ലക്നോ: കോവിഡ് രോഗം തടയാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും കഠിനമായ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സമയത്ത് ഉത്തർപ്രദേശിൽ നിന്നും പുതിയൊരു വാർത്ത വന്നിരിക്കുന്നു. കോവിഡിനെതിരെ ഒരു ക്ഷേത്രം ഉയർന്ന വാർത്തയാണ് യുപിയിൽ നിന്നും പുതുതായി റിപ്പോർട്ട് ചെയ്യുന്നത്.കൊറോണ മാതാ എന്ന പേരിൽ ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ആര്യവേപ്പ് മരത്തിന്റെ അടിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.കൊറോണ മാതാ എന്ന ഒരു വിഗ്രഹവും തുറന്ന ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വിഗ്രഹത്തിന് മാസ്കും ധരിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ ക്ഷേത്രത്തിലെത്തി ദിവസവും പ്രാർഥിക്കുന്നത്. കോവിഡിന്റെ നിഴൽപോലും തങ്ങളുടെ ഗ്രാമത്തിലും സമീപ ഗ്രാമത്തിലും പതിക്കരുതെന്നാണ് ഗ്രാമവാസികളുടെ പ്രാർഥന.
Read MoreCategory: Today’S Special
കോവിഡ് വാക്സിന് ഇത്തരത്തിലുള്ള ശക്തിയോ ! കോവിഡ് വാക്സിന് എടുത്തതോടെ ‘മാഗ്നറ്റിക് മാന്‍’ ആയതായി അവകാശ വാദം;വീഡിയോ വൈറല്‍…
ചിലന്തി കടിച്ച യുവാവ് സ്പൈഡര്മാനാവുന്നത് നമ്മള് കോമിക് പുസ്തകത്തിലും സിനിമയിലും കണ്ടിട്ടുണ്ട്. എന്നാല്‍ കോവിഡ് വാക്സിന് എടുക്കുന്നവര്‍ക്ക് ഇത്തരം കഴിവുകള്‍ ലഭിച്ചാല്‍ എന്താവും അവസ്ഥ. കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ എന്നാല്‍ മഹാരാഷ്ട്ര നാസിക്കിലെ അരവിന്ദ് സോനാര്‍ ഏവരെയും ഞെട്ടിക്കുകയാണ്. കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചതിന് പിന്നാലെ തനിക്ക് കാന്തികശക്തി ലഭിച്ചതായാണ് അരവിന്ദ് സോനാറിന്റെ അവകാശവാദം. ലോഹവസ്തുക്കള്‍ അരവിന്ദ് സോനാറിന്റെ ശരീരത്തില്‍ കാന്തം പോലെ ഒട്ടുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തന്റെ അവകാശവാദം തെളിയിക്കാന്‍ അരവിന്ദ് സോനാര്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ സ്പൂണുകള്‍, നാണയങ്ങള്‍ തുടങ്ങി ലോഹവസ്തുക്കള്‍ ശരീരത്തില്‍ കാന്തം പോലെ ഒട്ടുന്നത് കാണാം. കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്തതിന് ശേഷമാണ് തനിക്ക് കാന്തികശക്തി ഉണ്ടായതെന്ന് അരവിന്ദ് സോനാര്‍ അവകാശപ്പെടുന്നു. തുടക്കത്തില്‍ ഇത് വിയര്‍പ്പ് കൊണ്ടായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ കുളി…
Read Moreമച്ചാനെ ഇത് പോരെ അളിയാ ! സണ്ണി ലിയോണിനൊപ്പമുള്ള ചെമ്പന്‍ വിനോദിന്റെ ചിത്രത്തിന് വിനയ് ഫോര്‍ട്ടിന്റെ കമന്റിങ്ങനെ…
ജനപ്രിയ നടി സണ്ണിലിയോണിനൊപ്പമുള്ള ചിത്രം നടന് ചെമ്പന്‍ വിനോദ് പങ്കുവെച്ചതോടെ കമന്റുകളുടെ ബഹളമാണ്. സണ്ണി അഭിനയിക്കുന്ന പുതിയ മലയാള ചിത്രം ‘ഷീറോ’യുടെ സെറ്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ‘വിത്ത് സണ്ണി ലിയോണ്‍ എ ഗുഡ് സോള്‍’ എന്ന ക്യാപ്ഷനോടെയാണ് നടന് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘മച്ചാനെ, ഇത് പോരെ അളിയാ’ എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ കമന്‍ഫ്. സൗബിന് ഷാഹിര്‍, മുഹ്സിന് പരാരി, ജിനോ ജോസ് എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്. മധുരരാജയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഷീറോ. ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. എന്തായാലും സണ്ണിയും ചെമ്പനുമൊന്നിച്ചുള്ള ചിത്രം സണ്ണിയുടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Read Moreതലച്ചോറില്‍ ട്യൂമറാണ് ! ഒന്നുകില്‍ മരിക്കും…അല്ലെങ്കില്‍ സര്‍വൈവ് ചെയ്യും; തന്റെ ജീവിതാവസ്ഥ വെളിപ്പെടുത്തി നടന് പ്രകാശ് പോള്‍…
മലയാള സിനിമാ-സീരിയല്‍ രംഗത്ത് അറിയപ്പെടുന്ന നടനാണ് പ്രകാശ് പോള്‍. കടമറ്റത്ത് കത്തനാര് എന്ന പരമ്പരയില്‍ കത്തനാരായി വേഷമിട്ടതോടെയാണ് അദ്ദേഹം ജനപ്രീതിയാര്‍ജ്ജിക്കുന്നത്. അച്ഛന് കെ.പി. പോള്‍ ചെറുപ്പകാലത്ത് ഹിന്ദുവായിരുന്നു. ക്രിസ്തുമതത്തോടുള്ള താല്പര്യംകൊണ്ട് അദ്ദേഹം മതംമാറി ക്രിസ്ത്യാനിയാവുകയായിരുന്നു എന്നാല്‍ ബാക്കി കുടുംബാംഗങ്ങളെല്ലാം ഇപ്പോഴും ഹിന്ദുക്കളാണ്. കത്തനാരുടെ വേഷത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചിരകാലപ്രതിഷ്ഠ നേടിയ പ്രകാശ് പോള്‍ ഇപ്പോള്‍ തന്റെ ജീവിതത്തിലെ ദുരവസ്ഥയെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് തലച്ചോറില്‍ ട്യൂമറാണെന്നും എന്നാല്‍ ഇപ്പോള്‍ ഒരു ചികിത്സയും ചെയ്യുന്നില്ലെന്നും തനിക്ക് മരണഭയം അശേഷമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രകാശ് പോളിന്റെ വാക്കുകള്‍ ഇങ്ങനെ… ഒരു പല്ലുവേദന വന്നിരുന്നു. നാടന്‍ മരുന്നുകള്‍ ചെയ്തുനോക്കി. നാക്കിന്റെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിന്റെ പ്രശ്നമാണെന്നു കരുതി ഒരു മാസം ഒന്നും ചെയ്തില്ല. ഒരു ഡോക്ടറിനെ കാണിച്ചപ്പോള്‍ ന്യൂറോളജിസ്റ്റിനെ കാണാന്‍ പറഞ്ഞു. അങ്ങനെ സ്കാനും കുറെ ടെസ്റ്റും നടത്തി.…
Read Moreസിനിമസെറ്റിലെ പക്ഷപാതം! വികാരമില്ലാത്തവര്‍ക്ക് പോലും വികാരമുണ്ടാക്കുന്ന തരത്തിലുള്ള പക്ഷപാതമാണ് സെറ്റുകളില്‍ നടക്കുക; ഷാലിന്‍ സോയ പറയുന്നു…
സിനിമ സെറ്റില്‍ വലിയ പക്ഷപാതമാണ്. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ. സിനിമയിലുള്ളവര്‍ക്ക് ഞാന്‍ പറയുന്ന കാര്യം പെട്ടെന്ന് മനസിലാകും. പ്രൊഡക്ഷനിലുണ്ടാകുന്ന പക്ഷപാതങ്ങളാണിത്. സ്റ്റീല്‍ ഗ്ലാസില്‍ നിന്നും കുപ്പി ഗ്ലാസിലേക്ക് എത്തുക എന്ന് പറയുന്നത് പോലെയാണ് സംഭവം. സ്റ്റീല്‍ ഗ്ലാസിലായാലും പേപ്പര്‍ ഗ്ലാസിലായാലും ചായ തന്നെയാണല്ലോ. അതുകൊണ്ട് എനിക്ക് പ്രശ്നമില്ല. പക്ഷെ മനഃപൂര്‍വം ആ സ്റ്റീല്‍ ഗ്ലാസ് തരുമ്പോള്‍ നമുക്ക് കൊള്ളും. ചിക്കനോ സ്പെഷല്‍ ഐറ്റംസോ ഒക്കെ സംവിധായകന് മാത്രമായിരിക്കും നല്‍കുക. വികാരമില്ലാത്തവര്‍ക്ക് പോലും വികാരമുണ്ടാക്കുന്ന തരത്തിലുള്ള പക്ഷപാതമാണ് സെറ്റുകളില്‍ നടക്കുക.
Read Moreട്യൂഷന് ക്ലാസ് പോലെ..! കഴിഞ്ഞ വര്‍ഷം എനിക്ക് സംഭവിച്ച രണ്ട് നല്ല കാര്യങ്ങളാണ് റാമും കുടുക്കും..; ദുര്‍ഗ കൃഷ്ണ പറയുന്നു…
കഴിഞ്ഞ വര്‍ഷം എനിക്ക് സംഭവിച്ച രണ്ട് നല്ല കാര്യങ്ങളാണ് റാമും കുടുക്കും. ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം. പക്ഷെ ആ ലാലേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ പറ്റി. അതും ലാലേട്ടന്റെ സിസ്റ്ററായി അഭിനയിക്കാന്‍ സാധിച്ചു. അത് വലിയൊരു സന്തോഷമാണ്. പിന്നെ “റാം’ എനിക്ക് ഒരു ട്യൂഷന് ക്ലാസ് പോലെയായിരുന്നു. ലാലേട്ടന് അഭിനയിക്കുമ്പോള്‍ നമുക്ക് അത് കണ്ട് ഒരുപാട് പഠിക്കാനുണ്ടാവും. ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.
Read Moreആ തരികിടകള്‍ ഇന്നും..! രാഷ്ട്രീയത്തില്‍ കണ്ടു പഠിച്ച “തരികിടകള്‍’ തന്നെയാണ് ഇന്നത്തെ രാഷ്ട്രീയത്തിലും ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നത്…; ബാലചന്ദ്രമേനോന്
1971 മുതല്‍ 1974 വരെയുള്ള എന്റെ യൂണിവേഴ്സിറ്റി കോളേജ് ജീവിതത്തിനിടയിലാണ് രാഷ്ട്രീയത്തിലെ എന്റെ അജ്ഞാതവാസം തുടങ്ങുന്നതും അവസാനിക്കുന്നതും. രാഷ്ട്രീയജീവിതത്തില്‍ മനസിന് ഇഷ്ടപ്പെട്ടോ വിരുദ്ധമായിട്ടോ നാം വിധേയരാകേണ്ടി വരുന്ന “മനസാക്ഷിക്കു’ നിരക്കാത്ത ഇടപെടലുകളും എന്റെ വീക്ഷണങ്ങളും തമ്മിലുള്ള പൊരുത്തക്കേടലുകള്‍ കണ്ട് ഖിന്നനായത് കൊണ്ടാവാം ഞാന്‍ ഒരു അകാല വിരാമം സ്വീകരിച്ചത്. എന്നാല്‍ ആ ചുരുങ്ങിയ നാളുകളില്‍ ഞാന്‍ ശരിക്കും ഒരു രാഷ്ട്രീയക്കാരന്റെ മാനസികാവസ്ഥയിലുള്ള “വീറും വാശിയു’മൊക്കെ സ്വന്തമാക്കി . മൂന്നാം വര്‍ഷം കോളേജ് യൂണിയന് അധ്യക്ഷനായി വിജയപതാക പാറി പറത്തിയിട്ടാണ് ഞാന്‍ രംഗം വിടുന്നത് …അന്ന് ഞാന്‍ രാഷ്ട്രീയത്തില്‍ കണ്ടു പഠിച്ച “തരികിടകള്‍’ തന്നെയാണ് ഇന്നത്തെ രാഷ്ട്രീയത്തിലും ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നത്. -ബാലചന്ദ്രമേനോന്
Read Moreകത്രീനയും വിക്കിയും പ്രണയത്തില്‍..! നടന് ഹര്‍ഷ് വര്ധന് കപൂറിന് വെളിപ്പെടുത്തല്‍; കാരണമായി പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ് നടി കത്രീന കെയ്ഫിന്റെ പ്രണയങ്ങൾ. ഒടുവില്‍ യുവനടന് വിക്കി കൗശലും കത്രീനയും പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങള്‍ എഴുതാന്‍ തുടങ്ങിയിട്ടും നാളുകളായി. വിക്കിയും കത്രീനയും ഇതേക്കുറിച്ച് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് തന്നെയാണ് പപ്പരാസികള്‍ പറയുന്നത്. ഇതിനുള്ള കാരണങ്ങളും ഇവര്‍ നിരത്തുന്നുണ്ട്. ഇരുവരേയും ഒരുമിച്ച് പലപ്പോഴായി കണ്ടതും വിക്കിയുടെ ടീഷര്‍ട്ട് ധരിച്ചെത്തിയ കത്രീനയുടെ ചിത്രവുമെല്ലാം ഇരുവര്‍ക്കുമിടയിലെ പ്രണയത്തിന്റെ തെളിവായി പപ്പരാസികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ വിക്കിയും കത്രീനയും പ്രണയത്തിലാണെന്നതിന് ഒരു സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. നടന് ഹര്‍ഷ് വര്ധന് കപൂറാണ് ഇത് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലായിരുന്നു കത്രീനയേയും വിക്കിയേയും കുറിച്ച് ഹര്‍ഷ് വർധൻ സംസാരിച്ചത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹര്‍ഷ് വര്ധന് മനസ് തുറന്നത്. താരങ്ങളെ കുറിച്ചുള്ള പ്രണയ വാര്‍ത്തകളില്‍ ശരിയെന്ന്…
Read Moreകടല്‍ കടന്ന് പോയാലും തിരിച്ച് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന സന്തോഷവും സമാധാനവും മറ്റെവിടെയും കിട്ടില്ല..! അനു സിത്താര പറയുന്നു…
വയനാട്ടുകാരി ആയത് കൊണ്ടാവാം എനിക്ക് പ്രകൃതിയോട് ഇത്രയടുപ്പം. നഗരരജീവിതത്തെക്കാളും ഇഷ്ടം പച്ചവിരിച്ച പാടങ്ങളും പുഴയും കിളികളും നാട്ടുവഴികളും നിറഞ്ഞ തനി നാടന്‍ സൗന്ദര്യമാണ്. നാട്ടിന്‍പുറത്തെ കാഴ്ചകളാണ് ജീവിതത്തെ ജീവനുള്ളതാക്കുന്നത്. കടല്‍ കടന്ന് പോയാലും തിരിച്ച് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന സന്തോഷവും സമാധാനവും മറ്റെവിടെയും കിട്ടില്ല. എന്റെ നാടിനോട് അടങ്ങാത്ത പ്രണയമാണ്. സുഹൃത്തുക്കളില്‍ ആര് നാട്ടിലെത്തിയാലും ഞാന്‍ ആദ്യം കൊണ്ട് പോവുക മുത്തങ്ങയിലേക്ക് ഒരു ട്രിപ്പ് ആയിരിക്കും. ആസ്വദിക്കേണ്ടത് മുത്തങ്ങയില്‍ നിന്നു ഗുണ്ടല്‍പ്പേട്ടിലേക്കുള്ള വഴിയിലെ കാഴ്ചകളാണ്. -അനു സിത്താര
Read Moreഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോള്‍ കിട്ടുന്ന പ്രതിഫലമോ, സ്റ്റേജ് ഷോയില്‍ നിന്ന് കിട്ടുന്ന പ്രതിഫലമോ എനിക്ക് വലിയൊരു സംതൃപ്തി തരില്ല! നിഖില വിമല്‍
വലിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച് സെല്‍ഫി എടുക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ പാടാണ്. അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് കുറേ ടൈം അവിടെ ചെലവഴിക്കേണ്ടി വരും. നമ്മളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത് വലിയ തെറ്റല്ല. നമുക്ക് ഒപ്പം നിന്ന് അവര്‍ ഫോട്ടോ എടുക്കുന്നത് നടിയെന്ന നിലയില്‍ നമ്മളോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടാകും. അതിനെ മാനിക്കുന്നു. പക്ഷേ ചില അവസരങ്ങളില്‍ സെല്‍ഫി ബുദ്ധിമുട്ടുണ്ടാക്കും. അത് പോലെ സിനിമയില്‍ നിന്നു കിട്ടുന്ന പ്രതിഫലമാണ് എനിക്ക് ഏറ്റവും കൂടുതല്‍ ആത്മസംതൃപ്തി നല്‍കുന്നത്. ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോള്‍ കിട്ടുന്ന പ്രതിഫലമോ, സ്റ്റേജ് ഷോയില്‍ നിന്ന് കിട്ടുന്ന പ്രതിഫലമോ എനിക്ക് വലിയൊരു സംതൃപ്തി തരില്ല. -നിഖില വിമല്‍
Read More