് മാറ്റാഞ്ഞതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് സംഭവം. ശനിയാഴ്ചയാണ് വിവാഹം തിരുമാനിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം തയാറായി, താലികെട്ടാനായി ചെറുക്കനും കൂട്ടരും എത്തിയതോടെ സീന്‍ കോണ്‍ട്രയായി. അടിച്ചു പൂസായി ആയിരുന്നു ചെറുക്കന്റെയും കൂട്ടരുടെയും വരവ്. മദ്യലഹരിയില്‍ ആയിരുന്ന വരന്‍ കല്യാണപ്പന്തലില്‍ കൂട്ടുകാരോടൊപ്പം ഡാന്‍സ് തുടങ്ങി. ഒപ്പം ചേരാന്‍ ഇവര്‍ വധുവിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വധു വിസമ്മതിച്ചപ്പോള്‍ നൃത്തവേദിയിലേക്കു വരന്‍ പിടിച്ചു തള്ളിയതോടെ കളി കാര്യമായി. ഇയാളെ കല്യാണം കഴിക്കാനില്ലെന്ന് വധു വീട്ടുകാരെ അറിയിച്ചു. ആദ്യമെല്ലാം വരന്റെയും കൂട്ടരുടെയും ‘ലീലകള്‍’ കളിയായെടുത്ത വധുവിന്റെ വീട്ടുകാര്‍ പിന്നീട് ഗൗരവത്തിലായി. അവര്‍ പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം നിന്നു. കല്യാണം നടക്കില്ലെന്നായപ്പോള്‍ വരന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പോലീസ് വന്നു സംസാരിച്ചപ്പോഴും പെണ്‍കുട്ടി നിലപാടില്‍ ഉറച്ചുനിന്നു. പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച്…

Read More

ആ​രും അ​റി​ഞ്ഞി​ല്ല! സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല സെ​ഞ്ച്വ​റി​യ​ടി​ച്ചി​ട്ട് ഒ​രാ​ഴ്ച

  റോ​ബി​ന്‍ ജോ​ര്‍​ജ്കൊ​ച്ചി: കു​തി​ച്ചും കി​ത​ച്ചും മു​ന്നോ​ട്ട് നീ​ങ്ങി​യ ഇ​ന്ധ​ന​വി​ല സം​സ്ഥാ​ന​ത്തും സെ​ഞ്ച്വ​റി​യ​ടി​ച്ചു. പ്രീ​മി​യം പെ​ട്രോ​ള്‍ വി​ല​യാ​ണു സം​സ്ഥാ​ന​ത്ത് മൂ​ന്ന​ക്കം പി​ന്നി​ട്ട​ത്. പ്രീ​മി​യം പെ​ട്രോ​ള്‍ വി​ല സെ​ഞ്ച്വ​റി​യ​ടി​ച്ച വി​വ​രം പു​റ​ത്തു​വ​രു​ന്ന​താ​ക​ട്ടെ ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷ​വും. ക​ഴി​ഞ്ഞ 31 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് 100 രൂ​പ മ​റി​ക​ട​ന്ന പ്രീ​മി​യം പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ത്തെ വി​ല 101.41 രൂ​പ​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തി​നു പി​ന്നാ​ലെ വ​യ​നാ​ടും ഇ​ടു​ക്കി​യു​ടെ ചി​ല മേ​ഖ​ല​ക​ളി​ലും പ്രീ​മി​യം പെ​ട്രോ​ള്‍ വി​ല നൂ​റു ക​ട​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 30 ന് 99.80 ​രൂ​പ​യാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രീ​മി​യം പെ​ട്രോ​ളി​ന്‍റെ വി​ല. ഇ​വി​ടെ​നി​ന്നും 29 പൈ​സ​യു​ടെ വ​ര്‍​ധ​ന​വോ​ടെ​യാ​ണു സെ​ഞ്ച്വ​റി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. പി​ന്നീ​ട് ഈ ​മാ​സം ഒ​ന്ന്, നാ​ല്, ആ​റ് തീ​യ​തി​ക​ളി​ല്‍ വി​ല വ​ര്‍​ധി​ച്ചാ​ണ് 101.41 രൂ​പ​യി​ലെ​ത്തി നി​ല്‍​ക്കു​ന്ന​ത്. അ​തി​നി​ടെ, സാ​ധാ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 28 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്.…

Read More

41-ാം സാക്ഷി ! കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കുന്ന പശുവിനെക്കുറിച്ച് കര്‍ഷകര്‍ പറയുന്നതിങ്ങനെ…

മനുഷ്യരുടെ പ്രതിഷേധ സമരത്തില്‍ പശുവിനെന്തു കാര്യം… ഇങ്ങനെ ചോദിച്ചാല്‍ കാര്യമുണ്ടെന്നു തന്നെ പറയാം…ഹരിയാനയില്‍ എംഎല്‍എയുടെ വസതി വളഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കര്‍ഷകനേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയവരില്‍ ഒരാളാണ് ഈ പശു. ഫത്തേഹാബാദ് തൊഹാനയില്‍ ഞായറാഴ്ചയാണ് സംഭവം. അറസ്റ്റ് ചെയ്ത രണ്ട് കര്‍ഷകരേയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരത്തിനെത്തിയവരുടെ കൂട്ടത്തിലായിരുന്നു പശുവുമെത്തിയത്. കര്‍ഷകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നാല്‍പത്തിയൊന്നാമത്തെ സാക്ഷിയാണ് പശു എന്നായിരുന്നു പശുവുമായെത്തിയവരുടെ വാദം. തങ്ങള്‍ പശുഭക്തരോ പശുപ്രേമികളോ ആണെന്നാണ് നിലവിലെ സര്‍ക്കാരിന്റെ ഭാവമെന്നും പരിശുദ്ധവും പാവനവുമായ മൃഗത്തിന്റെ സാന്നിധ്യം സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള ബോധോദയത്തിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് പശുവിനെ ഒപ്പം കൂട്ടിയതെന്നും കര്‍ഷകരിലൊരാള്‍ പ്രതികരിച്ചു. പ്രമുഖ കര്‍ഷക നേതാവായ രാകേഷ് ടികായത്ത് ആണ് സ്റ്റേഷനിലെ കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നല്‍കിയത്. നേതാക്കളും ഭരണകൂടവുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അറസ്റ്റിലായ വികാസ്…

Read More

ഫ​ണ്ട് വി​നി​യോ​ഗം ;അ​ന്വേ​ഷ​ണ​സ​മി​തി​യെക്കു​റി​ച്ച്അ​റി​യി​ല്ലെ​ന്ന് ഇ .​ശ്രീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് വി​നി​യോ​ഗം അ​ന്വേ​ഷി​ക്കാ​ന്‍ ചു​മ​ത​ല ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ഇ.​ശ്രീ​ധ​ര​ന്‍ . ഇ. ​ശ്രീ​ധ​ര​നു​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യി​ലെ​ന്ന​ത് പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. ആ​രും ഇ​ക്കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തേ​കു​റി​ച്ച് യാ​തൊ​ന്നും അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.ശ്രീ​ധ​ര​നെ കൂ​ടാ​തെ സി.​വി.​ആ​ന​ന്ദ​ബോ​സ്, ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​ണ് ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മൂ​ന്ന് പേ​രും പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളാ​ണെ​ങ്കി​ലും സ്വ​ത​ന്ത്ര വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ്. കേ​ര​ള​ത്തി​ലെ ക​ന​ത്ത തോ​ല്‍​വി​യെ​ക്കാ​ള്‍ പാ​ര്‍​ട്ടി​ക്ക് ഏ​റെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ​താ​ണ് കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സ്. ഇ​ക്കാ​ര്യ​ത്തി​ല്‍ വ​സ്തു​ത അ​റി​യാ​നാ​ണ് ക​മ്മീ​ഷ​നെ വ​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും വ​ലി​യ തോ​തി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഈ ​പ​രാ​തി സം​ബ​ന്ധി​ച്ച് സു​രേ​ഷ് ഗോ​പി എം​പി​യോ​ടും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

​അഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ങ്ങൾ; പ്ര​തി​ഷേ​ധി​ച്ച് ല​ക്ഷ​ദ്വീ​പി​ല്‍ ജ​ന​കീ​യ നി​രാ​ഹാ​രസ​മ​രം തു​ട​ങ്ങി

കൊ​ച്ചി: അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ ഭ​ര​ണ​പ​രി​ഷ്‌​ക്കാ​ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ല​ക്ഷ​ദ്വീ​പി​ല്‍ ജ​ന​കീ​യ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും ഉ​ള്‍​പ്പെ​ട്ടു​ന്ന സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു സ​മ​രം. രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച സ​മ​രം വൈ​കു​ന്നേ​രം ആ​റു​വ​രെ തു​ട​രും. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ വീ​ട്ടി​ലി​രി​ന്നും, ജ​ന​പ്ര​തി​നി​ധി​ക​ള്‍ വി​വി​ധ വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു മു​ന്നി​ല്‍ ക​റു​ത്ത ബാ​ഡ്ജ് കെ​ട്ടി​യു​മാ​ണു നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക​ട​ക​ളും അ​ട​ച്ചി​ടാ​നാ​ണ് സ​മ​ര സ​മി​തി ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള​ത്. ദ്വീ​പി​ലെ ബി​ജെ​പി​യ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.അ​ഡ്മി​നി​സ്ട്രേ​റ്റ​റെ പു​റ​ത്താ​ക്കു​ക, ക​രി​നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​ള്ള പ്ല​ക്കാ​ര്‍​ഡു​ക​ളും സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടു​മു​റ്റ​ങ്ങ​ളി​ല്‍ ഉ​യ​രു​ന്നു​ണ്ട്. ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ആ​ദ്യ​പ​ടി എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ന​ത്തെ സ​മ​രം.ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍ പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​നാ​ണ് സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റ​ത്തി​ന്‍റെ…

Read More

നി​യ​ന്ത്ര​ണം വിട്ട  ആം​ബു​ല​ൻ​സ് ‌മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈവർ ഉൾപ്പെടെ മൂന്നു മരണം;  മരിച്ചവരിൽ ദമ്പതികളും ;  ഒരാൾക്ക് ഗുരുതര പരിക്ക്; അപകടം ഇന്നു പുലർച്ചെ കണ്ണൂരിൽ 

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം ആ​ൽ​മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റു. പ​യ്യാ​വൂ​ർ ചു​ണ്ട​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ വെ​ട്ടി​ക്കു​ഴി​യി​ലെ ബി​ജോ (45), ഭാ​ര്യ റെ​ജീ​ന (37), ഡ്രൈ​വ​റാ​യ വാ​തി​ൽ​മ​ട ഭൂ​ത​ത്താ​ൻ കോ​ള​നി​യി​ലെ ഒ​റ്റേ​ട​ത്ത് നി​ധി​ന്‍​രാ​ജ് (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. റെ​ജീ​ന​യു​ടെ സ​ഹോ​ദ​ര​ൻ കാ​വു​ന്പാ​യി സ്വ​ദേ​ശി ബെ​ന്നി (43)യാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലു​ള്ള​ത്.പ​യ്യാ​വൂ​ർ വാ​തി​ൽ​മ​ട ഭൂ​ത​ത്താ​ൻ ട്ര​സ്റ്റി​ന്‍റെ ആം​ബു​ല​ൻ​സാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 5.30 തോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ണ്ണൂ​ര്‍ എ​ള​യാ​വൂ​രി​ന​ട​ത്ത് വെ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് ആ​ൽ​മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മ​രി​ച്ച ബി​ജോ​യ്ക്ക് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തു​മൂ​ലം പ​യ്യാ​വൂ​രി​ലെ മേ​ഴ്സി ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​ക​വേ​യാ​ണ് അ​പ​ക​ടം. പ​രി​ക്ക് പ​റ്റി​യ ബെ​ന്നി ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ത്ത് വ​ർ​ഷ​മാ​യി ബി​ജോ​യും റെ​ജീ​ന​യും ചു​ണ്ട​പ്പ​റ​മ്പി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മ​രി​ച്ച മൂ​ന്ന് പേ​രു​ടേ​യും മൃ​ത​ദേ​ഹം ജി​ല്ലാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണു​ള്ള​ത്.പൊ​ട്ട​ൻ​പ്ലാ​വ് വെ​ട്ടി​കു​ഴി…

Read More

കോവിഡ് പ്രതിരോധം; കൊ​ല്ല​ത്ത് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​നയിൽ 68 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ​യി​ട്ടു

കൊ​ല്ലം : കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ദ​ണ്ഡ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ 68 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി.കൊ​ട്ടാ​ര​ക്ക​ര​യി​ലെ കു​ള​ക്ക​ട, താ​ഴ​ത്ത് കു​ള​ക്ക​ട, പു​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​ന​ദ​ണ്ഡ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 54 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കി. 120 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കി​ത് ന​ല്‍​കി. ത​ഹ​സീ​ല്‍​ദാ​ര്‍ എ​സ്. ശ്രീ​ക​ണ്ഠ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ജി മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ, ച​വ​റ, ക്ലാ​പ്പ​ന, കു​ല​ശേ​ഖ​ര​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. 70 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. 10 കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കി. കു​ന്ന​ത്തൂ​രി​ലെ പ​ടി​ഞ്ഞാ​റേ​ക​ല്ല​ട ശൂ​ര​നാ​ട് വ​ട​ക്ക്, ശൂ​ര​നാ​ട് തെ​ക്ക്, പോ​രു​വ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ മൂ​ന്ന് കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കി. 48 എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കി. ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.കൊ​ല്ല​ത്ത് ത​ഹ​സീ​ല്‍​ദാ​ര്‍ വി​ജ​യ​ന്‍റെ…

Read More

ആര്‍ക്കു വേണം തന്റെ ഉണക്കപ്പുല്ല്…കൊണ്ടു വാടോ പാനിപൂരി ! ഗോല്‍ഗപ്പയുടെ ആരാധകരായ പശുവും കിടാവും;വീഡിയോ കാണാം…

വടക്കേ ഇന്ത്യക്കാരുടെ പ്രിയ വിഭവമായ പാനിപൂരി ഇന്ന് മലയാളികള്‍ക്കും ഏറെയിഷ്ടമാണ്. വടക്കേ ഇന്ത്യയില്‍ നിന്നും മറ്റുമുള്ള കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ വ്യാപകമായതോടെയാണ് അവര്‍ക്കൊപ്പം പാനിപ്പൂരിയും കേരളത്തിലെത്തിയത്. ഉത്തരേന്ത്യയില്‍ വഴിയോരക്കച്ചവടക്കാരുടെ പ്രധാന വരുമാനമാര്‍ഗമാണിത്. വഴിയോരക്കച്ചവടക്കാരനില്‍ നിന്നു പാനിപൂരി വാങ്ങി പശുവിനും കിടാവിനും കഴിക്കാന്‍ കൊടുക്കുന്ന മധ്യവയസ്‌കനും അത് ഏറെ ആസ്വദിച്ചു കഴിക്കുന്ന പശുവും കിടാവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കച്ചവടക്കാരന്‍ ഓരോ ഗോല്‍ഗപ്പ(പാനിപൂരി) വീതം ചെറിയ പാത്രത്തില്‍ എടുത്തു നല്‍കുന്നതും ഇയാള്‍ പശുവിനും കിടാവിനുമായി ഓരോന്നുവീതം വായില്‍ വച്ചു നല്‍കുന്നതും ദൃശ്യത്തില്‍ കാണാം. ഏറെ ആസ്വദിച്ചാണ് പശുവും കിടാവും പാനിപൂരി ഓരോന്നായി കഴിക്കുന്നത്. ലക്നൗവിലെ റെഡ്ഹില്‍ കോണ്‍വെന്റ് സ്‌കൂളിനു സമീപത്തു നിന്നുമാണ് രസകരമായ ഈ ദൃശ്യം പകര്‍ത്തിയത്. തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് ഇവിടെ വീടുകളില്‍ നിന്ന് പലരും ഭക്ഷണം നല്‍കാറുണ്ടെങ്കിലും പാനിപൂരി വാങ്ങി ഇവയ്ക്ക് നല്‍കിയതാണ് ആളുകളുടെ പ്രീതി…

Read More