മലയാളികളുടെ പ്രിയതാരമാണ് ഹണിറോസ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തിളങ്ങിനിൽക്കുകയാണ്. സിനിമയ്ക്ക് പുറമെ ഉദ്ഘാടന വേദികളിൽ സ്ഥിരസാന്നിധ്യം ആണ് നടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ചൊരു പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അടുത്തിടെയാണ് ഹണിറോസ് അയർലൻഡിൽ ഒരു ഉദ്ഘാടന ചടങ്ങിത്തിയത്. ഇതിന്റെ വീഡിയോകൾ വൈറൽ ആയിരുന്നു. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഇവിടെ എത്തിയത്. പരിപാടിയിൽ പങ്കെടുത്ത അയർലൻഡ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് ഹണിക്കൊപ്പം സെൽഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് താഴെ നിരവധി മലയാളികളാണ് കമന്റുകളുമായി എത്തിയത്. ഇതിന്റെ സ്ക്രീൻ ഷോട്ട് ആണ് ഹണി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. നമ്മൾ മലയാളികളുടെ ഒരു പവറേ.. ഹോ.. എന്താല്ലേ… എന്നാണ്…
Read MoreCategory: Movies
50-ാം വയസ്സില്‍ വീണ്ടും അച്ഛനായി പ്രഭുദേവ ! കുടുംബത്തിലെ ആദ്യ പെണ്തരി
വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് പ്രഭുദേവ. 2020 സെപ്റ്റംബറില്‍ ആയിരുന്നു ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് ഹിമാനിയുമായുള്ള പ്രഭുദേവയുടെ വിവാഹം. പ്രഭുദേവയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ ആയിരിക്കുകയാണ് ഇരുവരും. ‘അതെ, അത് സത്യമാണ്. ഈ പ്രായത്തില്‍ (50) ഞാന്‍ വീണ്ടുമൊരു അച്ഛന് ആയിരിക്കുന്നു. ഏറെ സന്തോഷവും പൂര്‍ണ്ണതയും തോന്നുന്നു’, പ്രഭുദേവ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പ്രഭുദേവയുടെ കുടുംബത്തിലെ ആദ്യത്തെ പെണ്‍കുട്ടിയാണ് ഇത് എന്നത് അവരുടെ സന്തോഷം ഇരട്ടിയാക്കുന്നുണ്ട്. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി ജോലി താന്‍ വെട്ടിക്കുറയ്ക്കുകയാണെന്നും പ്രഭുദേവ പറയുന്നു. ‘ജോലി ഞാന്‍ ഇതിനകം തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്ന് തോന്നുന്നു. ഓട്ടമായിരുന്നു. അത് മതിയാക്കുകയാണ് ഇപ്പോള്‍. കുടുംബത്തിനും മകള്‍ക്കുമൊപ്പം ഇനി കൂടുതല്‍ സമയം ചെലവഴിക്കണം’ പ്രഭുദേവ പറയുന്നു. റംലത്ത് ആണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. 1995ലാണ് ഇരുവരും…
Read Moreവീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചു ! പ്രണയിച്ച ആളെത്തന്നെ വിവാഹം ചെയ്തെന്ന് സോഷ്യല്‍മീഡിയ താരം അതുല്യ പാലക്കല്‍…
സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് അതുല്യ പാലക്കല്‍. മുമ്പ് ടിക്ടോക്കിലും പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സുമൊക്കെ വീഡിയോ ചെയ്താണ് അതുല്യ പ്രശസ്തയായത്. ഇതിന് പിന്നാലെ മ്യൂസിക് വീഡിയോകളിലും ഷോര്‍ട് ഫിലിമുകളിലും അഭിനയിച്ചു. ഇപ്പോഴിതാ താരത്തിന്റെ ഒരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. താന്‍ വിവാഹിതയായെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തമിഴ്നാട് സ്വദേശിയും നടനും സംവിധായകനും നിര്മാതാവുമൊക്കെയായായ ദിലീപനാണ് അതുല്യയുടെ ഭര്‍ത്താവ്. ഈ വര്‍ഷം റിലീസ് ചെയ്ത യെവന് എന്ന ചിത്രം സംവിധാനം ചെയ്തതും നായകനായി എത്തിയതും ദിലീപനായിരുന്നു. മെയ് നാലാം തിയതിയായിരുന്നു വിവാഹമെന്നും പ്രണയിച്ച ആളെ തന്നെയാണ് വിവാഹം ചെയ്തതെന്നും അതുല്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. തന്റെ പ്രണയത്തിന് വീട്ടുകാര്‍ എതിരായിരുന്നു. അവരെ വിട്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും 28 വര്‍ഷം തനിക്കൊപ്പമുണ്ടായിരുന്ന വീട്ടുകാരെ വിട്ടുപോകണമെങ്കില്‍ ഈ തീരുമാനമെടുക്കാന്‍ അവര്‍ തന്നില്‍ എത്രത്തോളം സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാവും ആലോചിച്ചാല്‍ മനസിലാവുന്നതേയുള്ളൂ എന്നും അതുല്യ…
Read Moreകല്യാണി അഭിനയ ലോകത്ത് എത്തുമോ ? ഒടുവില്‍ തുറന്നു പറച്ചിലുമായി ബിന്ദുപണിക്കര്‍…
മലയാളികളുടെ പ്രിയ താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. ഏറെക്കാലം ഒരുമിച്ച് താമസിച്ചതിന് ശേഷം 2019 ഏപ്രില്‍ 10 നാണു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2009 ല്‍ തുടങ്ങിയ സായ്കുമാറിന്റെ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997ലായിരുന്നു നടന്നത്. ആ ബന്ധത്തില്‍ ഒരു മകളുമുണ്ട്. കല്യാണി എന്നാണ് പേര്. സോഷ്യല്‍മീഡിയയിലെല്ലാം ഒത്തിരി സജീവമായ കല്യാണി അമ്മയുടെ പാരമ്പര്യം പിന്തുടര്ന്ന് സിനിമയിലേക്ക് എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ആരാധകരുടെ ഈ സംശയത്തിന് മറുപടി നല്‍കുകയാണ് ബിന്ദു പണിക്കര്‍. മകള്‍ ഇപ്പോള്‍ പഠിക്കുകയാണെന്നും ഡിഗ്രി കഴിഞ്ഞുവെന്നും വിദേശത്താണെന്നും വീണ്ടും അവിടെ പഠിക്കണമെന്ന് പറഞ്ഞ് അങ്ങോട്ടേക്ക് തന്നെ പോയിരിക്കുകയാണെന്നും ഓരോരുത്തര്‍ക്കും ഓരോ ആഗ്രഹങ്ങളായിരിക്കുമല്ലോ എന്നും ബിന്ദു പണിക്കര്‍ പറയുന്നു. അവിടെ നിന്നും പഠനം…
Read Moreമുഴുവന്‍ പേര് പറഞ്ഞാലേ മനസിലാവൂ, അതിൽ വിഷമമുണ്ട്; കേള്ക്കാനിഷ്ടപ്പെടാത്ത് തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്
വിജയ് എന്ന് പറഞ്ഞാല്‍ ഏത് വിജയ് എന്നാണ് ചോദ്യം. മുഴുവന്‍ പേര് പറഞ്ഞാലേ മനസിലാവൂ. അതിൽ വിഷമമുണ്ട്. അപ്പയുടെ പേര് ചേര്‍ത്ത് പറയുന്നത് കൊണ്ടല്ല, പകരം മുഴുവൻ പേര് പറയേണ്ടി വരുന്നു മനസിലാവാൻ എന്നതിലാണ് വിഷമം. ഒരു ഹിന്ദി സിനിമയില്‍ പാടി. എന്നാൽ പിന്നീട് മറ്റൊരാളിന്റെ ശബ്ദത്തിലാണ് ആ പാട്ട് വന്നത്. മറ്റൊരാളെ വച്ച് പാടിക്കുമെന്ന് അറിയിച്ചിരുന്നു. കുഴപ്പമില്ലെന്ന് പറഞ്ഞു. കാരണം എനിക്കത് ശീലമാണ്. ഇതുപോലെ സീനിയറായ ഒരാൾ പാടിയ പാട്ട് പാടാനായി എന്നെയും വിളിച്ചിട്ടുണ്ട്. അദ്ദേഹമാണ് പാടിയതെന്ന് ആദ്യമേ പറഞ്ഞതുകൊണ്ട് ഞാൻ പാടിയില്ല. അദ്ദേഹത്തോടുള്ള ബഹുമാനം കാരണമാണ് ഞാൻ ആ പാട്ട് പാടാതിരുന്നത്. അതേസമയം, താൻ പാടിയ പാട്ടുകൾ മറ്റുള്ളവർ പാടുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ശബ്ദത്തെ താരതമ്യം ചെയ്യുന്നത് കേൾക്കാൻ എനിക്ക് ഇഷ്ടമല്ല. ഒരാളുടെ ശബ്ദവുമായി ഒരിക്കലും താരതമ്യം ചെയ്യേണ്ട കാര്യമില്ല. ഇയാള്‍…
Read Moreമഞ്ഞ നിറത്തിലുള്ള ഗ്ലാമറസ് വസ്ത്രമണിഞ്ഞ് അമല പോള്‍; നടിയ്ക്കെതിരെ സൈബർ ആക്രമണം
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് മലയാളിയായ അമല പോള്‍. അമല അഭിനയം ആരംഭിക്കുന്നത് മലയാളത്തിലൂടെതന്നെയാണെങ്കിലും താരമാകുന്നത് തമിഴിലാണ്. ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത താരമാണ് അമല പോള്‍. തന്റെ ഗ്ലാമറസ് ചിത്രങ്ങളുടെ പേരിലും വേഷങ്ങളുടെ പേരിലും നിരന്തരം സോഷ്യല്‍ മീഡിയയില്‍നിന്നു വിമര്‍ശനം നേരിടാറുണ്ട് താരം. ഇപ്പോഴിതാ താരത്തിനെതിരേ വീണ്ടും സൈബര്‍ ആക്രമണം നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയില്‍ നിന്നുമുള്ള അമലയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയതോടെയാണ് താരത്തിനെതിരേ സൈബര്‍ ആക്രമണം തുടങ്ങുന്നത്. മഞ്ഞ നിറത്തിലുള്ള ഗ്ലാമറസ് വസ്ത്രമണിഞ്ഞാണ് അമല പോള്‍ പരിപാടിക്കെത്തിയത്. താരത്തിന്റെ വസ്ത്രം ശരീരം കാണിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. താരം തന്റെ കാലുകളും മാറിടവും കാണിക്കാന്‍ വേണ്ടിയാണ് ഇതുപോലൊരു വസ്ത്രം ഇട്ട് വന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അശ്ലീല ചുവയുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ താരത്തെതിരേ ഉയര്‍ന്നു വരുന്നുണ്ട്. താരത്തെ ആക്ഷേപിക്കുന്ന…
Read Moreഎന്താടാ നീ കാണിച്ചതെന്ന് ചോദിച്ച് അവന്റെ കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു ! സംവിധായകനെ തല്ലിയെന്ന വാര്‍ത്തയെക്കുറിച്ച് നടി ഭാമ പറഞ്ഞതിങ്ങനെ…
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഭാമ. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. കുറച്ചു നാള് മുമ്പ് ഭാമ ഒരു സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലോടെയാണ് ഈ കാര്യം കേട്ടത്. പക്ഷേ ഈ ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം തന്നെ അന്ന് രംഗത്ത് എത്തിയിരുന്നു. കേട്ട ആരോപണങ്ങള്‍ ശരിയാണെന്നും എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ പറഞ്ഞിരുന്നു. ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് അന്ന് വാര്‍ത്ത പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് ഭാമ നിഷേധിച്ചു. ഒരു കന്നഡ സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം. സിംലയില്‍…
Read Moreരാത്രി ഉറങ്ങുന്നത് എറണാകുളത്ത് ആണെങ്കില്‍ രാവിലെ മൂന്നാറില്‍ ആയിരിക്കും ! കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനുശ്രീ
മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് അനുശ്രീ. പ്രശസ്ത സംവിധായകന് ലാല്‍ജോസ് ആയിരുന്നു അനുശ്രീയെ മലയാള സിനിമക്ക് സമ്മാനിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലെസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ആണ് അനുശ്രീ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നിലവില്‍ നായികയായും സഹനടിയുമായുമെല്ലാം താരം തിളങ്ങുകയാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. അതേ സമയം എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നതെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ ഇപ്പോള്‍. വെറൈറ്റി മീഡിയയോട് ആണ് അനുശ്രി വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഫോട്ടോഷൂട്ടില്‍ പൂ വെച്ച് സാരി ഒക്കെ ഉടുക്കുമ്പോള്‍ ഇപ്പോള്‍ കല്യാണം കഴിച്ചാലോ എന്ന് തോന്നും. പക്ഷെ അത് അഴിച്ചു കഴിഞ്ഞാല്‍ തീര്‍ന്നു. ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ. പക്ഷെ…
Read Moreഞാന്‍ ചെറുപ്പം മുതല്‍ എടുത്തോണ്ട് നടന്നിട്ടുള്ള കുട്ടിയാണ് ! അലിയ ഭട്ടുമായി ലിപ് ലോക്ക് പറ്റില്ലെന്നു പറഞ്ഞ് സിനിമ ഉപേക്ഷിച്ച് സല്മാന് ഖാന്
ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് താരമാണ് സല്ലു എന്ന സല്മാന് ഖാന്. അദ്ദേഹത്തിന്റേതായി സമീപകാലത്ത് പുറത്തിറങ്ങിയിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഇന്ഷാ അ’ എന്ന ചിത്രത്തില്‍ നിന്നും സല്മാന് ഖാന് അടുത്തിടെ പിന്മാറിയിരുന്നു. യുവടി ആലിയ ഭട്ടിനെ ആയിരുന്നു ഈ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത്. സാധാരണയായി താരങ്ങള്‍ സഞ്ജയ് ബന്‍സാലിയുടെ സിനിമ ഉപേക്ഷിച്ച് പോകുക എന്നത് അത്ര പതിവുള്ള കാര്യമല്ല. പക്ഷെ സഞ്ജയ് ബന്‍സാലിയുടെ ചിത്രത്തില്‍ നിന്നും പിന്മാറിക്കൊണ്ട് സല്മാന് ഖാന് ഏവരേയും ഞെട്ടിക്കുക ആയിരുന്നു. അതേ സമയം അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സല്മാന് ചിത്രം ഒഴിവാക്കിയതെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആലിയ ഭട്ടുമായുള്ള ചൂടന്‍ ചുംബന രംഗങ്ങളെ തുടര്‍ന്നാണ് സല്മാന് ഖാന് ഇന്ഷാഅള്ളാ ഒഴിവാക്കിയത് എന്നാണ്…
Read Moreഎന്നെ അവര്‍ കണ്ടത് ഒരു ലൈംഗിക ഉപകരണമായി ! നടി മേഘ്നയുടെ വെളിപ്പെടുത്തല്‍…
തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് മേഘ്ന നായിഡു. തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ ആണ് മേഘ്ന അഭിനയ രംഗത്ത് സജീവമാകുന്നത്. പിന്നീട് ബോളിവുഡില്‍ സജീവമായ താരത്തിന് ആരാധകരും ഏറെ ആയിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ഹവാസ് ആണ് ആദ്യ ബോളിവുഡ് ചിത്രം. ജാക്ക്പോട്ട്, ദ മണി ഗെയിം, ക്യാ കൂള്‍ ഹേ ഹം 3 തുടങ്ങി നിരവധി ചിത്രങ്ങള്‍ മേഘ്ന വേഷമിട്ടിട്ടുണ്ട്. അതേ സമയം ബിഗ്രേഡ് നടിയെന്ന വിളിപ്പേര് കിട്ടിയതോടെ താന്‍ പാര്‍ട്ടികളിലും പരിപാടികളിലും പങ്കെടുക്കുന്നത് വരെ നിര്‍ത്തിയെന്ന് തുറന്നു പറയുകയാണ് മേഘ്ന നായിഡു ഇപ്പോള്‍. കരിയറിന്റെ തുടക്കത്തില്‍ ഹോട്ട് എന്നും സെക്സി എന്നുമുള്ള ലേബലുകള്‍ ആസ്വദിച്ചിരുന്നു എങ്കിലും അത് എന്റെ കരിയറിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് പിന്നീടാണ് മനസിലായത് എന്നും മേഘ്ന പറയുന്നു. ഇ-ടൈംസിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. മേഘ്ന നായിഡുവിന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ…
Read More